തേപ്പ് കഥ 6

Posted on

ഒരുപാട് സന്ദോഷം ഉണ്ട്.. എല്ലാരുടെയും സപ്പോർട്ടിനു..

പിറകിൽ നിന്ന് കുത്തിയത് കൊണ്ടും അധികം മുറിവില്ലാത്ത കൊണ്ടും വേറെ ഒരു കേസിലെ പ്രതി ആകും എന്ന് നിലയിലും അയാൾ അവിടെ ഉണ്ടായിരുന്നു.. ഹാത്തിം.. അയാളുടെ കൂടെ നിന്ന ആളെ കണ്ട് ആണ് ഞാൻ ഞെട്ടിയതും സന്ദോഷിച്ചതും.. വീൽ ചെയറിൽ ഇരിക്കുന്ന ഹത്തിമിനെ പിടിച്ചു നിൽക്കുന്ന ഐഷ… അപ്പോഴാണ് ഞാൻ വേറെ ഒരു കാര്യം ചിന്തിച്ചത്… ഐഷ ആണ് എന്റെ number കൊടുത്തതെന്ന് ആണ് ജാസ്മിൻ പറഞ്ഞത്. ഞാൻ ജാസ്മിനോട് തന്നെ അതിനെ പറ്റി ചോദിക്കാൻ തീരുമാനിച്ചു.. ഞാൻ തിരിഞ്ഞപ്പോൾ ഞാൻ നോക്കിയ ഇടത്തേക്ക് നോക്കിയിട്ട് എന്നെ നോക്കുന്ന ജാസ്മിനെ ആണ് ഞാൻ കണ്ടത്…

“പുറത്തിറിങ്ങിയിട്ട് ഞാൻ എല്ലാം പറയാം ” ഞാൻ ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു…

അങ്ങനെ വാദങ്ങൾ തുടങ്ങി…

ഞങ്ങളുടെ വക്കിൽ :- നിങ്ങൾ ആണ് അദ്ദേഹത്തെ കുത്തിയത്… അല്ലെ..

ജാസിം :- അതെ

ഞങ്ങളുടെ വക്കിൽ :- എന്തിനാണ് കുത്തിയത്. എന്തേലും പൂർവ വൈരാഗ്യം..

ജാസിം :- ഇല്ല സർ.. അയാൾ എന്റെ പെങ്ങളെ ഉപദ്രവിക്കാൻ നോക്കി..

ഞങ്ങളുടെ വക്കിൽ :- യുവർ ഓണർ.. പ്രതിയുടെ പെങ്ങളെ ചോദ്യം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു…

ജഡ്ജി :-യെസ് പ്രൊസീഡ്..

ജാസ്മിൻ അങ്ങോട്ട് കയറി നിന്നു…

ഞങ്ങളുടെ വക്കിൽ :- മിസ് ജാസ്മിൻ നിങ്ങളുടെ സഹോദരൻ പറഞ്ഞത് പോലെ നിങ്ങളെ ഇയാൾ ഉപദ്രവിക്കാൻ ശ്രെമിച്ചിട്ടുണ്ടോ…

ജാസ്മിൻ :- ഉണ്ട് സർ…

ഞങ്ങളുടെ വക്കിൽ :- എവിടെ വെച്ചാണ് നിങ്ങളെ ഉപദ്രവിക്കാൻ ശ്രെമിച്ചത്…

ജാസ്മിൻ :- ആദ്യം അയൽ ഓഫിസിൽ വെച്ച് എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചു… പിന്നീട് വീട്ടിൽ കയറിയപ്പോളാണ് അനിയൻ അയാളെ കുത്തിയത്…

ഞങ്ങളുടെ വക്കിൽ:-നോട്ട് ദി പോയിന്റ് ബി ലോർഡ്.. ആ ഇരിക്കുന്ന ആൾ ഒരു സ്ത്രീ മോഹി ആണ്…ഈ കുട്ടിയെ മാത്രമല്ല പല കുട്ടികളെയും ഉപദ്രവിക്കാൻ ശ്രെമിച്ചിട്ടുണ്ടുന്നുള്ളതിന്റെ തെളിവാണ് ഇത്… എന്ന് പറഞ്ഞു വക്കിൽ ഒരു പേപ്പർ അവിടെ കൊടുത്തു… ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് ആ നിൽക്കുന്നത് കഴിഞ്ഞ രണ്ട് ഭാര്യമാരെയും കല്യാണം കഴിച്ചു ഒരു വർഷം കഴിയുമ്പോൾ ഡിവോഴ്സ് ചെയ്തിരുന്നു…തന്റെ പെങ്ങളെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണ് എന്നാ പേരിലും.. അയാൾ ഒരു സ്ത്രി മോഹി ആണ് എന്നതിന്റെ പേരിലും എന്റെ പ്രതിയെ ഈ കേസിൽ നിന്നും മുക്തനാക്കേണ്ടതാണ്…

ജഡ്ജി :- പ്രോസിക്യൂഷൻ വക്കീലിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?

പ്രോസിക്യൂഷൻ വക്കീൽ :- നോ യുവർ ഓണർ.

.

ജഡ്ജി :- സഹോദരിയെ രക്ഷിക്കാൻ വേണ്ടി സഹോദരൻ ചെയ്തതാണ് എന്നതിന്റെ പേരിലും പ്രതി വേറെ ഒരു കേസിലും ഇല്ല എന്ന് പേരിലും വാദിയുടെ ഭാഗത്തു ആണ് തെറ്റ് എന്നതിന്റെ പേരിയിലും… പ്രതിയെ കുട്ടവിമുക്‌തനായി കേസിൽ നിന്ന് ഒഴിവാക്കാൻ ഈ കോടതി ഉത്തരവിടുന്നു… ജഡ്ജി അത് പറഞ്ഞു തീർന്നതും ഞാൻ ഒരു ദീർഘ നിശ്വാസം ഇട്ടു ജാസ്മിൻ എന്നെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു പക്ഷെ അവൾ ചിരിച്ചു.. അവളുടെ അനിയൻ മുഖം പൊത്തി ഇരുന്നു… പോലീസുകാർ അവനേം കൊണ്ട് പുറത്തിറങ്ങി… ജാസ്മിനും ഞാനും പിറകെ ഇറങ്ങി..

“ഇക്ക ഒരുപാട് നന്ദി ഉണ്ട്…” അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…

“ അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ.ചെയ്തത് ആ വക്കിൽ അല്ലെ അയാളോട് ഒരു thanks പറഞ്ഞേക്ക് ” ഞങ്ങൾ പറഞ്ഞു തിരിയുമ്പോൾ അയാൾ ഞങ്ങളുടെ പിറകിൽ ഉണ്ട്…

“നന്ദി ഒന്നും വേണ്ട… ഒരുപാട് കാലമായി ഞാൻ ഈ കോടതിയിൽ കയറിയിട്ട്… ഒരുകാലത്ത്.. എനിക്ക് കേസുകളോടെ കേസുകൾ ആയിരുന്നു… ഒരു കേസ് ഞാൻ വാദിച്ചതിൽ എനിക്ക് ഒരു അബദ്ധം പറ്റി… അന്നത്തോടെ തീർന്നു എന്ന് കരുതിയതാണ്… SI എന്റെ ഫ്രണ്ട് ആണ്.. അതാണ് അയാൾ നിങ്ങളെ എന്റെ അടുത്തേക്ക് അയച്ചത്.. അതുകൊണ്ട് എനിക്ക് ഇവിടെ വീണ്ടും വരാൻ പറ്റി ” അയാൾ പറഞ്ഞു…

“അല്ല സർ.. ഈ 2 ഭാര്യമാർ ഉള്ളതൊക്കെ എവിടുന്ന് കിട്ടി ” ഞാൻ അയാളോട് എന്റെ സംശയം ചോദിച്ചു…

“ഇതൊക്കെ ആ SI ടെ പണി ആണ്.. അയാൾ ആണ് എനിക്ക് എല്ലാം എടുത്ത് തന്നത് ” എന്ന് പറഞ്ഞു അയാൾ മുൻപോട്ട് പോയി… SI അവിടെ നിപ്പുണ്ടായിരുന്നു…

ജാസ്മിൻ അയാളുടെ അടുത്തേക്ക് ചെന്നു..

