ഒരു രാത്രിയുടെ പരിചയം

Posted on

രാത്രി കനത്തിരിക്കുന്നു.എങ്ങും നിശാചര ജീവികളുടെ ശബ്ദം.
തിങ്കൾ കാഴ്ച്ചവിട്ട് മറഞ്ഞിരിക്കുന്ന ദിവസം.എങ്ങും രാത്രിയുടെ കറുപ്പ്
വ്യാപിച്ചിരിക്കുന്നു.ചീവീടുകളുടെ മൂളൽ ശക്തിയോടെ കാതിൽ
പതിയുന്നു.അടുക്കളപ്പുറത്തെന്തോ ശബ്ദം കേട്ടാണ് ജാനകിയുടെ ശ്രദ്ധ അങ്ങോട്ട്
പതിഞ്ഞത്.കുഞ്ഞിനെ ഉറക്കുന്ന തിരക്കിൽ ആയിരുന്നു അവൾ,വേഗം തന്നെ അങ്ങോട്ടെത്തി
അടുക്കള ജനലിലൂടെ പുറത്തേക്ക് എത്തിനോക്കി.ഒന്നും കാണാതെ അവൾ വാതിലിന്റെ കുറ്റി
തുറന്ന് പുറത്തേക്കിറങ്ങി.ആവോ തനിക്ക് തോന്നിയതാവും,അവൾ ചുറ്റും നോക്കി.ആരെയും
കാണാതെ അവൾ അകത്തേക്ക് കയറാൻ തുനിഞ്ഞു.പെട്ടന്ന് അടുക്കളയോട് ചേർന്നുള്ള
വിറകുപുരയുടെ വാതിൽ തുറന്നുകിടക്കുന്നത് അവളുടെ
ശ്രദ്ധയിൽപ്പെട്ടു.

അടച്ചിരുന്നതാണല്ലോ….അവളൊരു നെടുവീർപ്പോടെ അടക്കുവാനായി വീണ്ടും തിരികെയിറങ്ങി.
അടക്കുന്നത് മുന്നേ അവൾ അകത്തേക്കൊന്ന് കണ്ണോടിച്ചു.
അടക്കാൻ തുടങ്ങിവെ അവൾ അകത്തൊരു കാൽപ്പെരുമാറ്റം കേട്ട്
അവിടേക്ക് ശ്രദ്ധിച്ചു.വിറകുകൾ ഉരുണ്ട് നിലത്തേക്ക് ഉരുണ്ടുവീഴുന്ന
ശബ്ദം കേട്ട് അവൾ ഒരടി പിറകോട്ട്
നിന്നു.

ആരാത്?ആരാന്നെന്ന്????

മറുപടിയൊന്നും കിട്ടിയില്ല.” കേട്ടില്ലേ ആരാന്ന്.”അവൾ കയ്യിലുള്ള ടോർച്ചു വെട്ടം
അകത്തേക്ക് പായിച്ചു.അപ്പൊ അകത്തൊരാൾ തന്റെ കണ്ണിൽ പതിഞ്ഞ വെട്ടം തടുത്തുകൊണ്ട്
തന്റെ കൈകളാൽ മുഖം മറച്ചു.

ചെറിയ പേടി ഉള്ളിലൊളിപ്പിച്ച അവൾ
പറഞ്ഞുതുടങ്ങി.”എടൊ താൻ എന്താ വിറക് പുരയില്.മുട്ടി വന്നതാരുന്നെൽ
മുൻവശത്തു അടയാളം കണ്ടില്ലെ താൻ.

അയാൾ പതിയെ അടുക്കളപ്പുറത്തെ
വെളിച്ചത്തിലേക്ക് വന്നു.”വരത്തൻ ആണല്ലേ.മുന്നേ ഇവിടൊന്നും തന്നെ കണ്ടിട്ടെയില്ല”

മറുപടിയൊന്നും ഉണ്ടായില്ല.പക്ഷെ പുറത്ത് ആളുകൾ ഒച്ചയെടുത്ത് ഓടുന്ന ശബ്ദം
കനത്തുവന്നു.എടൊ അവൻ അധികം പോയിക്കാണില്ല.
കൂക്കുവിളിയും ബഹളവുമായി കുറെ ആൾക്കാർ ആ വഴിയിലൂടെ കടന്നു പോകുന്നു.എല്ലാ
വീടുകളിലും ഒന്ന് നോക്കി പോ രാഘവാ,ആരോ വിളിച്ച്
പറയുന്നുണ്ടായിരുന്നു.അവരിൽ ആരോ രണ്ടുപേർ അവളുടെ വാതിലിലും തട്ടി.”നശൂലം ഏത് മറ്റേ
മോൻ ആവോ,മനുഷ്യനെ മക്കാർ ആക്കാൻ.ഈ നാട്ടുകാർക്ക് ഇത് എന്തിന്റെ കേടാ.ഇറങ്ങിക്കോളും
മനുഷ്യനല്പം വരവുള്ള സമയത്ത്”

