രണ്ട് മുഖങ്ങൾ – Part 10

Posted on

അപകട വിവരം അറിഞ്ഞ ശേഷം അരുണിമയുടെ വീട്

“”എന്റെ കൃഷ്ണാ എന്റെ വിഷ്ണു ഏട്ടനൊരാപത്തും വരുത്താരുതെ, അവനെ എനിക്ക് തിരിച്ചു തരണേ, നിന്നോടല്ലാതെ, ആരോടും പറയാനില്ലെനിക്ക്, ഒരുപാട് ഞാനവനെ വട്ടു കളിപ്പിച്ചിട്ടുണ്ട്, എല്ലാം എല്ലാം എന്റെ ആണെന്ന് കരുതിയാ. എന്നെ മാത്രം ഇഷ്ടപെടാനാ… പക്ഷേ അതിനു എനിക്കീ ശിക്ഷ തരല്ലേ അവനില്ലാതെ എനിക്ക് പറ്റില്ല എന്റെ കൃഷ്ണാ….. “”

പൂജാ മുറിയിൽ ആ കൃഷ്ണ വിഗ്രഹത്തിന് ചുവട്ടിൽ അവളുടെ കരച്ചിലും പ്രാർഥനയും തുടർന്നുകൊണ്ടേ ഇരുന്നു. ആഹാരം പോലും അന്നവൾ കഴിച്ചിരുന്നില്ല, പിന്നെ എപ്പോഴൊ അവൾ സ്വന്തം കട്ടിലിൽ പോയി കിടന്നു.

അന്ന് അർദ്ധരാത്രിയിൽ അരുൺ അവളുടെ റൂമിലേക്ക്‌ ഒരു വിജയിച്ചവനെ പോലെ കയറി വന്നു. അതിനു കാരണം വിഷ്ണു ഇനി ജീവിതത്തിലെക്ക് മടങ്ങിവരാൻ സാദ്യത തീരെ കുറവാണന്ന് അവൻ മനസിലാക്കിയതായിരുന്നു.

“”ടീ കുത്തിച്ചി നിന്റെ മറ്റവൻ വിഷ്ണു…., വിഷ്ണു ഭദ്രൻ, ആ മെടിക്കൽ കോളജിൽ കത്തികരിഞ്ഞു കിടപ്പുണ്ട്. ഏറിയ ഇന്നോ നാളെയോ ഹാ ഹാ ഹാ.. പിന്നെ അവന്റെ തന്തയെ പോലെ ഹാ ഹാ ഹാ…. കത്തി എരിഞ്ഞു ചാരം പോലും

കിട്ടാത്തെ ആ… ഹാ ഹാ….. എന്റെയും എന്റെച്ഛന്റെയും നേരെ കയ്യൊങ്ങിയവനൊന്നും പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ലടീ…. ഇനി ഇനി നിന്നേ ആരാ ആരാ രക്ഷിക്കാൻ പോണത്?.””

പക്ഷേ അതിനു ആ കട്ടിലിൽ തളർന്നു കിടന്ന അരുണിമയിൽ നിന്ന് അവൻ ഒട്ടും പ്രതീക്ഷിക്കാത്തഅലർച്ച ആയിരുന്നു കേട്ടത്.

“” വാ…. വാടാ…….ആരെന്നെ സംരക്ഷിക്കുമെന്നു നിനക്ക് കാണണോ? വാടാ ഈ അരുണിമയുടെ ശരീരതോന്നൂ തൊട്ടു നോക്ക്, വാടാ എന്താ നിനക്കിപ്പോഴും പേടിയാ അതെന്താന്നറിയോ!.., അവനിപ്പഴും മരിച്ചിട്ടില്ല. എന്റെ വിഷ്ണു മരിക്കണനിമിഷം ഞാൻ ഈ ശരീരം നിനക്ക് തരും. അതേടാ പട്ടീ…. ജീവൻ ഇല്ലാത്ത എന്റെ ആ ശരീരം നീ പച്ചക്കു തിന്നണം കേട്ടോ ടാ നായേ…. നിന്നെക്കൊണ്ട് ഞാനത് തീറ്റിക്കും, അമ്മയെന്നും പെങ്ങളെന്നും അറിയാമ്പാടില്ലാതെ ഞങ്ങൾ ഉറങ്ങി കിടക്കുമ്പോൾ വന്നു ഒരുപാട് തൊട്ട് തലോടി നോക്കിയിട്ടുള്ളതല്ലേ. ചത്തു കിടക്കുംമ്പോഴും അതുപോലെ തന്നെ അരിക്കില്ലേ നിനക്ക് “”

ആരോടൊക്കെയോ തോന്നിയ ദേഷ്യം ആണാപൊട്ടിയാതായിരുന്നു. അവളുടെ ആ ഭാവമാറ്റം കണ്ടവൻ നന്നേ ഞെട്ടി.

