വേലക്കാരൻ – Part 2

Posted on

അച്ഛൻ പറഞ്ഞു വിശ്വാസികളെ ഇന്നത്തെ പ്രശ്നം എല്ലാവരും അറിഞ്ഞു കാണുമല്ലോ….

പരേതനായ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകൻ ജിജോ ജോസും
മാത്യൂസിൻ്റെയും രീജയുടെയും മകൾ രജീഷയുടേയും മനസമ്മതം നടത്താൻ തീരുമാനിചിരിക്കുന്നു….

അച്ചോ, ആദ്യം ആ പയ്യൻ്റെ സമ്മതം ചോദിച്ചു നോക്കിയോ….

അവൻ എവിടെ….

ഉടൻ മൈക് എടുത്ത് ജിജോ ജോസ് പള്ളി മേടയിൽ എത്തണം …
ജിജോ ജോസ് പള്ളി മേടയിൽ എത്തണം….

മൈക്കിൽ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ കേട്ടു…

ഞാൻ പെട്ടന്ന് തന്നെ പള്ളി മേടയിൽ എത്തി…….

അച്ഛൻ്റെ അടുത്തു ചെന്ന്..

അച്ചോ , എന്തേ…
നിനക്ക് മാത്യൂസിൻ്റെ മകളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് ഉണ്ടോ……

എന്താണ് അച്ചോ….

ഞാൻ പെട്ടന്ന് വീഴാൻ പോയി കസേരയിൽ പിടിച്ചു നിന്നു…

എതിർപ്പ് ഉണ്ടോ…

അച്ചോ , അങ്ങനെ ചോദിച്ചാൽ.
എനിക്ക് രജിഷയോടു ഒന്ന് സംസാരിക്കണം…..
മാത്യുസേ മോൾ എവിടെ ഓഡിറ്റോറിയം റൂമിൽ ഉണ്ട്…..

നീ ഇവനെ കൂട്ടി അവളുടെ അടുത്തേക്ക് ചെല്ല്…..

ഞാനും മാത്യുസ് അങ്കിളും രജിഷ ഇരിക്കുന്ന റൂമിൽ എത്തി….

എല്ലാവരും ഒന്ന് പുറത്തിറങ്ങി നിൽക്ക് അവർ ഒന്ന് സംസാരിക്കട്ടെ……

ഞാൻ അകത്തു കയറി പുറത്ത് നിന്നും ആരോ വാതിൽ പൂട്ടി…

ഞാൻ സംസാരിക്കും മുൻപേ രജിഷ ഇങ്ങോട്ട് പറഞ്ഞു , എനിക്ക് പൂർണ്ണ സമ്മതം ആണ്…

ആരും എന്നെ നിർബന്ധിച്ചിട്ടില്ല…

രജീഷ ഞാൻ ഇപ്പോഴും ഒന്നും മനസ്സിലാകാത്ത അവസ്ഥയിൽ ആണ്, അങ്കിള് പറഞാൽ എനിക്ക് മറുത്തു പറയാൻ അറിയില്ല , അങ്ങിനെ ശീലിച്ചു പോയി….

ഞാൻ തന്നോട് സംസാരിക്കണം എന്ന് പറഞ്ഞത് ആളുകളെ ബോധ്യപ്പെടുത്താൻ മാത്രം ആണ്…

അല്ലെങ്കിൽ നാളെ നാട്ടുകാർ പറയും നിർബന്ധിച്ച് ചെയ്യിപ്പിച്ചു എന്ന്……

ഞാൻ ഡോറിൽ മുട്ടി…

ഡോർ, തുറന്നു …..

അങ്ങിനെ പതിനൊന്ന് മണിയുടെ മനസമ്മതം പന്ത്രണ്ട് മണിക്ക് നടത്തേണ്ടി വന്നു…

പള്ളി മേടയിൽ ചെറുക്കനും പെണ്ണും വന്നു നിന്നു ..
അച്ഛൻ ചടങ്ങുകൾ ആരംഭിചു..

പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിനെ വധുവായി സ്വീകരിക്കാൻ പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിന് സമ്മതം ആണോ ആണോ…

സമ്മതം ആണ്…

പരേതനായ പുലികാട്ടിൽ ജോസ് കുരുവിളയുടെയും ആര്യ ജോസിൻ്റെയും മകനായ ജിജോ ജോസിനെ വരാനായി സ്വീകരിക്കാൻ പറമ്പിൽ മാത്യൂസിൻ്റയും റീജ മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസിന് സമ്മതം ആണോ ആണോ…

സമ്മതം ആണ്…….
ചടങ്ങുകൾ കഴിഞ്ഞു..

എല്ലാവരും ഭക്ഷണം കഴിക്കാനും , ഫോട്ടോ എടുക്കാനും ആയി നിന്ന്..,.

ഫാമിലി ഫോട്ടോസ് , ഗ്രൂപ്പ് ഫോട്ടോ എല്ലാം കഴിഞ്ഞു…

ഇനി കപ്പിൾ സെക്ഷൻ….

ഞാൻ ഭൂലോക പരാജയം ആയിരുന്നു….

കൈ പിടിച്ചു , കെട്ടി പിടിച്ചു, പല പോസുകൾ , ജീവിതത്തിൽ ഒരു പെണ്ണുമായി ഇത്ര ക്ലോസ് ആയി നികുന്നതും ഫോട്ടോ എടുക്കുന്നതും……

വിശപ്പ് തലക്ക് പിടിച്ചു തുടങ്ങി…..

പെട്ടന്ന് എൻ്റെ പോക്കറ്റിൽ നിന്നും ഫോൺ അടിച്ചു…….

ഞാൻ ഫോൺ എടുത്തു സംസാരിച്ചു…….
അക്കാധമിയിൽ ഉണ്ടായിരുന്ന ജാസ്മിൻ ആണ് മലപ്പുറം കാരി…..

ചുമ്മാ , കാര്യങ്ങൾ അറിയാൻ വിളിച്ചതാണ്……..

രജിഷ ഫോൺ കണ്ടിരുന്നു ഞാൻ പോകറ്റിൽ നിന്നും എടുക്കുമ്പോൾ തന്നെ…….

ഞാൻ അടുത്ത് വന്നു നിന്നപ്പോൾ ചോദിച്ചു , ഇപ്പോഴും ഇതാണോ ഉപയോഗിക്കുന്നത്….

അതെ കേട് വന്നില്ല…..

പിന്നെ ഭക്ഷണം കഴിക്കാൻ പോയി……

അവിടന്ന് ഒരു ചാൻസ് കിട്ടിയപ്പോൾ ഞാൻ അച്ഛനെ ഒറ്റക്ക് മാറ്റി നിർത്തി സംസാരിച്ചു…..

മോനെ അവള് പാവം ആണ്. നിൻ്റെ ആഗ്രഹം കർത്താവിന് നടത്തി തന്നിരിക്കുന്നു….
ഫംഗ്ഷൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി…..

രജീഷയും റീജ ആൻ്റിയും എല്ലാം വീട്ടിലേക്ക് പോയി…

ആണുങ്ങൾ കുറച്ചു പേരുണ്ട് അച്ഛൻ കപ്യാരു മത്യുസ് അങ്കിൾ അങ്കിളിൻ്റെ രണ്ടു അനിയന്മാർ രണ്ടു അളിയന്മാർ റോജിൻ റോബിൻ അയൽ പക്കത്തെ മൂണ് ചേട്ടൻമാർ പിന്നെ ഞാൻ …..

ജിജോ നീയും റോബിനും റോജിൻനും കൂടെ ഇപ്പൊൾ തന്നെ ടൗണിൽ പോയി കല്യാണത്തിനും റിസപ്ഷനും മറ്റും വേണ്ടുന്ന ഡ്രസ്സുകൾ എടുക്കണം…..

അച്ചോ,, മിന്ന് സ്വർണ്ണ കടയിൽ വിളിച്ചു പറയാം, ഇനി രജി മോൾക് ഡിസൈൻ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചിട്ട് ഇന്ന് തന്നെ പോകണം……

ഫുഡ് ഇവര് തന്നെ ചെയ്യും…

ജിജോ നിൻ്റെ കൂട്ടുകാർ ആരെങ്കിലും ഉണ്ടെങ്കിൽ ഡ്രസ്സ് സെലക്ട് ചെയ്യാൻ വിളിച്ചോ വണ്ടിയിൽ സ്ഥലം കാണുമല്ലോ….

അപ്പൊൾ 7 & 8 ഓഗസ്റ്റ് കല്യാണം….

