അനുഭവിക്കേണ്ടി Part 11

Posted on

അപ്പോൾ തുടരുന്നു.
ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ അറിഞ്ഞു .. പെട്ടെന്ന് ആ കൈ ഞാൻ തട്ടി മാറ്റി

” അക്ഷ…. ”

എന്റെ വായിൽ ആ പേര് മാത്രമേ വരുന്നുള്ളൂ

പതിയെ സ്വബോധതിലേക്ക് വന്ന ഞാൻ കണ്ടു എന്റെ പരാക്രമം ഒക്കെ കണ്ടു എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ യെ , എന്നാൽ അക്ഷര എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നു .

“കിരണേ…. ടാ… ”

ജെറി വിളിക്കുന്നുണ്ട് . ഞാൻ മുന്നിൽ ഇരുന്ന ജഗിലെ വെള്ളം മുഴയവൻ എടുത്തു കുടിച്ചു

ഒന്ന് മനസ് സ്വസ്ഥമായപോൾ ഞാൻ പെട്ടെന്ന് എണീറ്റു അക്ഷരയുടെ കയ്യിൽ കേറി പിടിച്ചു അവൾ ഒരു പേടിയോടെ എന്നെ നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

“എണീറ്റ് വാ.. ” ഞാൻ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു

“എ… എങ്ങോട്ടാ… ” അവൾ ഒരു പരിഭ്രമത്തോടെ ചോദിച്ചു

“അതറിഞ്ഞാലെ നീ വരൂ??? ”

അത് കെട്ടതും അവൾ പതിയെ എണീറ്റു

“ടാ ജെറി വൈകിട്ടത്തെ ഇന്റർവെൽ നു ഞങ്ങളെ കണ്ടില്ലേൽ ബാഗ് രണ്ടും എടുത്ത് പുറത്തേക്ക് വന്നേക്കണം ”

“എടാ നീ …. നീ ഇവളെ എവിടെ കൊണ്ടു പോകുവാ… ഐശ്വര്യ ഇവൾ ഇവളെ വിശ്വസിക്കാമോ?? ”

അവൻ ഐശ്വര്യ യെ ചൂണ്ടി പറഞ്ഞു. അപ്പോൾ എന്തോ പറയാൻ വന്ന ഐശ്വര്യ യെ ഞാൻ കൈ ഉയർത്തി തടഞ്ഞു
“വേണ്ട ഒന്നും പറയണ്ട നീ ഇപോ പറ്റുമെങ്കിൽ ഞാൻ പറഞ്ഞത് കേൾക്ക് ഇല്ലേൽ ബാഗ് ഇവിടെ ഇരുന്നോട്ടെ നാളെ എടുക്കാം … നീ വാ… ”

ഞാൻ അക്ഷരയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് പുറത്തേക്ക് നടന്നു .

എന്റെ ചെയ്തികൾ രൂക്ഷമായ ഭാവത്തോടെ ഐശ്വര്യ നോക്കി നിൽകുന്നുണ്ട്

അക്ഷര ഒന്നും മിണ്ടാതെ എന്റെ കൂടെ വന്നു വണ്ടിയിൽ കയറി

“കി… കിരണേ… ”

അവൾ മടിച്ചു മടിച്ചു വിളിച്ചു

ഞാൻ പക്ഷെ ഞാൻ കേട്ടതായി ഭവിച്ചില്ല .അതുകൊണ്ട് ആവും അവൾ പിന്നെ ഒന്നും മിണ്ടാതെ എന്നെ തൊടാതെ ഇരുന്നു

വണ്ടി ഞാൻ ബീച്ചിൽ എത്തിച്ചു .

“ഇറങ്ങിക്കേ.. ”

വണ്ടി നിർത്തിയിട്ടും അനങ്ങാതെ അവിടെ തന്നെ ഇരുന്ന അവളോട് ഞാൻ പറഞ്ഞു

അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി പുറകെ ഞാൻ വണ്ടി ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു

“വ നമുക്ക് ഒന്ന് നടക്കാം ”

ഞാൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു പക്ഷെ അവളുടെ മുഖത്ത് പേടിച്ച ഭവം കണ്ട ഞാൻ കൈ വിട്ടു

കുറച്ചു മുന്നോട്ട് നടന്നു കടലിന് സൈഡിലെ കാറ്റഡി തണലിൽ ഞാൻ നിന്നു അവളും കൂടെ വന്നു നിന്നു . കുറച്ചു നേരത്തേക്ക് അവിടെ കടലിന്റെ തിരയടി ശബ്ദം മാത്രം അലയടിച്ചു

………………………………………………………………….

“അവൾ .. പറഞ്ഞതൊക്കെ സത്യമാണോ ?? ”

മൗനം ഭേദിച്ചു കൊണ്ട് കിരൺ ചോദിച്ചു

അവന്റെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ അക്ഷര അവനെ നോക്കി

“പറ അക്ഷ അവൾ പറഞ്ഞതൊക്കെ സത്യമാണോ?”

“എടാ…. ഞാൻ…. ”

“നീ പറ എനിക്ക് അറിയണം .. ഞാൻ ഇന്ന് രാവിലെ കോളേജിലേക്ക് ഇറങ്ങിയപ്പോൾ അമ്മ എന്നോട് പറഞ്ഞിരുന്നു ”

“എന്ത് ?”

അക്ഷര ആകാംഷയോടെ അവനെ നോക്കി
“നിന്നെ കുറിച്ചു ആരെങ്കിലും എന്നോട് പറഞ്ഞാൽ അത് നിന്റെ വായിൽ നിന്ന് കേൾക്കാതെ വിശ്വസിക്കരുത് ന്ന്….

