ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 13

Posted on

പറഞ്ഞവസാനിപ്പിച്ചു, ഹരി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ലീനയുടെ മുഖം ദർശിച്ചു
അവൾ കൂടുതൽ വിഷണ്ണയായി കാണപ്പെടുന്നത് അവർ മനസ്സിലാക്കി. ലീനയും…” ഒന്നും
വേണ്ടായിരുന്നു ” എന്നു ചിന്തിച്ചു പരിതാവസ്‌ഥയിൽ എല്ലാവരെയും ആശ്വസിപ്പിക്കാൻ
എന്നപോലെ പറഞ്ഞു…ഇരിക്ക്, ഇരിക്ക്…അതിന് എന്തിനാ എണീറ്റ് നിൽക്കുന്നെ…എല്ലാവരും
ഇരുന്ന് സംസാരിക്കൂ. എനിക്ക് പ്രശ്നമൊന്നുമില്ല.”.

പിന്നെ, ഷമീറിൻറെ ഊഴമായി. ഒന്നനങ്ങി,എണീൽക്കാൻ ശ്രമിച്ചു, പതിയെ തുടങ്ങി…” ലീനയുടെ
വിശദീകരണങ്ങളൊക്കെ വിശദമായി കേട്ട്, ഞങ്ങൾക്ക് ഏകദേശ൦ എല്ലാം വ്യക്തമായി
മനസ്സിലായി. ഞങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളും…അതിനുള്ള മറുപടികളും… ചോദിച്ചും
കേട്ടും അതും തൃപ്തിയായി. ഇനി, പുതിയതായി എന്തെങ്കിലും ചോദിക്കാനോ ?…പറയാനോ
?…അതുവഴി, ലീനയെ തെല്ലെങ്കിലും വിഷമിപ്പിക്കണമെന്ന് ലവലേശം മനസ്സിൽ ബാക്കിയില്ല.
അഭിക്ക് ഇനി എന്തെങ്കിലും ലീനയോട് കൈമാറാനോ, ലീനക്ക് അവനോട് എന്തെങ്കിലും
സ്വകാര്യങ്ങൾ സംസാരിക്കാനോ ഒക്കെ കാണും. ഞങ്ങൾ അപ്പോഴേക്ക് പുറത്തേക്കിറങ്ങി, ഒരു
സിഗററ്റൊക്കെ വലിച്ചു കാത്തുനിൽക്കാം. എല്ലാം തീരുമ്പോൾ തിരികെവരാൻ….അതിനാണ്
എണീറ്റത്, തൽക്കാലം നടക്കട്ടെ. ”

പെട്ടെന്ന്, അതുവരെ ഒന്നും സംസാരിക്കാതെ, മൗനത്തിൻറെ വാല്മീകത്തിൽ ഒളിഞ്ഞിരുന്ന
അഭിജിത് മൗനം ഭജിച്ചു നനുത്ത സ്വരത്തിൽ…” എന്നെച്ചൊല്ലി, നിങ്ങളാരും പരസ്പരം
തർക്കിക്കുകയോ വഴക്കിടുകയോ വേണ്ടാ. ആവശ്യം വരുമ്പോൾ സംസാരിക്കാം…എന്ന് കരുതി
മിണ്ടാതെ ഇരുന്നെന്നേയുള്ളൂ…ഒന്നും പറയാനില്ല എന്നൊന്നും അതിനൊരു അർത്ഥവുമില്ല.
നിങ്ങൾ എല്ലാവരുടെയും സ്നേഹപൂർണ്ണമായ ക്ഷണം, ലീനയുടെ കൃത്യസമയത്തുള്ള

ഇടപെടീലുകൾ…വളരെ സുഖമായി എന്നെ ഇവിടെ എത്തിച്ചു. അതിന് നിങ്ങൾ എല്ലാവരോടും എൻറെ
വിലപ്പെട്ട നന്ദിയു൦ സ്നേഹവും ഞാൻ അറിയിച്ചുകൊള്ളുന്നു. ഇവളുടെ ആവശ്യങ്ങൾ
ഉണർത്തിച്ചുകൊണ്ടുള്ള നിർബന്ധങ്ങൾക്കെല്ലാം വഴങ്ങി, ഞാൻ ഇവിടെ എത്തിച്ചേർന്ന
സ്‌ഥിതിക്ക്…ഇനി- ഈ ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുക- എന്നൊരു ബാധ്യത കൂടി എന്നിൽ
അവശേഷിക്കുന്നുണ്ട്. അതിൽ ഭംഗിയായി പങ്കെടുത്തു….നമ്മൾ സുഹൃത്തുക്കൾ എല്ലാവരുടെയും
സ്‌നേഹാദരവുകൾ പരസ്പരം കൈയേറി…ആർക്കുമൊരു ഭാരമാവാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ,
വന്നപോലെ ഞാൻ മടങ്ങി പൊയ്ക്കൊള്ളാം. അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന്…
എല്ലാവരും എന്നോട് സൗമനസ്യം കാണിക്കുക, ഇത്രയേ എനിക്ക് ഇപ്പോൾ പറയാനുള്ളൂ.
നിങ്ങൾക്കെല്ലാം പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ…ഇന്നത്തേക്ക് നമുക്ക് പിരിയാം.
ഇവിടിനി തങ്ങുന്ന ഓരോ നിമിഷവും, ലീനക്ക് വിഷമതകൾ മാത്രമാവും നമുക്ക്
സമ്മാനിക്കാനാകുക. സോ വീ മേ ജസ്റ്റ് ലീവ് ഹിയർ ആൻഡ് മേക്ക് ഫ്രീ ഹേർ ” .

ലീന ഇടക്കുകയറി, കൺഠശുദ്ധി വരുത്തി, ഒന്ന് ശബ്ദം കടുപ്പിക്കാൻ ശ്രമിച്ചു…” അഭി
എന്താ പറഞ്ഞേ…ഇല്ലഭി, ഇടക്ക് എൻറെ മനസ്സ് ഒന്ന് അല്പം ഇടറി. ഞാൻ എന്തോ പറഞ്ഞുപോയതിൽ
ക്ഷമ ചോദിക്കുന്നു. നിങ്ങൾ ഇരിക്ക് !. എൻറെ സഹപാഠികൾ, സുഹൃത്തുക്കൾ…ഒരിക്കലും
എനിക്കൊരു ബുദ്ധിമുട്ടും ബാധ്യതയും അല്ല. എത്ര സമയം വേണമെങ്കിലും
നിങ്ങൾക്കൊപ്പമിരുന്ന് സംസാരിക്കുന്നതിലും എനിക്ക് സന്തോധം മാത്രമേ ഉള്ളു. കഴിഞ്ഞത്
വിട്ടേക്കുക !…പ്ലീസ്.”.

ഉടനെ എഡ്വേർഡ്…” ഒക്കെ ലീന, ഞങ്ങളെല്ലാം മനസ്സിലാക്കുന്നു. ആരും തമ്മിൽ നിലവിൽ ഒരു
വാശിയോ പിണക്കം ഇപ്പോൾ ഇല്ല. തുടർന്നും നമ്മൾ ഇങ്ങനെ തന്നെ പോകും.
അല്ലെങ്കിലും…കൂട്ടുകാർ പരസ്പരം വഴക്കടിക്കുന്നതും…തർക്കിക്കുന്നതും സ്വാഭാവികമല്ലേ
?. അങ്ങനെ കരുതിയാൽ മതി. എല്ലാം കഴിഞ്ഞു, പറയാനുണ്ടായിരുന്നത് തമ്മിൽ
പങ്കുവയ്ക്കലും അവസാനിച്ചു. അഭി പറഞ്ഞോണം പിന്നെ ഇന്നത്തേക്ക് പിരിയുന്നതല്ലേ
ഉത്തമം ?.നാളെയും കാണലുണ്ടല്ലോ ?…ബാക്കിയൊക്കെ അപ്പോഴാവാം. ”

” എല്ലാത്തിനും നന്ദി അലീനാ, ”….പറഞ്ഞു ഷമീറും മറ്റുള്ളവരും എണീൽക്കാൻ ആഞ്ഞു.

” എങ്കിൽ ശരി, നിങ്ങടെ ഇഷ്‌ടം പോലെ ആകട്ടെ, എല്ലാ൦ . വിളിച്ചപ്പോൾ കൂടെ
കൂടിയതിനും….എയർപോർട്ടിൽ പോകാൻ സമയത്തു എത്തിയതിനു൦…ഒക്കെ വലിയ നന്ദി !. പക്ഷേ,
ഫുഡ് ഇപ്പോൾ ഇങ്ങെത്തും, എല്ലാവരും അതുകഴിച്ചു പതിയെ മടങ്ങാവൂ. …”

പിന്നെ, അധികം വൈകാതെ, തൊട്ടു പിന്നാലെ…വിഭവസമൃദ്ധമായ ഡിന്നർ എത്തി. ലീനയും
അതിഥികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗമനസ്യം കാട്ടി. എല്ലാവരും തമാശയൊക്കെ
പറഞ്ഞിരുന്ന്…കഴിയുന്നിടത്തോളം തൃപ്തിയോടെ, നന്നായി അത്താഴം കഴിച്ചു, ആഹാരത്തിന്
നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്തി, ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു. പിന്നെയും
കുശലാന്വേഷണവും നർമ്മങ്ങളും കൈമാറി…കൈകഴുകി, യാത്രചൊല്ലി ഇരുകൂട്ടരും
അന്നന്നത്തേക്ക് രണ്ടായി പിരിഞ്ഞു. ഷമീർ അവൻറെ വാഹനത്തിൽ അവരെ
പിന്തുടർന്നപ്പോൾ…പറഞ്ഞുറപ്പിച്ചിരുന്ന പോലെ, എഡ്വേർഡ് അഭിയേയും ഹരിയേയും കൂട്ടി
അവർ ഇരുവരുടെയും വീടുകളിലേക്ക് തിരിച്ചു.

രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഏഴ് (2017 – 9 -7 )……..
സെപ്റ്റംബർ മാസത്തിലെ മനോഹരമായ ഒരു തെളിഞ്ഞ പ്രഭാതം….
തലസ്‌ഥാന നഗരിയിലെ വളരെ പ്രശസ്‌തമായൊരു കലാലയ അങ്കണം……
കലാലയത്തിന് ഉള്ളിലെ അതിലും മനോഹരമാർന്നൊരു മിനി

ഓഡിറ്റോറിയം……
അവിടെ, അന്നേദിവസം….തൊണ്ണൂറ്- തൊണ്ണൂറ്റി രണ്ട് ( 90 – 92 ) കാലയളവിൽ
സാമ്പത്തികശാസ്ത്രം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു… ബിരുദപഠനം പൂർത്തിയാക്കി
ഇറങ്ങിയ വിദ്യാർഥി-വിദ്യാർഥിനികളുടെ ഒരു വലിയ കൂട്ടായ്മയുടെ ഉത്സവം അരങ്ങേറുകയാണ്.
” കിലുക്കം” എന്ന് നാമകരണം ചെയ്യപ്പെട്ട്, സാമൂഹ്യ മാധ്യമങ്ങളിലാകെ ഒരു ”മുഴക്കം”
ആയി മാറ്റൊലികൊണ്ട് നിറഞ്ഞുനിന്ന പഴയ വിദ്യാർഥികളുടെ പുതിയ സംഘടനയുടെ ഇദംപ്രഥമമായ
ഒരു കൂടിക്കാഴ്ച !. അങ്ങനൊരു കൂട്ടായ്മ ആയതുകൊണ്ടാവാം…ആ പുനഃസമാഗമ സഖ്യത്തിന്
ഏതാണ്ട് ഒരുമിച്ചു പഠിച്ച വിദ്യാർഥി-വിദ്യാർത്ഥിനികളുടെ നല്ലൊരു പങ്കാളിത്തം കൊണ്ട്
”കമനീയം ആയിരുന്നു ചടങ്ങ്. ആകെ ഉണ്ടായിരുന്ന ആൺകുട്ടികളിൽ മുക്കാൽ
ഭാഗവും….പെൺകുട്ടികളിൽ നല്ല ശതമാനവും അവിടെ സന്നിഹിതരായിരുന്നു. അതിൽത്തന്നെ
മിക്കവാറും, തങ്ങളുടെ ജീവിതപങ്കാളികൾ, മക്കൾ എന്നിവർ സഹിതം…കുടുംബസമേതമായിട്ട്
തന്നെയായിരുന്നു ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നത്. അവരുടെ
പുനഃസമാഗമ സന്തോഷങ്ങൾക്ക് ചാരുത പാകാൻ…അപ്പോൾ ജീവനോടെ ഉണ്ടായിരുന്ന അവരുടെ
പ്രിയകരായ കുറച്ചു അധ്യാപകരുടെ സജീവസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു വേദി
.അനാരോഗ്യർ എങ്കിലും ക്ഷണം സ്വീകരിച്ചു കൃത്യസമയത്തിന് അവിടെ എത്തിച്ചേരാൻ അവരിൽ
പലരും നല്ലരീതിയിൽ സന്മനസ്സ് കാട്ടി.എല്ലാവരും എത്തിച്ചേർന്നു, കൃത്യം പത്തുമണിക്ക്
തന്നെ ചടങ്ങ് ഔദ്യാഗികമായി സമാരംഭിച്ചു. ഈശ്വരപ്രാർഥനയിൽ തുടങ്ങി, വാക്കുകളിലൂടെ
ഗുരുവന്ദ്യരെ വണങ്ങിയും സ്തുതിച്ചും മുന്നേറിയ ചടങ്ങ്…പിന്നെ, ചെണ്ടും,
മെമെന്റോയും, ഉപഹാരങ്ങളും നൽകി അവരോട് ആദരവ് പുലർത്തി സംസാരം
അവസാനിപ്പിച്ചപ്പോഴേക്കും അതിൻറെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞിരുന്നു.
എല്ലാത്തിനും നേതൃത്വം കൊടുത്തു, ചടങ്ങിന്റെ എല്ലാം എല്ലാമായി മുന്നിൽ തന്നെ
നിന്നിരുന്നത് മറ്റാരുമല്ല, അലീന എന്ന ലീന തന്നെയായിരുന്നു. അവളിലെ വലിയ
മാറ്റത്തിലും…കഴിവിലും അതിശയം പൂണ്ട്, സ്നേഹ ആദരവുകൾ അർപ്പിച്ചു അഭിയും
അവിടവിടെയായി നിലകൊണ്ടു. എഡ്വേർഡ്, ഹരി തുടങ്ങിയ അവരുടെ മറ്റു കൂട്ടുകാരും…തമാശകൾ
പൊട്ടിച്ചും…പരിചയങ്ങൾ പുതുക്കിയും അവർക്കൊക്കെ ഒപ്പം അവിടവിടെയായി മാറിയും
തിരിഞ്ഞും…ഒറ്റതിരഞ്ഞും കറങ്ങി നിന്നു.പിന്നെ, പഴയ വിദ്യാർഥി സുഹൃത്തുക്കളെയും
അവരുടെ കുടുംബാംഗങ്ങളെയും പരസ്‌പരം പരിചയപ്പെടുത്തുന്നതിന്റെ സമയമായി. അവർ,
ഓരോരുത്തരായി കടന്നുവന്ന്…ആദ്യം അവരവരെ, പിന്നെ അവരുടെ കുടുംബ അംഗങ്ങൾ
എന്നിങ്ങനെ…ഓരോന്ന് ഓരോന്നായി പരിചയപ്പെടുത്തിയ ശേഷം, അവർ ഇന്ന്…ആര് ?…ഏത് നിലയിൽ
വിരാജിക്കുന്നു ?…എന്നതിനപ്പുറം പഠനംകഴിഞ്ഞു അവർ ഇന്ന് എത്തിനിൽക്കുന്ന ഇതുവരെയുള്ള
കാലങ്ങളിലേക്ക് മുഴുവൻ…വെളിച്ചം വീശുന്ന, ഇതഃപര്യന്ത സംഭവങ്ങളെ ആകെ
കോർത്തിണക്കി…ഒരു കഥപോലെ മറ്റുള്ളവർക്ക് മുന്നിൽ എല്ലാം അവതരിപ്പിച്ചു. തമാശയും
ഒപ്പം ഗൗരവവും ഇടകലർന്ന..ഹ്രസ്വം എന്നാൽ ശ്രദ്ധേയമായ ജീവിതഗാഥാ പാരായണം പലരും
വ്യത്യസ്തമാക്കി തുടർന്നപ്പോൾ…കാഴ്ച്ചക്കാർ മിക്കവർക്കും അനുകമ്പയോടൊപ്പം വലിയ
നർമ്മവും അനുഭവപ്പെട്ടു, അവർ നന്നായി ആസ്വദിച്ചു ചിരിക്കുന്നതും കേൾക്കാമായിരുന്നു.
അക്കൂട്ടത്തിൽ എല്ലാവര്ക്കും അത്യന്തം പുതുമയും, അത്ഭുതാവഹവുമായി തോന്നിയ അനുഭവം
സമ്മാനിച്ചത്…അഭിയുടെ ഊഴം വന്നപ്പോൾ ആയിരുന്നു.

എഴുത്തുകാരനും, നല്ലൊരു കവിതാലാപകനും…വാഗ്മിയുമായി പണ്ട്…കാമ്പസ് കാലം മുതലേ
പേരെടുത്തിരുന്ന അഭിയുടെ സംസാരം മുഴുവൻ ലളിതവും സരസവും എങ്കിലും….നിറയെ
ചിന്തോദ്ദീപകങ്ങളായിരുന്നു. കുറഞ്ഞ വാക്കുകളിൽ തൻറെ
വ്യക്തിജീവിതത്തെയും…സൗഹൃദങ്ങളെയും അതിൻറെ ആഴങ്ങളെയും എല്ലാമെല്ലാം അതിമനോഹരമായി
കോറിയിട്ടുകൊണ്ടായിരുന്നു അതിൻറെ ആരംഭം. എന്നാൽ തുടർന്ന് സംസാരിച്ചു കാടുകേറിയപ്പോൾ
അവൻ ആനുകാലിക സംഭവങ്ങൾ ഉൾപ്പടെ സ്പർശിച്ചു വിമർശിച്ചു കൈയ്യേറി പോകാത്ത ഒരു
വിഷയങ്ങളും അവശേഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. ആ വശ്യമധുരാ ഭാഷണത്തിൽ
ലയിച്ചു കേൾവിക്കാർ എല്ലാവരും അതിൽ വശംവദരായി പോയെങ്കിലും…അവൻറെ ”ദാരുണ
ജീവിതസ്വകാര്യതകൾ”ഓർത്തു എല്ലാവരും ഉള്ളിൽ ഒരുപാട് വേദനകൾ അനുഭവിച്ചു. ഒരു അനശ്വര
പ്രണയത്തിൻറെ നിത്യരക്തസാക്ഷിയായി തൻറെ ജീവിതം പോലും ഹോമിച്ചു, അകലെ പ്രവാസ
മരുഭൂമിയിൽ ഏകാന്തജീവിതം തുടരുന്ന അവനെ, അലിവും ആരാധനയും നിറഞ്ഞുതുളുമ്പന്ന
സഹാനുഭ്രൂതിയോടെ നോക്കിക്കണ്ടു. ഒരുകണക്കിന് ചടങ്ങിലെ താരവും…ഒരു പരിധിവരെ അഭി
തന്നെയായിരുന്നു. അഭിക്ക് പക്ഷേ, ഒരു അതിർത്തിക്കപ്പുറം…തൻറെ മേലുള്ള കനിവും
ശ്രദ്ധയും ആദരവുമൊക്കെ…ഭയങ്കര ഭാരമായി മാത്രം അനുഭവപ്പെട്ടു. അവിടെ
ആകമാനം…ലീനക്ക്‌വേണ്ടി എല്ലാവരുമായി സ്നേഹവും വിനയവും ഇടകർത്തി,വളരെ ഹൃദയാലുവായി
പെരുമാറാൻ ശ്രമിച്ചു നിലകൊണ്ടിരുന്നു. എങ്കിലും, തൻറെ ഭാഗദേയം എത്രയും പെട്ടെന്ന്
അവസാനിപ്പിച്ചു, എങ്ങനെങ്കിലും അവിടുന്നൊന്ന് ”തലയൂരി പോകാൻ”, അവൻ
വല്ലഅതാഗ്രഹിച്ചു. ലീനയാട്ടെ, അവന്റെ സംസാരങ്ങളിൽ ആകമാനം… സന്തോഷവും
അഭിമാനവും…ദുഖവും നിരാശയും എല്ലാം കലർന്ന സമ്മിശ്രവികാര വിക്ഷോഭങ്ങളാൽ വല്ലാതെ
വീർപ്പുമുട്ടി,തളർന്ന് നിന്നുപോയിരുന്നു.തൻറെ കണ്ണിണകളിൽ നിന്ന് ചോർന്നിറങ്ങിയ
മിഴിനീർ കണങ്ങൾ ആരും കാണാതെ, ഒന്ന് ഒപ്പി മാറ്റുവാൻ അവൾ ഒരുപാട് ബദ്ധപ്പെട്ടു.