സ്വയം തന്റെ അമർഷം അടക്കാൻ ശ്രമിച്ചു എങ്കിലും അത് വാക്കുകൾ ആയി പുറത്തേക്ക്
വന്നു.”എടൊ മെനക്കേട് ആക്കാതെ ഇറങ്ങിക്കോ.
എവിടുന്നേലും കുറ്റീം പറിച്ചുവരും
ഉള്ള സമാധാനം കളയാൻ”തികട്ടി വന്ന അമർഷം തന്റെ വാക്കുകളിൽ പ്രകടിപ്പിച്ചവൾ
മുൻവശത്തേക്ക് നടന്നു.പക്ഷെ അയാൾ വിറകിന് പുറകിലെക്ക് പതുങ്ങി.

അവരുടെ തട്ടലിന് മുന്നിൽ വാതിൽ തുറക്കപ്പെട്ടു.ഒരു ഉറക്കച്ചടവോടെ മുടിയും
വാരിച്ചുറ്റി വന്നവരുടെ മുന്നിലേക്ക് നിന്നു.”എന്താ കരയിലെ മാന്യവ്യക്തികൾ ഈ
സമയം.അതും ഇവിടെ”

ഇവളോട് കൂടുതൽ സംസാരിച്ചു നിക്കാതെ അങ്ങോട്ട്‌ കേറിനോക്ക് മെമ്പറെ.

അഹാ,അത് നല്ല കൂത്ത്.കച്ചോടം നടക്കുന്ന സമായവാ.ഇന്നാണെ ഒട്ടും ഇല്ലതാനും.എന്താ
മെമ്പറെ ദാഹിച്ചു വന്നതാ.

നിന്റെ സംസാരം അതിര് വിടുന്നുണ്ട് ജാനകി.ഇവിടെ ആരേലും കേറ്റിയിട്ട് ഉണ്ടോ അത്
ഞങ്ങൾക്ക് നോക്കണം

ഓഹ്,അങ്ങനെ.എന്റെ കഞ്ഞീല് മണ്ണ് വാരിയിടാൻ ആണോ മെമ്പറുടെ ഈ വരവ്.എന്നാ
കേട്ടൊ,റാന്തലിന്റെ തിരി താന്നിട്ടില്ലല്ലോ.അതിനർത്ഥം ഇന്നാട്ടിലെ കുഞ്ഞു
പിള്ളേർക്ക് വരെ അറിയാം.കൊതിച്ചു വന്നതാണെൽ വന്ന കാലിൽ നിൽക്കാതെ അകത്തു കേറിവാ
മെമ്പറെ

ഞാൻ നിന്റെ ചൂട് പറ്റാൻ വന്നതല്ല. അതും ഈ പ്രായത്തിൽ.

ഇത് ആരാ പറേണെ.ഈ കൊച്ചൻ നിൽക്കുന്ന കൊണ്ടാണോ.മെമ്പറുടെ പ്രായത്തിൽ ഉള്ളവരാ കൂടുതലും
എന്റെ വാതിലിൽ മുട്ടാറ്.കൊച്ചനെ കഴിച്ചിലാക്കാം.വാ മെമ്പറെ.

ഞാൻ പറഞ്ഞു,നിന്റെ ചൂടും തേടി വന്നതല്ല എന്ന്.സൗകര്യം ഉണ്ടെങ്കിൽ ഒരുകാര്യം
പറയ്,ഇങ്ങോട്ട് ആരേലും ഓടിക്കേറിയൊ.

ഇങ്ങോട്ട് ആരും വന്നില്ല മെമ്പറെ.
ഈ സമയത്ത് ഇങ്ങോട്ട് ആരാ വരുന്നതെന്ന് നല്ല തിട്ടമുണ്ടാവുമല്ലോ.
കേറി നോക്കിക്കോ.

എടൊ വാ പോകാം…….ഇങ്ങോട്ട് ആരിക്കില്ല.ഇനിയും നിന്നാൽ….അത് വേണ്ട.