ഞാൻ ഷമീറിനെ വിളിച്ചു നിതിനെ കൂട്ടി ടൗണിൽ WE MENS ലേക്ക് വരാൻ പറഞ്ഞു…

ഞങൾ WE MENS ഷോപ്പിൽ കയറി റോജിനും റോബിനും ഷർട്ട് പാൻ്റ് ഷൂ എല്ലാം നോക്കട്ടെ എന്നു പറഞ്ഞു…

WE MENS പാലക്കാട് ജില്ലയിലെ അത്യാവശ്യം വലിയ ഒരു ജൻ്റ്സ് ഷോപ്പ് ആണ് , സ്റ്റിച്ചിംഗ് , റെഡിമെയ്ഡ് , പാദരക്ഷകൾ , കോസ്മെട്ടിക്സ് എല്ലാം ചേർന്ന ഒരു സംഭവം ആണ്…
ഞാൻ ക്യാഷ് കൗണ്ടറിൽ തന്നെ നിന്ന് സ്റ്റാഫിനോടു കല്യാണ കാര്യങ്ങൾ പറഞ്ഞു കല്യാണത്തിനും റിസപ്ഷനും ഉള്ള ബ്ലേസിയേർ കോട്ട് സ്റ്റിച്ച് ചെയ്തു തലേന്ന് വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞു….

അവന്മാർ വന്നു ഞാൻ രണ്ടുപേരെയും പുറത്തേക്ക് കൊണ്ട് പോയി നടന്ന കാര്യങ്ങൾ പറഞ്ഞു.

അവന്മാർ വാ പൊളിച്ചു നിന്ന്…

ഡാ മച്ചാൻ മാരെ എൻ്റ അളിയൻ മാര് രണ്ടും അകത്ത് ഡ്രസ് നോക്കുന്നുണ്ട്…

ഇതെല്ലാം സംഭവിച്ചു. ഇനി സമയം ഇല്ല.. അവളുടെ കല്യാണ സാരി ഗോൾഡൺ കളർ ആണ് അതിലേക്ക് എനിക്ക് ക്രീം കളർ കോട്ട്..

റിസെപ്ഷൻ എന്താണ് പെണ്ണിന് ഗൗൺ ആണോ നിതിൻ ചോതിച്ച്..

അല്ലടാ , അതും സാരിയാണ് റെഡ് ഗോൾഡൺ കളർ….

എടാ ജിജോ നമുക്ക് സ്റ്റഫിനോട് ചൊതിക്കാം നീ വാ ഷമീർ പറഞ്ഞു…..

ഞങൾ അകത്തു കയറി..

കിരൺ ചേട്ടാ ,
ആ ,, നിതിൻ ബ്രോ ഷമീർ ബ്രോ…

ചേട്ടാ ഇത് ജിജോ ഞങൾട ചങ്ക്ക് ആണ്…

കല്യാണം പെട്ടന്ന് തീരുമാനിച്ചതാണ് .. …

സ്പീഡ് അപ്പ് ആക്കി കാര്യം സെറ്റ് ആക്കണം…

ചെയ്യാം നമുക്ക്..

നിങ്ങളുടെ കൂടെ അല്ലേ ആ രണ്ടു പേരും…

അതെ , അളിയൻ മാരാണ്…

അങ്ങിനെ ഷൂ ചെരുപ്പ് ബെൽറ്റ് ഗ്ലാസ് എല്ലാം സെറ്റ് ചെയ്തു…
നിതിനും ഷമീറിനും പിന്നെ അളിയൻ മാർക്ക് ഡ്രസ് ഷൂ എടുത്ത്….

കിരൺ കല്യാണ തലേന്ന് അഞ്ച് മണിക്ക് എല്ലാം കൂടെ എത്തിക്കാം എന്ന് പറഞ്ഞു…

റോബിൻ ചേട്ടൻ പെയ്മെൻ്റ് എത്ര എന്ന് ചോതിച്ച്…

നമുക്ക് അപ്പൊൾ ചെയ്യാം…

ചേട്ടൻ വരുമ്പോൾ ഞങൾ തിരക്കിൽ ആയിരിക്കും….

പൈസ ഇപ്പൊൾ തന്നെ അടക്കാം..

രണ്ടു മിനിറ്റ്…

കിരൺ ബ്രോ ബിൽ പ്രിൻ്റ് ചെയ്തു…

37400 ₹ 37000 തന്നാൽ മതി…

നിതിനും ഷമീറിനും ഓരോ കവറിൽ ഡ്രെസ്സും ഷൂ നൽകി , അത് പോലെ അളിയൻ മാർക്കും …

എല്ലാവരും കൂടെ തിരിച്ചു…

അവന്മാർ വീട്ടിൽ പോയി..

ഞങൾ വീട്ടിൽ എത്തിയപ്പോൾ സാധാരണ പോലെ അങ്കിളും ആൻ്റിയും രജിഷയും പിന്നെ
ഞങ്ങളും തന്നെ ഒള്ളു…

ഇനി കല്യാണ തലേന്ന് എല്ലാവരും എത്തുക ഒള്ളു…..

റീജ ആൻ്റിക്ക് എന്നോട് ഉള്ള പെരുമാറ്റത്തിൽ ഒരു മാറ്റം വന്നിട്ടുണ്ട് എന്ന് മനസിലായി……
ആൻ്റിയും രജിഷയും ഞങൾക്ക് ഭക്ഷണം വിളംബി……

അവരും കൂടെ ഇരുന്ന് കഴിച്ചു……

ഉത്സവ പറമ്പിൽ കണ്ട പരിചയം പോലും കാണിക്കുന്നില്ല എൻ്റ ഭാര്യ ആകേണ്ടവൾ…..

ഞാൻ കഴിച്ചു കഴിഞ്ഞു വീടിന് പുറത്ത് ഇറങ്ങി ചുമ്മാ നടന്നു…..

കുറെ നേരം കഴിഞ്ഞപ്പോൾ ആൻ്റി വന്നു പറഞ്ഞു ജിജോ നല്ല മഞ്ഞ് ഉണ്ട് , അകത്തേക്ക് കയറി വാ , വല്ല അസുഖവും വരും. രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം ആണ്…..

ആൻ്റി പൊക്കോ, ഞാൻ വരാം

ഞാൻ ഉടൻ നടത്തം അവസാനിപ്പിച്ചു , റോജിൻ്റ റൂമിലേക്ക് പോയി……

പിന്നെ സംസാരങ്ങൾ പ്രത്യേകിച്ച് ഒന്നും ഇല്ലാതെ അന്ന് കഴിഞ്ഞുപോയി…..

പിറ്റേന്ന്..രാവിലെ ഏഴു മണിക്ക് തന്നെ കുളിച്ചു ഒരുങ്ങി പള്ളിയിലേക്ക് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി…..

കാൽ നടയായി തന്നെ ഞാൻ പള്ളിയിലേക്ക് പുറപെട്ടു….

ഞാൻ നടന്നു പള്ളിയിൽ എത്തിയപ്പോൾ പ്രാർത്ഥനക്ക് ഇടവകയിൽ നിന്നും കുറച്ചു ആളുകൾ ഉണ്ട്…..

എല്ലാവരും എന്നെ കണ്ടപ്പോൾ അൽഭുതം പോലെ നോക്കുന്നു…..

നാട്ടുകാർക്ക് ഇടവകക്കാർക്കും അറിയുന്ന ജിജോ യിൽ നിന്നും എൻ്റ മാറ്റം കണ്ടിട്ടാണ്….

അതിൽ ഭൂരിഭാഗം പേരും കഴിഞ്ഞ ദിവസത്തെ ചടങ്ങിന് ഇല്ലാത്തവരാണ് , എന്നാൽ നാട്ടിൽ മുഴുവൻ സെക്കൻഡുകൾ കൊണ്ട് പാട്ടായിരുന്നു….

എന്നാൽ ആ കൂട്ടത്തിൽ നിന്ന് എന്നെ മോനേ ജിജോ എന്ന് ഒരു സ്ത്രീ സ്വരത്തിൽ വിളിച്ചു…

ഞാൻ നോക്കിയപ്പോൾ ബിന്ദു ടീച്ചർ ആണ് മുഴുവൻ പേര് ബിന്ദു ജോസഫ് , എന്നെ ചെറിയ ക്ലാസിൽ പഠിപ്പിച്ച ടീച്ചർ ആണ്…

ഞാൻ കുറുബാന തുടങ്ങും വരെ ടീച്ചറുമായി സംസാരിച്ചു , പെട്ടന്ന് ഉണ്ടായ കാര്യങ്ങൾ…..

