ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 9

Posted on

” എൻറെ മനസ്സാക്ഷിയും നീയുംതമ്മിൽ വലിയ ദൂരമില്ല,അഭിജിത് . പക്ഷെ,പ്രത്യാഖാതങ്ങൾ
നമ്മളിരുവരിലും ഒരുപോലെ ആണെങ്കിലും… തെറ്റ് പറ്റിപ്പോയത് മുഴുവൻ എനിക്കാണ്. ഞാനാൽ
ആണ് എല്ലാം ഇങ്ങനായതും….ഇങ്ങനൊക്കെ പറയേണ്ടിവന്നതും , സമ്മതിച്ചു . ആ തെറ്റിൻറെ
പേരിൽ…ഈ ജന്മം മുഴുവൻ നിൻറെ കാൽക്കലിരുന്നു മാപ്പ് യാചിക്കാൻ ഞാൻ തയ്യാറുമാണ്.
പക്ഷെ ഈ വിധി !. അത് ഞാൻ ചോദിച്ചു വാങ്ങിയതാണ് . പറഞ്ഞുവാങ്ങിയ ആ വിധിക്കു മുന്നിൽ
നിന്നുമൊരു വ്യതിചലനം…അതെനിക്ക് അസാധ്യമാണ് . ഒരു മനുഷ്യനും അത് മറികടക്കാൻ
ആയിട്ടില്ല. അനുഭവിക്കാനുള്ള വിധി , അനുഭവിച്ചുതന്നെ തീർക്കണം !…പ്രകൃതി നിയമം ആണത്
. ” ആർദ്രതയോടുള്ള അലീനയുടെ വിതുമ്പലുകൾ തുടർന്നു .

” ലീനയുടെ കഠിനമായ വിങ്ങിപ്പൊട്ടലുകളെ അനുനയിക്കാൻ പരിശ്രമിച്ചു,അഭി …..” മാപ്പ്,
നിയമം,വിധി !…’ ബുൾഷീറ്റ്സ് ‘…ഉചിതമായ സമയത്തു ഉചിതമായ തീരുമാനം, എടുക്കാൻ
കാണിക്കാഞ്ഞ ” ധൈര്യമില്ലായ്‌മ ” മാത്രമാണ് അന്ന് നീ ചെയ്‌ത ഒരേയൊരു തെറ്റ് !. ആ
തെറ്റുതന്നെ , വിധിയുടെയും മറ്റു അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇപ്പോഴും നീ
ആവർത്തിക്കാൻ ശ്രമിച്ചിട്ട് , മാപ്പു ചോദിക്കുന്നതിൽ എന്താണ് ലീനാ യുക്തി ?.
അതിനുപകരം, തിരുത്താനാവുന്നത് തിരുത്തി മുന്നോട്ട് പോയാൽ അല്ലേ? , ഞാനല്ല,
കാലമെങ്കിലും നമുക്ക് മാപ്പ് തരൂ .യുക്തമായ തീരുമാനം കൈക്കൊള്ളാൻ ഇപ്പോഴും സമയം
അധികരിച്ചിട്ടൊന്നുമില്ല .നിന്നെ വേദനിപ്പിക്കാനല്ല, ഒരു ഓർമ്മപ്പെടുത്തലിനു, ഒരു
തിരിച്ചറിവിന് …വേണ്ടി മാത്രം ഞാൻ ഇത്രയും പറഞ്ഞുപോയെന്നേ ഉള്ളൂ. ചിലപ്പോൾ, ഇങ്ങനെ
പറയാൻ…ഇങ്ങനെ ഒരു അവസരം കാലം ഇനിയും നമുക്ക് മുന്നിൽ കൊണ്ടുവന്നു തരണം എന്നില്ല. ”

അപ്പോഴും ഉതിരുന്ന അശ്രുകണങ്ങൾ തുടയ്ക്കാൻ ശ്രമിച്ചുകൊണ്ട്, അലീന…..” നിലവിലെ എൻറെ
ജീവിതത്തെക്കുറിച്ചു….എന്റെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചു, ഈ
കാണുന്നതുവച്ചു…ഒന്നുമറിയാതെ പറയുന്നതാണ് അഭീ നീ എല്ലാം. നീ പണ്ട് കണ്ട ആ ലീന അല്ല
ഞാനിന്ന് !. ”…..

ഇടക്കുകയറി അഭി , ” നീ ചോദിച്ചു വാങ്ങിയ വിധി ആണെന്ന് പറഞ്ഞല്ലോ ?. ആ വിധിനാളത്തിൽ
പെട്ട്, മോചനമില്ലാതെ, ഇപ്പോഴും നീ വെന്തുരുകുന്നത്…നീ ഏകാകിനി ആയിപ്പോയത് കൊണ്ട്
മാത്രമാണ് . എല്ലാം തുറന്നു പറയുന്ന ആ പഴയ കൂട്ടുകാരിയോട് ഞാനൊന്ന് തുറന്ന്
ചോദിക്കട്ടേ…..എന്തിന് ?….ആർക്കുവേണ്ടിയാണ് ഈ ഒളിച്ചുകളികൾ ?….ഈ മുഖംമൂടികൾ ?.
എന്നോടൊപ്പം എത്തിച്ചേർന്നാൽ , ഒരു ദിവസം കൊണ്ടു തീർക്കും ഞാൻ ഈ
വിധിനിയോഗങ്ങളും…ജന്മാന്തരദുഖവും എല്ലാം . ഒറ്റ ദിനം കൊണ്ട് മാറ്റും…നിന്നെ ആ പഴയ
ലീന ആയിട്ട് . ”

കരച്ചിലിനിടയിലും ആശ്വാസ പുഞ്ചിരിയുതിർത്തു അലീന……” ആവുമായിരിക്കാം !…പറയുന്നത് നീ
ആയതുകൊണ്ട് എനിക്ക് നല്ല വിശ്വാസവുമാ. ഒരു തർക്കത്തിനുമില്ല. പക്ഷെ, എൻറെ
ചുറ്റുപാടുകൾ, ബന്ധുക്കൾ, ആശ്രയങ്ങൾ…മറ്റു ബന്ധനങ്ങൾ. എല്ലാത്തിനുപരി എൻറെ
പൊന്നുമകൾ !. എളുപ്പമല്ല അഭീ ഒന്നും ….ഞാനെത്ര വിചാരിച്ചാലും. ”

