തേപ്പ് കഥ 1

Posted on

ഞാൻ ചുള്ളൻ ചെക്കൻ,

ഇത് എന്റെ ആദ്യ കഥയാണ്… നിങ്ങളുടെ സ്നേഹം ഞാൻ പ്രേധിക്ഷിക്കുന്നു…

“ടാ എഴുനേക്ക് ആ പെണ്ണ് അവിടെ കിടന്ന് കയറു പൊട്ടിക്കുന്നു ” ഉമ്മ എന്നെ കുലിക്കി വിളിച്ചുകൊണ്ടു പറഞ്ഞു..

“ആഹ് ഉമ്മ ഒരു 5 മിനിറ്റ് ” ഞാൻ ഒന്ന് കൂടെ ചരിഞ്ഞു കിടന്നു പറഞ്ഞു…

“ആഹ് നീ എന്താന്ന് വെച്ചാ കാണിക്ക്… അവൾ ഇങ്ങോട്ട് കയറി വന്നാൽ അറിയാമല്ലോ ” ഉമ്മ എന്നെ നോക്കി പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി പോയി…

എന്നെ കുറിച്ചു പറഞ്ഞില്ലല്ലോ… ഞാൻ അജാസ് (26 വയസ്) ബിസ്സിനെസ്സ് മാൻ ആണ്. ബാംഗ്ലൂർ ഉള്ള ഞങ്ങളുടെ ബിസ്സിനെസ്സ് ഒക്കെ നോക്കുന്നത് ഞാൻ ആണ്. വീട് എറണാകുളം തന്നെ ആണ്.ഉമ്മ അജീന ഹൗസ് വൈഫ്‌ ആണ് . ഉപ്പ ജാഫർ ബിസിനസ് ആണ്.ഒരു പെങ്ങൾ ഇണ്ട് ആഫിയ (22 വയസ് )ഡോക്ടർ ആവാൻ പഠിക്കുകയാണ് ഇത് ലാസ്റ്റ് ഇയർ . ഓൾടെ കല്യാണം ആണ് 2 ആഴ്ച കഴിഞ്ഞാൽ. പയ്യൻ ഫൈസൽ(26 എന്റെ അതെ പ്രായം )ഓനും ഡോക്ടർ ആണ് ഓൾ പഠിക്കുന്ന അതെ കോളേജിൽ ആയിരുന്നു പഠിത്തം.. ഓൾ കേറിയപ്പോൾ ഓൻ ഫോർത് ഇയർ.. ആയിരുന്നു പ്രേമം ആയിരുന്നു.. വീട്ടിൽ പറഞ്ഞു സമ്മതിച്ചു. ഓന്റെ ഉമ്മ മരിച്ചു വാപ്പ 2 പെങ്ങമ്മാർ ഒരാൾടെ കല്യാണം കഴിഞ്ഞു ഇനി ഒരാൾ കൂടെ ഉണ്ട് ഓൾക്ക് കൂട്ടുകാരികളെ കല്യാണം ക്ഷേണിക്കാൻ പോണം.. ഞാനും കൂടെ പോകണം.. അതാണ് ഇന്നത്തെ എന്റെ main പരിപാടി…

“ ടാ പട്ടി ഇക്ക.. എണീക്കട ” ഇടത്തോട്ട് ചരിഞ്ഞു കിടന്നാ എന്നെ ബെഡിൽ നിന്ന് ചവിട്ടി താഴെ ഇട്ടുകൊണ്ട് പറഞ്ഞു…

“നിനക്ക് എന്തിന്റെ കുഴപ്പമാ ആഫി..കുറച്ചു നേരം കൂടെ കിടന്നിട്ട് വരാം… ഞാൻ ഇന്നലെ ഇങ് വന്നതല്ലേ ഉള്ളു ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇപ്പൊ തന്നെ പോണം.. ഇന്ന് കുറച്ചു ഷോപ്പിംഗ് ഉണ്ട് പിന്നെ എല്ലാരേം കാണണ്ടേ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് എന്നെ തള്ളി ബാത്‌റൂമിൽ കയറ്റി… ( പണ്ട് മുതൽ വാപ്പ ഗൾഫിൽ ആയത് കൊണ്ട് ഒരുപാട് ബസ്സിനസ് അവിടെയും ഇവിടെയും എല്ലായിടത്തും ഉണ്ടായിരുന്നു )

ഞാൻ ബാത്‌റൂമിൽ കയറി നിന്ന് മുഖം ഒന്ന് നോക്കി… താടി ഒന്ന് ഷേപ്പ് ആക്കണം…

“അതെ ആ താടി അങ്ങ് ഷേപ്പ് ആക്കിയെരെ ” പുറത്തുനിന്നു ആഫി വിളിച്ചു പറഞ്ഞു…

ഞാൻ പല്ലൊക്കെ തേച്ചു താടി ഒക്കെ ഷേപ്പ് ചെയ്ത് ഇറങ്ങുമ്പോൾ ബെഡിൽ എനിക്ക് ഇടാൻ ആയി വൈറ്റ് ഷർട്ടും ബ്ലൂ പാന്റ്സും എടുത്ത് വെച്ചിരിക്കുന്നു… ഞാൻ ഷർട്ട്‌ ഇഞ്ച് ചെയ്തിട്ട് അവിടെ ഉണ്ടായിരുന്ന കണ്ണാടിയിലേക്ക് നോക്കി…‘ താടി എടുത്തപ്പോൾ കൊള്ളാം ’ ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് ചെന്നു… അവിടെ നല്ല ചൂട് അരിപ്പത്തിരിയും ചിക്കൻ കറിയും… ഒന്നും നോക്കിയില്ല കുറെ നാൾ ആയി ഇതൊക്കെ കഴിച്ചിട്ട് ഇരുന്നു അങ്ങ് തട്ടി…കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.

ഓടി കാർ എടുത്തു..

“ആദ്യം എങ്ങോട്ടേക്കാ പോകുന്നെ ” ഞാൻ ചോദിച്ചു

“ആദ്യം നാത്തൂനെ ഒന്ന് കാണണം ” അവൾ പറഞ്ഞു…

“മോളെ കല്യാണം ഉറപ്പിച്ച ശേഷം കല്യാണം കഴിയാതെ അവിടേക്ക് ചെല്ലുന്നത് ശെരിയല്ല ”

“അത് എനിക്ക് അറിയാം… വീട്ടിൽ ഞാൻ കയറുന്നില്ല…ഞാൻ അവളോട് ഇക്കാക്ക് നല്ലൊരു ആളെ കണ്ട് പിടിക്കാൻ പറഞ്ഞിരുന്നു.. അവൾ ആരെയോ കണ്ട് വെച്ചിട്ടുണ്ട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ”

“എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും വേണ്ട” ഞാൻ എടുത്ത വാക്കിൽ പറഞ്ഞു…

“അത് ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ” അവൾ വിടുന്ന ലക്ഷണം ഇല്ല

“എന്റെ ജീവിതം അല്ലെ എനിക്ക് തീരുമാനിക്കാൻ അവകാശം ഇല്ലേ ” ഞാൻ അവളോട് ചോദിച്ചു…

“ സോറി അത് ഞാൻ ചിന്തിച്ചില്ല.. ഇനി ഇക്കാക്ക് ഇഷ്ടം പോലെ ജീവിക്കാം.. ഞാൻ ഒന്നും വരുന്നില്ല ” എന്ന് പറഞ്ഞു അവൾ കൈ കെട്ടി പുറത്തേക്ക് നോക്കി ഇരുന്നു…

‘ശേ അങ്ങനെ പറയണ്ടായിരുന്നു… ഒന്നുമില്ലേലെങ്കിലും എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.. എന്റെ പെങ്ങൾ അല്ലെ ’ പെട്ടന്ന് ഒരു വണ്ടി ഹോൺ അടിച്ചു സ്പീഡിൽ പോയി… അപ്പോഴാണ് എനിക്ക് ബോധം വീണത്… ഞാൻ പെട്ടന്ന് വണ്ടി സൈഡിലേക്ക് വളച്ചു മാറ്റി…

“ അതെ ഇക്കാക്ക് കല്യാണം വേണ്ടന്ന് പറഞ്ഞു എന്നെ കൂടെ കൊല്ലരുത്… എനിക്ക് ഇനിയും ജീവിക്കണം ” അവൾ എന്നെ നോക്കാതെ പറഞ്ഞു…

“അത് ഞാൻ പഴയതൊക്കെ ഓർത്തുപോയി ”

“എന്തിനാ ഇപ്പൊ അതൊക്കെ ഓർക്കാൻ പോണേ… അതൊക്കെ മറക്കാൻ വേണ്ടി ആണ് ഞാൻ ഒരു കൊച്ചിനെ കണ്ട് പിടിച്ചു തരാം എന്ന് പറഞ്ഞത്… അപ്പൊ കല്യാണം വേണ്ട പോലും ” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല പിന്നെ നിശബ്ദത ആയിരുന്നു… അവളുടെ ചെക്കന്റെ വീട്ടിലോട്ട് പോണ വഴിയിൽ വെച്ച് അവൾ ആ നിശബ്ധത ബേധിച്ചു സംസാരിച്ചു…

