ok മാം Part 1

Posted on

( ഇത് ഒരു femdom തീം ആയ നോവൽ ആണ്. അതിഷ്ടമില്ലാത്തവർ ദയവായി വായിക്കേണ്ടതില്ല….)

( ആദ്യ ഭാഗത്തു കഥയുടെ പ്ലോട്ട് ഒരുക്കുകയാണ്… ഇതിൽ നിങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ളവ ഉണ്ടാവില്ല. രണ്ടാം ഭാഗം മുതലാണ് കാര്യങ്ങൾ എല്ലാം… പക്ഷെ കഥ കൃത്യമാവാൻ ഈ ഭാഗം മുതൽ തന്നെ വായിക്കണേ…. )

ഇത് എന്റെ കഥയാണ് ഞാൻ ഞാനായിതീർന്ന കഥ…എന്റെ പേര് സുജിത്. കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് ഞാൻ എന്റെ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത്. ഭൂരിഭാഗം എഞ്ചിനീയറിംഗ് വിദ്യാർഥികളെ പോലെ ഒരുപാടു സപ്ലികളുമായി ആണ് ഞാൻ പഠിച്ചിറങ്ങിയതെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഞാൻ ഒരു എബോവ് ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. സപ്ലി ഇല്ലന്നല്ല ഉണ്ടായിരുന്നവ മുഴുവൻ ക്ലയർ ചെയ്താണ് നാലാം വർഷം പാസ്സ് ഔട്ട്‌ ആയത്….

ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അടുത്തത്? എത്രയും വേഗം ഒരു ജോലി കണ്ടു പിടിക്കണം.. ഒരു ജോലി എന്നത് അത്ര വേഗം കിട്ടുന്ന ഒന്നായിരുന്നില്ല.. രണ്ടു മൂന്ന് വർഷം അതിനായി അലഞ്ഞു… ആയിരത്തിലേറെ അപേക്ഷകൾ അയച്ചു ഇരുപത്തിലേറെ ഇന്റർവ്യൂകളിൽ പങ്കെടുത്തു. പക്ഷെ ജോലിമാത്രം കിട്ടിയില്ല.സാധാരണ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതിനാൽ ഇംഗ്ലീഷ് സംസാരിക്കുന്നതിലെ പ്രവീന്യകുറവും സഭാകമ്പവും അങ്ങനെ പലവിധ കാരണങ്ങളാൽ ജോലി എന്ന സ്വപ്നം യഥാർഥ്യമാവാതെ നിന്നു.

നാട്ടുകാരുടെയും വീട്ടുകാരുടെയും അന്വേഷണങ്ങൾ പുച്‌ഛം പരിഹാസങ്ങൾ… ജീവിതം തന്നെ വെറുത്തു തുടങ്ങി… അങ്ങനെ ഇരിക്കെ ബ്ലൂറേ ടെക്കോർപ് (പേര് സങ്കല്പികം) എന്ന കമ്പനിയിൽനിന്നും ഇന്റർവ്യൂ കാൾ മെയിൽ കിട്ടുന്നത്….

ഇതെങ്കിലും നടക്കണേ എന്ന് മനസ്സിൽ വിചാരിച്ചാണ് ഇന്റീവ്യുന്നുഎത്തിയത്… ആകെ നൂറോളം പേരുണ്ട് അതിനാൽ ഞങ്ങൾക്ക് ഒരു ടെസ്റ്റ്‌ നടത്തി അതിൽ ക്വാളിഫൈ ആകുന്ന പത്തു പേരെ ഇന്റർവ്യൂ ചെയ്ത് നാലുപേരെ എടുക്കും… ഭാഗ്യത്തിന് ഞാൻ ടെസ്റ്റ്‌ പാസായി ആദ്യ പത്തിൽ ഇടം പിടിച്ചു… അതോടെ വല്ലാത്ത ഒരു കോൺഫിഡൻസ് ആയിരുന്നു എനിക്ക്. ഈ ജോലി എന്റേത് ആണ് എന്ന് മനസ് പറഞ്ഞു തുടങ്ങി… HR manager ആണ് ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ ആറാമതായിയാണ് കയറിയത് ഡോർ തുറന്ന് HR മാനേജരെ കണ്ടതും ഞാൻ ഞെട്ടിപ്പോയി…!!!

