പ്രണയം തേടുന്നു…

Posted on

എല്ലാവർക്കും നമസ്കാരം.

എന്റെ ആദ്യ കഥയ്ക്കു കിട്ടിയ നല്ല പ്രതികരണങ്ങൾക്ക് ആദ്യമേ തന്നെ നന്ദി പറയുന്നു. ഇതും ഒരു പ്രണയ കഥയാണ്. പ്രണയിക്കാത്തവരായി ആരുണ്ട്? എന്ന് ചോദിച്ചാൽ ആരും ഇല്ല എന്നേ ഉത്തരം കാണൂ കാരണം എല്ലാ പേരും എന്തിനെയെങ്കിലും പ്രണയിച്ചിരിക്കും. എന്നാൽ തുടങ്ങട്ടെ …….

കോളേജ് ലൈഫ് ആസ്വദിക്കുന്നത് കോളേജിൽ പഠിക്കുന്നവൾ മാത്രമല്ല അവിടെ പഠിപ്പിക്കുന്നവരും അത് ആസ്വദിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കമന്റടിക്കുമ്പോൾ ചിരിച്ചു കൊണ്ട് വഴക്കുപറയുന്ന എന്റെ കോളേജ് അദ്യാപകനെ മനസ്സിൽ കണ്ട് കൊണ്ട് ഞാൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഒതുക്കി. ഈ ജില്ലയിലെ ഏറ്റുവും വലിയ കോളേജാണ് പുറമേ നിന്ന് കണ്ട എനിക്ക് ഒരു അദ്യാപകനായി ഇവിടെ വരാൻ കഴിയുമെന്ന് വിജാരിച്ചില്ല.

“അദ്യാപകനായി ജോലി കിട്ടി ആദ്യ കോളേജാണ് ഇത് മിന്നിച്ചേക്കണേ” . മനസ്സിൽ വിജാരിച്ചു.

എന്റെ പേര് അരുൺ (28) . എന്നിലെ അദ്യാപകനെ മുന്നിൽ കണ്ടിട്ടാകണം അന്ന് എന്റെ പള്ളിയിലെ ഫാദർ എന്റെ പപ്പയോട് പറഞ്ഞത്

” ഇവനെ T T C ക്ക് ചേർക്കണം എന്ന്” .

കൂലിപ്പണിക്കാരനായ എന്റെ പപ്പ എത്ര കഷ്ടപ്പെട്ട ണെങ്കിലും അവനെ ഒരു അദ്യാപകനാക്കും എന്ന് അന്നു തന്നെ ഫാദറിന് ഉറപ്പ് നൽകി. അന്ന് ഫാദർ എന്നെ മാറ്റി നിർത്തി പറഞ്ഞു

“കൂലിപ്പണിക്കാരനായ മണിയൻ എന്നാണ് നാട്ടുകാർ നിന്റെ പപ്പയെ കുറിച്ച് പറയുന്നത് അത് മാറ്റി സർക്കാർ കോളേജിലെ അദ്യാപകനായ അരുണിന്റെ പപ്പ എന്ന് നീ നാട്ടുകാരെ കൊണ്ട് പറയിക്കണം. ”

ആ വാക്കുകൾ എന്നെ സ്വാദീനിച്ചത് കുറച്ചൊന്നുമല്ല. ആ വാക്കുകൾ ഭംഗിയായി പൂർത്തീകരിച്ച സന്തോഷത്തിൽ ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്ന് സന്തോഷത്തോടെ ഓഫീസ് റും കണ്ടുപിടിക്കാനായി നടന്നു.

നാല് സൈഡും രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾ തല ഉയർത്തി നിൽക്കുന്നു. ഒത്ത നടക്ക് വലിയ ഒരു മൈതാനവും . നേരം അധികമായിട്ടില്ല. വിദ്യാർത്ഥികൾ വരുന്നതേ ഉള്ളൂ.

“ഇത്രയും കെട്ടിടങ്ങൾക്കിടയിൽ ഓഫീസ് റൂം ഞാനെങ്ങനെ കണ്ടുപിടിക്കും കർത്താവേ .”

ഞാനൊന്ന് ആലോചിച്ചു.

ചില പയ്യന്മാർ ബൈക്ക് റൈസ് ചെയ്ത് വരുന്നത് കണ്ടപ്പോൾ എന്റെ ചിന്ത മാറി.