പറ ഐശ്വര്യ പറഞ്ഞത് എല്ലാം സത്യമാണോ? ”

അക്ഷര കുറച്ചു നേരം കണ്ണു നിറഞ്ഞു അവനെ നോക്കി

“നീ എന്തിനാ കരയുന്നെ?? അപ്പോ…. സത്യമാണോ??? ”

ഒരു നടുക്കത്തോടെ കിരൺ ചോദിച്ചു

” എടാ… ഞാൻ പറയാം പക്ഷെ നീ നീ എന്നെ വെറുക്കരുത്”

“നീ പറ അക്ഷര…. ” അവൻ കടുപ്പിച്ചു പറഞ്ഞു

“എടാ അവൾ അവൾ പറഞ്ഞത് മുഴുവനായും സത്യമല്ല … നിന്റെ അച്ചൻ മരിക്കാൻ ഒരു കാരണമായി എന്നത് മാത്രമേ എന്റെ അച്ചൻ ഉള്ളൂ .. പക്ഷെ പക്ഷെ നിന്റെ അച്ചനെ കൊന്നത് എന്റെ അച്ചൻ അല്ല . പിന്ന ഞാൻ നിന്നെ അതുകൊണ്ട സ്നേഹിക്കുന്നത് ന്ന് നിനക്കു അങ്ങനെ തോന്നിയിട്ടുണ്ടോ ?? ഞാൻ ഇതെല്ലാം അറിഞ്ഞത് നീ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്റെ അമ്മയുടെ വായിൽ നിന്ന് തന്നെയാണ് . നിനക്കറിയില്ല ,

നീ അന്ന് ഉറങ്ങി കിടക്കുമ്പോൾ നിന്നെ കാണാൻ അച്ഛൻ അവിടെ വന്നിരുന്നു അപ്പോ നിന്റെ അമ്മയെ കണ്ടപ്പോ അച്ചനുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചതാണ് പക്ഷെ ഒന്നും തുറന്നു പറഞ്ഞില്ല , പിന്നെ നിന്റെ അമ്മ തന്നെ ആണ് എന്നോട് എല്ലാം പറഞ്ഞത്, അയാൾ ആ രാജശേഖരൻ ആണ് നിന്റെ അച്ചനെ…. … ”

അവളുടെ വാക്കുകൾ മുറിഞ്ഞു

“വേണ്ട… പറയണ്ട ഞാൻ അമ്മയോട് തന്നെ എല്ലാം ചോദിച്ചറിഞ്ഞു കൊള്ളാം . അമ്മ എന്നോട് ഇതൊക്കെ മറച്ചു വച്ചു എങ്കിൽ അതിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ടാവും അല്ലാതെ അമ്മ ചെയ്യില്ല ന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ നിന്നോട് അതൊകെ അമ്മ പറഞ്ഞു എങ്കിൽ അമ്മക്ക് നിന്നെ അത്രക്ക് വിശ്വാസവും സ്നേഹവും ഉള്ള കൊണ്ടാണ് , എന്നോട് എപ്പോഴും പറയും അമ്മ പോകുന്നേന് മുന്നേ ഞാൻ ഒരു നല്ല നിലയിൽ എത്തണം ന്ന് , എവിടെ പോകും ന്ന് ഞാൻ ചുമ്മ ചോദിക്കും അപ്പോ അമ്മയുടെ മുഖം മാറുന്ന കാണാം .. പിന്നെ അമ്മക്ക് തോന്നി കാണും നീ എന്റെ കൂടെ എന്നും കാണും ന്ന്.. അതാവും.. “
” കിരണേ…. ഞാൻ കാണും ടാ നിന്റെ കൂടെ….ഞാൻ….ഞാൻ ഇതൊക്കെ അറിഞ്ഞുകൊണ്ടല്ല നിന്നെ സ്നേഹിക്കുന്നതും ഓരോന്നോകെ വാങ്ങി തരുന്നതും . ഒരു തരത്തിൽ എനിക്ക് ഉള്ളതിനെല്ലാം നീയും അവകാശിയാണ് ന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് .. അത് ഒരു തരത്തിൽ സത്യം തന്നെയാണ് . നിന്റെ അമ്മക്ക് എല്ലാം അറിയാം… നീ ഒന്നും അറിയരുത് ന്ന് അമ്മ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു അതാ, പിന്നെ പിന്നെ എനിക്ക് പേടിയും ഉണ്ടായിരുന്നു എല്ലാം അറിയുമ്പോ നീ എന്നെ വെറുക്കും ന്ന് . ”

കിരൺ ഒന്നും മിണ്ടാതെ കുറച്ചു നേരം കടലിലെ തിരകളിലേക്ക് നോക്കി നിന്നു. അക്ഷര കണ്ണു തുടക്കുകയായിരുന്നു

“ടി… ”

അവൾ ഒന്നും മിണ്ടിയില്ല

“എടി…”

“എന്തോ..” പെട്ടന്ന് അവൾ വിളി കേട്ടു

“നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ വെറുക്കും ന്ന്?? ”

“എടാ അത്… എനിക്ക് പേടിയായിരുന്നു .. നീ … നീ എന്നെ വിട്ടു പോകും ന്ന് .. ”

“അപ്പോ നീ എന്നെ അങ്ങനെ ആണ് ല്ലേ കണ്ടത്”

” എടാ അങ്ങനെ ഒന്നും പറയല്ലേ…. ഇപോ തന്നെ എന്തൊക്ക കാര്യം ആയി ന്നെ എന്നെ പറ്റി കേൾക്കുന്നു .. പിന്നേം പിന്നേം നീ ഇത് കേൾക്കുമ്പോൾ എന്നെ കുറിച്ചെന്തു വിചാരിക്കും ന്ന് എനിക്ക് പേടി ഉണ്ടായിരുന്നു ”

കിരൺ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കവിളിൽ രണ്ടു സൈഡിലും ഉള്ളം കൈ ചേർത്തു പിടിച്ചു .

അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പിനിന്നിരുന്നു .. അവൾ എന്താ ന്ന ഭാവത്തോടെ അവനെ നോക്കി

” ആണോ… ന്ന ഞാൻ ഒരു കാര്യം പറയട്ടെ…?? ”

“എന്നതാ??? ”

” എന്നോട് ഇന്ന് രാവിലെ അമ്മ പറഞ്ഞകൊണ്ട് മാത്രമല്ല ഐശ്വര്യ അത്രയൊക്കെ പറഞ്ഞിട്ടും ഞാൻ നിന്നെ വെറുക്കാത്തത് ,, ഇനി അവൾ പറഞ്ഞതൊക്കെ സത്യമായിരുന്നു എങ്കിൽ കൂടിയും നിന്നെ വെറുക്കാൻ എനിക്കാവില്ല അക്ഷര… എനിക്ക് ആദ്യമായും അവസാനമായും ഒരു പെണ്ണിനോട് എന്തെന്നറിയാത്ത ഒരു വികാരം തോന്നിയിട്ടുണ്ടെങ്കിൽ അത് … അത് നിന്നോട് മാത്രമാണ്… അതിന്റെ പേരാണ് ല്ലേ ഈ പ്രേമം പ്രേമം എന്നു പറയുന്നത് ??”
അവൻ അവളുടെ നെറ്റിയിൽ അമർത്തി ഒന്നു ചുംബിച്ചു

അക്ഷര പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല പൂഴ്ത്തി

“അയ്യേ … നീ എന്തിനാ കരയുന്നെ…. ദേ അക്ഷര കരഞ്ഞു ന്ന് ഞാൻ കോളേജിൽ പട്ടാക്കും കേട്ടോ ”

“ഞാൻ കരഞ്ഞില്ല ഇത് സന്തോഷം കൊണ്ട”

“ഊവ ഊവെ… അപ്പോ ഇത്രേ ഉള്ളൂ കോളേജിലെ ബലം പിടിത്തം ഒക്കെ ല്ലേ ”

“പോടാ ഇതൊക്കെ നിന്നോട് മാത്രമല്ലേ ”

“ആ ശരി ശരി ”

അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്ന് വിട്ട് മാറാൻ പോയപ്പോൾ അവൻ പിന്നെയും അവളെ ചേർത്തു പിടിച്ചു

“എവിടെ പോണ്… അവിടെ നിക്ക് ”

“ഹ വിട് ചെക്കാ നിന്റെ ഷർട്ട് മുഴുവൻ നനഞ്ഞു ”

“സാരമില്ല .. നീ അവിടെ നിക്ക് ”

അവർ ആ നില്പ് കുറച്ചു നേരം നിന്നു .. കടലിൽ നിന്നുള്ള കാറ്റ് അവരെ തലോടി പോയ്‌കൊണ്ടിരുന്നു.

“കിച്ചു… ” അക്ഷര ശബ്ദം താഴ്ത്തി വിളിച്ചു

‘ങേ…. എന്താ വിളിച്ചത്???? ”

കിരൺ അത്ഭുതതോടെ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി നോക്കി

“കിച്ചു ന്ന് എന്തേ???”

“ഈ പേര് ഇത് എവിടുന്ന കിട്ടിയേ ഇപ്പോ ”

“അതൊകെ കിട്ടി ”

“അമ്മ പറഞ്ഞു കാണും ല്ലേ??? ”

“എന്നോട് ആരും പറഞ്ഞില്ല.. എനിക്ക് നിന്നെ എന്തും വിളിക്കാം ”

“ഊവെ…. ഇത് അമ്മ എന്നെ ഒത്തിരി സ്നേഹം കൂടുമ്പോ വിളിക്കുന്ന പേരാണ് ”

“ആണോ ന്ന ഞാനും നിന്റെ അമ്മയാന്ന് കരുതിക്കോ ”

“അയ്യ… എന്റെ അമ്മ ആവാൻ വന്നേക്കുന്നു … വേണേ ഒരു അമ്മയാക്കാം നീ ഒന്നു സഹകരിച്ച മതി ”

അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു
“പ്ഫ തെണ്ടി , നീ ഇങ് വാ ചെത്തി ഞാൻ ഉപ്പിലിടും ”

“യ്യോ അപ്പോ പിന്നെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടകും ”

“പ്ഫ പോടാ നാറി…”

” അക്ഷ …”

“ന്ത….”

” ഇങ്ങനെയാണോ വിളി കേൾക്കുന്നെ???”

“ന്തോ…”

“ആ അത് നല്ല കുട്ടി”

“എന്താടാ ”

“നമുക്ക് എവിടെയെങ്കിലും പോയാലോ ”

“എവിടെ?? ” അക്ഷര മുഖം ഉയർത്തി നോക്കി

“ഇതെല്ലാം കൂടെ കേട്ട് എനിക്ക് തല പെരുത്തിട്ടു വയ്യ എങ്ങോട്ടെങ്കിലും ഒന്ന് ഓടി കളയാൻ തോന്നുവ .. പക്ഷെ അതിന് കയ്യിൽ കാശും ഇല്ല .. ”

“കാശ് ന്റെ കാര്യം ഒക്കെ നീ വിട് ന്റെ കിച്ചു നു എവിടാ പോവണ്ടേ”

“എവിടെങ്കിലും … കൂടെ നീ ഉണ്ടേൽ എങ്ങോട്ടും ഞാൻ വരും ”

“ന്ന പോവാം.. ഞാൻ റെഡി എന്ന പോവണ്ടേ നിനക്കു ”

” ഇപോ നമുക്ക് കോളേജി പോവാം . ഈ ഞായറാഴ്ച യോ വല്ലോം പോവാം ന്നിട്ട് ?”