“വണ്ടി ഇവിടെ നിർത്തിയാൽ മതി ഇക്ക.. അവൾ ഇങ്ങോട്ട് വരും ” എന്ന് പറഞ്ഞു അവൾ ഫോൺ എടുത്ത് അവളുടെ നാത്തൂനെ വിളിച്ചു…

“നീ എന്ത് ഉദ്ദേശത്തില വീണ്ടും ആ കൊച്ചിനെ വിളിച്ചേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോഴേ കല്യാണം വേണ്ടന്ന്” ഞാൻ ചോദിച്ചു…

“ ഇത് അതിനൊന്നും അല്ല… ഞങ്ങൾ ഒരുമിച്ചാണല്ലോ പഠിച്ചത്.. ഞങ്ങളുടെ കൂട്ടുകാരികളുടെ ഒക്കെ വീട്ടിൽ പോകാന. പിന്നെ വേണ്ടന്ന് പറയുന്ന ആളെ നിർബന്ധിച്ചിട്ട് കാര്യം ഇല്ലല്ലോ ”

പിന്നെ അവൾ ഫോണിൽ ആരോടോ ചാറ്റിങ് ആയി.. ഞാൻ അവളോട് ഒന്നും സംസാരിക്കാനും പോയില്ല… അപ്പോഴാണ് ഒരു yamaha ray വന്ന് ഞങ്ങളുടെ കാറിന്റെ അവിടെ നിർത്തിയത്. ഒരു ഓറഞ്ച് കളറിൽ പൂക്കൾ ഒക്കെ ഉള്ള ഒരു ടോപ്പും പലസയും ഒക്കെ ഇട്ട്.. കവിളിൽ നുണക്കുഴി ഒക്കെ ഉള്ള ഒരു കുട്ടി… ഞാൻ അവളെ തന്നെ ശ്രെദ്ധിച്ചു നോക്കി ഇരുന്നു… ഡോർ അടയുന്ന ശബ്ദം കേട്ടാണ് ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റിയത്… നോക്കുമ്പോൾ ഞാൻ കാണുന്നത് ആഫി ഇറങ്ങി അവളുടെ അടുത്ത് സംസാരിച്ചിട്ട് എന്റെ അടുത്ത് വന്ന് വിൻടോയിൽ മുട്ടുന്നു… ഞാൻ ഗ്ലാസ്‌ താത്തു..

“ഇതാണ് എന്റെ നാത്തൂൻ ആകാൻ പോകുന്ന ആൾ ജെന്ന ”ആഫി എനിക്ക് ജന്നയെ പരിചയപ്പെടുത്തി… ഞാൻ ജന്നയെ നോക്കി ഒന്ന് ചിരിച്ചു അവളും എന്നെ നോക്കി ചിരിച്ചു…

“എന്നാ ഞങ്ങൾ പോകട്ടെ.. ഇപ്പൊ സമയം 10 ആയി ഞങ്ങൾ ഒരു 11.30 ആകുമ്പോൾ ഇങ് എത്താം ”

“അപ്പൊ ഞാനോ ”

“ഇക്ക വണ്ടി അങ്ങോട്ട് പാർക്ക്‌ ചെയ്തിട്ട് wait ചെയ്.. ഞങ്ങൾ ഇങ് വരാം ” എന്ന് പറഞ്ഞു അവൾ ജെന്നയുടെ കൂടെ കയറി പോയി… ഞാൻ ജന്നയെ ഒന്ന് മനസ്സിൽ ഓർത്തു… മാൻപേട മിഴികൾ കറുപ്പും നീലയും ചേർന്നുള്ള കണ്ണുകൾ കുഞ്ഞ് മൂക്ക് ചുവന്ന ചുണ്ടുകൾ നുണക്കുഴി ഉള്ള കവിളുകൾ… ആവശ്യത്തിന് ശരീരം ഉള്ള ഒരു കുട്ടി.. പെട്ടന് ഒരു മുഖം എന്റെ മനസിലേക്ക് ഓടി കയറി വന്നു ഐഷ.. എറണാകുളം കളമശേരി പോളിടെക്‌നിക്കിൽ എന്റെ ജൂനിയർ ആയി വന്ന കുട്ടി…

« ഇനി നമുക്ക് എന്റെ കോളേജ് കാലത്തേക്ക് പോകാം »

പത്തിലും +2വിലും അത്യാവശ്യം മാർക്ക്‌ ഒക്കെ ഉള്ളത്കൊണ്ട്… നല്ല കോളേജിൽ തന്നെ സീറ്റ്‌ കിട്ടി.. എല്ലാരേയും പോലെ കോളേജിൽ അടിച്ചു പൊളിച്ചു നടക്കാൻ തന്നെ ഞാനും തീരുമാനിച്ചു…അവിടെ എനിക്ക് കിട്ടിയത് നല്ല രണ്ട് കൂട്ടുകാരെ ആയിരുന്നു… ആദിൽ, വിവേക്. എന്ത് കാര്യത്തിനും കൂടെ നിൽക്കുന്ന രണ്ട് പേർ… അവർ വേറെ സ്ഥാലത്തു നിന്ന് വന്ന് റൂം എടുത്ത് താമസിക്കുന്നവർ ആയിരുന്നു… അങ്ങനെ ആർട്സിലും സ്പോർട്സിലും എല്ലാം ഞങ്ങളുംപങ്കാളി ആയി.. രണ്ട് വർഷം കഴിഞ്ഞു .. ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയി.. ഫ്രഷേഴ്‌സ്ടെയുടെ അന്ന് ഞങ്ങൾ മൂന്നും എന്റെ വീട്ടിൽ നിന്ന് ഫുഡും കഴിച്ചു കോളേജിലേക്ക് യാത്രയായി..2 ബൈക്കിൽ ആയിരുന്നു യാത്ര… ഞങ്ങൾ വണ്ടി കോളേജിലേക്ക് കയറ്റുമ്പോൾ കാണുന്നത് വരിവരിയായി നടന്നു വരുന്ന കുറെ പിള്ളേരെ ആണ്…

“ടാ ഇന്ന് കുറെ പെൺപിള്ളേർ വന്നിട്ടുണ്ട് നമ്മൾ അല്ലെ സീനിയർസ്.. ഇന്ന് ഒരെണ്ണത്തിനെ എങ്കിലും set ആക്കി എടുക്കണം ” എന്റെ കൂടെ ഇരുന്ന വിവേക് പറഞ്ഞു…

“ഇപ്പൊ തന്നെ 4,5 എണ്ണം ഇല്ലെടാ… എന്തിനാ വെറുതെ അടുത്തതിന്റെ പ്രാക്ക് കൂടെ വാങ്ങിക്കയുന്നത് ” ആദിൽ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

“അത്…,. ആ നീ വല്യ ഡയലോഗ് ഒന്നും പറയണ്ട കുറെ നാൾ ആയല്ലോ ഒരു കൊച്ചിന്റെ പിറകെ നടക്കുന്നു എന്നിട്ട് എന്തായി.. എടാ ഇതൊരു കലയാണ്.. അതിനു കഴിവും വേണം ” വിവേക് ആദിലിനെ നോക്കി അവന്റെ ചമ്മൽ മാറ്റാൻ ആയി പറഞ്ഞു…

“ഓ നമ്മക്ക് ആ കഴിവ് ഇല്ലേ.. ഒരെണ്ണത്തിനെ set ആക്കണേ പാടാണ് ” ആദിൽ പറഞ്ഞു…

“ടാ നിർത്തിക്കെ രണ്ടും കൂടെ… ദേ അങ്ങോട്ട് നോക്കിക്കേ അത് ആ സെക്കന്റ്ഇയർ പിള്ളേർ അല്ലെ… അവന്മാർ റാഗിംഗ് നടത്തുവാണോ ” ഞാൻ അവന്മാരോട് ചോദിച്ചു…

“ആണോ എങ്കിൽ അതൊന്ന് കാണണമല്ലോ ” ആദിൽ പറഞ്ഞിട്ട് വണ്ടി ഒതുക്കി. അപ്പോൾ ഞാനും വണ്ടി ഒതുക്കി… ഇറങ്ങി അവൻ ആദ്യം നടന്നു പിറകെ ഞാനും വിവേക്കും…. അവരുടെ അടുത്ത് ചെന്നപ്പോൾ 4 പെൺകുട്ടികളെ ആണ് റാഗ് ചെയ്യുന്നത്… ഞങ്ങൾ വരുന്നത് കണ്ട് അവന്മാരിൽ ഒരുത്തൻ അവരുടെ നേതാവ് എന്ന് തോന്നിക്കുന്നവനോട് എന്തോ പറഞ്ഞു… അവൻ ഞങ്ങളെ ഒന്ന് നോക്കി… എന്നിട്ട് വീണ്ടും ആ പെൺകുട്ടികളോട് എന്തൊക്കെയോ ചോദിച്ചു..