” എടാ ഈ ഓഫീസ് റൂം എവിടാ ”

മുൻപേ പോയ ഒരു ആൺകുട്ടിയോട് ഞാൻ ചോദിച്ചു. ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. പുള്ളിക്കാരൻ

ചൂടിലാണ്. അവന്റെ കട്ടി താടിയും മീശയും കണ്ടപ്പോൾ എനിക്കു മനസ്സിലായി പുള്ളി നല്ല ചൂടനാണെന്ന്.

“സീനിയേർസിനെ എടാ എന്നു വിളിക്കുന്നോ ടാ മൈ ……….”.

അവന്റെ ആ ഡയലോഗ് എന്നെ ഞെട്ടിച്ചു.

” എട ഞാൻ സ്റ്റുടന്റല്ല സാറാ ” . ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” അയ്യോ സോറി സർ സാറിനെ കണ്ടാൽ സാറാണെന്ന് പറയില്ല സാർ ”

അവന്റെ വിനയം കണ്ടാൽ എന്നോട് കയർത്ത് സംസാരിച്ചവനെന്ന് പറയേ ഇല്ല. എനിക്ക് ചിരിയാണ് വന്നത്.

എന്റെ ചിരി കണ്ടിട്ടാകണം പുള്ളിയും കൂളായി

“തനിക്ക് ഓഫീസ് റൂം കാണിച്ച് തരാൻ പറ്റുമോ ?” ഞാൻ ചോദിച്ചു.

സാറ് വാ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് അവൻ മുന്നേ നടന്നു. അവനെ കുറ്റം പറയാനും പറ്റില്ല ,കേളേജ് പിള്ള രെ പോലെ ഷർട്ടും ജീൻസും ഷൂവുമിട്ട് ഒരു ചെറിയ ബാഗും തൂക്കി വന്നാൽ ഒറ്റനോട്ടത്തിൽ കേളേജ് സ്റ്റുഡന്റ് എന്നേ ആർക്കും തോന്നു.

“സർ ഇതാ ” അവൻ എന്നെ ഓഫീസ് റൂമിനു മുന്നിൽ എത്തിച്ചു.

” സർ അയാം റിയലി സോറി”. അവൻ ഒന്നു കൂടെ ആവർത്തിച്ചു.

“എടാ അത് സാരമില്ല താൻ പോ” ഞാൻ തോളിൽ തട്ടി പറഞ്ഞു .അവൻ ഒരു ചിരി സമ്മാനിച്ച് തിരികേ പോയി. ഞാൻ നേരെ പ്രിൻസിപ്പാലിന്റെ റൂമിൽ പോയി . ഒരു മധ്യവയസ്കയായ വെളുത്തു മെലിഞ്ഞ സ്ത്രീയാണ് പ്രൻസിപ്പാൾ , തലമുടി അങ്ങിങ്ങു നരച്ചിട്ടുണ്ട്.

ഞാൻ അപ്പോയിൻമെന്റ് ലെറ്റർ നൽകി. “ഫസ്റ്റ് കോളേജ് ആണല്ലേ “അവർ ചിരിച്ചു കൊണ്ട് ചോദിച്ചു.

“അതെ”

താൻ പോയി ജനറൽ ഡിപ്പാർട്ട്മെന്റിലെ HOD യെ കണ്ടാൽ മതി എന്ന് പറഞ്ഞ് അവർ ഒരു ബസ്റ്റ് വിഷസും നേർന്നു. ഞാൻ നന്ദി പറഞ്ഞ് ജനറൽ ഡിപ്പാർട്ട്മെന്റ് കണ്ടു പിക്കാനായി നടന്നു. ഒടുവിൽ ഡിപ്പാർട്ടുമെന്റിൽ എത്തി.HOD ഒരു സാറാണ് , ദിനേശ് എന്നാണ് പേര്

“ദേ പുതിയ ഇംഗ്ലീഷ് സാർ ആണ് പേര് അരുൺ ”

സാറ് എന്നെ അവിടെ ഇരുന്ന എല്ലാ അദ്യാപകർക്കും പരിചയപ്പെടുത്തി കെടുത്തു . ആറ് ടീച്ചർമാരും എന്നെയും കൂട്ടി നല് സാറും മാരുമാണ് ഈ ഡിപ്പാർട്ട്മെന്റിൽ ഉള്ളത് .ഞാൻ എല്ലാ പേരേയും പരിചയപ്പെട്ടു. ഞാൻ എന്റെ റ്റേബിളിൽ ഇരുന്നു.