“ആ പോവാം .. പിന്നെ ഇപോ കോളേജിൽ പോണോ ”

“അതെന്താ… ”

“ഇനി ഇപോ കഴിയേല നമുക്ക് ഒരു 3 മണി കഴിഞ്ഞു ഇന്റവെൽ ആവുമ്പോ പോവാം ”

ബ നമുക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം ”

അവൾ അവനെയും കൊണ്ട് അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു

കിരൺ അവളുടെ മടിയിലേക്ക് തല വച്ചു കിടന്നു, അക്ഷര കടലിലേക്ക് നോക്കി കൊണ്ട് അവന്റെ തലയിൽ മുടിയിഴകൾക്കുള്ളിൽ കൈ കോർത്ത് തഴുകി കൊണ്ടിരുന്നു ..

” അച്ചനെ കണ്ടു ചെറിയ ഒരു ഓർമയെ എനിക്ക് ഉള്ളൂ … നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു എനിക്ക് ഒന്നും അറിയില്ലാത്ത പ്രായം… ഓർമ വെക്കുമ്പോൾ മുതൽ അമ്മയെ മാത്രമാണ് കാണുന്നത് പിന്നെ എല്ലാം എനിക്ക് എന്റെ അമ്മയായിരുന്നു .. സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ ആരുമായും ഞാൻ കൂട്ട് കൂടാറില്ല , വേണ്ടാഞ്ഞിട്ടല്ല ആദ്യമൊക്കെ ഞാൻ കൂട്ടുകൂടാൻ പോയവർ ഓരോന്ന് ഒക്കെ പറഞ്ഞു കളിയാക്കലും പിന്നെ ദാരിദ്ര്യത്തിന്റെ ഒരു കുത്തലും ഒക്കെ കൂടെ എനിക്ക് സഹിക്കാതെ വന്നപ്പോ ആണ് ഞാൻ അതൊക്കെ ഒഴികവാക്കി പഠിത്തം തന്നെ മെയിൻ പരിപാടി ആക്കിയത് … പിന്നെ ഈ കോളേജിൽ ആണ് എനിക്ക് ഇത്രേം മാറ്റം ഉണ്ടായത് … ജെറി… അവൻ എന്നെ വിടാതെ പുറകെ നടന്നു അടുപ്പം ഉണ്ടാക്കിയത് കൊണ്ട് മാത്രമാണ് .
ഇപോ ഇനി കോളേജിൽ ചെന്നു കഴിയുമ്പോ അറിയാം അവൻ വിടില്ല കാര്യം അറിയാതെ. അവനോട് പറയാനും പറ്റില്ല പറഞ്ഞ പിന്ന എന്തെങ്കിലും കാണിച്ചു വെക്കും . അന്ന് ഹരിയോട് കാണിച്ചത് കണ്ടതല്ലേ ”

” അത് നമുക്ക് നോക്കാം ടാ എന്തായാലും , കിച്ചുമോൻ സുഖിച്ചു കിടക്കുവാ ല്ലേ ന്നിട്ട് എന്റെ പേര് പറയാൻ ഇല്ല എനിക്ക് ഒരു റോളും ഇല്ല ല്ലേ ?? ”

അവൾ കപട ദേഷ്യം കാണിച്ചു

“എന്റെ പൊന്നോ… എടി കോന്തി നിന്റെ പേര് പറയേണ്ട കാര്യം ഉണ്ടോ ഞാൻ ഒരുപാട് വട്ടം നിന്നോട് തന്നെ പറഞ്ഞേ അല്ലെ നീ എനിക്ക് കിട്ടിയ സ്വത്ത് ആണെന്ന് .. കഴിഞ്ഞ് ജന്മത്തിൽ എന്തോ ഞാൻ ചെയ്‌ത പുണ്യം ആണ് നീ അല്ലേൽ ഈ ദാരിദ്ര്യം പിടിച്ചവന് നിന്നെ പോലൊരു പെണ്ണിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ പറ്റുമോ .. ”

“ടാ ടാ വേണ്ട വേണ്ട ഞാൻ ചുമ്മ പറഞ്ഞതാ നീ ഇങ്ങനെ ആവശ്യം ഇല്ലാത്ത ഡയലോഗ് ഒന്നും അടിക്കണ്ട . ”

” എടി… എനിക്ക് നിന്റെ മുഖം കാണാൻ പറ്റുന്നില്ല … ഇവ രണ്ടും വലിപ്പം കുറക്കണം കേട്ടോ ”

പെട്ടെന്ന് ഒന്നും മനസിലാകാതെ അവൾ അവനെ കുനിഞ്ഞു നോക്കി

“പ്ഫ തെണ്ടി… എന്തൊക്കെയാ ഇപോ വായി ന്ന് വരുന്നേ ന്ന് നോക്കിയേ ആദ്യം വായിൽ കോലിട്ടു കുത്തിയാൽ പോലും മിണ്ടാതെ ഇരുന്നവന ”

“അത് … നിന്റെ കൂടി അല്ലെ നടപ്പ് അതാവും ”

“അയ്യടാ.. ഞാൻ ഇങ്ങനെ അല്ലെ”

“ഓഹോ അപ്പോ അന്ന് ഹോസ്പിറ്റലിൽ വച്ചു നീ അല്ലെ എന്റെ കൈ എടുത്ത് പിടിപ്പിച്ചത് അല്ലാതെ ഞാൻ ആണോ ”

“ഹോ ദൈവമേ… എന്റെ കഷ്ടകാലം ”

” ഒ അങ്ങനെ കഷ്ടപ്പെട്ട് എന്നെ ആരും സ്നേഹിക്കണ്ട ”

അവൻ അവളുടെ മടിയിൽ നിന്ന് എണീറ്റു കടലിന് അടുത്തേക്ക് നടന്നു
“കിച്ചു…. ടാ…..”