“ എന്താ മോനെ റാഗിംഗ് ആണോ ”ആദ്യം ചെന്ന ആദിൽ ഒരു പരിഹാസ രൂപേണ അവനോട് ചോദിച്ചു…

“ആണെങ്കിൽ ” അവൻ കൊളുത്തുവാണെന്ന് മനസിലാക്കാൻ വേണ്ടി പറഞ്ഞു..

“ ആണെങ്കിൽ അത് ഇവിടെ നടക്കില്ല… അത്ര തന്നെ… നിങ്ങൾ പൊക്കൊളു ” അവനോട് പറഞ്ഞിട്ട് അവിടെ നിന്ന പെണ്പിള്ളേരോട് വിവേക് പറഞ്ഞു… അവർ തിരിഞ്ഞപ്പോൾ ആണ് ഞാൻ അവളെ കണ്ടത്… ചുവന്ന ടോപ്പും ബ്ലാക്ക് പാലാസയും ഇട്ട് തട്ടമൊക്കെ ചുറ്റി ചുവന്ന ചുണ്ടുകളും നീല കണ്ണുകളും ഉള്ള ഒരു മൊഞ്ചത്തിയെ… ഒറ്റ നോട്ടം കണ്ടപ്പോഴേ എന്റെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി…. രംഗ് ചെയ്ത് കൊണ്ട് ഇരുന്നവൻ പെട്ടന് അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു“അങ്ങനെ അങ്ങ് പോകാമോ.. ഇവിടെ വിളിച്ചത് ഞങ്ങൾ ആണേൽ ഞങ്ങൾ പോകാൻ പറയുമ്പോൾ നിയൊക്കെ പോയാമതി ” “പെൺപ്പിള്ളേർഡ് ദേഹത്ത് കൈവെക്കുന്നോടാ..***** മോനെ ”അവൻ പറഞ്ഞു തീർരുന്നതും ഞാൻ അവന്റെ നെഞ്ചത് ആഞ്ഞു ചവിട്ടിക്കൊണ്ട് ഞാൻ പറഞ്ഞു… അവന്മാർ പ്രതികരിക്കില്ല എന്ന് കരുതിരുന്ന എന്നെ അവന്മാരിൽ ഒരുത്തൻ ചവിട്ടി താഴെ ഇട്ടു.. പെട്ടന്ന് ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് അവന്റെ കൂടെ ഉണ്ടായിരുന്ന 4 പേരും താഴെ കിടക്കുന്നു.. ഞാൻ എഴുന്നേറ്റ കണ്ട് ആദിലും വിവേക്കും ഒരു ചിരിയോടെ എന്നെ നോക്കി… ഞാൻ അവന്മാരെ ഒന്ന് നോക്കി.. പെട്ടന്ന് തന്നെ എന്റെ കണ്ണുകൾ അവളിലേക്ക് പാഞ്ഞു… ഞാൻ നോക്കുമ്പോൾ ആ നില കണ്ണുകൾ നിറഞ്ഞിരിക്കുന്നു…

“ആഹ് ക്ലാസ്സിൽ പൊക്കോ… ഇനി ആരെങ്കിലും റാഗ് ചെയ്യാനോ മറ്റോ വന്നാൽ ഞങ്ങളുടെ പേര് പറഞ്ഞാൽ മതി ” താഴെ വീണ ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു…

കേട്ടപാടെ അവർ നാലുപേരും നടന്നു ആ നീല കണ്ണുകൾ എന്നെ വല്ലാണ്ട് ആകർഷിച്ചു… ഞാൻ അവർ നടക്കുന്നത് നോക്കി കുറച്ചു നേരം നിന്നു… അവർ നടന്നു പോകുന്ന വഴിയിൽ ആ നീല കണ്ണുള്ള കുട്ടി ചെറുതായി തിരിഞ്ഞു നിറക്കണ്ണുകളോടെ എന്നെ നോക്കി ആരും കേൾക്കാൻ പറ്റാത്ത രീതിയിൽ ചുണ്ടുകൊണ്ട് ‘സോറി ’ എന്ന് പറഞ്ഞു…

മുതുകത്തു ആരോ തട്ടുന്നത് അറിഞ്ഞൻ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റിയത്… മുത്തുകത്തുള്ള മണ്ണും പൊടിയും ഒക്കെ തട്ടി കളയുകയാണ് എന്റെ ചുങ്കുകൾ…

“എന്താ മോനെ ഒരു ഇളക്കം ” വിവേക് ആണ് ചോദിച്ചത്..

“എന്ത് ഇളക്കം.. നിങ്ങൾ ഒന്ന് വിട്ടേ ” ഞാൻ അവന്മാരിൽ നിന്ന് മാറി എന്നിട്ട് മുന്നോട്ട് നടന്നു…

“നീ അവനെ ചവിട്ടിയപ്പോഴേ എനിക്ക് എന്തോ ഡൌട്ട് തോന്നിയത്… അവസാനം നിൻറെ ആ നോക്കി നിൽപ് കണ്ടപ്പോഴേ മനസിലായി.. നീയും പെട്ടെന്ന് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു…വിവേക് അത് പറഞ്ഞപ്പോൾ ആദിലിന്റെ മുഖം വാടുന്നത് ഞാൻ ശ്രെദ്ധിച്ചു…

“അത് പിന്നെ കണ്ടപ്പോൾ എന്തോ ഒരു അട്രാക്ഷൻ തോന്നി അങ്ങനെ നോക്കി നിന്ന് പോയതാ ” ഞാൻ അവന്മാരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…

“ആ മതി സംസാരിച്ചത്… നിയൊക്കെ ക്ലാസ്സിൽ കയറാൻ വരുന്നോ… അതോ ഇനിയും പെൺപിള്ളേരെ നോക്കി നിക്കുവാണോ ” ആദിൽ ചെറിയ ദേഷ്യത്തിൽ പറഞ്ഞിട്ട് മുന്നോട്ട് നടന്നു… ഇവന് ഇത് എന്ത് പട്ടി എന്ന് പറഞ്ഞു ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു… ക്ലാസ്സിൽ ചെന്നു കയറി ഇരുന്നു… ആരൊക്കെയോ വന്ന് ക്ലാസ്സ്‌ എടുക്കുന്നു… ഞങ്ങൾ മൂന്നും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു സംസാരിക്കുകയായിരുന്നു… അപ്പോൾ പ്യുണ് അങ്ങോട്ട് കയറി വന്നു എന്നിട്ട് കയ്യിലിരുന്ന ഒരു പേപ്പർ സാറിന് കൊടുത്തു..“അജാസ്, ആദിൽ, വിവേക്. ഇവരെ മൂന് പേരെയും പ്രൈസിപ്പൽ വിളിക്കുന്നു ” ഞങ്ങൾ മൂന് പേരും എഴുനേറ്റു ക്ലാസിനു വെളിയിൽ ഇറങ്ങി… നേരെ പ്രിൻസിയുടെ റൂമിലേക്ക് കയറി… പ്രിൻസി അവിടെ എന്തോ തിരക്കിലായിരുന്നു ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. പണിയെല്ലാം കഴിഞ്ഞ് അവർ ഞങ്ങളെ ഒന്ന് നോക്കി… എന്നിട്ട് കണ്ണിലിരുന്ന കണ്ണാടി ഊരി ടേബിളിൽ വെച്ചു…

“ആരൊക്കെയാ ഇത്… എന്തൊക്കെ ഉണ്ട് വിശേഷം ” അവർ ഞങ്ങളെ ആക്കി ( കളിയാക്കി )കൊണ്ട് പറഞ്ഞു…

“സുഖം ”പെട്ടന്ന് വിവേക് ഉത്തരം പറഞ്ഞു…

“നിന്റെ ഒക്കെ സുഖ വിവരം അറിയാൻ അല്ല ഞാൻ വിളിച്ചത്… ഇത് ഒരു കോളേജ് ആണ് ഇതിന് അതിന്റെതായ മാന്യത ഒക്കെ ഉണ്ട്… തല്ലുണ്ടാക്കാൻ ആണേൽ കോളേജിൽ വരുന്നത് എന്തിനാ ”

“അത്.. അവർ.. ആ..പെണ്പിള്ളേരുടെ.. ദേഹത്ത്.. പിടിച്ചപ്പോൾ ”അജാസ് വിക്കി വിക്കി പറഞ്ഞു….

“എന്ത്.. എന്താ പറഞ്ഞെ ” പ്രിൻസി ചോദിച്ചു…

“അത് ഞങ്ങൾ കോളേജിലേക്ക് വരുമ്പോൾ അവന്മാർ ആ പിള്ളേരെ റാഗ് ചെയ്യുകയായിരുന്നു ” വ്യക്തമാക്കി പറയാൻ വേണ്ടി വിവേക് പറഞ്ഞു തുടഗിയത് ഇടക്ക് നിർത്തി..