പരിപാടി….പരിചയപ്പെടുത്തൽ, പ്രസംഗ ഔപചാരികതകൾ വിട്ട്, സുഹൃത്തുക്കളെയും
കുടുംബാംഗങ്ങളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാമത്സര ഇനങ്ങളിലേക്ക് കടന്നു.
ഇടക്ക്, അടുത്ത ദിവസം മനസ്സമ്മതം നടത്താൻ പോകുന്ന ലീനയുടെ എമിലിയും, അവളുടെ
”വുഡ്ബി” റോഷനും സഹോദരിയും അവിടേക്ക് കടന്നുവന്നു. ലീന അവരെ എല്ലാവര്ക്കും
സ്നേഹപൂർവ്വം പരിചയപ്പെടുത്തി. പിന്നെ അമ്മയും മകളും ചേർന്ന്, അടുത്ത ദിവസം കഴിഞ്ഞു
നടക്കാനിരിക്കുന്ന മകളുടെ ” ബത്രോതൽ സെറിമണി” യിലേക്ക് എല്ലാവരെയും ക്ഷണക്കത്തു
നൽകി, ഔദ്യോഗികമായി ക്ഷണിച്ച ശേഷം, അവർ അൽപനേരം ഇരുന്ന് കലാമത്സരങ്ങളും കണ്ട്
മടങ്ങി. മത്സരയിനങ്ങൾ ഏതാണ്ട് പൂർത്തിയായപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയം
അടുത്തിരുന്നു. തുടർന്ന്… മുഴുവൻപേർക്കും സസ്യ-സസ്യേതര വിഭവങ്ങൾ ചേർത്തൊരുക്കിയ
വൈവിധ്യമാർന്ന സമ്പൂർണ്ണ സമൂഹസദ്യ.

അവതാരകസ്‌ഥാനം മറ്റൊരു പെൺകുട്ടിക്ക് കൈമാറി, ലീന സദ്യനടക്കുന്ന
ആൾക്കൂട്ടത്തിലേക്ക് പതുങ്ങനെ ഇറങ്ങി വന്നു. അവിടെ, സദ്യയിൽ ആകമാനം…എല്ലാവരോടും
ഇടകലർന്ന് വിളമ്പുവാനും ഭക്ഷണം കൈമാറാനും ഒപ്പം അവരോടൊക്കെ കുശലങ്ങൾ അന്വേഷിച്ചു
തമാശ പറഞ്ഞു ചിരിക്കാനും കളിക്കാനും അവൾ നന്നായി സമയം കണ്ടെത്തി.പഴയ
കൂട്ടുകാരോടൊപ്പം…യാതൊരു ഔപചാരികതയും നിയന്ത്രണങ്ങളും ഇല്ലാതെ, യഥേഷ്‌ടം പഴയ
ഓർമ്മകളും പുതുക്കി, ഓടിനടന്ന് കളിപറഞ്ഞു രസിക്കാനും…കളിയാക്കാനും എല്ലാവര്ക്കും
എല്ലാത്തിനുമുള്ള ഒരു നീണ്ട ഇടവേള സമയമായിരുന്നു അത്.ആതിഥേയ എന്ന നിലയിൽ ലീന അതിൽ
ഒരുപരിധി വരെ വിജയിക്കുകയും ചെയ്‌തു. കൂട്ടത്തിൽ, കുറച്ചൊക്കെ

ഒറ്റപ്പെട്ടുപോയ അഭിജിത്തിനൊപ്പം ചേർന്ന് നിന്ന്, അവന് വിരസതയകറ്റി, ആശ്വാസ
തണലേകാൻ…കമ്പനികൊടുത്ത അവൾ…ഇടക്കും മുറക്കും മറ്റു കൂട്ടുകാരികളെ കൂടെ
കൂട്ടിവന്നു,നന്നായി ഇടപഴുകാൻ നല്ല ശ്രമങ്ങൾ നടത്തി മടങ്ങിയിരുന്നു. അത് അവനെയും
വല്ലാതെ…”ഹൃദയതരളിതൻ”ആക്കി. എന്നിരുന്നാലും…ആൾക്കൂട്ടത്തിലെ കടുത്ത ഏകാന്തത
തുടരെയവനെ വേട്ടയാടിക്കൊണ്ടിരുന്നു. കുരുക്കുകളെല്ലാം അഴിച്ചു ആ തടവറയിൽ നിന്ന്
മോചിതനാവാൻ…അവൻറെ മനസ്സും കേണുകൊണ്ടിരുന്നു.
ഊണും വിശ്രമവും വെടിപറച്ചിലും താണ്ടി…സദസ്സ്, എല്ലാവരും ഒത്തുചേർന്നുള്ള ” ഗെയി൦
”ഇനങ്ങളിലേക്ക് കടക്കുന്ന നേരം…ലീന, പതിവ്പോലെ സാവധാനം അഭിക്കരികിലേക്ക്
വന്നെത്തി.ഒന്നും ശബ്ദിക്കാതെയുള്ള അവളുടെ നോട്ടം !…അവൻറെ മിഴികളിലേക്ക് ഇട്ടതും
ആർദ്രതയോടും ജിജ്ഞാസയോടും അവൾ ഉറ്റുനോക്കി. തിരയടങ്ങാത്ത കടലിൻറെ വികാരവിക്ഷോഭങ്ങൾ
അവൾക്കതിനുള്ളിൽ കാണാൻ കഴിഞ്ഞു. അതേസമയം അഭി, ആ ആലോല നീലവിലോചനങ്ങളിൽ ആരാരും
അറിയാതൊരു മന്മഥ മഹാസമുദ്ര പെരുംചുഴി ദർശിച്ചു. നുണക്കുഴി വിരിഞ്ഞ ചുവന്ന
വർണ്ണകപോലങ്ങളിൽ…പല്ലവാധരങ്ങളിൽ, ശംഖു തോൽക്കും കഴുത്തടത്തിൽ ഒക്കെ അതിൻറെ
അനുരണനങ്ങൾ ചുവടിറങ്ങി. അവനാ കൺകോണുകളിൽ ശ്രുംഗാര തോണിയേറി. അടുത്ത നിമിഷങ്ങളിൽ,
പരസ്പര കാക്കനോട്ടങ്ങളിലൂടെ…ഇരുവരും എന്തൊക്കെയോ പറയാൻ തുടങ്ങി.തീഷ്ണത
കടംകേറിയപ്പോൾ സ്വയം നിയന്ത്രിച്ചു ലീന താനേ മിഴിമുനകൾ പിൻവലിച്ചു. പിന്നെ ശിരസ്സ്
കുമ്പിട്ട്…ഒളിച്ചുപിടിച്ച കള്ളപുഞ്ചിരിയോടെ…പതുക്കെ ഒരരയന്ന പിട പോലെ പുറത്തേക്ക്
അടിവച്ചു.അതവന് അറിയാതെ നൽകിയൊരു ക്ഷണപത്രിക പോലെ അവന് അനുഭവപ്പെട്ടു. അപ്പോഴേക്കും
ആ കാന്തികവലയത്തിൽ കുടുങ്ങി, ഇരുമ്പിൻറെ തുണ്ട് കണക്കെ… അഭിയും വെളിയിൽ അവൾക്ക്
പിന്നിൽ നിലയുറപ്പിച്ചിരുന്നു. അങ്ങനെ…വെളിയിൽ, ഭിത്തിയിൽ ചാരി…അഭിയോട്
ചേർന്നുനിന്ന് അവളുടെ ചെറു സരസഭാഷണങ്ങൾ….സുഖാന്വേഷണങ്ങൾ…കുഞ്ഞു ശ്രുംഗാര
പുഞ്ചിരികൾ….എല്ലാം തുടർന്നുപോയി.ഓഡിറ്റോറിയത്തിന് വെളിയിലെ നീണ്ട
വരാന്ത…ഉച്ചകഴിഞ്ഞ നേരത്തെ കനത്ത വെയിൽ, തുടുത്തു മാറി…പാളികളായി നീങ്ങി മറയുന്നു.
അകത്തു ഹാളിനുള്ളിലെ ചിരിയും കോലാഹലങ്ങളും വകവയ്ക്കാതെ, ഏതോ സംസാരങ്ങളിൽ മുഴുകി,
ലീനയും അഭിയും….മെല്ലെ പുറത്തേക്ക് നടന്നുനീങ്ങി. പഴയ ഇടനാഴികൾ ഓരോന്ന് പിന്നിട്ട്,
അന്യോന്യ പുഞ്ചിരിമധുരങ്ങൾ പങ്കുവച്ചു ,നുണഞ്ഞു, ഓർമ്മകളിൽ ഊയലാടി …താളത്തിൽ
അടിവച്ചവർ…സാവകാശം മുന്നോട്ടുപോയി. കുറച്ചകലെ….ഒച്ചപ്പാടുകളിൽ നിന്നെല്ലാം അകന്ന്.
ഉച്ചവെയിലിൽ നിന്നെല്ലാം ഒഴിഞ്ഞു, സ്വസ്‌ഥമായ് ഒരിടം കണ്ടെത്തിയപ്പോൾ…കുട്ടികൾ
ഇരിക്കാറുള്ള തൂൺതിട്ടയിൽ, ഇളംകാറ്റേറ്റ്…കുഞ്ഞുങ്ങടെ മനസ്സുമായി അവർ ഇരുന്നു.
പിന്നെ കുറുനിമിഷം ഒന്നും ഉരിയാടാതെ, കൗതപൂർവ്വം അഭിയെ നോക്കി അലസമനോഹാരിയായി അവൾ
ഇരുന്നു. അവൾക്ക് എന്തൊക്കെയോ അത്യധികം പറയാനുണ്ടെന്നും വാക്കുകൾ തിരയുന്ന
പാരാവാരശാന്തതയാണ് അതെന്നും അവളെ നോക്കി, അവൾക്കഭിമുഖം ഇരുന്ന അവനു ഉറപ്പായി.വളരെ
നല്ലൊരു സാരി ആയിരുന്നു ലീന ധരിച്ചിരുന്നത്. അവന് ഇഷ്‌ടപ്പെടുന്ന എല്ലാ നിറങ്ങളും,
ഒരുമിച്ചു ചാലിച്ചൊഴിച്ചു ഉണ്ടാക്കിയ വർണ്ണലാവണ്യമാർന്ന സാരിയും അതിന് ചേർന്ന
ബ്ലൗസ്സും. ഒപ്പം അതിന് ഇണങ്ങുന്ന നിറങ്ങളിലുള്ള മഴതുള്ളി കമ്മലും,കല്ലുമാലയും
പാദുകങ്ങളും…എല്ലാം കൂടി ആയപ്പോൾ ആ സൗന്ദര്യത്തെ തോൽപ്പിക്കുവാൻ ഇന്നും ആർക്കും
കഴിയുകയില്ല, എന്നവന് ബോധ്യമായി. സാരി പോലെ ലീനക്ക് ചേരുന്ന മറ്റൊരു വസ്ത്രവും
ഭൂമിയിൽ ഇല്ലെന്ന് അഭിക്ക് മനസ്സിലായി. ഇത്രയും സുന്ദരിയായി അവളെ മറ്റൊരു