മോനെ ജിജോ കർത്താവ് അവളെ നിനക്ക് വേണ്ടി സൃഷ്ടിച്ചതാണ് , അത് നിൻ്റെ കൈകളിൽ തന്നെ എത്തിച്ചു കൊടുക്കുക എന്നത് മാത്രം ആയിരുന്നു കടമ്പ , അതിനും ജീസസ് വഴി കാണിച്ചു തന്നില്ലേ…….

ഇനി ഒരു ജോലി നോക്കി വീട് വച്ച് അവളോട് ഒത്ത് സന്തോഷ ത്തോടെ ജീവിച്ച് കാണിച്ചു കൊടുക്കണം……

രണ്ടു പേരും കൂടി ജോലി ചെയ്തു ജീവിക്കണം…

അപ്പോഴേക്കും അച്ഛൻ കുറുബാന തുടങ്ങാൻ പോകുന്നു എന്ന് അറിയിച്ചു….

എല്ലാവരും കുറുബാനയിൽ പങ്കെടുത്തു. കുറുബാനക്ക് ശേഷം ചിലർ സെമിത്തേരിയിലേക്ക് പോയി ചിലർ വീട്ടിലേക്കും….

ഞാൻ കപ്യാരെ സഹായിച്ചു , നമ്മുടെ പഴയ വറീത് ചേട്ടൻ തന്നെയാണ് ഇപ്പൊഴും കപ്യാര് ആയി ഉള്ളത്….

അതിനു ശേഷം ഞാൻ രണ്ട് മെഴുക് തിരിയുമായി സെമിത്തേരിയിലേക്ക് നടന്നു ….
പപ്പയുടെയും മമ്മിയുടെയും കല്ലറയിലെ ഗ്രാനൈറ്റിൽ വീണിരുന്നു ഇലകളും മറ്റും തുടച്ചു നീക്കി മെഴുക് തിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചു…..

പപ്പ മമ്മി നിങ്ങളുടെ ആഗ്രഹം പോലെ രജിഷ എൻ്റ ഭാര്യ ആകാൻ പോകുന്നു, നിങ്ങളുടെ മരുമകൾ ആകുന്നു……..

എല്ലാം കർത്താവിൻ്റെ കാരുണ്യം….

കല്യാണം കഴിഞ്ഞ് അവളെയും കൊണ്ട് വരാം ഞാൻ പോകട്ടെ ഇനി…..

ഞാൻ തിരിച്ചു നടക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു…

അയ്യോ , മാത്യുസ് അങ്കിൾ ആണ് …

ഹലോ എന്താ അങ്കിളെ…

എടാ , ഇവിടെ പന്തൽ കെട്ടാനും മറ്റും പണിക്കാർ വന്നിട്ടുണ്ട്, പിന്നെ കാരണവർമാര് ഓരോരുത്തരു വരുന്നു , എല്ലാവരും നിന്നെ ചോതിക്കുന്നൂ….

ആ,, ഞാൻ ഇപ്പൊൾ വരാം…

എടാ , അച്ഛനോട് കൂടെ വരാൻ പറയൂ, അല്ലെങ്കിൽ നീ ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ…

ആ,, ശരി ഞാൻ പറഞ്ഞു നോക്കാം….

ഞാൻ പള്ളിമേടയിൽ അച്ഛൻ്റെ റൂമിൽ ചെന്ന് കുശലം പറഞ്ഞു….

അതിനിടയിൽ
അച്ഛൻ , വറീതേ ജിജോക്ക് കഴിക്കാൻ കൊടുക്ക്….

അപ്പൊൾ അച്ഛൻ കഴിക്കുന്നില്ലെ…

ഞാൻ കഴിച്ചു. നിൻ്റെ പുതിയ ചാച്ചൻ വീട്ടിലോട്ടു വരാൻ പറഞ്ഞിട്ടുണ്ട്….

അച്ചോ, എന്നെ വിളിച്ചിരുന്നു, ഇപ്പൊൾ അച്ഛൻ വരണം..

നീ ആദ്യം കഴിച്ചു വാ…

ഞാൻ വറീത് ചേട്ടൻ എടുത്ത് വച്ചൻ പത്തിരി കഴിച്ചു……

പിന്നെ ഞങൾ അച്ഛൻ്റെ ജീപ്പിൽ വീട്ടിലേക്ക്….

അച്ഛൻ ഒരു റൈഡർ കൂടെ ആയിരുന്നു നല്ല പ്രായത്തിൽ…..

വീട്ടിൽ എത്തുമ്പോൾ പന്തൽ കെട്ടാനും മറ്റും പണിക്കാർ ഉണ്ട്…

അച്ഛൻ വണ്ടി ഗേറ്റിനു പുറത്ത് നിർത്തി ഞങ്ങൾ വീട്ടിലേക്ക് നടന്നു…

മാത്യുസ് അങ്കിൾ അച്ഛനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി….

റോബിൻ എന്നോട് പറഞ്ഞു ജിജോ റിസപ്ഷൻ നമ്മൾ ഇവിടെ വീട്ടിൽ ആണ് അറേഞ്ച് ചെയ്യുന്നത്, നമുക്ക് ആ കോർണറിൽ സ്റ്റേജ് ചെയ്താലോ…

ആയിക്കോട്ടെ.. പണിക്കാരോട് പറഞ്ഞോ , അവരാണ് ചൊതിച്ചത്…

രജിയോട് അഭിപ്രായം ചൊതിച്ച്, അവള് നിന്നോട് ചോദിക്കാൻ പറയുന്നു…

എന്നാ അവിടെ തന്നെ ആയിക്കോട്ടെ…

അളിയാ… എന്താ റോബിൻ അളിയാ , പിന്നെ ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തിട്ടുണ്ട് പതിനൊന്ന് മണിക്ക് നമുക്ക് പോകണം ഡാം , പിന്നെ കോട്ട അതാണ് ലോക്കേഷൻ …..
അത് വേണോ…

പിന്നെ ഞങളുടെ പെങ്ങളുടെ കല്യാണം എന്നത് ആഘോഷമാണ്, ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം അല്ലേ, പിന്നീട് ചെയ്തില്ല എന്ന് തോന്നും…..

അളിയൻ പേടിക്കണ്ട , രജിയെ ഞങൾ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്…..

ഇന്നലെ തന്നെ ഇതൊക്കെ സെറ്റാണ്…

ഡ്രസ്സ് എല്ലാം അറേഞ്ച് ചെയ്തു ഇന്നലെ, …..

റോജിൻ ഇവിടെ ….

അവൻ നിങ്ങളുടെ റൂം ഡെക്കറേഷൻ രജിയും കസിൻസ് മായി ഡിസ്കസ് ചെയ്യുകയാണ്…

അളിയാ എനിക്ക് താടിയും മുടിയും മീശയും ഒന്ന് ഷൈപ്പ് ചെയ്യണം….

ജിജോ അളിയാ , പന്തൽ പണിക്കാർക്ക് സ്റ്റേജ് ഡിസൈൻ ഒന്ന് പറഞ്ഞു കൊടുക്ക്..

ഞാൻ വണ്ടിയുടെ ചാവി എടുത്ത് വരാം, കൂട്ടത്തിൽ പപ്പയോട് ഒന്ന് പറയട്ടെ…..

ഇപ്പൊൾ എല്ലാർക്കും എന്നെ ഇഷ്ടമായി. പക്ഷേ രജിയുടെ ഇഷ്ട്ടം അല്ലേ വേണ്ടത്. ശരിയാകും….

ഞാൻ സ്റ്റേജ് ഡിസൈൻ വലുപ്പം എല്ലാം പറഞ്ഞു കൊടുത്തു….

അപ്പോഴേക്കും റോബിൻ അളിയൻ ചാവിയുമായി വന്നു ,അളിയാ നമുക്ക് അച്ഛൻ്റെ താർ ജീപ്പിൽ പോകാം, പന്തൽ ഇടുമ്പോൾ വണ്ടി ഇവിടുന്ന് എടുക്കാൻ കഴിയില്ല…..

ആയിക്കോട്ടെ….

അളിയൻ വണ്ടി എടുക്കു എന്ന് പറഞ്ഞു ചാവി എനിക്ക് തന്നു….

ഞ്ങ്ങൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു ഓടിച്ചു ,

ഞാൻ നമ്മുടെ ഹനീഫ യെ വിളിച്ചു പറഞ്ഞിട്ടുണ്ട് ചെറിയ മിനുക്ക് പണികൾ വേണം എന്ന്…

ഏതു നമ്മുടെ ബാവാക്കാൻ്റ ഹനീഫയൊ..

