അനുഭവിക്കേണ്ടി Part 7

Posted on

കിരണേ…. നീ…..
സൗമ്യമിസ് വിശ്വാസം വരാതെ നിക്കുവാണ്
ഞാൻ ആകെ അമ്പരന്നു എന്ത് ചെയ്യണം എന്നറിയാതെ നിന്നു .
അടുത്ത മുറിയിൽ നിന്നും ഓടി കൂടിയ കൂട്ടത്തിൽ അക്ഷരയും ഉണ്ടായിരുന്നു . ബെഡ്ഷീറ്റിൽ മൂടി ബെഡിന് അപ്പുറം നിൽകുന്ന മിസ്സിനെയും ഇപ്പുറം അന്തവിട്ടു നിൽകുന്ന എന്നെയും കണ്ട എല്ലാവരും അന്തംവിട്ടു
“മിസ് എന്തുപറ്റി…. കിരൺ….. നീ…..നീ എന്താ ഇവിടെ ”

ഞാൻ ഞെട്ടി. കാര്യം അത് ചോദിച്ചത് അക്ഷരയാണ്

“ഞാൻ… നീ … നീ പറഞ്ഞിട്ടല്ലേ… വന്നത് ?”
അമ്പരന്ന് ഞാൻ ചോദിച്ചു

“ഞാനോ…. ങേ..”
അവൾ ഞെട്ടലോടെ ചോദിച്ചു

“നീ തന്നെ…നീ അല്ലെ എനിക്ക് മെസ്സേജ് അയച്ചത് ഇപ്പോൾ ??”

“ഞാൻ മെസ്സേജ് അയച്ചെന്നോ ?”
അവൾ അത്ഭുതത്തോടെയും സങ്കടത്തോടെയും എന്നെ നോക്കി ചോദിച്ചു

“എന്താ ഇവിടെ…. എന്താ… ഇവിടെ പ്രശ്നം
സൗമ്യ മിസ് എന്തിനാ കരഞ്ഞത് ”
ബഹളം എല്ലാം കേട്ട് മഹേഷ് സറും കൂടെ അവന്മാരും ഒക്കെ അവിടെ എത്തി … എന്നാൽ എന്നെ അവിടെ കണ്ട എല്ലാവരും അമ്പരക്കുകയാണ് ഉണ്ടായത് . ജെറി പെട്ടെന്ന് എന്റെ അടുക്കലേക്ക് ഓടി വന്നു

“മഹേഷ് സാറേ ഞാൻ തലവേദന കൊണ്ട് ഇവിടെ ഒറ്റക്ക് കിടന്ന് ഉറങ്ങുകയായിരുന്നു, പിള്ളേർ എല്ലാം അപ്പുറത്തെ മുറിയിലും പെട്ടെന്ന് ഉറക്കത്തിൽ ആരോ എന്റെ പുതപ്പ് വലിച്ചു മാറ്റിയ പോലെ തോന്നി, ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഇരുട്ടത്ത് ഒരു രൂപം അപ്പോഴാ ഞാൻ കരഞ്ഞത് പിന്നെ ലൈറ്റ് ഇട്ടപ്പോൾ ആണ് ഇവൻ…ഈ കിരണ് എന്റെ മുറയിൽ നിൽക്കുന്നു ”

മിസ് കരഞ്ഞു കൊണ്ട് പറഞ്ഞു .ഞാൻ എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്ഥയിൽ ആയി.ജെറി എന്നെ അന്തം വിട്ട് നോക്കുന്നു

“കിരണേ എന്താ ഇത് നീ എന്തിനാ മിസ്ന്റെ മുറിയിൽ കേറിയത് ”

മഹേഷ് സർ ന്റെ ശബ്ദം ഗൗരവം ആയി

“സർ… അത്…. അത് പിന്നെ ഞാൻ … അക്ഷര വിളിച്ചിട്ട് വന്നതാ സർ .. അവൾ ആണെന്ന് കരുതിയ ഞാൻ …എനിക്ക് അറിയില്ലായിരുന്നു മിസ് ആണെന്ന് “
“അക്ഷര വിളിച്ചെന്നോ,, എവിടെ അക്ഷര എവിടെ”

സാർ അവളെ അവിടെ ഒക്കെ നോക്കിയപ്പോൾ പെണ്കുട്ടികളുടെ കൂട്ടത്തിൽ അമ്പരന്നു നിൽക്കുന്ന അവളെ കണ്ടു

“അക്ഷര …നീ വിളിച്ചിട്ടാണോ ഇവൻ വന്നത് ?”
സർ അവളോട് ചോദിച്ചു

“ഞാനോ…. അയ്യോ , അല്ല. ഞാൻ കിരണിനെ വിളിച്ചിട്ടില്ല”

അവളുടെ മറുപടി എന്നെ തളർത്തി

“പിന്നെ”
സർ തുടർന്നു

“എനിക്ക് അറിയില്ല സർ ഞാനും മിസ് ന്റെ ശബ്ദം കേട്ട് ഓടിവന്നപ്പോൾ ആണ് കണ്ടത് അവനെ കിരണേ… എന്താടാ ഇതൊകെ ?”

“ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ കിരണേ”

“ഉണ്ട് എന്റെ മൈബൈലിൽ ഇവൾ എന്നോട് പറഞ്ഞ ചാറ്റ് ഉണ്ട് ഞാൻ കാണിക്കാം ”

ഞാൻ ഫോണ് എടുത്ത് ചാറ്റ് കാണിച്ചു . സർ അത് കണ്ടു ദേഷ്യതോടെ അക്ഷരയെ നോക്കി . അവൾ ആണേൽ ഒന്നും അറിയാത്ത പോലെ നില്കുവാണ്

“നിനക്ക് അറിയില്ല എങ്കിൽ ഇത് പിന്നെ എന്താണ് അക്ഷര ?”