“ഒരുപാട് നന്ദി ഉണ്ട് സർ ” ജാസ്മിൻ അയാളോട് പറഞ്ഞു…

“ഇത് ഞാൻ അയാളോട് ഉള്ള ദേഷ്യത്തിൽ ചെയ്തതാണ്… അയാൾ രണ്ടാമത്

കല്യാണം കഴിച്ചത്… ഞാൻ ആത്‍മർത്ഥമായി പ്രണയിച്ച എന്റെ അൽഫിയെ ആണ്… എന്നിട്ട് അയാളുടെ കാര്യം കഴിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു ” അയാൾ പറഞ്ഞു… അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അയാൾ അപ്പോൾ തന്നെ അവിടുന്ന് മാറി.. ജാസ്മിൻ ജാസിമിന്റെ അടുത്തേക്ക് നടന്നു ഞാനും പിറകെ നടക്കാൻ തുടങ്ങിയപ്പോൾ എന്റെ തോളിൽ ആരോ കൈ വെച്ചു… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ.. ഞാൻ ഇനി കാണരുതേ എന്ന് ആഗ്രഹിച്ച ആൾ… ഐഷ ഞാൻ അവളുടെ കൈ തട്ടി മാറ്റി നടക്കാൻ പോയപ്പോൾ അവൾ എന്റെ കയ്യിൽ കയറി പിടിച്ചു…

“ഇത് കോടതി ആണ്… എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കൈ എടുക്ക് ” ഞാൻ അവളോട് പറഞ്ഞു…

“ഞാൻ പറയുന്നത് കേട്ടാൽ മാത്രം മതി.. വേറെ ഒന്നും വേണ്ട… പ്ലീസ് ”അവൾ പറഞ്ഞു… അല്ലേലും പണ്ട് മുതലേ അങ്ങനെ ആണെല്ലോ… ആരേലും കരഞ്ഞു പറഞ്ഞാൽ ഞാൻ വീണു പോകും…

“വാ കാന്റീനിലേക്ക് ഇരിക്കാം ” അവൾ പറഞ്ഞിട്ട് ഫ്രണ്ടിലേക്ക് നടന്നു.. ഞാൻ മനസില്ല മനസോടെ പുറകെ നടന്നു…

ഞങ്ങൾ രണ്ടുപേരും ഇരുന്നു…അവൾ 2 ചായ പറഞ്ഞു…

“ഞാൻ നിന്റെ സൽക്കാരത്തിന് അല്ല ഇവിടെ വന്നത് ” ഞാൻ പറഞ്ഞു…

“എനിക്ക് അറിയാം പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ ചെയ്തതെന്ന്.. അതിന്റെ ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ” അവൾ പറഞ്ഞു… അപ്പോൾ ചായ വന്നു…

“അന്ന് പോലീസ് സ്റ്റേഷനിൽ വീട്ടിൽ നിന്ന് വാപ്പ വന്നു.. ആദിലിക്കാടെ വീട്ടിൽ നിന്ന് അവരുടെ വാപ്പയും വന്നു..അന്ന് ഇക്ക കേസ് ഒന്നും വേണ്ടന്ന് പറഞ്ഞത് കൊണ്ട് അവർ ഞങ്ങളെ വെറുതെ വിട്ടു… വീട്ടിൽ ചെന്നപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല.. നാട്ടുകാർ മുഴുവൻ ഞാൻ അങ്ങനെ ആണെന്ന് ഒരു സംസാരം പടർന്നു… സമയം അധികം താമസിപ്പിക്കാതെ ആദിലിക്കാടെ വീട്ടിൽ വാപ്പ ചെന്ന് സംസാരിച്ചു…

{ അവിടെ നടന്നത് }

ഐഷയുടെ വാപ്പ ആദിലിന്റെ വീട്ടിലേക്ക് കയറി ചെന്നു..ആദിലിന്റെ വാപ്പ പുറത്ത് തന്നെ ഇരിപ്പുണ്ട്…

“പിള്ളേരുടെ കാര്യം വേഗം തന്നെ തീരുമാനിക്കണം ” ഐഷയുടെ വാപ്പ ആദിലിന്റെ വാപ്പയോട് പറഞ്ഞു…

“പിള്ളേരുടെ എന്ത് കാര്യം…” ആദിലിന്റെ വാപ്പ ചോദിച്ചു…

“പിള്ളേർ തമ്മിൽ ഇഷ്ടത്തിൽ ആണല്ലോ… അത് വേഗം നടത്തി കൊടുക്കണം ” ഐഷയുടെ വാപ്പ പറഞ്ഞു…

“ഹ, ഹ, ഹ.. പിള്ളേർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് താൻ അങ്ങ് തീരുമാനിച്ചാൽ

മതിയോ… ആദിലെ എടാ ആദിലെ ” ആദിലിന്റെ വാപ്പ അകത്തേക്ക് നോക്കി വിളിച്ചു ആദിൽ കയ്യിൽ പാൽസ്റ്റർ ഒക്കെ ഇട്ട് തലയിൽ കേട്ടൊക്കെ കെട്ടി പുറത്തേക്ക് വന്നു…

“നീയും ഇയാളുടെ മോൾ ഐഷയും തമ്മിൽ എന്താണ് ബന്ധം ” ആദിലിന്റെ വാപ്പ അവനോട് ചോദിച്ചു…

“വാപ്പ എനിക്ക് അവളെ ഇഷ്ടമാണ് ” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

“നിനക്ക് ഇഷ്ടമാണെങ്കിൽ അവളെ കല്യാണം കഴിച്ചോളൂ… പക്ഷെ ഈ വീടിന്റെ പാടി ചവിട്ടാൻ പിന്നെ വന്നേക്കരുത് ” അവന്റെ വാപ്പ അവനോട് പറഞ്ഞു…

“അങ്ങനെ വല്യ ഇഷ്ടം ഒന്നും ഇല്ല വാപ്പ… കല്യാണം ഒന്നും കഴിക്കാൻ എന്നെ കൊണ്ട് പറ്റില്ല ” ആദിൽ പറഞ്ഞു…

“കേട്ടല്ലോ… കല്യാണം കഴിക്കാൻ പറ്റില്ലാന്ന്.. ഇനിയിപ്പോ നിക്കണം എന്ന് ഇല്ല ” എന്ന് പറഞ്ഞു അവന്റെ വാപ്പ അകത്തേക്ക് പോയി…

“മോനെ ഒന്നകൂടെ ആലോചിച്ചിട്ട് പോരെ ” ഐഷയുടെ വാപ്പ പുറത്ത് തന്നെ നിന്ന അവനോട് ചോദിച്ചു…

“എന്റെ വാക്ക് കേട്ട് അവനെ പറ്റിച്ച അവൾ നാളെ വേറെ ഒരുത്തന്റെ വാക്ക് കേട്ട് എന്ന് പറ്റിക്കില്ല എന്ന് ആര് കണ്ടു… അതുകൊണ്ട് എനിക്ക് വേണ്ട.. നിങ്ങൾക്ക് പോകാം ” എന്ന് പറഞ്ഞു അവൻ ഐഷയുടെ വാപ്പയെ അവിടെ നിന്ന് ഇറക്കി വിട്ടു…

ഐഷയുടെ വാപ്പ തിരിച്ചു വീട്ടിലേക്ക് വന്നു… അവളും ഉമ്മയും ഹാളിൽ തന്നെ ഇരുന്നിപ്പുണ്ടായിരുന്നു…

“പോയ കാര്യം എന്തായി ” ഉമ്മ വാപ്പയോട് ചോദിച്ചു… വാപ്പ ഐഷയെ ഒന്ന് രൂക്ഷമായി നോക്കി…

“മോളെ ഇപ്പൊ അവനു വേണ്ടന്ന്… അവന്റെ വാക്ക് കേട്ട് ആ പയ്യനെ ചതിച്ചതുപോലെ… നാളെ വേറെ ഒരുത്തന്റെ വാക്ക് കേട്ട് അവനെ ചതിക്കില്ല എന്ന് എന്താ ഉറപ്പെന്ന്..” വാപ്പ അവളുടെ മുഖത്ത് നോക്കി പറഞ്ഞു… ഇത് കേട്ട ഐഷ പൊട്ടി കരഞ്ഞു… ആ സോഫയിലേക്ക് വീണു…

“ഇനി ഇപ്പൊ എന്താ ചെയ്യുക ” ഉമ്മ വാപ്പയോട് ചോദിച്ചു…

“എന്ത് ചെയ്യാൻ അനുഭവിക്കുക തന്നെ ”എന്ന് വാപ്പ പറഞ്ഞു… {ഇനി അവളുടെ വാക്കുകൾ } പിന്നെ എനിക്ക് ഒരുപാട് ആലോചനകൾ വന്നു… പക്ഷെ നാട്ടിൽ എന്നെ കുറിച്ച് തിരക്കുമ്പോൾ ആ ആലോചന മുടങ്ങികൊണ്ട് ഇരുന്നു.. ഞാൻ തിരിച്ചു കോളേജിലേക്ക് വന്നു പക്ഷെ ആരോടും സംസാരിക്കാനോ ഒന്നിനും നിന്നില്ല… ക്ലാസ്സ്‌ മാത്രം ആയിരുന്നു ഞാൻ ശ്രദ്ധിച്ചിരുന്നത് ….അങ്ങനെ ഇരിക്കെ ഒരു ദിവസം വാപ്പ വിളിച്ചു… ഇതേപോലെ ഒരു കല്യാണ ആലോചന വന്നിരുന്നു.. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു… ഞാൻ വീട്ടിലേക്ക് ചെന്നു… പക്ഷെ അവിടെ ചെന്നപ്പോൾ ആയിരുന്നു ഞങ്ങൾ ആ ഞെട്ടിക്കുന്ന വാർത്തകൾ അറിഞ്ഞത്… അയാളുടെ മൂന്നാമത്തെ കേട്ട് ആണെന്നും അയാൾക്ക് 38 വയസ് ഉണ്ടെന്നും

ഒക്കെ..