അവൻ ഒന്നും മിണ്ടിയില്ല

അവൾ പെട്ടെന്ന് എണീറ്റ് ഓടി ചെന്നു അവനെ പിറകിൽ നിന്ന് ഇറുക്കി പിടിച്ചു

“വിട് വിട് ഞാൻ കൊള്ളാരുതാത്തവന”

“എടാ നീ എന്താ ഈ പറയുന്നേ ഞാൻ ചുമ്മ തമാശക്ക് പറയുന്നേ അല്ലെ?? ഇങ്ങോട്ട് നോക്കിയേ ”

അവൾ മുന്നിലേക്ക് ചെന്നു അവന്റെ നെഞ്ചോട് ചേർന്നു നിന്നു അവന്റെ മുഖത്തേക്ക് നോക്കി

“നിന്നോട് ഒരുപാട് വട്ടം ഞാൻ പറഞ്ഞതാണോ എനിക്ക് ഉള്ളത് എല്ലാം നിനക്കും കൂടി ആണെന് ??”

അവൻ ഒന്നും മിണ്ടിയില്ല

“കിച്ചു…. ”

“ഉം”

“ആണോ ന്ന്”

“ഉം ”

“ആ അപ്പോ അത് എന്റെ കാശും സ്വത്തും മാത്രം അല്ല കേട്ടല്ലോ”

“ഉം”

“ശെടാ ഇവൻ… ഇപ്പോഴും പിണക്കം ആണോ ?”

“എനിക്ക് ആരോടും പിണക്കം ഇല്ല ”

“പിന്നെ എന്തിനാ ഇപോ മുഖം മത്തങ്ങ പോലെ വീർപ്പിച്ചു വച്ചേക്കുന്നെ ??”

” അത് നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ പെട്ടെന്ന്… എനിക്ക് എന്തോ തോന്നി അർഹത ഇല്ലാത്ത എന്തോ ചെയ്യുന്ന പോലെ ”

പെട്ടെന്ന് അവളുടെ മുഖഭാവം മാറി

“ദെ… കിച്ചു ഞാൻ അവസാനമായി പറയുകയ നീ ഇങ്ങനെ അർഹതയുടെ കാര്യം എന്നോട് ഇനി പറഞ്ഞു പോവരുത് .. അർഹത യെ എന്താ നിനക്ക് അർഹത ഇല്ലാത്തത്?? എനിക്ക് മനസിലാവുന്നില്ല കാശ് ആണോ ?? ഞാൻ എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ വരട്ടെ എനിക്ക് ഈ കാശിനും സ്വത്തിനും ഒക്കെ മുകളിലാണ് നീ ഇപോ കേട്ടല്ലോ ?? ”

“അയ്യോ വേണ്ട വേണ്ട .. ഞാൻ ഇനി പറയില്ല സോറി ”

“ഹും … അവന്റെ ഒരു സോറി ഒരു ഇടി വച്ചു തരികയാണ് വേണ്ടത് ”

“നമുക്ക് പോയാലോ?? ഇപോ പോയാൽ ഇന്റർവൽ ആവുമ്പോ എത്താം കറക്ട് “
” ആം പോവാം വ ”

അവർ രണ്ടും സ്കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്‌തലത്തേക്ക് നടന്നു .

…………………………………………………………………

കോളജിൽ അവർ എത്തുമ്പോ ഇന്റർവൽ തീരാറായിരുന്നു . ക്ലസിലേക്ക് അവർ വേഗത്തിൽ നടന്നു . അങ്ങനെ ക്ലാസിനു മുന്നിൽ എത്തിയപ്പോൾ കിരൺ അവളുടെ കൈ ൽ കേറി പിടിച്ചു നടന്നു . നേരെ അവൻ പോയത് ഐശ്വര്യ യുടെ അടുത്തേക്കാണ്

“ഐശ്വര്യ ” അവൻ ഉച്ചത്തിൽ വിളിച്ചു . ക്‌ളാസ് മുഴുവൻ നിശബ്ദമായി അവരെ നോക്കി . ജെറി ഓടി അവരുടെ അടുത്തേക്ക് വന്നു . ഐശ്വര്യ പരിഭ്രമത്തോടെ എണീറ്റു

“താൻ എന്റെ ഒരു നല്ല സുഹൃത്ത് തന്നെ ആയിരിക്കും . പിന്നെ ഇവൾ അക്ഷര , ഞാൻ താലി കെട്ടിയില്ല എന്നെ ഉള്ളൂ ഇവൾ എന്റെ ഭാര്യ തന്നെ ആണ് . അവളെ പറ്റി ഇനി നിന്റെ വായിൽ നിന്ന് എന്തെങ്കിലും മോശം വാക്കുകൾ വന്നാൽ… നീ വിവരം അറിയും കേട്ടല്ലോ ” കിരൺ പറഞ്ഞു നിർത്തി

അവന്റെ വേറൊരു മുഖം കണ്ടു ക്ലാസിൽ എല്ലാവരും അന്തവിട്ടിരിക്കുകയാണ്

“അക്ഷര നീ പോയ്‌ ഇരുന്നോ ” അവൻ അവളുടെ കൈ വിട്ടു , അവൾ അവളുടെ സീറ്റിലേക്ക് പോയി

ഐശ്വര്യ ക്രോധമായ മുഖത്തോടെ അവനെ നോക്കിക്കൊണ്ടിരുന്നു

“എന്താടി നോക്കുന്നെ… പോയ്‌ നിന്റെ പണി നോക്കടി ”