സർ ഫോണ് എടുത്ത് അവളെ കാണിച്ചു . അവൾ അത് വാങ്ങി അമ്പരപ്പോടെ നോക്കി

“ഇത്… ഇതെങ്ങനെ… ഞാൻ ഇങ്ങനെ ഒരു മെസേജ് ഇട്ടിട്ടില്ല… ഇത്…??”

“ഓഹോ നിനക്ക് അറിയാതെ തനിയെ നിന്റെ ഫോണിൽ നിന്ന് മെസ്സേജ് പോയല്ലേ ”

“അല്ല സർ എന്റെ ഫോണ് ഇപ്പൊഴും അപ്പുറത്തെ മുറിയിൽ ചാർജിൽ ഇട്ടിരിക്കുവാണ് ഞങ്ൾ എല്ലാരും ഇത്രേം നേരം ചീട്ട് കളി ആയിരുന്നു . ഫോണ് ഞാൻ തൊട്ടിട്ടില്ല … കിരണേ സത്യമാ ഞാൻ നിന്നെ ഇങ്ങനെ ചെയ്യും ന്ന് നിനക്ക് തോന്നുന്നുണ്ടോ?? ”

അവൾ എന്നെ നോക്കി ചോദിച്ചു

“നീ ചെയ്യും നീയെ അത് ചെയ്യൂ… എനിക്ക് അന്നേ തോന്നിയത എല്ലാം നിന്റെ അഭിനയം ആണെന്ന് … ടാ ഇപോ നിനക്ക് തൃപ്തി ആയല്ലോ ല്ലേ “
അപ്പോൾ ചാടി സംസാരിച്ചത് ജെറിയാണ്

“ദെ… ജെറി മര്യാദക്ക് സംസാരിക്കണം … ഞാൻ അറിയാത്ത കാര്യത്തിൽ ആണ് നിങ്ങൾ… കിരണേ.. ഞാൻ അല്ലെടാ നീ വിശ്വസിക്ക് വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല.. നീ ”

അവൾ കെഞ്ചി

“അതേ… നിന്റെ ഫോണ് എടുത്തോണ്ട് വന്നേ അതിൽ ഈ ചാറ്റ് ഉണ്ടോ ന്ന് അറിയാമല്ലോ ന്നിട്ട് ആവാം ബാക്കി.. നീ പോവണ്ട , .. സിത്താര .. നീ പോയ്‌ എടുത്തു കൊണ്ട് വ ”

മഹേഷ് സർ ഇടക്ക് കയറി പറഞ്ഞു .
ഫോൺ എടുക്കാൻ പോയ പെണ്ണ് പെട്ടെന്ന് വന്നു ഫോണ് സർ നെ ഏല്പിച്ചു . സർ അതിന്റെ ലോക്ക് അക്ഷരയെ കൊണ്ട് തുറപ്പിച്ചു എന്നിട്ട് ചാറ്റ് എടുത്തു .. കരുതിയത് പോലെ തന്നെ ആ ചാറ്റ് അവിടെ ഉണ്ടായിരുന്നു

“ദെ.. നോക്ക് ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?? ”

സർ ചാറ്റ് തുറന്നു അക്ഷരയുടെ നേരെ കാണിച്ചു . അവളുടെ കണ്ണോകെ നിറഞ്ഞു കവിഞ്ഞു .

“അയ്യോ… ഇത്‌ ഞാൻ എങ്ങനെ…സർ… ഇത്…ഇത് എങ്ങനെ എനിക് അറിയില്ല സർ… ഞാൻ അല്ല”

“ദെ അക്ഷര താൻ കൂടുതൽ ഇനി പറയണ്ട .. അവൻ അന്ന് തന്നെ തല്ലി അത് ശരിയാണ് പക്ഷെ അതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു പക്ഷെ നീ അവനെ എല്ലാം മറന്നു സ്നേഹിക്കുന്നു എന്നൊക്കെ അറിഞ്ഞപ്പോ ഞാൻ നിന്നെ വലിയ ആൾ ആയാണ് കണ്ടിരുന്നത് .. എന്റെ എല്ലാ കണക്കുകൂട്ടലും നീ തെറ്റിച്ചു .. ഇത്രയ്ക്ക് ചീപ്പ് പരിപാടി ഇനി കാണിക്കരുത് ,
അവൻ ഒരു പാവം ആയത് നിന്റെ ഭാഗ്യം ന്ന് കരുതിക്കോ …”

സാർ രൂക്ഷമായി അവളെ നോക്കി പറഞ്ഞു

.”അപ്പോ എല്ലാരും പോയ്‌ കിടന്നെ , മതി കളിയും ചിരിയും ഒക്കെ ബാക്കി നാളെ.. പോ പോ..”

“സർ ഞാൻ…. ”
അവൾ കരഞ്ഞു തുടങ്ങി

“പോയ്‌ കിടക്ക് അക്ഷര”
സർ അതും പറഞ്ഞു നടന്നു ..
സൗമ്യ മിസും എന്നെയും അവളെയും ഒന്ന് ഇരുത്തി നോക്കി റൂമിലേക്ക് കടന്നു കതകടച്ചു

ഞാൻ എല്ലാം തകർന്ന പോലെ നില്കുവാണ്
“മതിയടി നിന്റെ കള്ള കരച്ചിൽ ..എന്തെങ്കിലും നീ ചെയ്യും ന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു പക്ഷെ ഇത്ര വിഷം ആണ് നീ എന്നു ഞാൻ കരുതിയില്ല… എങ്ങനെ തോന്നിയടി നിനക്ക് ഇവനെ ഇങ്ങനെ ഒക്കെ ചെയ്യാൻ ”

ജെറി വെറുത്ത് കൊണ്ടു അവളോട് ചോദച്ചു

“ജെറി പ്ലീസ്… ഞാനല്ല”

“പ്ഫ പൊടി പുല്ലേ… നിന്റെ കരച്ചിൽ കണ്ടു ഇനി ആരും ഇവിടെ നിന്റെ പുറകെ വരില്ല .. വാടാ ”
ജെറി എന്നെ വലിച്ചു കൊണ്ടു നടന്നു

“കിരണേ… എടാ… ”

ഞങ്ങൾ നടന്നു പോകുമ്പോഴും അവൾ കരഞ്ഞു കൊണ്ട് എന്നെ അവിടെ നിന്ന് വിളിക്കുന്നുണ്ടയിരുന്നു.