ആശാലത…!!!

എഞ്ചിനീയറിംഗ് കോളേജിൽ എനിക്ക് ഒപ്പം പഠിച്ചതാണ് ആശ. ഞാനല്പം ഡീസർവേഡ് ടൈപ്പ് ആയതിനാൽ എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഒന്നും കോളേജിൽ

ഇല്ല…ക്ലാസിലെ പെൺകുട്ടികളിൽ മൂന്നുനാലുപേരോട് മാത്രമേ എനിക്ക് friendship ഉള്ളു. അതിൽ ആശ പെടുകയുമില്ല.. എല്ലാ ക്ലാസിലെയും പോലെ ആക്റ്റീവ് ആയ ഗേൾസിനും ബോയ്സിനും ഗ്രൂപ്പും ഗാങ്ങും ഒക്കെ ഇവിടെയും ഉണ്ടായിരുന്നു. അതിൽ പ്രധാനപെട്ട രണ്ടു ഗ്രൂപ്പുകൾ ഫയാസിന്റെ നേതൃത്വത്തിലുള്ള ബോയ്സിന്റെ ഗാങ്ങും അൻസിയുടെ നേതൃത്വത്തിൽ ഉള്ള പെൺകുട്ടികളുടെ ഗ്രൂപ്പും ആണ്…ആശ ആൻസിയുടെ ഗാങ്ങിലെ ആക്റ്റീവ് മെമ്പർ ആണ്..ഞാൻ പക്ഷെ ഈ ഗ്രൂപ്പിൽ ഒന്നും പെടാത്തയാളും..

ആൻസിയും കൂട്ടുകാരികളും നല്ല അലമ്പും ചെറിയ കുരുത്തക്കേടുകളും ഒക്കെ ആയിരുന്നെങ്കിലും എല്ലാം നല്ലോണം പഠിക്കുന്നവരും ഹൈ ഫാമിലിയിൽ നിന്ന് വന്നവരുമായതിനാൽ ടീച്ചേഴ്സിനൊക്കെ അവരെ നല്ല കാര്യമായിരുന്നു. എന്നാൽ ഫയാസിന്റെ ഗ്രൂപ്പിനെ കുറിച്ച് ടീച്ചേഴ്സിന് അത്ര നല്ല അഭിപ്രായമില്ലായിരുന്നു… ഫെസ്റ്റ്, ആർട്സ്, Iv, തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഈ ഗ്രൂപ്പുകൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുക പതിവ് കാഴ്ചയായിരുന്നു. ഞാൻ പക്ഷെ ഇതിലൊന്നും ഇടപെടാതെ മാറിനിന്നു.

അങ്ങനെ ഇരിക്കെ അവസാന വർഷം ഞങ്ങൾ ഗോവക്ക് ടൂർ പോയി. അവിടെ വച്ചു ഒരു ദിവസം വൈകുന്നേരം ഹോട്ടലിൽ താമസിക്കുമ്പോൾ. ഞാൻ വീട്ടിലേക്ക് വിളിക്കാൻ നോക്കിയപ്പോൾ റേഞ്ച് പ്രോബ്ലെംകാരണം കാൾ പോകുന്നില്ല… റേഞ്ച് കിട്ടാനായി ഞാൻ മുകളിലത്തെ നിലയിലേക്ക് പോയി. മുകളിലത്തെ വരാന്തയിൽ സംസാരം കേട്ടു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ അൻസിയും മറ്റു അഞ്ചു പേരും കൂടി അവിടിരുന്നു മദ്യപിക്കുകയാണ്.. ആൻസിയെ കൂടാതെ ആശ, ശ്രീജ, അഞ്ചു, ആതിര, അഞ്ജലി എന്നിവരാണവർ..

ഞാൻ പെട്ടെന്ന് ധൃതിയിൽ താഴേക്ക് ഓടി പോന്നു. താഴത്തെ നിലയിലേക്ക് ധൃതിയിൽ ഓടിവരുന്ന എന്നെക്കണ്ട ജെസ്റ്റിൻ എന്നോട് കാര്യമെന്തെന്ന് തിരക്കി. ആ വെപ്രാളംത്തിന് ഞാൻ കണ്ടകാര്യം അവനോട് പറഞ്ഞുപോയി. അവനാണെങ്കിൽ ഫയാസിന്റെ വലകൈയും. ഫയാസിന്റെ ചെവിയിലെത്താൻ അധികസമയം വേണ്ടി വന്നില്ല.