അവർ ഇറങ്ങി നടന്നു.”അങ്ങനെ പോയാലോ മെമ്പറെ ഒന്ന് കേറിയിട്ട് പോ”അവൾ പുറകിൽ നിന്ന്
വിളിച്ചു.
എന്നാല് അത് ശ്രദ്ധിക്കാതെ അവർ ഇരുട്ടിലേക്ക് മറഞ്ഞു.”ഇതിപ്പൊ ഇത് കുറച്ച് ആയി ഈ
കള്ളന്റെ ശല്യം. എത്രാമത്തെ തവണയാ.രാത്രിയിൽ മനസമാധാനമായി ഒന്നുറങ്ങാൻ പറ്റുന്നില്ല
എന്ന സ്ഥിതി ആയി”അവർ പോകുന്ന പോക്കിൽ പറയുന്നതും കേട്ട് അവൾ തന്റെ വാതിലിന്
കൊളുത്തിട്ടു.

അകത്തു നോക്കുമ്പോൾ മൂന്നു വയസ്സുള്ള തന്റെ കുഞ്ഞ് ഇതൊന്നും അറിയാതെ നല്ല
ഉറക്കത്തിലാണ്. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പിന്നാമ്പുറത്തേക്ക് ചെന്നു.
അയാള് പോയോ എന്തോ…അവൾ മനസ്സിൽ പറഞ്ഞു.

വിറകുപുരയ്ക്കകത്ത് വാതിലിൽ ചാരി ഒരു പുക എടുക്കുകയാണ് അയാൾ.അവളെ കണ്ടതും ബീഡി
താഴെയിട്ടു കാലുകൊണ്ട് കെടുത്തി.
“ഇയാൾക്ക് പോകാൻ ആയില്ലേ?”
അല്പം ഈർഷ്യയോടെയുള്ള ചോദ്യം കേട്ട് അയാൾ തല ചൊറിഞ്ഞു.

അല്ലേ,ഇത് നല്ല കൂത്ത്.താനിത് എന്ത് ഭാവിച്ചാ?

അത് പിന്നെ…..ഞാൻ കുറച്ചുനേരം ഇവിടെ ഇരുന്നിട്ട് പൊക്കോളാം.വെട്ടം വീഴുന്ന നേരം
ഉണ്ടാവില്ല.

ഓഹ് തോന്നി.ഈ നാട്ടുകാര് തന്നെ തിരഞ്ഞു നടക്കുവാ അല്ലെ.

അത് പിന്നെ….. അയാൾ എന്തോ പറയാൻ തുടങ്ങിയതും ഒരാൾക്കൂട്ടം ആ വീടിന്റെ
പരിസരത്തെത്തി.രക്ഷ പെടാൻ ഒരു വഴി തേടിയ അയാൾ വേഗം തന്നെ ആ വീട്ടിനുള്ളിൽ കയറി
അവളുടെ എതിർപ്പിനെ അവഗണിച്ച അയാൾ അവിടെ കണ്ട മച്ചിനുള്ളിൽ കയറിയൊളിച്ചു.പുറത്തെ
ബഹളം സഹിക്ക വയ്യാതെ വസ്ത്രം അല്പം അലങ്കോലപ്പെടുത്തി അവൾ വീണ്ടും
മുറ്റത്തേക്കിറങ്ങി.ഒരാൾക്കൂട്ടം തന്നെ അവൾക്ക് മുന്നിലുണ്ട്.

എടി ഇങ്ങോട്ട് ഒരാൾ ഓടിക്കയറി,
അത് ഞങ്ങൾക്കുറപ്പാ.ഞങ്ങൾക്ക് ഇവിടെ ഒന്ന് നോക്കണം.

നിർത്തഡോ,മുന്നേ മെമ്പറുടെ വക ഒരു നോട്ടം കഴിഞ്ഞേയുള്ളൂ.ഇനി നിനക്കും കേറി നോക്കണോ.

എടി ഒരുമ്പെട്ടോളെ നീ എന്ത് കണ്ടാ തിളക്കുന്നെ.കുറെ ആയി അവൻ ഇന്നാട്ടിൽ കട്ട്
മുടിക്കുന്നു.ഇന്നവന് കേറാൻ വേറെങ്ങും കണ്ടില്ല,എന്റെ കട തന്നെ വേണം.

ഓഹ് അപ്പൊ അതാണ് കാര്യം.എന്റെ പൊന്ന് ചേട്ടാ ഇവിടെയെങ്ങും ആരും ആരെയും
ഒളിപ്പിച്ചിട്ടില്ല.വേണേൽ കേറി നോക്കിക്കോ.പക്ഷെ അകത്ത്
ആളുണ്ട്.എന്റെ വയറ്റിൽ പിഴപ്പാണ്, അത് മുട്ടിയാൽ തന്റെ കാര്യം ഞാൻ തീരുമാനം ആക്കും.