റൂമിൽ എത്തിയപോൾ തന്നെ ജെറി എന്നെ തള്ളി ബെഡിൽ ഇട്ടു

“എടാ മൈരേ ഇങ്ങനെ ഒരു മെസ്സേജ് വന്നപ്പോ നിനക്കു എന്നോട് ഒരു വാക്ക് ചോദിച്ചുകൂടെ .. നിന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞതല്ലേ അവൾ ചതിക്കും ന്ന് ?”

“എടാ.. ഞാൻ ”

“നീ ഒരു മൈരും പറയണ്ട .. ഇനിയും താങ്ങി കൊണ്ടു ചെല്ലു നീ ഇങ്നെ ഒരു മൈരൻ”

ഞാൻ ഒന്നും മിണ്ടാതെ അവിടെ കിടന്നു . ജെറി പിന്നെയും പോയ്‌ അടിച്ചു കേറി കിടന്നു . എനിക്ക് ആണെങ്കിൽ ഉറക്കവും വരുന്നില്ല ഫോണിൽ ആണേൽ അവളുടെ കുറെ മെസ്സേജും വരുന്നുണ്ട് , ഞാൻ ഒന്നും നോക്കിയത് പോലും ഇല്ല..
അങ്ങനെ പിറ്റേ ദിവസം ആയി , ആദ്യ ദിവസത്തെ ടൂറിന്റെ ബഹളം ഒന്നും അന്ന് ഉണ്ടായിരുന്നില്ല . എല്ലാരും കുളിച്ചു റെഡി ആയി ഫുഡ് കഴിക്കാൻ ഹോട്ടലിൽ എത്തി എന്നാൽ ഞാൻ അക്ഷരയെ അവിടെ കണ്ടില്ല . ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ ബസിൽ കയറി ഞാൻ പഴേ സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അക്ഷര കയറി വന്നു എൻറെ അടുത്ത് ഇരിക്കാനായി അവൾ വന്നപ്പോൾ ജെറി കേറി അവിടെ ഇരുന്നു, അവൾ എന്തോ പറയാൻ വന്നപ്പോൾ ജെറി എന്നോട് എന്തോ സംസാരിച്ചു തുടങ്ങി . അവൾ അത് കണ്ടു പറയാൻ വന്ന കാര്യം നിർത്തി ഫ്രണ്ടിലേക്ക് പോയി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു .

അന്നതെ ദിവസം ആകെ ബോർ ആയി എനിക് തോന്നി , എങ്ങനെയെങ്കിലും തിരിച്ചു വീട്ടിൽ എത്തിയാൽ മതി എന്നായി എനിക്ക് . ജെറി യും മറ്റുള്ളവന്മാരും ഒക്കെ ആകെ പാട്ടും ബഹളവും ഒക്കെ ആയിരുന്നു എങ്കിലും എനിക്ക് അതിലൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലെ അല്ലായിരുന്നു . ഞാൻ ചുമ്മ ഫോണ് തോണ്ടി കൊണ്ടിരുന്നു.

അക്ഷരയുടെ ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.. പക്ഷെ അന്ന് ഉച്ചക്ക് ശേഷം ഒരു മെസ്സേജ് പോലും വന്നതും ഇല്ല അത്രയും നേരം സങ്കടപ്പെട്ടു ഫ്രണ്ടിൽ ഒറ്റക്ക് ഇരുന്ന അക്ഷരയെയും അല്ല ഞാൻ പിന്നെ കണ്ടത് . അവൾ എല്ലാരും ആയി നല്ല വൈബിൽ നടക്കുന്നു സൗമ്യ മിസിനോടും മഹേഷ് സാറിനോടും എന്തൊക്കെയോ പറയുന്നു ഫുൾ വേറെ മൂഡ്.

“ടെ അവളെ കണ്ടോ… നിനക്ക് ഇനിയും മതിയായില്ലേ വിട്ട് കളയടെ”

ജെറി വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക് വന്നത്

“വാടാ വന്ന് ഡാൻസ് കളിക്ക് ”
“വേണ്ടടാ ഞാൻ ഇല്ല”

“ഹ വാടാ മര്യാദക്ക് .. അവളെ കണ്ടില്ലേ ഒന്നും അറിയാത്ത പോലെ അടിച്ചു പൊളിക്കുന്നത് നീ പിന്നെ എന്ത് ഉണ്ടാക്കാൻ ആണ് നിന്റെ ആരെങ്കിലും ചത്തോ ”

ജെറി എന്നെ വലിച്ചു പൊക്കി അവന്മാരുടെ ഇടക്ക് ഇട്ടു ഡാൻസ് കളിപ്പിച്ചു .