ജെറി അതും പറഞ്ഞു കിരന്റെ നേരെ തിരിഞ്ഞു

“മിസ്റ്റർ കിരൺ അപ്പോ നീ ഉച്ചയ്ക്ക് പോയത് കല്യാണം ഉറപ്പിക്കാൻ ആയിരുന്നു ല്ലേ ” ജെറിയവനെ തള്ളി പുറകോട്ട് കൊണ്ടുപോയി

“എടാ അല്ലെടാ… ഇവൾ കുറെ നാളായി അക്ഷര യെ ഇട്ട് ഇങ്ങനെ ഓരോന്ന് പറയുന്നു ”

“അല്ല അവൾ ഉച്ചക്ക് പറഞ്ഞതൊക്കെ അപ്പോ വെറുതെ ആണല്ലേ.. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു ”

“ആ അതേ ടാ നമുക്ക് പിന്നെ അക്കാര്യം സംസാരിക്കാം നീ വാ ഇപോ സർ വരും “
കിരൺ മനപൂർവം അവനിൽ നിന്ന് എല്ലാം മറച്ചു

അവർ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടൊരുന്നപ്പോൾ മഹേഷ് സർ വന്നു

ക്ലാസ്സിനിടയിൽ കിരൺ നോക്കുമ്പോ അക്ഷര അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു അവൻ ദേഷ്യത്തോടെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ അവളോട് ആംഗ്യത്തിൽ കാട്ടി , അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി നേരെ നോക്കി

അങ്ങനെ കോളേജിലെ അന്നത്തെ ദിവസം കഴിഞ്ഞു കിരൺ അവളെ വീട്ടിൽ കൊണ്ടിറകി ,അവൾ ആവുന്ന പറഞ്ഞിട്ടും അവളുടെ വീട്ടിലേക്ക് അവൻ കേറിയില്ല പിന്നെ ഒരിക്കൽ ആവാം ന്ന് പറഞ്ഞിട്ട് അവൻ വീട്ടിലേക്ക് പോയി .

…………………………………………………………………..

ഐശ്വര്യ കോളേജിൽ നിന്ന് ഇറങ്ങി ഫോണ് എടുത്ത് ഹരി യുടെ നമ്പറിൽ വിളിച്ചു

“ഹലോ”

“ആരാണ് ഇത് ?? ” സ്ത്രീ ശബ്ദം കേട്ട് ഹരി യുടെ മുഖം മാറി

“ഞാൻ… എന്റെ പേര് ഐശ്വര്യ എന്നാണ് എനിക്ക് തന്നെ ഒന്ന് കാണണം ഞാൻ അക്ഷര യുടെ ക്ലാസ് മേറ്റ് ആണ് ”

അത് കേട്ട് ഹരിയുടെ മുഖം വിടർന്നു

“ഓകെ താൻ എവിടെ നില്കുവാ ഇപോ ”

“ഞാൻ കോളേജിന്റെ വാതുക്കൽ ഉണ്ട് ”

“Ok താൻ ആ ബസ് സ്റ്റോപ്പിൽ മാറി നിന്നോ ഞാൻ ഇപോ വരാം ”

“Ok ”

അവൾ അതും പറഞ്ഞു ബസ് സ്റ്റോപ്പിൽ പോയി നിന്നു

കുറച്ചു കഴിഞ്ഞപ്പോൾ ഹരി അവന്റെ കാറിൽ അവിടെ എത്തി ഗ്ലാസ് താഴ്ത്തി അവളെ ഫോണിൽ വിളിച്ചു. ഫോണ് എടുക്കുന്ന ആളെ കണ്ടു അവൻ അവളെ ഹോണടിച്ചു വിളിച്ചു , അവൾ വന്നു അവന്റെ കൂടെ കേറി

അവളെ കണ്ട അവൻ അടിമുടി ഒന്ന് നോക്കി ഒരു കിടിലൻ ചരക്ക് തന്നെ അവൻ മനസിൽ കരുതി , ഇവൾ എന്തിനാണവോ ഇപോ എന്നെ കാണാൻ വരുന്നേ

വണ്ടിയിലേക്ക് കയറിയ അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു , അവനും തിരിച്ചു ചിരിച്ചു കാണിച്ചു
“നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയി ഇരുന്നാലോ ”

അവളുടെ ടോപ്പിൽ ഉന്തി നിൽകുന്ന മറിടങ്ങളിൽ കണ്ണു പതിഞ്ഞിരുന്ന അവൻ പെട്ടെന്ന് അവളെ നോക്കി

“ങേ… എന്താ…”

” നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയിരുന്നു സംസാരിച്ചാലോ ന്ന് ”

” ആ പോവാം ”

അവൻ അവളെയും കൊണ്ട് അധികം തിരക്ക് ഒന്നും ഇല്ലാത്ത ഒരു കോഫി ഷോപ്പിൽ കയറി ഒതുങ്ങിയ ഒരു ടേബിൾ നോക്കി ഇരുന്നു , വെയിടർ വന്നപ്പോൾ 2 കോഫി പറഞ്ഞു

“എന്താ കാര്യം ?? ” അവൻ ചോദിച്ചു

” താൻ അക്ഷരയെ കെട്ടാൻ നടക്കുവല്ലേ?? ”

പെട്ടെന്ന് ഞെട്ടിയ ഹരി അവളെ നോക്കി

“ആ.. അതേ… തനിക്ക് എങ്ങനെ ??”

” എനിക്ക് എല്ലാം അറിയാം … അവൾ ഇപോ കിരൺ നെ പ്രേമിക്കുവാ ഇന്ന് എന്നോട് വന്നു അവന്റെ ഭാര്യയാണ് എന്നൊക്കെ പറഞ്ഞു അത് താൻ അറിഞ്ഞോ°?”