“സറായിരിക്കും കോളേജിലെ ഏറ്റുവും പ്രായം

കുറഞ്ഞ അദ്യാപകൻ. സാറ് സൂക്ഷിച്ചോ പിള്ളേർ അത്ര നല്ലതല്ല ”

ഒരു ടീച്ചറുടെ കമന്റടി കേട്ട് എല്ലാപേരും പൊട്ടി ചിരിച്ചു.

“സാറിന്റെ വിവാഹം കഴിഞ്ഞോ ?”

അടുത്ത ടീച്ചറുടെ ചേദ്യം ”

” ഇല്ല ” എന്ന് ഞാൻ മറുപടി കൊടുത്തു.

” അപ്പൊ സാറ് കൂടുതൽ സൂക്ഷിക്കണം ”

പിന്നെയും എല്ലാപേർക്കും ചിരി പൊട്ടി.

“സാറെ ഇത് ഗവൺമെന്റ് കോളേജ് ആയതു കൊണ്ട് പിള്ളേർക്ക് കുരുത്തക്കേട് കൂടുതലാണ് ” ദിനേശ് സർ ഒരു മുന്നറിയപ്പ്പോലെ അത് പറഞ്ഞു.

” അതൊന്നും കുഴപ്പമില്ല സർ ” ഞാൻ മറുപടി കൊടുത്തു .

“അടുത്ത പിരീഡ് സാറിന് ക്ലാസ് ഉണ്ട് ” ദിനേശ് സാർ എന്നോട് പറഞ്ഞു.

ഞാൻ ടൈം ടേബിൾ നോക്കി തേർഡ് ഇയർ ക്ലസ്സാണ്. ഞാൻ സമയമായപ്പോൾ ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിന്റെ അടുത്ത് എത്തിയപ്പോൾ പൊരിഞ്ഞ ബഹളമാണ് കേട്ടത് കൂടുതലും പെൺകുട്ടികളുടെ ശബ്ദം. ക്ലാസ്സിൽ ആൺകുട്ടികൾ കുറവാണെന്ന് രമേശ് സർ പറഞ്ഞിരുന്നു.

ക്ലാസ്സിൽ കയറിയ ഞാൻ ഞ്ഞെട്ടി ഞാൻ പഠിച്ചിരുന്ന അതേ അവസ്ഥ ആറ് ആൺകുട്ടികളും ബാക്കി മുഴുവൻ പെൺകുട്ടികളും.

“ഞാൻ നിങ്ങളുടെ പുതിയ ഇഗ്ലീഷ് സാറാണ് പേര് അരുൺ ” ഞാൻ എന്നെ പരിചയപ്പെടുത്തി.

“സാറിന്റെ വിവാഹം കഴിഞ്ഞതാണോ?”

ഒരു പെൺ ശബ്ദമായിരുന്നു അത്.

“ഇല്ല ” ഞാൻ മറുപടി കൊടുത്തു.. അത് കേട്ടതും കുറച്ചു പെൺപിള്ളേർ എന്നെ തന്നെ നോക്കി ഇരിക്കുന്നു .

“ഇവള് മാര് റ്റൂൺ ചെയ്യുവാണോ എന്നെ ” ഞാൻ മനസ്സിൽ ആലോചിച്ചു.

ഒരാഴ്ച കടന്നുപോയി എല്ലാ കുട്ടികളുമായി ഞാൻ കമ്പനി ആയി. കോളേജും പരിസരവും എനിക്ക് പരിചയമായി. ഒരു ദിവസം പഠിപ്പിക്കുന്നതിനിടയിൽ ഒരു പെൺകുട്ടി ചോദിച്ചു.

” സാറെന്താ വേഗം പാഠങ്ങൾ പഠിപ്പിച്ചു തീർക്കുന്നത് എന്ന് ” .