”കെട്ടുപാടിൻറെയും , ബന്ധുക്കടെയും വേലിക്കെട്ടുകൾക്കുള്ളിൽ….അന്ധവിശ്വാസങ്ങളുടെ
മാറാല പിടിച്ച മനസ്സുമായി ,പഴയപോലെ ഇനിയും നീ ജീവിച്ചാൽ….നിനക്കൊരിക്കലും ഈ ദുരിത
ജീവിതത്തിൽനിന്നും മോചനം ഉണ്ടാവില്ല . മകളോടൊത്തൊരു ഭാസുര ജീവിതം സ്വപ്‌നം കാണുന്ന
നീ ഇന്ന് എന്തുകൊണ്ടും അശക്തയാണ്. എന്തും വിലകൊടുത്തു വാങ്ങാൻ ആവുന്നത്ര പണമോ,
പരിചാര വൃന്ദമോ, ബന്ധുബലമോ….നിനക്കുണ്ടായേക്കാം . പക്ഷെ തളർന്ന മനസ്സും, ശക്തി
ചോരുന്ന ശരീരവുമാണ്. ഈ ആർഭാടവും ബന്ധങ്ങളും എന്നും ഇതുപോലെ കൂടെയുണ്ടാവും എന്ന്
ശാഠ്യ൦ പിടിക്കേണ്ട . ഒരു വീഴ്ച്ച !…ഒരു താഴൽ….അതിൽ പിടിച്ചു കുതിര കയറുന്നവരാണ്
ഇന്നത്തെ ലോകവും സമൂഹവും . നീ ചെറുപ്പമാണ് !….മുന്നിലുള്ള ലോകം അതിവിദൂരവും.
യാത്രയിൽ, നീ ഏകയാണ്.. തീരെ കുട്ടിയായ ഒരു മകൾ മാത്രമാണ് ആകെ ആലംബം . അതാകട്ടെ,
പഠിച്ചു നല്ലനിലയിൽ എത്തിക്കുക , എന്ന ഉത്തരവാദിത്വവും ബാദ്ധ്യതയും ഏറിയ വലിയൊരു
കർമ്മവും . ന്യായവാദങ്ങളുയർത്തി ഒഴിയുമ്പോൾ…ഇവയെല്ലാമൊന്ന് ദയവായി ഓർക്കുക !.”

അതെ കേഴലോടെ അലീന…..” അറിയാം അഭി .എല്ലാമറിയാം . ഒറ്റയ്ക്ക് ജീവിതം തുടങ്ങിയ നാൾ
മുതൽ…മനസ്സിൽ പറഞ്ഞു പഠിച്ചു പതിപ്പിച്ച ശീലുകൾ . മകൾ !…അവൾ മാത്രമാണ്
എനിയ്ക്കിന്ന് എല്ലാം . അവളെ വളർത്താൻ….കളിച്ചു, പഠിച്ചു, നന്നായി വളരാൻ…അവൾക്കായി
മാത്ര൦ ഉണ്ടാക്കിയതാണ് ഈ സ്‌കൂൾ പോലും. ഇവിടെ കൂടുള്ളവർ എല്ലാം അവളുടെ
കൂട്ടുകാരാണ്. ആരിൽനിന്നും ഞാനൊരു ചില്ലിക്കാശ് പോലും ‘ഫീസ്‌’ വാങ്ങാറില്ല. അവരുടെ
കളിചിരിയും ബഹളവുമാണ് എൻറെ ലഹരിയും, എൻറെ ലോകവും !. അവിടെ, ഞാൻ എല്ലാം…ഒരുപക്ഷേ
എന്നെപ്പോലും മറന്നു ജീവിക്കുന്നു. അഭി പറഞ്ഞപോലെ, അവളെ പഠിപ്പിച്ചു മിടുക്കിയാക്കി
നല്ലനിലയിൽ എത്തിക്കണം. അത് മാത്രമാണ് ഇപ്പോൾ എൻറെ ഏക ലക്‌ഷ്യം . അവളെ
വളർത്തി…മറ്റൊരു കരത്തിൽ വിശ്വസിച്ചേൽപ്പിക്കും വരെ എനിക്ക് സത്യത്തിൽ വിശ്രമമില്ല
. എനിക്ക് എൻറെതായ സ്വന്തം ഇഷ്‌ടമോ…ആഗ്രഹമോ…ജീവിതമോ ഒന്നും ഇപ്പോൾ ഇല്ലഭീ.”

അഭി വീണ്ടും സമാശ്വസിപ്പിക്കലിൻറെ വഴിയിൽ…..” ലീന പറഞ്ഞതൊക്കെ ശരിതന്നെ …സമ്മതം !.
പക്ഷെ, സ്വന്തം ജീവിതംവെച്ചു എന്തിനിങ്ങനെ ഒരു ചൂതാട്ടം?.എന്തിനാണ് ഈ കാര്യത്തിൽ
വല്ലാത്തൊരു പിടിവാശി ?. നിനക്ക് എന്റൊപ്പം ആണേലും.. നിൻറെ ഇഷ്‌ടം പോലൊക്കെ,
എങ്ങനേയും ജീവിക്കാം. ആഗ്രഹിക്കു൦ പോലെ തന്നെ മോളെ വളർത്താം. നിങ്ങൾക്കിടയിൽ ഒരു
തടയായി നിൽക്കാതെ, എന്നും നിനക്കും മോൾക്കും താങ്ങും തണലുമായി……എപ്പോഴും ഞാൻ കൂടെ
ഉണ്ടാവും . നിൻറെ മോളുടെ സ്നേഹം പങ്കിട്ടു പോയാലോ?…എന്ന ഭയപ്പാട് ഉണ്ടേൽ, നമുക്കിനി
മറ്റൊരു മോൾ വേണ്ടാ എന്ന തീരുമാനമെടുത്തു…മിലിമോളെ ഒരുപോലെ സ്നേഹിച്ചു, ലാളിച്ചു,
മിടുക്കിയായി വളർത്താം നമുക്ക് .പോരേ?. നിൻറെ ഏത് ചിട്ടയ്ക്കും, നിബന്ധനകൾക്കും ഞാൻ
തയ്യാർ !. ”

പൊയ്‌പ്പോയ പുഞ്ചിരി പിന്നെയും മുഖത്തു പ്രകാശിപ്പിച്ചു അലീന….” വളരെ നന്ദി
!….പക്ഷെ വേണ്ട അഭി, ഇപ്പോൾ, ഈ സമയത്തു, നിനക്ക് എന്തുകൊണ്ടും തീർത്തും
അയോഗ്യയായ…ഹതഭാഗ്യയായൊരു സ്ത്രീയാണ് ഞാൻ. അകാലത്തിൽ വിധവയായ ,അഞ്ചുവയസ്സുള്ള
പെൺകുട്ടിയുടെ അമ്മയായ ഹതാശ !. നിൻറെ ജീവിതത്തിലേക്ക്…ഇനി കടന്നുവരുന്നത്,
നിനക്കൊരു അപശകുനവും ഭാരവും മാത്രമായിരിക്കും. ”

അഭി, അതീവഗൗരവത്തോടെ തുടർന്നു……” എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലെന്ന്
നിനക്കറിയാം…ഞാനത് വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും…മനപ്പൂർവ്വം ഒഴിഞ്ഞുമാറാൻ
നീ, എന്തൊക്കെ പറഞ്ഞു കൂട്ടുന്നു അലീനാ….? ”

” അഭീ, അകാലത്തിൽ താലിച്ചരട് മുറിഞ്ഞു പോയെങ്കിലും…ഇന്നും ഞാൻ ആ മനുഷ്യൻറെ
ഭാര്യയാണ്. വെറും രണ്ടര വർഷമേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും…അദ്ദേഹവുമായുള്ള
ഓർമ്മകൾ, അദ്ദേഹം നൽകിയൊരു കുഞ്ഞു ,ആളുടെ പേരിലുള്ള വീട്ടിലെ താമസം, ആ കുടുംബം,
ബന്ധുക്കൾ…സ്വന്തം വീട്ടുകാർ. അങ്ങനെ, ഒത്തിരി പ്രശ്നങ്ങളുമായി…എല്ലാറ്റിലും
നിറഞ്ഞു ജീവിക്കുന്ന ഒരു കുടുംബിനിയായ യുവതിക്ക്, പെട്ടെന്നൊരു ദിവസം…എല്ലാം
ഇട്ടെറിഞ്ഞു ഒരു അഞ്ചുവയസ്സുകാരി പെൺകൊച്ചിനേയും കൂട്ടി, ചാടി പുറപ്പെട്ട്….ഇറങ്ങാൻ
കഴിയുമോ ?. ” അലീന ന്യായങ്ങൾ നിരത്തി…..