എന്താടി,തേവിടിച്ചിക്കും നാവിന്റെ നീട്ടം കൂടിയോ.

പൊന്ന് മോനെ,കള്ളതൂക്കം തൂക്കി ഉണ്ടാക്കിയ കാശല്ലേ.പൊക്കോട്ടെ. എന്നുവച്ച് എന്റെ
മെക്കിട്ട് കേറല്ലേ.
രാത്രി ഒളിസേവക്ക് വരുമ്പൊ ഇതല്ല വായിൽ വരുന്നതെന്നും ഓർമ്മവക്ക്.

വന്നവന്റെ പത്തി അല്പം താണു.ഒരു കൂട്ടം ആൾക്കാരുടെ മുന്നിൽ അയാളുടെ തല
കുനിഞ്ഞു.പുറകിൽ നിന്നും ചിലർ തമാശരൂപേണ ചിരിച്ചു.
അപ്പോഴേക്കും മെമ്പർ തുടർന്നു……..

അതെ ജാനകി നിന്റെ തൊഴിൽ എന്ത് എന്നും എങ്ങനെയെന്നും ഈ നാട്ടുകാർക്ക് അറിയാം.കാര്യം
ശരി തന്നെ,ഇതിൽ പലരും രഹസ്യം കൂടാൻ നിന്റെ ചൂര് തേടി വന്നും കാണും.പക്ഷെ കാര്യം
ഇപ്പോൾ കുറച്ച് കടന്നുപോയി.ഈ നാട്ടിൽ ഒരു കള്ളൻ,അവൻ കാരണം പലർക്കും ഉറക്കം
ഇല്ലാതായി.അവനെ ഞങ്ങക്ക് പൂട്ടണം.ഇപ്പൊ ഇവിടെ ഒളിച്ചോന്നാ നാട്ടുകാർക്ക്.

എന്റെ മെമ്പറെ ഇങ്ങോട്ട് ആരും വന്നില്ല.പക്ഷെ അകത്തൊരാൾ ഉണ്ട്.
അത് പറഞ്ഞാൽ ചിലപ്പൊ മെമ്പർ നാണം കെടും.എന്താ പറയണോ,
അല്ലേൽ വേണ്ട കേറി നോക്കിക്കോ.

അവൾ പതിയെ അയാളുടെ ചെവി തിന്നു,”അമ്മായിയച്ചൻ നേരെ ഇങ്ങ് വന്നു.നാട്ടാരെ
അറിയിക്കണോ.
അല്ലെ വിളിച്ചോണ്ട് പോ”

തന്റെ അമ്മയി അപ്പന്റെ കൊണം നല്ല രീതിയിൽ അറിയുന്നതിനാലും അങ്ങേരുടെ സ്വത്തിൽ കണ്ണ്
വച്ചതിനാലും മെമ്പർ നാട്ടുകാരെ ഒരുവിധം പിരിച്ചുവിട്ടു.നിന്നെ പിന്നെ
എടുത്തുകൊള്ളാം എന്ന മട്ടിൽ ഒരു നോട്ടം നോക്കി ആയാളും നടന്നകന്നു.
*****
താൻ ആള് കൊള്ളാല്ലോടൊ.
എന്നിട്ടാണോ എന്റെ മെക്കിട്ട് കേറിയെ.

മച്ചിന്റെ മോളിൽ ഇരുന്ന താനിത് എങ്ങനെ????

ഒരു കള്ളൻ അല്ലെടോ,ആരേലും കേറി വരുവോ എന്നൊരു പേടി.ഓട് ഇളക്കി പുരപ്പുറത്തു
കയറി.അപ്പഴാ തന്നെ ശരിക്കും അറിഞ്ഞെ. അയാൾ എങ്ങാനും കേറി നോക്കിയിരുന്നെലൊ?

അതുണ്ടാവില്ല,ഞാൻ പറഞ്ഞ കക്ഷി പതിവുകാരനാ.അതയാൾക്കും അറിയാം.ഒന്ന് വിരട്ടി
നോക്കിയതാ. കൊണ്ടു.

തന്നെ സമ്മതിച്ചു കേട്ടൊ….

ഓഹ്,വരവ് വച്ചു.അല്ല തനിക്ക് കട്ട് തിന്നാലെ ദഹിക്കുവൊള്ളോ

ഇതേ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലൊ.