“”ടീ…. ഭ്രാന്തി …! നിനക്ക് ഭ്രാന്താ, ഞാൻ ഞാൻ….””

അവൻ മറുപടി പറയാൻ വാക്കുകൾ പരതി. മാന്യതയുടെ മുഖം അവള്‍ വലിച്ചു കീറിയപ്പോള്‍ സകല ബോധവും ഇല്ലാത്തവനെ പോലെ ആവുകയായിരുന്നു അവന്‍

“”അതേടാ എനിക്ക് ഭ്രാന്താ, നിന്നേപോലുള്ള ചെന്നയിക്കളെ കൊല്ലാനുള്ള ഭ്രാന്ത്.””

“”ഏടീ….””

തന്‍റെ തനി നിറം അവള്‍ മനസിലാക്കി എന്ന ചിന്തയിൽ അവളെ അവൻ തെള്ളി കട്ടിലിൽ ഇട്ടു, അവളുടെ ഉടുപ്പിനു മുകളിൽ അവൻ പിടുത്തമിട്ടു. അവൻ അതു വലിച്ചു താഴേക്കു കീറി. അരുണ്‍ അവന്റെ ഉള്ളിലെ പുഴുത്ത ചെന്നയെ ശെരിക്കും തുറന്നുവിട്ടു. അരുണിമ അപ്പോഴത് ഒട്ടും പ്രതീക്ഷിചിരുന്നില്ല. ആ ഷോക്കിൽ ഒന്നനങ്ങാൻ പോലും അവൾക്കു പറ്റുന്നുണ്ടായിരുന്നില്ല. അവളു

കണ്ണുകള്‍ നിറഞ്ഞൊഴുകി. കൈകൊണ്ടും വായ്കൊണ്ടും അവളുടെ ശരീരത്തെ ഓരോ ഭാഗത്തെയും പച്ച ഇറച്ചി അവന്‍ കടിച്ചു കുതറി. വേട്ടയാടപ്പെട്ട ഒരുമാനിനെ പോലെ ഓരോന്നും അവന്‍ ചവച്ചു തുപ്പുമ്പോഴും മരവിച്ച മനസോടെ അതൊക്കെ ഏറ്റുവാങ്ങാനേ അവള്‍ക്കു കഴിഞ്ഞുള്ളു.

“”ചന്തൂ……””

അമ്മേടെ പുറകില്‍ നിന്നുള്ള ആ വിളി കെട്ടപ്പോൾ അരുൺ പെട്ടെന്ന് അവളുടെ ദേഹത്തുനിന്ന് മാറി. അള്ളി മന്തിയതും കടിച്ചുമുറിച്ചതുമായ മാറിടവും വയറും അവള്‍ തന്‍റെ കൈകൊണ്ടു പരമാവതി പൊത്തിപിടിക്കാന്‍ ശ്രെമിച്ചു.

“”അമ്മേ!…. അമ്മ ഇവൾ എന്താ പറഞ്ഞതെന്ന് കേട്ടോ? അവക്ക് ചാവാണോന്നു, കൊല്ലട്ടേ ഞാൻ ഇവളെ? ഹേ!….., അല്ലേ ഇവൾ ഇങ്ങനെ ഓരോന്ന് വിളിച്ചു പറയും, ഇവക്കിപ്പോ എല്ലാം അറിയാന്ന്, ഞാൻ രാത്രിയിൽ വന്നത്, പിന്നെ പിന്നെ നമ്മളുതമ്മിലുള്ളത് എല്ലാം, എല്ലാരും അറിഞ്ഞാൽ…… ചീയുന്നത് ഞാൻ മാത്രം ആവില്ല. രാവുണ്ണി നാട്‌ വെട്ടി പിടിച്ചപ്പോ മോൻ വെട്ടി പിടിച്ചത്തും കളിച്ചു പഠിച്ചതും സ്വന്തം തള്ളേ ആണെന്ന് നാട്ടുകാരാറിയും. അതുകൊണ്ടാ പറയണേ, കൊല്ലാം നമുക്കിവളെ….., ””

ഭ്രാന്തമായ ഭാവത്തോടെയാണ് ആ പേപിടിച്ച ചെന്നായ അത് പറഞ്ഞത്.