അതെ..
ഇപ്പൊൾ എക്സ്പേർട് ആണ്…
ഉപ്പാനേ കടത്തി വെട്ടും…

ബാവാക്ക ഞങളുടെ പഴയ ബാർബർ ആണ്…

കടയുടെ അടുത്തു എത്താറായപ്പോൾ റോബിൻ ആ റോസ് പൈൻ്റ് ചെയ്തതാണ് ഷോപ്പ് , നീ അങ്ങോട്ട് കയറ്റി ഇട്ടോ , അച്ഛൻ്റെ വണ്ടി ആയതു കൊണ്ട് കുഴപ്പം ഇല്ല….

ഞങ്ങൾ ഡോർ തുറന്നു അകത്തു കയറി ,, ഹനീഫ ഒന്ന് സ്പീഡ് ആക്കണേ..

മുടിയും മീശയും താടിയും ലെവൽ ചെയ്തു…..

ഞങൾ ഇറങ്ങി… ഞാൻ വണ്ടി ഓടിക്കുന്നതിന് ഇടക്ക് റോബിൻ ചോദിച്ചു ജിജോ ഇനി എന്താ പരിപാടി , അക്കൗണ്ട് ജോലി നോക്കുക അല്ലേ…
ആ,, ശ്രമിക്കണം…

അളിയാ.. ബി ടെക് MBA അസിസ്റ്റൻ്റ് മാനേജർ ജോലി എങ്ങിനെ പോകുന്നു, ഒരു കല്യാണം നോക്കണ്ടെ…..

അതൊക്കെ വേണം ജിജോ, ബാങ്കിൽ ഉള്ള കാഷിയേർ ആൻ മരിയ എന്നൊരു കുട്ടി ഉണ്ട്, ഒരു ഇഷ്ടത്തിൽ ആണ്…

ഓഹോ, റോമാൻസ്…..

പിന്നെ എന്തിനാ താമസിപ്പിക്കുന്നത്…..

രജിയുടെ കല്യാണം കഴിയാതെ വീട്ടിൽ എങ്ങിനെ അവതരിപ്പിക്കും. അതിന് വേണ്ടി കാത്തു നിൽക്കുകയാണ് ഞാൻ…

ഓക്കേ,, ഞാൻ അങ്കിളിനൊട് സംസാരിക്കാം,

ഇപ്പൊൾ വേണ്ട കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞിട്ടു മതി ..

ആ,, ശരി…

റോബിൻ അളിയാ , എന്നോട് ഇപ്പൊൾ സംസാരിക്കുമ്പോൾ എന്തോ ഒരു മാറ്റം ഫീൽ ചെയ്യുന്നു,അത് അങ്കിൾ ആയാലും ആൻ്റി ആയാലും എന്നാൽ എനിക്ക് റോജിൻ സംസാരിക്കുമ്പോൾ അത് തോന്നുന്നില്ല…….

ജിജോ നീ ഇപ്പൊൾ ഞങളുടെ പെങ്ങളുടെ കണ്ണീര് കാണിച്ചില്ല, പിന്നെ കുടുംബത്തിൻ്റെ അന്തസ് കാത്തു….

ഇന്ന് നീ എൻ്റ രജിയുടെ ഭർത്താവ് ആകേണ്ടവനാണ്…….

പ്രായം എന്നെക്കാൾ കുറവാണെങ്കിലും ബഹുമാനം ഉണ്ട് തന്നോട്, ഒരു എതിർപ്പും നീ പറഞ്ഞില്ലല്ലോ……

അളിയാ സെൻ്റി ആകല്ലെ, ഈ കുടുംബത്ത് ഒരു പ്രശ്നം വന്നാൽ എന്നാൽ കഴിയുന്ന രീതിയിൽ ഇടപെട്ട് പരിഹാരം കാണും….

ഇതൊന്നും വലിയ കാര്യം ആക്കണ്ട, രജിയുടെ നിലപാട് പോലെ ജീവിതം മുന്നോട്ട് പോകൂ…….

അളിയാ അവള് പാവം ആണ്, കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും, ആദ്യമൊക്കെ ബുദ്ധിമുട്ട് ആകും…

ശരിയാകും എന്ന പ്രധീക്ഷ മാത്രം ആണ് എനിക്ക്………..
അതെ ഞാൻ ഷമീറിനെ വിളിച്ചു നിതിനേ കൂട്ടി വീട്ടിലേക്ക് വരാൻ പറയട്ടെ……..

വണ്ടി ഒതുക്കിക്കോ , ..

കുഴപ്പം ഇല്ല ഞാൻ ഫോൺ എടുത്തു വിളിച്ചു ,,,

ഡാ , അവനേം കൂട്ടി അങ്കിളിൻ്റെ വീട്ടിൽ വാ , പെട്ടന്ന്…
ഫോൺ വച്ചു , ഞാൻ വണ്ടി ഗീർ മാറ്റി ഓടിച്ചു……
വീട്ടിൽ എത്തിയപ്പോൾ പന്തൽ കെട്ടി കഴിഞ്ഞ് ഇനി തുണിയിൽ ഉള്ള വർക് ആണ്. ഞാൻ വണ്ടി അകത്തേക്ക് കയറ്റി ഇട്ടു….

അച്ഛൻ പറഞ്ഞു, ജിജോ പോയി കുളിക്കു മുടി വെട്ടിയതല്ലെ. സമയം പോകുന്നു..

പിന്നെ ഞാൻ പള്ളിയിലേക്ക് പോകും ഇപ്പൊൾ നാളെ വൈകീട്ടേ വരു , പോന്നു മോൻ ഇവിടുന്ന് ഇങ്ങോട്ടും പോകരുത് , ബന്ധുക്കാരു മുഴുവൻ വരുന്നതാണ്….

ഞാൻ ഇവിടെ തന്നെ കാണും അച്ചോ…
ഞാൻ റോജിൻ്റ റൂമിൽ പോയി കുളിച്ചു……

ഞാൻ കുളിച്ചു വന്നപോഴെക്കും റൂമിൽ റോജിൻ ഉണ്ട് ,,,,,

ചേട്ടായി ഇതാണ് വേഷം.
അവൻ നീല ഷർട്ട് ഗോൾഡൺ & നീല കരയുള്ള മുണ്ടും എനിക്ക് നീട്ടി….

ചെരുപ്പ് പുറത്ത് ഉണ്ട് കേട്ടോ…

ഡ്രസ് ചെയ്ത് പെട്ടെന്ന് വാ ഞാൻ വണ്ടിയിൽ ഉണ്ട്…

ഡാ, റോജിൻ നിതിനും ഷഫീക്കും വന്നോ..

അവര് സ്റ്റേജ് ഡിസൈൻ ഐഡിയ പറയുന്നുണ്ട്….

ഞാൻ മാറ്റി പെട്ടന്ന് വരാം…

ഞാൻ ഡ്രസ് ചെയ്ത് പുറത്തേക്ക് വന്നു…

എൻ്റ പ്രിയതമ രജിഷ നീല സാരിയും പിങ്ക് ബ്ലൗസും ധരിച്ച് സുന്ദരി ആയി നിൽകുന്നു…

റോബിൻ പറഞ്ഞു എന്നാല് ഇറങ്ങാം….

അങ്കിളും ആൻ്റിയും പോയി വരാൻ പറഞ്ഞു…

നിതിൻ വന്ന സ്വിഫ്റ്റ് കാറിൽ ഞാനും നിതിൻ ഷഫീക് റോജിൻ കയറി..

അങ്കിളിൻ്റെ ഇന്നോവയിൽ റോബിൻ രജിഷ പിന്നെ മേക്ക് അപ്പ് ടീം ആയി കസിൻസ്…..

ആദ്യം കോട്ടയിൽ ആയിരുന്നു ഷൂട്ട് ഇട്ടു വന്ന ഡ്രസ്സിൽ തന്നെ…

എൻ്റ മസില് പിടുത്തം ക്യാമറ ടീം ശരിക്കും പെട്ട് പോയി….

ഓരോ പോസുകളും പറഞ്ഞു തരുന്നു, ആദ്യം രണ്ടു പേരും മുഖത്തോട് മുഖം നോക്കി നടക്കുന്ന സീൻ ,,,

രണ്ടു പേരും റൊമാൻ്റിക് ആയി ചിരിച്ചു നടക്കു. എനിക്ക് റൊമാൻ്റിക് പോയിട്ട് രജി യുടെ മുഖം കാണുമ്പോൾ ചിരി പോലും വരുന്നില്ല, അവള് അതെല്ലാം പെർഫെക്റ്റ് ആയി ചെയ്യുന്നുണ്ട്…..