എന്നാൽ…അത് തള്ളി, കൂടുതൽ ആശ്വാസമേകി ആയിരുന്നു അഭീടെ ഉത്തരം…..” അവരെയൊന്നും നീ
കാര്യമാക്കേണ്ടാ…നിൻറെ മോളെ മാത്രം നീ ബോധ്യപ്പെടുത്തിയാൽ മതി. അവളെ മാത്രം നീ
വിശ്വാസത്തിലെടുത്താൽ മതി !. ”

കണ്ണുതുടച്ചു, കണ്ണട തിരികെ പ്രതിഷ്‌ഠിച്ചു അവൾ…..” അതുതന്നെ, അവരെയൊക്കെ
ഒരുപക്ഷേ…പറഞ്ഞു മനസ്സിലാക്കി ഇറങ്ങാൻ പറ്റിയേക്കും. നിന്നോട് ഞാനീ പറഞ്ഞ, വിധി,
വിശ്വാസങ്ങൾ, സമൂഹം, പ്രായാധിക്യം, താലിമാഹാത്മ്യം,ബന്ധുക്കൾ….തുടങ്ങിയ കാര്യങ്ങൾ
ഒക്കെ, നിനക്കായ് നൂറു ശതമാനം തൂത്തെറിയാൻ തയ്യാറാണ് ഞാനിന്ന്. പക്ഷേ മോൾ
!….അവളുമായി ഇനിയൊരു ”പറിച്ചുനടീൽ ”, ”ക്വയറ്റ് ഇമ്പോസ്സിബിൾ ”. അത്രക്ക്
സെൻസിറ്റിവ് ആണവൾ. എല്ലാ കാര്യത്തിലും അതിഭയങ്കര വാശിയും നിർബന്ധബുദ്ധിയും
ആണവൾക്ക്. മറ്റാരെങ്കിലും…വഴക്ക് പറയുന്ന പോയിട്ട്, ഒന്ന് സൂക്ഷിച്ചു
നോക്കുന്നപോലും അവൾക്ക് സഹിക്കില്ല . വഴക്ക് പറയുന്നതല്ലാതെ…ഞാൻപോലും ഒന്ന് തല്ലാൻ
രണ്ടുവട്ടം ആലോചിക്കും. പപ്പയില്ലാതെ വളരുന്നതിൻറെ ആയിരിക്കാം…അതിൻറെ എല്ലാ ദുർ
വാശിയും കടുംപിടുത്തവും അവൾക്കുണ്ട്. അവൾക്കിഷ്‌ടമില്ലാത്ത, യോജിക്കാത്ത ഒരു
ജീവിതക്രമങ്ങളിലേക്ക് എനിക്കും ഒട്ടു ജീവിച്ചു പോകാൻ…. തീരെ കഴിയില്ല. അവൾ
മാത്രമാണ് എനിക്കെല്ലാം . അതുവിട്ട് മറ്റൊന്നും എനിയ്ക്ക് ചിന്തനീയമേ അല്ല !. അതിനി
നിനക്കുവേണ്ടി ആണേലും അഭീ . ”

നെടുവീർപ്പുപോൽ അഭി…..” നിൻറെ വിശ്വാസങ്ങൾ,നിനക്ക് തുണ ആയിടട്ടെ !. എല്ലാം
ഇട്ടെറിഞ്ഞു, മകളെയും കൂട്ടി നീ വരാൻ തയ്യാറാണെങ്കിൽ…ഇന്ന് ഞാൻ നിന്നെ
കൊണ്ടുപോകും.എന്തും നേരിട്ട്, എന്ത് വിലകൊടുത്തും നിന്നെ പൊറുപ്പിച്ചു, എന്നും
കൂട്ടായ് നിനക്കൊപ്പം ഞാൻ ഉണ്ടാവും. അല്ലെങ്കിൽ…അടുത്ത ദിവസം ഞാൻ വണ്ടികയറിയാൽ…ഇനി
ഒരിക്കലുമൊരു മടക്കയാത്രയ്ക്ക് ഞാൻ ഉണ്ടാവില്ല. ഒരു കല്യാണത്തിനും കൈകെട്ടി
നിന്നുകൊടുക്കയുമില്ല. ”

പുതിയ അനുനയശ്രമം അലീനയുടെ വകയായി…..” പ്ലീസ്, അങ്ങനെയൊരു കടുത്ത തീരുമാനമൊന്നും
പുറപ്പെടുവിക്കല്ലേ ….അഭിക്കുട്ടാ. ഞാൻ കൂടില്ലേലും, ഈ നാട്ടിൽ…നിൻറെ അച്ഛനും
അമ്മയും ബന്ധുക്കൾ ഒക്കെയുമില്ലേ ?. പിന്നെ ശ്രീക്കുട്ടി …അവൾ നിന്നെ എത്രമാത്രം
സ്നേഹിക്കുന്നു !. അവളെയും കെട്ടി, കുട്ടികളും കുടുംബവുമായി…ഇവിടെയോ
ബോംബെയിലോ….സൗകര്യപ്രദമായി, സുഖമായി ജീവിക്കുക. ഇടക്ക് അവരെകൂട്ടി, ഇങ്ങോട്ടൊക്കെ
ഇറങ്ങുക. നിൻറെ നന്മക്കായ് പ്രാർഥിച്ചു ഞാൻ ഇവിടൊക്കെത്തന്നെ ഉണ്ടാവും !. ” .

പറഞ്ഞവസാനിപ്പിച്ചു , അശ്രുകണങ്ങൾ ഒപ്പിയെടുത്ത കൺതടങ്ങളിൽ കണ്ണാടി ഒന്നുകൂടി
അമർത്തിയുറപ്പിച്ചു….ദുഖാർത്തയായി…. തലയാട്ടി, അവൾ മെല്ലെ
മുന്നോട്ടാഞ്ഞപ്പോൾ…അവൾക്കിനി, താനാൽ…ബുദ്ധിമുട്ടുകൾ കൂട്ടേണ്ടാ എന്നുറപ്പിച്ചു,
തിരികെ തലകുലുക്കി…വിളറിയ ചിരി പങ്കിട്ട്..അഭി , ” ശരി.ഞാൻ മടങ്ങുന്നു…മോൾ വളർന്ന്‌
നല്ല നിലയിലായി, ഉയർച്ചയും അംഗീകാരവും ഒക്കെയായി എന്തെങ്കിലും നല്ല വിശേഷം
ഉണ്ടാവുമ്പോൾ തീർച്ചയായും അറിയിക്കാൻ മറക്കരുത് !. അവൾക്കായി എന്നും ഞാൻ
പ്രാർഥിക്കും, ലീനക്കും .വരട്ടേ, ബൈ ”….പറഞ്ഞു ,തിരിഞ്ഞുനോക്കാതെ അഭി പതിയെ
മുന്നിലേക്ക് നടന്നുനീങ്ങി….പിന്നെയും നിറയെ പെയ്തു നിറഞ്ഞ കണ്ണീർ കണ്ണുകളുമായി,
നിര്നിമേഷയായി പിറകിൽ അലീനയും .