“”ചന്തൂ… പോ അപ്പുറത്ത്….””

ഒരാടിമയെ പോലെ അവന്‍ അവരുടെ വാക്കുകൾ കേട്ടാ മുറിയിൽനിന്ന് ഇറങ്ങി പോയി. അപ്പോഴേക്കും അരുണിമ കട്ടിലിന്റെ ഒരു മൂലയ്ക്ക് ഒതുങ്ങികൂടി മടക്കിയ കാൽമുട്ടുകൾക്കിടയിൽ തലപൂഴ്ത്തി ശ്വാസം പോലും എടുക്കാതെയായിരുന്നു അവളുടെ ഇരുത്തം.

“”മോളേ…. “”

അവൻ അപ്പൊ പറഞ്ഞതിന്റെയും കാട്ടിയതിന്റെയും സകല അപമാനവും അവരുടെ ആ വാക്കുകളിൽ ഉണ്ടായിരുന്നു

“”വെറുപ്പാ……., തൊടരുതെന്നേ ….””

അവളെ തൊടാൻ വന്ന ആ കൈ തട്ടിമറ്റി അവൾ പറഞ്ഞു.

“”മോളേ അമ്മയോട്……. “”

അവർക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല. ന്യായികരണം ഇല്ലാത്ത തെറ്റ് ചെയ്ത ആ അമ്മ എന്ത് പറയാൻ. ചതഞ്ഞരയപ്പെട്ട അവളെ എങ്ങനെ ആശ്വസിപ്പിക്കാന്‍. മാനസികമായും ശരീരികമായും തളർന്ന അരുണിമ

അപ്പോഴേക്കുംഎന്തൊക്കെയോ മലട്ടുകൾ പറയാന്‍ തുടങ്ങിയിരുന്നു.

“”വിഷ്ണു വരും…. വിഷ്ണൂ വരും….

എന്റെ വിഷ്ണുനു ഒന്നും പറ്റില്ല,…. എന്നെ വിട്ട് പോവാൻ അവനു പറ്റില്ല…..

എന്റെ പ്രാണനാ അവൻ ……. “”

പിന്നീട് അവളുടെ സംസാരം വിഷ്ണുവിനെ പറ്റി മാത്രമായിരുന്നു. ആകെ മരവിച്ചഅവൾ പിന്നൊന്നും കേട്ടില്ല കണ്ടില്ല, മറ്റൊന്നിനോടും പ്രതികരിച്ചതുമില്ല.

എപ്പോഴോ ആ മുറിയുടെ വാതിലുകൾ അരുണിമാക്കു മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞിരുന്നു. പിന്നെ അവളുടെ മുന്നിൽ ആ അമ്മയും വന്നില്ല, ഒരിക്കൽ പോലും അവളോട് സംസാരിച്ചതുമില്ല.

അങ്ങനെ അവൾ വീട്ടുകാർക്കും സമൂഹത്തിനും മുൻപിൽ ഭ്രാന്തിയായി. അല്ല ഭ്രാന്തി എന്ന് സ്വൊയം ഒരു കവജം അണിഞ്ഞു. ഈ കവജം അരുണിൽ നിന്നും പുറംലോകത്തിൽനിന്നും അവളെ തത്കാലം സംരക്ഷിച്ചു. തന്റെ വിഷ്ണുവിന്റെ മരണ വാർത്ത അറിഞ്ഞപ്പോഴോ, അവനെ അവസാനമായി ഒരു നോക്കു കാണാൻ പോലും പറ്റാതെ നെഞ്ചു പൊടിഞ്ഞപ്പോഴോ, അങ്ങനെ യുള്ള ഏതൊ ഒരു നിമിഷത്തിൽ അവളുടെ ആ വേഷം സത്യമാവുകയായിരുന്നുവോ!?!… അറിയില്ല. ഒരുപാട് തവണ വിഷ്ണു വരും വരും എന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചോണ്ടാവും വിഷ്ണുവിന്‍റെ ‘ആമി’ എന്ന വിളി അവള്‍ കേട്ടത്.