ഒടുവിൽ രജി എന്നെ മാറ്റി നിർത്തി സംസാരിച്ചു ജിജോ നമുക്ക് ഇതൊന്നു എടുത്ത് തീർക്കണം , ഒന്ന് ശ്രമിക്കു , ഞാൻ നിക്കുന്ന അവസ്ഥ കണ്ടില്ലേ…..

രജി ഞാൻ ശ്രമിക്കാം…

ഓക്കേ,, നമുക്ക് നോക്കാം ചേട്ടാ എന്നു രജി പറഞ്ഞു…

പിന്നെ വലിയ തെറ്റുകൾ പറയാതെ ഫോട്ടോ എടുക്കാൻ കഴിഞ്ഞ്….

ആകാശത്തേക്ക് നോക്കി ചിരിച്ചു കിടക്കുന്ന ചിത്രം …

എൻ്റ മടിയിൽ രജി തല ചായ്ച്ചു കിടക്കുന്നത്…

രജിക്ക് പിറകിൽ നിന്ന് കൈകൾ നീളത്തിൽ പിടിക്കുന്നത്…

അവള് മതിലിൽ ചാരി കിടക്കുമ്പോൾ ഞാൻ അരകെട്ടിൽ പിടിച്ച് കൂടെ ചാരികിടക്കുന്ന ചിത്രം…..
ഇപ്പൊൾ ഒന്നിന് ഒന്ന് മെച്ചപ്പെട്ടു വരുന്നുണ്ട് എന്ന കമൻ്റ് ….

പിന്നെ അവളെ പൂണ്ടടക്കം പിടിച്ചു പൊക്കുന്ന ചിത്രം…

പിന്നെ ഡാമിലേക്ക് ആണ് പോകുന്നത് , ആ വഴിക്ക് മാത്യുസ് അങ്കിളിൻ്റെ അനിയത്തിയുടെ വീട് ഉണ്ട് അവിടെ കയറി ഡ്രസ്സ് മാറ്റി രജിയും ടീമും വരും അപ്പോഴേക്കും ഞങ്ങൾ ഡാമിലേക്ക് പോയി…..

ക്യാമറ ടീം എനിക്ക് പോസ് പറഞ്ഞു തന്നു ,….
രാജിയും ടീമും വന്നപ്പോഴേക്കും ഞാൻ ഷർട്ട് മാറ്റി ബ്ലാക് ഇട്ടിരുന്നു ….

രജി ചുമന്ന പട്ട് പാവാടയും ബ്ലാക് ബ്ലൗസും ആയിരുന്നു..
ആദ്യംതന്നെ ഞാൻ അവൾക്കു പുറകിൽ നിന്നു കഴുത്തിൽ ഉമ്മ വെക്കുന്ന പോലുള്ള പോസ് ആയിരുന്നു….

പിന്നെ നിലത്ത് ഇരുന്ന് അവള് മുകളിലേക്ക് നോക്കി ചിരിക്കുകയും , ഞാൻ അവളെ നോക്കുകയും ചെയ്തു കൊണ്ടുള്ള ചിത്രം…..

ഞാൻ ഇപ്പൊൾ ഉഷാറായി എന്ന് അളിയൻ റോബിൻ…

ഞാൻ അവളെ പൊക്കുന്നതിന് കൂടെ അവള് പട്ട് പാവാട ചെറുതായി പിടിച്ചു പൊക്കുന്ന സീൻ…

അവള് പതിയെ നടക്കുന്നു മുൻപിൽ ഞാൻ പുറകിലും….

അവള് ഓടുന്നു ഞാൻ പുറകെ ഓടുന്നു……

പാക് അപ്പ്…

ക്യാമറ ടീം ഇന്നോവയിൽ വന്നവരും പോയി…

ഷമീറെ നീ വണ്ടി എടുക്കു നമുക്ക് പാലക്കാട് എസ് പി യെ ഒന്ന് കാണണം….

അതെന്തിനാ ചേട്ടായി. എടാ നമ്മുടെ അച്ഛൻ്റെ കസിൻ ആണ്,
തോമസ് അങ്കിൾ ,,,,
കല്യാണം ഒന്ന് പറയണം…….

അങ്ങിനെ ഞങൾ പാലക്കാട്
എസ് പി ഓഫീസിൽ…..

ഞാൻ അവരെ വണ്ടിയിൽ തന്നെ ഇരുത്തി, തോമസ് അങ്കിളിൻ്റ റൂമിന് മുന്നിൽ ചെന്ന് കമ്മിംഗ് സാർ,,

എൻ്റ തല കണ്ടതും ജിജോ വാ വാ….

അവിടെ രണ്ടു മറ്റു ഓഫീസർ മാറും ഉണ്ടായിരുന്നു…..

അങ്കിളെ….

ഇടിക്കേടാ….

ഓഫീസർ മാർക്ക് എന്നെ പരിചയപ്പെടുത്തി….

ഇത് ജിജോ ജോസ് ഐഎഎസ് രണ്ടു ഓഫീസർ മാറും സലൂട്ട് തന്നു…..

അങ്കിളെ ഞാൻ വന്നത്,,,..

അച്ഛൻ വിളിച്ചിരുന്നു. എല്ലാം അറിഞ്ഞു. നിൻ്റെ ആഗ്രഹം അല്ലേ…..

ഇദ്ദേഹത്തിൻ്റ കല്യാണം ആണ് നാളെ കഴിഞ്ഞ്……

സാർ , നമ്മളെ വിളിക്കുന്നില്ലെ,…

ആരെയും വിളിച്ചിട്ടില്ല,, അങ്കിളിനെ മാത്രം ഒള്ളു,,,,.

ഓർക്കാപ്പുറത്ത് ഉണ്ടായ കല്യാണം…

പെണ്ണിൻ്റെ വീട്ടിൽ ഞാൻ ഐഎഎസ് കാരൻ ആണെന്ന് അറിയില്ല…..

എന്തായാലും ട്രീറ്റ് പിന്നീട് തരാം….

അപ്പോ , അങ്കിളെ ഫോട്ടോ ഷൂട്ട് കഴിഞ്ഞ് വരുന്ന വഴിയാണ്….

കൂട്ടുകാരും അളിയനും വണ്ടിയിൽ ഉണ്ട്,,,

അപ്പോ , രജിഷ എവിടെ, മണവാട്ടിയെ കാണാമല്ലോ,

അവര് മറ്റൊരു വണ്ടിയിൽ വീട്ടിൽ പോയി….

സമയം കളയണ്ട നീ വിട്ടോ,,
ഞാനും കുടുംബവും നാളെ വൈകീട്ട് വരാം….

ശരി എന്ന് പറഞ്ഞു ഞൻ ഇറങ്ങി…
മധു വിനു അത് നമ്മുടെ ചേട്ടായി നിൽകുന്ന ഇടവകയിൽ ഉള്ളവരാ…

ഈ പയ്യൻ്റെ മാതാപിതാക്കൾ ആക്ക്സിടെൻ്റിൽ മരിക്കുമ്പോൾ ഇവന് പ്രായം പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ്….

പിന്നെ ഇവൻ്റ ഫാദറിൻറ സുഹുർത്തിൻ്റ വീട്ടിൽ ആണ് താമസം…

നന്നായി കഷ്ടപെട്ട് നേടി എടുത്തതാണ് അവൻ ഐഎഎസ് ..

ഇപ്പൊൾ ഫാദറിൻറ സുഹുർത്തിൻ്റ മകളെ വിവാഹം കഴിക്കേണ്ടി വരുന്നു……

……………………………….
ഉച്ചയായപ്പോഴേക്കും സേവ് ത ഡേറ്റ് ചിത്രങ്ങൾ എഡിറ്റ് ചെയ്തു കഴിഞ്ഞു ക്യാമറ ടീം എത്തിച്ചു തന്നിരുന്നു…

പിന്നെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആയി മാറി ഞാനും രജിയും…

വീടിന് മുന്നിൽ ഫ്ളക്സ് ബോർഡുകൾ ആയി…

പിറ്റേന്ന് രാവിലെ തന്നെ ഹാൽദി എന്ന മഞ്ഞൾ മൈലാഞ്ചി കല്യാണം ….