ഹരി യുടെ മുഖം ദേഷ്യം കൊണ്ട് വിർക്കുന്നത് അവൾ കണ്ടു

“കിരൺ… അവൻ അവനെ എനിക്ക് അറിയാം … ഒന്ന് ഞാൻ അവനെ ഒഴിവാക്കാൻ നോക്കിയതാ… ”

“എനിക്ക് അറിയാം താൻ അല്ലെ അവനെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയത് ”

അവളുടെ പറച്ചിൽ കേട്ട് ഞെട്ടലോടെ അവളെ നോക്കി അവളൂടെ മുഖത്ത് പക്ഷെ യാതൊരു ഭാവ വ്യതിയാനവും അവൻ കണ്ടില്ല

“തനിക്ക് തനിക്ക് എങ്ങനെ??? ”

“എനിക്ക് എല്ലാം അറിയാം…. പിന്നെ കിരൺ അവനെ ഇനി ഒന്നും ചെയ്യരുത് അവനെ എനിക്ക് വേണം അവൻ എന്റെ യാണ് ”

“മനസിലായില്ല ”

“കിരൺ നെ എനിക്ക് വേണം ന്ന് അവനെ ഇനി എന്തെങ്കിലും താൻ ചെയ്യാൻ നോക്കിയാൽ താൻ വിവരം അറിയും ന്ന് ”

അവളുടെ ശബ്ദം ഉറച്ചതും ഉച്ചതിലും ആയിരുന്നു , മുഖത്ത് ആണെകിൽ ക്രൂര ഭാവവും
“എഡോ താൻ പതിയെ പറ… ആളുകൾ ശ്രദ്ധിക്കും … ഇല്ല ഞാൻ അവനെ ഒന്നും ഇനി ചെയ്യില്ല പകരം എനിക്ക് എന്ത് കിട്ടും ”

“നിനക്ക് അവളെ കിട്ടും അവളുടെ സ്വത്ത് അതല്ലേ നിന്റെ ലക്ഷ്യം ??”

“ഹ അത് മാത്രം പോരല്ലോ ”

ഹരി ഒരു വക്രിച ചിരിയോടെ അവളുടെ തള്ളി നിൽകുന്ന മാറിടങ്ങൾ നോക്കി പറഞ്ഞു . അത് ഐശ്വര്യ ശ്രദ്ധിച്ചു

പെട്ടെന്ന് ഹരി യുടെ കഴുത്തിൽ ഒരു കത്തി അമർന്നു , ഞെട്ടലോടെ അവൻ തിരഞ്ഞു നോക്കി വെയിടർ ആയി വന്ന ആളായിരുന്നു അത്

” mr ഹരി നിന്നോട് പറഞ്ഞത് ചെയ്താൽ നിനക്ക് കൊള്ളാം കേട്ടല്ലോ കിരൺ ന്റെ നേരെ നിന്റെ ഒരു വിരൽ ഇനി അനങ്ങിയാൽ ആ കത്തി ഇനി ഇരിക്കുന്നത് നിന്റെ നെഞ്ചിൽ ആയിരിക്കും ഇതുപോലെ പുറത്തല്ല ഉള്ളിൽ കേട്ടല്ലോ , ബ്രിട്ടോ അവനെ വിട് ”

അവൾ അജ്ഞാപിച്ചപ്പോൾ അയാൾ അവന്റെ കഴുത്തിൽ നിന്നും കത്തി മാറ്റി

“നീ… നീ ആരാ….. ”

ഭയത്തോടെ ഹരി ചോദിച്ചു…

ആ ഷോപ്പ് മുഴുവൻ മുഴങ്ങുന്ന രീതിയിലുള്ള ഒരു ചിരിയായിരുന്നു അവളുടെ മറുപടി , ഹരി ചുറ്റിനും നോക്കി അവിടെ ഉണ്ടായിരുന്ന എല്ലാവരും അവനു ചുറ്റും അണിനിരന്നു നിൽകുന്നു .

“നിർത്ത് … നീ ആരാ ”

ഹരി ദേഷ്യത്തോടെ പറഞ്ഞു

“ഞാൻ ആരാ ന്ന് ഉള്ളത് അവിടെ നിൽക്കട്ടെ നീ ഞാൻ ആദ്യം പറയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുമോ ന്ന് പറ ഇല്ലേൽ നിന്നെ ഇനി പുറം ലോകം കാണില്ല ”

” എ… എന്ത് കാര്യം???….”

” അവൾ… അക്ഷര …. അക്ഷരയെ കൊന്നു കളയണം ”

ഹരി ഞെട്ടി

“എന്ത്…”

അവൻ അത്ഭുതതോടെ ചോദിച്ചു

“നിനക്ക് മനസിലായില്ലേ മലയാളത്തിൽ തന്നെ അല്ലെ ഞാൻ പറഞ്ഞത് അക്ഷരയെ കൊല്ലണമെന്ന് “
” ഇ…. ഇല്ലെങ്കിൽ …”

‘ബ്രിട്ടോ… ” അവൾ വിളിച്ചതും പിന്നെയും ആ കത്തി അവന്റെ കഴുത്തിൽ അമർന്നു

“യ്യോ വേണ്ട വേണ്ട ഞാൻ….ഞാൻ കൊല്ലാം…. ”

“ഹ ഹ ഹ ഹ ഹ ഹ ഹ ഹ ….ഹ ഹ ”

ഐശ്വര്യ യുടെ കൊലചിരി അവിടെ മുഴങ്ങി കേട്ടു

…………………………………………………………………..

“അമ്മേ….”