താൻ ആള് മോശം അല്ലല്ലോ…ഞാൻ ആ ഒരിതില് ചോദിച്ചു എന്നെയുള്ളൂ.
അല്ല,ഇന്നാ പലചരക്ക് കടേല് കേറി അല്ലെ.വല്ലോം തടഞ്ഞോ.

എന്ത് തടയാൻ,കേറിയത് മിച്ചം.ഒന്നും ഉണ്ടാരുന്നില്ല,കുറച്ച് ചില്ലറ മാത്രം.

ഓഹ്,അതിന്റെ പേരില് ഇവിടന്ന് ഒന്നും കരുതണ്ട.അതിനുള്ളത് ഇവിടെയില്ല.

അല്ലേലും ഇവിടുന്ന് വേണ്ട.കള്ളനാ പക്ഷെ മനസാക്ഷി വിട്ട് ഒന്നും വേണ്ട.

ഇയാൾ ആരാ കൊച്ചുണ്ണിയൊ.കട്ട് പാവങ്ങളെ സഹായിക്കാൻ.

ഞാൻ അത്ര പുള്ളിയൊന്നും അല്ല,
പക്ഷെ സാധാരണക്കാരന്റെ വീട്…. അത് ചെയ്യില്ല.

അതൊക്കെ ശരി,ഇന്നെന്റെ കച്ചോടം കണക്കാ.തന്റെ പരിപാടി എന്താ… പോണില്ലേ.

ഇപ്പൊ പോയാൽ ശരിയാവില്ല.
നാട്ടുകാർ ഇളകിയതല്ലെ.വെളുക്കും മുന്നേ പൊക്കോളാം.

ശരി…എന്ന ആ മൂലക്ക് വല്ലോം ചാഞ്ഞോ.വെട്ടം വീഴുന്ന മുന്നേ പൊയ്ക്കോണം.

അല്പം വെള്ളം തരുവോ,വല്ലാത്ത ദാഹം.നേരം ഇത്രയും ആയിട്ട് ഒരു തുള്ളി
കുടിച്ചിട്ടില്ല.

ജാനകി അടുക്കളയിലേക്ക് കയറി.
അവൾ കൊടുത്ത വെള്ളവും കുടിച്ച് ഒന്ന് തല ചായ്ക്കാൻ തുടങ്ങിയ നേരം വാതിലിൽ ഒരു തട്ട്
കേട്ടു.

എടൊ ആരോ വന്നല്ലോ….. പ്രശ്നം ആകുവോ.

താൻ അതും കൊണ്ട് മച്ചിലേക്ക് കയറു.ബാക്കി ഞാൻ നോക്കിക്കോളാം.

കള്ളൻ മച്ചിൽ ഒലിച്ചതും അവൾ വാതിൽ തുറന്നു.അവൾക്കു മുന്നിൽ സ്ഥലം എസ് ഐ
നിൽക്കുന്നു.ഷർട്ട്‌ തുറന്നിട്ട്‌ ഒരു സിഗരറ്റും കത്തിച്ചു അവൾ തുറക്കുന്നതും
നോക്കി അയാൾ നിൽക്കുന്നു…..

സർ എന്താ ഇതുവഴി…..

മൈക്ക് കെട്ടി കൊട്ടിഘോഷിച്ചു വരാം.അങ്ങ് മാറി നിക്കടി……

സാധാരണ വരുന്ന ദിവസം അല്ല.
പതിവില്ലാതെ ഒരു വരവ് അതാണ്…

ആ വരേണ്ടി വന്നു.ഒരു കള്ളനെ തപ്പി ഇറങ്ങിയതാ,പക്ഷെ കിട്ടിയില്ല.കിട്ടും എന്റെ
കൈക്ക് തന്നെ വന്നു വീഴും.
അത് പോട്ടെ,ഉറക്കം ഉളച്ചിറങ്ങിയ കാര്യം നടന്നില്ല,എന്ന ഇതെലും നടക്കട്ടെ എന്നു
വച്ചു.

എന്താ ഏമാന് കള്ളനെ പിടിക്കാൻ ഇത്ര ശുഷ്‌കാന്തി.അതും ഈ രാത്രി. പതിവ് ഇല്ലല്ലോ
ഇതുപോലെ….

മോളെ ജാനകി…… അവനെ പിടിച്ചു കൊടുത്താൽ രൂപാ 50000 കയ്യിലാ.

അത് നിസ്സാര തുക അല്ലെ ഉള്ളു അതിന് ആണോ ഇത്ര ആക്രാന്തം…

എടി,ഈ നാട്ടിൻ പുറത്ത് അത് വല്യ കുറവ് ഒന്നുമല്ല.കൂടാതെ സർവീസ് ബുക്കിൽ നല്ല പേരും
കിട്ടും.