എനിക്ക് വലിയ പ്രസക്തി ഇല്ല , കല്യാണ പെണ്ണിൻ്റ ചടങ്ങുകൾ…

ചെറിയ ശബ്ദത്തിൽ പാട്ട് വച്ചിട്ടുണ്ട്…

വീടും പന്തലും സ്റ്റേജും മഞ്ഞപ്പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിചിട്ടുണ്ട്, സ്റ്റേജിൽ മഞ്ഞൾ , മൈലാഞ്ചി മഞ്ഞലഡുവും ജിലേബിയുമൊക്കെയായി സർവം മഞ്ഞമയം എന്നൊരു തലത്തിലേക്ക് കാര്യങ്ങൾ എത്തി..

കല്യാണത്തലേന്ന് ഇപ്പൊൾ കേരളത്തിൽ നടന്നു വരുന്ന ഒരു ചടങ്ങ് മണവാട്ടിയെ മെഹന്തി മഞ്ഞൾ അണിയിക്കുന്ന ഹൽദി ആഘോഷം..

ഇന്ന് കേരളത്തിൽ സാധാരണമായിരിക്കയാണ് ഉത്തരേന്ത്യയിൽനിന്നും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കുടിയേറിയവരിൽമാത്രം ഒതുങ്ങിനിന്നിരുന്ന ഹൽദി, ഇന്ന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവിഭാഗക്കാരും പിന്തുടർന്ന് തുടങ്ങിയിരിക്കുന്നു…..

രജിയുടെ ഹൽദിക്ക് കൂട്ടുകാരും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ട്….

രജീഷ മഞ്ഞ ഗൗൺ ധരിച്ച്
വന്നു. മഞ്ഞ പൂമാലകൾ കഴുത്തിലും തലയിലും കൈകളിലും ചൂടിയിട്ടുണ്ട്…..

എല്ലാവരും കുട്ടികളടക്കമുള്ളവർ മഞ്ഞ മഞ്ഞ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്…

ആദ്യം തന്നെ ബന്ധുക്കളും കൂട്ടുകാരുമെല്ലാം രജിയെ മുഖത്തും കൈകാലുകളിലുമൊക്കെ തേച്ചു കൊടുക്കുന്നു..

ഇതെല്ലാം ഫോട്ടൊയും വീഡിയോയും എടുക്കുന്നുണ്ട്…

ഇതുകഴിഞ്ഞ് കുളിച്ചു വന്നാൽ
ഭക്ഷണം കഴിക്കുക പിന്നെ കസിൻസും അവളുടെ കൂട്ടുകാരും ചേർന്ന് മൈലാഞ്ചി ഇട്ടു കൊടുക്കും……

ഞാൻ ഉച്ച ഭക്ഷണ ശേഷം റൂമിൽ വന്നു കിടന്നു ഒന്ന് മയങ്ങി…..

ചേട്ടായി…

റോജിൻ വിളിച്ചപ്പോൾ ആണ് ഞൻ എണീറ്റത് ,,,,…

പിന്നെ നിങ്ങളുടെ റൂം അലങ്കരിക്കാൻ ഷമീർ ഇക്കയും നിതിൻ ചേട്ടനും വിളിക്കുന്നു….

ഞാൻ ചെന്നപ്പോൾ രജിയുടെ റൂമിൽ ഷമീറും നിതിനും മറ്റു രണ്ടു പേരും ഉണ്ട്…
അവർ കട്ടിലിൽ ഉള്ള പഴയ ബെഡ് നിലത്ത് ചാരി വച്ചിട്ടുണ്ട്…….

ജിജോ , ഇത് സെബി , അത് വിപിൻ ഇവർ ഐഡിയാസ് പറയും

ബെഡ്ഡിൽ തല വരുന്ന ഭാഗത്തെ ചുമരിൽ ഞ്ങ്ങളുടെ സേവ് ത ഡേറ്റ് ചിത്രങ്ങൾ വിത്യസ്ത രീതിയിൽ സ്ക്രൂ ചെയ്തു നിർത്താം…

അത് നന്നായിയിരിക്കും…

പിന്നെ എൽ ഇടി ബൾബുകൾ സെറ്റ് ചെയ്യുന്നത്, കർട്ടൻ പറഞ്ഞ ഐഡിയ എല്ലാം ഒന്നിന് ഒന്ന് മെച്ചം …

ഞാൻ എല്ലാം ചെയ്യാൻ പറഞ്ഞു…

ഞാൻ നോക്കി നിന്നു…

ജിജോ , എന്ന് വിളിച്ചു വലിയ അളിയൻ റോബിൻ വന്നു ,, കുടുക്കി തിമർത്തു,, എന്ന് റൂം കണ്ടു അഭിപ്രായം വന്നു…

പിന്നെ
കുളിച്ചു ഡ്രസ്സ് മാറി സ്റ്റേജിലേക്ക് വാ…

അതിഥികൾ വരുന്നു…

ഞാൻ റൂമിൽ പോയി കുളിച്ചു അപ്പോഴേക്കും റോബിൻ എനിക്ക് ഒരു റോസ് ഷർട്ട് ബ്ലാക് പാൻ്റും കൊണ്ട് വന്നു തന്നു…

പെട്ടന്ന് വാ, അവള് ഇറങ്ങും ഇപ്പൊൾ……

ഞാൻ ഡ്രസ് ചെയ്ത് വീടിന് പുറത്തേക്ക് വന്നു….

മോനെ അവള് ഇവിടെ , രണ്ടു പേരും സ്റ്റേജിൽ കയറി നിൽക്ക്….

ഞാൻ സ്റ്റേജിലേക്ക് നടന്നു…

ആളുകള്മായി സംസാരിച്ചു….

രജി അതീവ സുന്ദരി ആയി നടന്നു വരുന്നു. റോസ് ലഹങ്കയിൽ..
രണ്ടുപേരും കൈകൾ ചേർത്ത് പിടിച്ചു സ്റ്റേജിൽ കയറി നിന്ന്….

രജീഷ ഇപ്പൊൾ നല്ല സഹകരണം ആണ്… …

അഭിനയിക്കുന്നു എന്ന് പറയില്ല ആരും…..

പിന്നെ ഫോട്ടോ സിംഗിൾ കപ്പ്ൾ ഫാമിലി കൂട്ടുകാര് എല്ലാം…..

അതിനിടക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു രണ്ടു പേരും ഒരുമിച്ച് ഇരുന്നു തന്നെ കഴിച്ചു. കൂടെ കസിൻസിൻ്റ കമൻ്റ്……

വീണ്ടും സ്റ്റേജിൽ..

എല്ലാം കഴിഞ്ഞപ്പോൾ മണി ഒൻപതര ആയി , രജി തല വേദനിക്കുന്നു എന്ന് പറഞ്ഞു…..

അപ്പോഴേക്കും റൂം അലങ്കാരം എല്ലാം കഴിഞ്ഞിട്ടുണ്ട്…….

ഞാനും രോജിനും നിതിനും ഷമീറും ഒരുമിച്ച് കിടന്നു……

രജി തലവേദന കാരണം റൂമിൽ വന്നു പെട്ടന്ന് തന്നെ ഡ്രസ്സ് മാറ്റി കിടന്നിരുന്നു. അതുകൊണ്ട് അലങ്കരിച്ചത് ഒന്നും ശ്രദ്ധിച്ചിട്ടില്ല….

രാവിലെ എണീറ്റപ്പോൾ തിരക്ക് കാരണം രജിക്ക് ഒന്നിനും സമയം ഇല്ലാത്ത പോലെ…
പള്ളിയിൽ പതിനൊന്നിന് ചടങ്ങുകൾ തുടങ്ങും…

കുളി കഴിഞ്ഞ് കഴിച്ചു എന്ന് വരുത്തി മേക്ക് അപ്പിന് ഇരുന്നു കൊടുത്തു…..

എല്ലാം കഴിഞ്ഞപ്പോൾ ഗോൾഡൺ കളർ സാരിയിൽ അതീവ സുന്ദരി ആയിട്ടുണ്ട്….

കഴുത്തിൽ ഒരു വലിയ നെക്ലേസ് കാതിൽ ജിമിക്കി കമ്മൽ ഒരു കയ്യിൽ നിറയെ വളകൾ ഒരു കയ്യിൽ വലിയ രണ്ട് വളകളും..

ഞാൻ ലൈറ്റ് കളർ കോട്ട് ഉള്ളിൽ വെള്ള ഷർട്ട് ..