അങ്ങനെ ഞങ്ങൾ അന്ന് ഓരോ സ്ഥലം ഒക്കെ കണ്ടു രാത്രി 10 മണി ആയപ്പോൾ കോളേജിൽ തിരിച്ചെത്തി .വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോ അക്ഷരയെ കാത്ത് അവളുടെ അച്ഛൻ വണ്ടിയുമായി നിൽകുന്നത് ഞാൻ കണ്ടു. ഇറങ്ങിയ ഉടനെ മഹേഷ് സർ നോട് എന്തോ പറഞ്ഞിട്ട് അവൾ പെട്ടെന്ന് അച്ചന്റെ അടുത്തേക്ക് പോയി .

“എടാ മൈരേ ആരെ നോക്കി നിക്കുവാ വാ പോണ്ടേ”

ജെറി ബൈക്കുമായി വന്നു ,
എന്നെ വീട്ടിൽ ആക്കി അവൻ വീട്ടിലേക്ക് പോയി .
അമ്മ എന്നെ കാത്ത് ഇരുപ്പുണ്ടായിരുന്നു

“എങ്ങനെ ഉണ്ടായിരുന്നു ടാ ടൂർ. ”

“ആ കൊള്ളായിരുന്നമ്മേ ”

“നീ വല്ലതും കഴിച്ചോ ”

“ആ രാത്രി വരുന്ന വഴി ഹോട്ടലിൽ ഒരു ബുഫെ ഉണ്ടായിരുന്നു ”

“എന്ന മോൻ പോയ്‌ കുളിച്ചിട്ട് കിടന്നോ . എനിക്ക് പുല്ല് പിരിച്ചു തീർക്കാൻ ഉണ്ട് ”

അമ്മ പുല്ലു പിരിക്കൽ തുടർന്നു

പിറ്റേന്ന് കോളേജിൽ പോകാനായി ഞാൻ രാവിലെ ഇറങ്ങി . സൈക്കിൾ പഴേ പോലെ നമ്മുടെ കടയ്ക്ക് പിന്നിൽ വച്ചു ക്ലസിലേക്ക് ഞാൻ നടന്നു . അക്ഷരയുടെ വണ്ടി വഴിയിൽ കിടപ്പുണ്ട് ഞാൻ മൈൻഡ് ചെയ്യാതെ ക്ലസിലേക്ക് കയറി . അവൾ ഫ്രണ്ട് ബഞ്ചിൽ ഇരുപ്പുണ്ട് ഞാൻ എന്റെ ബെഞ്ചിലേക്ക് നടന്നതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു

“കിരണേ എനിക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കണം പറ്റുമോ?”

“എന്തിനാ ഇനിയും ചതിക്കാൻ ആണോ”

എന്റെ മറുപടി കേട്ട അവളുടെ കണ്ണുകൾ അഗ്നി ആവുന്നത് ഞാൻകണ്ടു

പ് ഠേ ….
അടിയുടെ സൗണ്ട് കേട്ടതും ക്‌ളാസ് ഫുൾ നിശബ്ദമായി

“എടീ….. നീ …. ”

എനിക്കിട്ട് തല്ലിയത് കണ്ട ജെറി ചീറികൊണ്ട് പാഞ്ഞു വന്നു

“ജെറി വേണ്ട ” ഞാൻ അവനെ തടഞ്ഞു

“ദേ നോക്ക് അക്ഷര നിന്നോട് എനിക് അത്രക്ക് ഇഷ്ടമായിരുന്നു ഇവനൊക്കെ നീ ചതിക്കും ചതിക്കും ന്ന് ഒരു നൂറു വട്ടം പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല . എന്റെ അമ്മ അല്ലാതെ അത്രക്ക് അടുപ്പം തോന്നിയ ഒരാൾ ഈ വളരെ ചുരുങ്ങിയ കാലം കൊണ്ട് നീയാണ് പക്ഷെ നീ എന്നെ ചതിക്കുകയാന്ന് അറിഞ്ഞപ്പോ പിന്നെ എനിക്ക് എന്നെ തന്നെ വെറുപ്പ് ആയി ”

എന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു

“നിന്നോട് ഞാൻ എത്ര പറഞ്ഞാലും വിശ്വാസം വരില്ല ല്ലേ … നിന്നെ ഞാൻ ആരായ കണ്ടത് ന്ന് അറിയാമോ … എത്ര വട്ടം ഞാൻ പറഞ്ഞു ഞാൻ അങ്ങനെ ചെയ്തിട്ടില്ല ന്ന് … എന്നോട് കലിപ്പ് ഉള്ള അല്ലേൽ നിന്നോട് കലിപ്പുള്ള ആരോ ഈ പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഉണ്ട് അവൾ ചെയ്‌ത പണി ആണ് … നിനക്ക് എത്ര മെസ്സേജ് ഞാൻ പിന്നെ അയച്ചു നീ ഒന്ന് നോക്കാൻ കൂടെ കൂട്ടാക്കിയില്ല ”

അക്ഷര കരച്ചിലിന്റെ ശബ്ദത്തിൽ പറഞ്ഞു

“ഓഹോ…. നീ അല്ലേൽ പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഇവനെ നീ എന്ന ഇഷ്ടപ്പെട്ട് തുടങ്ങിയത് ?? ”

ജെറി ഇടക്ക് കേറി

” അത്… അത് പിന്നെ…. ഇവനെ കണ്ടപ്പോ മുതൽ ”

“കണ്ടപ്പോ മുതലോ ഓഹോ … ”
ജെറി ഓടി സാറുമാർ നിൽകുന്ന സ്റ്റേജ് പോലെ പൊക്കി കെട്ടിയ ഭാഗത്തേക്ക് കേറി