കുപ്പായ കീശയിൽനിന്നും വലിയ സൺഗ്ളാസ്സ് എടുത്ത് മുഖത്തു വച്ച് ഒന്നുകൂടി ഗൗരവം
കൂട്ടി….വേദന മാറ്റാൻ ശ്രമിച്ചു, അഭി കീ തിരിച്ചു കിക്ക് ചെയ്‌തു വണ്ടി
സ്റ്റാർട്ടാക്കി.പിന്നെ, റൈസ് ചെയ്‌തു ബൈക്ക് റോഡിലേക്ക് ഇരച്ചു
കയറ്റുമ്പോൾ….മനസ്സാകെ കലുഷിതമായിരുന്നു. യാന്ത്രികമായി, ഏതൊക്കെ വഴികളിലൂടെ
എങ്ങനൊക്കെയോ ഇരുചക്രയന്ത്രം കുതിച്ചു. പാഞ്ഞുപോയ വണ്ടി, ഒടുവിൽ ചെന്ന്
നിന്നതാകട്ടെ …തമ്പാനൂർ റെയിൽവേസ്റ്റേഷൻ കോമ്പൗണ്ടിന് ഉള്ളിലും . അവിടെച്ചെന്ന്,
യാത്രാസംബന്ധിയായ രേഖകളെല്ലാം എത്രയും പെട്ടെന്ന് ശരിയാക്കി, കൃത്യം ഒരു മണിക്കൂർ
കൊണ്ട് താഴെവന്നു. ബൈക്കെടുത്തു അവിടുന്ന് വീട്ടിലേക്ക് തിരിക്കും വഴി, മറ്റുകുറെ
സ്‌ഥലങ്ങളിലും കൂടി അയാൾക്ക് കയറാനുണ്ടായിരുന്നു. അവിടല്ലാം കയറി, വളരെ വേഗം
വീട്ടിലേക്ക് കുതിച്ചു. അങ്ങനെ കാര്യങ്ങളെല്ലാം തീർത്തു ‘ആരാമത്തിൽ
‘മടങ്ങിയെത്തുമ്പോൾ സമയം വൈകുന്നേരമായിരുന്നു. അവിടെ, അവനെ കാത്തു ഇറമ്പത്തുതന്നെ
അച്ഛനും അമ്മയും അമ്മാവനും ഒക്കെ നിൽപ്പാണ്. അവർക്ക് പിറകിലായി, അമ്മാവൻ , അമ്മായി,
ശ്രീക്കുട്ടി തുടങ്ങിയവരും ഉണ്ട്….അവൻറെ ആഗമനം പ്രതീക്ഷിച്ചു. വണ്ടി, ഷെഡിൽ
കയറ്റിവച്ചു…ഇറയത്തേക്ക് കയറി വരുമ്പോൾത്തന്നെ, കാത്തു ക്ഷമയറ്റു നിന്ന അച്ഛൻ
ആദ്യമേ തുടങ്ങി.

” എന്താടാ മോനേ ,കറങ്ങി നടക്കയാണോ ഇപ്പോഴും…പഴയപോലെ. അളിയൻ രാവിലെമുതൽ നിന്നെ
നോക്കി കാത്തുനിൽക്കയാ.”….

പെട്ടെന്ന്, സൺഗ്ളാസ്സെടുത്തു മടക്കി, തിരികെ പോക്കറ്റിൽ വച്ച്…അഭി….” ങ്ങാ …ഞാൻ
സംസാരിക്കാം എന്ന് പറഞ്ഞിരുന്നല്ലോ ?. പെട്ടെന്ന്, കുറച്ചു അത്യാവശ്യ തിരക്ക്
വന്നുപെട്ടുകൊണ്ടാ…സംസാരിക്കാം . ”

നിറഞ്ഞ ചിരിയോടെ അമ്മാവൻ…..” സംസാരിച്ചില്ലേലും…വന്നിട്ട്, നിന്നെയൊന്ന് കാണാൻകൂടി
കിട്ടുന്നില്ലല്ലോ കുട്ടാ, എവിടാ മോനേ നീ ?…ഞങ്ങൾക്കൊന്ന് പിടി താ .” അഭി ഒന്ന്
മൂളി, മുന്നോട്ടുവന്നു. അമ്മാവൻ തുടർന്നു…..

” പേടിക്കേണ്ടാ.നിന്നോട് വഴക്ക് പിടിക്കാൻ ഒന്നുമല്ല. കാര്യങ്ങളെല്ലാം അളിയൻ
തുറന്നുപറഞ്ഞു. നീയോ ശ്രീയോ നേരത്തേ ഇതൊക്കെ ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ…ഈ
പെടാപാടിൻറെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ?. കാര്യങ്ങൾ…ഇത്രമാത്രം
രൂക്ഷമാവുമായിരുന്നോ ?.നിൻറെ വരവും പ്രതീക്ഷിച്ചാ അവൾക്ക് വന്ന ആലോചനകളൊക്കെ
മാറ്റിവച്ചു…കല്യാണം ഇങ്ങനെ അകാരണമായി നീട്ടികൊണ്ട് പോവേണ്ടിവന്നത് .ആ സാരമില്ല,
ഇപ്പോഴെങ്കിലും എല്ലാം തുറന്നറിയിക്കാൻ തോന്നിയത്നന്നായി !. ഇനി, ആരെയും
കാത്തുനിൽക്കാതെ, വരുന്ന മറ്റ് ആലോചനകളുമായെങ്കിലും …മുന്നോട്ട് പോകാമല്ലോ ?…”

ഭർത്താവിൻറെ മുഖത്തു വല്ലാതെ, ദുഖവും നിരാശയും ഏറുന്നത് മനസ്സിലാക്കി…ഭാര്യ ഭാനുമതി
ഇടപെട്ടു ” അതുതന്നെ മോനേ.മോനവളെ വേണ്ടാത്തതിലുള്ള വിഷമം കൊണ്ട് ഒന്നുമല്ല. വയസ്സ്
പത്തിരുപത്തി അഞ്ചായില്ലേ അവൾക്ക് ?. അവളുടെ കൂട്ടുകാരികളുടെ ഒക്കെ ,
കല്യാണംകഴിഞ്ഞു മക്കളുമായി. പോരാത്തതിന്, ക്ലാസ്സെല്ലാം കഴിഞ്ഞവൾ വെറുതെ നിൽക്കാൻ
തുടങ്ങീട്ടും നാള് കുറെയായി . ”

