ഇതൊക്കെ വേണോ 1

Posted on

എന്റെ മറ്റൊരു ആശയം കൂടി ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു പതിവിൽ
വിപരീതമായി ഞാൻ ഇതിൽ ഒരൽപ്പം കമ്പി ഉൾപ്പെടുത്തിയിട്ടുണ്ട് നായകന്റെ സ്വഭാവം
വിവരിക്കാൻ അതാവശ്യം ആയതുകൊണ്ട് മാത്രം ഞാൻ എഴുതിയതാണ് ഇതുവായിച്ചിട്ടു ഇതാണോടാ
….മോനെ നിന്റെ കമ്പി എന്നുമാത്രം ചോദിക്കരുത് സെക്സ് വായിച്ചും കെട്ടുംമുള്ള അറിവേ
ഉള്ളു എന്നതുകൊണ്ട് ഇങ്ങനെ ആയിരിക്കും എന്നുള്ള പ്രതീക്ഷയിൽ എഴുതിയതാണ് പതിവുപോലെ
തെറ്റുകൾ സ്വാഭാവികം ആയതുകൊണ്ട് നിങ്ങള്ക്ക് അതൊക്കെ ക്ഷമിച്ചു ശീലം ഉള്ളതുകൊണ്ടും
ഞാൻ ക്ഷമിക്കണം എന്ന് പറയുന്നില്ല അപ്പൊ കഥയിലേക്ക് കടക്കാം
ആാാ പാതിരാത്രിയിലും ആ ആഡംബര ഇരുനില സൗധം തലയുയർത്തിതന്നെ നിന്നു അതിന്റെ യശസ്
ഓതികൊണ്ട് കക്കോടിപുഴയുടെ അരികിൽ തീർത്ത ആ അത്യാഢംബര സൗദത്തിനു കക്കോടിപുഴയേക്കാൾ
സൗന്ദര്യം തോന്നിപോകും അത്രയും സുന്ദരി ആണവൾ
ആ വീടിന്റെ മതിലിൽ കൊത്തിവച്ച ആ പേരിലേക്കാണ് ആദ്യം ആരുടേയും കണ്ണുകൾ ചെല്ലുക
SAKIR HUSSAIN
CHAIRMAN
HUSSAIN GROUP OF COMPANIES
അതെ സാകിർ ഹുസൈൻ ഇന്ത്യയിലെ young multi billionaire
140ൽപരം ബ്രാഞ്ചുകളിൽ 2000ത്തോളം തൊഴിലാളികളും 8രാജ്യങ്ങളിൽ സാന്നിധ്യവുമായിട്ടുള്ള
ഹുസൈൻ ഗ്രൂപ്പിന്റെ സാരഥി 26വയസ്സുകാരൻ ഇത്രയും ചെറുപ്രായത്തിൽ തന്നെ കൈവരിച്ച വൻ
ബിസിനസ്‌ വിജയങ്ങളുടെ പേരിൽ എന്നെന്നും ഉയർന്നുകേൾക്കുന്ന പേര്
ഇന്റർലോക്ക് പാകിയ നടപ്പാതകൾക്കു ഇരുവശവുമായി പുല്ലുവിരിച്ചിരിക്കുന്നു അതിമനോഹരമായ
പൂച്ചെടികളാൽ അലങ്കരിച്ചിരിക്കുന്ന ആ പുന്തോട്ടവും പോർച്ചിൽ വിശ്രമം കൊള്ളുന്ന
അത്യാഢംബര കാറുകളും ഭാഗ്യവാന്മാരാണ് ഇവിടെ വസിക്കുന്നവർ എന്ന് ഏതൊരു
കാഴ്ചക്കാരനെക്കൊണ്ടും പെട്ടെന്ന് നിഗമനത്തിലെത്തിക്കും
പക്ഷെ കാഴ്ചക്കാരുടെ നിഗമനത്തിനുമതീതമാണ് സാകിർ ഹുസ്സൈന്റെ ജീവിതം
അതുമനസ്സിലാക്കണമെങ്കിൽ അങ്ങോട്ട് അയാളുടെ കിടപ്പുമുറിയിലേക്ക് കടന്നു ചെല്ലണം
കോടികളുടെ ആസ്തിയുണ്ടായിട്ടും അത്യാഡംബരങ്ങൾ ഒരുപാടുണ്ടായിട്ടും സ്വന്തമെന്നു പറയാൻ
ഈ ഭൂമിയിൽ ആരുമില്ലാത്തവനായി ജീവിക്കേണ്ടി വന്നവന്റെ ജീവിതത്തിലേക്ക്
ആ ഇരുനില ബംഗ്ളാവിന്റെ രണ്ടാമത്തെ നിലയിലെ പുഴയോട് മുഖം ചേർത്തുനിൽക്കുന്ന ആ
കിടപ്പുമുറിയിലേക്ക് ചെല്ലണം 8ളം മുറികളുള്ള ആ ആഡംബര ബംഗ്ലാവിലെ എല്ലാമുറികളും
ആഡംബരപൂരിതമാണെങ്കിലും പുഴയോട് ചേർന്ന ബാൽക്കണിയും ചില്ലുജനാലകളാൽ തീർത്ത
മതിലുകളുമാണ് ആ മുറിയെ മാറ്റിയുള്ളവയിൽ നിന്നും വ്യത്യസ്തമാകുന്നത്
അവിടെ ആ ശീതികരിച്ച മുറിയുടെ തണുപ്പിലും വിയർപ്പ് അയാളെ
വേട്ടയാടിക്കൊണ്ടിരിക്കുന്നു ആ വിയർപ്പുതുള്ളികളുടെ കാരണം അവന്റെ ജീവിതത്തിൽ
നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ആണ് അതൊരു സ്വപ്നമായി 20വർഷത്തിലേറെയായി അവനെ
വേട്ടയാടിക്കൊണ്ടിരിക്കുന്നു അതിന്റെ ആയം മനസ്സിലാക്കണമെങ്കിൽ ആ സ്വപ്നത്തിലേക്ക്
നമ്മളും കടന്നുചെല്ലണം അവന്റെ ജീവിതത്തിലെ ആ നശിച്ച ദിവസത്തിലേക്ക് സാകിർ ഹുസൈൻ
എന്നവൻ ജീവിതത്തിൽ ഒന്നുമില്ലാത്തവനായി ആരുമില്ലാത്തവനായി മാറിയ ആ ദിവസത്തിന്റെ
ഓർമകളിലേക്ക്
**സമയം 6മണിയോടടുക്കുന്നു ഇരുട്ട് വഴികളെ അല്പാല്പം വിഴുങ്ങിതുടങ്ങിയിരിക്കുന്നു
ഇരുട്ടുവീണുതുടങ്ങിയ ആ വഴികളിൽ വെളിച്ചം പായിച്ചുകൊണ്ട് ഒഴുകി
നീങ്ങിക്കൊണ്ടിരിക്കുകയാണ് ആ വെളുത്ത ബെൻസ് കാർ വളരെ പതുക്കെയാണ് അതു
നീങ്ങിക്കൊണ്ടിരിക്കുന്നത് കാറിന്റെ നിയന്ത്രണം മുഴുവൻ അപ്പുവേട്ടൻ എന്ന തഴക്കം
വന്ന സാരഥിയുടെ കയ്യിൽ അതിസുരക്ഷിതം വളരെ സൂഷ്മതയോടെയാണ് അപ്പുവേട്ടൻ കാർ
പായിക്കുന്നത് പിൻസീറ്റിൽ ഹുസൈൻ സാഹിബാണ് കോഴിക്കോട് അറിയപ്പെടുന്ന ഒരു
വ്യക്തിത്വമാണ് ഹുസൈൻ സാഹിബ്‌ കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരികളിൽ ഒരാൾ
കാഴ്ചയിൽ തന്നെ ആഢ്യത്വം വ്യക്തമാണ് എപ്പോഴും മുണ്ട്‌ഷർട്ടുമാണ് അദ്ദേഹത്തിന്റെ
ഇഷ്ടവേഷം വിലയേറിയവ തന്നെ ആണ് അതും അദ്ദേഹത്തോട് ചേർന്നു തോളിൽ ചാഞ്ഞുകൊണ്ട്
പ്രിയതമ ആയിഷയും ഉണ്ട് ആയിഷയുടെ മടിയിലായി 6വയസ്സുകാരൻ സാകിർ ഹുസൈനും ഉണ്ട്
അതിസുന്ദരിയാണ് ആയിഷ സ്നേഹവും സഹജീവികളോട് കാരുണ്യവും ആയിഷയുടെ തനതു ശൈലിയാണ്
ആയിഷയ്ക്കും ഹുസൈൻ സാഹിബിനും ഈ ലോകത്തു സ്വന്തമെന്നു പറയാൻ സാകിർ ഹുസൈൻ മാത്രമേ
ഉള്ളു ഒരേ പള്ളിക്കമ്മിറ്റി നടത്തുന്ന വ്യത്യസ്ത അനാഥാലയങ്ങളിൽ വളന്നവർ
പ്രായപൂർത്തി എത്തുന്നതോടെ അവർ ഇരുവരെയും ഒന്നുചേർത്തുവിട്ടു അതിനു ശേഷം ഇന്നുവരെ
അവർ ഒരുമിച്ചാണ് ദൈവസഹായം ഒന്നുകൊണ്ടുമാത്രം ഹുസൈൻ സാഹിബിന്റെ ബിസിനസ്‌ പെട്ടെന്ന്
വളന്നുവന്നു കോഴിക്കോട് അറിയപ്പെടുന്ന വ്യാപാരിയുമായി അദ്ദേഹം വളരുകയും ചെയ്തു
പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ടിരിപ്പാണ് കൊച്ചു സാകിർ കാഴ്ചകൾ എന്നും അവനു അത്ഭുതവും
സന്തോഷവുമാണ് ഹുസൈൻ സാഹിബിന്റെ ഉറ്റതോഴനും ബിസിനസ്‌ പാർട്ണറുമായ ഹനീഫയുടെ
സഹോദരിയുടെ കല്യാണത്തിന് ഒരുക്കിയ വിരുന്നിനായി പോകുകയാണ് ഹുസൈൻ സാഹിബും കുടുംബവും
ഹനീഫയുടെ ആഡംബരവും പ്രൗഢിയും വിളിച്ചോതുന്ന രീതിയിൽ തന്നെയായിരിക്കും വിവാഹം
എന്നതുകൊണ്ട് തന്നെ ഒട്ടും കുറയാതെ തന്നെയാണ് 3പേരും വസ്ത്രം ധരിച്ചിരിക്കുന്നത്
പെട്ടെന്ന് തന്നെ വാഹനം വിരുന്നിനരികിൽ എത്തി ഒരൽപ്പം ആളൊഴിഞ്ഞ സ്ഥലത്തു ഹുസൈൻ
സാഹിബിനെയും കുടുംബത്തെയും ഇറക്കിയശേഷം വണ്ടിപാർക്കുചെയ്യാനായി അപ്പുവേട്ടൻ
മുന്നോട്ട് നീങ്ങി
വിരുന്നിലേൽക്കു പോകാനായി തിരിഞ്ഞ ഹുസൈൻ സാഹിബിനെയും കുടുംബത്തെയും വരവേറ്റത്
കയ്യിൽ കത്തിയുമായി നിൽക്കുന്ന അവിടുത്തെ നാടൻ ചട്ടമ്പിമാരിൽ ഒരാളായിരുന്നു അയാൾ
മുന്നോട്ടാഞ്ഞു പണമാണ് അവന്റെ ആവശ്യം എന്ന് തിരിച്ചറിഞ്ഞ ഹുസൈൻ സാഹിബ്‌ തന്റെ
പോക്കറ്റിൽ നിന്നും 50രൂപയുടെ ഒരുകെട്ട് നോട്ടുകൾ അവന്റെ നേരെ നീട്ടി പതിയെ പതിയെ
സൂക്ഷ്മതയോടെ അവനതു വാങ്ങിയെങ്കിലും തിരിഞ്ഞുനടക്കാൻ ഒരുങ്ങുമ്പോളാണ് ആയിഷയുടെ
കഴുത്തിൽ കിടക്കുന്ന വിലപിടിപ്പുള്ള നെക്ലസിലേക്കു അവന്റെ ശ്രദ്ധപതിഞ്ഞതു അവൻ
അതുപൊട്ടിച്ചെടുക്കാൻ മുന്നോട്ടാഞ്ഞതും പ്രിയതമയ്ക്കു എന്തെകിലും സംഭവിക്കുമോ എന്ന
ഭയം ഹുസൈൻ സാഹിബിനെ മുന്നോട്ടു ചലിപ്പിച്ചതും ഒരുമിച്ചയൊരുന്നു
പക്ഷെ ആ പാകംവന്ന ചട്ടമ്പിയുടെ കൈ അതിവേഗം ചലിച്ചു ഹുസൈൻ സാഹിബിന്റെ നെഞ്ചിൽ തന്നെ
ആ കടാര ആഴന്നിറങ്ങി വായിലൂടെയും നെഞ്ചിൽ ഏറ്റ മുറിവിലൂടെയും തെറിച്ചുവീണ
രക്തത്തുള്ളികളോടൊപ്പം ഹുസൈൻ സാഹിബും നിലംപതിച്ചപ്പോൾ ആ കയ്ച്ച കണ്ടു മുന്നോട്ടാഞ്ഞ
ആയിഷയുടെ കഴുത്തിലൂടെയായിരുന്നു ആ കടാര തെന്നിമാറിയതു കഴുത്തിൽ നിന്നും
തെറിച്ചരക്തം നേരെ തെറിച്ചു വീണത് സാക്കിറിന്റെ മുഖത്തുതന്നെയായിരുന്നു *****——–

ഉമ്മാആആ
സാകിർ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു
കയ്യിൽ കെട്ടിയിരിക്കുന്ന preasure മേശ്റിങ് വാച്ച് ചുവപ്പുവെളിച്ചത്തിൽ ഹൈ ബിപി
എന്ന് സിഗ്‌നൽ തന്നുകൊണ്ടിരിക്കുന്നു
തല ആരോ വെട്ടിപൊളിക്കുംപോലെ ഉള്ള വേദനയാണ് ദിവസവും ഇതൊരു തുടർകഥ ആണെങ്കിലും ഈ വേദന
ഇപ്പോഴും സഹിക്കാവുന്നതിലും അപ്പുറമാണ് അവൻ ചാടിയെണീറ്റു ഷെൽഫ് തുറന്നു preasure
ഗുളികകൾ നാലെണ്ണമെടുത്തു വായിലേക്ക് വച്ചു ബോട്ടിൽ തുറന്നു വെള്ളം കുടിച്ചിറക്കി
വേദന പക്ഷെ ഒരു ഷമനവുമില്ലാതെ അതുപോലെ തന്നെ തുടരുകയാണ് അവൻ കട്ടിലിൽ കമിന്ന്
കിടന്നു തലയിണയിൽ തല പോയതിവച്ചു മറ്റൊരു തലയനയെടുത്തു തലയുടെ പിന്നിൽ അമർത്തിവെച്ചു
വേദനയ്ക്ക് ഒരല്പം ആശ്വാസം ലഭിച്ചുതുടങ്ങിയപ്പോൾ അവൻ പതുക്കെ കണ്ണുകൾ അടച്ചു
അടച്ചങ്ങനെ കിടന്നു പതിയെ പതിയെ വീണ്ടും മയക്കത്തിലേക്ക് തെന്നിവീണ്
അന്നത്തെ ആ സംഭവത്തിനുശേഷം ഈ സ്വപ്നം അവനെ വേട്ടയാടാത്ത ഒരുദിവസം പോലുമില്ല അവന്റെ
നാദിയ അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നവരെ പക്ഷെ ആ സമാദാനം അധികനാൾ
നീണ്ടുനിൽകാതെ തന്നെ അവനെയും വിട്ടുപോയി അവളുടെ മരണത്തിലൂടെ അതിനു ശേഷം നാദിയയുടെ
ഓർമകളും അവനെ വേട്ടയാടിത്തുടങ്ങി
*****—–ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം ബാക്കിയായത് അവനും ഉപ്പയുടെ സമ്പാദ്യവും
മാത്രമാണ് അപ്പുവേട്ടൻ അന്നുമുതൽ ഇന്നുവരെ അവനോടൊപ്പം ഉണ്ട് അവന്റെ മാനസിക ബലവും
അദ്ദേഹം തന്നെ അന്നുമുതൽ ഇന്നുവരെ അവൻ ഒറ്റയ്ക്ക് തന്നെ സുഹൃത്‌ബന്ധങ്ങൾ അതികം