**** “വാപ്പ എനിക്ക് ഈ കല്യാണം വേണ്ട ” ഐഷ വാപ്പയോട് പറഞ്ഞു…

“പിന്നെ നിന്നെ കേട്ടന്ന് രാജകുമാരൻ വരുമോ.. ഞങ്ങൾ പറയുന്നത് കേട്ട് ജീവിച്ചോ നിയ്.. ” അവളുടെ വാപ്പ അവളോട് ചുടായി…

“എന്നും പറഞ്ഞു ഒരു മൂന്നാം കേട്ട് കാരന് ആണോ എന്നെ കെട്ടിച്ചു കൊടുക്കുന്നെ ” അവളും ചൂടായി…

“അല്ല നിന്നെ കേട്ടാണ് അവിടെ പുതുമണവാളന്മാർ ക്യു നിക്കുവാ… നീ അനുഭവിക്കണം… നീ തന്നെ ആണ് ഇതൊക്കെ വരുത്തി വച്ചത് ” വാപ്പ അവളോട് പറഞ്ഞു…

**** എനിക്ക് തിരിച്ചു പറയാൻ വാക്കുകൾ ഇല്ലായിരുന്നു.. എന്റെ തെറ്റ് ആയതുകൊണ്ട് ജീവിച്ചു തീർക്കാം എന്ന് ഞാനും കരുതി… അങ്ങനെ ആ കല്യാണത്തിന് ഞാൻ സമ്മതിച്ചു… കല്യാണം ബന്ധുക്കളെ മാത്രം വിളിച്ചു ചെറിയ പരിപാടി ആയി നടത്തി… കല്യാണം കഴിഞ്ഞു ആദ്യ നാളുകൾ എനിക്ക് സ്വർഗം ആയിരുന്നു.. എന്റെ സന്ദോഷം മാത്രം നോക്കി എനിക്ക് വേണ്ടതെല്ലാം വാങ്ങി തന്നു… എന്നെ ബീച്ചിൽ കൊണ്ടുപോയി.. എന്നെയും കൊണ്ട് കറങ്ങി നടന്നു… അത് അധിക കാലം നീണ്ടു നിന്നില്ല… ഞങ്ങൾ തിരിച്ചു ആലപ്പുഴയിലേക്ക് താമസം മാറ്റിയ ശേഷം ആണ് കാര്യങ്ങൾ മനസിലായത്.. അയ്യാൾ 1 വർഷം കഴിഞ്ഞാൽ എന്നെയും കളയും എന്ന്.. അത് നടക്കാതെ ഇരിക്കാൻ അയാളുടെ സന്ദോഷം മാത്രം ഞാൻ നോക്കി.. ഏകദേശം ഒന്ന് ശെരിയായി വന്നതായിരുന്നു.. അപ്പോഴാണ് സ്ഥാലംമാറ്റം കിട്ടി അയാൾ ആലുവയിലേക്ക് പോയത്.” അവൾ പറഞ്ഞു…

“പിന്നെ എന്തിനാണ് നീ നിന്റെ ഭർത്താവിനെ രക്ഷിക്കാതെ അവളെ സഹായിക്കാൻ എന്റെ number കൊടുത്തത് ” ഞാൻ ചോദിച്ചു…

“കല്യാണ ശേഷം ഞാൻ എല്ലാം മറന്നു ജീവിക്കുകയായിരുന്നു… കയിലുണ്ടായിരുന്ന ഫോൺ മാറ്റി ഒരു കീപാഡ് ഫോൺ വാങ്ങി.. എന്റെ കല്യാണം കഴിഞ്ഞത് മാത്രമേ എല്ലാവർക്കും അറിയാവൂ.. ആൾ ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു… ജാസ്മിൻ സഹായം ചോദിച്ചു വിളിച്ചു കാര്യം ഒന്നും പറഞ്ഞില്ല.. എനിക്ക് സഹായിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ആണ്… കാര്യം ഞാൻ ചോദിക്കാതെ ഇരുന്നത് ”അവൾ പറഞ്ഞു…

“കാര്യം അറിഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കില്ലായിരുന്നു… കാരണം നിനക്ക് എന്നും നിന്റെ കാര്യം മാത്രമേ ഉള്ളായിരുന്നു ചിന്ത..” ഞാൻ പറഞ്ഞു…

“ആയിരുന്നു… എനിക്ക് എന്നെക്കുറിച്ചു ചിന്തിക്കാൻ ഉള്ള പ്രായമേ അന്ന് ഉല്ലായിരുന്നുള്ളു…” അവൾ പറഞ്ഞു…

“അന്ന് നീ നേരെ നടന്നിരുന്നെങ്കിൽ… ഈ കൊച്ച് പ്രായത്തിൽ നിനക്ക് ഇങ്ങനെ ആകേണ്ടി വരില്ലായിരുന്നു..” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ എഴുനേറ്റ്

ചായയുടെ ക്യാഷ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി…

“അതെ സന്ദോഷിച്ചു പോകണ്ട.. നിങ്ങൾ അവളെ സുരക്ഷിതയായി എത്രനാൾ കൊണ്ട് നടക്കും.. നിങ്ങളുടെ കയ്യിൽ നിന്ന് അവൾ പുറത്ത് വരുന്നതിന്റെ അന്ന് അവൾ മരിക്കും.. ഹ ഹ ഹ ” ഐഷ എന്റെ ചെവിയിൽ വന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു…

“എന്റെ ജീവിതം നശിപ്പിച്ചവൾ ആണ് അവൾ.. ഏന്റേതാക്കി കൊണ്ട് വന്നതാണ് ഞാൻ… അവൾ കാരണം അത് നഷ്ടപെടുവാണേൽ.. അവളും ഇനി ജീവിക്കണ്ട ” അവൾ തിരിഞ്ഞു നിന്ന് അത് പറയുമ്പോൾ അവളുടെ കണ്ണില്ലേ ആ ദേഷ്യം എനിക്ക് കാണാമായിരുന്നു… ഞാൻ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് പോയി… ജാസ്മിനും ജാസിമും സംസാരിച്ചുകൊണ്ട് ഇരിക്കുവാണ്… ഞാൻ ജാസ്മിന്റെയും ജാസിമിന്റെയും കയ്യിൽ പിടിച്ചു കൊണ്ട് വന്ന് കാറിൽ കയറ്റി…

“എന്താ ഇക്ക എന്തേലും പ്രശ്നം ഉണ്ടോ ” രണ്ട് പേരും ഒരുമിച്ചു ചോദിച്ചു…

“പ്രശ്നം ഒന്നും ഇല്ല… നിങ്ങൾ നാട്ടിലേക്ക് പോകണ്ട… കല്യാണം കഴിഞ്ഞിട്ട് നാട്ടിലേക്ക് പോയാൽ മതി ” ഞാൻ പറഞ്ഞു…

“അത് വേണ്ട ഇക്ക.. അ ” ജാസ്മിനെ പറയാൻ ഞാൻ അനുവദിച്ചില്ല. അതിനു മുൻപ് ഞാൻ പറഞ്ഞു ..

“അത് മതി ” അത് പറയുമ്പോൾ എന്റെ ഉള്ളിലെ പേടിയും ദേഷ്യവും ഒരുമിച്ചു വന്നു… കുറച്ചു ശബ്ദം കൂടി പോയി അതോടെ അവർ രണ്ടും പേടിച്ചു.. പിന്നെ അവർ ഒന്നും സംസാരിക്കാൻ നിന്നില്ല…

എന്തിനാണ് ഞാൻ ഇങ്ങനെ പേടിക്കുന്നത്… അവൾ എന്റെ ആരും അല്ലല്ലോ… പിന്നെ എന്താ.. ഒരു സഹായം ചോദിച്ചു വന്നു അത് ചെയ്തു.. ഇനി അവരുടെ കാര്യം അവർ നോക്കിക്കോളും.. ഇങ്ങനെ പല കാര്യങ്ങളും ഞാൻ ആലോചിച്ചു.. പക്ഷെ എനിക്ക് അവളെ ഒറ്റക്കാക്കി പോരാൻ തോന്നുന്നില്ല…

അങ്ങനെ ഞാൻ തിരിച്ചു വീട്ടിലേക്ക് വന്നു… ഡോർ അടച്ചിരിക്കുവായിരുന്നു…ഞാൻ ഇറങ്ങി ഡോർ ബെൽ അടിച്ചു… രണ്ട് പ്രാവശ്യം അടിച്ചു.. തുറന്നില്ല… ഒന്നുകൂടെ അടിച്ചപ്പോൾ തുറന്നു…ആഫി ആണ് തുറന്നത്…

“ഇത്രയും നേരം എവിടെ ആയിരുന്നെടി ”ഞാൻ അവളോട് ദേഷ്യത്തിൽ ചോദിച്ചു… അവൾ ഫോണിൽ തന്നെ ആണ് നോക്കുന്നത്.. ഞാൻ ആ ഫോൺ വാങ്ങി താഴേക്ക് വലിച്ചെറിഞ്ഞു… എന്റെ ആ പ്രവർത്തിയിൽ മൂന് പേരും പേടിച്ചു…

“ഇവന് ഒരു റൂം ശെരിയാക്കി കൊടുക്ക് ” എന്ന് പറഞ്ഞു ജാസിമിനെ അകത്തേക്ക് കയറ്റി.. ജാസ്മിൻ അവിടെ തന്നെ നിന്നു…

“നിന്നോട് ഇനി പ്രേതേകം പറയണോ കേറി പോ അകത്തു ” അവളോട് എനിക്ക്

ദേഷ്യത്തിൽ പറയാൻ തോന്നിയില്ല… അവൾ എന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി തന്നെ അകത്തേക്ക് കയറി പോയി… ഞാൻ താഴെ കിടന്ന് ഫോൺ നോക്കി… പൊട്ടി ചിതറി കിടക്കുന്നു…ഞാൻ അങ്ങോട്ട് തലയിൽ കൈ വെച്ച് ഇരുന്നു… കുറച്ചു കഴിഞ്ഞു ആഫി ഡോറിന്റെ സൈഡിൽ വന്ന് നിക്കുന്നത് പോലെ എനിക്ക് തോന്നി…ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി… അപ്പോൾ അവൾ അവിടെ നിന്ന് മാറി കളഞ്ഞു… ഞാൻ അകത്തേക്ക് കയറി അവൾ അവിടെ മുഖം വിറപ്പിച്ചു ഇരിപ്പുണ്ട്…

“എന്താടി ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു…

“എന്താ ” അവൾ തിരിച്ചു ചോദിച്ചു…

“നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കുന്നെ ” ഞാൻ ചോദിച്ചു…

“ഞാൻ മുഖം വിറപ്പിച്ചു ഇരുന്നാൽ ഇക്കാക്ക് എന്താ… ഒന്ന് പോയി തരുമോ പ്ലീസ് ” അവൾ അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല… അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോകുന്നത് പോലെ തോന്നി… ഞാൻ ഉള്ളിൽ നിന്ന് വന്ന സങ്കടത്തെ ഒതുക്കി… പുറത്തേക്ക് നടന്നു… വിഷമം മാറ്റാൻ ആയി ഗാർഡനിലേക്ക് നടന്നു… അവിടെ ചെന്ന് ഇരുന്നു… ഓരോന്ന് ആലോചിച്ച് ഞാൻ അങ്ങോട്ട് കിടന്നു… ആഫി അങ്ങനെ പറഞ്ഞത് ആലോചിച്ചപ്പോൾ വിഷമം സഹായിക്കാൻ പറ്റിയില്ല… ഞാൻ കരഞ്ഞു പോയി…കരച്ചിൽ ഒന്ന് നിന്നപ്പോൾ..