അഭി മെല്ലെ നീങ്ങി, പൂമുഖത്തേക്ക് കയറി. അവിടൊരു കോണിൽ ഒളിഞ്ഞുനിന്നിരുന്ന
ശ്രീമോളുടെ ചുമലിൽ കൈവച്ചു പറഞ്ഞു…” അവളെ വേണ്ടാ എന്നാരു പറഞ്ഞു ?. എന്റെ
കുഞ്ഞനുജത്തിയായി ഇവൾ എപ്പോഴും എൻറെ കൂടെയുണ്ട്. വിവാഹം കഴിച്ചു മാത്രമേ ഒരാളെ
സ്നേഹിക്കാനും…ഇഷ്‌ടപ്പെടാനും കഴിയൂ എന്നുള്ള നിങ്ങടെയൊക്കെ ചിന്ത ആദ്യം മാറ്റണം.
പിച്ചവച്ചുനടന്ന കാലം മുതലേ എനിക്കൊപ്പം അടിച്ചുകളിച്ചു വളർന്ന പെണ്ണാ ഇവൾ.
എനിക്കൊരിക്കലും ഒരുമുറപ്പെണ്ണായല്ല…സ്വന്തം അനിയത്തിയായിട്ട് കണ്ടാ ഞാൻ ഇവളെ
ഇഷ്‌ടപ്പെട്ടതും…ഇക്കാലമത്രയും , കളിതമാശകൾ പറഞ്ഞും…പരസ്പരം കത്തുകൾ എഴുതിയും ബന്ധം
നീട്ടികൊണ്ട് പോയതും. ആ അവളെ കല്യാണം കഴിക്കണേൽ…നിങ്ങൾക്കൊക്കെവേണ്ടി, വേണേൽ ഞാനത്
ചെയ്യാം. പക്ഷെ, അതുകഴിഞ്ഞാലും…എൻറെ മനസ്സെനിക്ക് മാറ്റാൻ കഴിയുമോ ?.”

ശ്രീമോളെ ചേർത്ത് നിർത്തി, തഴുകി…അഭി അത് പറയുമ്പോൾ…സജ്ജലങ്ങളായ ശ്രീയുടെ മിഴികളിൽ
നിന്ന് കണ്ണുനീർ തൂകി ഇറങ്ങി. അത് കാട്ടി, അവൻ തുടർന്നു….” ഇതൊക്കെ
കേട്ടിട്ടും,മതിയാകാതെ…എന്നെ കെട്ടാനാവാത്ത വിഷമത്തിൽ അവൾ ഏങ്ങുന്ന കണ്ടോ ?. ”

അരികിൽ നിന്ന അമ്മാവി, ഉടനെ ശ്രീയെ തന്നോട് ചേർത്തണച്ചു പുൽകി…..”അല്ലല്ല മോനേ,
അങ്ങനെ നിന്നെ കിട്ടാത്ത വിഷമത്തിൽ ഒന്നുമല്ല. അവളെ നീ ഇത്രയും ഇഷ്‌ടപ്പെടുകയും
സ്നേഹിക്കയും ചെയ്യുന്നത് അറിഞ്ഞപ്പോൾ…അതെല്ലാം നീ അവളെ തുറന്ന്
അറിയിച്ചപ്പോൾ…അവൾക്ക് ആ ഇഷ്‌ടങ്ങളൊക്കെ തിരികെ നിന്നോട് തോന്നിയതിൻറെ, ആനന്ദ
കണ്ണീരാടാ മോനെ അത്. അല്ലാതെ, നിന്നെ ഓർത്തിനി ഒരിക്കലും അവൾ കരയില്ല. ”

അവർ ഇരുവരോടും ചേർന്നുനിന്ന്…ശ്രീയുടെ മേൽ നിന്ന് കൈമാറ്റാതെ അഭി ….” ഇപ്പോൾ എല്ലാം
എല്ലാവര്ക്കും വ്യക്തമായി കാണുമല്ലോ ?. ഇനി ഈ ഏട്ടനെക്കുറിച്ചു നല്ലതോ ചീത്തയോ?…
എന്ത് വാർത്തകൾ കേട്ടാലും…ഈ കണ്ണുകളിൽനിന്നും ഒരിറ്റ് കണ്ണീർ വീണു
പോകരുത്…കേട്ടല്ലോ ?.”

അമ്മാവൻ അവരെ നോക്കി പുഞ്ചിരിച്ചു…” കുഴപ്പമില്ലെടാ…ഇപ്പോൾ എല്ലാവര്ക്കും എല്ലാം
മനസ്സിലായി. നീ അവളെകെട്ടാനില്ല…എന്നു പുച്ഛിച്ചുപറഞ്ഞു, അവളെ
തള്ളിക്കളഞ്ഞു….ഒഴിഞ്ഞുമാറി പോയില്ലല്ലോ ?. നിൻറെ സ്നേഹത്തിൻറെ നിസ്സഹായതകൊണ്ട്,
കഴിയില്ല, എന്ന് മനസുതുറന്നു പറഞ്ഞു…നിൻറെ നിലപാടറിയിച്ച മാത്രമല്ലേ ഉള്ളൂ.
ഇവിടാർക്കും ഒരു വിഷമവും ഇല്ല. അല്ലെങ്കിലും ഈ മനസ്സോടെ നിങ്ങൾക്കെങ്ങനെ ഒരു നല്ല
ഭാര്യഭർതൃ ബന്ധം തുടരാൻ കഴിയും ?.”

ഭാനുമതിയമ്മ ഉടനെ തൻറെ ഭാഗം വ്യക്തമാക്കി…..” അതുതന്നെ, മോനേ.ഇവിടിപ്പോൾ
എല്ലാവർക്കുമുള്ള ചെറിയ ദുഃഖം, ഇവളുടെ പ്രായം ലേശം കൂടി….പെട്ടെന്നൊരു കല്യാണം
എങ്ങനെ സാധ്യമാക്കും എന്നുള്ള വിഷയത്തിൽ മാത്രമേയുള്ളൂ. ”

അമ്മാവൻ അപ്പുമാഷ്…..” അത് സാരമില്ല ഭാനു, നമുക്കത് പെട്ടെന്ന് നോക്കാം…ആലോചനകൾ
വന്നുകൊണ്ടിരിക്കയാണല്ലോ ?.”

അല്പം ആശ്വാസത്തോടെ ഭാനുമതി….” അതേ, ഇനിയിപ്പോൾ പോരാത്തതിന്… അവളുടെ ഏട്ടനും
കൂടെയുണ്ടല്ലോ ?. നമുക്കെല്ലാം കൂട്ടായ് നിന്ന് ശ്രമിക്കാം അല്ലേ ?.അത്ര
കൂടിട്ടൊന്നും ഇല്ല, ൻറെ കുട്ടീടെ പ്രായം. ഇനി വൈകാതിരുന്നാ മതി !. ”

അങ്ങനെ പോയി, അവരുടെ സംസാരങ്ങൾ. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെയായി….ഇടക്ക്
കയറി അഭി പറഞ്ഞു…..” എൻറെ പെങ്ങളൂട്ടീടെ കല്യാണം ഇനിയങ്ങനെ അനാവശ്യമായി നീളും എന്ന
വ്യാകുലചിന്ത ആർക്കും വേണ്ട !.ഞാൻ ഒപ്പം ഉണ്ടാവുമോ എന്ന സംശയവും ആർക്കുമിനിവേണ്ട.
വരുന്ന വഴി ഞാനിപ്പോൾ ഒന്നുരണ്ട് ആൾക്കാരെ കണ്ട്, കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
അവർ വഴി, നല്ല ആലോചനകൾ ധാരാളം വരും. നമുക്ക് അതിൽ മെച്ചപ്പെട്ടത് നോക്കി
തിരഞ്ഞെടുത്തു…എത്രയും പെട്ടെന്ന് നടത്താം…പേടിക്കണ്ട. കൂടാതെ, പണത്തിനോ
ആൾസഹായത്തിനോ ഒന്നിനും ഒരു കുറവും സംഭവിക്കില്ല. എല്ലാം യഥാ സമയത്തു യഥാവിധി…ഇവിടെ
എത്തിച്ചേരും !.