വളർത്താതെ അവൻ കൊണ്ട്നടക്കാരാണ് പതിവ് കാരണം മറ്റൊന്നുമല്ല ഉമ്മയുടെ സ്നേഹം എന്നും
അവനൊരു ദൗർലബ്യം ആണ് അതുകൊണ്ട് തന്നെ കൂട്ടുകാരോടൊപ്പം അടുപ്പങ്ങൾ കൂടിയാൽ അവരുടെ
ഉമ്മയെക്കുറിച്ചുള്ള വാക്കുകൾ അവരുടെ ഉമ്മമാരെ നേരിട്ടുകാണേണ്ടുന്ന സാഹചര്യം ഒക്കെ
അവനിൽ സങ്കടങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാക്കും അതിനാൽ തന്നെ അത്തരം സാഹചര്യം അവൻ
പരമാവധി ഒഴിവാക്കിയാണ് അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് വ്യക്തിബന്ധങ്ങൾ
കുറയ്ക്കാനായി അവൻ മുഴുവൻ സമയവും തന്റെ ബിസിനസിൽ ഏർപ്പെട്ടു ഉപ്പ മരികുമ്പോൾ
ബാക്കിയാക്കിയതിന്റെ സ്ഥാനത്തു ഇപ്പോൾ 2000കോടിയിൽ അധികമാണ് ഹുസൈൻ ഗ്രൂപ്പിന്റെ
ആസ്തി *****
അവൻ പതുക്കെ മയക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു
ഇത്തവണയും ഓർമ്മകൾ അവനെ വിട്ടുകൊടുത്തില്ല അവന്റെ നാദിയയുടെ ഓർമ്മകൾ അവനെ തേടിവന്നു
ആ ഓർമ്മകൾ അവനിൽ ഒരു പുഞ്ചിരി ഉണർത്തി
പാസിമുടിയാണ് അവൾക്കു അവന്റെ മുന്നിൽ മാത്രം അവൾ തട്ടത്തിനിടയിൽ നിന്നും
മോചിപ്പിക്കുന്നവ അതിസുന്ദരിയൊന്നുമല്ലവൾ ഇരുനിറമാണ് അതവളെ പലപ്പോഴും സുന്ദരി
ആകുന്നതായും തോന്നിയിട്ടുണ്ട് അവനു വട്ടമുഖവും നുണക്കുഴികളും അവളുടെ
മാറ്റുണർത്തുന്നു അതിമിനുസ്സമുള്ളതാണ് അവളുടെ ശരീരം മറ്റൊന്നിനും അതിനോടുപമിക്കാൻ
അവനു സാധിക്കില്ല അത്രയും മൃദുലമാണ് അവൾ എപ്പോഴും ഒരു ചിരി മുഖത്തണിഞ്ഞു എല്ലാ
സങ്കടങ്ങളെയും മറന്നു സൗമ്യമായി നടന്നുനീങ്ങും
പെട്ടെന്ന് കാഴ്ചകൾ മാഞ്ഞു അവളുടെ തണുത്തുറഞ്ഞ ശരീരം അവന്റെ മുന്നിൽ വ്യക്തമായ നേരം
അവൻ ഞെട്ടിയുണർന്നു
വീണ്ടും തലവേദന ശക്തമായി ഇനി മറ്റുവഴികളൊന്നുമില്ല ഒരു ദിവസം 4കൂടുതൽ preasure
ടാബ്ലറ്റ് കഴിക്കാൻ പാടില്ല അതു വലിയ ദോഷങ്ങൾ ഉണ്ടാക്കും എന്നറിഞ്ഞിട്ടും അവൻ
2ടാബ്ലറ്റ് കൂടി കഴിച്ചു
തല പൊട്ടിത്തെറിക്കുമ്പോലെ ഇനി മറ്റൊരു വഴിയും ഇല്ല അവൻ തന്റെ മൊബൈൽ തിരഞ്ഞു
കയ്യെത്തിപിടിച്ചു മൊബൈൽ ഓൺ ആക്കി അതിൽ കോൺടാക്ട് ഡോക്ടർ ശ്വേത എന്ന നമ്പർ ടൈൽ
ചെയ്തു
അൽപ്പം റിങ് ചെയ്തിട്ടാണെങ്കിലും മറുതലക്കൽ ഫോൺ എടുത്തു
ഹലോ ഡോക്ടർ I’m really sorry but I have no other options that memmories again
haunt me
I cant get out from it
Ohh സാകിർ തന്റെ പ്രശ്നം എനിക്ക് ശെരിക്കും അറിയാവുന്നതല്ലേ അതുകൊണ്ട് തന്നെ ആണ്
ഞാൻ ഈ നേരത്തും ഫോൺ എടുത്തത് താൻ പറയെടോ
താങ്ക്സ് ഡോക്ടർ പക്ഷെ ഈ ഓർമ്മകൾ അതു ഇഞ്ചിഞ്ചായി എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്
എത്ര ടാബ്ലറ്റ് കഴിച്ചിട്ടും ഹൈ ബിപി തന്നെ കാണിക്കുന്നു എനിക്ക് വയ്യ ഡോക്ടർ iam
fedup
നോക്ക് സാകിർ തന്നോട് ഞാൻ പറഞ്ഞില്ലേ ഒരു വിവാഹം അതു തന്റെ ജീവിതത്തിൽ അനിവാര്യമാണ്
അല്ലാതെ മറ്റൊരു പോംവഴിയും ഞാൻ കാണുന്നില്ല പ്ലീസ് താൻ എങ്ങനെയെങ്കിലും ഒരു
വിവാഹജീവിതത്തിലേക്ക് കടക്കു
ഡോക്ടർ എല്ലാം അറിഞ്ഞുകൊണ്ട് ഡോക്ടർ ഇങ്ങനെ സംസാരിക്കല്ലേ എന്റെ നാദിയയുടെ
സ്ഥാനത്തു ഞാൻ എങ്ങനെ വേറൊരാളെ കാണാൻ പറ്റും അവളെപോലെ ആർക്കും എന്നെ സ്നേഹിക്കാൻ
പറ്റും എനിക്കു വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി എന്നിലെ മനുഷ്യനെ
വളർത്തിയവൾ അല്ലെ അവൾ പക്ഷെ ആ മനുഷ്യസ്നേഹം അനുഭവിക്കാൻ അവൾക്കു
ഭാഗ്യമുണ്ടായില്ലല്ലോ
സാകിർ പ്ലീസ് താൻ ഇപ്പോൾ സെന്റിമെന്റൽ ആവല്ലേ നീ തന്നെ ആലോചിച്ചുനോക്ക് നിന്നിലെ
മനുഷ്യനെ അവൾ ഉണർത്തി നിന്റെ ന്യുനതകൾ തിരുത്താൻ നിന്നോടൊപ്പം അവൾ നിന്നു പക്ഷെ താൻ
അവൾക്കു ശേഷം മറ്റൊരു ജീവിതത്തിലേക്ക് കടന്നില്ലെങ്കിൽ അവളുടെ ത്യാഗത്തിനു
പിന്നെന്തുവിലയാണ് ഉള്ളത് അവളുടെ അവസാനവാക്കുകൾ നീയും വായിച്ചതല്ലേ നിന്റെ മറ്റൊരു
ജീവിതം അവൾ ആഗ്രഹിച്ചിരുന്നു പിന്നെ അവളുടെ മരണത്തിനു താൻ ഒരിക്കലും ഉത്തരവാദിയായി
ഞാൻ കണക്കാക്കുന്നില്ല അവളുടെ മനസ്സിലെ ഡിപ്രെഷൻ അവൾ ഒരിക്കലും തുറന്നു പറഞ്ഞില്ലേ
പറഞ്ഞിരുന്നെങ്കിൽ അതിനുള്ള ചികിത്സ കൂടി നമുക്കു ചെയ്യാമായിരുന്നു പക്ഷെ അവൾ തന്റെ
ജീവനേക്കാൾ നിന്നെ സ്നേഹിച്ചു നിന്റെ ജീവനനെ മഥിച്ചു അതുകൊണ്ട് സാകിർ താൻ എത്രയും
പെട്ടെന്ന് ഒരു വിവാഹം കഴിക്കു അവളുടെ ത്യാഗത്തിനു വിലകൽപ്പിക്കുന്നെകിൽ മാത്രം
ശെരി ഡോക്ടർ ബട്ട്‌ എനിക്കൊരാല്പം സമയം വേണം
ഓക്കേ സാകിർ ഒരല്പം സമയം എടുത്തോളൂ പക്ഷെ ഒരുപാട് വൈകിക്കരുത്
ഇല്ല ഡോക്ടർ ഞാൻ ഒരു യാത്ര പോകുകയാണ് അതു കഴിഞ്ഞു വന്നാൽ ഉടനെ ഞാൻ മറ്റൊരു
ജീവിതത്തിനായി ശ്രമിക്കാം
ഓക്കേ സാകിർ അപ്പോൾ എന്തു സഹായത്തിനും എന്നെ വിളിക്കാൻ മടിക്കരുത് പിന്നെ
സൂക്ഷിച്ചു യാത്ര പോകുക വന്ന ഉടനെ കല്യാണം ഉണ്ടാകണം
താങ്ക്സ് ഡോക്ടർ ഞാൻ ഇപ്പോൾ തന്നെ പുറപ്പെടുകയാണ്
അപ്പുറത്ത് ഫോൺ വെക്കുന്ന ശബ്ദം കേട്ടു സാകിർ തന്റെ ഫോൺ ബെഡിലേക്കു ഇട്ടു
പെട്ടെന്ന് അലമാരയുടെ അടുത്തേക്ക് നടന്നു പതുക്കെ അലമാര തുറന്നു തന്റെ ട്രാവലിംഗ്
ബാഗ് എടുത്തു ബാഗ് എടുക്കുന്നിടയിൽ പെട്ടെന്ന് അവന്റെ കണ്ണ് ആ പഴയ ഫോട്ടോയിൽ ഉടക്കി
അവൻ അതൊന്നു എടുത്തു നോക്കി അവന്റെ ഉപ്പയും ഉമ്മയും ഉമ്മയുടെ കയ്യിൽ കുഞ്ഞു സാകിറും
അവൻ ഒരൽപ്പം അതുനോക്കി നിന്നു പിന്നെ ഓർത്തു അതെ ഉപ്പയെയും ഉമ്മയെയും ഒന്ന് പോയി
കാണണം
അവൻ പെട്ടെന്ന് തന്നെ കുറച്ചു വസ്ത്രങ്ങൾ ഒക്കെ എടുതു അവന്റെ ട്രാവൽ ബാക്പാക്കിൽ
നിറച്ചു ബാഗ് തോളതിട്ടു വണ്ടിയുടെ കീ എടുക്കാൻ തിരിഞ്ഞു 5ളം ബെൻസ് കാറുകളുടെ കീകൾ
കിടക്കുന്നു അതിൽ ഒന്നിന്റെ കീ എടുത്തു പുറത്തേക്കു ഇറങ്ങുമ്പോഴാണ് അതു കണ്ണിൽ
പെട്ടത് അവന്റെ ബൈക്കിന്റെ കീ
ബൈക്ക് റൈഡ് വളരെ വെറുത്തിരുന്നതാണവൻ ഒരിക്കൽ നദിയയുടെ നിർബന്ധനത്തിനു വഴങ്ങിയാണ്
അവൻ ആ ducati pinacle വാങ്ങിയത് തന്നെ അതിന്റെ പുറകിൽ അവനോട് ചേർന്നിരുന്നു
യാത്രചെയ്യാൻ അവൾക്കു എന്നും ഇഷ്ടമായിരുന്നു
അവൾ നഷ്ടപ്പെട്ട ശേഷം അവൻ ആ വണ്ടിയും അവിടെ ഉപേക്ഷിച്ചു
ഇന്നത്തെ യാത്രയിൽ ഇതാണ് കൂടുതൽ നല്ലത് കാരണം തന്റെ കാറിൽ പോയാൽ അതു മറ്റുള്ളവർക്ക്
തന്നെ പെട്ടെന്ന് കണ്ടെത്താൻ പറ്റും ബൈക്കിൽ ആവുമ്പോൾ അതു സാധ്യമല്ല തനിക്കു ബൈക്ക്
ഉണ്ട് എന്നത് തന്നെ വളരെ കുറച്ചു പേർക്ക് മാത്രം അറിയുന്ന കാര്യമായതുകൊണ്ട് മറ്റു
ശല്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്യാം
അവൻ കാറിന്റെ കീ അവിടെ വച്ചു ബൈക്കിന്റെ കീ കയ്യിൽ എടുത്തു തൊട്ടടുത്ത മുറിയിലേക്ക്
നടന്നു അവിടെ ബൈക്ക് റൈഡിങ്ങിന് വേണ്ട എല്ലാത്തരം അക്‌സെസ്സറിസ് ഉണ്ടായിരുന്നു അവൻ
അതിൽ നിന്നും ജാക്കറ്റ് ഗ്ലൗസ് kneecap ബൂട്ട് ഹെൽമെറ്റ്‌ എല്ലാം എടുത്തു തന്റെ
ബാക്പാക് എടുതു തയെക്കു ഇറങ്ങി
ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു അതിലെ ചാറ്റ് പേജിൽ ഒരേ ഒരു കോൺടാക്ട്
ജാസ്മിൻ എന്ന കോൺടാക്ട് സെലക്ട്‌ ചെയ്തു ശേഷം മെസ്സേജ് ടൈപ്പ് ചെയ്തു
*ജാസ്മിൻ എന്റെ ഓർമ്മകൾ എന്നെ വീണ്ടും വേട്ടയാടുന്നു അതിൽ നിന്നും ഇനി ഒരു
ഒളിച്ചോട്ടം സാധ്യമല്ല വിവാഹം അല്ലാതെ മറ്റൊരു പോംവഴിയും എന്റെ മുന്നിൽ ഇല്ല
എന്നാണ് ശ്വേത പറയുന്നത് എനിക്കി അതിനു ഒരല്പം സമയം ആവ്ശ്യമാണ് മനസ്സിനെ ഒന്ന്
തണുപ്പിക്കണം അതിനു ഇപ്പോൾ ഒരു യാത്ര അനിവാര്യമാണ് അതുകൊണ്ട് ഞാൻ പുറപ്പെടുന്നു
എന്ന് മടങ്ങി വരും എന്നത് നിശ്ചയമില്ല ഇനി മടങ്ങി വരുമോ എന്നതും നിശ്ചയമില്ല
മനസ്സൊന്നു തണുക്കാൻ യാത്ര അനിവാര്യമാണ് ഞാൻ മടങ്ങി വരുന്നത്വരെ കമ്പനി ഒരു പോറലും
ഏൽപ്പിക്കാതെ നോക്കുംഎന്നറിയാം എങ്കിലും കമ്പനി നോക്കിക്കികൊള്ളുക എന്നറിയിക്കുന്നു
അപ്പോൾ കാണാം
മെസ്സേജ് സെന്റ് ചെയ്തു കഴിഞ്ഞു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്കു ഇട്ടുകൊണ്ട്
പുറത്തേക്കു നടന്നു
ജാസ്മിൻ പാവമാണവൾ തന്റെ കമ്പനിയിലെ പേർസണൽ അസിസ്റ്റന്റ് പക്ഷെ അവൾ അവന്
മറ്റാരൊക്കെയോ ആണ് നാദിയയുടെ മരണശേഷം അവൾ തനിക്കു വലിയൊരു തങ്ങണ് തന്റെ എല്ലാം
അവൾക്കറിയാം പക്ഷെ എന്നിട്ടും അവൾ തന്നോടൊപ്പമേ നിന്നിട്ടുള്ളു അതുകൊണ്ടാണ് അവൻ
അവളുടെ കോൺടാക്ട് മാത്രം സൂക്ഷിക്കുന്നതും അവൾക്ക് മാത്രം വാട്സ്ആപ്പ് സ്ഥാനം
നൽകിയതും എല്ലാം അറിഞ്ഞുകൊണ്ടും അവൾ തന്നോട് എത്രയോ പ്രാവശ്യം എന്റെ
ജീവിതത്തിലേക്ക് കടന്നുവരട്ടെ എന്ന് ചോദിച്ചതാണ് പക്ഷെ അവളുടെ വീട്ടുകാർക്കുമുന്നിൽ