അങ്കിളും ആൻ്റിയും രജിഷയെ രണ്ടു കവിളുകളിൽ ഉമ്മ വെക്കുന്ന ഫോട്ടോസ്…

പിന്നെ രോജിൻ റോബിൻ കൂടെ…

അവരുടെ തറവാട്ടിലെ ചെറിയ കുട്ടിയായ നിയ മോളെ ചുണ്ടിൽ ഉമ്മ വെക്കുന്ന ഫോട്ടോസ്..

ഇന്നോവയിൽ റോബിൻ ഡ്രൈവർ ആയി രജിയും അങ്കിളും ആൻ്റിയും പിന്നെ കസിൻസ് കയറി..

ഞാൻ നിതിൻ കൊണ്ട് വന്ന ബ്രീസയിലും , ഞാനും നിതിനും ഷമീർ റോജിൻ ..

എല്ലാവരും അവരവരുടെ വണ്ടിയിൽ പള്ളിയിലേക്ക്….

പള്ളിയിലേക്ക് കയറുമ്പോൾ തന്നെ ഞാൻ തോമസ് അങ്കിളിൻ്റെ ഒഫീഷ്യൽ ഇന്നോവ കാർ കണ്ടിരുന്നു…

തോമസ് അങ്കിൾ , പിന്നെ ഭാര്യ മിൻവി തോമസ് മകളും ഉണ്ട്….

എല്ലാവരും പള്ളിയിൽ കയറി വരനും വധുവും അവരുടെ രക്ഷിതാക്കളും അച്ഛനും മുൻപിൽ തന്നെ സ്ഥാനം ഉറപ്പിച്ചു……

ചടങ്ങുകൾ തുടങ്ങി , ക്രിസ്തീയ കാഴ്ച്ചപ്പാടിൽ ദൈവിക സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയും പരസ്പരം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തു കൊണ്ട് തങ്കൾക്ക് ഉണ്ടാകുന്ന മക്കളെ പുണ്യമായ മാർഗ്ഗത്തിൽ വളർത്തി മരണം വരെ വേർപിരിയാൻ ആവാത്ത വിധം ബന്ധിപ്പിക്കുന്ന കൂദാശയാകുന്നു ക്രിസ്തീയ വിവാഹം.

അച്ഛൻ ആശീർവദിച്ച താലി എൻ്റ കയ്യിൽ തന്നു‍ ഞാൻ അത് രജിഷയുടെ കഴുത്തിൽ‍ അണിയിച്ചു……..

ഞാൻ താലി അണിയിക്കുന്ന ചിത്രങ്ങൾ വീഡിയോ എല്ലാം പകർത്തിയിട്ടുണ്ട് …..
ഫോട്ടോ ജനിക് ആണ് രജിഷ , അത് കൊണ്ട് പ്ലേസെൻ്റ് ആയി നിൽകുന്നു….

പിന്നെ മോതിരം പരസ്പരം ഇട്ടു കൊടുത്തു…..

പിന്നെ പൂമാല പരസ്പരം ഇട്ടു കൊടുത്തു ബൊക്കയും കൈമാറി…

അച്ഛൻ മന്ത്രകോടി എൻ്റ കയ്യിൽ തന്നു

ഞാൻ മന്ത്രകോടി എന്നപേരിൽ ആ സാരി രജിഷക്ക് നൽകി ….

പള്ളിയിലെ പരിപാടികൾക്ക് ശേഷം ഞങ്ങളെ രണ്ടുപേരെയും മണ്ഡപത്തിൽ‍ ഇരുത്തി മനസമ്മതത്തിന് ചെയ്തതുപോലെയുള്ള ചടങ്ങുകൾ‍ നടത്തി…….

പിന്നെ പള്ളി ഓഡിറ്റോറിയത്തിലേക്ക് എല്ലാവരും എത്തി ചേർന്ന് …
അവിടെ ഭക്ഷണം അറേഞ്ച് ചെയ്തിരുന്ന്…

ഞങ്ങൾക്ക് ഫോട്ടോ എടുക്കൽ ആയിരുന്നു ..

മതുരം നൽകൽ…

ഞങ്ങളുടെ ഫാമിലി ഫോട്ടോ മാത്യുസ് അങ്കിൾ റീജ ആൻ്റി റോബിൻ റോജിൻ ഞാനും രജിഷയും…

പിന്നെ ബന്ധുക്കൾ നാട്ടുകാർ കസിൻസ് , എൻ്റ ചങ്ക് നിതിനും ഷമീറും…

പിന്നെ രജിഷ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ , അവളുടെ കൂട്ടുകാർ പത്താം ക്ലാസ്സ് , പ്ലസ്ടു , ബി ഫാം..

ചില ചടങ്ങുകൾ ഒഴിവാക്കിയിരുന്നു എനിക്ക് വീട്ടുകാർ ഇല്ലാത്ത കാരണം കൊണ്ട്….

പിന്നെ ഭക്ഷണം കഴിക്കാൻ ബാക്കി ഉളളവർ ചെറുക്കനും പെണ്ണും അടക്കം കഴിക്കാൻ പോയി…

ഭക്ഷണത്തിന് ശേഷം വീണ്ടും ചടങ്ങുകൾ…

ഇനി പെണ്ണിനെ ചെറുക്കനെ ഏൽപിക്കുന്ന ചടങ്ങാണ്, എൻ്റ അമ്മയുടെ സ്ഥാനത്ത് മിൻവി തോമസ് എന്ന തോമസ് അങ്കിളിന്റെ ഭാര്യ നിന്നു…

റീജ ആൻ്റി രജിഷയുടെ കൈ പിടിച്ചു മിൻവി ആൻ്റിയുടെ കയ്യിൽ ഏല്പിച്ചു……

മിൻവി ആൻ്റി അപ്പോൾ‍തന്നെ കൈ എന്നെ ഏൽപ്പിക്കുന്നു…
ഇനി മുതൽ‍ ഇവളെ നീയാണ് പരിപാലിക്കേണ്ടത് എന്നു സൂചിപ്പിക്കുന്ന ചടങ്ങാണ് ഇത്…..

ഇനി വീട്ടിലേക്ക് ഉള്ള യാത്രയാണ് ..

ഇന്നോവയിൽ ആയിരുന്നു യാത്ര ഡ്രൈവിംഗ് സീറ്റിൽ റോബിൻ പുറകിൽ ഞാനും രജിഷയും രണ്ടു കുട്ടി കസിൻസും. ഏറ്റവും പുറകിൽ മറ്റു കസിൻസ്…

ഞങളുടെ വണ്ടിക്ക് പുറകിൽ ഓരോ വണ്ടിയിൽ ആളുകൾ പോന്നു……

ആൻ്റിയും അങ്കിളും മറ്റു മുതിർന്നവരും ഞങൾ കാറിൽ കയറിയ ഉടനെ വീട്ടിലേക്ക് തിരിച്ചിരുന്നു……

ഞങ്ങൾ ഗേറ്റിനു സമീപം വണ്ടി നിർത്തിയപ്പോൾ പടക്കം പൊട്ടിച്ചു തുടങ്ങി…

പിന്നെ ശിങ്കാരി മേളവും…

അതിനിടയിലൂടെ ഞങൾ പന്തലിൻ്റെ അകത്തേക്ക്…….

നിലവിളക്കും. മറ്റും ആയി മുതിർന്നവർ സ്വീകരിക്കാൻ നിൽകുന്നു….

റീജ ആൻ്റി വധുവരന്മാരുടെ നെറ്റിയിൽ കുരിശ് വരച്ച് വീട്ടിലേക്ക് കയറ്റി…..

ഹാളിൽ നിന്ന് പ്രാർത്ഥിച്ചു…

എന്നിട്ട് ഞങ്ങളെ റൂമിലേക്ക് നയിച്ചു ….

റൂമിൽ കയറി മാലയും ബോക്കയും ബെഡിൽ വച്ച് ഒന്ന് ഫ്രീ ആയി…

അപ്പോഴാണ് റൂമിൻ്റെ സൗന്ദര്യം കാണുന്നത്……
അപ്പോഴേക്കും മേക്ക് അപ്പ് ടീം ആയ കസിൻസ് വന്നു….

ചേട്ടായി പോയി കുളിച്ചു റെഡി ആക്കുവാൻ പറഞ്ഞു…

ഞങൾ ചേച്ചിയെ റെഡി ആക്കട്ടേ……

ഞാൻ റോജിൻ്റ റൂമിലേക്ക് നടന്നു..

അവിടെ നിതിനും ഷമീറും ഉണ്ട് എന്നെ ഒരുക്കാൻ…

അളിയാ ചടച്ച്… എന്ന് ഞാൻ പറഞ്ഞു..