അവരുടെ ഗുഡ് ഗേൾസ് ഇമേജ് തകർക്കാൻ കാത്തിരുന്ന ഫയാസ് അപ്പോൾ തന്നെ ടൂറിൽ ഒപ്പംഉണ്ടായിരുന്ന സ്റ്റാഫിനെ വിവരം അറിയിച്ചു. സ്റ്റാഫിനെയും മറ്റു കുട്ടികളെയും ഒപ്പം കൂട്ടി അവൻ അവരെ ആറുപേരെയും കൈയോടെ പിടിച്ചു. അപ്പോഴത്തെ അവരുടെ അവസ്ഥ ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ അതിനിടയിൽ ഞാനാണ് അവരെ കണ്ടതെന്നും ഞാൻ ആണ് ഫയാസിനെ അറിയിച്ചതെന്നും അവരുടെ മുന്നിൽ വെച്ചുതന്നെ ഫയാസ് വെളിപ്പെടുത്തി. അതുകേട്ട അൻസി എന്നെ രൂക്ഷമായി നോക്കിയത് ഇപ്പോഴും ഞാൻ ഭയത്തോടെ ഓര്ക്കുന്നു. അത്രയ്ക്ക് ദഹിപ്പിക്കുന്നതായിരുന്നു ആ നോട്ടം…

പ്രശ്നം അവിടേം കൊണ്ട് തീർന്നില്ല… കാര്യങ്ങൾ ഒക്കെ കോളേജിൽ എല്ലാവരും അറിഞ്ഞു… അവരുടെ പേരെൻസിനെ വിളിപ്പിച്ചു അവർ അവരുടെ മുന്നിലും നാറി…
രണ്ടു മാസത്തിനുള്ളിൽ ഫൈനൽ എക്സാംമും കഴിഞ്ഞതോടെ എല്ലാവരും പലവഴിക്കായി. ജോലിക്കായുള്ള എന്റെ അലച്ചിലിൽ അവരെയെന്നല്ല ഒരു സഹപാഠിയെയും ഞാൻ ഓർക്കാതെ ആയി.

ആ ഗാങ്ങിലെ ആശയാണിപ്പോൾ എന്നെ ഇന്റർവ്യൂ ചെയ്യാനായി മുന്നിൽ ഇരിക്കുന്നത്…വയറ്റിൽ ഒരു വിങ്ങൽ പോലെ… പെട്ടന്ന് തൊണ്ട വരണ്ടപോലെ…

“ഗുഡ് മോർണിംഗ്..”.. “മാം.. ” ( മാം എന്ന് വിളിക്കണോ എന്ന് ശങ്കയോടെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു…)

ആശയുടെ മുഖത്ത് ഒരുത്തരത്തിലുള്ള പരിചയ ഭാവവുമില്ല… ഗൗരവത്തിൽ തന്നെ എന്തോ ചോദിച്ചു…
സോഫ്റ്റ്‌വെയർ പ്രോഗ്രാമിഗുമായി ബന്ധപ്പെട്ടാണ് ചോദ്യം എനിക്ക് ഉത്തരങ്ങൾ ഒന്നും മനസിലേക്ക് വരുന്നില്ല… മൊത്തത്തിൽ ബ്ലാങ്ക് ആയപോലെ… പെട്ടന്നുതന്നെ അടുത്ത ചോദ്യം വന്നു… അറിയില്ല… ഒന്നും ഓർമ്മവരുന്നില്ല… ഞാൻ മിണ്ടാതെ ഇരുന്നുപോയി…

” ok you are go now… We will inform you if you in… ” അവൾ പറഞ്ഞു

” അത് പിന്നെ ആശാ…. ”
ഞാൻ പറയാനൊരുങ്ങിയതും എന്നെ പാടെ അവഗണിച്ചുകൊണ്ട് കാൾ ബെൽ പ്രെസ്സ് ചെയ്തുകൊണ്ട് അവൾ ഉറക്കെ പറഞ്ഞു
” നെക്സ്റ്റ്… ”