“കഴിഞ്ഞോ… നാണം ഇല്ലല്ലോ… ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തേലും പറഞ്ഞു എന്ന് കരുതി ഇവിടെ വന്ന് ഇരുന്നു കരയാതെ… ആ സമയത്ത് തന്നെ എനിക്ക് ഒരണ്ണം തന്നാൽ പോരായിരുന്നോ ” കരച്ചിൽ നിന്നപ്പോൾ എന്റെ പുറകിൽ ആഫി വന്ന് നിന്നിട്ടുണ്ടെന്ന് എനിക്ക് മനസിലാലായത്…

ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല..

“മതി ഇവിടെ ഇരുന്നത് വാ വന്ന് ഫുഡ്‌ കഴിക്ക്… ഉച്ചക്കും ഒന്നും കഴിച്ചില്ലലോ ” ആഫി എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ എഴുനേറ്റ് അവളുടെ കൂടെ പോയി… അവൾ എന്നെ കൊണ്ട് ഇരുത്തി… ഫുഡ്‌ വിളമ്പി തന്നു വിശപ്പുള്ളത് കൊണ്ട് ഞാൻ അത് കഴിച്ചു… മനസ് വല്ലാതെ മരവിച്ചത് പോലെ… ഞാൻ റൂമിലേക്ക് ഒന്നും പോകാൻ നിന്നില്ല ഹാളിലെ സോഫയിൽ തന്നെ കിടന്നു…

“ഇക്ക ഞങ്ങളെ തിരിച്ചു വീട്ടിൽ കൊണ്ട് വിടുമോ ” ജാസ്മിൻ എന്നോട് ചോദിച്ചു… ഞാൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി…

“ഇവിടുന്ന് നിങ്ങൾ എവിടെയും പോകുന്നില്ല ” ഞാൻ പറഞ്ഞു… അവൾ അവിടെ ഒറ്റക്ക് അയാൾ ഐഷ പറഞ്ഞത് പോലെ എന്തെകിലും സംഭവിക്കുമോ എന്നുള്ള പേടി ആയിരുന്നു…

“അത് പറയാൻ ഉള്ള അധികാരം നിങ്ങൾക്ക് ഇല്ല… ഞങ്ങൾ പോവുകയാണ് ”എന്ന് പറഞ്ഞു അവൾ ജാസിമിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി… ആഫി

അവരെ തടയാൻ നോക്കി പക്ഷെ ജാസ്മിൻ അത് കേക്കാൻ കൂട്ടാക്കിയില്ല… ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു…

“അവർ പോകുവാണേൽ പൊക്കോട്ടെ.. ഒന്ന് കൊണ്ട് വിട് അവരെ ” ആഫി ഓടി കേറി വന്ന് എന്നോട് പറഞ്ഞു…

“എന്തിന്…അവൾക്ക് നമ്മുടെ സഹായം അവളുടെ അനിയനെ ഇറക്കാൻ മാത്രം മതിയായിരുന്നു… അവൾക്ക് നമ്മുടെ സഹായം.. ഇനി വേണ്ട ” ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു…

“എനിക്കും അത്യാവശ്യം കാർ ഓടിക്കാൻ അറിയാം… ഞാൻ കൊണ്ട് വിടണോ അവരെ ” അവൾ എന്നോട് ചോദിച്ചു…

“വേണ്ട ഞാൻ കൊണ്ട് വിട്ടോളാം ” ഞാൻ പറഞ്ഞു എന്നിട്ട് ഞാൻ വണ്ടിയുമെടുത്ത് അവരുടെ പിറകെ പോയി… അവർ റോഡിലൂടെ നടക്കുകയാണ്… ഞാൻ വണ്ടി അവരുടെ മുൻപിൽ കൊണ്ട് നിർത്തി എന്നിട്ട് അവരോട് കയറാൻ പറഞ്ഞു… ആദ്യം അവർ അത് കേട്ടില്ല… അപ്പോൾ ഞാൻ ഇറങ്ങി ജാസിമിനെ പിടിച്ചു വണ്ടിയിൽ കയറ്റി… അത് കണ്ടപ്പോൾ ജാസ്മിനും കയറി… ഞാൻ അവരോട് ഒന്നും സംസാരിക്കാൻ നിന്നില്ല.. അവർക്ക് ഒരു ഡ്രൈവർ ആയി മാത്രം ഞാൻ പോയി… ആഫി അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതായിരുന്നു എങ്കിലും… ജാസ്മിൻ കൂടെ അങ്ങനെ പറഞ്ഞപ്പോൾ… ഇനി ജീവിക്കണോ എന്ന് വരെ ഞാൻ ചിന്തിച്ചു പോയി.. ഞാൻ വണ്ടി അവരുടെ വീടിന് മുൻപിൽ ചെന്ന് നിർത്തി.. വണ്ടി വന്ന് നിക്കുന്നത് കണ്ട് അടുത്ത വീട്ടിൽ ഉള്ളവർ ഒക്കെ കാറിനു ചുറ്റും കൂടി.. ജാസ്മിൻ കാറിൽ നിന്ന് ഇറങ്ങി…

“മോളെ വേണ്ട നിങ്ങൾ ഇവിടെ നിക്കണ്ട… കുറച്ചു മുൻപ് ഒരു വണ്ടിയിൽ ആൾകാർ വന്നിട്ട്… നിങ്ങൾ ഇവിടെ വന്നാൽ നിങ്ങളെ കൊല്ലും എന്നൊക്കെ ഭീഷണി പെടുത്തി… നിങ്ങൾ ഇവിടെ നിക്കണ്ട ” അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു… എന്നിട്ട് അവളെ പിടിച്ചു കാറിൽ കയറ്റി…

“മോനെ ഇവരേം കൊണ്ട് പൊക്കോ ” ആ ചേച്ചി എന്നോട് പറഞ്ഞു… ഞാൻ അപ്പോൾ തിരിഞ്ഞ് ജാസ്മിനെ നോക്കി… അവൾ തല താഴ്ത്തി ഇരിക്കുകയാണ്.. ഞാൻ വണ്ടി എടുത്തു തിരിച്ചു വീട്ടിലേക്ക് പോയി…വീട്ടിലേക്ക് പോകാൻ വണ്ടി തിരിച്ചു. അപ്പോഴാണ് ഞാൻ കണ്ടത് ഒരു ബ്ലാക്ക് ബോലേറോ ഞങ്ങളെ പിൻ തുടരുന്നത് ഞാൻ ശ്രെദ്ധിച്ചു… അത് ഞങ്ങളെ പിന്തുടരുന്നത്‌ തന്നെ ആണോ എന്ന് അറിയാൻ ഞാൻ രണ്ട് മൂന് വഴികൾ മാറി പോയി നോക്കി… ശെരിയാണ് അവർ ഞങ്ങളെ പിന്തുടരുകതന്നെ ആണ്.. ഇതൊന്നും പറഞ്ഞു അവരെ പേടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ അവരോട് പറഞ്ഞില്ല…വീട്ടിൽ ചെന്ന് കയറുന്നത് വരെ അവർ ഞങ്ങളെ പിന്തുടർന്ന്….വീട്ടിൽ ചെന്ന് കയറിയപ്പോൾ ഉമ്മിയും വാപ്പിയും വന്നിട്ടുണ്ട്.. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ജാസ്മിനും ജാസിമും മടിച്ചുമാടിച്ചാണ് ഇറങ്ങിയത്..