“”വിഷ്ണു എവിടെ ആയിരുന്നു, ഇവരൊക്കെ പറഞ്ഞു ഇനി വരില്ലെന്ന് പക്ഷേ എനിക്കറിയാം നീ വരൂന്ന്. എനിക്ക് വാക്ക് തന്നതല്ലേ. എനിക്കുറപ്പായിരുന്നു എന്നേ രക്ഷിക്കാൻ നീ വരുമെന്ന്. എനിക്കിവിടെ പറ്റില്ലടാ, എനിക്ക് വയ്യടാ എന്‍റെ ശരീരം ആകെ വേദനിക്കുന്നു, കൊണ്ടോകുവോ എന്നെ നിന്‍റെ കൂടെ. “”

അങ്ങനെ അങ്ങനെ അവള്‍ വിഷ്ണുവിനെ മുന്നിൽ കാണുന്ന പോലെ പരസ്പരം ബന്തമില്ലാതെ എന്തൊക്കെയോ സംസാരിച്ചു. അവളുടെ മനസ് മനസിലാവാത്തവർ അവക്ക് ഭ്രാന്താണന്നും മറ്റുചിലര്‍ ബാധ ആണെന്നും പറഞ്ഞുകൊണ്ടേ ഇരുന്നു. ശെരിക്കും മറ്റാരും ആശ്രയം ഇല്ലാത്തവളുടെ ഈ പ്രണയം ഭ്രാന്ത് തന്നെയാണ്. എല്ലാം അറിയുന്ന അവളുടെ അമ്മ അപ്പോഴും ആരോടും ഒന്നും പറഞ്ഞില്ല. ആ മകളെക്കാള്‍ വലുതായിരുന്നിരിക്കണം അവര്‍ക്കവരുടെ സ്വന്തം മാനം.

ഏറെകുറെ ഒരു വർഷം അവൾ ഈ വേഷം തുടർന്നു. അതിനിടയിൽ പല വൈദ്യൻമാർ വന്നുപോയി. ആക്കൂട്ടത്തിൽ ഒരാള്‍ പറഞ്ഞു മങ്കലത്തേ ശ്രീഹരിക്കും ഇതുപോലെ ഏതൊ അസുഖം ആരുന്നത്രേ, അത് ശെരിക്കും രോഗമല്ല ബാധയാണുപോലും. വിഷ്ണുവിന്റെ ബാധ. ശ്രീഹരിയും ഇതുപോലെ ബാധ ഇളകിയപ്പോ വിഷ്‌ണുന്ന് വിളിച്ചു തന്നാ കരഞ്ഞതത്രേ, അവസാനം കൃഷ്ണ പണിക്കരാണ് പരിഹാരം പറഞ്ഞുകൊടത്തത്. പണിക്കര്‍ സാദാരണ കാരനല്ല ഇത്തരം കാര്യങ്ങളില്‍ അഗ്രഗണ്യയിരുന്നു.

അങ്ങനെ രാവുണ്ണി ഒരു ദിവസം പണിക്കരെ വീട്ടിൽ വിളിച്ചു വരുത്തി. അരുണിമയുടെ ബാധ പൂജയിലൂടെ മാറ്റാൻ വേണ്ടി ആണെന്നാണ് അയാൾ എല്ലാരോടും പറഞ്ഞിരുന്നത്, പക്ഷേ ശെരിക്കും ലക്ഷ്യം മറ്റൊന്നായിരുന്നു. ശ്രീഹരി തനിക്കൊരു ഭീഷണി ആക്കുമോ എന്ന് അയാൾ നാളുകളായി ഭയന്നിരുന്നു. അന്ന് വിഷ്ണുനെയും അച്ഛനെയും കൊന്നപ്പോൾ ശ്രീഹരി അതൊക്കെ ആ പത്തായപുരയിൽ നിന്ന് കാണുന്നുണ്ടന്ന കാര്യം രാവുണ്ണി അറിഞ്ഞിരുന്നില്ല. പിന്നെ നാട്ടുകാർ കൂടി ബോധം ഇല്ലാതെ കിടന്ന അവനെ അവിടുന്നു കണ്ടത്തിയതറിഞ്ഞപ്പോൾ മുതൽ രാവുണ്ണി ശ്രീഹരിറുടെ പിറകിലുണ്ട്, അവൻ ഒന്നും പുറത്തു പറയുന്നില്ല എന്നറിഞ്ഞപ്പോഴാണ് അവൻ ശ്രീഹരിയേ വകവരുത്താൻ ഉള്ള പദ്ധതി ഉപേക്ഷിച്ചത്.