അതീവ സന്തോഷവാനായി അപ്പു അമ്മാവൻ…..” എന്നാൽപ്പിന്നെ, അളിയോ…നമുക്ക് ഒപ്പം ഇവനും
ഒരു പെണ്ണാലോചിക്കാം. ഒത്താൽ…രണ്ടും ഒരുമിച്ചങ്ങു നടത്താം. ”

അതുവരെ നിശ്ശബ്ദയായിരുന്ന ശ്രീമോൾ, കണ്ണീരെല്ലാം തുടച്ചു…തുള്ളിച്ചാടിയെപോലെ
ആഹ്ളാദചിത്തയായി …..” അതുതന്നെ !…എന്റേയും ഏട്ടൻറെയും കല്യാണം…ഒരേ ദിവസം…ഒരേ
മുഹൂർത്തത്തിൽ…ഒരു പന്തലിൽ ഒരുമിച്ചു .നമുക്കൊക്കെ ഭയങ്കര ത്രില്ലിംഗ്
ആയിരിക്കുമത്.ഒരു വല്യ സദ്യയൊക്കെയായി….എന്താ രസം .”

അതുകണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി, പരസ്പരം ചിരി പങ്കിട്ടു. എന്നിട്ട് അഭി….”
ങ്ഹാ…മോളുടെ സങ്കടമൊക്കെ മാറി, വളരെ ഉഷാറായല്ലോ പെണ്ണ് ഇപ്പോൾ ?…ഇനി എന്തുവേണം…? ”

ഭാനു അമ്മായി….” അതാണെടാ മോനേ…നീ സംസാരിക്കാതെ ഇരുന്നതിൽ ഭയങ്കര വിഷമത്തിൽ
ആയിരുന്നവൾ. ഒന്നുമില്ലേലും…ഇപ്പോൾ അവളൊന്ന് ചിരിച്ചു കണ്ടല്ലോ ?…അത്രയും
ആശ്വാസം!…വളരെ നന്ദിയുണ്ട് മോനേ .അതിയായ സന്തോഷം ഉണ്ട് ഇപ്പോൾ…സത്യം !. ”

ഒപ്പം അമ്മിണിഅമ്മയും കൂടി….” ഉം..ഉം…കണ്ടില്ലേ, പെണ്ണിൻറെ ഒരു ചാട്ടമിപ്പോൾ
!….ഏട്ടനെന്നും പറഞ്ഞു . എങ്കിലും നീ ഞങ്ങളെയൊക്കെ ഇത്രയും തീ തീറ്റിച്ചു
കളഞ്ഞല്ലോടീ മോളേ ?….നിങ്ങൾ രണ്ടും ഇത് കുറച്ചുമുമ്പേ തെളിച്ചു പറഞ്ഞു കാര്യങ്ങൾ
തുറന്ന് അറിയിച്ചിരുന്നേൽ ഒക്കേത്തിൻറെയും വല്ല കാര്യവും ഉണ്ടായിരുന്നോ?. ഉം
സാരമില്ല, പോട്ടേ….”

പ്രഭാകരൻ നായർ, മകനെ നോക്കി….” അളിയൻ പറഞ്ഞതിന് , ഞാനല്ല…ഇവനാ മറുപടി പറയേണ്ടത്.
ഞങ്ങൾ എന്തിനും റെഡിയാ…ഒരുമിച്ച് ഒരു ദിവസം ഒരു പന്തലിലോ…ഒറ്റയ്ക്കോ ?…എങ്ങനെ
വേണമെങ്കിലും ….”

മറുപടിയായി അമ്മായി….” മോള് പറഞ്ഞപോലെ അതൊരു രസമുള്ള അനുഭവം ആയിരിക്കും. ഒരുദിവസം
ഒരു പന്തലിൽ, ഏട്ടൻറെയും അനിയത്തീടെയും താലികെട്ട് . കല്യാണം വിളിയും
തയ്യാറെടുപ്പുകളും എല്ലാം ഒരുമിച്ച് . എല്ലാത്തിനും എളുപ്പവും, സുഖവുമാവും. ഇവൻ
സമ്മതിച്ചാൽ നമുക്ക് നോക്കാം. ”

അതുകേട്ട് അഭിയുടെ ‘അമ്മ…” എന്നാ എല്ലാവരുടെയും ആഗ്രഹം അങ്ങനാണെങ്കിൽ, അങ്ങനെതന്നെ
നടക്കട്ടെ…പ്രത്യേകിച്ച് എൻറെ പൊന്നുമോളുടെ. അവളുടെ മുഖത്തെ ആ ചിരിയും സന്തോഷവും
കണ്ടില്ലേ?. എത്ര നാളിനുശേഷമാ…മോളെ ഞാനിങ്ങനെ ഇത്ര പ്രസ്സന്നവതിയായ് കാണുന്നത് .
ഒന്ന് സമ്മതിക്കേൻറെ അഭീ, നിനക്കെന്താ ചേതം ?…അവളുടെകൂടി ഒരു
ആഗ്രഹമല്ലേ?…ഇതെങ്കിലും ഒന്ന് നടത്തികൊടുക്ക്.നിൻറെ കുഞ്ഞനിയത്തി അല്ലെ അവള്. ”

കുറച്ചു ഗൗരവം ഏറ്റെടുത്തു അഭി….” സഹോദരൻ എന്ന സ്‌ഥാനം സ്വയം ഏറ്റെടുത്തത്,
കല്യാണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനല്ല, പാലിക്കാൻ തന്നെയാ. പണ്ടും, ഇന്നും എന്നും
എനിക്കവളു പെങ്ങളൂട്ടി തന്നെ. അതിനാൽ ഒരേട്ടൻറെ സ്‌ഥാനത്തുനിന്നു തന്നെയാണ് ഞാൻ
പറഞ്ഞത്. ഞാനിവിടെ ഇല്ലെങ്കിലും അവളുടെ കല്യാണ ആലോചനകൾ മുറപോലെ നടക്കും. കല്യാണവും
വളരേ ഭംഗിയായി…ആര്ഭാടമായിത്തന്നെ നടക്കും. ഒന്നിനും ഒരു കുറവും വരുത്താതെ,
വേണ്ടുന്ന ആളും അർത്ഥവും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്. ബാങ്കിൽ അവളുടെ
പേരിലിട്ടിരിക്കുന്ന പണം അഥവാ, പേരെങ്കിൽ അറിയിച്ചാ മതി…ഇനിയും അയച്ചുതരാം.”