“എവിടെ പോയതാണ്?” വാപ്പി ചോദിച്ചു…

“ഇവരെ കൊണ്ട് വിടാൻ ആയി പോയതാണ്.. പക്ഷെ അവിടെ ആരോ ചെന്ന് ഭീഷണി പെടുത്തി എന്നൊക്കെ പറഞ്ഞു…” ഞാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി… വാപ്പി അവരെ പിടിച്ചു നിർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…ഞാൻ നേരെ റൂമിൽ ചെന്ന് ഒന്ന് കുളിച്ചു… എന്നിട്ട് ഡ്രസ്സ്‌ ഒക്കെ മാറി.. ഒന്ന് ടൗണിൽ പോയി ആഫിക്ക് ഒരു ഫോൺ വാങ്ങാൻ ഞാൻ തീരുമാനിച്ചു.. അങ്ങനെ ഞാൻ ഒരു ടി ഷർട്ടും ഒരു പാന്റും എടുത്തിട്ട് താഴേക്ക് ഇറങ്ങി ചെന്നു… വാപ്പി അവരോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് തന്നെ

ഇരിക്കുകയാണ്…

“ഉമ്മി ഞാൻ ഒന്ന് ടൌൺ വരെ പോയിട്ട് വരാം ” ഞാൻ ഉമ്മിയോട്‌ പറഞ്ഞിട്ട് ബൈക്കുമെടുത്ത് ടൗണിലേക്ക് പോകാനായി ഇറങ്ങി.. കുറച്ചു ദൂരം പോയപ്പോൾ തൊട്ട് എനിക്ക് ഓരോ പിന്തുടരുന്നത്‌ പോലെ തോന്നാൻ തുടങ്ങി… പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കാണുന്നില്ല… അങ്ങനെ ഞാൻ സംശയിച്ചു സംശയിച്ചു ടൗണിൽ എത്തി… നല്ല ഒരു മൊബൈൽഷോപ്പിൽ തന്നെ കയറി…

“എന്താ ഇക്കാ വേണ്ടത് ” അവിടെ നിക്കുന്ന പയ്യൻ എന്നോട് ചോദിച്ചു….

“ഒരു മൊബൈൽ വേണം ” ഞാൻ പറഞ്ഞു…

“ഏതാ ഇക്കാ വേണ്ടത്… ” അവൻ ചോദിച്ചു…

”iphone 12pro max” ഞാൻ അത് പറഞ്ഞു അവൻ ആദ്യം എന്നെ ഒന്ന് നോക്കി എന്നിട്ട് ഫോൺ എടുത്ത് കാണിച്ചു…

“ഇതിന് എത്രയാകും ” ഞാൻ അവനോട് ചോദിച്ചു…

“ഇതിന് 1,26000 ഇത്രയും ആകും…” അവൻ പറഞ്ഞു…

“paytm ചെയ്താൽ പോരെ ” ഞാൻ അവനോട് ചോദിച്ചു… അവൻ മതി എന്നാ രീതിയിൽ തലയാട്ടി.. അവൻ ആകെ വണ്ടർ അടിച്ചു നിക്കുകയാണ്.. ഞാൻ ഫോൺ എടുത്ത് paytm Qr code സ്കാൻ ചെയ്ത് ക്യാഷ് അയച്ചു…

“ok വന്നിട്ടുണ്ട്..ഫോൺ വേണമെങ്കിൽ ഇവിടെ തന്നെ വരണം ” അവൻ എനിക്ക് കൈതന്നുകൊണ്ട് പറഞ്ഞു…

“തീർച്ചയായും ” എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇറങ്ങി.. ഞാൻ വണ്ടിയിൽ കയറി കുറച്ചു ദൂരം പോയപ്പോൾ ഇരുട്ടുള്ള സ്ഥാലം എത്തി… പോസ്റ്റിലെ ലൈറ്റ് അവിടെ ഇല്ലായിരുന്നു… അടുത്തെങ്ങും വീടുകളുമില്ല.. അധികം വണ്ടികളും പോക്ക് ഇല്ല… പെട്ടന്ന് ഇടത് സൈഡിൽ നിന്ന് ഒരു വണ്ടി സ്പീഡിൽ കൊണ്ട് വന്ന് നിർത്തി… പ്രതിക്ഷിക്കാതെ ആ വണ്ടി വന്നതുകൊണ്ടും ഞാൻ നല്ല സ്പീഡിൽ ഓടിച്ചതുകൊണ്ട് ബ്രേക്ക്‌ പിടിച്ചടുത് കിട്ടിയില്ല… ഞാൻ ആ വണ്ടിയിൽ ഇടിച്ചു ഇടിച്ചില്ല എന്ന് രീതിൽ വണ്ടി നിർത്തി എന്നിട്ട് ചാടി ഇറങ്ങി…

“ആരെ കൊല്ലാൻ നടക്കുവാടാ ” ഞാൻ അതിന്റെ അടുത്തേക്ക് പോയി ചോദിച്ചു…

“നിന്നെ ” എന്ന് പറഞ്ഞു എന്നെ ആരോ ചവിട്ടി തെറിപ്പിച്ചു… ചവിട്ട് കൊണ്ട് ഞാൻ അവിടെ തന്നെ മറിഞ്ഞു…

“നീ വീട്ടിൽ നിർത്തിയിരിക്കുന്നവരെ മര്യാദക്ക് ഇറക്കി വിട്ടോ ഇല്ലെങ്കിൽ നമ്മൾ ഒന്നുകൂടി കാണേണ്ടി വരും….കേട്ടോടാ” എന്നും പറഞ്ഞു ആരോ എന്നെ വീണ്ടും ചവിട്ടി.. ഇരുട്ടായത്കൊണ്ട് ആരാണെന്ന് കാണാൻ പറ്റിയില്ലെങ്കിലും ചെയ്യിച്ചത് ആരാണെന്ന് എനിക്ക് മനസിലായി.. അതുവഴി അപ്പോൾ ഏതോ ഒരു വണ്ടി വരുന്നത് കണ്ടു… അവന്മാർ വേഗം വണ്ടി എടുത്ത് പോയി…ഞാനും വേഗം വണ്ടിയിൽ കയറി… ചവിട്ട് കൊണ്ടയിടത്തു നല്ല വേദനയുണ്ടായിരുന്നു… ഇതൊന്നും വീട്ടിൽ ആരും അറിയണ്ട അവർ പീടിക്കുമെന്ന് എന്ന് അറിയാം…

ഞാൻ അതുകൊണ്ട് വീട്ടിൽ ചെന്ന് കയറിയിട്ടും ഒന്നും പറ്റാത്ത രീതിയിൽ ഫോൺ കയ്യിൽ പിടിച്ചുകൊണ്ടു റൂമിലേക്ക് പോകാനായി സ്റ്റെപ്പുകൾ കയറി…

“മോനെ നിനക്ക് ഫുഡ്‌ എടുക്കട്ടെ ” ഉമ്മി ചോദിച്ചു…

“വേണ്ട ഉമ്മി ഞാൻ പുറത്തുന്നു കഴിച്ചു ” വിശപ്പില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല അത്തുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞത്… ഞാൻ നടന്ന് റൂമിൽ കയറി ഫോൺ അവിടെ വെച്ചിട്ട് ബാത്‌റൂമിൽ കയറി… ടി ഷർട്ട്‌ മാറ്റി ഒന്ന് നോക്കി… ചവിട്ട് കൊണ്ട ഭാഗത്ത്‌ പാട് വീണു കിടക്കുന്നു.. ഞാൻ അത് മാറ്റി വേറെ ടി ഷർട്ട്‌ എടുത്ത് ഇട്ടു.. എന്നിട്ട് ആഫിയുടെ റൂമിലേക്ക് പോയി..ഫോൺ ഞാൻ മനപ്പൂർവം എടുത്തില്ല… ഞാൻ ചെല്ലുമ്പോൾ കാണുന്നത്… പൊട്ടി ചിതറിയ ഫോൺ കയ്യിൽ വെച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കുന്ന ആഫിയെ ആണ്… ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് ഫോൺ ബാക്കിലേക്ക് മാറ്റി എന്നിട്ട് എന്നെ ചിരിച്ചുകൊണ്ട് നോക്കി…

“എന്താ നോക്കുന്നെ ” അവൾ ചോദിച്ചു…

“സോറി ” ഞാൻ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു…

“എന്തിന് ” അവൾ എന്നോട് ചോദിച്ചു…

“ഞാൻ പെട്ടന്ന് ദേഷ്യം വന്നപ്പോൾ ആണ് അങ്ങനെ ഒക്കെ ചെയ്തത് ” ഞാൻ പറഞ്ഞു…

“അതൊന്നും സാരമില്ല.. എനിക്ക് അത് ആവശ്യമായിരുന്നു ” അവൾ പറഞ്ഞു ചിരിച്ചു… ഞാൻ അവളുടെ മടിയിലേക്ക് തല വെച്ചു അവൾ എന്റെ തലയിൽ പതിയെ തടകികൊണ്ട് ഇരുന്നു…അവൾ മറ്റേ കൈ എന്റെ നെഞ്ചിന്റെ ചവിട്ട് കൊണ്ട് ഭാഗത്ത്‌ തന്നെ വെച്ചു…

“ആഹ് ” ഞാൻ വേദന കൊണ്ട് പുളഞ്ഞു…

“എന്താ എന്ത്പറ്റി ” അവൾ വേവലാതിയോടെ ചോദിച്ചു…

“ഏഹ് ഒന്നുമില്ല ” ഞാൻ മടിയിൽ നിന്ന് എഴുനേറ്റ് ഒഴിഞ്ഞുമാരാൻ നോക്കി…

“അല്ല എന്തോ അവിടെ പറ്റിയിട്ടുണ്ട്… ഞാൻ നോക്കട്ടെ ” എന്ന് പറഞ്ഞു അവൾ എന്റെ ടി ഷർട്ട്‌ പിടിച്ചു പൊക്കാൻ തുടങ്ങി… ഞാൻ തടയാൻ ശ്രെമിച്ചെങ്കിലും പറ്റിയില്ല… അവൾ കണ്ടു…