“ഏത് പിള്ളേരെ ” പ്രിൻസി ചോദിച്ചു…

“അത് അറിയില്ല മിസ്സ്‌.. ഫസ്റ്റ്ഇയർ പിള്ളേർ ആണെന്ന് തോന്നുന്നു ”അജാസ് പറഞ്ഞു…

“അപ്പോൾ ഞങ്ങൾ അവന്മാരോട് ഇത് ഇവിടെ പറ്റില്ല പ്രിൻസിപ്പൽ സ്ട്രിക്ട് ആണ് എന്നൊക്കെ പറഞ്ഞു… അപ്പോൾ അവന്മാർ ‘പ്രൈസിപ്പൽ ആയാലും ആരായാലും എനിക്ക് ഒന്നും ഇല്ല ’ എന്ന് അവന്മാർ പറഞ്ഞു എന്നിട്ട് തിരികെ പോകാൻ തുടങ്ങിയ ഒരു കുട്ടിയുടെ തോളിൽ പിടിച്ചു വലിച്ചു… അപ്പോഴാണ് ഇവൻ അവനെ ചവിട്ടിയത്.. അപ്പൊ അവരും ഇവനെ തല്ലി അപ്പോ ഞങ്ങൾ അവരെ പിടിച്ചു മാറ്റിയത് ” വിവേക് നല്ല വെക്തമായി പ്രിൻസിയോട് പറഞ്ഞു… പ്രിൻസിയെ അവന്മാർ അങ്ങനെ പറഞ്ഞെന്ന് ഒക്കെ പറഞ്ഞു തള്ളിയപ്പോൾ അവർ അതിൽ വീണു.. അവർ ഞങ്ങളോട് ക്ലാസ്സിൽ പൊക്കോളാൻ പറഞ്ഞു…

ക്ലാസ്സിൽ കയറിയപ്പോൾ മുതൽ എന്റെ മനസ്സിൽ അവൾ ആയിരുന്നു.. അവളുടെ ആ നീല കണ്ണുകൾ ആയിരുന്ന എന്റെ മനസ് മുഴുവൻ…

“എടാ നീ ഇവിടെങ്ങും അല്ലെ ”തോളിൽ തട്ടി വിവേക് ചോദിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്…

“അത് ഞാൻ ഓരോന്ന് ആലോചിക്കുവായിരുന്നെടാ ”ഞാൻ അവനെ പറഞ്ഞു വിടാൻ വേണ്ടി വെറുതെ പറഞ്ഞു…

“മനസിലായി മനസിലായി.”എന്ന് പറഞ്ഞു തലയുമാട്ടി അവൻ അവിടെ ഇരുന്നു… അങ്ങനെ അവളെ ആലോചിച്ച് ഇരുന്നു ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് പോകാൻ ആയി… വണ്ടിയും എടുത്ത് ഇറങ്ങുമ്പോൾ ആണ് ബസ്സ്റ്റോപ്പിൽ നിൽക്കുന്ന ആ നീലാകാന്നുകാരിയെ കണ്ടത്… ഞാൻ വേഗം ബ്രേക്ക്‌ ഇട്ടു പിറകെ വന്ന ആദിൽ എന്നെ ഒന്ന് നോക്കി…

“എടാ എനിക്ക് ഒരു സ്ഥാലം വരെ പോണം നീ ഇവനുമായി പൊക്കോ ”ഞാൻ ആദിലിനെ നോക്കി പറഞ്ഞു വിവേക് വണ്ടിയിൽ നിന്ന് ഇറങ്ങി…

“ടാ കള്ള **** നീ ആ കൊച്ചിനെ കണ്ടോണ്ട എന്നെ അവന്റെ കൂടെ വിടുന്നത് എന്ന് അറിയാം.. അവിടെ നിക്കുന്ന ആ പച്ച ഡ്രസ്സ്‌ ഇട്ട കുട്ടിയെ കണ്ടോ എനിക്ക് അതിനെ ഒന്ന് set ആക്കി തരണേ ” അവൻ ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് ഓടി ആദിലിന്റെ ബൈക്കിൽ കയറി അവൻ വണ്ടി എടുത്ത് പോയി…. ഞാൻ അവന്മാർ പോയി കഴിഞ്ഞ് ബസ്സ്റ്റോപ്പിലേക്ക് പോകാൻ ആയി വണ്ടി അവിടെ ഒതുക്കി ബസ്സ്റ്റോപ്പിലേക്ക് കയറി… ബസ്‌സ്റ്റോപ്പിൽ ഞാനും ആ നീലകണ്ണുകാരിയും വേറെ ഒരു ആറ് പ്രൺപിള്ളാരും 2 ആൺപിള്ളാരും… അവൾ എന്നെ കണ്ടു എന്നെ നോക്കി ഒന്ന് ചിരിച്ചു… ഞാനും ചിരിച്ചു…

“അതെ…” ഞാൻ അവളെ വിളിച്ചു…

“മം ” അവൾ ഒന്ന് മൂളി…

“എന്തിനാ രാവിലെ സോറി പറഞ്ഞത്…” ഞാൻ സംസാരത്തിലേക്ക് ഒരു വിഷയം കൊണ്ട് വരാൻ വേണ്ടി ചോദിച്ചു…

“ അത് ഞാൻ കാരണം അല്ലെ ഇക്കാക്ക് ചവിട്ട് കിട്ടിയത് ” അവൾ പറഞ്ഞിട്ട് തല താത്ത് ഇരുന്നു…

“അതൊന്നും സാരമില്ലന്നെ.. അല്ല തന്റെ പേര് പറഞ്ഞില്ല ”

“എന്റെ പേര് ഐഷ ഫാത്തിമ ” അവൾ പറഞ്ഞു..

“ ഞാൻ അജാസ് ജാഫർ.. ഇഷ്ടമുള്ളവർ അജു എന്ന് വിളിക്കും ”

ഞങ്ങൾ പേര് പറഞ്ഞു തീർന്നതും അവളുടെ ബസ് വന്ന് അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബസ്സിലേക്ക് കയറി… ബസ്സിൽ കയറിയ ശേഷം ഞാൻ അവളെ ഒരുപാട് നോക്കിയെങ്കിലും കാണാൻ പറ്റിയില്ല… ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. ബസ് മുന്നിലേക്ക് പോയി ബസ് പോയി കഴിഞ്ഞ് ഞാൻ തിരികെ വീട്ടിൽ എത്തി… ആഫിയും ഉമ്മിയും tv കാണുന്നു… ഞാൻ അവരെ ഒന്ന് നോക്കി എന്നിട്ട് റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ്‌ എല്ലാം ഇട്ട് താഴേക്ക് വന്നു.. ഞാൻ വന്ന് ഇരുന്നപ്പോഴേ ഉമ്മി ചായ ഇടാൻ ആയി അടുക്കളയിലേക്ക് പോയി.. അപ്പോഴേക്കും എന്റെ കുഞ്ഞു പെങ്ങൾ ചാടി എന്റെ അടുത്ത് വന്നു…

“എന്താ മുഖത്ത് പതിവില്ലാതെ ഒരു സന്ദോഷം ” അവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…

“സന്ദോഷമോ.. നിനക്ക് തോന്നുന്നെയാ ” ഞാൻ പറഞ്ഞു ഒഴിഞ്ഞു…

“ഇക്കുനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല… ഓഹ് നമ്മളോട് പറയാൻ പറ്റാത്ത കാര്യം ആണ് അല്ലെ. ശെരി വേണ്ട ” അവൾ പരിഭവം കാണിച്ച എന്റെ അടുത്ത് നിന്ന് എഴുനേറ്റ്… ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി… എന്നിട്ട് ഞാൻ ചരിഞ്ഞിരുന്ന അവളുടെ മുഖത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു…

“അതില്ലേ ഞാൻ ഇല്ലേ..” ഞാൻ അവളോട് എങ്ങനെ പറയണം എന്ന് അറിയാതെ കൊഴഞ്ഞു…

“നീ ഇല്ല… വെച്ച് താമസിപ്പിക്കാതെ കാര്യം പറഞ്ഞു താ ഇങ്ങോട്ട് ” അവൾ എന്നോട് പറഞ്ഞു…

“ഇന്ന് ഞാൻ ഒരു കൊച്ചിനെ കണ്ടു…” പറഞ്ഞു തീരുന്നതിനു മുൻപ് അവൾ എന്നോട് നിർത്താൻ കൈ കാണിച്ച…

“ആ കൊച്ചിനെ കണ്ടപ്പോളെ ഇഷ്ടമായോ ”

“മം ” ഞാൻ തല താഴ്ത്തി ഒന്ന് മൂളി…

“നാണം ഇല്ലല്ലോ.. കണ്ടൊപ്പോലെ ഇഷ്ടപെട്ടുന്ന… ഉമ്മി ദേ നിങ്ങള്ടെ മോന് ഏതോ കൊച്ചിനെ ഇഷ്ടമാണെന്ന് ” അവൾ എന്നെ കളിയാക്കിയിട്ട് അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു… അടുക്കളയിൽ എന്തൊക്കെയോ ശബ്ദം കേട്ടു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ഉമ്മി ഇറങ്ങി വന്ന് എന്റെ അടുത്ത് ഇരുന്നു…