ഓഹ് ഒന്നും കാണാതെ ഏമാൻ ഇറങ്ങില്ല എന്നറിയാം…..

കൂടുതൽ കിണിച്ചു നിൽകാതെ വാടി
അയാൾ അവളെയും ചേർത്തു പിടിച്ചുകൊണ്ട് അകത്തേക്ക് കയറി.
തന്റെ മാംസക്കഷണത്തിലേക്ക് ഇരച്ചു കയറിയ വികാരം അവളിൽ അടക്കുന്ന തിരക്കിൽ ആയിരുന്നു
അയാൾ.തന്റെ വികാരശമനത്തിന് ഒടുവിൽ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അയാൾ ഇറങ്ങിനടന്നു.
ഒരു മൂകസാക്ഷിയായി മച്ചിൽ ആ കള്ളനും.
*****
ദേഹം നുറുങ്ങി….വിയർപ്പിന്റെ കണങ്ങൾ തുടച്ചശേഷം ജഗിലെ വെള്ളം കുടിച്ചിറക്കുമ്പോൾ
കള്ളൻ
താഴെയെത്തിയിരുന്നു.

എന്തുപറ്റി,എന്താടോ താനെന്നെ കാട്ടിക്കൊടുക്കാഞ്ഞെ.രൂപാ 50000
കളഞ്ഞില്ലേ താൻ.ഇനിയും സമയം ഉണ്ട്.

ഹ ഹ ഹ…………ഒന്നു ചിരിച്ചിട്ട് അവൾ പറഞ്ഞുതുടങ്ങി.
“ടൊ കള്ളാ,ഈ ഏമാൻമാരെക്കുറിച്ച്
തനിക്കെന്തറിയാം.നാറികൾ..ഫ്യൂഊ”

എന്താടോ തനിക്കൊരു വരുമാനം അല്ലെ.ഒന്നുല്ലേലും കുറച്ചു പകൽ രാത്രിയാവില്ലല്ലൊ.

എടൊ കള്ളാ,ഈ ഏമാൻമാരൊക്കെ ഏതാ ഇനം.തനിക്കറിയില്ലെ അവരെ.
അവരുടെ മറ്റൊരു മുഖം താൻ കണ്ടുകാണില്ല.ഞാനിപ്പൊ തന്നെ കാട്ടിക്കൊടുത്താൽ
അവരെന്നെയും പിടിച്ചിടും.ഒളിപ്പിച്ച കുറ്റത്തിന്.എന്നിട്ട്
ആ തുക അവന്മാർ വീതിച്ചെടുക്കും
എനിക്ക് വ്യഭിചാരത്തിനും തന്നെ ഒളിപ്പിച്ചതിനും ആറു മാസം.എന്തിനാ വെറുതെ…..

താൻ ചോദിച്ചില്ലേ…..ഈ ഏമാൻമാര് നാറികൾ കാട്ടുന്നത് ഈ കള്ളനും കണ്ടിട്ടുണ്ട്.ഞാൻ
കട്ടതിന്റെ പങ്ക് കണക്ക് പറഞ്ഞു പോക്കറ്റിൽ ആക്കിയിട്ടും ഉണ്ട്.തന്റെ അവസ്ഥ കണ്ടു
പറഞ്ഞു എന്നെയുള്ളൂ.

അവസ്ഥ,ഒരു വിധത്തിൽ നമ്മൾ രണ്ടും ചെളിക്കുണ്ടിൽ അല്ലെടൊ.
തനിക്കും അറിയാല്ലോ ഇവരുടെ ഒരു പൊതു സ്വഭാവം.

താൻ പറഞ്ഞതും നേരാ.വല്യ ഏമാൻ മാരിൽ അധികവും കള്ളക്കൂട്ടവാ.ഈ പോയ
സാറിനെപ്പൊലെ.കൈക്കുലി എങ്ങനെ വാങ്ങാം എന്ന് ചിന്തിക്കുന്ന
കള്ളക്കൂട്ടങ്ങൾ.റോഡിലൂടെ ചുമ്മാ സൈക്കിൾ ഓടിച്ചു പോയാലും പോക്കറ്റ് നിറക്കാൻ ഒരു
കാരണം കണ്ടെത്തും ഇവറ്റകൾ.സത്യത്തിൽ കള്ളൻ എന്ന പേര് ഇല്ലെന്ന് മാത്രം.

എന്നെപ്പോലുള്ളവരുടെ അവസ്ഥയും മറിച്ചല്ലടൊ,ഇപ്പൊ കണ്ടില്ലേ.
ഇതൊക്കെയാ അവസ്ഥ.