“ആരാ ഇക്കാ ഇവിടെ ചവിട്ടിയെ ” അവളുടെ കണ്ണുകൾ നിറഞ്ഞു…

“അത് ചവിട്ടിയതൊന്നുമല്ല… ഞാൻ നോക്കാതെ നടന്ന് പോയപ്പോൾ അവിടെ തട്ടിയതാ ” അവൾ അറിഞ്ഞു പേടിക്കാതെ ഇരിക്കാനായി ഞാൻ പറഞ്ഞു…

“എന്തിനാ എന്നോട് കള്ളം പറയുന്നേ..” എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി…

“മോളെ ആഫി നീ അത് അറിയണ്ട…” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…

“എനിക്ക് അത് അറിയണം ഇക്കാ ” അവൾ വാശിപിടിച്ചു…വേറെ വഴിയില്ലാതെ വന്നപ്പോൾ എനിക്ക് ഇന്ന് നടന്ന മൊത്തം കാര്യം അവളോട് പറയേണ്ടി വന്നു…

“ആ ഐഷ ആണോ ഇതിന് പിറകിൽ ” ആഫി ചോദിച്ചു… അവളുടെ കണ്ണുകൾ ചുവന്നിരുന്നു…

“ആണെന്നാണ് തോന്നുന്നേ… നീ അതിനെ പറ്റി ചിന്തിക്കേണ്ട ” ഞാൻ പറഞ്ഞു…

“ഇത്രയും ഒക്കെ ജാസ്മിൻ ചെയ്ത് കൊടുത്തില്ലേ.. സത്യം പറ ഇക്കാക്ക് അവളെ ഇഷ്ടമല്ലേ ” അവൾ എന്നോട് ചോദിച്ചു…

“എനിക്ക് അറിയില്ല ആഫി…എനിക്ക് അവളെ ഇഷ്ടമാണ്… പക്ഷെ ഇനി ഒരുപ്രാവശ്യം കൂടെ കോമാളി ആകാൻ എന്നെ കിട്ടില്ല ” ഞാൻ പറഞ്ഞു…

“എന്നാ പിന്നെ ഇക്കാ അവരോട് പൊക്കോളാൻ പറ.. വെറുതെ ഇക്കാ എന്തിനാ ഇങ്ങനെ അവരെ സംരെക്ഷിക്കുന്നത് ” അവൾ പറഞ്ഞു…

“നമ്മൾ ഇപ്പൊ അവരെ ഇറക്കി വിട്ടാൽ… ഐഷ പറഞ്ഞതൊക്കെ സംഭവിക്കും… അവളുടെ ജീവനും പോകും ഐഷ സുഖമായി ജീവിക്കുകയും ചെയ്യും… എന്നെ അവൾ എന്തോരം വേദനിപ്പിച്ചതാണ്… ആ അവൾ സന്ദോഷമായി ജീവിക്കണോ?” ഞാൻ ഒരു ചെറുചിരിയോടെ ചോദിച്ചു…

“ഓ അപ്പോൾ പ്രതികാരം ആണ് ഉദ്ദേശം അല്ലെ ” അവൾ എന്നെ മടിയിലേക്ക് പിടിച്ചു കിടത്തി തലയിൽ തടകിക്കൊണ്ട് ചോദിച്ചു…

“അത് മാത്രം അല്ല… ഒരു ജീവൻ നമ്മൾ കാരണം രക്ഷപ്പെടുമെങ്കിൽ അത് നല്ലതല്ലേ ” ഞാൻ ആഫിയോട് ചോദിച്ചു…

“ആ അത് ശെരിയാണ്.. അവളെ രക്ഷിക്കണം ”ആഫി പറഞ്ഞു… അവൾ എന്റെ തലയിൽ തടവികൊണ്ട് ഇരുന്നു ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു… എന്തോ ശബ്ദം കേട്ട് ആണ് ഞാൻ ഞെട്ടി ഉണർന്നത്… ഞാൻ ഫോണിൽ സമയം നോക്കി…12 മണി ആയി.. ഞാൻ ആഫിയുടെ റൂമിൽ ആണ്.. അവൾ ബെഡിൽ ചാരി ഇരുന്നു ഉറങ്ങുന്നു… ഞാൻ അവിടെ നിന്ന് എഴുനേറ്റ് എന്റെ റൂമിലേക്ക് പോയി… റൂമിൽ കയറാൻ തുടങ്ങിയപ്പോൾ.. ജാസ്മിന്റെ റൂമിൽ നിന്ന് കരച്ചിലിന്റെ ശബ്ദം കേക്കുന്നത്… ഞാൻ എന്താണെന്ന് അറിയാനായി… ആ ഡോർ തള്ളി നോക്കി… വല്ലാത്ത കരച്ചിൽ…

“എന്താ എന്ത് പറ്റി ” ഞാൻ ചോദിച്ചു…

“ഒന്നുമില്ല ” അവൾ എന്നെ കണ്ട് പെട്ടന്ന് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…

“കാര്യം പറയുന്നുണ്ടോ ” എനിക്ക് ദേഷ്യം വന്നു…

“എനിക്ക് വാപ്പയേം ഉമ്മയേം ഓർമ വന്നു ” അവൾ പറഞ്ഞു…

“ഓ സോറി ” ഞാൻ പറഞ്ഞു…

“അതൊക്കെ മറന്നേക്ക് പോയവർ പോയി… ഇനി ഉള്ളവർക്കായി സന്ദോഷമായി ജീവിക്കണം ” ഞാൻ അവളോട് പറഞ്ഞു…

“അത് മാത്രം അല്ല… എന്നെ ഇവിടെ നിന്ന് ഇറക്കി വിടാൻ പറ്റാത്തത്കൊണ്ട് ആണ് ഇവിടെ നിർത്തിയിരുന്നതെന്ന് ”അവൾ പറഞ്ഞു..

“അത് ശെരി… അതായിരുന്നു കാരണം അല്ലെ… ഇപ്പൊ എന്ത് തോന്നുന്നു ” ഞാൻ ചോദിച്ചു…

“അത് ഇക്കാന്റെ വാപ്പ കുറെ കാര്യങ്ങൾ പറഞ്ഞു… ഇക്കാന്റെ വാപ്പയേം ഉമ്മയേം സ്വന്തമായി കാണാമെന്നും.. സ്വന്തം വീട് പോലെ കരുതാം എന്നൊക്കെ

പറഞ്ഞു.” അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…

“അതാണ് വാപ്പി … അവർ ഒക്കെ നല്ല മനസ്സിൽ ഉള്ളവർ ആണ് ” ഞാൻ പറഞ്ഞു…

“അതെ നിന്റെ അനിയന് എത്ര വയസ് ഉണ്ട് ”

“അവന് അടുത്ത മാസം 21 ആകും.. എന്തെ? ”

“ഒന്നുമില്ല..അവന്റെ കോഴ്സ് എന്ന് കഴിയും.. ”

“അവന്റെ കോഴ്സ്.. ഒരു 6 മാസം കൂടി ഉണ്ട് ”

“പിന്നെ ഇക്കാ…” അവൾ എന്തോ പറയാൻ ആയി തുടങ്ങിയിട്ട് നിർത്തി

“എന്താ പറയാൻ വന്നത് നിർത്തിയത് ” ഞാൻ എന്തൊക്കെയോ വിചാരിച്ചു അവളോട് ചോദിച്ചു….

“അത് ഇക്കാ… എനിക്ക് ഒരാളോട് ഇഷ്ടമുണ്ട്” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു… എന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുന്ന പോലെ ആയി പോയി…

“ആരാ ആൾ ” ശബ്ദം ഇടറിക്കൊണ്ട് ഞാൻ ചോദിച്ചു…

“ആളെ ഞാൻ പറയില്ല.. കാരണം അത് ശെരിയാകില്ല… അവർ ഒക്കെ വലിയ ആളുകൾ ആണ്..” അവൾ പറഞ്ഞു…

“അത്രക്ക് ഇഷ്ടമാണോ ” ഞാൻ ചോദിച്ചു…

“ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന്.. പക്ഷെ എനിക്ക് പറയാൻ പറ്റിയില്ല ” അവൾ പറഞ്ഞു…

“അത് ശെരിയായില്ല… പറയേണ്ടതായിരുന്നു ”

“പറയാമായിരുന്നു… ഇനി പറ്റില്ല… കാരണം ഞങ്ങളെ അനാഥർ ആയില്ലേ… ഇനി ആ ഇക്കാടെ വീട്ടിൽ സമ്മതിക്കില്ല ”

“എനിക്ക് അറിയാവുന്ന ആൾ ആണോ ” ഞാൻ ചോദിച്ചു…

“ഇക്കാക് ആളെ അറിയാം ” അവൾ പറഞ്ഞപ്പോൾ പലരുടെയും മുഖങ്ങൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ട് ഇരുന്നു…

“അതെ സമയം 1 മണി ഒക്കെ ആയി… എനിക്ക് ഉറങ്ങണം.. ഈ സമയത്ത് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ റൂമിൽ ഇരിക്കുന്നത് ശെരിയല്ല ” അവൾ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി…

“അയ്യോ സോറി ഞാൻ അത് ഓർത്തില്ല ” എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു…

“ഞാൻ അത് വെറുതെ പറഞ്ഞതാ… ഇവിടെ ഇരിക്ക് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ” അവൾ എന്നോട് പറഞ്ഞു…ഞാൻ അവിടെ ഇരുന്നു

“എന്താ ” ഞാൻ ചോദിച്ചു…

“ഇക്കാക്ക് എങ്ങനെ ഉള്ള പെൺകുട്ടിയെ ആണ് കല്യാണം കഴിക്കാൻ താല്പര്യം ” അവൾ എന്നോട് ചോദിച്ചു…