താനിപ്പോഴും ഒരു സ്ത്രീലമ്പടനും കുടുംബത്തിൽ കയറ്റാൻ കൊള്ളാത്തവനുമാണ് അന്നൊരിക്കൽ
അവളുടെ ഉപ്പ അവനോടു പറഞ്ഞത് സാകിർ താങ്കൾക്ക് വിവാഹം ഒരു കുട്ടികളിയായിരിക്കും
ചായകുടിക്കുന്നപോലെ നിങ്ങളൊക്കെ ഭാര്യമാരെ മാറ്റുകയും ചെയ്യും അതുകൊണ്ട് നിങ്ങൾ
നിങ്ങൾക്ക് ചേരുന്ന ഇടത്തുനിന്നും ഒരു ബന്ധം ആലോചിക്ക ഞങളുടെ കഷ്ടപ്പാട്
ഒന്നുകൊണ്ടു മാത്രമാണ് മക്കളെ അങ്ങോട്ട്‌ ജോലിക്കുവിടേണ്ടി വന്നത് നിങ്ങളായിട്ടു
അവളുടെ ജീവിതത്തിൽ പ്രശ്നം ഉണ്ടാകരുത് അന്നു വിട്ടു അവൻ എല്ലാം മുന്നോട്ടുള്ള
ജീവിതത്തിൽ അവളെ ആഗ്രഹിച്ചെങ്കിലും കൂടി അവൾക്കുവേണ്ടി നല്ലൊരു ജീവിതത്തിനു വേണ്ടി
അവൻ സ്വയം എല്ലാം വിട്ടു അവനൊന്ന് വിരൽ ഞൊടിച്ചാൽ അവൾ ഇറങ്ങി വരും പക്ഷെ അവനത്തിനു
ഭയമാണ് താൻ ഒട്ടലേറ്റതുപോലേ അവന്റെ മക്കളും ഒറ്റപെട്ടുപോകുമോ എന്നുള്ള ഭയം അവന്റെ
ഉള്ളിൽ കത്തി നിന്നതുകൊണ്ട് അവൻ അതവളോട് തുറന്നു പറഞ്ഞു അവൻ മറ്റൊരു കല്യാണം
കായികത്തെ അവളും മറ്റൊരു ജീവിതത്തിലേക്ക് ഇല്ലെന്നു തീരുമാനിക്കുകയും ചെയ്തു അതാണ്‌
അവനും അതിനേക്കാൾ വലിയ ധർമ്മസങ്കടം വരുത്തിവച്ചത്
കോണിപ്പടികൾ ഇറങ്ങിയതും ബെൻ(സാക്കിറിന്റെ വളർത്തുപൂച്ചയാണ് അവന്റെ പ്രിയപെട്ടവരിൽ
ഒരാൾ )വന്നു അവന്റെ കാലിൽ തന്റെ ശരീരം ഉരച്ചുകൊണ്ടു സ്നേഹം കാണിച്ചു കൊണ്ടിരിന്നു
അവൻ കുനിഞ്ഞിരുന്നു അതിന്റെ നെറ്റിയിൽ തടവികൊടുത്തു ബെൻ അതു ആസ്വദിച്ചു അങ്ങനെ
നിന്നു അവൻ ഹാളിൽ ഉള്ള ഷെൽഫ് തുറന്നു അതിൽ നിന്നു ബിസ്കറ്റ് എടുത്തു ബെന്നിന്
കൊടുത്തു അവൻ അതു ആർത്തിയോടെ കഴിക്കുന്നത് നോക്കിനിന്നു
ഒരല്പം ഫിഷ്‌ഫുഡ് എടുത്തു അക്വാറിയത്തിൽ വസിക്കുന്ന തന്റെ മത്സ്യാഉഹുര്തുക്കൾക്കു
കൂടി കൊടുത്തു കൊണ്ട് അവൻ പതുക്കെ മുന്നോട്ട് നടന്നു
അവിടുത്തെ ബോർഡിൽ
Keep ben and aquarium safe
എന്നെഴുതിവച്ചു പുറത്തേക്കു ഇറങ്ങി ആ ബോർഡ് അവിടുത്തെ ജോലിക്കാർക്ക് നിർദ്ദേശങ്ങൾ
നൽകാൻ ഉള്ളതാണ് രാവിലെ 10.00മണിയോടെ ചേർന്നാണ് ജോലിക്കാർ വരിക വൈകിട്ട് 4.00മണിക്ക്
പോകുകയും ചെയ്യാം അവരോടു സംവദിക്കാൻ വേണ്ടിയാണു ആ ബോർഡ്
ഇലക്ട്രോണിക് അഡ്ജസ്റ്റ് ആയിട്ടുള്ള ആ ഗേറ്റ് ഇരുവശത്തേക്കും തുറന്ന്
ഡുക്കാട്ടി pinacle ഗേറ്റ് കടന്നു അതിവേഗം പുറത്തേക്കു പറന്നു ആ ഒഴിഞ്ഞ റോഡിലൂടെ
അവൻ ഒരു ബൈക്ക് റേസർ മികവോടെ ആ ബൈക്ക് പായിച്ചു തന്റെ ഉപ്പയെയും ഉമ്മയെയും കാണാൻ
10മിനിറ്റ് ഡ്രൈവിങ്ങിനു ശേഷം ഒരുപള്ളിയുടെ മുന്നിൽ ചെന്നാണ് ആ ബൈക്ക് നിന്നത്
പള്ളിയോടുചേർന്നുള്ള കബറിടത്തിൽ ആണ് അവന്റെ ഉപ്പയെയും ഉമ്മയെയും
കബറടിക്കിയിരിക്കുന്നത് അവൻ വണ്ടി സ്റ്റാൻഡിൽ പോലും ഇടതെ നിലത്തിട്ടു ഓടി ആ ഓട്ടം
നിലച്ചത് ആ രണ്ടു കബറിടത്തിനു മുന്നിലാണ് ഒരേ ദിവസം തന്നെ മരിച്ചതിനാൽ രണ്ടാളെയും
അടുത്തടുത്തുതന്നെയാണ് കബറാഡിക്കിയിരിക്കുന്നത് അവൻ കബറിനടുത്തു മുട്ടുകുത്തി
ഇരുന്നു ഒരു പുഞ്ചിരിയോടെ അവിടേക്കു നോക്കിയിരുന്നു ശേഷം ഉപ്പയുടെയും ഉമ്മയുടെയും
കബറിനിടയിൽ കയറികിടന്നു മുഖത്തു നല്ല സന്തോഷത്തോടെ അവൻ അവരുടെ ഇടയിൽ കയറിക്കിടന്നു
അത്രയും വർഷത്തിനിടയിൽ അവനു ഏറ്റവും സമാധാനം കിട്ടിയ സമയം അവൻ ഒരല്പം അവിടെ
കിടന്നുറങ്ങിപോയി പഴയ ഓർമകളുടെ കടന്നുകയറ്റമില്ലാതെ അത്രയും സമാധാനത്തോടെ മനസ്സിൽ
സന്തോഷം മാത്രം കളിയാടി അവൻ ഉറക്കത്തിലേക്കു വഴുതിവീണു
സുബഹി ബാങ്ക് വൈകിക്കുന്നതു കേട്ടാണ് അവൻ ഉണർന്നത് ചുറ്റും നോക്കി അവനൊന്നു പകച്ചു
പിന്നെയാണ് താൻ ഇന്നലെ രാത്രി കബർസ്ഥാനിൽ ആണ് കിടന്നത് എന്ന ബോധം വന്നത് പതുക്കെ
അവൻ എഴുന്നേറ്റു ശേഷം അവിടെ നിന്ന് ഉമ്മക്കും ഉപ്പക്കും വേണ്ടി പ്രാർത്ഥിച്ചു ശേഷം
തൊട്ടടുത്ത പള്ളിയിൽ പോയി സുബഹി നമസ്കരിച്ചു നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ
സമയം 5.30കഴിഞ്ഞു ഇനി ഇപ്പോൾ ട്രാഫിക് കൂടി വരുന്ന
സമയം ആണ് ഇനി യാത്ര അത്ര സുഖകരമാവില്ല പിന്നെ തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ
പിന്നെ എല്ലാം അവതാളത്തിൽ ആവും സൊ ഇപ്പോൾ വിശ്രമിച്ചു രാത്രി യാത്ര ചെയ്യുന്നതാണ്
നല്ലത് അതുമനസ്സിലാക്കിയ സാകിർ തൊട്ടടുത്ത ലോഡ്ഗിൽ മുറി എടുത്തു അകത്തുകയറിയതും
എല്ലാവസ്ത്രങ്ങളും ഊരി എറിഞ്ഞു ബർമുഡ മാത്രമിട്ട് അവൻ കട്ടിലിലേക്ക് വീണു രാവിലെ
ആയതുകൊണ്ടോ അതൊ ഉപ്പയെയും ഉമ്മയെയും കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല അവന്റെ
ഉറക്കത്തിനിടയിൽ മറ്റു ശല്യങ്ങൾ ഒന്നുമുണ്ടായില്ല അവൻ നന്നായി തന്നെ ഉറങ്ങി
വൈകുന്നേരം 5.30ആയപ്പോൾ ആണ് iഎഴുന്നേറ്റത് അവൻ പതിയെ വാച്ചിലേക്ക് നോക്കി അവൻ
പിടഞ്ഞെണീറ്റി അവന്റെ കണ്ണുകളെ അവനിതാന്നെ വിശ്വാസം ആയില്ല അത്രയും നേരം ഒരു
ബുദ്ധിമുട്ട് ഇല്ലാതെ ഉറങ്ങി എന്നത് അവനു അത്ഭുദമായി അവൻ പതുക്കെ എണീറ്റു
ബാത്‌റൂമിൽ പോയി ഒന്നുകുളിച്ചു ശേഷം വസ്ത്രംമാറിവന്നു അവൻ പോകാനുള്ള തിരക്കിലായി
അപ്പോയെക്കും ഇരുട്ട് വീണുതുടങ്ങിയിരിക്കുന്നു അവൻ റൂം വാക്കേറ്റ ചെയ്തു വണ്ടിയിൽ
കയറി സ്റ്റാർട്ട്‌ ചെയ്തു ആക്‌സിസിലേറ്റർ കൂട്ടി വണ്ടി പറപ്പിച്ചു പോകുന്നവഴിയിൽ
ഒരു തട്ടുകട കണ്ണിൽപെട്ടപ്പോൾ അവൻ വണ്ടി പതുക്കെ സൈഡ് ആക്കി തട്ടുകടയിൽ നിന്നൊക്കെ
കഴിച്ചിരുന്ന കാലം അവൻ എന്നെ മറന്നിരിക്കുന്നു ഇന്നിപ്പോ ഇവിടുന്നാവാം എന്ന
തീരുമാനത്തിൽ എത്തി അവൻ നല്ല ദോശയും ചട്ണിയും അടിച്ചുകൊണ്ടിന്നപ്പ്പോൾ ആണ്
തൊട്ടടുയ്‌തിരുന്നവൻ ബോട്ടിക്കാറി ഓർഡർ ചെയ്യുന്നത് കണ്ടത് അവനും
വിട്ടയ്‌ക്കൊടുത്തില്ല ബോട്ടിയുംപുട്ടും ഓർഡർ ചെയ്തു വച്ചുകാച്ചി മേലെ ഒരു
പെപ്സിയും അടിച്ചുകെട്ടിയപ്പോൾ വയറുപൊട്ടിപോവും എന്ന അവസ്ഥയിൽ ആയി ഇനി ഇപ്പോൾ
എങ്ങനെ വണ്ടി ഓടിക്കും എന്നറിയാതെ അവൻ പകച്ചുനിന്നു രാവിലെ ഉറങ്ങിയതിനാൽ ഉറക്കമില്ല
പക്ഷെ വയറുനിറഞ്ഞതുകൊണ്ടാണ് ഇപ്പോൾ വണ്ടി ഓടിക്കാൻ പറ്റാത്തത് അവൻ ഒരു 1/2മണിക്കൂർ
കൂടി അവിടെ വണ്ടിയിൽ ചാരിയിരുന്നു വേറെ ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് അവൻ ആ
നേരമത്രയും വണ്ടികൾ എണ്ണിയിരുന്നു ഒരൽപ്പം ആശ്വാസം തോന്നിത്തുടങ്ങിയപ്പോൾ അവൻ
വണ്ടിയെടുത്തു പിന്നെ ഒന്നും നോക്കിയില്ല ലക്ഷ്യമില്ലെങ്കിലും ഹൈവേയിലൂടെ അവനെയും
കൊണ്ടു ആ വണ്ടി പറന്നുപോയി സ്പീഡ് ക്യാമെറകൾ എവിടെയെല്ലാമോ മിന്നിമറഞ്ഞു അതൊന്നും
കാര്യമാക്കാതെ ലക്ഷ്യമില്ലാതെ ആ ബൈക്ക് പറന്നുപോയികൊണ്ടിരുന്നു ഒരൽപ്പം ദൂരം
കഴിഞ്ഞതോടുകൂടി റോഡ് കാലിയായിത്തുടങ്ങി റോഡിൽ സ്ട്രീറ്റ്‌ലൈറ്റുമില്ലാതായി അവന്റെ
വണ്ടിയുടെ വെളിച്ചം മാത്രം ആ വഴിയിൽ തെളിഞ്ഞുവന്നു അവൻ ഒരൽപ്പം കൂടി മുന്നോട്ടു
സഞ്ചരിച്ചപ്പോയെക്കും അവനിതയുകി ഒരു കാറ്റു കടന്നുപോയി ആാാ കാറ്റിന്റെ മർമ്മരം അവനു
നാദിയയുടെ ഓർമകൾ സമ്മാനിച്ചു അവളുമായി ബൈക്ക് യാത്ര ചെയ്തപ്പോൾ തനിക്കേറ്റിരുന്ന
അതെ മർമരം അവന്റെ മനസ്സ് പതുക്കെ ആ പഴയ ഓർമകളിലേക്ക് തിരിഞ്ഞു പോയി നദിയയുടെ
കളികളും ചിരികളും അവന്റെ ഓര്മയിലേക്കുവന്നു അവനിൽ ആ ഓർമ്മകൾ അവന്റെ മുഖത്തു ഒരു
ചിരിപടർത്തികടന്നുപോയി പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ നാദിയയുടെ ആ തണുത്ത
വിറങ്ങലിച്ച ശരീരം അവനുമുന്നിൽ തെളിഞ്ഞുവന്നു അവന്റെ കയ്യിൽ കെട്ടിയ വച്ചു പച്ചയിൽ
നിന്നും ഓറഞ്ചുനിറത്തിലേക്കു മാറി ബിപിയിൽ ഉണ്ടായ മാറ്റം അവനെ
അറിയിച്ചുകൊണ്ടിരുന്നു അതികവൈകാതെ അതു റെഡ് ലൈറ്റ് കാണിച്ചു ഹൈ ബിപി അലെർട്
തന്നുകഴിഞ്ഞു അതോടെ അവന്റെ തലയിലേക്ക് വേദന ഇരച്ചുകയറി ഇനിയു ബൈക്കിന്റെ നിയന്ത്രണം
തന്റെ കയ്യിൽ ഒതുങ്ങില്ല എന്ന് മനസ്സിലാക്കിയ അവൻ ബൈക്കിൽ നിന്നും തൊട്ടടുത്ത
പറമ്പിലേക്ക് എടുത്തുചാടി ബൈക്ക് ഓടിച്ചെന്നു ഒരുമരത്തിൽ ശക്തിയായി ഇടിച്ചശേഷം
ചരിഞ്ഞുവീണു സാകിർ ഉരുണ്ടുപോയെങ്കിലും ജാക്കറ്റും അക്‌സെസ്സറിഎസും ഇട്ടതുകാരണം
പരിക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപെട്ടു പക്ഷെ തലവേദന അതു മൂർജിക്കുകയാണ് ബാഗ്
ബൈക്കിന്റെ മുകളിൽ ആണ് ടാബ്ലറ്റ് അതിലാണുതാനും അവിടെ വരെ പോയി എടുക്കാൻ
തന്നെക്കൊണ്ട് എന്തായാലും പറ്റില്ല എന്നവൻ മനസ്സിലാക്കി കാരണം ബൈക്ക് ഒരൽപ്പം അകലെ
ആണ് വീണുകിടക്കുന്നത് ബിപി കുറയാതെ എന്തായാലും എഴുന്നേറ്റു നടക്കുക സാധ്യമാല്ലതാനും
അവൻ വേദന മൂർജിച്ചപ്പോൾ തല ശക്തമായി കിടന്നു പിറകിലൊറ്റടിച്ചു ഹെൽമെറ്റ്‌ ഉള്ളതിനാൽ