ഞാൻ ഒരു ചിരി മാത്രം ഉത്തരമായി നൽകി. ഇംഗീഷ് ക്ലാസ്സാണെങ്കിലും പഠിപ്പിക്മ്പോൾ മാത്രമേ ഇഗ്ലീഷ് ഉപയോഗിക്കു അല്ലാത്തപ്പോൾ ക്ലാസ്സിലും മലയാളമാണ്.ഞാൻ കോളേജിൽ എന്റെ അദ്യാപനവൃത്തിക്കാരംഭിച്ച് ഒരാഴ്ച കഴിഞ്ഞു. ഒരു തിങ്കളാഴ്ച എനിക്ക് ആദ്യ രണ്ട് പിരീഡും തേഡ് ഇയറിന് ആയിരുന്നു. ഞാൻ ക്ലാസ്സിൽ എത്തി. ഇന്ന് പഠിപ്പിക്കാനുള്ളത് , ഒരു പ്രണയ കഥയാണ്. ഓരോ പാഠം തുടങ്ങുന്നതിനുമുൻപും ഞാൻ ആ വിഷയത്തെ കുറിച്ച് എന്റെ അറിവിലുള്ളത് ഞാൻ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. ഞാൻ അങ്ങനെ പ്രണയത്തെ കുറിച്ച് കുറച്ച് കൂടുതൽ അവരോട് പറഞ്ഞു.

“സർ ഒരു സംശയം ”

ഒരു ആൺകുട്ടിയുടെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി

“എന്താ മനു എന്താ സംശയം?”

ഞാൻ നിരക്കി.

“സാർ പഠിപ്പിച്ച കഴിഞ്ഞ നാലു പാഠങ്ങളും നാല് വ്യത്യസ്ത വിഷയങ്ങളായിരുന്നു പക്ഷെ സാർ ഈ ഭാഗത്ത് പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ കുടുതൽ ആഴത്തിൽ പറഞ്ഞു അതെന്താ ?”

അവന്റെ സംശയം എല്ലാവർക്കുമിടയിൽ ഒരു ചിരി സമ്മാനിച്ചു.

” അനുഭവം അത് പറയുമ്പോൾ കൂടുതൽ ആഴത്തിലേക്ക് പോകും മനൂ ” ഞാൻ ഉത്തരം നൽകി.

” അപ്പൊ സാറ് പ്രണയിച്ചിട്ടുണ്ടോ ” ഒരു പെൺകുട്ടി എന്റെ വാക്കുകൾ മനസ്സിലാക്കി കൊണ്ട് ചോദിച്ചു!

“ഉം ” ഞാൻ ഉത്തരം നൽകി .

“സാർ ഞങ്ങളോട് പറയുമോ അത് സാറിന്റെ പ്രണയം ” മനു എന്നോട് ചോദിച്ചു.

ക്ലാസ്സിൽ ഞാൻ എല്ലാപേർക്കും ആവശ്യത്തിലധികം സ്വാതന്ത്ര്യം നൽകിയിരുന്നു അതുകൊണ്ടാണ് അവൻ ധൈര്യമായി അത് ചോദിച്ചത്.ഞാൻ പറ്റില്ല എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ശന്തമായിരുന്ന ക്ലാസ്സിൽ ശബ്ദങ്ങളുയർന്നു. സാർ ഇനി അത് പറയാതെ ഞങ്ങൾ പഠിക്കില്ല. പിടിവാശി പോലെ അത് മുഴങ്ങി കേട്ടു. ഒടുവിൽ എനിക്ക് അവരുടെ വാശിക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഞാൻ പറഞ്ഞു,

“ഞാൻ പറയാം പക്ഷേ ഇവിടെ വച്ച് കേട്ട് ഇവിടെ വച്ച് മറക്കണം ഇനി അതിന്റെ പേരിൽ ഒരു സംസാരം ഉണ്ടാകരുത്”. അത് എല്ലാപേരും ശരിവച്ചു.

അത് എന്നെ 8 വർഷം പിന്നോട്ട് ചിന്തിപ്പിച്ചു.

ഒരു അധ്യാപകനാവണമെന്ന അഗ്രഹത്താൽ ഡിഗ്രി ഇഗ്ലീഷ് പഠിച്ച് റാങ്കോടെ ജയിച്ച് ബിരുത പഠനത്തിനായി ഒരു കോളേജിൽ ചേർന്നു. ആദ്യ ദിനം രണ്ടാമത്തെ കോളേജ് . പുതിയ കോളേജ് പുതിയ കൂട്ടുകാർ മനസ്സ് മുഴുവൻ സന്തോഷം ,വീട്ടിൽ നിന്ന് കുറച്ച് കൂടുതൽ ദൂരം ഉണ്ട് കോളേജിലേക്ക് . സമയത്തിന് ബസ് കിട്ടാത്തതിനാൽ പപ്പ വാങ്ങി നൽകിയ ഒരു പഴയ ബൈക്കിലാണ് കോളേജിലെത്തിയത്. ബൈക്ക് ഒതുക്കി ക്ലാസ്സ് കണ്ടുപിടിക്കാനായി നടന്നു. അവസനം ക്ലാസ്സിലെത്തി . എന്റെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു ,ക്ലാസ്സിൽ വെറും ആൺകുട്ടികളായി എന്നെയും ചേർത്ത് ആറ് പേര് മാത്രം. ബാക്കി മുഴുവൻ പെൺകുട്ടികൾ . ഞാൻ പെൺകുട്ടികളുമായി കമ്പനി അടിക്കുന്ന ആളല്ല, കാരണം മനസ്സിലെ ഒരു പേടി തന്നെയാണ് ഫെയ്സ്