എങ്കിലും ഇപ്പൊ രാവുണ്ണിക്ക് ആ കൊലപാതകത്തിലെ പങ്ക് നാട്ടിലിപ്പോരു സംസാരമുണ്ട്. ശക്തമായ തെളിവ് ഇല്ലാത്തതിന്റെ ബലത്തിലാണ് അന്ന് ആത്മഹത്യ ആയത്. അന്ന് അങ്ങനെ ആത്മഹത്യാ എന്ന് റിപ്പോർട്ട്‌ എഴുതിക്കാൻ കൊറച്ചതികം കാശ് അവനു ചിലവായതുമാണ്. ഇപ്പൊ ശ്രീക്കു എല്ലാം പറയാൻ പറ്റിയാൽ അത് അയാൾക്ക്‌ വീണ്ടും പണിയാകും. അതുകൊണ്ടു തന്നെ അയാൾ കൃഷ്ണ പണിക്കരെ ആ വീട്ടില്‍ പിടിച്ചിരുത്തി പലതും കുത്തികുത്തി ചോദിച്ചു. അയാളുടെ ലക്ഷ്യം അറിയാത്ത പണിക്കരും അതേപറ്റി എല്ലാം അയാളോട് പറഞ്ഞു കൊടുത്തു.

“”മുതലാളി ആ കുട്ടി, അതിന്റെ കാര്യം പരമ കഷ്ടാ ഈ പ്രായത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് ഇശ്ശി കഷ്ടാണേ!. അവന്റെ ഉള്ളിൽ ആത്മക്കള് കിടന്നു അതിനെ ചുറ്റിക്കാ. അടുത്ത കാലം വരെ ആരോടും ഒന്നും മിണ്ടില്ലന്നാ കേട്ടെ, ഇപ്പൊ ഭയങ്കര ബഹളവും കലിയും. ഞാൻ ചെല്ലുമ്പോൾ ഉഗ്രരൂപത്തിൽ നിക്കാ അവൻ. അടുക്കാൻ പറ്റില്ല നമുക്കാർക്കും. കോട്ടയത്തോ മറ്റോ കൊണ്ടോയത്രേ, ബാധ കയറിയാ എവിടെ കൊണ്ടോയിട്ട് എന്ത് പ്രയോജനം. അവർക്കറിയോ ഇതുവല്ലോം?. ഞാൻ കുറെ പൂജകളും വഴിപാടും പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇനി എന്താകൊന്നു കാത്തിരുന്നു കാണാം.“”

രവുണ്ണിക്ക് തത്കാലം ശ്രീ ഒരു പ്രശ്നമാവില്ലെന്നു തോന്നി .

“”ആരാ ആരാ അവന്റെ ദേഹത്തുള്ളതെന്ന് അറിയോ?എന്താ അതിന്റെ ലക്ഷ്യം എന്നറിയോ?””

രാവുണ്ണി വീണ്ടും തിരക്കി.

“” അത് അവന്റെ ഏട്ടൻ ചെക്കന്റെയാ, ദുർമരണം അല്ലാരുന്നോ, അങ്ങനെ ഉണ്ടാവും. ആയുസെത്താതെ പോകുന്ന ആത്മകൾ ആഗ്രഹിക്കുന്നതൊക്കെ സാദിക്കുംവരെ അവറ്റോള്‍ കേറിയ ഉടല്‍ വിട്ടുപോകില്ല. രാപ്പകൽ കാവൽ നിക്കും. ആർക്കും അവനെ ഒന്നു തൊടാൻ പോലും പറ്റില്ല. ശ്രീഹരിയേ തൊടുന്നവനെ അവൻ മുച്ചൂട് മുടിപ്പിക്കും. അതേ ആത്മാവ്തന്നാ ഇവിടുത്തെ അരുണിമയുടെ ദേഹത്തും ഉള്ളതെന്നു നിങ്ങൾ പറയുമ്പോള്‍ സൂക്ഷിക്കണം, അവളെ സംരക്ഷിക്കാൻ കൊല്ലാനും മടിക്കില്ലത് “”

അത് കേട്ടതും അരുണ്‍ ഒന്ന് ഞെട്ടി.

“”ഒന്ന് ഗണിക്കപോലും ചെയ്യാതെ അതെങ്ങനെ പറയാൻ പറ്റും ‘’”

രാവുണ്ണിയുടെ ഭാര്യയായിരുന്നു ആ ചോദ്യം ചോദിച്ചത്.

“”എന്നിക്കതു പറയാൻ പറ്റും, വിശ്വാസം ഇല്ലാച്ചാ ഞാൻ നിക്കണില്ല, വിശ്വാസം അതാണ് പ്രധാനം, പിന്നെ വിഷ്ണു ആണെന്ന് പറഞ്ഞത് ഞാനല്ല, നിങ്ങളാണ്. ഈ കുട്ടിയേ ഒന്നു തനിച്ച് കാണണം എങ്കിലേ എന്തേലും എനിക്ക് വെക്തമായി പറയാൻ പറ്റുള്ളൂ.””