“എങ്ങനെ ഉണ്ടെടാ ആ കൊച്ചു… കാണാൻ കൊള്ളാമോ… വീട് എവിടെയാ… Muslim ആണോ… എങ്ങനെ ഉണ്ട് സ്വഭാവം ഒക്കെ ” ഉമ്മയുടെ വക നോൺസ്റ്റോപ്പ് ചോദ്യങ്ങൾ…

“ഇയ്യോ തള്ളേടെ ആകാംഷ നോക്കിക്കെ മോൻ ഒരു കൊച്ചിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ” ആഫി പറഞ്ഞു…

“നീ ഒന്ന് മിണ്ടാതെ ഇരിക്കേടി.. ഞാൻ ചോദിക്കട്ടെ ”ഉമ്മി അവളോട് പറഞ്ഞിട്ട് എന്നെ നോക്കി… ഞാൻ ആണേൽ ചെകുത്താന്റേം കടലിന്റേം നടുക്കായത് പോലെ…

ഞാൻ അവരുടെ അടുത്ത് ഇരുന്നു ഇന്ന് നടന്ന കാര്യം എല്ലാം പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ.. ആഫി ഒടുക്കാത്ത ചിരി… ഞാൻ എന്താടി എന്ന് പിരികം ഉയർത്തി ചോദിച്ചു…

“അവളെ രക്ഷിച്ചു എന്നൊരു സഹാദപം അവൾക്ക് ആദ്യം ഉണ്ടായിരുന്നിരിക്കണം അതാണ് അവൾ നിന്നോട് സോറി പറഞ്ഞത്.. പക്ഷെ നീ അവളോട് സംസാരിച്ചപ്പോൾ.. നീ അവൾക്ക് ഒരു ശല്യം ആകും എന്ന് കരുതിയിട്ടായിരിക്കണം അവൾ നിന്നെ നോക്കുക പോലും ചെയ്യാതെ കേറി പോയത്”അവൾ പറഞ്ഞത് കേട്ട് ഞാൻ ഉമ്മിയുടെ മുഖത്തേക്ക് നോക്കുമ്പോൾ… അവൾ പറഞ്ഞത് ശെരിയാണെന്ന് രീതിയിൽ ഉമ്മിയും തലയാട്ടി…. പെട്ടന്ന് എന്തോ കരിയുന്ന മണം വന്നു…“ അയ്യോ ചായ അടുപ്പത്തു വെച്ചിട്ടാണ് ഇവന്റെ കഥ കേക്കാൻ ഓടി വന്നത്… അത് മൊത്തം കരിഞ്ഞു കാണും ” എന്ന് പറഞ്ഞു ഉമ്മി ഓടി അടുക്കളയിലേക്ക് പോയി… ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ആലോചിച്ച് ഇരുന്നു…

“അതെ ഇക്കു… എനിക്ക് തിന്നിയതാണ് ഞാൻ പറഞ്ഞത്… അത് സത്യം ആണോ എന്ന് എനിക്ക് അറിയില്ല ” അവൾ പറഞ്ഞിട്ട് എന്റെ തോളിൽ തല വെച്ച് കിടന്നു.. ഞാൻ അവിടെ ഇരുന്നു ഉറങ്ങി പോയി…

…..

ഞാൻ എഴുന്നേക്കുമ്പോൾ ആരുടെയോ മടിയിൽ ആണ് ഞാൻ കിടക്കുന്നത്… ആരുടെയോ കൈ എന്റെ തലയിലൂടെ തഴുകുന്നുണ്ട്…. ഞാൻ കണ്ണ് തുറന്ന് നോക്കി ആഫി ആണ്…

“എന്ത് ഉറക്കമാണ് ഇക്കു ഇത് വാ വന്ന് ഫുഡ്‌ കഴിക്ക് ” അവൾ എന്നേം കുത്തിപ്പൊക്കി കൊണ്ട് പോയി മുഖം കഴുകിച്ചു ഞങ്ങൾ മൂന്നും ഇരുന്നു ഫുഡ്‌ കഴിച്ചു… എല്ലാരും ഉറക്കം ആയി… ഞാൻ അപ്പോഴും ചിന്തയിൽ ആയിരുന്നു… ആഫി പറഞ്ഞത് സത്യം ആണോ… ആകാൻ ആണ് സാധ്യത… ഇനി അത് ചിന്തിക്കേണ്ട എന്ന് കരുതി ഉറങ്ങാൻ കിടന്നു… എവിടെ ഉറക്കം വരുന്നില്ല… തിരിഞ്ഞു മറിഞ്ഞും കിടന്നു.. ഞാൻ phone എടുത്തു വന്ന മെസ്സേജ് എല്ലാം റിപ്ലൈ കൊടുത്ത്.. എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി…

……

പതിവിലും താമസിച്ചു ആണ് ഞാൻ എഴുന്നേറ്റത് അത്കൊണ്ട് പെട്ടന്ന് തന്നെ പല്ലും തേച്ചു കുളിച്ചൊരുങ്ങി വണ്ടിയിലേക്ക് കയറി …

“ മോനെ കഴിച്ചിട്ട് പോടാ ”ഉമ്മി പുറകിൽ നിന്ന് വിളിച്ചു..

“ഇല്ല ഉമ്മി സമയം പോയി..”

ഞാൻ വണ്ടി നേരെ വിവേക്കും ആദിലും താമസിക്കുന്ന വീട്ടിൽ കയറ്റി… ആദിലിന്റെ വണ്ടി അവിടെ ഇരിപ്പുണ്ടായിരുന്നു.. ഞാൻ നേരെ അകത്തേക്ക് കയറി വിവേക് അവിടെ ഒരുങ്ങി ഇരിപ്പുണ്ട്…

“ടാ വാ പോകാം ” ഞാൻ അവന്മാരെ വിളിച്ചു…

“ടാ ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു… ഇവൻ ഇന്ന് വരുന്നില്ലെന്ന് ” അവൻ എന്നോട് പറഞ്ഞു…

“ എന്താടാ ആദിലെ എന്ത് പറ്റി” ഞാൻ അവനോട് തിരക്കി…

“ഒന്നുമില്ലടാ.. ചെറിയ ഒരു പനി ” അവൻ പറഞ്ഞു…

“വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ” ഞാൻ അവനോട് പറഞ്ഞു…

“വേണ്ടടാ അത് മാറിക്കോളും ” അവൻ പറഞ്ഞോഴിഞ്ഞു…

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ നീ എഴുനേക്ക്.. വാ പോകാം ” ഞാൻ അവനെ നിർബന്ധിച്ച പിടിച്ചെഴുനെപ്പിക്കാൻ തുടങ്ങി…

“ഓഹ് മനുഷ്യന് സമാധാനവും തരില്ല… ഒന്ന് പോയി തരുമോ രണ്ട് എണ്ണവും.. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം ” അവൻ എടുത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോൾ അവനെ പിടിച്ചു നിന്ന ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി… കാരണം എന്നോട് അവൻ ഇതുവരെ അങ്ങനെ സംസാരിച്ചിട്ടേ ഇല്ല… വിവേകിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു… നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതെ ഞാൻ തുടച്ചിട്ട് പുറത്തേക്ക് ഇറങ്ങി എന്റെ കൂടെ വിവേകും ഉണ്ടായിരുന്നു…

“ടാ അവൻ ഇന്നലെ കോളേജ് കഴിഞ്ഞ് വന്നപ്പോൾ മുതൽ ഇങ്ങനെ ആട ” വിവേക് പറഞ്ഞു…

“എന്തോ കാര്യമായി പറ്റിയിട്ടുണ്ടെടാ.. ഇല്ലേൽ അവൻ നമ്മളോട് ഇങ്ങനെ പറയില്ല ”ഞാൻ അവനോട് പറഞ്ഞു….

ഞങ്ങൾ നേരെ വണ്ടി കോളേജികേക്ക് വിട്ടു.. ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത അവൻ ഞങ്ങളോട് അങ്ങനെ പറഞ്ഞതിൽ ആയിരുന്നു…ഉച്ചക്ക് ഞങ്ങൾ രണ്ടും ഇരുന്നിടത് നിന്ന് അനങ്ങിയില്ല… പെട്ടന് അതുവഴി പോയ അയ്ഷയെ ഞാൻ കണ്ടു.. എനിക്ക് അവളോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും… ആഫി പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങി… ഞാൻ അവിടുന്ന് നോട്ടം മാറ്റി വിവേകിനെ നോക്കി.അവന്റെ കണ്ണ് അയ്ഷയുടെ അടുത്ത് നിക്കുന്ന കുട്ടിയിൽ ആയിരുന്നു… ക്ലാസ്സിൽ ഇരിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യം ഇല്ലായിരുന്നു… ഞങ്ങൾ രണ്ട് പേരും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ തീരുമാനിച്ചു…

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അടുത്തുള്ള ബീച്ചിലേക്ക് പോയി…അവിടെ ചെന്ന് രണ്ട് പേര് തിരമാലയിലേക്ക് നോക്കിയിരുന്നു..

“ടാ നീ ആ അയിശുന്റെ കൂടെ നടക്കുന്ന കൊച്ചിനെ set ആക്കാൻ തുടങ്ങിയോ ” ഞാൻ തെരമലയിലേക്ക് നോക്കിയിരുന്ന അവനോട് ചോദിച്ചു..