ചെയ്യാൻ ഉള്ള പേടി . ക്ലാസ്സിൽ കയറി ആൺകുട്ടികളെ ഞാൻ പരിചയപ്പെട്ടു. ചില പെൺകുട്ടികൾ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. നാലുവരിയായിട്ടാണ് എല്ലാവരും ഇരിക്കുന്നത് ഒരു വരിയിൽ ആൺകുട്ടികളും ബാക്കി മൂന്നു വരിയിൽ പെൺകുട്ടിയും ആൺകുട്ടികളുടെ വരിയിലെ ആദ്യ രണ്ട് ബെഞ്ചും ഒഴിഞ്ഞ് കിടക്കും. ഞാൻ മൂന്നാമത്തെ ബഞ്ചിൽ ഇരുന്നു. അവിടെ ഇരുന്ന ഒരു പയ്യൻ പേര് ജിതിൻ പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പനിയായി ക്ലാസ് തുടങ്ങാൻ ഇനിയും സമയുമുണ്ട്. ഞാൻ ബഞ്ചിലിരുന്ന് മൊബൈലിൽ നോക്കി കൊണ്ട് ഇരുന്നപ്പോഴാണ് ഒരു പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്.

മുടി ഒരു പുതിയ രീതിയിൽ കെട്ടി ഒതുക്കി വച്ചിട്ടുണ്ട് , ചുരിദാർ ആണ് വേഷം. അവളുടെ കണ്ണുകളിൽ ഒരു പ്രതേകത ഞാൻ കണ്ടു അത് നല്ല ബ്രൗൺ കളറായിരുന്നു. ഞാൻ അതിൽ തന്നെ നോക്കി. അവൾ എന്നെ ശ്രദ്ധിക്കുന്നില്ല. അവൾ എന്റെ ബഞ്ചിന് തൊട്ടപ്പുറത്തുള്ള ബഞ്ചിൽ ഇരുന്നു. ക്ലാസ്സ് തുടങ്ങി ടീച്ചർ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. ആൺകുട്ടികളുടെ സംസാരം കാരണം ക്ലാസ്സിൽ ശ്രദ്ധിക്കാനായില്ല. ഇനി ഇവിടെ ഇരുന്നാൽ എന്റെ സ്വപ്നം പട്ടു പോകും ഞാൻ ജിതിനോട് ചോദിച്ചു മുൻപിലിരിക്കാമോ എന്ന് , അവൻ പറ്റില്ല എന്നു പറഞ്ഞു. അവസാനം ഞാൻ ഒറ്റക്ക് ആദ്യ ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.

“ഓ ബുജി ”

പെൺകുട്ടികൾ കമന്റടിച്ചു. ഞാനത് ശ്രദ്ധിച്ചില്ല കാരണം എനിക്ക് ഒരു സ്വപ്നമുണ്ട്.