തലയിൽ ക്ഷതമേൽക്കില്ലെന്നു ഉറപ്പാണ് അവൻ വീണ്ടും വീണ്ടും ശക്തമായി അടിച്ചു ഒരൽപ്പം
ആശ്വാസം കിട്ടിയപ്പോൾ അവൻ പതിയെ അവിടെ തലവെച്ചുകിടന്നു ബിപി കുറഞ്ഞുവരുന്നത് കയ്യിൽ
കെട്ടിയ വാച്ചിന്റെ സഹായത്താൽ അവൻ അറിഞ്ഞു അവൻ അങ്ങനെ കുറച്ചുനേരം കണ്ണടച്ച്
കിടന്നു oru15 മിനിറ്റ
ഹോൺ മുഴക്കി അതിവേഗം പാഞ്ഞുപോയ ഒരു പാർസൽ ലോറിയുടെ ശബ്ദം കെട്ടവൻ ഞെടിയുണർന്നു
പെട്ടെന്ന് ഇരുന്നുപോയി
അവൻ നെഞ്ചിൽ കൈ വച്ചു ഇരുന്നു ശ്വാസം വളരെ വേഗത്തിൽ എടുക്കുന്നു ഒരൽപ്പം
ഭയപ്പെടുത്തി ആണ് ആ ലോറി കടന്നുപോയത് അതിന്റെ നെടുക്കാം ഇപ്പോഴും വിട്ടുപോയിട്ടില്ല
അവൻ പതുക്കെ കൈകുത്തി എഴുന്നേറ്റു പെട്ടെന്ന് നിവർന്നു നിന്നു ബൈക്കിന്റെ
അടുത്തേക്ക് നടന്നു അതിനു എന്തുപറ്റി എന്നറിയില്ല ചിലപ്പോൾ ഇനിയുള്ള യാത്രയിൽ
അവന്നുകൂടെവറാൻ പട്ടണമെന്നില്ല അവൻ അടുത്തെത്തി ബൈക്ക് കൈകൊണ്ടു താങ്ങി
നേരെയാക്കിവെച്ചു സ്റ്റാൻഡിൽ ഇട്ടു ടോർച് കത്തിച്ചു ചുറ്റും നടന്നു നോക്കി
ഇല്ല വലിയ പ്രശ്നങ്ങൾ ഒന്നുമില്ല ചെറിയചില സ്ക്രച്ചുകൾ മാത്രം മരത്തിൽ
പോയിടിച്ചപ്പോൾ മുന്നിലെ ഹെഡ്‌ലൈറ് ഒരൽപ്പം പൊട്ടിയിട്ടുണ്ട് അത്രയേ ഉള്ളു
മറ്റുകുഴപ്പങ്ങൾ ഒന്നും പുറമെ വ്യക്തമല്ല അവൻ വണ്ടിയൊന്നു സ്റ്റാർട്ട്‌ ആക്കിനോക്കി
ഒരുമടിയും കൂടാതെ അവൻ സ്റ്റാർട്ട്‌ ആയി ഒന്ന് ഒരു റൗണ്ട് അടിച്ചുനോക്കി കാരണം
ഉള്ളിൽ വല്ലതും കുഴപ്പമായി കിടക്കുന്നുണ്ടോ എന്നറിയണമല്ലോ ഇല്ല ഒരുകുഴപ്പവുമില്ല
അവൻ വണ്ടി നിർത്തി ഒന്നാലോചിച്ചു ഇനി ഒരു ലക്ഷ്യം ആവിശ്യമാണ് ഇങ്ങനെ
എങ്ങോട്ടെങ്കിലും പോകാൻ പറ്റില്ല ഒരുപാട് ലക്ഷ്യങ്ങൾ അവന്റെ മനസ്സിൽ വന്നു എല്ലാം
അവൻതന്നെ ഒഴിവാക്കി അതെ അതുതന്നെ അവൻ മനസിൽ ഉറപ്പിച്ചു വണ്ടി മുന്നോട്ടു പാഞ്ഞു
ആദ്യം ബാംഗ്ലൂർ അവിടെയാണ് നാദിയയെ കബറടക്കം ചെയ്തിരിക്കുന്നത് അവളെ കണ്ടുകൊണ്ട്
ശേഷം ബോംബെയിൽ പോവാനായി അവൻ പ്ലാൻ ചെയ്തു ബോംബെ ആവുമ്പോൾ മറ്റാർക്കും തന്നെ
തിരിച്ചറിയാൻ ആവില്ല മറ്റുള്ള ഒരുവിധം സ്ഥലങ്ങളിൽ എല്ലാം തന്നെ തന്റെ ബ്രാഞ്ചുകൾ
ഉണ്ട് ബോംബെ ആവുമ്പോൾ സേഫ് ആണ് അതാണ്‌ അവൻ ബോംബെ തിരഞ്ഞെടുക്കാൻ കാരണം
വണ്ടി ബാംഗ്ലൂർ ലക്ഷ്യമാക്കി പാഞ്ഞു പിറ്റേന്ന് വൈകീടാണു അവൻ ബാംഗ്ലൂർ
എത്തിച്ചേർന്നത് വണ്ടി നിർത്തിയതും അവൻ ഓടി അവളുടെ അടുത്തേക്ക് ആ ഖബറിന്റെ അരികിൽ
ഇരുന്നു ഒരുപാട് കരഞ്ഞു ഉപ്പയുടെയും ഉമ്മയുടെയും കബർ സന്ദർശിച്ചപ്പോൾ സന്തോഷം
ലഭിച്ചിടത്തു ഇവിടെ അവൻ കുറ്റബോധം കൊണ്ട് വിങ്ങിപൊട്ടിക്കരഞ്ഞു എത്രനേരം അവിടെ
അങ്ങനെ ഇരുന്നെന്നു അവനുതന്നെ അറിയില്ല അവൻ പതുക്കെ എഴുന്നേറ്റിരുന്നു
അവണ്ടിക്കടുത്തേക്കു പതുക്കെ നടന്നു ഹെൽമെറ്റ്‌ തലയിൽ വച്ചു വണ്ടിയിൽ കയറി അതു
സ്റ്റാർട്ട്‌ ചെയ്തു അതിവേഗത്തിൽ വണ്ടിപായിച്ചു ഇനി ബോംബെ എത്തിയ ശേഷം മാത്രം വണ്ടി
നിർത്തുകയുള്ളു എന്നവൻ മനസ്സിൽ ഉറപ്പിച്ചു വണ്ടി ബോംബെ ലക്ഷ്യമാക്കി പറന്നുപോയി
പരമാവധി വേഗത്തിൽ തന്നെ പക്ഷെ അതൊക്കെ വെറും തോന്നലുകൾ മാത്രമായി ശേഷിച്ചു കാരണം
അത്രയും ദൂരം നിർത്താതെ ഓടിക്കാൻ ഒരിക്കലും സാധിക്കില്ല അവൻ പലപ്പോഴായി വണ്ടി
നിർത്തി ഭക്ഷണം ചായ എന്നിവ കുടിച്ചുകൊണ്ട് വീണ്ടും യാത്ര തുടന്ന് പരമാവധി വേഗത്തിൽ
പാഞ്ഞിട്ടും 20മണിക്കൂറിലേറെ എടുത്തു അവൻ ബോംബെ എത്താൻ ബോംബെ എത്തിയതും ആദ്യം
ചെയ്തത് അവിടുത്തെ ഒരു നോർമൽ ലോഡ്ഗിൽ മുറിയെടുക്കുകയായിരുന്നു മുറിയെടുത്തുകഴിഞ്ഞു
കുളിച്ചു കഴിഞ്ഞവൻ രണ്ടു ഉറക്കഗുളികകൾ കഴിച്ചു ഉറങ്ങാൻ കിടന്നു ഉറക്കത്തിനിടയിൽ
രണ്ടുതവണ ഞെട്ടിയുണർന്നെങ്കിലും അവൻ പെട്ടെന്ന് തന്നെ വീണ്ടും ഉറക്കത്തിലേക്കു വീണു
പിറ്റേന്ന് രാവിലെ സുബഹി ബാങ്ക് കേട്ടുകൊണ്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത് നന്നായി
ഉറങ്ങിയത് കൊണ്ടു തന്നെ അവന്റെ ക്ഷീണം പകുതിയും മാറിയിരുന്നു ഇന്നലെ വീണപ്പോൾ ശരീരം
ഇളകിയതുകൊണ്ടാവും കയ്യിലും കാലിലും നല്ല വേതന അവൻ കാലൊന്നു കുടഞ്ഞു സ്ഥിരമായി
ജിമ്മിൽ പോകാറുള്ളതാണ് പക്ഷെ ഇവിടിപ്പോൾ അതിനുള്ള സൗകര്യം ഇല്ലല്ലോ അവൻ പെട്ടെന്ന്
ബാത്‌റൂമിൽ കയറി പല്ലുതേച്ചു മുഖവും കഴുകി പുറത്തു വന്നു നേരെ പള്ളിയിലേക്ക് പോയി
ലോഡ്ഗിന്റെ തൊട്ടടുത്തുതന്നെയാണ് പള്ളി ഉള്ളത് അതൊരു മുസ്ലിം ഏരിയ ആണെന്ന് അവനു
ഇന്നലെ വന്നപ്പോൾ തന്നെ മനസ്സിലാലായിരുന്നു വന്നിറങ്ങിയപ്പോ തന്നെ അവൻ അതുകണ്ടതാണ്
പിന്നെ എല്ലായിടത്തും കബാബ് മട്ടൺ എന്നിവ വിൽക്കുന്ന കടകളും കണ്ടതോടെ അവനുറപ്പിച്ചു
പള്ളിയിൽ നിന്നും ഇറങ്ങിയ അവൻ തൊട്ടടുത്ത ചായകടയിൽ പോയി ഒരു ചായ വാങ്ങി
കുടിച്ചുകൊണ്ട് ഒരൽപ്പം അവിടെ ഇരുന്നു ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല
വൈകീട്ടോടെയേ തട്ടുകടകൾ പോലത്തെ ചെറിയ കടകൾ തുറക്കുകയുള്ളു അപ്പോൾ ഇവിടൊക്കെ ആളുകളെ
കൊണ്ട് നിറയും അതുകൊണ്ട് അതുവരെ ചെയ്യാൻ വല്ല പണിയും കിട്ടുമോ എന്ന് നോക്കണം
ആവിശ്യത്തിന് പണം കയ്യിൽ കരുതിയിടയുണ്ടെകിലും വൈകിട്ട് വരെ വെറുതെ ഇരിക്കുക
എന്നുപറഞ്ഞാൽ വെറുത്തുപോകും എന്നവന് തന്നെ അറിയാം അതുകൊണ്ട് ജോലി അത്യാവശ്യം ആണ്
അവൻ അവുടുള്ള കടകളിൽ എല്ലാ അന്വേഷിച്ചു നടന്നു പക്ഷെ നിരാശയായിരുന്നു ഫലം അവൻ
അങ്ങനെ തിരിച്ചു ലോഡ്ഗിണ് മുന്നിലെ നിരത്തിയിട്ട ബെഞ്ചിൽ പോയിരുന്നു എതിർവശത്തുള്ള
കടയിൽ ഒരു വൃദ്ധൻ എന്തോ പ്രതേകതരം മധുരപലഹാരം ഉണ്ടാകുന്ന തിരക്കിലാണ് മാവുപോലെ
ഉരുക്കിയ പഞ്ചസാര കലർന്നിട്ടിയുള്ള അതു വലിച്ചു നീട്ടി വീണ്ടും ഓടിക്കുകയാണ് വളരെ
പാടുപെട്ടാണ് അയാൾ അതു ചെയ്തു കൊണ്ടിരിക്കുന്നത് അവിടെ ഉള്ള എന്തൊത്തരം സ്നാക്സ്
ആണ് അവൻ അടുത്തുപോയി അദ്ദേഹതോട് സംസാരിക്കാൻ ശ്രമിച്ചു പക്ഷെ ജോലിക്കിടയിൽ
തടസ്സപ്പെടുത്തിയ നീരസത്തിൽ അയാൾ അവനോട് ഒന്ന് കയർത്തു അതോടെ പിന്നെ അവൻ അവിടെ
നിന്നില്ല നേരെ പിന്നെ അവൻ മുറിയിലേക്കുപോയി പോകുന്നിടയിൽ അടുത്ത കടയിൽ നിന്നും
ഒന്നുരണ്ടു പുസ്തകങ്ങൾ വാങ്ങിയ അവൻ മുറിയിൽ പോയി അതൊക്കെ അങ്ങനെ വായിച്ചിരുന്നു
ഉച്ചക്ക് ബാങ്ക് കൊടുത്തപ്പോൾ ഇറങ്ങി വന്നു പള്ളിയിൽ പോയി ഭക്ഷണം കഴിഞ്ഞു അതുപോലെ
മുറിയിൽ പോയി വായന തുടങ്ങി പിന്നെ വൈകിട്ട് അസർ ബാങ്ക് കൊടുത്തതോടെ തയെക്കു വന്നു
നമസ്കാരം കഴിഞ്ഞു അടുത്തകാടയിൽ പോയി ചായകുടിച്ചപ്പോയെക്കും തെരുവുകളിൽ കച്ചവടക്കാർ
എത്തിത്തുടങ്ങിയിരുന്നു അവൻ പിന്നെ മുറിയിൽ പോകാതെ അവിടെ തന്നെ കഴിച്ചുകൂട്ടി കാരണം
കാഴ്ചകൾ കണ്ടും പലതും വാങ്ങിത്തിന്നും അവൻ അവിടർ നടന്നു കണ്ടു സമയം ഇത്രപെട്ടെന്ന്
പോയതെങ്ങനെയെന്നു അവനു തന്നെ സംശയം ആയി 11മണി ആയിരിക്കുന്നു അവൻ തിരിഞ്ഞു
ലോഡ്ഗിലേക്കു നടന്നു നാട്ടിലാണെകിൽ 10മണിക്ക് കൃത്യം അവൻ കിടന്നിരിക്കും എല്ലാ
ചിട്ടയോടെ ചെയ്യുമായിരുന്നുള്ള ഇവിടെ വലിച്ചുവാരി തിന്നുന്നു വ്യായാമം ഇല്ല
ഒന്നിനും ഒരച്ചടക്കവും ഇല്ലാതെ ജീവിക്കുന്നു പക്ഷെ ഇവിടെയാണ് അവൻ ഏറ്റവും അതികം
സന്തോഷിക്കുന്നതും എന്നവൻ തിരിച്ചറിഞ്ഞു പിന്നീടുള്ള രണ്ടു ദിവസവും ഇതുതന്നെ
റിപീറ്റ് ചെയ്തു മൂന്നാമത്തെ ദിവസമാണ് അവൻ ആ തെരുവിൽ പുതിയ ഒരു അതിഥിയെ കാണുന്നത്
ഒരുകൊച്ചുപയ്യൻ 13/14വയസ്സ് പ്രായം തോന്നിക്കുന്ന അവൻ ആ തെരുവോരത്തു തട്ടുനിറത്തി
ജിലേബി വിൽക്കുകയാണ് വലിയ ചീനച്ചട്ടിയിലേക്കു എണ്ണ പാകി അവൻ വളരെ നിഷ്പ്രയാസം അവൻ
ജിലേബി ചുട്ടെടുക്കുന്ന അവനെയും കണ്ടപ്പോൾ സാക്കിറിനു ഒരു കൗതുകം തോന്നി അവൻ ആ
പയ്യന്റെ അടുത്തേക്ക് നടന്നു ഒരു പ്ലേറ്റ് ജിലേബി വാങ്ങി കായിച്ചുതുടങ്ങി കുറ്റം
പറയരുതല്ലോ നല്ല മൊരിഞ്ഞ നല്ല ചൂടുള്ള ചെറിയ ജിലേബി അവൻ അടിച്ചുമാറി 2പ്ലേറ്റ്
വാങ്ങി കഴിച്ചു അമിതമായി മധുര കഴിച്ചതോടെ അവന്റെ തലയ്ക്കു മസ്തു പിടിച്ചു കണ്ണുകൾ
ഒരല്പത്തെ ഉറക്കം ആഗ്രഹിക്കും പോകെ അഅവഅവൻ പതുക്കെ റോളിലേറൂമിലേക്ക്‌ പോയി കട്ടിലിൽ
കിടന്നുറങ്ങി ഒരു 2മണിക്കാണ് അവൻ പിന്നെ എഴുന്നേറ്റത് ഉറക്കം നന്നായിരുന്നെങ്കിലും
ഈ ദിവസങ്ങളിൽ എല്ലാം തന്നെ അവന്റെ സ്വപ്നം കാണലും ഞെട്ടി ഉണരലും അങ്ങനെ
നടന്നുകൊണ്ടിരിക്കുന്നു പക്ഷെ കാര്യങ്ങൾ അത്ര രൂക്ഷമല്ല എന്നുമാത്രം
പിറ്റേന്ന് സുബഹി നമസ്കരിച്ചു ചായകുടിച്ചു ഇരിക്കുംമ്പോഴാണ് ഒരു കൈ തോളത്തു
വീഴുന്നത് അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി തൊട്ടടുത്തു ബിരിയാണി സെന്റർ നടത്തുന്ന
പ്രായം ചെന്ന ഹബീബ് സേട്ടു ആണ്
സേട്ടു സലാം പറഞ്ഞു
അവൻ സലാം മടക്കി