“എടാ അത് പിന്നെ.. ഒന്ന് നോക്കി അത്രെ ഉള്ളു . എന്താടാ എന്തേലും പ്രശ്നം ഉണ്ടോ ” അവൻ എന്നോട് ചോദിച്ചു..

“എടാ എനിക്ക് ഐഷയെ കുറിച്ചൊന്നു അറിയണം.” ഞാൻ അവനോട് ചോദിച്ചു..

“അത്രെ ഉള്ളോ അത് നീ എനിക്ക് വിട്ടേരെ… ഇന്ന് രാത്രി നീ അത് അറിഞ്ഞിരിക്കും ”എന്ന് അവൻ പറഞ്ഞു ഞങ്ങൾ വീണ്ടും തിരമാല എണ്ണി ഇരുന്നു…

വിവേകിന്റെ ഫോണിൽ ഒരു മെസ്സേജ് വന്ന ശബ്ദം കെട്ടാൻ ഞങ്ങൾ രണ്ട് പേർക്കും സ്വയബോധം വന്നത്… അവൻ ഫോൺ എടുത്ത് നോക്കി…

“എടാ ഇതെന്തൊരു വല്യ പ്രശ്നം ആണല്ലോ ” അവൻ പറഞ്ഞിട്ട് ഫോൺ എനിക്ക് നേരെ നീട്ടി.. ഞാൻ ഫോണിൽ നോക്കുമ്പോൾ ആദിലിന്റെ മെസ്സേജ്

„ഞാൻ ഈ റൂം മാറുകയാണ്.. നിങ്ങൾ ഇപ്പോൾ വന്നാൽ ചാവി നേരെ കയ്യിൽ തരാം ഇല്ലേൽ ഇവിടെ വെച്ചിട്ട് ഞാൻ പോകുവാ „ എനിക്ക് അവൻ എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലായില്ല… ഞാൻ അവനെയും വിളിച്ചെഴുനെപ്പിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു വണ്ടിയും എടുത്ത് നേരെ അവരുടെ വീട്ടിലേക്ക് പോയി.. വണ്ടി അങ്ങോട്ട് കയറ്റുമ്പോൾ അവൻ വണ്ടിയിൽ ഇരിപ്പുണ്ട്…

“ഞാൻ ഇവിടുന്ന് മാറുവാ… ചാവി അവിടെ ആ ചെടിച്ചട്ടിയിൽ ഇരിപ്പുണ്ട്.” എന്ന് പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് first ഇട്ട് എടുത്തു ഞാൻ കൈ കാണിച്ചു. അവൻ വണ്ടി നിർത്തി…

“ ടാ എന്തേലും പ്രശ്നം ഉണ്ടേൽ പറഞ്ഞു തീർക്കാം… ഇതിന് റൂം മാറാൻ ഒന്നും നിക്കണ്ട ”ഞാൻ പറഞ്ഞു…

“എനിക്ക് ഒരു പ്രവേശനവും ഇല്ല… പക്ഷെ ഞാൻ ഇവിടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതൊരു പ്രശ്നം ആയി മാറും.. നീ കൈ മാറ്റ് ” എന്ന് പറഞ്ഞു അവൻ എന്റെ കൈ തട്ടി മാറ്റി വണ്ടിയുമായി എങ്ങോട്ടോ പോയി….

എനിക്ക് അതൊക്കെ സഹിക്കുന്നതിനും അപ്പുറമായിരുന്നു..ഞാൻ വിവേകിനെ അവിടെ ഇറക്കി എന്നിട്ട് നേരെ വീട്ടിലേക്ക് വിട്ടു.. വീട്ടിൽ ചെന്ന് നേരെ റൂമിലേക്ക് കയറി ഫ്രഷ് ആയി… റൂമിൽ തന്നെ കിടന്നു… ആരോ വന്ന് ഡോർ തുറന്നു ഞാൻ അപ്പോഴേക്കും അവരെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണം കണ്ണടച്ചു കിടന്നു… ഉമ്മി ആയിരുന്നു എന്ന് എനിക്ക് എന്റെ തലയിൽ കൈ വെച്ചപ്പോൾ മനസിലായി… അങ്ങനെ കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി.. ചൂട് അസ്സഹാനിയം ആയപ്പോഴാണ് ഞാൻ ഉണരുന്നത്… ഫോൺ എടുത്ത് നോക്കിയപ്പോൾ വിവേക് 5 പ്രാവശ്യം വിളിച്ചിരിക്കുന്നു… ഞാൻ ആദ്യം fan ഇട്ടിട്ട് അവനെ തിരിച്ചു വിളിച്ചു…. ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ എടുത്തു…

“ഹലോ.എന്താടാ വിളിച്ചേ .”ഞാൻ ചോദിച്ചു ..

“എടാ ഞാൻ അവളെ പറ്റി കുറെ ഒക്കെ അറിഞ്ഞെടാ ” അവൻ പറഞ്ഞു…..

“ആ പറയടാ ”

“എടാ അവളുടെ വീട് കൊല്ലാതാണ്.. അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട് ”

“എടാ അവൾക്ക് വല്ലതും പ്രേമമോ മറ്റോ ഉണ്ടോ ”ഞാൻ തിരക്കി

“അത് ഞാൻ അന്വേഷിച്ചെടാ.. ഏതോ ഒരുത്തൻ കുറച്ചു മാസങ്ങൾ ആയി അവളുടെ പുറകെ നടപ്പുണ്ട്… റിപ്ലൈ കൊടുത്തിട്ടില്ല എന്നാ അറിഞ്ഞത് ”അവൻ പറഞ്ഞു…

“ആണോ.. ആഹ് ok ടാ ” ഞാൻ പറഞ്ഞിട്ട് ഫോൺ വെച്ചു..

ഞാൻ ബെഡിൽ കിടന്നു… എന്നെ എന്തൊക്കെയോ അലട്ടുന്നുണ്ട്… പക്ഷെ അത് പറയാൻ പറ്റുന്നില്ല…

……..

കുറച്ചു നേരം കൂടെ അങ്ങനെ ഇരുന്നിട്ട് എഴുനേറ്റ് താഴെ ചെന്നു… അവർ tv കാണുകയായിരുന്നു.. ഞാനും അവരുടെ കൂടെ ഇരുന്നു tv കണ്ടു ‘ geetha govintham’ എന്നാ സിനിമ ആയിരുന്നു.. ഞാൻ അത് കണ്ട് അങ്ങ് ഇരുന്നു അവർ ഫുഡ്‌ ഒക്കെ കഴിക്കാൻ വിളിച്ചെങ്കിലും കഴിക്കാം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു എനിക്ക് അവരോട് പോലും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… ഞാൻ tv കണ്ട് എഴുന്നേറ്റപ്പോൾ അവർ ഉറക്കം ആയിരുന്നു… ഞാൻ കഴിച്ചിട്ട് റൂമിലേക്ക് പോയി കിടന്നു… എപ്പോഴോ ഉറങ്ങിപ്പോയി..

………

രാവിലെ എഴുനേറ്റു.. പല്ലൊക്കെ തേച്ചു താഴേക്ക് ചെന്നു… താഴെ ചെന്നപ്പോഴേ ടേബിളിൽ കഴിക്കാൻ എല്ലാം നിരത്തി വെച്ചിരുന്നു… ഞാൻ കഴിക്കാൻ തുടങ്ങി..

“രാവിലെ തന്നെ വെട്ടി വിഴുങ്ങിക്കോണം ” എന്ന് പറഞ്ഞു കഴിച്ചുകൊണ്ട് ഇരുന്ന എന്റെ മുതുകിൽ തട്ടി.. കഴിച്ചുകൊണ്ട് ഇരുന്നത് എന്റെ നെറുകിൽ കയറി… അവൾ എന്റെ തലയിൽ തട്ടിയിട്ട് അവിടിരുന്ന വെള്ളം എനിക്ക് എടുത്ത് തന്നു…