“അതെന്താ അങ്ങനെ ചോദിച്ചുക്കുന്നെ ” സംശയം കൊണ്ട് ഞാൻ ചോദിച്ചു…

“അല്ല ഇക്കാടെ ഉമ്മ ഒക്കെ ഇക്കാടെ കല്യാണത്തെ പറ്റി പറയുന്നത് കേട്ടു… എന്നെ സഹായിച്ചതല്ലേ.. അതുപോലെ എനിക്കും സഹായിക്കാൻ പറ്റിയാലോ ” അവൾ ചോദിച്ചു…

“എനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല… നല്ല സ്വഭാവം ആയിരിക്കണം.. പിന്നെ ആഫിയോടും ഉമ്മിയോടുമൊക്കെ വഴക്കുണ്ടാക്കാത്ത ഒരാളെ ആണ് ഞാൻ നോക്കുന്നത് ” ഞാൻ അവളോട് പറഞ്ഞു…

“സൗന്ദര്യം ഒക്കെ? ”അവൾ ചോദിച്ചു…

“സൗന്ദര്യം ഒക്കെ തേടി പോയിട്ട് ഞാൻ അനുഭവിച്ചതാ… എനിക്ക് അതിലൊന്നും ഇപ്പൊ താല്പര്യം ഇല്ല.. എന്നെ ചതിക്കാത്ത ഒരു നല്ല കുട്ടിയെ.. അത്രെ ഉള്ളു ” ഞാൻ പറഞ്ഞു..

“ഐഷയെ ആണോ ഇക്കാ ഉദ്ദേശിച്ചത് ” അവൾ ചോദിച്ചു…

“മ്മ്ഹ് ” ഞാൻ ഒന്ന് മൂളി…

“ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ ” അവൾ ചോദിച്ചു…

“നീ ചോദിച്ചോ ” ഞാൻ പറഞ്ഞു…

“ഇക്കാക്ക് ഐഷയെ ഒരുപാട് ഇഷ്ടമായിരുന്നോ ” അവൾ ചോദിച്ചു..

“അവൾ എനിക്ക് ജീവൻ ആയിരുന്നു… അവൾ പോയപ്പോൾ എന്റെ ജീവൻ പോകുന്നത് പോലെ തോന്നിപ്പോയി” ഞാൻ പറഞ്ഞു…

“ ഇനി കെട്ടാൻ പോണ കുട്ടിയേയും അങ്ങനെ തന്നെ സ്നേഹിക്കുമോ ” അവൾ ചോദിച്ചു…

“അതിലും നന്നായി സ്നേഹിക്കും ” ഞാൻ പറഞ്ഞു…

“അത് ഞാനാണെങ്കിലോ ” അവൾ തല തഴ്ത്തി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…

“ജാസ്മി നീ എന്താ പറയുന്നേ ” ഞാൻ അധിഷയത്തോടെ ചോദിച്ചു….

“ഒരുപാട് കാലം കൊണ്ട് മനസ്സിൽ കയറ്റിയതാണ്… എന്നെ വേണ്ടാ എന്ന് പറയരുത് പ്ലീസ് ” എന്ന് പറഞ്ഞവൾ രണ്ട് കൈകൊണ്ടും എന്റെ കയ്യിൽ പിടിച്ചു… അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി…

“ഞാൻ ഒരുപാട് ആലോചിച്ചു…വേണ്ട വേണ്ട എന്ന് മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു… പക്ഷെ ഇക്കാ ഓരോ കാര്യം ചെയുമ്പോഴും ഞാൻ അതിൽ വീണു പോകുകയാണ്…ഇനിയും ഇവിടെ നിന്നാൽ ഇക്കാ നഷ്ടപെടുന്നത് കാണേണ്ടി വരും എന്ന് തോന്നി…അതുകൊണ്ട് ആണ് ഞാൻ തിരിച്ചു വീട്ടിലേക്ക് പോകാമെന്നു കരുതിയത്… അതും പറ്റിയില്ല.. ഇത്രയും നേരം ഞാൻ പിടിച്ചു നിന്നു ഇനി എനിക്ക് പറ്റില്ല…എന്നെ ഒഴിവാക്കല്ലേ… പ്ലീസ് ” അവൾ കൂട്ടി പിടിച്ച കൈകളിൽ തല വെച്ചു കരഞ്ഞു… ഞാൻ ആണേൽ എന്ത് ചെയ്യാണെമെന്ന് അറിയത്തെ അമ്പരന്നിരുന്നു…പെട്ടന്ന് ഞാൻ അവളുടെ കൈകളിൽ നിന്ന് കൈ മാറ്റി അവളെ നെഞ്ചോട് ചേർത്ത കെട്ടി പിടിച്ചു…

“നീ എന്റേതാണ് എന്റേത് മാത്രം… നിന്നെ ആർക്കും ഞാൻ വിട്ട് കൊടുക്കില്ല ” എന്ന് പറഞ്ഞു അവളുടെ തലയിൽ ഒരു ഉമ്മ കൊടുത്തു… അവൾ എന്റെ നെഞ്ചത്ത് വീണു കരയുകയായിരുന്നു…

“പക്ഷെ ഇക്കാടെ വീട്ടുകാർ സമ്മതിക്കില്ല ”അവൾ എന്റെ നെഞ്ചിൽ തലവെച്ചു കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ പറഞ്ഞു…

“അവർ സമ്മതിക്കും… അവർക്ക് എന്റെ സന്ദോഷമാണ് വലുത് ” ഞാൻ പറഞ്ഞു…

“അവർ സമ്മതിച്ചില്ലെങ്കിൽ എന്നെ വേണ്ടന്ന് വെക്കുമോ ” അവൾ ചോദിച്ചു…

“ആര് സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല… നീ ഇനി എനിക്കുള്ളതാണ് ” എന്ന് പറഞ്ഞു അവളെ ഞാൻ ഒന്ന് കൂടെ മുറുക്ക് കെട്ടിപിടിച്ചു ബെഡിലേക്ക് വീണു… കരഞ്ഞു തളർന്നതിന്റെ ക്ഷിണവും… യാത്ര ചെയ്തതിന്റെയും കൂടെ ആയപ്പോൾ… പെട്ടന്ന് തന്നെ ഞങ്ങളെ ഉറങ്ങി പോയി…ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് വാപ്പിയും ഉമ്മിയും ഡോറിന്റെ അവിടെ നിന്ന് ദേഷ്യത്തോടെ എന്നെ നോക്കുന്നു…

“എന്താടാ ഇത് ” വെടിയൊച്ച പോലെ വാപ്പിയുടെ ശബ്ദം… അതുക്കെട്ട് ജാസ്മിൻ ഞെട്ടി എഴുനേറ്റു…

“വാപ്പി… അത് ഇവൾക്ക് എന്നെ ഇഷ്ടമാണ്.. എനിക്ക് ഇവളെയും ” ഞാൻ ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യത്തിൽ തന്നെ പറഞ്ഞു…

“ഇത് നടക്കില്ല… ഇവളെ കെട്ടാൻ ഞങ്ങൾ സമ്മതിക്കില്ല ” വാപ്പി പറഞ്ഞു…

“വാപ്പി കാര്യമായിട്ടാണോ ” ഞാൻ ചോദിച്ചു…

“പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഞങ്ങൾ തമാശ പറയാറില്ല.. നീ തന്തയും തള്ളയുമുള്ള ആരെ വേണമെങ്കിലും കെട്ടിക്കോ..” ഉമ്മിയുടെ അഭിപ്രായാവും വന്നു…അങ്ങനെ പറഞ്ഞത് ജാസ്മിന് വല്ലാതെ വിഷമമായി അവളുടെ കണ്ണുകൾ നിറഞ്ഞു…

“എനിക്ക് ഇവളെ ഉപേക്ഷിക്കാൻ പറ്റില്ല… ആരുടെയും സമ്മതം എനിക്ക് വേണ്ട… ഞാൻ ഇവളെയെ കേട്ടു ” ഞാൻ എന്റെ തീരുമാനം പറഞ്ഞു…

“എങ്കിൽ നിനക്ക് ഇന്ന് ഇവിടുന്ന് ഇറങ്ങാം ” വാപ്പി പറഞ്ഞു..പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി…. വാപ്പി അങ്ങനെ പറയുന്നെന്ന് ഞാൻ കരുതിയില്ല…

“എടുക്കാൻ ഉള്ളതൊക്കെ എടുത്തോ.. നമ്മൾ ഇവിടെ നിന്ന് ഇറങ്ങുവാ ” ഞാൻ ജാസ്മിനെ നോക്കി പറഞ്ഞു… അവൾ എന്നെ തന്നെ നോക്കി…

“പെട്ടന്ന് വേണം ” ഞാൻ പറഞ്ഞിട്ട് എന്റെ റൂമിലേക്ക് പോയി…എന്റെ ഡ്രസ്സ്‌ എടുത്ത് ബാഗിൽ വെച്ചു…

“അതെ… അതൊക്കെ എന്റെ കാശുകൊണ്ട് വാങ്ങിയതാണ് ” വാപ്പി എന്നെ നോക്കി പറഞ്ഞു… അത് കേട്ടപ്പോൾ എന്റെ ചങ്ക് തളർന്നു പോയി… നാണം കേട്ടു ഞാൻ… ഞാൻ ഒരു ഷർട്ടും പാന്റും എടുത്ത് ഇട്ടു… എന്നിട്ട് പേഴ്സിൽ നിന്ന് ഒരു മൂവായിരം എടുത്ത് ഉമ്മിയുടെ കൈയിൽ കൊടുത്തു….