അവസരത്തിൽ കണ്ട ഓർമ്മയില്ലെന്നുപോലും അവനോർത്തു. അതോ ഇനി, താനവളെ അത്രക്ക്
കണ്ടിട്ടില്ലാത്തത് കൊണ്ടാണോ ?…ഈ തോന്നൽ. അഭി സംശയിച്ചു, മനസ്സുപോലെ തന്നെ അവളുടെ
ഇളം മാംസവും ആവോളം നുകർന്ന് അനുഭവിച്ചറിയാനുള്ള സൗഭാഗ്യവും തനിക്ക് ലഭിച്ചിരുന്നു.
എങ്കിലും…തൊട്ട് നോക്കുവാൻ പോലും യോഗം നേടിയിട്ടില്ലാത്ത ഒരാളെ കണക്കെ, ആ മുഗ്ദ്ധ
ലാവണ്യ ശരീരസൗഭഗം ഇപ്പോഴും തന്നിൽ വല്ലാതെ കൊതിയുടെ വേലിയേറ്റങ്ങൾ ഉണർത്തി
വിടുന്നുണ്ട്…എന്താണ് അങ്ങനെ ?. ഒരുപക്ഷെ, യൗവ്വനം പിന്നിട്ട്…മധ്യവയസ്സിലേക്ക്
‘തിരനോട്ടം ‘നടത്തുമ്പോഴും…ആ മാസ്മരിക സൗന്ദര്യം ഇപ്പോൾ പോലും തന്നെ
വിറളിപിടിപ്പിക്കുന്നത്, അവളുടെ പൈതൃകത്തിൻറെ പ്രത്യേകതയോ ?…അതോ അതെല്ലാം കാത്തു
സൂക്ഷിക്കുന്നൊരു വൈദഗ്ധ്യത്തിൻറെ മികവോ ?. മുഖത്തു റോസ്‌പൗഡറും…പുരികത്തു
ഐലൈനറും…ചുണ്ടിൽ ലിപ്സ്റ്റിക്കും ഒന്നും കൂടുതൽ വിളയാട്ടം നടത്തിയിട്ടില്ല,
എങ്കിലും…മോശമാവാതെ അവശ്യം നല്ല മിനുക്കുപണികൾ നടത്തീട്ടും ഉണ്ട്. ഇതുവരെ സ്വൽപ്പം
പോലും നരക്കുകയോ ?…ചെമ്പിക്കുകയോ ?…ചെയ്യാത്ത കാർകൂന്തൽ, ദേഹകാന്തിക്ക്
അനുയോജ്യമാവും വിധം…ഷാമ്പൂതേച്ചു മൃദുപ്പെടുത്തി, പാറിപറത്തി ഇട്ടിട്ടുണ്ട്.
കാതിലും കഴുത്തിലും സ്വർണ്ണം ഒഴുവാക്കിയ അവൾ ആകെ അണിഞ്ഞിരിക്കുന്ന ആടയാഭരണം
കൈത്തണ്ടയിലെ ഈരണ്ട് പിരിവളകൾ മാത്രമാണ്. മുടി കഴിഞ്ഞാൽ… അവളിൽ ,മറ്റ്ഒരു പ്രകട
വ്യത്യാസവും… മുഖത്തണിഞ്ഞിരിക്കുന്ന വലിയ വട്ടക്കണ്ണടയിൽ മാത്രം !. പഴയ ടീച്ചർകണ്ണട
വിട്ട്, ഏറ്റവും ആധുനികത വിളിച്ചോതുന്ന പുതിയ കണ്ണാടി… അത് ആ മുഖശോഭക്ക് ഒന്നായി
നല്ലവണ്ണം മാറ്റ് കൂട്ടുന്നു എന്നതല്ലാതെ, പ്രായവും കാലവുമൊന്നും അവളിൽ ഋതുഭേദം
വരുത്തുവാൻ തക്കവണ്ണം ഇതുവരെ ഉപയുക്തം ആയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു
അവളിൽ നിറഞ്ഞു നിന്ന പ്രൗഢി മുഴുവൻ.

അഭിയുടെ ആശ്ചര്യം ജനിപ്പിക്കുന്ന മുഴുവൻ അളവുനോട്ടങ്ങളും അപ്പാടെ ശ്രദ്ധിച്ചു
നോക്കി, മനസ്സിലാക്കിയ പ്രൗഢ൦ഗന…അവനെ നോക്കി, ഒട്ടൊന്ന് പുഞ്ചിരിച്ചു അടുത്ത മാത്ര
തീർത്തും ഗൗരവതരയായി….” അഭീ എനിക്ക് നിന്നോട് ഒരല്പം സ്വകാര്യം സംസാരിക്കാനുണ്ട്,
കേൾക്കാൻ നീ തയ്യാറാണോ ?…”

അവൻറെ ചിന്തകളെ ആകെ കീറിമുറിച്ചുകൊണ്ട് ലീനയിൽ നിന്നും ചീറിവന്ന വാക്കുകൾക്ക് അഭി
ഇങ്ങനെ ഉത്തരം നൽകി…..” അത്, നിന്നെ കണ്ടപ്പോൾ മുതലേ നിൻറെ മുഖം നീ അറിയാതെന്നെ
വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്തിനാണ് എന്നോട് എന്തെങ്കിലും ചോദിക്കാൻ
നിനക്കൊരു മുഖവുരയുടെ ആവശ്യം ?…പറയൂ…”

” പറയാൻ വന്നത്…” അതേപടി തുടർന്ന് ലീന…” എന്നെയും എൻറെ സ്വഭാവത്തെയും നന്നായി
പഠിച്ച, മറ്റാരെയും കാൾ നന്നായി അറിയാവുന്ന, ഒരേയൊരാൾ ഈ ഭൂമിയിൽ നീ
മാത്രമേയുള്ളൂ.അപ്പോൾ നിനക്കെല്ലാം നല്ലവണ്ണം അനുമാനിക്കാം. മുഖവുര ഇല്ലാതെ, എല്ലാം
തുറന്ന്തന്നെ പറയാം. അതിനുമുമ്പ്… ഇന്നലത്തെ കാര്യങ്ങൾ നീ അത്ര കാര്യമായി
എടുക്കണ്ട. മറ്റുള്ളവരുടെ മുന്നിൽവച്ചു കളവോ ?…അർദ്ധസത്യങ്ങളോ പറയേണ്ടി വരുന്നതിലെ,
പൊരുത്തക്കേടിൻറെ സാഹചര്യങ്ങൾ ഞാൻ പറയാതെ നിനക്ക് മനസ്സിലാവും. നിന്നോട് മാത്രം
പറയേണ്ടുന്ന വിവരങ്ങൾ, മറ്റുള്ളവരുടെ മുമ്പിൽ കൂടി വച്ച് വിളമ്പേണ്ടെന്ന്
എന്നെപ്പോലെ നിനക്കും നന്നായറിയാം. ”