“ അടങ്ങി ഇരിക്കാൻ അറിയത്തില്ലേ.. അതെങ്ങനെയാ എല്ലാ സ്വാതന്ത്ര്യവും കൊടുത്തങ്ങു വളർത്തിയിതിക്കുവല്ലേ…” പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ ആഫിയോട് എന്തൊക്കെയോ പറഞ്ഞു… ഞാൻ കഴിപ്പ് നിർത്ത് അവിടെ നിന്ന് എഴുന്നേക്കുമ്പോൾ ആഫി അവിടെ ചാരി നിന്ന് കരയുകയാണ്… എനിക്ക് അവളെ സമാധാനിപ്പിക്കണം എന്ന് ഉണ്ട്… പക്ഷെ എന്റെ മനസ് അതിനു സമ്മതിക്കുന്നുണ്ടായിരുന്നില്ല… ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയ ഞാൻ റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറുമ്പോൾ ഹാളിൽ വല്യ ശബ്ദം ഒക്കെ കേക്കുന്നുണ്ടായിരുന്നു… ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ ഡ്രസ്സ്‌ മാറി റൂമിൽ നിന്ന് പുറത്ത് വരുമ്പോൾ കാണുന്നത്… കയ്യിൽ നിന്ന് ചോര പോകുന്ന അഫിയെ ആണ്… കയ്യിലിരുന്ന ബാഗ് വലിച്ചെറിഞ്ഞു ഞാൻ ചാടി അവളുടെ അടുത്തെത്തുമ്പോൾ പഞ്ഞിയും കെട്ടാൻ തുണിയുമായി കരഞ്ഞുകൊണ്ട് ഓടി വരുന്ന ഉമ്മിയെ ആണ് .. കയ്യുടെ വെള്ളയാണ് മുറിഞ്ഞിരിക്കുന്നത്… ഉമ്മി വന്ന് അത് വെച്ചു കെട്ടി..ഞാൻ അവളുടെ അടുത്ത് ഇരുന്നു… എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു… പക്ഷെ എന്റെ പ്രേതിക്ഷ എല്ലാം വെള്ളത്തിൽ ആക്കിക്കൊണ്ട് അവൾ എഴുനേറ്റ് എന്റെ മുൻപിൽ നിന്ന് പോയി…

“നീ… നീ… ഇപ്പൊ… കാണായിരുന്നു ഞാൻ വന്നില്ലായിരുന്നേൽ ” ഉമ്മി കരഞ്ഞുകൊണ്ട് പറഞ്ഞു

“ ഞാൻ പെട്ടന്ന് ദേഷ്യത്തിൽ എന്തോ പറഞ്ഞു പോയി… അവൾ കൈ മുറിക്കും എന്ന് ഞാൻ കരുതിയോ ”

“ നീ ഒന്നും പറയണ്ട.. ഒന്നുമില്ലേലും അവൾ നിന്റെ പെങ്ങൾ അല്ലേടാ… അതിന്റെ പരിഗണന എങ്കിലും കാണിക്കമായിരുന്നു ”

“ഉമ്മി അത് ” ഞാൻ അത് തുടങ്ങിയപ്പോഴേക്കും ഉമ്മി ആഫിയുടെ റൂമിലേക്ക് പോയി…

ഞാൻ അപ്പോഴേ വലിച്ചെറിഞ്ഞ ബാഗ് എടുത്ത് ബൈക്കിൽ കയറി…. ബൈക്ക് വിവേകിന്റെ വീട്ടിലേക്ക് വിട്ടു… അവൻ കോളേജിൽ പോകാൻ ഒരുങ്ങിയിരുന്നു ഞാൻ അവനെയും കൂട്ടി കോളേജിലേക്ക് പോയി…. വീട്ടിൽ നടന്ന കാര്യം ഒന്നും ഞാൻ അവനോട് പറയാൻ നിന്നില്ല… കോളേജിൽ കയറിയാ ഞങ്ങൾ രണ്ടുപേരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പോലെ ഉള്ള സംഭവമായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്….

ആദിൽ അവിടെ അന്ന് അടി ഉണ്ടാക്കിയ സെക്കന്റ്‌ ഇയർ പിള്ളേരുമായി നടന്നു പോകുന്ന പിള്ളേരെ റാഗ് ചെയ്യുന്നു…. ഇത് കണ്ട ഞാൻ വണ്ടി ഒതുക്കി…. വിവേക് അതിനു മുന്നേ ചാടി ഇറങ്ങി… അവരുടെ അടുത്തേക്ക് ഓടി ചെന്നു… വിവേക് പോകുന്നത് കണ്ടപ്പോഴേ അവന്റെ പോക്ക് ശെരിയല്ല എന്ന് മനസിലാക്കിയ ഞാൻ അവന്റെ പിറകെ ഓടി….

“ടാ നിന്നോടൊക്കെ ഞങ്ങൾ അന്നേ പറഞ്ഞേയ.. ഈ പരിപാടി ഇവിടെ നടക്കത്തില്ലന്ന് ” വിവേക് പറഞ്ഞു…

“അന്ന് ഞങ്ങളുടെ കൂട്ടത്തിൽ സീനിയർസ് ഇല്ലായിരുന്നു… ഇപ്പൊ ഞങ്ങളുക്കും സീനിയർസ് ഉണ്ട് ” ആദിലിന്റെ നേരെ വലത് വശത്തിരുന്നവൻ പറഞ്ഞു…

“ആ അത്കൊണ്ട് തടി കെടക്കണ്ടെങ്കിൽ… ചേട്ടൻമാർ രണ്ടും അങ്ങ് ചെന്നാട്ടെ ” ആദിലിന്റെ ഇടത് വശത്തിരുന്നവൻ അത് പറഞ്ഞപ്പോൾ വിവേക് അവനെ ഇടിക്കാനായി കൈ വീശി അവന്റെ അടുത്ത് എത്തിയതും ആദിൽ ആ കൈ തടഞ്ഞു…

“ടാ… ആദിലെ കൈ വിട് ” വിവേക് പൊങ്ങി വന്ന ദേഷ്യം അടക്കി വച്ചുകൊണ്ട് പറഞ്ഞു…

“കൈ ഒക്കെ വിടാം പക്ഷെ ഇവന്മാരുടെ ഒരുത്തന്റെയും ദേഹത്ത് നിന്റെ കൈ വീഴരുത് ” ആദിൽ താക്കിത് നൽകും പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു…

“അങ്ങനെ ആണോ എന്നാ നീ കൈ വിടണ്ട… എങ്ങനെ കൈ എടുക്കണം എന്നൊക്കെ എനിക്ക് അറിയാം….” എന്ന് പറഞ്ഞു വിവേക് ഇടതു കൈ ആദിലിന്റെ കോളേറിൽ പിടിച്ചു അവനെ പൊക്കി നിർത്തി… പൊക്കി നിർത്തിയതും ആദിൽ അവന്റെ വളത്തുകാലിൽ ഊന്നി ഇടത് കാൽ ശക്തമായി വിവേകിന്റെ നെഞ്ചിലേക്ക് പതിപ്പിച്ചു… ആ ചവിട്ടിന്റെ ആഘാദത്തിൽ വിവേക് തെറിച്ചു പോയി വീണു… അത് നോക്കി ഞാൻ ആദിലിലേക്ക് നോക്കുമ്പോൾ ഒരു ഇടി എനിക്ക് കിട്ടി… അതോടെ ഞാനും താഴെ വീണു… താഴെ വീണ ഞങ്ങളെ.. അവർ എല്ലാവരും കൂടെ അവിടെ ഇട്ട് ചവിട്ടി കൂട്ടി… ചവിട്ടിന്റെ ഇടക്ക് ബോധം പോയ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് നേർമുകളിൽ കറങ്ങുന്ന fan ആയിരുന്നു… ഞാൻ എഴുനേക്കാൻ നോക്കി… തല പൊക്കാൻ പറ്റുന്നില്ലായിരുന്നു എന്തോ ഭാരം പോലെ… കൈ തലയിലേക്ക് കൊണ്ട് വരാൻ നോക്കുമ്പോൾ രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു… ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു… ഹോസ്പിറ്റൽ ആണ്… എനിക്ക് നേരെ വലതു വശത്തെ ബെഡിൽ അവനും ഉണ്ട് വിവേക്… അവന്റെ തല കെട്ടി പൊതിഞ്ഞു വെച്ചിരിക്കുന്നു… ഒരു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. ഒരു കാലും…തല ഇടത്തോട്ട് ചരിച്ചു നോക്കിയപ്പോൾ അവിടെ ഉമ്മി,ആഫിയും ഇരിക്കുന്നു… കരഞ്ഞു കരഞ്ഞു രണ്ട് പേരുടെയും കണ്ണുകൾ ചുവന്നിട്ടുണ്ട്… ഞാൻ നോക്കുന്നത് കണ്ടതും ആഫി മുഖം തിരിച്ചിരുന്നു… അത് കണ്ടപ്പോൾ അവന്മാർ എന്നെ അങ്ങ് കൊന്നാൽ മതിയായിരുന്നു എന്ന് ഞാൻ ചിന്തിച്ചു…

“മോളെ… അ.. ആഫി.. സൊ ” എനിക്ക് അത് കണ്ട് വിഷമമായി… ഞാൻ വിളിച്ചു അല്ല കരഞ്ഞുകൊണ്ട് വിളിച്ചു… അത് കേട്ടതും അവൾ ഓടി വന്നെന്റെ വാ പൊത്തി…

“എന്തിനാ എന്നോട് രാവിലെ അങ്ങനെ ഒക്കെ പറഞ്ഞെ… അത് കൊണ്ട് അല്ലെ ഇപ്പൊ ഇങ്ങനെ കിടക്കുന്നെ ” സോറി പറയാൻ സമ്മതിക്കാതെ അവൾ പറഞ്ഞു…

“അപ്പൊ നീ പ്രാകിയത് ആണ് അല്ലെ ”അവൾ വന്ന് സംസാരിച്ചപ്പോൾ ഉള്ള സന്ദോഷം കൊണ്ട് ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

“ദേകൈ മാത്രമേ ഒടിഞ്ഞിട്ടുള്ളു.. ആവശ്യം ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ… ഈ കാല് കൂടെ ഞാൻ തല്ലി ഓടിക്കും ”നിറഞ്ഞിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…

“അല്ല ഞങ്ങളെ ആരാ ഇവിടെ കൊണ്ട് വന്നത് ”

“അത് ഇല്ലേ ഒരു നീല കണ്ണുള്ള കൊച്ച്.. ഇവിടെ കൊണ്ട് വന്ന് ആക്കി എന്നാണ് നേഴ്സ് പറഞ്ഞത്… ഒരു നമ്പറിൽ നിന്ന് കാൾ വന്നപ്പോഴാ ഞങ്ങൾ കാര്യം അറിഞ്ഞത്… ഞങ്ങൾ അപ്പോഴേ ഇങ് വന്നു” ഉമ്മി ആണ് മറുപടി പറഞ്ഞത്..