വണ്ടി ഒതുക്കി ഷീറ്റിട്ട് മൂടി വച്ചു വീട്ടിലേക്ക് കിരൺ കേറി

“എന്താടാ ചെക്കാ കിടന്നു കാറുന്നെ?? ”

“ആ എന്റെ മതാശ്രീ ഉണ്ടായിരുന്ന ഇവിടെ … പുല്ല് പിരിക്കുവാ ല്ലേ എനിക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ ”

“ഉണ്ട് ഉണ്ട് അവിടെ കട്ടനും അരിയുണ്ടായും ഇരിപ്പുണ്ട് ”

കിരൺ അടുക്കള ഭാഗത്തേക് പോയി ഒരു ഗ്ലാസ് കാപ്പിയും ഒരു ചെറിയ പത്രത്തിൽ അരിയുണ്ടയും ആയി അമ്മയുടെ അടുത്ത് വന്നിരുന്നു

“ആട്ടെ.. എന്തൊക്കെ ഉണ്ടായിരുന്നു ഇന്ന് വിശേഷങ്ങൾ കുറെ നാൾക്ക് ശേഷം പോയതല്ലേ … ന്റെ മോൾ എന്ത് പറയുന്നു ”

“അമ്മേടെ മോളോ അയ്യടാ ”

“പിന്നെ അവളും എന്റെ മോള പോടാ ”

“ഹും… ഒരു മോളും അമ്മയും രണ്ടും കൂടെ ഉള്ള കളിയാണ് ”

“ങേ… എന്ത്”

“ഒന്നും പറയണ്ട അമ്മ എന്നോട് എല്ലാം മറച്ചു വച്ചതല്ലേ ”

പെട്ടെന്ന് അമ്മയുടെ മുഖം മാറി

“നീ… നീ എന്താ പറയുന്നേ…??”

“അമ്മേ… ഒരു കാര്യം ചോദിച്ച സത്യം പറയുമോ??”

” എ….. എന്താടാ”

അമ്മയുടെ മുഖത്തെ പരിഭ്രമം കിരൺ ശ്രദ്ധിച്ചു

” അച്ഛൻ എങ്ങനാ മരിച്ചത്?? ”

അമ്മ ഒരു ഞെട്ടലോടെ അവനെ നോക്കി

” അത്… അത് വണ്ടി ഇടിചിട്ട നിനക്ക് അറിയാവുന്നത് ആണല്ലോ “
” വണ്ടി ഇടിച്ചത് ന്ന് എനിക്ക് മനസിലായി , അമ്മ എന്നോട് ഒന്നും ഒളിക്കണ്ട ഞാൻ എല്ലാം അറിഞ്ഞു എന്റെ അച്ചനെ കൊന്നതാ ല്ലേ .. ”

“മോനെ….”

” അമ്മ വിഷമിക്കണ്ട ഞാൻ അറിഞ്ഞു അവൾ പറഞ്ഞതല്ല കേട്ടോ അവൾ അമ്മക്ക് തന്ന വാക്ക് അതുപോലെ പാലിചിട്ടുണ്ട് . ”

“പിന്നെ… പിന്നെ നീ എങ്ങനെ ”

അമ്മയുടെ മുഖത് അന്ധാളിപ്പാണ്

” അതൊകെ ഞാൻ അറിഞ്ഞു അമ്മ പറ രാജശേഖരനും പ്രതാപനും അല്ലെ ഇതിന് പിന്നിൽ ?? ”

ആ പേരുകൾ കേട്ടതും അമ്മയുടെ മുഖത്ത് പേടി ഉണ്ടാവുന്നത് കിരൺ ശ്രദ്ധിച്ചു

“അമ്മാ….”

“ങ് …. ഹാ എന്താ ”

“പറയുന്നുണ്ടോ??? എന്റെ അച്ചൻ എങ്ങനാ മരിച്ചത് ന്ന് ”

അവന്റെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു

അമ്മ ഞെട്ടലോടെ അവനെ നോക്കി

“പറയാം… ഞാൻ… ഞാനെല്ലാം പറയാം… ”

“ആ പറ ഇനിയും എന്നോട് ഇതൊകെ ഒളിച്ചു വച്ചിട്ട് എന്തിനാ ”

“മോനെ ഒരിക്കൽ നിന്നോട് ഇതെല്ലാം പറയണം എന്ന് എനിക്ക് ഉറപ്പിലുണ്ടായിരുന്നു , പക്ഷെ ഞാൻ എല്ലാം പറഞ്ഞു കഴിയുമ്പോ എനിക്ക് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെടും എന്ന കൊണ്ട ടാ … ”

” എന്തൊക്കെയാ അമ്മ പറയുന്നേ എനിക്ക് മൻസിലാവുന പോലെ പറ ”

“ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ക

കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”

” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”

“ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”

“ആര്… ”
കിരൺ ആകാംഷയോടെ അമ്മയെ നോക്കി

” നിന്റെ അച്ചന്റെ ഉറ്റ സുഹൃത്ത് മുല്ലശ്ശേരി രാജശേഖരൻ എന്ന എന്റെ ചേട്ടൻ ”

കിരൺ ഞെട്ടി

“അമ്മേ…….”

“അതേ ടാ… അയാൾ ആ ദുഷ്ട്ൻ എന്റെ ചേട്ടൻ ആണ് നിന്റെ അമ്മാവൻ”

“അയാൾ ??? അയാൾ എന്തിന്… അച്ചനെ.. ”

” ആർത്തി… ആർത്തിയാണ് അയാൾക്ക് പണത്തിനോടുള്ള ആർത്തി , … ഇനി ഒരു കാര്യം കൂടി പറയാം നീ സമാധാനമായി കേൾക്കണം ”

അമ്മയുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു

” നീ…. നീ എന്റെ മകൻ അല്ല…. ”

” അമ്മേ…….. ”

അലർച്ചയോടെ വിളിച്ച കിരൺ ന്റെ കയ്യിലെ ഗ്ളാസ് കൈവിട്ട് നിലത്ത് വീണുടഞ്ഞു.

(തുടരും)

98423cookie-checkഅനുഭവിക്കേണ്ടി Part 11

1 comment

Leave a Reply

Your email address will not be published. Required fields are marked *