ഇടക്കുകയറി അഭി, ” അതേ, അതിനി വിട്ടേക്കൂ. പകരം, ഇന്ന് പറയാനുള്ളത് ഇപ്പോൾ പറ…”

സംസാരം തുടർന്ന് ലീന…” ഇന്നലെ പറഞ്ഞതിൻറെ ആകെ സത്ത, അല്ലെങ്കിൽ അതിൽ ഏറ്റവും
സത്യസന്ധമായ കാര്യം. നീ ഇവിടെ എത്തിച്ചേരാനും…നിന്നെ ഇവിടെ എത്തിക്കാനും ഞാൻ
അനുഭവിച്ച കഷ്‌ടപ്പാടുകൾ. എന്തായാലും നീ ഇവിടെ എത്തി, കാര്യങ്ങളെല്ലാം മംഗളമായി.
എല്ലാത്തിലും അതിയായ സന്തോഷവും ഉണ്ടെനിക്ക്. അതിനു വേണ്ടി മാത്രമായി
സംഘടിപ്പിച്ചതായിരുന്നു ഈ ചടങ്ങും.അതും വിജയം കണ്ടതിൽ, അതിലുമേറെ സന്തോഷം !. പക്ഷേ,
പറയാൻ വരുന്നത് ഇത് ഒന്നുമല്ല…..”

വീണ്ടും അഭി ഇടപെട്ട് ആശ്ചര്യത്തോടെ …” അതെന്താ ലീനെ, അങ്ങനെ പറയുന്നത്?…ഇങ്ങനെ ഒരു
പ്രോഗ്രാം ഓർഗനൈസ് ചെയ്യാതെ, നിൻറെ മോളുടെ ”ബെർത്രോതൽ ഫങ്ഷൻ” എന്ന് പറഞ്ഞു
ക്ഷണിച്ചാൽ…ഞാൻ ഇവിടെ എത്താതിരിക്കുമോ ?…ഞാനത് അപ്പാടെ നിരസിക്കുമെന്ന് നീ
ഉറപ്പിച്ചിരുന്നോ ? ”..

മറുപടിയായി ഉടനെ ലീന….” അതിനൊക്കെ ഉത്തരം തരും മുൻപ്, ഞാൻ നിനക്ക് പഴയ ഒരു
കുഞ്ഞോർമ്മ പുതുക്കലിനുള്ള അവസരം തരാം. ആ ഓർമ്മ സമ്മാനിക്കുമ്പോൾ…അതിനുള്ള ഉത്തരവും
നിനക്ക് താനേ ലഭിക്കും. ”.

അഭി. അല്പം സംശയമുനയോടെ…” ഒന്നും മനസ്സിലാവുന്നില്ല !. നീ അതിന് ലേശംകൂടി വ്യക്തത
വരുത്തിയാൽ….നന്നായിരുന്നു….”

ലീന തുടർന്ന്…” അതേ അഭീ, ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്. സ്വൽപ്പം പഴയ, കുറച്ചു
കാലപ്പഴക്കം ചെന്ന സംഭവത്തിലേക്ക്… നിന്നെ കൂട്ടികൊണ്ട് പോകുകയാണ്. നിനക്ക് അതിൽ
വലിയ ഓർമ്മയുണ്ടാവാൻ സാധ്യതയില്ല. അന്ന്, അവസാനം…”വീണ്ടും കാണാം” എന്ന് തമ്മിൽ
പറഞ്ഞു വളരെ ശുഭപ്രതീക്ഷയോടെ, നമ്മൾ തൽക്കാലത്തേക്ക് യാത്ര പറഞ്ഞു വേർപിരിയുന്ന വേള
ഓർമ്മയില്ലേ? . വേളയിൽ നീ അത്യന്തം വിലപിടിപ്പാർന്നൊരു വസ്തു എന്നെ
വിശ്വസിച്ചേൽപ്പിച്ചു മടങ്ങി. വിധിവൈപര്യങ്ങളാൽ…നമുക്ക് പിന്നെ ഒന്നിക്കാനോ
?..ഒരുനോക്ക് കാണുവാൻ പോലുമോ ?…നമ്മുടെ ദൗർഭാഗ്യംകൊണ്ട് നടന്നില്ല. പിന്നെ
കാലങ്ങൾക്ക് ശേഷം ഇടക്ക് ഒന്ന് തമ്മിൽ കണ്ടു എന്നത് ശരിതന്നെ. അപ്പോൾ പക്ഷേ,
മറന്നതല്ല….മനസ്സ് തുറന്ന് എന്തെങ്കിലും ഒന്ന് നിന്നോട് സംസാരിക്കാനുള്ള
മനസ്സാന്നിധ്യം എനിക്ക് കിട്ടിയില്ല. പിന്നീട് ഇപ്പോഴാണ്, തമ്മിലൊരു കൂടിക്കാഴ്ച
സാധ്യമാവുന്നത്. ഋതുക്കൾ ഒരുപാട് മാറിമറിഞ്ഞു, കാലം പിന്നെയും ധാരാളം പിന്നിട്ടു.
ഇനിയുമെങ്കിലും…എന്നെ നീ ഭദ്രമായി ഏൽപ്പിച്ചുപോയ സാധനം ഒരു പോറലും ഏൽപ്പിക്കാതെ,
എനിക്ക് നിന്നെ തിരിച്ചേൽപ്പിക്കണം. അത് എൻറെ ‘തപസ്സ്”ആണ്. അതിന് വേണ്ടി
മാത്രമാണ്,നിന്നെ തേടിഅലഞ്ഞു… പലതും പറഞ്ഞു ഇവിടെ എത്തിച്ചു മുന്നിൽ കൊണ്ടുവന്ന്
നിർത്തിയത്’’.

അഭി തീർത്തും അമ്പരപ്പോടെ അത് കേട്ടുനിൽക്കുമ്പോൾ…തുടർന്ന് ലീന…..” നിനക്ക്
ഇതൊന്നും ഓർമ്മ കാണില്ല. നിന്നെ അതിന് ഞാൻ കുറ്റപ്പെടുത്തുന്നുമില്ല. എനിക്കത്
പക്ഷെ ഒരിക്കലും കൈവിടാൻ ആവുന്നൊരു കാര്യമല്ലല്ലോ ?.” അഭിയുടെ അപ്പോഴും
മാറ്റമില്ലാതെ തുടരുന്ന, ആശ്ചര്യം തുളുമ്പുന്ന പകച്ചുനോട്ടം ശ്രദ്ധിച്ചു വീണ്ടും
ലീന…..” നിനക്ക് ഇനിയും മനസ്സിലായിട്ടില്ല എങ്കിൽ, ഞാൻ ഒന്നുകൂടി വ്യക്തമാക്കാം.
ഇരുപത് വര്ഷം മുൻപ്, അലീന എന്ന ചെറുപ്പക്കാരി…അഭിജിത് എന്ന പുരുഷനിൽ നിന്നും വളരെ
അമൂല്യമായൊരു സ്വത്ത് അവനറിയാതെ അപഹരിച്ചെടുത്തു സൂക്ഷിച്ചിരുന്നു. ഇന്ന്, അവളുടെ
കരുതലിൽ നിന്നും അത് വളർന്ന്….ഒരിക്കലും മൂല്യം നിർണ്ണയിക്കാൻ ആവാത്ത ഒരു നിധിയായി
മാറി, അതിൻറെ യഥാർത്ഥ ഉടമയെ തിരഞ്ഞു നിൽക്കുകയാണ്. അവൾ ആകട്ടെ, ഇനി ആ അവകാശിയെ
തന്നെ അത് മടക്കി ഏൽപ്പിച്ചു, മുന്നോട്ട് പോകാനുള്ള ആജ്‌ഞാനിർദ്ദേശങ്ങൾ
പ്രതീക്ഷിച്ചു ആ ചെറുപ്പക്കാരൻറെ കാൽച്ചോട്ടിൽ കാത്തുനിൽക്കയാണ്. അയാൾ തന്നെ
കൽപ്പിക്കണം…ഇനിയുള്ള തീരുമാനവും വ്യവസ്‌ഥകളും ”.

തികച്ചും നാടകീയത കലർത്തി, ഗൗരവച്ചുവയോടെ പറഞ്ഞു തീർത്തു…ലീന കൗതുകത്തോടെ അഭിയെ
നോക്കി. അവൻ തിരിച്ചു അതേ ഭാവത്തിൽ ചോദിച്ചു…..” ആദ്യം നീ പറഞ്ഞു, ഞാൻ നിനക്ക്
സമ്മാനിച്ചെന്ന്…പിന്നെ, നീ സ്വയം മോഷ്‌ടിച്ചെടുത്തതായും പറയുന്നു.
ചോദിക്കട്ടെ….ഇതിൽ ഏതാണ് സത്യം ?….എന്താണ് ഇതിൻറെ ഒക്കെ അർത്ഥം ?. മനസ്സിലാവുന്ന
ഭാഷയിൽ ഒന്ന് തുറന്ന് പറ എൻറെ ലീനേ ?.അതോ ഇനി അവിടെ അരങ്ങേറാനുള്ള നാടകം
വല്ലതും…അരങ്ങു മാറി, എനിക്ക് മുമ്പിൽ ആയതാണോ ?.”.