ജനലിനു പിറകിൽ ഒളിച്ചുനിന്ന് തന്നെ വീക്ഷിക്കുന്ന അരുണിമയെ ചൂണ്ടി അയാൾ പറഞ്ഞു. രാവുണ്ണി അതിന് സമ്മതം കൊടുത്തു. ആ മുറി തുറക്കപ്പെട്ടു അയാൾ അകത്തു കയറി. അപ്പൊഴേക്കും അരുണിമ വീണ്ടും മുടി അഴിച്ചിട്ടു ആ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടിയിരുന്നു.

“”കുഞ്ഞേ പേടിക്കണ്ട ഞാൻ ഉപദ്രവിക്കാൻ വന്നതല്ല, എനിക്കൊരുട്ടം ചോധിക്കാനുണ്ട്. എന്തിനാ മോൾ ഇങ്ങനെയൊക്കെ നടിക്കുന്നത്? എനിക്കറിയാം മോൾക്ക്‌ ഒരസുഖവുമില്ലെന്നു, മോൾടെ കൂടെ വിഷ്ണുവും ഇല്ല. അവനെ ആ നിലവറയിൽ ബന്ധിച്ചിട്ടത് ഈ ഞാനാ . പിന്നെ അവൻ എങ്ങനെ നിന്റെ കൂടെ ഇവിടെ ഇണ്ടാവും?””

അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു.

“” ഹാ ഹാ വിഷ്ണു ഇത് കേട്ടോ, ഇയാൾ പറയുന്നു നീ ഇവിടെ ഇല്ലെന്നു ഹാ ഹാ ഹാ.“”

അവള്‍ പൊട്ടിചിരിച്ചു കൊണ്ട് അരുണിമ അത് പറഞാപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുഭാവം എന്തായിരുന്നു..

“”ഒരിക്കലുമില്ല. നീ, നീ കള്ളം പറയുന്നതാണ്….””

അപ്പോള്‍ എങ്ങുന്നോ ഒരു കാറ്റ് വീശി ജനലുകള്‍ പട പടാ അടയുകയും തുറക്കുകയും ചെയ്തു, പക്ഷികള്‍ കൂട്ടത്തോടെ പറന്നു അവയുടെ ചിറകടി ശബ്ദം ആ മുറിയില്‍ മുഴങ്ങി. കരണ്ട് പോയി. ജനാലയില്‍ ഇട്ടിരുന്ന കര്‍ട്ടനുകള്‍ പാറി പറന്നു. അയാള്‍ അതുകണ്ട് ഞെട്ടി വിറച്ചു.

“”അപ്പൊ അപ്പൊ ഞാൻ ശ്രീഹരിയിൽ കണ്ടത് നേരാണോ? വിഷ്ണുവിന്റെ ആത്മാവ് രണ്ടായി മുറിഞ്ഞിരിക്കുന്നുവോ., എന്‍റെ ബെന്തനം പാളിയോ ദേവീ..? അയ്യോ…. അയ്യോ…. എന്‍റെ ദേവീ….. രെക്ഷകനും സംഹാരക്കാനും അവൻതന്നെ ആയിരുന്നുവോ, അവൻ അവൻ ഇവരെ സംഹരിക്കാൻ,…. പാടില്ല…. “”

അയാള്‍ നിലവിച്ചു കൊണ്ട് പുറത്തേക്കോടി ഇറങ്ങി. അവൾ വീണ്ടും ആ കട്ടിലിന്റെ മൂലയ്ക്ക് പോയി കാൽമടക്കിവെച്ചു തല അതിനിടയിൽ പൂഴ്ത്തിയുള്ള അവളുടെ സ്ഥിരം ഇരിപ്പിരുന്നു.

“”എന്താ എന്താ പറ്റിയെ?””

“”ആ കുട്ടിയേ ദ്രോഹിച്ചവര്‍ സൂക്ഷിച്ചോ ഭയാനകമായി മരണമായിരിക്കും അവനുണ്ടാക.””

അപ്പോള്‍ അരുണ്‍ പരുങ്ങുന്നത് അയാള്‍ ശ്രെധിച്ചിരുന്നു.

“”എന്താ ഈ പറയണേ അവളെ ആരെന്തു ചെയ്തെന്നാ?””