അപ്പോഴേക്കും, അതുകേട്ട് ക്ഷുഭിതൻ എന്നപോലെ അഭീടച്ഛൻ…..” നിൻറെ പൊന്നും പണവും
ഒന്നുമല്ല, ഇവിടെ ആർക്കും അത്യാവശ്യം.. .അതൊക്കെ വേണ്ടവണ്ണം അളിയൻ കരുതിയിട്ടുണ്ട്.
നിൻറെ വിഹാഹകാര്യത്തിൽ ഉള്ള നിൻറെ അഭിപ്രയാം നീ തുറന്ന് പറ. അതിനാണ് അവർ
കാത്തുനിൽക്കുന്നത്. രണ്ട് കല്യാണവും ഒരുമിച്ചു നടത്താൻ ഞങ്ങൾക്ക് എല്ലാപേർക്കും
പൂര്ണസന്തോഷം തന്നെ !.നിനക്ക് തീരുമാനമൊന്നും ഇല്ലേ ?.”

തീരുമാനം ഉറപ്പിച്ചു അഭി തുടർന്നു….” ഒരു വിവാഹത്തെക്കുറിച്ചു, ഞാൻ ഇതുവരെ
ചിന്തിച്ചിട്ട് കൂടിയില്ല.ചിന്തിച്ചാൽത്തന്നെ, അത് ആലോചിക്കാനും നടത്താനും പറ്റിയ
സമയവും എനിയ്ക്കിപ്പോൾ തീരെയില്ല. അതിനുപറ്റിയ മാനസ്സിക അവസ്‌ഥയിലുമല്ല….തൽക്കാലം
ഞാനിപ്പോൾ . വിധി ഉണ്ടെങ്കിൽ, നടക്കേണ്ടതെല്ലാം…നടക്കേണ്ടുമ്പോൾ നടക്കും !. ഇപ്പോൾ,
നാളത്തെ ട്രെയിനിന് ടിക്കറ്റ് മാറ്റിയെടുത്തിട്ടാണ് ഞാൻ വന്നേക്കുന്നത്.
നാളെത്തന്നെ ഞാൻ ബോംബെക്ക് മടങ്ങും. ഒത്താൽ അധികം വൈകാതെ ദുബായിലേക്കും. കമ്പനിയുടെ
ഒരു പുതിയ ഓഫിസ് അവിടെ തുടങ്ങുന്നുണ്ട്. മാനേജർ ആയിട്ടാണ്. ബെസ്റ്റ് ഓഫർ ആയതുകൊണ്ട്
പോകാതിരിക്കാനാകില്ല . എങ്കിലും ശ്രീമോൾടെ വിവാഹം ശരിയാവുമ്പോൾ…കഴിവതും ഞാൻ
മടങ്ങിയെത്തും. ഇല്ലെങ്കിലും….മംഗളമായിത്തന്നെ അത് നടന്നോളും. നവദമ്പതിമാരെ വിസ
കൊടുത്തു വരുത്തി…അവിടെവച്ചു ഞാൻ കണ്ടോളാ൦ . അത് ഞാൻ ഒരുപക്ഷെ കല്യാണത്തിന്
വന്നാലും, ഇല്ലേലും അവരുടെ ”ഹണിമൂൺ” ദുബായിൽ വച്ചുതന്നെ ആവും ഉറപ്പ് !. ”

ഇത്രയും പറഞ്ഞു എല്ലാവരെയും ഒന്ന് പരതി…ശ്രദ്ധിച്ചു നോക്കി, ഉപസംഹാരമായി അഭി….. ”
ശരി, ഇപ്പോൾ എല്ലാർക്കും കാര്യങ്ങളൊക്കെ കലങ്ങിത്തെളിഞ്ഞു ഒന്ന് കൃത്യമായി
കാണുമല്ലോ ?.നാളത്തെയാത്രക്ക് ചിലതെല്ലാം ഒരുക്കാനുണ്ട്. ഞാനങ്ങോട്ട്
ചെല്ലട്ടെ….നിങ്ങൾ സംസാരിച്ചിരിക്ക് ….”

പറഞ്ഞു, അഭി അവൻറെ സ്വന്തം മുറിയിലേക്ക് പ്രവേശിച്ചു. അളിയനും അളിയനും നാത്തൂൻമാരും
പൊന്നുമോളുമായി ചേർന്ന് ഭാവി കാര്യങ്ങൾ ചർച്ചയാക്കി മെനഞ്ഞു. അതിനടക്ക്,
സഭയിൽ…വാക്ക് തർക്കങ്ങളും, പൊതുഅഭിപ്രായങ്ങളും, തമാശകളും, തീരുമാനവും ഒക്കെ
മാറിമറിഞ്ഞു വന്നു. എല്ലാവരും ഒരേകൺഠത്തിൽ സംസാരിച്ചതും…അഭിപ്രായ ഐക്യത്തിൽ
എത്തിയതും എന്നാൽ ഒരു കാര്യത്തിൽ മാത്രമായിരുന്നു. അഭിയെ
എങ്ങനെ?…എവിടുന്നു?…എത്രയുംവേഗം ഒരു പെണ്ണുകെട്ടിക്കാം!. വിഷയത്തിൽ…കൂലംകഷമായ
ചർച്ചയും…തർക്കങ്ങളും അവിടെ സവിസ്തരം അനസ്യുതം തുടർന്നുകൊണ്ടിരുന്നു.
അങ്ങനെ….സംഭവബഹുലമായ, നിറയെ വേദനകൾ പകർന്നൊരു നീണ്ട പകലും…സമാധാനത്തിൻറെ
വെള്ളക്കൊടി വീശിയ ഒരു കൊച്ചു സായാഹ്നവും കൂടി…. രാത്രിയിലേക്ക് വഴിതെളിച്ചു
,വേറിട്ടൊരു ദിനമാക്കി..അങ്ങനെ, അഭിയുടെ ” ആരാമ”ജീവിതത്തിൽ നിന്ന് അടർന്നുവീണു .