വളരെ നിസ്സംഗനായുള്ള അഭിയിലെ ഭാവപ്പകർച്ച കണ്ട്, ഉള്ളിൽ ചിരി പൊട്ടി എങ്കിലും അത്
പുറത്തു കാണിക്കാതെ ലീന….” നീ ഒരു സമ്മാനമായി കണ്ട് എനിക്ക് കൈമാറി തന്നുവെന്നോ ?…
ഞാൻ നീ അറിയാതെ, നിന്നിൽ നിന്നുമത് മോഷ്‌ടിച്ചെടുത്തെന്നോ ?…എങ്ങനെ ഏത് അർത്ഥത്തിൽ
വേണമെങ്കിലും നിനക്കത് നിരൂപിച്ചെടുക്കാം. ഞാൻ പക്ഷേ നമ്മുടെ വിശുദ്ധപ്രണയത്തിൻറെ
ആകെ സാക്ഷ്യപത്രമായി…നിന്നിൽ നിന്നും എനിക്ക് ലഭിച്ച മൂല്യവത്തായ ഒരു പാരിതോഷികമായി
തന്നെ അത് എന്നെന്നും കണക്കാക്കി, പരിരക്ഷിക്കും. കാരണം…ഈ നീയാണ്, അങ്ങനെന്നെ
സൂക്ഷിക്കാനായി…അന്ന് നീ ഏൽപ്പിച്ച ആ അമൂല്യനിധി ആണ്…ഈ വലിയ ഭൂമിയിൽ ഇത്രയും കാലവും
ഒരു പുഴുവോ ?…പുൽക്കൊടിയോ ?…ആയെങ്കിലും…എന്നെ ജീവിപ്പിച്ചത് !…നിലനിർത്തിയത് !.
ഇല്ലെങ്കിൽ, ഇപ്പോൾ നിങ്ങളാർക്കും കാണുവാൻ…ഒരുതരി അവശേഷിപ്പിക്കാതെ…ഈയുള്ളവൾ,
ഈമണ്ണിൽ…എന്നേ എരിഞ്ഞടങ്ങി ഒടുങ്ങിയേനെ….”

നാടകീയതയും വൈകാരികതയും കലർന്ന രംഗം ഒന്നവസാനിപ്പിച്ചു, പതിയെ താഴേക്കിറങ്ങി
വന്നലീന……” ഇനിയെങ്കിലും അഭിക്കുട്ടൻ എല്ലാം ഗ്രഹിച്ചു കാണുമെന്നു വിശ്വസിക്കുന്നു.
ഇല്ല, എൻറെ നാവിൽ നിന്നുതന്നെ നിനക്കത് തുറന്ന് കേൾക്കണം എന്നാണ് ആഗ്രഹമെങ്കിൽ…ഞാൻ
പറഞ്ഞുതരാം. ഈകാലംവരെ എൻറെ മനസ്സാക്ഷി അല്ലാതെ, രണ്ടാമതൊരാൾ ഈ ലോകത്തു അറിയാതിരുന്ന
രഹസ്യം !…നിനക്കായ്, നിനക്കായ് മാത്രം…നിൻറെ കർണ്ണങ്ങൾക്ക് കേട്ട് നിറയാൻ
മാത്രം…ഒരു കോടി പ്രാവശ്യം ആവർത്തിച്ചു ചൊല്ലി കേൾപ്പിച്ചു തരാൻ ഈയുള്ളവൾ
സന്നദ്ധയാണ്. നീ തയ്യാറെങ്കിൽ, കേട്ടുകൊള്ളൂ…വളരെ വിശ്വസ്തതയോടെ, അന്ന് നീ എന്നെ
ഏൽപ്പിച്ചു പോയ സമ്മാനം…ഇന്നത് വളർന്ന്…വലുതായി…നാളേക്ക് അടുത്തദിനം പുതിയൊരു
പുരുഷന് മനസമ്മതം കൈമാറി, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ നിൻറെ
സമ്മതാനുഗ്രഹങ്ങൾ പ്രതീക്ഷിച്ചു കാത്തു നിൽക്കുകയാണ്. അതാണ് നിൻറെ സ്വന്തം മോൾ
!…നമ്മുടെ പ്രിയപ്പെട്ട എമിലിമോൾ !…നിനക്ക് നിൻറെ സ്വന്തം രക്തത്തിൽ എന്നിൽ പിറന്ന,
എനിക്കായ് പിറന്ന എൻറെയും നിൻറെയും പൊന്നുമോൾ, മിലി. എൻറെ ആ പഞ്ചാരപൊന്നു മോളെ
അവളുടെ അവകാശിക്ക്, അവളുടെ സ്വന്തം അച്ഛന് ഞാൻ അങ്ങോട്ട്
തിരിച്ചേൽപ്പിക്കുകയാണ്…അവളുടെ സ്വന്തം പപ്പ, എൻറെ പ്രിയപ്പെട്ട അഭിക്കുട്ടൻ
സന്തോഷത്തോടെ അവളെ ഏറ്റെടുത്താലും !. ഇത്രനാളും ഒന്നിനും ഒരു കുറവും ദോഷവും
വരുത്താതെ, കാക്കക്കും പരുന്തിനും കൊടുക്കാതെ, സ്നേഹവും വാത്സല്യവും കൊടുത്തു…നല്ല
വഴി നടത്തി…നന്നായി വളർത്തിയെടുത്തു എന്ന ആത്മാഭിമാനവും…നിറയെ ചാരിതാർഥ്യവും
ഉണ്ടെനിക്ക്. അത് മാത്രം മതി !…സന്തോഷം !. ബാക്കി എല്ലാം അങ്ങോട്ട് ഏൽപ്പിക്കുന്നു.
ഒരു അച്ഛൻറെ വെറും ”സ്‌ഥാനത്തു” നിന്നല്ല, ”സ്വന്തം പിതാവ്” ആയി നിന്നു
വേണം..അവളുടെ മനസ്സമ്മതവും, മിന്നുകെട്ടും നടത്തി…അവളെ അനുഗ്രഹിച്ചു ആശീർവദിച്ചു,
അഭി ഈ നാട്ടിൽ നിന്നും ഇനി മടങ്ങാൻ. അതിനുള്ള കനിവ് കൂടി നീ എന്നോട് കാണിക്കുമെന്ന്
കരുതുന്നു. എൻറെ വെറും ആഗ്രഹവും അപേക്ഷയും മാത്രമല്ലിത്, എന്നും തുടർന്ന പ്രാർഥന
ആയിരുന്നിത് ”.

ഏറെയും കുറഞ്ഞും നിന്ന അത്യന്ത നാടകീയതയിൽ നിന്ന് ,അതിതീവ്ര വൈകാരികതയിലേക്ക്
ചുവടുമാറി, തീർത്തും ഗൗരവക്കാരിയായി തന്നെ ലീന തുടർന്നു. എന്നാൽ, അവൾ ആ രഹസ്യം
തന്നോട് പറഞ്ഞു തീരുംവരെ, എന്തോ ഒരു വല്യ സംഭവം….എന്ന് മാത്രമേ അഭിക്ക് ചിന്ത
വന്നുള്ളൂ. പക്ഷേ, ഇതാണവൾ…ഇത്രയും വലിയൊരു കൊടും രഹസ്യത്തിൻറെ കലവറയാണവൾ തുറന്നിടാൻ
പോകുന്നതെന്നു….അവൾ പറഞ്ഞു കേൾക്കും വരെ ,അവൻ ഒരിക്കലു൦ കരുതിയിരുന്നില്ല. ലീനയുടെ
നാവിൻതുമ്പത്തു നിന്നും ആ രഹസ്യം പൊട്ടിപ്പുറപ്പെട്ടു, അത് ചുരുളഴിഞ്ഞു
കേട്ടമാത്രയിൽ

തന്നെ…അക്ഷരാർത്ഥത്തിൽ അവൻ നടുങ്ങി. ആകെ സ്തബ്‌ധനായി പോയ അവനു കുറച്ചു
സമയത്തേക്ക്…തനിക്ക് എന്ത് സംഭവിക്കുന്നു എന്നുപോലും നിർണ്ണയിക്കാൻ കഴിഞ്ഞില്ല.
ഒറ്റനിമിഷത്തിൽ ,എന്തൊക്കെയോ ചിന്തകൾ, വികാരങ്ങൾ, ഓർമ്മകൾ…വിസ്ഫോടനങ്ങൾ…. അവൻറെ
മനസ്സിനെ ഞെട്ടിത്തരിപ്പിച്ചു കടന്നുപോയി. പൊടുന്നനെ ഉണ്ടായ അമ്പരപ്പ്, അവനിൽ
ഒരേസമയം ഞെട്ടലും, അത്ഭുതവും ആഹ്ളാദവും ജനിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൽ
ആദ്യമായി പേരറിയാത്ത വികാരങ്ങൾ എല്ലാംകൂടി ഒരുമിച്ചു ചേർന്ന് തന്നെ പൊതിഞ്ഞെടുത്തു
സ്തംഭിപ്പിക്കുന്നൊരു ഉന്മാദാവസ്‌ഥ നൊടിയിടയിൽ അഭിക്കുള്ളിൽ പിറവികൊണ്ടു.
വാക്കുകൾകൊണ്ട് അമ്മാനമാടി….എപ്പോഴും മറുവശത്തുള്ളയാളെ നിലംപരിശാക്കാറുള്ള അഭി,
സത്യത്തിൽ… അവൾക്കെന്ത് മറുപടി കൊടുക്കണം എന്നറിയാതെ, വല്ലാതെ പതറി
….വീർപ്പുമുട്ടി. എല്ലാം പറഞ്ഞു പൂർത്തിയാക്കി, അഭിയെ ശ്രദ്ധിച്ച ലീനയുടെ
കണ്ണിണകളിൽ നിന്നും ആനന്ദാശ്രുക്കൾ അടർന്ന്, ചിതറി വീഴുന്നുണ്ടായിരുന്നു. അഭിയുടെ
നയങ്ങളും മെല്ലെ ആർദ്രങ്ങളായി. ഇടറിയ ശബ്ദത്തിൽ അതിനെ അവഗണിക്കാൻ ശ്രമിച്ചുകൊണ്ട്
അവൻ സംസാരിച്ചുതുടങ്ങി ….