“അപ്പോ പിള്ളേരെ നമ്മുടെ ലീഡർ അക്ഷര യുടെ കാര്യമൊക്കെ എല്ലാർക്കും അറിയാമല്ലോ ല്ലേ … ഇവൾക്ക് ഇവനോട് പുണ്യ പ്രേമം തുടങ്ങിയത് ഇവനെ ആദ്യമായ് കണ്ടപ്പോ ആണെന്ന് … കേട്ടല്ലോ .. ങ്ങ എന്ന അക്ഷര മോൾ പറഞ്ഞേ ഇവനെ നീ എന്നാ ആദ്യം കണ്ടത് ? ”

അക്ഷര ഒന്ന് ഞെട്ടി

“അത് …. അത് പിന്നെ…. ഇവിടെ ക്ലാസ്സിൽ …”

“പ്ഫ … കള്ളം പറയുന്നോടി കള്ളി… നീ ഇവനെ നിന്റെ ചേച്ചി ടെ കല്യാണത്തിന് വിളമ്പാൻ വന്നപ്പോ നിന്റെ കുറ്റം കൊണ്ട് മറിഞ്ഞു പോയ കറി അവിടെ ഉണ്ടായിരുന്ന സകല ആൾകാരുടെയും മുന്നിൽ ഇട്ട്
തുടപ്പിച്ചവൾ അല്ലെടി… ന്നിട്ട് ഇവൻ പാവം കരഞ്ഞു കൊണ്ട് അവിടുന്ന് ഓടി പോന്നിട്ട് അവനു അന്നത്തെ ശമ്പളം പോലും കൊടുക്കാൻ നീ സമ്മതിച്ചില്ല ന്നിട്ട് നിനക്ക് അവനോട് അന്ന് പ്രേമം തുടങ്ങി ന്ന് അല്ലെ …. എടി. എടി നിന്നെ…. നിന്നെ വിളിക്കേണ്ട ഒരു പേരുണ്ട് ഇത്രേം പിള്ളേരുടെ മുന്നിൽ വെച്ചയത് കൊണ്ട് ഞാൻ അത് വിളിക്കുന്നില്ല. പ്രേമം പോലും പ്ഫു …”

ജെറി കത്തി കയറി , ക്ലസ്സിൽ എല്ലാരവും അമ്പരന്നു നിൽക്കുകയാണ് ഇതൊക്കെ കേട്ടിട്ട് .

“ജെറി ടാ മതി… നോക്ക് അക്ഷര നിനക്ക് പ്രതികാരം വീട്ടാൻ ആയിരുന്നു എങ്കിൽ നീ ഇപോ എന്നെ തല്ലിയത് പോരെ പ്ലീസ് എന്നെ എന്റെ പാട്ടിന് വിട്ടേകാമോ… പിന്നെ ഒരു റിക്വസ്റ്റ് കൂടെ … ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് തന്നെ പോലൊരു പെണ്ണ് കിട്ടുക എന്നത് ഒക്കെ ഓണം ബമ്പർ അടിക്കുന്ന പോലെ ആണ് കുറച്ചു ദിവസമെങ്കിലും ഞാൻ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നു.. എല്ലാം പൊള്ള ആണെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റുന്നില്ല … ദയവ് ചെയ്ത്… ആരോടും ഇനി ഇങ്ങനെ ചെയ്യരുത് പ്ലീസ് .. ”

ഞാൻ കൈ കൂപ്പി കാണിച്ചു . എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു

“എടാ .. കിരണേ ഞാൻ … ഞാൻ ആരെയും പറ്റിച്ചില്ല ടാ നിന്നെ ഞാൻ സത്യസന്ധമായി തന്നെ ആണ് പ്രേമിച്ചത് ദൈവമേ ഞാൻ എങ്ങനെ ഇവനെ പറഞ്ഞു മനസിലാകും ”

“നീ മൻസിലാക്കിയ അത്രേം മതി നിർത്തിക്കോ… ”
ജെറി അതും പറഞ്ഞു എന്നെ വിളിച്ചു ബെഞ്ചിലേക്ക് കൊണ്ടു പോയി

അക്ഷര പിന്നെ ഒന്നും മിണ്ടിയില്ല അവൾ എന്നെ നോക്കിയത് പോലും ഇല്ല . ക്ലാസ് തുടങ്ങി സാറുമാരും മിസ്സുകളും മാറി മാറി വന്നു പോയി ഇടക്കിടക്ക് ഞാൻ അവളെ നോക്കി , അവൾ ആകെ ഡൗണ് ആയ പോലെ ആണ് കണ്ടത് . ഉച്ചക്ക് ശേഷം അവളെ ക്ലാസ്സിലും കണ്ടില്ല അവളുടെ വണ്ടി നോക്കിയപ്പോൾ അതും ഇല്ലായിരുന്നു .

ഉച്ചക്ക് ശേഷം ക്ലാസ്സ് പതിവ് പോലെ തന്നെ നടന്നു, എന്റെ മനസ്സ് ആകെ ശരി അല്ലായിരുന്നു . അന്ന് ഉച്ചക്ക് ശേഷമുള്ള ഇന്റർവെൽ ടൈമിൽ രാജൻ ചേട്ടന്റെ കോൾ വന്നു അന്ന് ഒരു വർക്ക് ഉണ്ട് ഞാൻ ചെല്ലുന്നോ ന്ന് അറിയാൻ ആയിരുന്നു . എടുത്ത വാക്കിന് ഞാൻ വരാം ന്ന് പറഞ്ഞു. പുള്ളി ലോക്കേഷൻ ഒക്കെ അയച്ചു തന്നു .
അങ്ങനെ വൈകിട്ട് കോളേജ് വിട്ട് ഞാൻ ജെറിയോട് വർക്കിന്റെ കാര്യവും പറഞ്ഞു പെട്ടെന്ന് വീട്ടിലേക്ക് ചെന്നു .