രാവുണ്ണി അമ്പരപ്പോടെ ചോദിച്ചു.

“”അതിവന്‍ തന്നെ, ഇവന്റെ മരണം നിശ്ചയം.””

അരുണിനെ ചൂണ്ടി അയാള്‍ പറഞ്ഞു.

“”പരിഹാരം ഒന്നുമില്ലേ തിരുമേനി ?””

എല്ലാം അറിയാവുന്ന രാവുണ്ണിയുടെ ഭാര്യ ഇടയ്ക്കുകയറി തിരക്കി.

“”പരിഹാരം , പരിഹാരം …..ഹാ…””

ആ വെപ്രാളത്തിലും എന്തോ ഓര്‍ത്തപോലെ അയാള്‍ തന്‍റെ സഞ്ചിയില്‍ നിന്നും ഒരേലസെടുത്തു.

“”ഇതാവള്‍ക്ക് കെട്ടി കൊടുക്ക. ശ്രീഹരിക്കു വേണ്ടി പൂജിച്ചതാണ്, പക്ഷെ ഇപ്പൊ ഇതിന്‍റെ ആവശ്യം ഇവിടെയാണ്. പിന്നെ ഒരു കരണവശാലും ഇത് അഴിയരുത്. ഒന്നും കൂടി ജീവനോടെ വേണമെങ്കിൽ ഇവനെ എവിടെങ്കിലും ആരും അറിയത്തിടത്തേക്കു ഒളിപ്പിച്ചോളൂ.””

കൃഷ്ണ പണിക്കര്‍ പിന്നെ അവിടെ നിന്നില്ല. അയാള്‍ പോയശേഷം രാവുണ്ണിയുടെ ചോദ്യം ചെയ്യലില്‍ അയാളുടെ ഭാര്യക്ക്‌ അരുണ്‍ അരുണിമയോട് കാട്ടികൂട്ടിയതോക്കെയും പറയേണ്ടി വന്നു. തന്‍റെ മകളെ അരുണ്‍ നശിപ്പിക്കാന്‍ ശ്രെമിച്ചത് രവുണ്ണിക്ക് സഹിക്കാന ആവുന്നതല്ലായിരുന്നു. അയാള്‍ അവനെ പൊതിരെ തല്ലി കൊല്ലാറാക്കി . അവസാനം അവനെ ഒരു അകന്ന ബന്തുവീട്ടിലേക്ക് നാടുകടത്തി.

അതില്‍ പിന്നെ അരുണിമക്ക് പെട്ടെന്ന് ഒരു ദിവസം രാവിലെ ഭ്രാന്തു മാറി. പിന്നെയും കുറച്ച്‌ ദിവസം കഴിഞ്ഞു അവള്‍ വീണ്ടും സ്കൂളില്‍ പോകാന്‍ തുടങ്ങി. പക്ഷെ അവളുടെ പഴയ കൂട്ടുകാര്‍ അടുത്ത ക്ലാസിലേക്ക് പാസായിപോയിരുന്നു. അതൊരു തരത്തില്‍ അവള്‍ക്കു അനുഗ്രഹം ആയെന്നു പറയാം. കാണുമ്പോളൊക്കെ ഭ്രാന്തി എന്ന് അടക്കം പറയുന്നോരുടെ എണ്ണം കുറച്ചു കുറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നു പോയി, അതിനിടയില്‍ വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന അരുണ്‍ അവള്‍ക്കൊരു ശല്യമാല്ലാതെയായി. അല്ലേലും രാവുണ്ണിയുടെ നിഴലില്‍ നിക്കുന്ന അരുണിമയെ അവനൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നുള്ളതാണ് സത്യം. എങ്കിലും പെണ്‍ ശരീരത്തോട് തോന്നിയ വന്യമായ കാമം നാള്‍ക്കുനാള്‍ അവനില്‍ കത്തി പടരുകതന്നായിരുന്നു. പലരെയും അവന്‍ നശിപ്പിച്ചു, ചിലെടുത്തുന്നൊക്കെ തല്ലുവാങ്ങി എങ്കിലും അവനെന്നും ഒരു ചെന്നയെ പോലെ പെണ്ണിന്റെ മണമ്പിടിച്ചു ഇരുട്ടിന്‍റെ മറവില്‍ തക്കം പാത്ത് നിന്നിരുന്നു.

അപ്പോഴും സത്യമോ തോന്നലോ എന്നറിയാത്ത വിഷ്ണുവിന്‍റെ ‘ആമി’ എന്നാ വിളി വീണ്ടും കേള്‍ക്കാനായി അരുണിമയും കാത്തിരുന്നു.