“ഇത് എന്റെ ക്യാഷ് ആണ്… ഈ ഷർട്ടും പാന്റും ഞാൻ എടുത്തതിനു ” ഞാൻ പറഞ്ഞു… ജാസ്മിൻ ബാഗുമായി കരഞ്ഞുകൊണ്ട് നിപ്പുണ്ട്… അവളുടെ കൂടെ ജാസിമും..ഞാൻ ജാസ്മിന്റെ കയ്യും പിടിച്ചു സ്റ്റെപ് ഇറങ്ങി…

“ഇറങ്ങി പോകുന്നതൊക്കെ കൊള്ളാം… ഇനി ഈ വിടുമായി നിനക്ക് യാതൊരു ബന്ധവും ഇല്ല ” അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…. അപ്പോൾ ഡോർ തള്ളി തുറന്ന്… ആഫി ഓടി എന്റെ അടുത്തേക്ക് വന്നു…അവൾ കുളിക്കുവായിരുന്നു എന്ന് തോന്നുന്നു… മുടി ഒക്കെ നനഞ്ഞിരിക്കുന്നു…

“ഇക്കാ….” ആ ഒറ്റ വിളിയിൽ എന്റെ ധൈര്യം എല്ലാം പോയി…

“ഇല്ല മോളെ… ഇവളുടെ കല്യാണത്തിന് ഞാൻ വരും… ആങ്ങള ആയിട്ട് അല്ല… കല്യാണം വിളിച്ച ഒരു അപരിചിതനെ പോലെ..” എന്ന് പറഞ്ഞു ആഫിയെ പിടിച്ചു മാറ്റി നിർതിയിട്ട് താഴേക്ക് ഇറങ്ങി… കാർ എടുത്താൽ അതും വാപ്പിടെ പൈസ കൊടുത്ത് വാങ്ങിയതായത്കൊണ്ട് കാർ എടുക്കാൻ നിന്നില്ല… പുറത്തേക്ക് ഇറങ്ങി.. ഒരു ഓട്ടോ വിളിച്ചു… ഞങ്ങൾ മൂന് പേരും നേരെ ജാസ്മിന്റെ വീട്ടിലേക്കാണ് പോയത്… പോകുന്ന വഴിയിൽ കാർ റെന്റിനെടുക്കുന്ന ഒരു സ്ഥാലം കണ്ടായിരുന്നു… ഞാൻ അവരെ വീട്ടിൽ കൊണ്ട് ഇറക്കി തിരിച്ചുവന്നു കാർ 1 ആഴ്ചത്തേക്ക് റെന്റിനെടുത്തു… ആഫിയുടെ കല്യാണത്തിന്ന് ഇനി 4 ദിവസം കൂടെ…ഞാൻ കുറച്ചു നേരം ഇനി എന്ത് ചെയ്യാമെന്ന് ആലോചിച്ചു… അവസാനം ഒരു തീരുമാനത്തിലെത്തി… നേരെ ജുവലറിയിൽ പോയി… ഒരു മാല വാങ്ങി… ഫോൺ വാങ്ങിയത് കൊണ്ട് വാക്കി അധികം ക്യാഷ് ഒന്നും കയ്യിൽ ഇല്ലായിരുന്നു… മാലയും വാങ്ങി… തിരിച്ചു പോകുന്ന വഴി… ഒരു വെള്ള ഷർട്ടും വെള്ള മുണ്ടും… ഒരു സെറ്റ് സാരിയും വാങ്ങി… എന്നിട്ട് നേരെ വീട്ടിലേക്ക് പോയി…

“എവിടെ പോയതാ ” ജാസ്മിൻ കരഞ്ഞുകൊണ്ട് ചോദിച്ചു…

“നീ കരയാതെ… ഇന്നാ പോയി ഒരുങ്ങി വാ ” എന്ന് പറഞ്ഞു സെറ്റ് സാരി അവളുടെ കയ്യിൽ കൊടുത്തു…അവൾ കണ്ണുകൾ തുടച്ചുകൊണ്ട് കവർ തുറന്ന് നോക്കി…

“എന്താ ഇത് ” അവൾ ചോദിച്ചു…

“നീ പോയി ഒരുങ്ങി വാ ” ഞാൻ അവളോട് പറഞ്ഞു… എന്നിട്ട് ഞാൻ വേറെ ഒരു റൂമിലേക്ക് കയറി… എന്താ നടക്കുന്നതെന്ന് മനസിലാക്കാതെ ജാസിം അന്തം വിട്ട് ഇരിക്കുകയാണ്… കുറച്ചു സമയം കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി… വെള്ള ഷർട്ടും മുണ്ടും ഒക്കെ ഉടുത്ത പുറത്തേക്ക് വന്നു…

“ഇതെന്താ സെറ്റ് സാരി…” എന്ന് ചോദിച്ചുകൊണ്ട് അവൾ ഡോർ തുറന്ന് പുറത്ത് വന്നപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു ഞെട്ടി… അവളെ ആ സെറ്റ് സാരിയിൽ കാണാൻ എന്ത് ഭംഗി ആണെന്നോ… നോക്കി നിന്നുപോകും… അവൾ ഞെട്ടിയത്… ഞാൻ വെള്ള ഷർട്ടും മുണ്ടും ഉടുത്തിരിക്കുന്നതിലാണ്… ഞാൻ നോട്ടം മാറ്റി…

“ഒരുങ്ങിയോ വാ പോകാം ” അവളുടെ മുഖത്ത് നോക്കിയാൽ കണ്ണ് മാറ്റാൻ പറ്റില്ല എന്ന് മനസിലായത്കൊണ്ട് ഞാൻ താഴെ നോക്കി പറഞ്ഞു…

“എങ്ങോട്ട് ” അവൾ ചോദിച്ചു…

“രജിസ്റ്റർ ഓഫീസിലേക്ക്… ഇന്ന് നമ്മുടെ കല്യാണം ആണ് ” ഞാൻ പറഞ്ഞു…

“ഞാൻ അറിഞ്ഞില്ലല്ലോ ” അവൾ താടിക്ക് കൈക്കൊടുത്ത് ചോദിച്ചു…

“ആഹ് ഇപ്പൊ അറിഞ്ഞില്ലേ അത് മതി… വാ ” ഞാൻ അവളോട് പറഞ്ഞിട്ട് അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി…

“അളിയാ… വാ… രണ്ട് കൂട്ടുകാരെ കൂടെ വിളിച്ചോ ” കൂടെ വരാതെ അവിടെ തന്നെ ഇരുന്ന ജാസിമിനോട് ഞാൻ പറഞ്ഞു…

“അതെന്തിനാ രണ്ട് പേർ ” ജാസ്മിൻ എന്നോട് ചോദിച്ചു…

“രണ്ട് സാക്ഷികൾ വേണം.. ഒപ്പിടാൻ ” എന്ന് പറഞ്ഞു ഞാൻ അവളെ ചേർത്ത് പിടിച്ചു.. അവൾ എന്റെ കയ്യിൽ നിന്ന് കുതറി മാറി… അപ്പോഴേക്കും ജാസിം ആരെയൊക്കെയോ വിളിച്ചു സംസാരിച്ചു… ഞങ്ങൾ കാറിൽ കയറി നേരെ രെജിസ്റ്റർ ഓഫീസിലേക്ക് പോയി… അവിടെ ചെല്ലുമ്പോൾ ജാസിമിന്റെ കുറച്ചു കൂട്ടുകാർ ഉണ്ട്.. പെൺപിള്ളാരും ആൺപിള്ളാരും…

“അളിയാ… ബോക്കുകയും മാലയും വാങ്ങിക്കണ്ടേ ” ജാസിം എന്നോട് ചേർന്ന് നിന്ന് ചോദിച്ചു…

“അത് ഞാൻ മറന്നു ” ഞാൻ അവനോട് പറഞ്ഞു…

“അത് സാരമില്ല… ഞാൻ ആരെയെങ്കിലും പറഞ്ഞു വിട്ടോളാം ” എന്ന് പറഞ്ഞു അവൻ അവന്റെ കൂട്ടുകാരനോട് പറഞ്ഞു… അവൻ പോയി വാങ്ങിക്കൊണ്ട് വന്നു… അതിനു ശേഷം ഞങ്ങൾ അകത്തേക്ക് പോയി… റെജിസ്റ്റാർ പേപ്പേഴ്സ് ഒക്കെ എടുത്ത് വെച്ചു എന്നിട്ട് ഞങ്ങളോട് ഒപ്പിടാൻ പറഞ്ഞു… ഞങ്ങൾ ഒപ്പിട്ടു എന്നിട്ട് സാക്ഷികൾ ഒപ്പിട്ടു…

“ഇനി താലി കെട്ടിക്കോളൂ ” റെജിസ്റ്റാർ പറഞ്ഞു… ഞാൻ പോക്കറ്റിൽ നിന്ന് താലിമാല എടുത്ത്… എന്നിട്ട് ജാസ്മിന്റെ കഴുത്തിലേക്ക് വെച്ചു…

തുടരും…

കഥ ഇഷ്ടപെടുന്നു എന്ന് കരുതുന്നു… അഭിപ്രായങ്ങൾ comment ആയി അറിയിക്കുക… ഇഷ്ടപ്പെടുന്നവർ like ചെയ്യാൻ മറക്കരുത്

72500cookie-checkതേപ്പ് കഥ 6

Leave a Reply

Your email address will not be published. Required fields are marked *