കലിപ്പ് ആണല്ലോടൊ താൻ.

പിന്നെ ദേഷ്യം വരാതിരിക്കുമോ.ഇന്ന് ഏറ്റവും കൂടുതൽ കൂട്ടിക്കൊടുക്കുന്നത് ഈ
നാറികളാ.
ഇപ്പൊ ഈ പോയില്ലേ ഒരു നാറി…. അവന്റെ ഭാര്യയെ കൂട്ടിക്കൊടുത്തു കിട്ടിയതാ തോളത്തെ
നക്ഷത്രങ്ങൾ.
വലിയവൻമാരുടെ അന്തപ്പുരങ്ങളിൽ ഇതല്ല ഇതിലപ്പുറവും നടക്കും.
എന്നിട്ടതിന്റെ ചൊരുക്ക് തീർക്കാൻ ജീവിക്കാൻ മടിക്കുത്തഴിക്കുന്ന എന്നെപ്പോലെ
ആരുടെയെങ്കിലും മെപ്പോട്ട് കേറും.ചില ഏമാൻമാരുണ്ട് ചൂടുപറ്റാൻ വരും,മേലനങ്ങിയതിന്റെ
കൂലി ചോദിച്ചാലോ പിന്നെയാവട്ടെ എന്ന പറച്ചിലും.വേശ്യയുടെയടുത്ത് പോലും പറ്റുപറയുന്ന
എരപ്പാളികൾ.

എന്നാ വേണ്ടാന്ന് വച്ചൂടെ?

അത് തനിക്കും ആകാല്ലോ?പറച്ചിൽ എളുപ്പമാണ്,ഒരിക്കൽ ഇതുപോലെ കുഴിയിൽ വീണാൽ തിരിച്ചു
കേറാൻ വല്യ പാടാ…

ഞാനും ചിന്തിക്കായ്കയില്ല.നന്നായി ജീവിക്കാൻ ഒരു മനസും ഉണ്ട്.പക്ഷെ
സാഹചര്യം അങ്ങനെയാടൊ.

അതെ സാഹചര്യം അങ്ങനെ ആണ്.
ഇപ്പൊ താൻ കണ്ടതല്ലെ.തിരിച്ചു പോയപ്പഴുള്ള അയാളുടെ ഭാവം.

എങ്കിൽ പിന്നെ എന്തിനാ അയാളെ?

എന്തു ചെയ്യാനാടൊ കള്ളാ,അവരെ പിണക്കിയാ ഉള്ള കഞ്ഞിയിൽ മണ്ണ് വീഴും.ഉടക്കാൻ നിന്നതാ
ഒരിക്കൽ,
പിടിച്ചകത്തിട്ടു.മൂന്ന് നേരം കഴിക്കാൻ കിട്ടും.അവിടെയുള്ള ഏമാന്മാരുടെ കാര്യം
വേറെ,ഒത്താശ ചെയ്യാൻ സർക്കാര് ശമ്പളം വാങ്ങുന്ന കാക്കി വേഷം ധരിച്ച
മഹിളകളും.തോന്നും
പോലെ കേറിയിറങ്ങി ആ നാറികൾ. പുറത്ത് വന്നപ്പോഴേക്കും വെറും
ചണ്ടിപ്പരുവം.ചുരുക്കിപ്പറഞ്ഞാൽ
പൊട്ടക്കിണറിൽ വീണുപോയ സ്ഥിതി
ഒരു വേശ്യയുടെ സ്ഥിതി ഇതാണെങ്കി
പെട്ടുപോകുന്ന ബാക്കി പെണ്ണുങ്ങൾ,
അവരുടെ അവസ്ഥ.ചോരയും നീരും ഉള്ള ഒന്നിനെ കണ്ടാൽ ചില നാറിയ ഏമാൻമാർക്ക് തുടങ്ങും
എല്ലില്ലാത്ത മാംസത്തിലേക്ക് രക്തയോട്ടം.കൺ മുന്നിൽ കണ്ടതാ ഇതൊക്കെ,കൂട്ട്
നിൽക്കാനും കൂട്ടിക്കൊടുക്കാനും
ചില….. ഉലക്ക കേറിയാലും താഴെ കടി മാറാത്ത അവളുമാർ വേറെയും.
ഇപ്പൊ ഇങ്ങനെയെങ്കിലും പറ്റുന്നു.
പൊന്നിടത്തോളം പോട്ടെ.

ഒത്തിരി അനുഭവം ഉണ്ടല്ലോടൊ???