മോനെ ഇവിടെ കുറച്ചു ദിവസമായി കാണുന്നുണ്ടല്ലോ ഒരു ദിവസം ജോലി ചോതിച്ചു കടയിലും
വന്നിരിന്നു എന്താ ഉദ്ദേശം (സംഭാഷണം ഹിന്ദിയിൽ ആണ് )
അതു ഒന്നുമില്ല സേറ്റ്‌ജി ഞാൻ ജോലി ചെയ്യുന്ന സ്തബനത്തിൽ നിന്നും കുറച്ചു
കാലത്തേക്ക് ലീവ് എടുത്തിരിക്കുകയാണ് അങ്ങനെ മനസ്സിന് ഒരൽപ്പം സ്വസ്ഥത കിട്ടാൻ
വേണ്ടി നാടുകണ്ടു നടക്കാം എന്നുകരുതി അങ്ങനെ എത്തിയതാണ് ഇവിടെ അപ്പോൾ വൈകിട്ട് വരെ
വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി ജോലി ചോദിച്ചു എന്ന് മാത്രം പക്ഷെ ആരും തരാൻ
തയ്യാറല്ല അതുകൊണ്ട് ഇങ്ങനെ തിന്നും കുടിച്ചും കഴിയുന്നു
മോനെ ഇപ്പോൾ കുറച്ചു ദിവസമായി സ്ഥിരമായി പള്ളിയിൽ കാണുന്നു അതുകൊണ്ട് ചോദിച്ചതാണ്
പിന്നെ എന്റെ കടയിൽ നിന്നിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു അവനെ ഇപ്പോൾ രണ്ടുദിവസമായി
കാണുന്നില്ല മോനു താല്പര്യം ഉണ്ടെങ്കിൽ ന്റെ കൂടെ നിൽക്കാം ഒരൽപ്പം ജോലി കൂടുതലാണ്
താല്പര്യം ഉണ്ടെങ്കിൽ വന്നുനോക്കു പറ്റുമെങ്കിൽ തുടരുക
അതിനെന്താ സേറ്റ്‌ജി ഞാൻ വരാം ജോലി ഒരല്പം കൂടുതൽ ആണെകിൽ സമയം പോകുന്നതും
അറിയില്ലല്ലോ
ന്നാ ഇപ്പൊത്തന്നെ പോര് പണി തുടങ്ങാൻ സമയമായി
അവൻ സേട്ടുവിന്റെ പുറകെ നടന്നു സേട്ടു കഥയോട് ചേർത്ത് നിർത്തിയിരുന്ന സൈക്കിൾ
രികശയിലേക്കു കയറി അവനും പുറകെ കയറി സേട്ടു റിക്ഷ ചവിട്ടി തുടങ്ങി സേട്ടു
സംസാരിക്കാൻ തുടങ്ങി
നമുക്ക് ദിവസവും ആവശ്യമുള്ള സാദനങ്ങൾ ദിവസവും വാങ്ങാരാണ് പതിവ് ഇന്നിപ്പോ ഞാൻ വന്നു
എല്ലാം കാട്ടിത്തരാം നാളെമുതൽ നീ തന്നെ വേണം എല്ലാം ചെയ്യാൻ
സേട്ടു വണ്ടി പായിച്ചു ഒരു അറികടയുടെ മുന്നിൽ ചെന്നാണ് റിക്ഷ നിന്നത് സേട്ടു ഇറങ്ങി
കൂടെ അവനും ദിവസവും ഒരു 75കിലോ വരുന്ന ഒരുചാക് അരി ഉപയോഗിച്ച് കൊണ്ടാണ് സേട്ടു
പാചകം ചെയ്യുക അതു കഴിയുമ്പോൾ കട അടക്കും ഉച്ചക്ക് 12മണിക്ക് ആരംഭിച്ചു
3മാനിക്കുള്ളിൽ കച്ചവടം കഴിഞ്ഞിരിക്കും അതോടെ കടയും അടയ്ക്കും
അരിച്ചാക് അവനോട് വണ്ടിയിലേക്ക് എടുത്തുവയ്ക്കാൻ പറഞ്ഞു ജിമ്മിൽ വെയിറ്റ് ലിഫ്റ്റിൽ
ഒക്കെ ചെയ്തതിന്റെ ഗുണ അപ്പോൾ ഉണ്ടായെങ്കിലും അരിച്ചാക്കു ഒരൽപ്പം ബുദ്ദിമുട്ട്
കൊടുത്തു പക്ഷെ അവൻ പെട്ടെന്ന് തന്നെ അരിച്ചാക് വണ്ടിയിൽ കയറ്റി പിന്നെ ആവശ്യമുള്ള
സാദനങ്ങൾ ഓരോന്നും വാങ്ങി ഒരു 9മണിയോടു കൂടി അവർ കടയിൽ എത്തി അവൻ സാധങ്ങൾ
ഇറക്കുമ്പോയേക്കും സേട്ടു കട തുറന്നു വലിയ ഒരു ചെമ്പിലേക്കു അരി കൊട്ടിക്കയുകാൻ
പറഞ്ഞു സേട്ടു മടിയുപണികളിൽ മുഴുകി അവൻ നന്നായി തന്നെ കഴുകിയെടുത്തു ശേഷം സവോള,
തക്കാളി മറ്റുപച്ചക്കറികൾ അറിയാലാണ്
ഹുസൈൻ ഗ്രൂപ്പ്‌ കീഴിൽ വലിയൊരു restaurent ശൃംഖല തന്നെ ഉണ്ട് പിന്നെ ഹോട്ടൽ
മാനേജ്മെന്റ് ഡിഗ്രി കൂടിയുള്ള അവനു പച്ചക്കറി അറിയുക അത്ര ബുദ്ധിമുട്ട് ആയി
തോന്നിയില്ല ഒരു പരിചയക്കാരനെപോലെ ജോലി തീർത്ത അവനെ സേട്ടുവിനു നന്നായി പിടിച്ചു
1മണിക്കൂർ കൊണ്ടു ബിരിയാണി ചെമ്പ് അടുപ്പത്തു കയറി12മണിയോടെ ചെമ്പുതുറന്നു വിളമ്പാൻ
ഉള്ള സെറ്റപ്പ് ആയി ചെമ്പുതുറന്നു ബിരിയാണി വിളമ്പുന്നത് അവൻ ശ്രദ്ധയോടെ
നോക്കിനിന്നു ഒന്നുരണ്ടു പ്ലേറ്റുകളിൽ വിളമ്പുന്ന രീതി കാട്ടികൊടുത്തുകൊണ്ട് സേട്ടു
മാറിനിന്നു പിന്നെ അവൻ വിളമ്പിക്കൊടുക്കാൻ തുടങ്ങി സേട്ടു പണം വാങ്ങുന്നതിൽ
വ്യാപൃതനായി ഉച്ചക്ക് ബാങ്ക് കൊടുത്തപ്പോൾ സേട്ടു ആദ്യം പോയി നമസ്കരിച്ചുവന്നു ശേഷം
അവൻ പോയി വന്നു ആ സമയം മാത്രമാണ് അവനും വിശ്രമം കിട്ടിയതു അന്നു 2.30യോടെത്തന്നെ
ബിരിയാണി കഴിഞ്ഞു പിന്നെ പത്രം കഴുകി കട കഴുകി മൂടുമ്പോയേക്കും സമയം 4മണിയായി
കഴിഞ്ഞു അവൻ പള്ളിയിൽ പോയി നമസ്കരിച്ചുവന്നുപോയേക്കും ജിലേബി വില്പന പയ്യൻ
ആരംഭിച്ചിരിക്കുന്നു അവൻ അവിടെ പോയി ഒരു പ്ലേറ്റ് വാങ്ങി കഴിച്ചു അവനെ കണ്ടപ്പോൾ
പയ്യൻ പരിചയത്തിന്റെ ഒരു ചിരി ചിരിച്ചു അവൻ തിരിച്ചും ചിരിച്ചു
ദിവസങ്ങൾ പെട്ടെന്ന് പോയി തുടങ്ങി അവൻ വന്നിട്ട് ഇപ്പോൾ 1.5മാസം കഴിഞ്ഞു ജോലിയും
ജിലേബി കഴിക്കലും മുറക്കുപോയികൊണ്ടിരുന്നു ഇപ്പോൾ ഏരിയയിൽ എല്ലാവർക്കും സാകിർ
സുബർജിതനായി ബിരിയാണി സെന്റർ അടച്ചുകഴിഞ്ഞാൽ അവൻ മറ്റുള്ള കടകളിലും മറ്റും പോയി
കഥകൾ പറഞ്ഞിരിക്കും അവരെ ജോലികളിൽ സഹായിക്കും അങ്ങനെ പോയിക്കൊണ്ടിരുന്നു
അന്നുവൈകീട്ടു പള്ളിയിൽ നിന്നും ഇറങ്ങുമ്പോഴാണ് അവൻ ആ കയ്ച്ച കാണുന്നത് ചിലർ വന്നു
ജിലേബി ചട്ടിയും മാവും ഒക്കെ തട്ടിമറിക്കുന്നതാണ് ഒരുത്തൻ ആ പയ്യനെ ഉയർത്തി
പിടിച്ചിരിക്കുകയാണ് അവൻ കയ്യിൽ കിടന്നു പിടയ്ക്കുകയാണ് സാകിർ മുന്നോട്ടു പായാൻ
പോയപ്പോൾ ഒരു പിടി അവന്റെ കയ്യിൽ വീണു നോക്കുമ്പോൾ സേറ്റ്‌ജി ആണ്
വിട് സേറ്റ്‌ജി അവനെ അവരെല്ലാം കൂടി എന്തെങ്കിലും ചെയ്യും
എടാ അതൊക്കെ ഇവിടെ പതിവാണ് നീ അതിലൊന്നും ഇടപെടേണ്ട ആ പയ്യൻ ഹഫ്ത കൊടുത്തുകാണില്ല
ഹഫ്തയോ
ആ അഫ്ത ഇവിടെ ഒക്കെ അങ്ങനെ ഒരു സിസ്റ്റം ഉണ്ട് മാസം മാസം ഹഫ്ത കൊടുക്കണം നമ്മൾ
കൊടുത്തിട്ടുണ്ട് ആ പയ്യൻ ഒഴികെ എല്ലാരും കൊടുത്തു അതുകൊണ്ട് ഇനി അവനു അവിടെ
കച്ചവടം ചെയ്യാൻ പറ്റില്ല അത്ര ഉള്ള നീ അതിലൊന്നും ഇടപെടാതെ ഇങ്ങോട്ട് വരാൻ നോക്ക്
സാകിർ എന്തോ ആലോചിച്ചു പിന്നെ കൈ വിടുവിച്ചു മുന്നോട്ടു നടന്നു അവൻ മുന്നോട്ടു
പോകുന്നത് കണ്ടു എല്ലാരും ഭയന്നുപോയ ഇനി എന്തുനടക്കും എന്ന് പറയാൻ പോലും പറ്റില്ല
സാകിർ കൂട്ടത്തിൽ നിന്നും ഗുണ്ടകളുടെ അടുത്തേക്ക് നടന്നു അതിൽ ഒരുത്തൻ സാക്കിറിനെ
തടഞ്ഞു
മം എന്താടാ
സാകിർ വളരെ സൗമ്യമായി പറഞ്ഞു ആ പയ്യന്റെ ഹഫ്ത ഞാൻ തരാം അവനിവിടെ കട നടത്തിക്കോട്ടെ
അതിനു നീ ഏതാടാ നായെ അവൻ സാക്കിറിന്റെ കോളറിൽ പിടിച്ചു
ഞാൻ ആ ബിരിയാണി കടയിൽ ജോലി ചെയ്യുന്നത ഇവൻ എനിക്കറിയാവുന്ന പയ്യനാ അതുകൊണ്ടാണ് ഞാൻ
അവനെ വിട്ടേക്ക് നമുക്കു പൈസ കിട്ടിയാൽ പോരെ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു
സാകിർ പണം കൊടുത്തു അവരെ പിരിച്ചു വിട്ടു പയ്യൻ എല്ലാം എടുത്തു തിരിച്ചു വെക്കാൻ
തുടങ്ങി മാവെല്ലാം അവർ തട്ടിക്കളഞ്ഞു ഇന്നിനി കച്ചവടം ഒന്നും നടക്കില്ല അവൻ
പോകാനായി പുറപ്പെട്ടു സാകിർ കുറച്ചു പണം അവനു നൽകി ആദ്യം മടിച്ചെങ്കിലും അവൻ
അതുവാങ്ങി പതുക്കെ നടന്നുപോയി അവൻ ഒന്നും പറഞ്ഞില്ല സാകിർ ഒന്നും ചോദിക്കാനും
പോയില്ല അവന്റെ കുടുംബത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു
സാകിർ സേറ്റ്‌ജി പറഞ്ഞു അറിഞ്ഞതാണ് അവനോടു അതൊക്കെ ചോദിച്ചാൽ ചിലപ്പോൾ അവൻ
വീട്ടുകാരെ പറ്റിപറയും പിന്നെ തനിക്കു ഓരോന്ന് ഓർമ്മവരും പിന്നെ അതു അതിലും വലിയ
ടെൻഷൻ ആവും എന്നറിയാവുന്നതു കൊണ്ടു അവൻ ഒന്നും ചോദിക്കാൻ നിന്നില്ല
അങ്ങനെ ഒരു മാസം കൂടി അവന്റെ ജീവിതത്താളുകളിൽ നിന്നും നീങ്ങിപ്പോയി ഇപ്പോൾ തിരിഞ്ഞു
പോകണം എന്നൊരു ആഗ്രഹം മനസ്സിൽ ചെറുതായി ഉടലെടുത്തു തുടങ്ങിയിരിക്കുന്നു
അന്നുവൈകീട്ടു പള്ളിയിൽ നിന്നുമിറങ്ങുന്ന വഴിയിൽ ഒരു കറുപ്പുകളാര് ബെൻസ് കാർ
കിടക്കുന്നു കായ്ച്ചയിൽ നല്ല പരിജയം ഉണ്ട് താനും കാറിന്റെ പിന്നിലെ ബാഡ്ജ് കണ്ടതോടെ
അവന്റെ സംശയം തീർന്നു ഹുസൈൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എന്ന് വൃത്തിയായി
എഴുതിയിരിക്കുന്നു പിന്നെ അവൻ തിരഞ്ഞത് അവളുടെ മുഖമായിരുന്നു കണ്ടു പിന്നിലെ ഡോറിൽ
ചാരി നിന്നുകൊണ്ട് തന്നെത്തന്നെ നോക്കി നിൽക്കുകയാണ് അവളുടെ മുഖ വിവരണമാണ് അതിൽ ഒരു
കാമുകിയുടെ പരിഭവമാണോ ഒരമ്മയുടെ സ്നേഹമൊണോ കാണുന്നത് എന്നവന് വായിച്ചെടുക്കാൻ
സാധിച്ചില്ല
അവൾ തടിച്ചിട്ടൊന്നുമില്ല അതുപോലേ തന്നെ ഉണ്ട് കറുപ്പ് സാരിയാണ് വേഷം അതിനുമാച്
ചെയ്തു കറുപ്പ് ബ്ലൗസ് ഇട്ടിട്ടുണ്ട് അവളുടെ വെളുത്തനിറത്തിനു അതുനന്നയി
ചേരുന്നുണ്ട് തലയിൽ ഷാൾ ചുറ്റിയിരിക്കുന്നു മുഖത്തു ഒരൽപ്പം വലിയ വട്ടത്തിലുള്ള
കണ്ണാടി അതു അവൾക്കു നന്നായി ചേര്ന്നുമുണ്ട്
അവൾ അവനു വണ്ടി തുറന്നു കൊടുത്തു അവൻ ഇപ്പോൾ വരാം എന്നുപറഞ്ഞു പോയി സേറ്റ്‌ജി കണ്ടു
അനുവാദം വാങ്ങി വന്നു ലോഡ്ഗിലേക്കു പോകുമ്പോൾ ജാസ്മിൻ പിന്നിൽ നിന്നും വിളിച്ചു
പറഞ്ഞു
അതൊക്കെ ഞാൻ സെറ്റ്റ്ലെ ചെയ്തെന്നു അവൻ തിരിഞ്ഞു നടന്നു കാറിന്റെ പിന്നിൽ ഒരിടത്തു
അവനു മറ്റൊരിടത്തു അവളും കയറിയിരുന്നു
നീ എങ്ങനെ എന്നെ കണ്ടുപിടിച്ചു ഞാൻ ഇന്നുകൂടി തിരിച്ചു പോണം എന്നാലോചിച്ചുള്ളു
നിന്റെൽ മനസ്സറിയുന്ന വല്ല യന്ത്രവും ഉണ്ടോ