‘ആമി’ ആ വിളി തന്നെയാണ് അവളെ ഇന്ന് ഈ നിലവറയില്‍ എത്തിച്ചതും.

ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ അടുത്താരും ഉണ്ടായിരുന്നില്ല. ഞാന്‍ എങ്ങനെ ഇവിടെ വന്നെന്നോ, എന്തൊക്കെ കാട്ടികൂട്ടി എന്നോ ഒരറിവും എനിക്കില്ലായിരുന്നു. പക്ഷെ കയ്യില്‍ ഒരു ചരടും അതിലൊരു ഏലസും ആരോ കേട്ടിയെക്കുന്നത് ഞാന്‍ ശ്രെധുച്ചു. പിന്നെ പോക്കറ്റില്‍ ഒരു കുറിപ്പും

“”ഞാന്‍ ആരാണെന്നു നീയിപ്പോ മറന്നിട്ടുണ്ടാവും, സാരോല്ല!. കയ്യിലെ ഏലസ് ഒരു കാരണവശാലും അഴിക്കരുത്. ഏട്ടനെ ഇനി മേലില്‍ തിരയരുത്. ഒരുദിവസം എല്ലാം ശേരിയവും. അതുവരെ ഏട്ടന്‍ പഠിപ്പിച്ച ഏണിയും പാമ്പും തന്നെ നീ കളിച്ചോളൂ. വീണ്ടും കാണുമെന്നെ പ്രതീക്ഷയില്‍ ഞാന്‍ പോകുന്നു””

അന്ന് ആ രാത്രിയില്‍ വീട് വരെ ഒറ്റക്ക് എങ്ങനെ തിരിച്ചു പോയെന്നു എനിക്കറിയില്ല. വീട്ടില്‍ ചെന്നപ്പോ എന്നെ തിരയുകയായിരുന്നു അമ്മാവനും കൂട്ടരും. ഞാന്‍ എന്തൊക്കെയോ പറഞ്ഞു രെക്ഷപെട്ടു. എങ്കിലും ഉത്തരം കിട്ടാത്ത മനസുമായി ഞാന്‍ അലഞ്ഞു….

ആ രാവില്‍ അരുണിമയുടെ കത്തുവായിച്ച ശ്രീഹരിക്കൊന്നും മനസിലായില്ല, അതിന്റെ പൊരുള്‍ അറിയാവുന്നവര്‍ അവന്റെ ഉള്ളില്‍ ഉള്ളതുകൊണ്ടാവും അതേ വരികളും പിന്നെ ആര്യയുടെ ടയറിയുടെ അവസാന പുറത്തു എഴുതി ചേര്‍ക്കപെട്ടത്.

“”കറുപ്പും വെളുപ്പുമായി വികാരങ്ങളുടെ ചതുരംഗ പലകയിലെ തോല്‍വിയാണ് ഞാന്‍, നിന്‍റെ ഉള്ളിലെ വിഷ്ണു എന്ന വെറും തോന്നല്‍..

ദിക്കറിയാതെ ഒറ്റക്കകപെട്ടുപോയ ശ്രീഹരീ നീ അവിചാരിതമായ അവസരങ്ങളുടെ ബലത്തില്‍ മുന്‍പില്‍ കാണുന്നത് എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ ചിന്തിക്കാതെ ഇപ്പോഴും ആ വഴികളിലൂടെ അലയുകയാണല്ലോ. അവിടെ നിന്നേ കാത്തിരിക്കുന്ന എണികളും പമ്പുകളും….! എനിക്ക് ഭയമുണ്ട്, നീ ഇനി ഒരുവട്ടം കൂടി അതിനെ അതിജീവിക്കുമോ!. എങ്കിലും എന്‍റെ പ്രതീക്ഷയും നിന്നില്‍ മാത്രമാണ്.

അവള്‍, ആമി പറഞ്ഞപോലെ ഒരു ദിവസം എല്ലാം ശേരിയവും. അതുവരെ ഏട്ടന്‍ നിന്നെ പഠിപ്പിച്ച ഏണിയും പാമ്പും തന്നെ കളിച്ചോളൂ. വീണ്ടും കാണുമെന്നെ പ്രതീക്ഷയില്‍ ഞാനും പോകുന്നു.“”

തുടരും…..

89680cookie-checkരണ്ട് മുഖങ്ങൾ – Part 10

2 comments

Leave a Reply

Your email address will not be published. Required fields are marked *