വീട്ടിലേക്കുള്ള വഴിക്ക് തന്നെ അക്ഷരയുടെ കാർ കണ്ടു എനിക്ക് പന്തികേട് തോന്നി

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ അകത്ത് അമ്മയും അവളും കൂടെ ചിരിച്ചു കളിച്ചു ഇരിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്

“ആ നീ വന്ന ”
അമ്മ എന്നെ കണ്ടു ചോദിച്ചു . അവൾ എന്നെ കണ്ടു ഒന്ന് പരുങ്ങിയത് ഞാൻ കണ്ടു .

“നിങ്ങൾ സംസാരിച് ഇരിക്ക് ഞാൻ കാപ്പി ഇടട്ടെ ” അമ്മ കാപ്പി ഉണ്ടാക്കാൻ പോയി
“കിരണേ നമുക്ക് ഒന്ന് പുറത്തേക് നിന്നാലോ ”
അമ്മ അപ്പുറം നിൽകുന്ന കണ്ടു അവൾ ചോദിച്ചു

“ഉം എന്തേ … എനിക്ക് ഇപോ ഒരു വർക്ക് ഉണ്ട് വിളമ്പാൻ പോണം … താമസിച്ച ചിലപ്പോ അവിടുത്തെ വീട്ടുകാരുടെ തെറി കെക്കേണ്ടി വരും ചിലപ്പോ … ”

ഞാൻ അർത്ഥം വച്ചു പറഞ്ഞുകൊണ്ട് അവളെ നോക്കി

ഞങ്ങൾ വീടിനു പുറത്തേക്ക് ഇറങ്ങി കാറിനു അടുത്തുള്ള വഴിയിൽ നിന്നു

അവളുടെ കണ്മഷി ഇട്ട കണ്ണ് നനഞ്ഞിരിക്കുന്നു നല്ല രസം ഉണ്ട് ഇപോ കാണാൻ ..

“നീയെന്താ ഉച്ചക്ക് ക്ലസ്സിൽ നിന്ന് പോയത് ”
ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു

“എടാ ഞാൻ എത്ര പറഞ്ഞാലും നിനക്ക് വിശ്വാസം വരാത്തത് എന്താടാ ഞാൻ അല്ലെടാ നിനക്ക് അന്ന് മെസേജ്‌ അയച്ചത് ”

“ഒ ഇക്കാര്യം പറയാൻ ആണോ മോൾ വീട്ടിൽ വന്നു കേറിയത്.. ആട്ടെ അമ്മയെ എന്തൊക്കെ പറഞ്ഞു മയക്കി വച്ചേക്കുവാ നീ ഇപ്പോ ”

എന്റെ ചോദ്യം ഒക്കെ കേട്ട് സങ്കടത്തോടെ അവൾ എന്നെ നോക്കി

“എടാ ഞാൻ… ഞാൻ എന്ത് മയക്കി ന്ന… നിങ്ങൾ ക്ളാസിൽ എന്നെ ഒറ്റപ്പെടുത്തുന്നത് സഹിക്കാൻ പറ്റാതെ ഞാൻ ഇറങ്ങി പോന്നത.. പിന്നെ നിന്നോട് എനിക്ക് എല്ലാം പറയണം ന്നും നിന്റെ തെറ്റിദ്ധാരണ മാറ്റണം എന്നുണ്ടായിരുന്നു . ഞാൻ പറയുന്നത് കേൾക്കാൻ നീ നിക്കില്ല ന്ന് എനിക്ക് അറിയാം അതാ ഞാൻ വീട്ടിൽ വന്നു ഇരുന്നത് ”

“ഓഹോ ന്നിട്ട് എന്താ നിനക്ക് പറയാൻ ഉള്ളത് കേക്കട്ടെ ”

ഞാൻ നിസ്സാരമായി ചോദിച്ചു

“എടാ ഞാൻ അല്ലെടാ മെസ്സേജ് അയച്ചത് പ്ലീസ് ഒന്ന് വിശ്വസിക്ക് നീ.. എന്നെ ആരോ ചതിച്ചതാ ”

“ഓഹോ .. കഴിഞ്ഞോ ”

എന്റെ നിസ്സാരത കണ്ടു അവൾ അത്ഭുതത്തോടെ എന്നെ നോക്കി

“നിനക്ക് ഇപ്പോഴും എന്നെ വിശ്വാസം ആയില്ല അല്ലെ … ഇനി എന്ത് ചെയ്ത നീ വിശ്വസിക്കും കിരണേ … ”

“നീ ഒന്നും ചെയ്യണ്ട പറയേണ്ടത് പറഞ്ഞു കഴിഞ്ഞില്ലേ പൊക്കോ ”

എന്റെ മറുപടി കേട്ട് അവൾ സങ്കടത്തോടെ എന്നെ നോക്കി .. എനിക് ഒരു ഭാവ വെത്യസവും ഇല്ലായിരുന്നു
“എടാ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും … നീ… നിനക്ക് അറിയാമോ അന്ന് മാളിൽ വച്ച് നിങ്ങൾ ഹരിയേട്ടനും ആയി ഉണ്ടായ പ്രശനം അയാൾ അച്ചനെ വിളിച്ചു ഓരോന്നോകെ പറഞ്ഞിട്ട് എന്തൊക്ക പറഞ്ഞാണ് ഞാൻ അച്ചനെ നിർത്തിയത് ന്ന് . എല്ലാം.. എനിക്ക് നിന്നെ അത്ര ഇഷ്ടമായത് കൊണ്ടാണ് .
. ഇത്രയൊക്കെ പറഞ്ഞിട്ടും വിശ്വാസം ആവുന്നിലേൽ ശരി എല്ലാം എന്റെ തെറ്റാണ്… ഞാൻ പോട്ടെ ബൈ … ”