ആ ചിലപ്പോൾ ഉണ്ടാവും കുഞ്ഞു പോയ അന്നുമുതൽ ജാസ്മിൻ കുഞ്ഞു പുറകെ ഉണ്ട് എല്ലാം
അറിയാൻ ആരൊക്കെയെ പറഞ്ഞു set ആകിയിട്ടുണ്ടായിരുന്നു
അപ്പുവേട്ടൻ ആയിരുന്നു ഉത്തരം പറഞ്ഞത്‌
ഇവളുടെ ബാപ്പ സമ്മതിച്ചിരുന്നെങ്കിൽഞാൻ ഇവളെത്തന്നെ കെട്ടിയാൽ മതിയായിരുന്നു അല്ലെ
അപ്പുവേട്ടാ
അതുപറഞ്ഞപ്പോൾ ജാസ്മിന്റെ മുഖ ഒരൽപ്പം വാടി
ഛെ ജാസ്മിൻ എന്താടോ ഇത് ചിൽ നമുക്കു ചിലപ്പോൾ ഒന്നിച്ചൊരു ജീവിതം
വിധിച്ചിട്ടയുണ്ടാവില്ല ആ അതുപോട്ടെ എന്തായി തനിക്കു വല്ല ആലോചനയും വന്നിട്ടുണ്ടോ
അതിനു ഞാൻ പറഞ്ഞല്ലോ നിന്റെ കല്യാണം കഴിയാതെ ഞാൻ അതേപ്പറ്റി ആലോജിക്കില്ല എന്ന്
ഓഹ് അപ്പോൾ താൻ അതു മറന്നിട്ടില്ല ന്നാ നീ ഒരു കാര്യം ചെയ്യൂ നിക്ക് ഒന്ന് നോക്ക്
ഒരു പെണ്ണുകിട്ടൊന്നു ഇനി കെട്ടിയിട്ട് തന്നെ കാര്യം
ജാസ്മിൻ തല ഒന്നുയർത്തി നോക്കി അവൻ കളിയാക്കുകയാണോ എന്നറിയാൻ
എടൊ താനിങ്ങനെ നോക്കല്ലേ ഞാൻ സത്യമായിട്ടും പറഞ്ഞതാ കല്യാണം കഴിക്കാൻ
ഞാനിപ്പോ റെഡി ആണ് ഇനി പെണ്ണ് കിട്ടിയാൽ മതി
കുഞ്ഞിന് പറ്റിയ കുറച്ചു കാര്യങ്ങൾ ഒക്കെ ജാസ്മിൻ കുഞ്ഞു സെരിയാക്കി വച്ചിട്ടാണ്
കുഞ്ഞിനെ വിളിക്കാൻ ഇങ്ങോട്ടു വന്നത് പിന്നെ നമ്മുടെ ഓഫീസിലെ ആ പയ്യൻ ഇല്ലേ റഫീഖ്
അവന്റെ കല്യാണം ആണ് മറ്റന്നാൾ അതിനു പോണം അതുകഴിഞ്ഞു നമുക്കു കുഞ്ഞിനു പെണ്ണുകാണാൻ
ഇറങ്ങാം
ആ അപ്പോൾ ഇവള് പെണ്ണ് ഒക്കെ സെരിയാക്കിയോ ഹ ഹ
എന്തൈ ഞാൻ സെരിയാക്കിയാൽ സാറിനു പിടിക്കില്ലേ
അങ്ങനെ ഞാൻ പറഞ്ഞില്ല നീ എന്റെ മുത്തല്ലേ നീ എനിക്ക് ഏറ്റവും ബെസ്റ്റ് അല്ലെ
കൊണ്ടതരൂ അതെനിക്ക് അറിയാം ന്നാലും ആദ്യം മ്മ്ക് നിന്റെ നടത്തം എന്താ
അതു വേണ്ടെടാ എന്റെ കഴിഞ്ഞാൽ പിന്നെ നിന്റെ കല്യാണം കഴിയുന്നവരെ എനിക്ക് ഒരു
മനസ്സമാധാനം ഉണ്ടാവില്ല അതുകൊണ്ടാണ് ഞാൻ ആദ്യം നിന്റെ മതി എന്ന് പറയുന്നത്
ആാാ അങ്ങനെ ആണേൽ അങ്ങനെ പിന്നെ റഫീഖിന് എന്തു കൊടുത്തു അവൻ എന്നോട് പറഞ്ഞിരുന്നതാ
കല്യാണത്തെ പറ്റി ഞാൻ പിന്നെ വിട്ടുപോയി
അവ്നെത്തുകൊടുക്കാൻ സാധാരണ എല്ലാർക്കും കൊടുക്കുന്നപോലെ 10ദിവസത്തെ ഹണിമൂൺ
പാക്കേജ്, പിന്നെ 25k ക്യാഷ് ആയിട്ട് കൊടുത്തു
ഓഹ് you are so sweet സാകിർ അതും പറഞ്ഞു ജാസ്മിന്റെ കാവിലുരണ്ടും വലിച്ചുവിട്ടു
ജാസ്മിന് ഒരൽപ്പം വേദന തോന്നി എന്ന് അവളുടെ മുഖത്തുനിന്നും വ്യക്തം
നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്റെ കവിളിങ്ങനെ പിടിച്ചു വലിക്കരുതെന്നു അവൾ
കവിളിൽ തടവിക്കൊണ്ട് പറഞ്ഞു
എന്തു ചെയ്യനടി നിന്റെ ഈ കവിള് കണ്ട അപ്പോൾ പുന്നാരിക്കാൻ തോന്നും അതുകൊണ്ടല്ലേ
പിന്നെ എനിക്ക് ഇതൊക്കെ ചെയ്യാൻ നീ മാത്രമല്ലേ ഉള്ളു
ജാസ്മിൻ ഒന്ന് പുഞ്ചിരിച്ചു പിന്നെ ഓഫീസ് കാര്യങ്ങളിൽ മുഴുകി അപ്പുവേട്ടൻ വണ്ടി
പായിച്ചു
എന്താ മോളെ ഇജ്ജ് ഇങ്ങനെ അന്നേ ഇങ്ങനെ കണ്ടാൽ ഉപ്പാക്ക് കൂടി സഹികൂല ട്ടോ ഇങ്ങനെ
വിഷമിച്ചിരിക്കാനാണോ ഉപ്പ ന്റെ കുട്ടീനെ വളർത്തിയത് മോളെ ഇങ്ങനെ കണ്ടാൽ ഉപ്പാക്ക്
കൂടി സഹികൂല ട്ടോ
കട്ടിലിൽ തല വച്ചു കമന്നുകിടന്നു കരയുകയാണ് ഫസ്ന ഹകീം(ഉപ്പ) അവളെ തലോടി കൊണ്ടു
കട്ടിലിനരികിൽ തന്നെ ഇരിക്കുകയും ചെയ്യുന്നു
ഇനി ഇപ്പോൾ കിടന്നു കരഞ്ഞാൽ മതിയല്ലോ അന്നേ ഞമ്മള് പറഞ്ഞതാണ് പ്രേമം ഇഷ്ടോന്നും
മ്മ്ക് സെരിയാവൂല ന്നു അന്നു ഇപ്പേം മോളും കേട്ടില്ലല്ലോ ണ്നട്ടിപ്പോ കരഞ്ഞിട്ട്
കാര്യല്യാ
ന്റെ റസീല ഇജ്ജ് ഒന്ന് മുണ്ടാണ്ട് നിക്ക് ഓളൊന്നു കുറച്ചു മനഃസമാദാനത്തോടെ
കിടന്നോട്ടെ
ഓഹ് ഇങ്ങാക്കിപ്പോളും ഓളാണല്ലോ ബെലുതു ഇവളെ വാക്കുകേട്ട് ഇങ്ങള് ഓന്റെ വീട്ടിൽ പോയി
ആലോജിചിച്ചിട്ടു എന്തായി ഇങ്ങളെ നാണം കെടുത്തി ഇറക്കിവിട്ടില്ലേ ഒരു നട്ടും കുറ്റം
മ്മ്ക് ഓള് ഇപ്പോൾ പഠിപ്പും നിർത്തി ഇവിടെ ഇരിക്ക നല്ല കഥ ഞാൻ ആ ബ്രോക്കർ
കുഞ്ഞായിനോട് പറഞ്ഞിക്കണ് ഓൻ കൊണ്ടർനാ നല്ലൊരാലോചന അങ്ങട്ട് നടത്ത അത്രെന്നെ
മോള് എനിക്ക് ന്നട്ട് പുറത്തൊക്കെ പോയി വാ അന്റെ ചെങ്ങായിച്ചി കദീജനെയും കൂട്ടിക്കോ
ഇങ്ങനെ മോളിരിക്കല്ലേ ആർക്കു വേണ്ടെകിലും ഉപ്പ ഉണ്ട് ഉപ്പാന്റെ കുട്ടന്റെ കൂടെ അതും
പറഞ്ഞു ഹകീം ഹാളിലേക്ക് നടന്നു
ഫസ്ന പതുക്കെ എഴുന്നേറ്റു പാവം ഉപ്പ തന്നെ ജീവനാണ് തന്റെ ഒരിഷ്‌ടത്തിനും ഇതുവരെ
എതിര് നിന്നിട്ടില്ല അതുകൊണ്ട് തന്നെ ആണ് സ്കൂളിൽ വച്ചു തുടങ്ങിയ തന്റെ രഹസ്യ
പ്രണയം ഉപ്പയോട് തുറന്നു പറഞ്ഞതും അവിടെയും തന്റെ ഇഷ്ടത്തിനൊപ്പം അദ്ദേഹം നിന്നു
ഉമ്മ എതിർത്തുവെങ്കിൽകൂടി പക്ഷെ കോളേജിൽ പഠനം പൂർത്തിയായി നല്ലൊരു കമ്പനിയിൽ ജോലി
കിട്ടിയപ്പോൾ അവൻ ആകെ മാറിപ്പോയി നല്ലജോലിക്കൊപ്പം ജീവിതസാഹചര്യവും മാറിയപ്പോൾ
അതോടൊപ്പം അവനും മാറി പിന്നെ അവൾ അവന്നുചേരാത്തവൾ ആയി തന്റെ ഇഷ്ടമറിഞ്ഞുകൊണ്ടാണ്
ഉപ്പ അവന്റെ വീട്ടിൽ ആലോചനയുമായി ചെന്നത് അവിടെ വച്ചു അവന്റെ വീട്ടുകാർ അടക്കം
ഉപ്പയെ അഭാമാനിച്ചുവിട്ടു പാവം ഉപ്പ കുറച്ചു ദിവസം അതു മറച്ചുവച്ചു പിന്നെ അവന്റെ
വിവാഹക്കാര്യം താൻ അറിഞ്ഞപ്പോ അദ്ദേഹം എല്ലാം അവളോട് തുറന്നു പറഞ്ഞു ഇനിയും ആ
പാവത്തിനെ വിഷമിപ്പിക്കാൻ വയ്യ താൻ മാറണം അവൾ കണ്ണുതുടച്ചു എഴുന്നേറ്റു ഉപ്പയുടെ
അടുത്തേക്ക് പോയി കോലായിൽ കസേരയിൽ ഇരിക്കുന്ന അദ്ദേഹം വിളിച്ചു ഉപ്പ അദ്ദേഹം
സന്തോഷത്തോടെ വിളികേട്ടു
എന്താ മോളെ
ഇനി ന്റെ ഉപ്പ വിഷമിക്കണ്ട ട്ടോ ന്നെ വേണ്ടാത്ത ഓനെ എനിക്കും വേണ്ട
പോട്ടെ മോളെ മോള്ക്ക് നല്ല വിഷമം ഉണ്ടെന്നു ഉപ്പാക് അറിയാം ന്നാലും പോട്ടെ മോൾക്ക്
വിധിച്ചത് മോൾക്കുതന്നെ കിട്ടും
ആ അതൊക്കെ സെരിയാണ് ഉപ്പ എനിക്ക് കുറച്ചു പൈസ തരോ
എന്തിനാ മോളെ ഇപ്പോൾ പൈസ
നിക്ക് ഒരു ഗിഫ്റ്റ് വാങ്ങണം
ആർക്ക ഇപ്പോ ഗിഫ്റ്റ് മോളെ
നാളെ ഞാൻ റഫീഖിന്റെ കല്യാണത്തിന് പോണുണ്ട് അവനു കൊടുക്കാനാണ്
അതുവേണോ മോളെ
വേണം ഉപ്പ അവൻ അറിയട്ടെ ഞാൻ തളർന്നിട്ടില്ല ന്നു
അപ്പൊ നാളെ ഉപ്പ വരണ്ടേ
ഉപ്പ വരണ്ട ഞാൻ കദീജന്റെ കൂടെ പൊക്കോളാം കല്യാണം ഉച്ചക്കല്ലേ ഞാൻ രാവിലെ പോയി
ഗിഫ്റ്റ് വാങ്ങി ഉച്ചക്ക് അവനു അതുകൊടുത്തിട്ടു തിരിച്ചു വന്നോളാം
മം മോളെ ഇഷ്ടം പിന്നെ അവിടെ പോയി ഒരു പ്രശ്നവും ഉപ്പാന്റെ കുട്ടി ഉണ്ടാകരുത് ട്ടോ
ഇല്ല ഉപ്പ ഞാൻ ഒരു പ്രശ്നവും ഉണ്ടാകൂല
അപ്പൊ ഉപ്പാന്റെ കുട്ടിക്ക് എത്ര പൈസ വേണം
നിക്ക് ഒരു 10000രൂപ വേണം ഉപ്പ
10000രൂപയോ അത്രയും എന്തിനാ മോളെ അതും ഓനെപോലെ ഒരുത്തനു
വേണം ഉപ്പ ഞമ്മക്കും വിലകൂടിയ ഗിഫ്റ്റ് വാങ്ങാൻ കഴിവുണ്ടെന്ന് അവൻ അറിയട്ടെ
വിലകൂടിയ ഗിഫ്റ്റ് ആവുമ്പോൾ അവൻ അതു കളയില്ല ജീവിതകാലം മുഴുവൻ അവൻ അതുകൊണ്ട്
നടക്കണം അതുകാണുമ്പോൾ ഒക്കെ എന്നോട് ചെയ്ത ചതിയും ഓർമ്മവേണം
മം എന്തായാലും പൈസ ഉപ്പ രാവിലെ തരാം ഉപ്പാന്റെ കുട്ടി മാറിയല്ലോ അതുമതി ഉപ്പാക്ക്
അവൾ ഉപ്പാനെ കെട്ടിപിടിച്ചു ഇതുകണ്ട് വന്ന ഉമ്മാക്ക് ഒരു ഉമ്മയും കൊടുത്തു അവൾ
ഉള്ളിലേക്ക് ഓടിപോയി
കണ്ടോടി അവൾ തിരിച്ചു വന്നു മ്മള് കൂടെയുണ്ടെന്ന് തോന്നിയ മക്കൾ പിന്നെ ഒന്നും
ചെയൂല അവർ തെറ്റ് ചെയ്യും അതുതിരുത്താനും കൂടെ നിർത്താനും നമ്മൾ തയ്യാറാവണം
ഫസ്ന മുറിയിൽ തന്റെ ഡയറി എടുത്തു എഴുതുകയാണ് അവളുടെ ഭാവനയിൽ വരുന്ന കവിതകൾ അവൾ
അതിലാണ് കുറിച്ചിടാറു അതൊക്കെ പബ്ലിഷ് ചെയുന്നത് അവൾക്കു വലിയ ആഗ്രഹമാണ് റഫീഖിനും
ഇതിൽ വലിയ താല്പര്യം ആയിരുന്നു അവനെ ഇഷ്ടപ്പെടാൻ അതും ഒരു കാരണമാണ് അവൾ അപ്പോൾ
തോന്നിയ ചില വരികൾ അതിൽ കുത്തിക്കുറിച്ചുവച്ചു എന്നിട്ട് അവ മടക്കി വച്ചു മറക്കാം
എന്ന് പറയാൻ എളുപ്പമാണ് പക്ഷെ അതു ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് തന്നെ ആണ് അവനെങ്ങനെ
തന്നെ മറക്കാൻ കഴിഞ്ഞു എന്തായാലും അതു കഴിഞ്ഞു പക്ഷെ ആ വേദന ഇപ്പോഴും മനസ്സിനെ
കുത്തി നോവിക്കുന്നു
പിറ്റേന്ന് രാവിലെ തന്നെ ഫസ്ന കദീജയെയും കൂട്ടി ഇറങ്ങി ചെറുപ്പം മുതലേ ഉള്ള
കൂട്ടാണ് കദീജ അവളാണ് അവളുടെ വീട്ടിൽ ഇളയത് തൊട്ടുമൂത്തത് ഫാത്തിമ 21വയസ്സ് ഇപ്പോൾ
വിവാഹാലോചനകൾ നടക്കുന്നു പിന്നെ ഉള്ളത് രണ്ടു അനിയത്തിമാർക്കും ഏട്ടൻ റഷീദ്
അവർ നേരെ പോയത് ടൗണിൽ ഉള്ള ഒരു വാച്ച് കടയിലേക്കാണ് അവിടെ പോയി വിലകൂടിയ ഒരു വാച്ച്
സെലക്ട്‌ ചെയ്തു ഗിഫ്റ്റ് പാക്ക് ചെയ്യാൻ പറഞ്ഞു
നിനക്ക് എന്തിനാടി ഇത്രയും വിലയുള്ള വാച്ച് കദീജ സംശയം മറച്ചുവച്ചില്ല
എനിക്കല്ല അവന്റെ പെണ്ണിന് കൊടുക്കാനാ അവളുടെ കയ്യിൽ അവന്റെ മുന്നിൽ വച്ചു ഇന്നു