“അത് ഇല്ലേ ഇക്കു.. അത് മറ്റേ ഐഷ ഇത്തി ആണെന്നാണ് തോന്നുന്നത് ”എന്റെ ചെവിയിൽ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… അവൾ അത് പറഞ്ഞപ്പോൾ ഞാനും ഒന്ന് ചിരിച്ചു…

“അല്ല എന്ന് പോകാൻ പറ്റും വീട്ടിലേക്ക് ”

“ആദ്യം ഇതൊക്കെ ഒന്ന് ശെരിയാകട്ടെ എന്നിട്ട് വിട്ടാൽ മതി എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട് ” ഉമ്മി പറഞ്ഞു… ഞാൻ ഉമ്മിയെ ദയനീയമായി നോക്കി… നടക്കില്ല എന്ന് ഉമ്മ തലയാട്ടി…

അടുത്ത ബെഡിൽ ശബ്ദം കേട്ടാണ് ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ അവൻ ഉറക്കം ഉണർന്നിരുന്നു…

“ടാ വാ ഏണിക്ക് വീട്ടിൽ പോകാം..” അവൻ കണ്ണ് തുറന്നയുടൻ പറഞ്ഞു

“ടാ പൊട്ടാ… നിന്റെ കയ്യും കാലും ഒടിഞ്ഞു… നീ എങ്ങനെ വീട്ടിലോട്ട് പോകും… അത് മാത്രം അല്ല ഇത് ready ആകാതെ ഇവിടുന്ന് വിടണ്ടാന്ന് ഉമ്മി ഡോക്ടറോട് പറഞ്ഞു… നിന്റെ വീട്ടിൽ വിളിച്ചു പറയണ്ടേ ”

“എടാ വീട്ടിൽ വിളിച്ചു പറയണ്ട… ഇതൊക്കെ അറിഞ്ഞാൽ അവർക്ക് ആകെ ടെൻഷൻ ആകും.. അതും അല്ല ഇതൊക്കെ 1 ആഴ്ച കൊണ്ട് അങ്ങ് ശെരിയാകും ”

“ആ നോക്കി ഇരുന്നോ… ഡോക്ടർ പറഞ്ഞത് ഓടിയാഞ്ഞത് ഭാഗ്യം ആയെന്നാണ്… 2 മാസം എങ്കിലും ഇടണം എന്നാണ് ഡോക്ടർ പറഞ്ഞത് ” ആഫി ആണ് പറഞ്ഞത്…

“2 മാസമോ ” ഞങ്ങൾ രണ്ടും ഒരുമിച്ച് ഞെട്ടി

ഞങ്ങൾ സമയം കളയാൻ വേണ്ടി ഓരോന്ന് സംസാരിച്ചിരിരുന്നു…ഉമ്മിയും അഫിയും ഞങ്ങൾക്കുള്ള ഡ്രസ്സ്‌ എടുക്കാൻ ആയി വീട്ടിലേക്ക് പോയിരുന്നു…സമയം 4 മണി ഒക്കെ ആയി കാണും അപ്പോൾ തട്ടം ഇട്ട ഒരു കുട്ടിയും അതിന്റെ പിറകിൽ 4 പേരും കൂടെ നടന്നു വരുന്നത് ഞങ്ങൾ കണ്ടു.. അവർ ഞങ്ങളുടെ റൂമിലേക്ക് ആണ് വന്നത്…അവരെ കണ്ടപ്പോഴേ ചിരിച്ചുകൊണ്ട് ഇരുന്ന എന്റെ മുഖം മാറി… അത് ഐഷ ആയിരുന്നു.. ഇപ്പോഴും ഏണിക്ക് ആഫി പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ വന്നത്… ഒരു സഹതാപത്തിന്റെ പുറത്ത് വന്ന ഒരു ബന്ധം അത്രയേ ഉള്ളുയിരുന്നു…

“ എന്തെ ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ ” മുന്നിൽ വന്ന ഐഷ ചോദിച്ചു…

“ഏ അങ്ങനെ ഒന്നും ഇല്ല” ഞാൻ പറഞ്ഞു ..

“നിങ്ങൾ എന്താ ഇവിടെ ” വിവേക് ചോദിച്ചു…

“അത് ശെരി.. ഇവിടെ കൊണ്ട് വന്നതും.. ഏ റൂമിൽ ആക്കിയതും ഒന്നും ഓർമ ഇല്ലേ രണ്ടാൾക്കും ” അവൾ ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി ചോദിച്ചു…

“ ഇല്ല ”ഒന്നും നോക്കാതെ വിവേക് പറഞ്ഞു ..

“ആഹ് ശെരിയാ.. കൊണ്ട് വരുമ്പോൾ നിങ്ങൾക്ക് ബോധം ഇല്ലയൊരുന്നു… ഇവിടെ കൊണ്ട് ആക്കിയിട്ടു ഈ ഇക്കാടെ ഫോണിൽ നിന്ന number എടുത്ത് ഉമ്മയെ വിളിച്ചേ ” അവൾ എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് അവൾ അവളുടെ കൂട്ടുകാരികളോട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു.. അവർ 4 പേരും വിവേകിനെ ചുറ്റി നിന്നു.. അപ്പോൾ ഐഷ എന്റെ അടുത്തിട്ടിരുന്ന ചെയർ പിടിച്ചിട്ടിട് അവിടെ ഇരുന്നു

“എന്താ പിന്നെ എന്നെ കാണാൻ വരാഞ്ഞത് ”ഒരു കുസൃതി ചിരിയോടെ അവൾ നാണത്തിൽ മുഖം താഴ്ത്തി ചോദിച്ചു…

“അത് ഞാൻ… അന്ന് ബസ്സിൽ കയറിയിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ… ഞാൻ കരുതി എന്നെ ഒഴിവാക്കാൻ വേണ്ടിയിട്ട് ആയിരിക്കും എന്ന് ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…

“ഒഴിവാക്കാൻ വേണ്ടിയിട്ടോ… ശെരി ഞാൻ പോവുവാ ” എന്ന് പറഞ്ഞു അവൾ എഴുനേറ്റു…

“ഏ പോവല്ലേ.. നിക്ക് ” ഞാൻ അവളോട് പറഞ്ഞു അവൾ അവിടെ നിന്നു…

“അന്ന് അറിയാമോ.. ഞാൻ അതിൽ കുടുങ്ങി പോയി ആരുടെയൊക്കെയോ ഇടയിൽ ആയി പോയി ഞാൻ പക്ഷെ ഞാൻ കാണുന്നുണ്ടായിരുന്നു… ബസ്സിലേക്ക് കയറിയ എന്നെ എത്തി വലിഞ്ഞു നോക്കുന്നത്.. എന്താ ഉദ്ദേശം ”അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു…

“എന്ത് ഉദ്ദേശം ” ഞാൻ ചോദിച്ചു…

“ഇക്കാക്ക് എന്നോട് പ്രേമം ആണെന്ന് ഒക്കെ പറയുന്നത് കേട്ട് ” അവൾ ചിരിയോടെ പറഞ്ഞു…

“പ്രേമോ എനിക്കോ ”

“അവന്മാരെ ഇടിച്ചപ്പോൾ ഞാൻ കരുതി കുറച്ചു ധൈര്യം കാണുമെന്നു… ഇതിപ്പോ ശേ.. നിങ്ങളുടെ വായിൽ നിന്ന് കേക്കാൻ ആഗ്രഹിച്ച ഞാൻ ഒരു മണ്ടി ” അവൾ തലയിൽ തട്ടിയിട്ട് പറഞ്ഞു…

“എന്ത് ” ഞാൻ ആകാംഷയോടെ ചോദിച്ചു…

തുടരും… കഴിഞ്ഞ തവണ ഇട്ടപ്പോൾ ഇത് പ്രസിദ്ധികരിച്ചില്ല… ഇത് പ്രസിതികരിക്കുകയാണെങ്കിൽ ഉറപ്പായും ഇതിൽ തുടരുന്നതാണ്…

നിങ്ങളുടെ സ്വന്തം ചുള്ളൻ ചെക്കൻ…

72400cookie-checkതേപ്പ് കഥ 1

Leave a Reply

Your email address will not be published. Required fields are marked *