” ലീനാ…..എന്താണിത് ?…എന്താ നീ പറഞ്ഞത് ?…നീ പറയുന്നതെല്ലാം സത്യം തന്നെയാണോ
?.വിശ്വസിക്കാമോ ?…എനിക്കിതെല്ലാം. ഞാൻ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല, നീ
തുറക്കാൻ പോകുന്ന രഹസ്യത്തിൻറെ വലിയ കോട്ടവാതിൽ ഇതായിരിക്കും എന്ന്. അവൾ….മിലിമോൾ
എൻറെ…എന്റെ സ്വന്തം ആണോ ?….എന്നിട്ട്, നീ ഈ കാലയളവ് വരേയും…എനിക്കൊരു സൂചന പോലും
തന്നില്ലല്ലോ മോളേ…?. സത്യം തന്നെയോ എൻറെ രക്തത്തിൽ എനിക്ക് പിറന്ന നമ്മുടെ സ്വന്തം
കുഞ്ഞോ ?. പ്രായത്തിലും…അവളെയൊന്ന് ഓമനിക്കുകയോ ?….ലാളിക്കുകയോ ?…എന്തെങ്കിലും ഒരു
മിടായി പോലും വാങ്ങി കൊടുക്കുന്നത് പോയിട്ട്, ശരിക്കൊന്ന് കാണുവാൻ കൂടി, ഈ അച്ഛന്
കഴിഞ്ഞിട്ടില്ല. എല്ലാം…എന്നിൽ നിന്നും നീ മറച്ചുവച്ചു, ഒളിച്ചുപിടിച്ചു.
ഇപ്പോളവരെ, അവളെ ശരിക്കൊന്ന് കൺനിറയെ കണ്ടോരു രൂപം എനിക്കില്ല. ഞാൻ,
ഇപ്പോഴും…ആർക്കും പിടിതരാതെ, ഒഴിഞ്ഞു….അകന്ന് ഒളിച്ചു, ആ മരുഭൂമിയിൽ തന്നെ
കഴിയുകയായിരുന്നു എങ്കിലോ ?…ഒരിക്കലും ഈ വിവരം അറിയാതെ മരിച്ചു, മണ്ണടിഞ്ഞു മോക്ഷം
കിട്ടാതെ, ഗതികെട്ട ആത്മാവായി…അലയേണ്ടി വന്നേനെ !. ദൈവം വലിയവനാ….ലീനെ, നീ
മഹത്വമുള്ളവളാ….ഇത് കേൾക്കാൻ, ഇപ്പോൾ എങ്കിലും…നിങ്ങൾ എന്നെ ഇവിടെ
കൊണ്ടെത്തിച്ചല്ലോ ?. ഇതിലും വലിയ മനുഷ്യത്വം ഈ ഭൂമിയിൽ…മറ്റാർക്കാണ് കാണിക്കാൻ
കഴിയുക ? ”.

പിച്ചുംപേയും പറഞ്ഞു, അഭി ഒരു ഭ്രാന്തനെപ്പോലെ പരിസരം മറന്നു വിതുമ്പി. വളരെവളരെ
വർഷങ്ങൾക്ക് ശേഷം…തീരെ അനിശ്ചിതമായൊരു അവസ്‌ഥയിൽ…അണമുറിഞ്ഞെത്തിയ അടങ്ങാത്ത
ആഹ്ളാദാനുഭൂതികൾ പേമാരിയായ് പെയ്‌തു അഭിയുടെ നേത്രങ്ങൾ ഒന്നാകെ ഈറനണിയിച്ചു.ആകെ
മതിമറന്ന്, എന്തൊക്കെയാണ്, ഏതൊക്കെയാണ് ?… അപ്പോളവിടെ
പറയേണ്ടതും…പ്രവർത്തിക്കേണ്ടതും എന്നറിയാതെ കുഴഞ്ഞു. അപ്പോൾ, അറിയാതടർന്നു വീണ
കണ്ണീർകണങ്ങളെ…സ്വന്തം തൂവാലയാൽ ഒപ്പിയെടുത്തു വികാരാധീനനായ അഭിപ്
സാന്ത്വനിപ്പിച്ചു ലീന തുടർന്നു….” അതെ, അഭി….നിനക്ക് തീർച്ചയായിട്ടും
വിശ്വസിക്കാം. നിൻറെ ചോരയിൽ പിറന്നുവീണ നിൻറെ സ്വന്തം കുഞ്ഞു , നിൻറെ ഓമന മോൾ
തന്നെയാണ് മിലിമോൾ. ഈ ഭൂമിയിൽ ആര് എന്തൊക്കെ കളവുകൾ, ആർക്കുവേണ്ടി
പറഞ്ഞാലും….പിതൃത്വത്തിൻറെ കാര്യത്തിൽ മാത്രം, ഒരിടത്തും…ഒരുപെണ്ണിനും…കള്ളം പറയാൻ
കഴിയില്ല എന്ന് നിനക്ക് അറിയാമല്ലോ ?. കഴിഞ്ഞുപോയത് ഓർത്തു സങ്കടപ്പെടാതിരിക്ക് നീ.
അവൾ വളർന്ന്…വളർച്ചക്കൊപ്പം ഒന്നും നിനക്കുണ്ടാവാൻ കഴിഞ്ഞില്ലെങ്കിലും…..ഒരു
അച്ഛൻറെ കർത്തവ്യങ്ങളൊന്നും അവിടംകൊണ്ട് അവസാനിക്കുന്നില്ല.നഷ്‌ടപ്പെട്ടുപോയ നിൻറെ
ദൗർഭാഗ്യങ്ങളെ മറന്നു നീ, ഇനി നിനക്ക് വന്നുചേരുന്ന, ചെയ്യേണ്ടുന്ന കടമകളും
ചുമതലകളും സ്വയം ഏറ്റെടുക്കുക. അത് നേരാംവണ്ണം പൂർത്തിയാക്കി, സന്തോഷത്തോടെ…അവളെ
മിന്നുചാർത്തിച്ചു, മംഗല്യവതിയായി മംഗളമായി പറഞ്ഞയച്ചു, നിൻറെ

ഇനിയുള്ള സൗഭാഗ്യങ്ങളിൽ നീ ബോധവാനാകാൻ ശ്രമിക്കുക…അത്രയേ ഇനി നമുക്ക്
പറഞ്ഞിട്ടുള്ളു അഭി. അല്ലാതെ, അതിൻറെ പേരിൽ ഇനി വേദനകൾ…കണ്ണീരുകൾ…ഒന്നും ആലോചിച്ചു
കൂട്ടണ്ട ”.

ആദ്യമുണ്ടായ ആശ്ചര്യങ്ങളിൽ നിന്നെല്ലാം യാഥാർഥ്യത്തിലേക്ക് തിരികെ ഇറങ്ങിവന്ന്
അഭി…” ഞാൻ പെട്ടെന്ന് ഒരു നിമിഷം!…എല്ലാം കേട്ട് കഴിഞ്ഞപ്പോൾ…എല്ലാം…എന്നെത്തന്നെ
മറന്നു. എന്ത് പറയണം എന്നുതന്നെ എനിക്കറിയാൻ പാടില്ലാതായി. തെറ്റായി എന്തെങ്കിലും
നിന്നോട് ഞാൻ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ സദയം നീ ക്ഷമിക്കുക ”.

തൻറെ വിശദീകരണങ്ങൾ അവസാനിച്ചിട്ടില്ല എന്ന മട്ടിൽ ലീന തുടർന്നു….” ജീവിതത്തിൽ
മുഴുവൻ കാര്യങ്ങളും നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് ചിന്തിച്ചു, വാശി
പിടിക്കാൻ…നമുക്ക് ” എല്ലാവരും അറിഞ്ഞു ജനിച്ച ” കുട്ടി ഒന്നുമല്ലല്ലോ ?…അവൾ.
അന്നും ഇന്നും ഉള്ള എൻറെ എല്ലാ സാഹചര്യങ്ങൾ, പരിമിതികൾ, പ്രശ്നങ്ങൾ എല്ലാം അഭീ നീ
ഒന്നോർത്തുനോക്കി വിലയിരുത്തു . ഇപ്പോൾ എങ്കിലും, നിന്നോട് മാത്രമാ ഞാനീ രഹസ്യങ്ങൾ
പങ്കുവെക്കാൻ തയ്യാറായത്. നിന്നെയും അറിയിക്കാതെ, എല്ലാവരോടും…എല്ലാം എന്നും
മറച്ചുവച്ചു, തികച്ചും സാധാരണപോലെ എനിക്കീ ജീവിതം അങ്ങനങ്ങു കൊണ്ടുപോകാമായിരുന്നു.
പക്ഷേ, നിൻറെ പക്ഷത്തുനിന്ന്…എനിക്കൊരിക്കലും വിസ്മരിക്കാൻ കഴിയാത്ത, നിനക്ക്
എന്നോടുള്ള ഭ്രാന്തമായ…ഇഷ്‌ടം, സ്നേഹം, പ്രണയം, ത്യാഗം, ആത്മാർത്ഥത,അഭിനിവേശ൦
എല്ലാമെല്ലാം ഓർക്കുമ്പോൾ…ഈ ജീവിതത്തിൽ എനിക്കൊരിക്കലും ഒന്നും നിന്നോട്
ഒളിച്ചുവച്ചു നിന്നെ വഞ്ചിക്കാൻ ആവില്ല അഭീ. അത്രക്ക് എൻറെ മനസ്സിൽ നീ
ദൈവതുല്യനാണ്. നിന്നോട് ഇതൊക്കെ ഏറ്റ് പറഞ്ഞു, ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് ഒക്കെയും
നിൻറെ കാലുകളിൽ വീണ് മാപ്പിരക്കുവാൻ വേണ്ടി തന്നെയാണ് ഇത്രയും സഹിച്ചു നിന്നെ
ഞാനിവിടെ എത്തിച്ചത്. അത്, ഇനിയെങ്കിലും…നീ മാത്രമെങ്കിലും…. മനസ്സിലാക്കില്ലേ ? ”.