നിരാശയുടെ കാര്മേഘവുമായി ഞാൻ അവിടെ നിന്നിറങ്ങി…
ഒരാഴ്ച കഴിഞ്ഞു കാണണം അന്നെന്റെ പിറനാൾ ആയിരുന്നു. കുറെ കാലമായി ഞാൻ സോഷ്യൽ മീഡിയയിൽ കൂടുതലായി ആക്റ്റീവ് ഒന്നുമല്ല അതോണ്ട്തന്നെ ബർത്തഡേ വിഷസ് ഒക്കെ കുറവാണ്…
അപ്പോഴാണ് വാട്സാപ്പിൽ ശ്രുതി യുടെ മെസ്സേജ് വന്നത്… ശ്രുതി കോളേജിൽ എന്നോടൊപ്പം പഠിച്ചതാണ്… ആൻസിയുടെ ഗാങ് ഒന്നുമല്ല എങ്കിലും എല്ലാരുമായി നല്ല ഫ്രണ്ട്ഷിപ്പ് ഉണ്ടവൾക്ക്. അവളിപ്പോൾ ബാങ്കിൽ ക്‌ളാർക്ക് ആയി ജോലിചെയ്യുകയാണ്….
” many many happy returns of the day dear Sujith ”

” താങ്ക്സ് ഡിയർ.. ” ഞാൻ റിപ്ലൈ ചെയ്തു.

” നന്ദി മാത്രെ ഉള്ളോ… ചിലവൊന്നുമില്ലേ.. ” അവൾ ചോദിച്ചു.

” ഹും ജോലിയും കൂലിയും ഇല്ലാത്ത ഞാനാ ഇനി നിനക്ക് ചിലവ് ചെയ്യുന്നേ… ” ഞാൻ മറുടി അയച്ചു.

” ഓഹ്! നിനക്കിതുവരെ ജോബ് ആയില്ലേ ?? ”

” ഇല്ലടി… ഒരു ജോലി കിട്ടാൻ എന്നെ എങ്ങനെയെങ്കിലും ഒന്ന് ഹെല്പ് ചെയ്യാമോ plz… എന്തെങ്കിലും ഒരു ജോലി മതി.. അത്രയ്ക്ക് ഗതികെട്ട അവസ്ഥ ആയോണ്ടാ.. ” ഞാൻ പറഞ്ഞു…

” നീ കഴിഞ്ഞ ആഴ്ച ഇന്റർവ്യൂ ന് ആശയുടെ അടുത്തു പോയത് ഞാൻ അറിഞ്ഞാരുന്നു.. ”

” oh… നീ എങ്ങനെ അറിഞ്ഞു അവൾ നിന്നോട് പറഞ്ഞോ?? ” ഞാൻ അശ്ചര്യത്തോടെ ചോദിച്ചു..

” അവൾ ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ടാരുന്നെടാ… നീ അവൾ ചോദിച്ചേനൊന്നും ഉത്തരം പറയാതെ പഴം വിഴുങ്ങി ഇരുന്നെന്ന്… ”

” അയ്യോ ഗ്രൂപ്പോ?? അപ്പോൾ ക്ലാസിലെ എല്ലാരും അറിഞ്ഞോ?? ” ഞാൻ ചോദിച്ചു

” ഇല്ലെടാ അതിൽ ഞങ്ങൾ അഞ്ചാറ് പേരെ ഉള്ളു ആൻസിയയാണ് അഡ്മിൻ… നീ ഇന്റർവ്യൂ ന് പോകുന്നെന്ന് മുന്നേ പറഞ്ഞിരുന്നേൽ ഞാൻ ആശയോട് പറഞ്ഞു അത് സെറ്റാക്കി തരാരുന്നു… ”

” അവൾ പഴയ ലിക്യുർ കേസ് ഒക്കെ മനസ്സിൽ വെച്ച് എനിക്കിട്ട് പണിഞ്ഞതാണ്… ” ഞാൻ പറഞ്ഞു

” ഒന്ന് പോടാ അതൊക്കെ പഴയ കാര്യമല്ലേ.. അവൾ ചോദിച്ചേനൊന്നും നീ മറുപടി പറയാതിരുന്നാൽ പിന്നെ എങ്ങനെയാ നിന്നെ സെലക്ട്‌ ചെയ്യുന്നേ… പ്രത്യേകിച്ച് അവൾക്ക് കൂടി ഇൻവെസ്റ്റ്മെന്റ് ഉള്ള ആ കമ്പനിയിൽ… ” ശ്രുതി പറഞ്ഞു