ഞാൻ കെട്ടികൊടുക്കും അപ്പോൾ അവന്റെ മനസ്സ് നീറുന്നതു എനിക്ക് കാണണം ഞാൻ മാത്രം
വേദനിക്കുന്നതിൽ അര്ഥമില്ലല്ലോ
കദീജ പിന്നെ ഒന്നും പറയാൻ നിന്നില്ല അവൾ ഉറപ്പിച്ചാൽ അതു അങ്ങനെ നടത്തു എന്നവൾക്കും
അറിയാം
അങ്ങനെ അവർ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു വാതിൽ കടന്നു ഉള്ളിൽ കയറിയപ്പോ തന്നെ
അവൾ കണ്ടു സ്റ്റേജിൽ ശർവാനിയുമണിഞ്ഞു ചിരിച്ചു നിൽക്കുന്ന റഫീഖിനെ അവനോട് ചേർന്നു
അവന്റെ ബീവിയും ഒറ്റനോട്ടത്തിൽ ആ പെണ്ണിനെ അവളൊന്നളന്നു തന്നെക്കാൾ സുന്ദരി തന്നെ
കാഴ്ചയിൽ തന്നെ അതറിയാം പിന്നെ സാമ്പത്തികമായി ഒരുപാട് ഉയർന്നവർ തന്നെ അവളുടെ
ആഭരണങ്ങളും വസ്ത്രങ്ങളും ബന്ധുമിത്രധികളുടെ ആഢ്യത്തവും വിളിച്ചോതുന്നു
ഓരോരുത്തരായി ചെക്കനേയും പെണ്ണിനേയും കയറി കണ്ടു ആശംസകൾ നേരുന്നു അതോടൊപ്പം
ഗിഫ്റ്റുകൾ നൽകുകയും ചെയുന്നു അതിനായി ചെറിയ ഒരു ക്യൂ തന്നെ രൂപപ്പെട്ടിട്ടുണ്ട്
അവരും ആ ക്യൂയിൽ കയറിനിന്നു അവനെ ഒന്ന് കാണുക ഗിഫ്റ്റ് കൊടുക്കുക പോകുക അത്രയും ആണ്
അവരുടെ പ്ലാൻ മുന്നിലുള്ളവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു ഫസ്നയുടെ ധൈര്യം
അതിനോടനുസ്സരിച്ചു കുറഞ്ഞു കുറഞ്ഞു വരികയാണ് അടുക്കും തോറും അവളുടെ നെഞ്ചിടിപ്പ്
കൂടുന്നത് അവൾ അറിഞ്ഞു തൊട്ടുമുന്നിൽ നിന്നിരുന്ന അവസാനത്തെ ആളും കൊഴിഞ്ഞുപോയി ഇനി
അവരുടെ ഊഴമാണ് പെട്ടെന്നാണ് ചെക്കന്റെ കുടുംബക്കാരിൽ ആരോ അവരെ തടഞ്ഞു
ഒന്ന് നിൽക്കണം ഒരു വിശിഷ്ടാതിഥി വരുന്നുണ്ട് അദ്ദേഹം കണ്ടു പോകുന്നവരെ ഒന്ന്
ക്ഷമികണം
ഉള്ളിലേ നീരസം മറച്ചുവച്ചുകൊണ്ട് അവർ ചിരിച്ചുകൊണ്ട് തന്നെ സമ്മതിച്ചു
ആരാ വരുന്നത് കദീജ ചോതിച്ചു
റഫീഖിന്റെ കമ്പനിയുടെ മുതലാളി ആണ്
ഓഹ് അപ്പോൾ വല്ല കിളവനും ആയിരിക്കും കദീജ ഫസ്‌നയുടെ കാതിൽ പറഞ്ഞു
പക്ഷെ അവളെ സന്തോഷിപ്പിച്ചത് മറ്റൊന്നാണ് സദസ്സിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ
വരുന്ന അയാളിലെക്ക് മാറിയിരിക്കുന്നു റഫീഖിന്റെ മുഖത്തു അതിന്റെ ഒരു നീരസം ഉണ്ട്
താനും അപ്പോൾ വന്ന ആളോട് അവൾക്കു അൽപ്പം ഇഷ്ടം തോന്നി തുടങ്ങി
കദീജ കയ്യിൽ മാന്തുന്നത് അറിഞ്ഞപ്പോഴാണ് അവൾ തിരിഞ്ഞു നോക്കുന്നത്
എന്താടി നീ ന്റെ കൈ മാന്തി പോളിക്കോ
അങ്ങോട്ട്‌ നോക്കെടി സാകിർ ഹുസൈൻ
ഫസ്ന തലയുയർത്തി നോക്കി അവൾ കണ്ടു റഫീഖിന്റെ ഉപ്പയോടൊപ്പം ചിരിച്ചു
സംസാരിച്ചുകൊണ്ട് വരുന്ന സുന്ദരനായ ചെറുപ്പക്കാരൻ സ്യുട്ട് ആണ് ധരിച്ചിരിക്കുന്നത്
ടൈ കിട്ടാത്തത് കൊണ്ടു ഷിർട്ടിന്റെ കോളർ ഉയർന്നു നിൽക്കുന്നു ഫിറ്റ്‌ ബോഡി ആയതിനാൽ
ആ സ്യുട്ട് നന്നായി ചേര്ന്നുമുണ്ട് അയാൾക്ക്‌ എല്ലാവരോടും ചരിച്ചുകൊണ്ടാണ് നടന്നു
വരുന്നത്
നോക്കിയെടി എന്നാ ഗ്ലാമർ ആണ് ഫോട്ടോയിൽ കാണുന്ന പോലെത്തന്നെ ഉണ്ട്
കദീജ പറഞ്ഞു
നിനക്ക് അയാളെ അറിയോ
പിന്നെ ഹുസൈൻ ഗ്രൂപ്പ്‌ ഓണരെ ആർക്കാ അറിയാതെ അപ്പോൾ റഫീഖിന് അവിടെയാണ് പണി ല്ലേ
അവർ സംസാരികുമ്പോയേക്കും സാകിർ അവരുടെ അടുത്തെത്തിയിരുന്നു സാക്കിറിനെക്കാളും
വേഗത്തിൽ അവൻ ഉപയോഗിച്ച സ്പ്രേ സഞ്ചരിക്കുന്നത് അവൻ അറിഞ്ഞു കയറുന്നയിടയയിൽ അടുത്ത്
നിന്ന ഫസ്‌നയെ സാകിർ ഒരുനിമിഷം നോക്കി എന്നിട്ടു പുഞ്ചിരിച്ചു തിരിച്ചു
ചിരിക്കേണ്ടെന്നു കരുതിയെങ്കിലും അവൾ യാന്ത്രികമായി ചിരിച്ചുപോയി എന്തോ അയാളുടെ
നോട്ടം അവളുടെ മനസ്സിൽ അത്രകണ്ട് പതിഞ്ഞുപോയപോലെ
തിരിച്ചു ഇറങ്ങുമ്പോഴും സാകിർ അവളെ നോക്കി ഇത്തവണ അവൾ ആദ്യം പുഞ്ചിരിച്ചു അവൻ
തിരിച്ചു പുഞ്ചിരിച്ചു നടന്നു നീങ്ങി
പിന്നെ എല്ലാം യന്ത്രികമായിരുന്നു അവൾ സ്റ്റേജിൽ പോയി ഗിഫ്റ്റ് കൊടുത്തു മടങ്ങി
പോയി അവന്റെ നോട്ടവും പുഞ്ചിരിയും അവളിൽ അത്രയും ആയത്തിൽ പതിച്ചു അതിന്റെ
കാര്യമൊന്നും അവൾക്കറിയില്ല എന്തോ ഒരാകര്ഷണം
തിരിച്ചു പോകുമ്പോൾ കദീജ സാകിർ ഹുസൈനെ പറ്റിത്തന്നെ ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത്
പക്ഷെ ഫസ്ന മറ്റേതോ ലോകത്താണ് വീട്ടിൽ എത്തിയപ്പോ കദീജ തട്ടിവിളിച്ചപ്പോൾ ആണ് അവൾ
സ്വബോധം വീണ്ടെടുത്തത് അവൾ വീട്ടിലേക് കയറിപ്പോയി
തിരിച്ചു ഓഫീസിലേക്ക് പോകുകയാണ് സാകിറും ജാസ്മിനും സാകിർ ആണ് വണ്ടി ഓടിക്കുന്നത്
നല്ല കുട്ടി ല്ലേ സാകിർ പറഞ്ഞു
ആ റഫീഖിന് ചേരും ജാസ്മിൻ പറഞ്ഞു
നാളെ സാറിനു ഒഴിവുണ്ടാകുമോ എന്തോ
എന്തിനാണ് മാഡം
ഒരു പെണ്ണുകാണൽ ഉണ്ടായിരുന്നു
ആർക്ക്
വേറെ ആർക്കാ നിനക്ക് തന്നെ നിന്റെ കാര്യം set ആയിട്ട് വേണം എനിക്കൊന്നു കല്യാണം
കഴിക്കാൻ
ന്നാലും അന്റെ ഉപ്പാക്ക് എന്താ ന്നോട് ഇത്രയും ദേഷ്യം
അതു ദേഷ്യം അല്ലേടാ മാണ്ട മോളെ കാര്യം ആലോചിച്ചുള്ള ആധിയാണ് അതു ഇപ്പോൾ പറഞ്ഞ
നിനക്ക് മനസിലാവൂല
ഓഹ് ആയിക്കോട്ടെ മാഡം
പറഞ്ഞു പറഞ്ഞു പെട്ടെന്നവർ ഓഫീസിൽ എത്തി
പിറ്റേന്ന് രാവിലെ 10മണിക്ക് ഒരു കടയുടെ മുന്നിൽ വെയിറ്റ് ചെയ്യാന് സാകിർ, ജാസ്മിൻ
അപ്പുവേട്ടനും
ഇതിപ്പോ എത്ര നേരായി ജാസ്മിൻ കുഞ്ഞേ ആ ബ്രോക്കർ എവിടെ
ഒന്നടങ് അപ്പുവേട്ടാ ഇപ്പൊ വരും
ന്നാലും ഇത്രയും ദൂരെ എന്തിനാ കുഞ്ഞേ നമുക്കൊരു കല്യാണാലോചന അതും ഇങ്ങനെ ഒരു
ഗ്രാമത്തിൽ നിന്നും പോക്കുവരവ് തന്നെ കുറച്ചു പാടല്ലേ
ഇവനെപോലെ ഒരുത്തനു നല്ലൊരു നാടൻ കുട്ടിയ നല്ലത് അപ്പുവേട്ടാ പിന്നെ അവളുടെ
ഉപ്പാന്റെയും ഉമ്മന്റേയും സ്നേഹം ഓക്കേ ഇവനും അനുഭവിക്കലോ അതാ ഞാൻ ഇങ്ങനെ ഒരു
ഐഡിയയിൽ എത്തിയെ
ആ ഒരുതരത്തിൽ കുഞ്ഞു പറഞ്ഞതിലും കാര്യമുണ്ട് ഇപ്പോ കാണാൻ പോണ കുട്ടിയെ കുഞ്ഞു
കണ്ടതാണോ
കണ്ടത് മാത്രമല്ല അന്വേഷിച്ചു കൂടെ ചെയ്തു നല്ല കുട്ടിയ ഇവന് ചേരും ഇപ്പൊ ഡിഗ്രി
കഴിഞ്ഞത്തെ ഉള്ളു വീട്ടിൽ ഏട്ടനും അനിയത്തിയും ഉണ്ട് ഉപ്പ ഉമ്മ സാധാരണ കുടുംബം
അന്വേഷിച്ചവർക്കൊക്കെ കുട്ടിയെ പറ്റി നല്ല അഭിപ്രായം മാത്രമേ ഉള്ളു
ആ കുഞ്ഞു ഇത്രയും അന്വേഷിച്ചു വച്ചിട്ടുണ്ടോ
പിന്നെ അപ്പുവേട്ടൻ എന്നെപ്പറ്റി എന്താ കരുതിയെ അങ്ങനെ ഏതെങ്കിലും ഓരുത്തിക്കു
കൊടുക്കോ ഇവനെ ഞാൻ
അപ്പോയെക്കും ബ്രോക്കർ കുഞ്ഞായി വന്നു കുഞ്ഞായി തെളിച്ചവഴിയിലൂടെ അപ്പുവേട്ടൻ വണ്ടി
പായിച്ചു പറഞ്ഞ വീടിന്റെ മുന്നിലെത്തിയപ്പോൾ അപ്പുവേട്ടൻ വണ്ടി ഒതുക്കി
ഒരുകൊച്ചുവീട് പെണ്ണിന്റെ ബാപ്പ അവരെ ഇരുത്തി ഒരു പാവമാണെന്നു കണ്ടാലേ അറിയാം
കാര്യങ്ങൾ ഒക്കെ സംസാരിക്കാൻ തുടങ്ങി അപ്പൊയെക്കും ചായയുമായി
പെൺകുട്ടി എത്തിക്കഴിഞ്ഞു സാകിർ അപ്പുവേട്ടൻ എല്ലാം വിലയിരുത്തി മാർക്കിട്ട്
പെട്ടെന്നാണ് പെണ്ണിന്റെ ഉമ്മ ബാപ്പനെ ഉള്ളോട്ട് വിളിച്ചത് തിരിച്ചു വന്ന
അദ്ദേഹത്തിന്റെ മുഖത്തു സങ്കടം കാണാമായിരുന്നു
സാക്കിറിന്റെ കൈ കൂട്ടിപ്പിടിച്ചു അദ്ദേഹം പറഞ്ഞു മോൻ ഈ ഉപ്പാനോട് ക്ഷമിക്കണം
മ്മ്ക് ആലോചിക്കാൻ പോലും പറ്റാത്ത ബന്ധ ഇത് പക്ഷെ മോൾക്ക്‌ ഇഷ്ടയില്ല ന്നു പറയാ ഞാൻ
ഇപ്പോ എന്താ ചെയ്യാ
അയ്യേ അതിനു ഉപ്പ എന്തിനാ വിഷമിക്കുന്നെ ഇഷ്ടപ്പെടുന്നതും പെടാത്തതും ഒക്കെ
ഓരോരുത്തരുടെയും ഇഷ്ടമല്ലേ അതിനു ഇങ്ങനെ വിഷമിക്കണ്ട ആവശ്യമൊന്നുമില്ല
അവർ പെട്ടെന്ന് തന്നെ അവിടന്ന് ഇറങ്ങി കാറിൽ കയറുമ്പോഴാണ് കുഞ്ഞായിക്കു ബൾബ്
കത്തിയത് അവൻ അവരോടു കാറിൽ ഇരിക്കാൻ പറഞ്ഞിട്ട തൊട്ടടുത്ത വീട്ടിലേക്കു കയറി പോയത്
5മിനിറ്റ് കഴിഞ്ഞു അവൻ ഇറങ്ങി വന്നു
വരി ഇവിടെ ഒരു കുട്ടി ഉണ്ട് മ്മ്ക് ഒന്ന് കണ്ടുനോക്ക
ജാസ്മിൻ സംശയത്തോടെ സാക്കിറിന്റെ മുഖത്തേക്ക് നോക്കി
നോക്കണ്ട ഇനി ഞാൻ ഇല്ല ഇതെന്താണ് കളികാണോ കൊറേ ഇവിടെ കൊറേ അവിടെ ഞാൻ ഇല്ല
അങ്ങനെ പറയെല്ലെടാ എന്തായാലും ഇവിടെ വരെ വന്നതല്ലേ ഇനി ഇതും കൂടി കണ്ടിട്ട് പോകാം
എന്തൈ
ഉമ്മ പോയി വിളിച്ചപ്പോൾ ആണ് ഫസ്ന അറിയുന്നത് തന്നെ തന്നെ പെണ്ണുകാണൽ ആണെന്ന്
അവൾക്കെന്തെകിലും പറയാൻ പറ്റും മുൻപേ അവളെ ഉമ്മ കുളിമുറിയിൽ കയറ്ററിയിരുന്നു
പുറത്തിറങ്ങിയാ അവൾക്കു മാറാൻ ഉള്ള വസ്ത്രങ്ങളും റെഡിയാണ് അവൾ അതൊക്കെ എടുത്തണിഞ്ഞു
ഇത്രയും നേരെതെ ഒരു കല്യാണം അവള് തീരെ പ്രതീക്ഷിചില്ല ഉമ്മ അന്നു പറഞ്ഞപ്പോൾ വെറുതെ
പറഞ്ഞു എന്ന കരുതിയത് ഇതിപ്പോ മൊത്തം കയ്യീന്ന് പോകും അവൾ ഓർത്തു
കോലായിൽ ഇരിക്കുകയാണ് സാകിറും കൂട്ടരും ഉപ്പ എല്ലാരോടുമായി സംസഖികയാണ്
എനിക്ക് 3പെൺകുട്ടികളാ മൂത്തമോളാ ഇത് ഫസ്ന ഇപ്പൊ 18വയസ്സാവുന്നെ ഉള്ളു ഇപ്പൊ ഞാൻ
ഒരു കല്യാണത്തിനെ പറ്റി ചിന്ധിച്ചതല്ല പിന്നെ കുഞ്ഞായി നല്ലൊരു ആലോചന
കൊണ്ടുവന്നപ്പോൾ പിന്നെ അതൊന്നു നോക്കാം ന്നു കരുതി അപ്പോയെക്കും ചായയുമായി ഫസ്ന
വന്നിരുന്നു