അവൾ അതും പറഞ്ഞു കണ്ണു തുടച്ചു കാറിന് അടുത്തക്ക് പോകാൻ ഇറങ്ങി

【“വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ” ഹ ഹ ഹ ഹ

“എടി നീ എന്താ ഉദ്ദേശിക്കുന്നത് .. അപ്പോ ചുമ്മാതെ ആണോ ”

” ഹ ഹ … എനിക്ക് അവനെ ആവശ്യം ഉണ്ട് അത് മാത്രം നീ അറിഞ്ഞോ ബാക്കി എല്ലാം കണ്ടറിഞ്ഞോ.. പിന്നെ നീ വഴി ഇത് പുറത്ത് ആരും അറിയില്ല ന്ന് എനിക്ക് അറിയാം.. ഇനി അറിഞ്ഞാൽ…. അറിയാല്ലോ എന്നെ… അപ്പോ വാ “ 】

എന്റെ ഫോണിൽ നിന്നും ആ വോയ്സ് കേട്ടതും അക്ഷര ഞെട്ടി തിരിഞ്ഞു നിന്നു

“ഇത്…. ഇത്.. ഇതെങ്ങനെ..” അവളുടെ കണ്ണിൽ ഭയവും അത്ഭുതവും ഒക്കെ കലർന്ന ഭാവം

“പ്ഫ…. നായിന്റെ മോളെ …. നീ എന്ത് കരുതി ഞാൻ വെറും .. മറ്റേത് ആണെന്നോ … കുറച്ചു കാശ് കുറവ് ഉണ്ടന്നേ ഉള്ളൂ അല്ലാതെ അഭിമാനം ഒന്നും പണയം വച്ചിട്ടില്ല ഞാൻ ആരുടെയും മുന്നിൽ .. ”

എന്റെ ഇതുവരെ കാണാത്ത ഭാവം കണ്ടവൾ ഞെട്ടി നിൽക്കുകയാണ്

“കിരണേ… ഇത് നിനക്ക് … അരുണിമ…. ഓ അപ്പോ…. എടാ ഞാൻ … ഞാൻ എല്ലാം പറയാം… ”

അവളെന്തോ പറയാൻ വന്നതും ഞാൻ അവളെ തടഞ്ഞു

“നീ ഒരു കോപ്പും പറയണ്ട ഇറങ്ങിക്കോ ഇപോ ഇവിടുന്ന് … നിനക്ക് എന്നെ വച്ചു എന്തോ ലക്ഷ്യം
ഉണ്ടായിരുന്നു ന്ന് എനിക്ക് മനസിലായി അത് എന്താ ന്ന് ഞാൻ ചോദിക്കുന്നില്ല , എന്തായാലും ഇനി അത് നടക്കാൻ പോകുന്നില്ല പോ… ”

ഞാൻ അവളെ ആട്ടി ഇറക്കി .

“എടാ ഞാൻ പറയാം..നീ കരുതുന്നത് പോലെ ഒന്നും അല്ല ടാ”

അവൾ കരഞ്ഞു തുടങ്ങി

“ഹോ എന്താ അഭിനയം… കുറെ കാശ് ഉണ്ടല്ലോ വല്ല സിനിമയിലും പോയ്‌ കാണിക് ഇത് ”

ഞാൻ പുച്ഛിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു … പെട്ടെന്ന് എന്തോ ഓർത്ത ഞാൻ ഓടി വീട്ടിലേക്ക് കയറി . അവൾ വാങ്ങി തന്ന ഡ്രസ് എല്ലാം പാക്ക് ചെയ്ത് കയ്യിൽ എടുത്തിട്ട് ഞാൻ പുറത്തിറങ്ങി . അവൾ ഇപ്പോഴും കാറിന് അടുത്ത് കരഞ്ഞു നില്പുണ്ട്

“ഇതിൽ രണ്ടു ജോഡി ഞാൻ ഇട്ടു പോയി പേടിക്കണ്ട അതിന്റെ കാശ് ഞാൻ ഉടനെ തരും … നീ പോ എനിക്ക് ജോലി ഉണ്ട് ”

ഞാൻ ആ കവർ രണ്ടും കാറിന് മുകളിലേക്ക് വച്ചു തിരിച്ചു വീട്ടിലേക്ക് നടന്നു ..

വീട്ടിലേക്ക് കയറിയപ്പോൾ തന്നെ അമ്മ കാപ്പിയും ആയി നിൽപ്പുണ്ടായിരുന്നു

“എടാ മോൾ എന്തേ…? ”

“മോളോ ആരുടെ മോൾ … അമ്മക്ക് ഞാൻ ഒരു മോൻ അല്ലെ ഉള്ളൂ അത് മതി … ”

“നീ എന്തൊക്കെയാടാ ഈ പറയുന്നേ ”

“ഒന്നുമില്ല അമ്മയുടെ മോൾ ഒക്കെ പോയ്‌ ഇനി… ഇനി വരില്ല മാറിക്കെ എനിക്ക് ഒരു വർക്ക് ഉണ്ട് ഇന്ന് ”

ഞാൻ അമ്മയുടെ കയ്യിൽ നിന്ന് കാപ്പിയും എടുത്ത് അകത്തേക്ക് കയറി .

കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന സമയം തന്നെ രാജൻ ചേട്ടന്റെ വിളി വന്നിരുന്നു. അപ്പോഴാണ് അവൾ വാങ്ങി തന്ന ഫോണ് കയ്യിൽ ഉള്ളത് ഞാൻ ഓർത്തത്

‘ഒ അത് എൻറെ ഫോണ് എടുത്തോണ്ട് പോയിട്ടല്ലേ സാരമില്ല ”

ഞാൻ പെട്ടെന്ന് റെഡി ആയി കാറ്ററിങ് ന്റെ ഡ്രസും മടക്കി ഒരു കിറ്റിലാക്കി സൈകളും എടുത്ത് രാജൻ ചേട്ടൻ തന്ന ലൊക്കേഷൻ നോക്കി പോയി ..