” ഇനി എന്തേലും വേക്കൻസി ഉണ്ടേൽ എന്നെ ഒന്ന് റെക്കമെന്റ് ചെയ്യാമോ പ്ലീസ്..ഞാൻ അത്രയ്ക്ക് ഗതിക്കേടിലാ.. ” ഞാൻ ശ്രുതിയോട് യാചിച്ചു

” ഞാൻ നോക്കടാ.. ” അവൾ പറഞ്ഞു

” താങ്ക്സ് ”

ദിവസങ്ങൾ വീണ്ടും പോയി… ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ അതാ ശ്രുതിയുടെ വാട്സ്ആപ്പ് മെസ്സേജ്

” hi ഡാ, ആശയുടെ കമ്പനിയിൽ ഒരു വാക്കൻസി ഉണ്ട്… നോക്കണോ? ”

വായിച്ചപ്പോൾ തന്നെ എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി

” ഡി പ്ലീസ് ഒന്ന് സെറ്റക്കിതാ… പ്ലീസ് ”
ഞാൻ റിപ്ലൈ കൊടുത്തു

” ഡാ ആദ്യം നീ ജോലി എന്താണ് അറിയ്യൂ… നിനക്ക് ചെയ്യാൻ പറ്റുവൊന്ന് നോക്ക്… ”

” ? ” ഞാൻ റിപ്ലൈ ചെയ്തു

” ഡാ HR ന്റെ പേർസണൽ അസിസ്റ്റന്റ് എന്നതാണ് പോസ്റ്റ്‌… അറിയാലോ ആശ ആണ് അവിടുത്തെ HR… ”

” അത് കുഴപ്പമില്ല എന്ത് ജോലിയാണേലും ഞാൻ ചെയ്തോളാം.. ഇപ്പോൾ ഒരു ജോലി അത്രയ്ക്ക് അത്യാവശ്യമാണ് അതാ… ” ഞാൻ മറുപടി പറഞ്ഞു

” എടാ പേര് പേർസണൽ അസിസ്റ്റന്റ് എന്നൊക്കെ ആണേലും അവൾ പറയുന്ന പണിയൊക്കെ എടുക്കേണ്ടി വരും ജോലി അത്ര എളുപ്പമുള്ളതല്ല… ”

” എന്തായാലും കുഴപ്പമില്ല ഞാൻ ok ആണ്… ”

” പിന്നെ മൂന്നു വർഷത്തേക്ക് എഗ്രിമെന്റ് ചെയ്യണം… മൂന്നുവർഷത്തേക്ക് വേറെ പണിക്ക് ഒന്നും പോകാൻ കഴിയില്ല. കംപ്ലീറ്റ് കമ്പനി കൺട്രോളിൽ ആയിരിക്കും നീ… ”

” ഹും ഇപ്പോൾതന്നെ മൂന്ന് വർഷം ജോലിതെണ്ടി നടന്നു ഒന്നും കിട്ടിയില്ല… എല്ലാ കണ്ടിഷനും ഞാൻ ok ആണ്.. എനിക്ക് ഈ ജോലി വേണം… പ്ലീസ്… ”

” ok ഡാ… ഞാൻ വിളിക്കാം… ” അവൾ പറഞ്ഞു

“Ok…”

തുടരും….
( അടുത്ത ഭാഗം മുതൽ കഥയുടെ പ്ലോട്ട് മാറുകയാണ്… നിങ്ങൾക്കിഷ്ടപ്പെട്ട തൊക്കെ ഇതിലുണ്ടാവും തീർച്ച…നിങ്ങൾ എല്ലാം ലൈക്‌ ചെയ്കയും കമന്റ്‌ ചെയ്യുകയും ചെയ്താൽ എനിക്ക് എഴുതാൻ പ്രചോദനം ആകും… )

86593cookie-checkok മാം Part 1

Leave a Reply

Your email address will not be published. Required fields are marked *