ഓ.. പെണ്ണിനെ കിട്ടിയപ്പോൾ ഞങൾ പുറത്ത്…

എന്താ മച്ചാൻ മാരെ ഇങ്ങനെ…

ഡാ .. നീ ഒന്ന് ഫ്രഷ് ആയി വാ…

ജെട്ടിയും ബനിയനും പാൻ്റും ഷർട്ടും ധരിച്ച് ധരിച്ചു..

പിന്നെ ബ്ലൂ കോട്ട് ധരിച്ചു ……
ഇനി നീ റൂമിൽ പോയി കല്യാണ പെണ്ണിനെ കൂട്ടി സ്റ്റേജിലേക്ക് വാ…..

ഞാൻ റൂമിൽ ചെന്നപ്പോൾ മേക്ക് അപ്പ് കഴിഞ്ഞിട്ടില്ല ഫൈനൽ ടച്ച് അപ്പ് ആണ്………

ചേട്ടാ രണ്ടു മിനിറ്റ് ഇപ്പൊൾ തീരും..

ചേട്ടൻ ഇരിക്ക്…..

രജീഷ ഗോൾഡൺ ഡിസൈൻ ഉള്ള ചുമന്ന പട്ട് സാരിയിൽ സുന്ദരി ആയിട്ടുണ്ട്….

എൻ്റ പെണ്ണിന് എല്ലാം ചേരുന്നുണ്ട്…

ആഹാ , ചേരുന്ന ഡ്രസ് നോക്കി എടുത്തതല്ലെ….

ഞാൻ കണ്ണാടിയിലൂടെ നോക്കുമ്പോൾ ഞാൻ കെട്ടിയ മിന്നും ഒരു നേക്കേസും പിന്നെ ഒരു വീതിയുള്ള മാലയും കഴുത്തിൽ ഉണ്ട്, കയ്യിൽ രണ്ടിലും വളകൾ ഉണ്ട്….

പിന്നെ ഞങൾ കൈ മാറിയ മോതിരം…….

ഞങ്ങൾ പോകുന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലെ???

ജിജോ റൂം ആരാ ഡെക്കറേഷൻ നടത്തിയത്, , ഷമീർ കൊണ്ടന്ന ടീം ആണ്……….

എന്നാൽ ഇറങ്ങിയാലോ…..

ഞങൾ റൂമിൽ നിന്നും ഇറങ്ങി വന്നു…
സ്റ്റേജിൽ കയറി..

ഇനി അപാര ഫോട്ടോ എടുക്കൽ ആയിരിക്കും…….

എട്ടു മണിയോടെ എല്ലാം കഴിഞ്ഞ്……..

രജീഷ റൂമിലേക്ക് പോയി..
ഞാൻ അവിടെ നടന്നു കുശലം പറഞ്ഞു….

നിതിനും ഷമീറൂം യാത്ര പറഞ്ഞു,, ജിജോ ശ്രദ്ധിച്ചു ചെയ്യണം…..

നിതി… പോട….

അവര് പോയപ്പോൾ അങ്കിൾ പറഞ്ഞു

ജിജോ നീ പോയി ഫ്രഷ് ആയിക്കോ ……
രാവിലെ തുടങ്ങിയതല്ലെ , ഷീണം കാണും…..

ഞാൻ അകത്തേക്ക് കയറി റൂമിലേക്ക് നടന്നു,,,

അതെ ഇനി അതാണ് റൂം… ..
ടവ്വലും മറ്റും അവിടെ ഉണ്ട്…….

ഞാൻ മടിച്ചു രജിഷയുടെ റൂമിൽ കയറി ,,, ആരും ഇല്ല…..

ഞാൻ കോട്ടും മറ്റും ഊരി വച്ച് കുളിക്കാൻ കയറി…..

കുളിച്ചു ഇറങ്ങി ഇനി എന്ത് ഉടുക്കും……

അലമാര തുറന്നപ്പോള് സൈഡിൽ രജിഷയുടെ ഡ്രസ്സുകൾ ഒരു സൈഡിൽ എനിക്ക് വാങ്ങിച്ച പുതിയ ഡ്രസ്സുകൾ…..

ഞാൻ ഒരി ടീ ഷർട്ടും ട്രാക്ക് ഷൂട്ടു എടുത്ത് ധരിച്ചു……

പിന്നെ നേരെ റോജിൻ്റ റൂമിൽ പോയി…

ആരും കണ്ടില്ല… ഞാൻ എൻ്റ ബാഗ് എടുത്ത് ഞങ്ങളുടെ റൂമിലേക്ക് പോന്നു….

അല്പം കഴിഞ്ഞപ്പോൾ രജീഷ ഒരു ഗ്ലാസിൽ പാലും പാത്രത്തിൽ പഴങ്ങളും ആയി വന്നു….

ഞാൻ കസേരയിൽ നിന്നും എണീറ്റ്….

രജി ചെറിയ ടേബിളിൽ അത് വച്ച് വാതിൽ അടച്ചു……

ഇത് തരാൻ അമ്മ പറഞ്ഞു.
എനിക്ക് നേരെ പാൽ നീട്ടി അവള് പറഞ്ഞു

എനിക്കോ… എനിക്ക് ഇത് പതിവില്ല…..

ജിജോ ഷീണം ഇല്ലെ,, ഇത് കുടിച്ചു കിടക്കു……..

താൻ കുടിചോ, ,, ടെൻഷൻ മാറട്ടെ….

ആരും കുടികണ്ട എന്നാൽ……

ജിജോ ബെഡിൽ കിടന്നോ,, ഞാൻ ഇവിടെ കിടക്കാം…

അത് വേണ്ട , എനിക്ക് ഇതൊക്കെ പരിചയം ആണ്,, താൻ ബെഡിൽ കിടന്നോ…

വേണ്ട,, ബെഡിൽ കിടന്നോ…

രജി ,, ഇവിടെ നമ്മൾ മാത്രം ആണ്,, ആരും അറിയില്ല…

എന്നാൽ, , ഈ ബെഡ് ഷീറ്റ് എടുത്തോ…..

വേണ്ട…..

വെറും നിലത്ത് കിടക്കല്ലെ ,, വല്ലതും വരും….

ഞാൻ ബാഗ് എടുത്ത് തുറന്നു , എൻ്റ ട്രാവൽ ബെഡ് എടുത്തു്.
കാറ്റ് ഊതി വീർപ്പിച്ച്. കിടന്നു ….

എപ്പോഴോ ഉറക്കത്തിലേക്ക് പോയി……

രജി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്…

ജിജോ സമയം കുറെ ആയി ,, ഇന്ന് കുറുബാനക്ക് പോകണം….

അവൾ ഫ്രഷ് ആയി കഴിഞ്ഞിരുന്നു……

ഞാൻ എണീറ്റാൽ മാത്രമേ അവൾക്കു പുറത്തേക്ക് പോകാൻ കഴിയൂ…..

അല്ലെങ്കിൽ ഞാൻ നിലത്ത് കിടക്കുന്നത് ആരെങ്കിലും കാണും…

ഞാനും പെട്ടന്ന് തന്നെ ഫ്രഷ് ആയി ഡ്രസ്സ് മാറി….

ഹാളിലേക്ക് വന്നു…
ചായയും പലഹാരവും റെഡി ആണ് , ഞങൾ പെട്ടന്ന് കഴിച്ചു …

മോനെ ജിജോ ആ സ്വിഫ്റ്റ് എടുത്തോ നിങൾ, പോയി വാ…

അങ്ങിനെ കല്യാണം കഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ പള്ളിയിലേക്…..

യാത്രയിൽ പരസ്പരം മൗനം ആയിരുന്നു….

രജി എനിക്ക് നാളെ രാവിലെ മലപ്പുറം പോകണം….

എന്തേ,, ഒരു ജോലി കാര്യം ഉണ്ട്….

പപ്പയോട് പറഞ്ഞിരുന്നോ

ഇല്ല…

നീ എന്ന് മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങും….

ഞാൻ പത്ത് ദിവസത്തേക്ക് ലീവ് എടുത്തിരുന്ന്. അതിൽ ആഗസ്റ്റ് നാല് മുതൽ പതിനാല് വരെ …….

കൊറോണ അയത് കൊണ്ട് ഇത്രയേ അനുവതിചൊള്ളൂ…

77822cookie-checkവേലക്കാരൻ – Part 2

Leave a Reply

Your email address will not be published. Required fields are marked *