തൊട്ടടുത്ത ദിവസം, ഏറെവൈകി വൈകുന്നേരം ആയിരുന്നു അഭിയുടെ ബോംബെവാഹിനിക്കുള്ള
ടിക്കറ്റ്. പോകുന്നതിന് മുൻപ്, അച്ഛനോടും അമ്മയോടും എന്നല്ല…അമ്മാവനോടും
അമ്മായിയോടും വരെ അഭി വീണ്ടും…നിരുപാധികം ക്ഷമ ചോദിച്ചു. കാര്യങ്ങളെല്ലാം ഒന്നുകൂടി
വിശദമായി സംസാരിച്ചു ഒരു തീർപ്പ് എത്തിച്ചശേഷമാണ് അവൻ തീവണ്ടി കയറിയത്.
ശ്രീക്കുട്ടിക്ക് പക്ഷെ ഉറപ്പായിരുന്നു , അലീനച്ചേച്ചിയുടെ ‘വിഷയം’ അറിഞ്ഞ പിറകെ
അഭി, അവിടെ പോയി അവളെ കണ്ട് മടങ്ങിവന്നശേഷമാണ് അവനിലെ…വിവാഹകാര്യത്തിൽ
തുടങ്ങി…അഭൂതപൂർവ്വമായ മാറ്റങ്ങൾക്കെല്ലാം കാരണമാക്കിയത് എന്ന് !. ഒരുവേള അവൾ
മറച്ചുവയ്ക്കാതെ അതവനോട് ചോദിക്കാൻതന്നെ തയ്യാറായി . അതിന് മറുപടി, ഒരുപാട്
സംസാരിക്കണം…എന്നുള്ളത്കൊണ്ട് , ഒന്നും മിണ്ടാതെ, തൽക്കാലം അർത്ഥഗർഭമായ മൗനം
കൈകൊണ്ട്…എല്ലാ അമർഷവും വിധ്വെഷവും തന്നിലേക്ക് തന്നവൻ കടിച്ചമർത്തി . ഏട്ടൻ
നാട്ടിലെ വിശേഷങ്ങൾ ഒന്നും തന്നെ അറിയിക്കേണ്ട എന്ന് ചട്ടം കെട്ടിയിരുന്നതിനാൽ
മാത്രമാണ് താനത് ഏട്ടനെ അറിയിക്കാതിരുന്നത്…എന്നവൾ അറിയിച്ചു. എങ്കിലും അഭ്യേട്ടനിൽ
നിന്നും അത് മറച്ചുപിടിച്ച തൻറെ സ്വാർഥതയിൽ അവൾക്ക് വല്ലാത്ത വേദനയും കുറ്റബോധവും
തോന്നി. എന്നാൽ….തനിക്ക് അവളെ തെറ്റിദ്ധരിപ്പിക്കേണ്ടിവന്ന തെറ്റുകളിൽ…പിരിയാൻ നേരം
,അഭി പകരം ശ്രീക്കുട്ടിയോട് താഴ്മയായി ക്ഷമ ചോദിക്കുകയാണ് ഉണ്ടായത്. തിരികെ,
തെറ്റുകൾ തൻറെ മാത്രമാണെന്ന് തുറന്ന് സമ്മതിച്ചു…അവൻറെ നെഞ്ചിൽ വീണ് അവൾ
പൊട്ടിക്കരഞ്ഞു…മാപ്പപേക്ഷിച്ചു. അഭി, അത് തള്ളിക്കളഞ്ഞു…അവളെ
ആശ്വസിപ്പിച്ചു….സർവ്വൈശ്വര്യങ്ങളും ആശംസിച്ചു, ആശ്ലേഷങ്ങളിൽ നിന്ന് മുക്തയാക്കി,
സന്തോഷപുരസ്സരം സ്റ്റേഷനിലേക്ക് യാത്രയായി. അവിടെ അച്ഛനമ്മ,അമ്മാവനിൽ നിന്നെല്ലാം
അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി…നിറഞ്ഞമനസ്സോടെ , തീവണ്ടിയിൽ ഇരിപ്പിടം തേടി.

അഭി പറഞ്ഞുപോയ വാക്കുകൾ…അച്ഛനും അമ്മാവനും വളരെ ആത്മാർഥതയോടെ ഏറ്റെടുത്തിരുന്നു.
അവരെ സഹായിക്കാൻ…അവൻ ഏർപ്പെടുത്തിയിരുന്ന ആൾക്കാരും സമയംപോലെ അവർക്കൊപ്പം
ഉണ്ടായിരുന്നു. അഭി പോയി പിറ്റേ ദിവസം മുതൽ…നിറയെ ആലോചനകൾ തകൃതിയായി വന്നുപോയി.
അതിൽ മൂന്നാല് എണ്ണമെങ്കിലും…ശരിക്കും ഉറപ്പിക്കാം എന്നമട്ടിൽ എത്തിച്ചേരുകയും
ചെയ്‌തു. അഭിയുടേയും പറഞ്ഞ വാക്കുകളിൽ വ്യതിചലനം ഉണ്ടായില്ല. ബോംബെയിലെത്തി, ഒരാഴ്ച
തികഞ്ഞപ്പോഴേക്കും…ദുബായിലേക്ക് വിമാനം ഏറാൻ വിസ വിരുന്നുവന്നെത്തി. കമ്പനിയിൽ
വെറും രണ്ടുദിവസം നീണ്ടുനിന്ന ”ഔപചാരികത”കൾ. അതുകഴിഞ്ഞു തികച്ചും പത്തു ദിവസം
ആയപ്പോഴേക്കും…ബോംബെ മഹാനഗരം വിട്ട് അവൻ…ഒരു പ്രതീക്ഷയും, സ്വപ്നങ്ങളും ഇല്ലാതെ,
ദുബായ് എന്ന ഏറ്റവും വലിയ സ്വപ്നനഗരിയിലേക്ക് ചിറകുവിരിച്ചു ഉല്ലാസവാനായി
പറന്നുയർന്നകന്നു .

ഇനി, അൽപകാല ”ദുബായ് വിശേഷങ്ങൾ ”!…ഒപ്പം, ശ്രീമോൾ എന്ന ശ്രീക്കുട്ടിയുടെ
”വിവാഹ-വിവാഹാനന്തര വർത്തമാനങ്ങ”ളും കേൾക്കാം….കാണാം…കാണണം …കാത്തിരിക്കുക !…വരാം
ഉടൻ ഉടൻ ….

സാക്ഷി ആനന്ദ്

കഴിഞ്ഞഭാഗം കഥക്ക് .. ആസ്വാദ്യകുറിപ്പ്, തീരെ ഇല്ലാതിരുന്നത് കമ്പിരഹിതം
എന്നതുകൊണ്ട് മാത്രമല്ല, എന്നെനിക്ക് സുനിശ്ചിതമാണ്. കമ്പി ചവറുകൾക്ക് ഇതിനേക്കാൾ
അഭിപ്രായം കിട്ടീട്ടുണ്ട്. പ്രണയം ,ഹൊറർ തുടങ്ങിയ ഇതര വിഷയങ്ങൾക്ക് നല്ല
സ്വീകരണങ്ങളും കണ്ടിട്ടുണ്ട് .അപ്പോൾകാരണം, മറ്റെന്തോ ആണ്. താങ്ങും തണലുമായിരുന്ന
പലരും…കളംവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. എന്തിനോ?..എന്തോ?..പൂജനീയസ്രേഷ്‌ഠ ആയ
മറ്റൊരു ഗുരുതുല്യ സുഹൃത്ത് മാറിനിന്ന് കളിയാക്കി കളിക്കുന്നു. നടക്കട്ടെ…കാര്യവും
കാരണവും എന്തോ ആയിക്കൊള്ളട്ടെ. ഒന്നിലും ഒരു വിഷമമില്ല.ആരോടും ഒരു തെറ്റും
ചെയ്തിട്ടുമില്ല. ഏറ്റെടുത്ത വല്യ ദൗത്യം ഭംഗിയായി എഴുതി പൂർത്തിയാക്കുക
തന്നെചെയ്യും !. ആരുടേയും ഒരു സ്നേഹവാത്സല്യവും പകർന്നു ലഭിച്ചില്ലേലും..ഒരു സ്പർശന
കടാക്ഷം പോലും കഥയിൽ പതിഞ്ഞു കണ്ടില്ലേലും, കഥ പരിസമാപ്തിയിൽ എത്തിക്കുകതന്നെ
ചെയ്യും. കാരണം അനുവാചകർക്ക് കഥയിലൂടെ നൽകിയൊരു ”പ്രതീക്ഷയുടെ വാക്ക്” നിറവേറ്റി
തൃപ്തിപ്പെടുത്താതിരിക്കാൻ എനിക്കാവില്ല!….നന്ദി!…
സാക്ഷി

31230cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 9

Leave a Reply

Your email address will not be published. Required fields are marked *