അനുഭവങ്ങൾ പറയാനാണേൽ ഇന്ന് ഈ രാത്രി പോരെടാ കള്ളാ.വല്യ സ്ഥാനത്തുള്ളവനൊക്കെ
കൂട്ടിക്കൊടുത്തും കൂടെക്കിടന്നും ഉണ്ടാക്കിക്കൂട്ടുന്നു.ചില അവളുമാർ കഴപ്പ്
തീർക്കാൻ തുനിഞ്ഞിറങ്ങും.
എല്ലാർക്കും എല്ലാം അറിയാം,പക്ഷെ സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി
അണിഞ്ഞു നടക്കുന്നു,അല്ലെങ്കിൽ ചാർത്തിക്കൊടുക്കുന്നു.

പുലർച്ചെ കോഴി കൂവി,വെളിച്ചം വീഴാൻ അധികമില്ല.തനിക്കിവിടുന്ന്
പോവാൻ സമയമെത്തിയിരിക്കുന്നു,
കള്ളൻ പതിയെ പുറത്തേക്കിറങ്ങി.
ഒട്ടും പ്രതീക്ഷയില്ലെങ്കിലും അയാൾ തിരിഞ്ഞുനിന്ന് അവളോട് എന്തോ ചോദിക്കാൻ
തുനിഞ്ഞു.

എന്താടോ പകുതിക്ക് നിർത്തിയെ ചുമ്മാ ചോദിക്ക്.ഒന്നുല്ലേലും ഒരു രാത്രി എനിക്ക്
കൂട്ടിരുന്നതല്ലേ.

ഞാൻ വരട്ടെ അടുത്ത അമാവാസി നാളിൽ നിന്റെ കരം പിടിക്കാൻ.കൂടെ പോരുമോ താൻ?പറഞ്ഞത്
പോലെ നമ്മുടെ സാഹചര്യം ഒന്ന് മാറ്റി നോക്കിയാലോ?

എന്തിനാടൊ കള്ളാ,വല്ല കാര്യവും ഉണ്ടോ തനിക്ക്.ഇങ്ങനെയൊക്കെ ജീവിച്ചാൽ പോരെ.

ജാനകി,ഇരുട്ടിൽ ജീവിക്കുന്നവരാ നമ്മൾ.ഇരുട്ടിന്റെ മക്കൾ.നമ്മുക്കും വെളിച്ചത്തിൽ
ജീവിച്ചുകൂടെ.നമ്മളെ അറിയാത്ത ഏതേലും നാട്ടിൽ.ഒന്ന് സ്വസ്ഥമായി ഉറങ്ങുന്ന ദിവസങ്ങൾ
നമ്മുക്കും വേണ്ടേ.

തനാള് കൊള്ളാല്ലോ,പൂതി കൊള്ളാം.
ഒരു രാത്രിയുടെ പരിചയം കൊണ്ട്
കൂടെ പൊറുപ്പിക്കാന്നാ.നല്ല കഥ.

എന്തോ കൂടെ കൂട്ടിയാലോ എന്നൊരു തോന്നൽ.പിന്നെ പരിചയം,ഒരു രാത്രി ഒരു
അപരിചിതനോട്‌,അതും കള്ളൻ
മനസ്സ് തുറന്നില്ലേ നീയ്.അതുമതി ഇനി മുന്നോട്ട് ജീവിക്കാൻ.

കള്ളാ,താൻ ചെല്ല്… വെളുക്കാനായി.
ചെന്ന് ഒരു പെണ്ണിനെ മാന്യമായി പോറ്റാനുള്ള വഴികാണ്.പിന്നെയൊരു കുടില് അവന്റെ
നെഞ്ചിൽ ഉറങ്ങാൻ.
അന്ന് തന്റെ വലതുകരം പിടിക്കാൻ ഞാനുണ്ടാകും.

അയാൾ ഇരുളിലെക്ക് മറയുന്നതും നോക്കി അവൾ ആ പടിക്കൽ നിന്നു.
അവൾക്ക് അവനിലുള്ള വിശ്വാസം
കണ്ണുകളിൽ തിളങ്ങിനിന്നു.അവളും
മാറി ചിന്തിച്ചു തുടങ്ങിയിരിക്കണം. ഒരു ദിവസം എങ്കിലും വെളിച്ചത്തിൽ ജീവിക്കാൻ
ആഗ്രഹിച്ചിരിക്കണം……

?അവസാനിച്ചു?
.ആൽബി.

43980cookie-checkഒരു രാത്രിയുടെ പരിചയം

Leave a Reply

Your email address will not be published. Required fields are marked *