ലീന പുറപ്പെടുവിച്ച അതേ വികാരാവേശം പിന്തുടർന്ന് അഭി…” അതേ, മനസ്സിലാക്കും !.
ശരിയാണ് ലീനെ, അത് മാത്രമല്ല, നീ പറഞ്ഞതൊക്കെയും. നീ പറഞ്ഞത് ഒക്കെത്തന്നെയാണ്
അതിൻറെ യഥാർത്ഥ ശരികൾ. നിന്നെ ഒരിക്കലും ഞാനൊരു തെറ്റുകാരി ആക്കില്ല. എല്ലാം
വിധിയുടെ ക്രൂരവിനോദങ്ങൾ മാത്രമാണ്. നമ്മൾ അറിയാതെ അതിൽ ചെന്നുപെട്ട വെറും ഇരകളും.
നമ്മൾ ഇരുവരിലും കനത്ത ആഘാതങ്ങൾ വരുത്തി…അതിപ്പോഴും അതിൻറെ നരനായാട്ട്
തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാലും…നിന്നിൽ എനിക്കൊരു കുട്ടി, എനിക്കിപ്പോഴും
വിശ്വസിക്കാനാവുന്നില്ല !…എങ്കിലും കരുതുന്നു, നിൻറെ മനസ്സിൻറെ നന്മകളിൽ വിളഞ്ഞു,
ദൈവാനുഗ്രഹത്തിൻറെ ഒരോഹരിയായി എനിക്ക്കൂടി പകുത്തു കിട്ടിയതാണ് ഈ ജന്മപുണ്യത്തിൻറെ
ഉദയം എനിക്ക് സ്വന്തമായത് എന്ന്. അതിൽ കൂടുതൽ ഈ പാപിക്ക് ഇനി എന്തുവേണം ഒരു
ജന്മസാഫല്യം ?.വന്നതും…കഴിഞ്ഞതും…എല്ലാം നമുക്ക് മറക്കാം…മാപ്പുകൾ പോലും വെറും
അർഥശൂന്യമാണിവിടെ ”.

അതിനുള്ള മറുപടി ലീന…” ദൈവാനുഗ്രഹം !….അത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ
നിൻറെ കുഞ്ഞുങ്ങളുമായി…നിനക്കൊപ്പം സസുഖം ജീവിക്കുമായിരുന്നു. പിന്നെ ലഭിച്ച
ദൈവകടാക്ഷം !…നീ എന്ന ദൈവപുത്രനിലൂടെ മാത്രം കിട്ടിയ തപസ്സിൻറെ പുണ്യം !…അത്
മാത്രമാണ് ഇതുവരെ എൻറെ ജീവൻ നിലനിർത്തിയത്. അതിൽ,സത്യം പറഞ്ഞാൽ…നിന്നെയോർത്തു നിൻറെ
ഓർമ്മകളിൽ മുഴുകി ഞാൻ ജീവിച്ചു. ”ഇതുകൂടി” ഇല്ലായിരുന്നെങ്കിൽ…നിന്നെയോർത്തു,
നിന്നോട് ചെയ്തുപോയ ചതികൾ ഓർത്തു ഞാൻ എന്നേ ഇല്ലാതായി തീർന്നേനെ ”.

സംഭ്രമത്തോടെ വീണ്ടും അഭി…” എന്തൊക്കെയാണ് ലീന നീ പറഞ്ഞു പോകുന്നത് ?. എൻറെ
വിശ്വാസങ്ങളെയും ധാരണകളെയും എല്ലാം നീയാകെ തകർത്തെറിയുകയാണല്ലോ ?. ”

ലീന, ഗദ്ഗദം അവസാനിപ്പിക്കാതെ….” ഇല്ലഭി, എനിക്കെല്ലാം നിന്നോട് തുറന്ന് പറയണം.
മാപ്പ് തന്നാലും ഇല്ലെങ്കിലും നിന്നോടത് അപേക്ഷിക്കേണ്ടത് എൻറെ ബാധ്യതയാണ്.
ഇനിയെങ്കിലും എല്ലാം ആരോടെങ്കിലും തുറന്ന് സംസാരിച്ചില്ലെങ്കിൽ…ഞാനിവിരുന്ന്
ശ്വാസംമുട്ടി മരിച്ചു പോകില്ലേ ?. എല്ലാ സത്യവും ഒരു മറയുമില്ലാതെ നീ തുറന്നറിയണം.
അതിന്, ഈയൊരു നിമിഷത്തിന്, ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ ഇതുവരെ ജീവിച്ചതുപോലും !.

ഇടക്ക് ഇടപെട്ട് അഭി….” ലീനെ മതി, നിർത്തൂ !. നീ പറഞ്ഞതെല്ലാം ഞാൻ ഉൾക്കൊണ്ടു,
എനിക്കെല്ലാം മനസ്സിലായി എന്ന് പറഞ്ഞല്ലോ ?. ഇനി, അതിൽ അധികം
സംസാരിച്ചു…പഴയതുകളിലേക്ക് നാം അധികം പിൻതിരയണ്ടാ. വരാനിരിക്കുന്ന പുതിയ
കാര്യങ്ങളെക്കുറിച്ചു മാത്രം ആലോചിക്കാം. ”.

അതേ ഗൗരവത്തിൽ തുടർന്ന് ലീന…”അഭീ നമ്മൾ വേർപിരിഞ്ഞ ശേഷമുള്ള, എൻറെ സ്വകാര്യ
”ജീവതാദ്ധ്യായങ്ങൾ ”…എന്നെങ്കിലും,നീ കൂടി അറിയേണ്ടുന്ന ”ഹൃദയ”സത്യങ്ങളാണ്
അതെല്ലാം.ഇനി, അഥവാ…നമ്മൾ ഒരു കൂടിക്കാഴ്ച്ചക്ക് കൂടി വിധേയർ ആയില്ലെങ്കിലോ
?…..നമുക്ക് ഇതുവരെ ഉണ്ടായതിലും വലിയൊരു കനത്ത നഷ്‌ടമായിരിക്കും…നമ്മളത്
പങ്കുവക്കാതെ മുന്നോട്ട് പോകുന്നത്. അതിനാൽ, ഇപ്പോൾ ഞാൻ നിന്നോട് വളരെ
സൗമനസ്യത്തോടെ അപേക്ഷിക്കുന്നത്…എനിക്കായ് നീക്കിവക്കാൻ അൽപ സമയം മാത്രമാണ് ”.
പിന്നെ, അഭിയെ ഒന്നുകൂടി നോക്കി…ഒരു നെടുവീർപ്പോടെ തുടർന്നു….

”അന്ന്…പ്രണയബദ്ധരായ നമ്മൾ പിരിഞ്ഞകലുമ്പോൾ, നിനക്ക് ഞാൻ തന്ന വാക്ക്….എത്രയും
പെട്ടെന്ന് നമ്മുടെ വിവരം വീട്ടുകാരെ അറിയിച്ചു, എത്രയും വേഗം നമ്മുടെ വിവാഹം
നടത്താനുള്ള തീരുമാനവുമായി മടങ്ങിയെത്താ൦ എന്നായിരുന്നു. അവിടെയാണ് പക്ഷേ എൻറെ
കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു പോയത്. എന്നെ അതിരറ്റു സ്നേഹിക്കുന്നു എന്ന് ഞാൻ
വിശ്വസിച്ച എൻറെ വീട്ടുകാർ…ഒരിക്കലും നമ്മുടെ ബന്ധത്തിന് എതിര് നിൽക്കുമെന്ന് ഞാൻ
സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നതല്ല. അങ്ങനെ എന്തെങ്കിലും ഒരു സംശയം എനിക്ക്
ഉണ്ടായിരുന്നെങ്കിൽ, എത്രയും മുന്നേ, ആരോരും അറിയാതെ…എല്ലാം ഉപേക്ഷിച്ചു ഞാൻ
നിനക്കൊപ്പം ഇറങ്ങി വന്നേനെ. പക്ഷേ, എന്ത് കാരണങ്ങൾ കൊണ്ടാണെങ്കിലും…ആ ബന്ധത്തെ
വീട്ടുകാർ നഖശിഖാന്തം എതിർത്തു. ആ ബന്ധം അറിഞ്ഞശേഷം, ബന്ധുക്കളെ കൂടി വിളിച്ചാണ്,
എന്തൊക്കെയോ ?…തീരുമാനമെടുത്തു…എല്ലാ അർത്ഥത്തിലും, സൂത്രത്തിൽ അവരെന്നെ പൂട്ടി.
ഒന്ന് ഫോൺ ചെയ്യാനോ ?…കത്തെഴുതാനോ ?…ഇടംവലം തിരിയാൻ പോലും പഴുത് തരാതെ, മാനസികമായി
മുഴുവൻ തകർത്തെന്നെ വീട്ടു തടങ്കലിലാക്കി കാവലിരുന്നു.

31310cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 13

Leave a Reply

Your email address will not be published. Required fields are marked *