ചായകൊടുക്കുനിടയിൽ ഫസ്ന തലയുയർത്തി നോക്കി അവൾ ഒന്നുപകച്ചു അറിയാതെ അവളുടെ നാവു ആ
പേര് ഉച്ചരിച്ചു
സാകിർ…… സാകിർ ഹുസൈൻ ……
ചായ എടുക്കാൻ തുടങ്ങിയ സാകിർ ഒരൽപ്പം പതറിപ്പോയി ഇവൾക്കെങ്ങനെ എന്റെ പേര് ഇവളെ
മറ്റെവിടെയും കണ്ടതായും ഓർക്കുന്നില്ല
മോൾക്ക്‌ അറിയോ ആളെ ഉപ്പ സംശയം ചോദിച്ചു
ഇല്ല ചായ കൊടുത്തു നിവർന്നുകൊണ്ടു ഫസ്ന പറഞ്ഞു
അതിപ്പോ സാകിർ ഹുസൈനെ ആർക്കാ അറിയാതെ വെളിച്ചപ്പാടിന്റെ പോലെയല്ലേ കുഞ്ഞായി അടിച്ചു
ഒഴിഞ്ഞ പോസ്റ്റിൽ ഗോൾ ഒന്ന്
ഇനി ഇപ്പൊ ഒരെന്തെകിലും സംസാരിച്ചോട്ടെ ല്ലേ കുഞ്ഞായി വീണ്ടും
അതിനെന്താ ഉപ്പ പെറ്റീഷൻ സംക്ഷൻ ചെയ്തു
സംസാരിക്കാൻ ആയി ഉള്ളിലേ ഒരു മുറിയാണ് ഒരുക്കിയിരിക്കുന്നത് സാകിർ ഉള്ളോട്ടു ചെന്ന്
അവിടെ ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ് ഫസ്ന
Hi സാകിർ ഫോർമലായി തന്നെ തുടങ്ങി
എന്തോ മാറി കേട്ടപോലെ ഫസ്ന അവനെ നോക്കി
എന്താ ഇങ്ങനെ നോക്കുന്നെ എന്നെ അറിയോ
നേരിട്ട് അറിയില്ല കേട്ടിട്ടുണ്ട് ഒരു തവണ കണ്ടിട്ടുമുണ്ട്
ഓഹ് ഓക്കേ ന്റെ പേരൊക്കെ വിളിച്ചപ്പോ ഞാൻ കരുതി എന്നെ അറിയുമായിരിക്കും എന്ന്
എനിക്ക് സ്വന്തമെന്നു പറയാൻ വേറാരുമല്ല അതുകൊണ്ട് ആലോചിക്കാനും ആരുമില്ല ഓപ്പൺ
ആയിട്ട് പറഞ്ഞാൽ തന്നെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതകുറവൊന്നുമില്ല തന്റെ ഇഷ്ടം
എന്തായാലും ഉപ്പയോട് പറഞ്ഞാൽ മതി അപ്പോ ഞാൻ പോകട്ടെ
സാകിർ മുന്നോട്ടു നടക്കാൻ തുടങ്ങി
എനിക്കൊരല്പം സംസാരിക്കാൻ ഉണ്ട് ഫസ്ന പറഞ്ഞു
സാകിർ ഒന്നുനിന്നു എന്നിട്ട് തിരിച്ചുവന്നു
ഇഷ്ടപ്പെട്ടില്ല എന്നാണെങ്കിൽ തന്റെ ഉപ്പയോട് പറഞ്ഞാൽ മതിയായിരുന്നു ആ ഇനി ഇപ്പൊ
എന്റെ മുഖത്തുനോക്കി തന്നെ പറയണം എന്നാണെങ്കിൽ പറഞ്ഞോളൂ
അള്ളോ അതൊന്നുമല്ല എനിക്ക് പറയാൻ ഉള്ളത് അവൾ അവളുടെ നഷ്ടപ്രണയം അവനോടു തുറന്നു
പറഞ്ഞു അവൻ അതെല്ലാം കേട്ടു അങ്ങനെ നിന്നു പോകാൻ നേരം അവൻ അവളോട് പറഞ്ഞു തന്റെ
അഭിപ്രായം എന്തായാലും മടികൂടാതെ ഉപ്പയോട് പറയുക എന്റെ തീരുമാനത്തിൽ
മാറ്റമൊന്നുമില്ല
അവർ പോയി കഴിഞ്ഞു ഫസ്ന തന്റെ വീടിന്റെ ജനലവഴി കദീജയുടെ വീട്ടിലേക് വിളിച്ചു
കദീജ ജനലവഴി തിരിച്ചു നോക്കിയപ്പോൾ അവളുടെ വീട്ടിലേക് വരാൻ പറഞ്ഞു അവൾ
ഖദീജയുടെ വീട്ടിലാണ് സാകിർ ആദ്യം പോയത് പെണ്ണുകാണന് അവളുടെ ഇത്താത്തയെ ആണ് അവർ
പെണ്ണുകണ്ടതും ഇഷ്ടമല്ലെന്നും പറഞ്ഞത്
കദീജ വന്നപ്പോൾ തന്നെ അവൾ കദീജയെയും കൊണ്ട് മുറിയിൽ കയറി
എന്താടി വിളിച്ചത്
എടി ആ സാകിർ ഹുസൈൻ ഇല്ലെ അവൻ എന്നെ പെണ്ണുകാണൻ വന്നു
ന്നട്ട് കദീജ ഒരു ഞെട്ടലോടെ ചോദിച്ചു
നട്ടെന്താ കണ്ടുപോയി
നീ ന്നട്ട് അന്റെ ഉപ്പാന്റെ അടുത്ത് എന്തു പറഞ്ഞു
ഉപ്പാക്ക് ഇഷ്ടമാണേൽ നടത്തിക്കോളാൻ പറഞ്ഞു
പടച്ചോനെ അന്നോട് ആരാ അങ്ങനെ പറയാൻ പറഞ്ഞേ അനക്ക് ഇത്രയും വിവരം ഇല്ല
എന്താ എന്താ വല്ല പ്രശനവും ഉണ്ടോ
എടി മോയന്തേ അവനു ചുരുങ്ങിയത് ഒരു 2000കോടിയുടെ ആസ്തി ഉണ്ട് നട്ടും അവൻ എന്തിനാ
മ്മളെപോലെ സാധാരണകാരുടെ അടുത്ത് വന്നു പെണ്ണ് ചോദിക്കുന്നത് അതില്ത്തന്നെ ഒരു
കള്ളത്തരം ഇല്ലെ നീ ഒന്നു ആലോചിച്ചു നോക്ക് എടി അയാൾക്ക്‌ വേണ്ടത് ഒരു അടിമയെ ആണ്
ന്റെ ഇത്താത്താനെ കാണാൻ വന്നല്ലോ അപ്പോൾ തന്നെ ഇത്താത്ത വേണ്ടെന്നു പറഞ്ഞു ഇവരൊക്കെ
ഭാര്യമാരുടെ ഇഷ്ടം ഒരു വിലയും കല്പിക്കൂല മോളെ അതിനുവേണ്ടി ആണ് നമ്മളെപോലുള്ളവരെ
വിവാഹം കഴിക്കുന്നത് തന്നെ
എടി അങ്ങനെ പറയാൻ പറ്റോ അയാൾക്ക്‌ ആരുമില്ല അപ്പോൾ പണം ആവിശ്യത്തിന് അയാള്
ഉണ്ടാക്കിയിട്ടുണ്ട് ചിലപ്പോൾ അതുകൊണ്ടായിക്കൂടെ
ഓക്കേ അങ്ങനെ തന്നെ വച്ചോ അയാൾ ആ കല്യാണത്തിന് വന്നത് കണ്ടോ ഇന്നു പെണ്ണുകാണൻ
വന്നത്കണ്ടോ കോട്ടും കോപ്പും വലിച്ചുകെട്ടി അതുകണ്ടാൽ തന്നെ അറിയൂലെ അയാൾ ഒരു ഫോർമൽ
ആണെന്ന് ഒരു ബോറൻ ആയിരിക്കും ഇങ്ങനെ ഉള്ളോരെക്കോ hi, hello, by ഒക്കെ പ്രശ്നം ആണ്
മോളെ നിനക്ക് എന്തൊക്ക ആഗ്രഹങ്ങൾ ആയിരുന്നു നിന്റെ പുസ്തകം പബ്ലിഷ് ചെയ്യണം നല്ല
കവിയത്രി ആവണം എന്നൊക്കെ ഇയാളെപ്പോലെ ഒരാളെ കെട്ടിയാൽ നിന്റെ ആഗ്രഹങ്ങൾക്കൊക്കെ
പുല്ലുവില ആയിരിക്കും ഇതൊക്കെ കൊണ്ടാണ് ഇത്താത്ത ആദ്യം തന്നെ ഇത് വേണ്ടെന്നു
പറഞ്ഞത്
ഇനി ഇപ്പൊ എന്തു ചെയ്യും ഉപ്പ നാളെ അവിടെപ്പോയി അന്വേഷണം നടത്താനിരിക്കെ
നീ ഇഷ്ടപ്പെട്ടില്ല എന്നൊന്നും പറയാൻ പോകണ്ട നിന്റെ ഉപ്പ പോയി കണ്ടാൽ തന്നെ
ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു പോരും അതൊക്കെ മനസ്സിലാക്കാൻ ഉള്ള വിവരമൊക്കെ നിന്റെ
ഉപ്പാക്ക് ഉണ്ട് എന്തായാലും നിന്റെ ഉപ്പ പോയി വന്നിട്ട് ഇതിനെപറ്റി ചിന്തിക്കാം
എന്തായാലും നീ പഠിത്തം നിർത്തിയത് നന്നായി
അതെന്ത
അല്ലെ ഇനി ഇപ്പൊ അയാളെ കെട്ടിയാൽ പിന്നെ പഠിക്കുന്ന കാര്യമൊന്നും ചിന്തിക്കാൻ കൂടി
പറ്റില്ല അപ്പോൾ ആദ്യമേ അതു നിർത്തിയാൽ നല്ലതല്ലേ
നീ ഒന്ന് മിണ്ടാതെ നിന്നെ പടച്ചോനെ ഉപ്പയോട് ഇഷ്ടപ്പെട്ടില്ല എന്ന് ആദ്യമേ പറഞ്ഞാൽ
മതിയായിരുന്നു ഇതിപ്പോ ഇനി എന്താ ചെയ്യാ
നീ ഇങ്ങനെ ടെൻഷൻ ആവല്ലേ നാളെ ഉപ്പ പോയി വന്നിട്ടുള്ള കാര്യമല്ലേ നമുക്കു നോക്കാം
അന്നുമുഴുവനും പിറ്റേന്ന് ഉപ്പ വരുന്നവരെയും ഫസ്ന ടെൻഷൻ അടിച്ചു നടന്നു
പിറ്റേന്ന് വൈകിട്ട് ആണ് ഉപ്പ വന്നത് ഉപ്പ വന്നപാടെ തന്നെ ഫസ്ന അവിടൊക്കെ തിരിഞ്ഞു
കളിച്ചു നടന്നു ഉപ്പാക്ക് ചായ കൊടുത്തികൊണ്ടു ഉമ്മ ചോദിച്ചു പോയ കാര്യം എന്തായി
മ്മ്ക് പറ്റോ
നല്ല പയ്യനാണ് എന്നാണ് മൊത്തത്തിൽ ഉള്ള അഭിപ്രായം ഞാൻ പോയപ്പോൾ ഒന് എന്തോ വലിയ
മീറ്റിംഗിൽ ആണ് പക്ഷെ അതൊക്കെ ഇട്ടെറിഞ്ഞു പെട്ടെന്ന് വന്നു ന്നെ സ്വീകരിച്ചു
നല്ലോണം സംസാരിച്ചു വല്യ ഓഫീസ് വീട് ഒക്കെ ആണ് ഈ ബന്ധം മ്മളെ ഭാഗ്യം തന്നെ ആണ്
പക്ഷെ ഒന് ബന്ധുക്കൾ ആരും ഇല്ല പിന്നെ ആ വീട്ടിൽ ഒറ്റയ്ക്ക് ആണ് താമസം ഇതൊക്കെ
കേൾക്കുമ്പോൾ ഒരു പേടി അമ്മായിയമ്മ എത്ര മോശക്കാരി ആയാലും അങ്ങനെ ഒരാളുള്ളത്
നല്ലതായിരുന്നു ഇതിപ്പോ
അങ്ങനെ ആരും ഇല്ലാത്തോണ്ട് അല്ലെ മ്മളെ മോളെ വേണംന്നു ഒന് തോന്നിയത് ഉമ്മ
ന്യായികരിച്ചു
ന്നട്ട് ഉപ്പ എന്താ മോളെ ചെയ്യണ്ടേ
ഉപ്പ ഉത്തരം ഫസ്നയ്ക്കു വിട്ടു
അല്ല ഉപ്പ നിക്ക് പഠിക്കാൻ പോണം നിക്ക് ഇപ്പൊ 18വയസ്സല്ലേ ആയിട്ടുള്ളു ഇപ്പൊത്തന്നെ
ഇതൊക്കെ വേണോ
പഠിക്കാൻ പോവാൻ ഒന് കുഴപ്പൊന്നുമില്ല എന്ന് ഇന്നുസംസാരിച്ചപ്പോ പറഞ്ഞു
അല്ലെങ്കിലും ഇനി ഇപ്പൊ പഠിക്കാൻ പോണ്ട കാര്യം ഒന്നുല്ല ഇങ്ങള് ആ കുഞ്ജയിനെ
വിളിച്ചു പറഞ്ഞോളി മ്മ്ക് സമ്മതനെന്നു
ഉമ്മപറഞ്ഞതുകേട്ടു ഫസ്ന വാദിയമുഖത്തോടെ അവളുടെ മുറിയിലേക്ക് പോയി
തന്റെ ഡയറി എടുത്തു മറിച്ചുനോക്കി എന്തൊക്ക ആഗ്രഹങ്ങൾ ആയിരുന്നു പഠിപ്പ് ജോലി
എഴുത്തുകാരി ആവുന്നതും സ്വപ്‌നങ്ങൾ മാത്രമാവുന്നു എല്ലാം ഇവിടെ കഴിഞ്ഞു ഇനി ജീവിതം
തന്നെ അയാളുടെ അടിമയായി കഴിയേണ്ടിവരും
മോളെ എന്നുള്ള ഉപ്പയുടെ വിളികേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്
മോൾക്ക്‌ വിഷമാവണ്ട അവൻ നല്ല പയ്യനാ ഉപ്പാക്ക് ഇഷ്ട്ടായി പിന്നെ മോൾടെ
ഭാഗ്യായിരിക്കും അവൻ അതു ഇപ്പോ ഉപ്പാക്ക് മനസ്സിലായിട്ടുണ്ട് അതു കുറച്ചു
കഴിയുമ്പോൾ മോൾക്കും മനസ്സിലാവും
അന്നു കദീജ കോളേജിൽ നിന്നും വരുന്നവരെ വെയിറ്റ് ചെയ്തിരിക്കുകയാണ് ഫസ്ന അവളുടെ
ഗേറ്റിൽ തന്നെ നിന്നു ഏന്തി പുറത്തേക്കു നോക്കികൊണ്ടിരിക്കാന് അവൾ കണ്ടു ദൂരെനിന്നു
കദീജ വരുന്നത് കണ്ടപ്പോൾ തന്നെ അവൾ ഇറങ്ങി ഓടി ഖദീജയുടെ അടുത്തിയപ്പോയേക്കും
കിതച്ചിട്ടു അവൾക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു
എന്താടി എന്താ എന്തുപറ്റി അവളുടെ വെപ്രാളം കണ്ടു കദീജ ചോദിച്ചു
ശ്വാസം ഒന്ന് നേരെവീണപ്പോൾ അവൾ പറഞ്ഞു തുടങ്ങി
കഴിഞെടി എല്ലാം കഴിഞ്ഞു ഉപ്പ പോയി ഉറപ്പിച്ചു വന്നു
കദീജ ഒന്ന് ഞെട്ടി എങ്കിലും അവളെ സമദനിപ്പിച്ചു നീ വാ നമുക്കൊന്ന് ആലോചിക്കാം
വീടിന്റെ മുന്നിൽ എത്തിയപ്പോൾ കദീജ പറഞ്ഞു നീ വീട്ടിൽ പോയിക്കോ ഞാൻ എന്തെങ്കിലും
വഴി ആലോചിക്കട്ടെ ഫസ്ന അവളുടെ വീട്ടിലേക് നടന്നു ഉപ്പ പറയുന്നത് വിശ്വസിക്കണോ അതൊ
ഖദീജയെ വിശ്വസിക്കണോ എന്നായിരുന്നു അവളുടെ പ്രധാന പ്രശ്നം
കുറച്ചു കഴിഞ്ഞു കദീജ വീട്ടിലേക്ക് വന്നു ഫസ്നയെയും കൂടി അവളുടെ മുറിയിൽ പോയി കദീജ
തുടർന്ന്

47470cookie-checkഇതൊക്കെ വേണോ 1

Leave a Reply

Your email address will not be published. Required fields are marked *