…………………………..

കിരൺ അത്രയും പറഞ്ഞത് കേട്ടു നിന്ന അക്ഷര ആകെ തളർന്നിരുന്നു .

വീട്ടിൽ എത്തിയ അവൾ ആരോടും മിണ്ടിയില്ല . കോളേജിലെ പഠിത്തം വരെ മാറ്റിയാലോ എന്ന ചിന്തയിൽ ആയിരുന്നു അവൾ. മൂന്നാലു ദിവസമായി അവളുടെ മനസിൽ എന്നാലും അവളുടെ ഫോണിൽ നിന്ന് മെസേജ് അയച്ചത് ആരാണ് എന്ന ചിന്തയാണ് .. അന്ന് റൂമിൽ അവളുടെ കൂടെ ക്ലസ്സിലെ മിക്ക പെണ്കുട്ടികളും ഉണ്ടായിരുന്നു അതിൽ ഒരാളെ എങ്ങനെ കണ്ടുപിടിക്കാൻ … അവൾ ആലോചിച്ചു കൊണ്ടിരിന്നപ്പോൾ ഇന്ന് കിരൺ കേൾപ്പിച്ച വോയ്സ് അവളുടെ മനസിലേക്ക് ഓടി വന്നു .
“അതേ… അരുണിമ”
ഞാൻ അന്ന് അവളോട് മാത്രം പറഞ്ഞ കാര്യം വോയ്സായി കിരണിനു എത്തണം എങ്കിൽ അത് അവൾ അന്ന് റെക്കോർഡ് ചെയ്ത് അയച്ചത് തന്നെ ആവണം . അങ്ങനെ നോക്കിയാൽ അന്ന് മെസ്സേജ് അയച്ചതും അവൾ തന്നെ ആവും , എന്റെ ഫോണ് ലോക്ക് ഒക്കെ അവൾക്ക് അറിയാൻ എന്തായാലും സാധ്യത ഉണ്ട് .
അക്ഷര എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി അരുണിമയെ വിളിക്കാൻ ഫോണ് എടുത്തതും അവളുടെ ഫോണ് റിങ് ചെയ്തു.

“ഹരിയേട്ടൻ… ഇയാൾ എന്താ ഇപ്പോൾ എന്നെ വിളിക്കുന്നത് ”

അക്ഷര ഫോണ് എടുത്തു

“ഹലോ ”

“എടി… നീ നിന്റെ തന്തയോട് എന്നെ വേണ്ട ന്ന് പറഞ്ഞു ല്ലേ…. ”

“ആ പറഞ്ഞു അത് തിരക്കാൻ ആണോ ഇപോ ഈ രാത്രി വിളിച്ചത് ”

“അല്ല … നിനക്ക് ഒരു സർപ്രൈസ് തരാൻ ആണ് ”

അക്ഷരയുടെ മുഖം ചുളിഞ്ഞു

“എന്ത് സർപ്രൈസ് ”

“നിനക്ക് എന്നെ വേണ്ട ല്ലേ… എന്നാൽ നീ കേട്ടോ… എന്നെ വേണ്ടാത്ത നിന്നയും ഞാൻ ആർക്കും വേണ്ടാതെ ആക്കും”

“ഒ ശരി താൻ എന്തെങ്കിലും കാണിക്ക് ”

“കാണിക്കാൻ അല്ല കാണിച്ചു… ബാക്കി നിനക്ക് പിന്നാലെ മൻസിലായിക്കോളും ഹ ഹ ഹ ഹ ഹ…”

അയാൾ അതും പറഞ്ഞു കട്ട് ചെയ്‌തു .

പെട്ടെന്ന് എന്തോ ഓർത്ത അക്ഷര ഞെട്ടി

“അയ്യോ കിരൺ”

അക്ഷര ഫോണ് എടുത്ത് കിരണിന്റെ ഫോണിൽ വിളിച്ചു. എത്ര വിളിചിട്ടും റിങ് ചെയ്യുന്നത് അല്ലാതെ ആരും ഫോണ് എടുക്കുന്നില്ല .. അവൾക്ക് പേടി തോന്നി തുടങ്ങിയിരുന്നു

അവൾ ഫോണ് എടുത്ത് ഹരിയെ വിളിച്ചു

“എന്താണ് മാഡം ”

“നീ….നീ നീയെന്റെ കിരണ് നെ എന്താ ചെയ്തെ…. ”

“ഹ ഹ ഹ …. ഹ ” അവൻ ചിരിക്കുക മാത്രം ചെയ്തു

“പറയട പട്ടീ…… എന്റെ കിരണ് എവിടെ ന്ന് ”

“നിന്റെ കിരണ് ഹഹ ഹ…. അവന്റെ കേസ് തീർന്നു ഹ ഹ ”

അക്ഷര തളർന്നു താഴേക്ക് ഇരുന്നുപോയി…. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു

അവൾ വീണ്ടും ഫോണ് എടുത്ത് കിരണ് നെ വിളിച്ചു

അതേ സമയം ഹൈവേക്ക് സൈഡിൽ ചാറ്റൽ മഴ നനഞ്ഞു കിടന്ന കിരണിന്റെ ഫോണിൽ ഡിസ്‌പ്ലേ യിൽ

“My Aksha” കോളിംഗ് എന്നു തെളിഞ്ഞു വരുന്നുണ്ടായിരുന്നു

(തുടരും ….)

98381cookie-checkഅനുഭവിക്കേണ്ടി Part 7

Leave a Reply

Your email address will not be published. Required fields are marked *