ഞാൻ ക്ലാസ്സ് കട്ട് ചെയ്യില്ലായിരുന്നു ഒരു ദിവസവും മുടങ്ങുകയുമില്ലായിരുന്നു. ചില സമയം ആൺകുട്ടികളിൽ ഞാൻ മാത്രം അവശേഷിക്കും. ചില പെൺകുട്ടികൾ എന്നെ കളിയാക്കും ഞാനത് കാര്യമാക്കീല . ക്ലാസ്സ് തുടങ്ങി ഒരാഴ്ചയായി , ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പുറകിൽ നിന്ന് രണ്ട് കണ്ണുകൾ എന്നെ നോക്കുന്നതായി മനസ്സ് മന്ത്രിച്ചു ..ഞാൻ തിരിഞ്ഞു നോക്കി ഉടക്കിയത് ആ ബ്രൗൺ കണ്ണുകളിലായിരുന്നു. രേവതി അതാണ് അവളുടെ പേര് പക്ഷെ അവൾ ക്ലാസ്സ് ശ്രദ്ധിച്ച് ഇരിക്കുകയാണ്. എനിക്ക് തോന്നിയതാകും എന്ന് കരുതി ഞാൻ ക്ലാസ്റ്റിൽ ശ്രദ്ധിച്ചു. പക്ഷെ പിന്നെയും ആ തോന്നൽ എന്റെ മനസ്സിൽ വന്നു ഞാൻ തിരിഞ്ഞു നോക്കി പക്ഷെ അവൾ എന്നെ നോക്കുന്നില്ല. അവൾ ഒരു ആൺകുട്ടിയോടു പോലും സംസാരിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് എന്താണ് പ്രേമമാണോ അവളോട് മനസ്സിൽ പലചിന്തകളും വന്നു. ഇതുവരെ ഒരു പെൺകുട്ടിയോടും പ്രേമം തേന്നീല എന്നിട്ടല്ലേ ഇനി . പക്ഷെ എന്റെ മനസ്സിൽ ആരോ എന്നെ വീക്ഷിക്കുന്നുവെന്ന തോന്നൽ ദിവസം കൂടുന്തോറും കൂടിവന്നു. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആരും എന്നെ നോക്കുന്നില്ല. ദിവസങ്ങൾ കടന്നുപോയി. ഉച്ചക്ക് ആൺകുട്ടികളിൽ ഞാൻ മാത്രമാണ് ആഹാരം ക്ലാസ്സിൽ ഇരുന്നു കഴിക്കുന്നത്. ബാക്കി എന്റെ ചങ്കുകളെല്ലാം ഒന്നുങ്കിൽ ക്യാന്റീനോ അല്ലെങ്കിൽ അടുത്തുള്ള അമ്പലങ്ങളിലെ അന്നദാനത്തിന്റെ ഇടയിലോ കാണും. എനിക്കും ആഗഹമുണ്ട് അവരോടൊപ്പം പോയി ഇരുന്ന് കഴിക്കാൻ പക്ഷെ എന്റെ അമ്മ ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചി അതിന് കിട്ടില്ലല്ലോ.

ഒരു തിങ്കളാഴ്ച പതിവു പോലെ ഉച്ചക്ക് ആഹാരം കഴിക്കാനുള സമയമായി , ഞാൻ പുറത്തുപോയി കൈ കഴുകി വന്നു ബാഗ് തുറന്നു

ഞാനൊന്ന് ഞെട്ടി ചോറ് പൊതിയും വെള്ളവും എടുക്കാൻ മറന്നു കഴിക്കാൻ ഒന്നുമില്ല വിശന്നിട്ട് വയറിനുള്ളിൽ ആരോ രാമായണം വായിക്കുന്ന പോലെ

തോന്നി. പെൺകുട്ടികൾ എന്നെ നോക്കുന്നുണ്ട്. അല്ലെങ്കിൽ ആദ്യമെ തീറ്റ തുടങ്ങുന്നവൻ ഇന്ന് കാറ്റു പോയ ബലൂൺ കണക്കെ ഇരിക്കുന്നു.

”ചോറ് കൊണ്ടുവന്നില്ലേ ” ഫ്രണ്ട് ബഞ്ചിലുള്ള ലക്ഷ്മി ചോദിച്ചു.

“ഓ വിശപ്പില്ലാത്തതു കൊണ്ട് കൊണ്ടുവന്നില്ല ”

എന്ന ഒരു ഡയലോഗും അടിച്ച് ഞാൻ ഡെസ്കിൽ കമഴ്ന്നു കിടന്നു.

ഡയലോഗടിച്ചെങ്കിലും ആഹാരം എടുക്കാൻ മറന്നതാണെന്ന് എല്ലാവർക്കും മനസ്സിലായി.

പതിയെ ഉറക്കം എന്നെ വന്നു മൂടാൻ തുടങ്ങി പെട്ടെന്ന് ആരോ എന്റെ അടുത്തു വന്ന് ഇരിക്കുന്നതായി തോന്നി. ഞാന് എഴിച്ചു നോക്കി കണ്ണും മിഴിച്ച് ഇരുന്നു. അതെ അവൾ ബ്രൗൺ കളറുള്ള കണ്ണുകളുള്ള രേവതി എന്റെ അടുത്തിരിക്കുന്നു.

അവളുടെ കയ്യിൽ ചോറ്റുപാത്രത്തിന്റെ അടപ്പുണ്ട് , അതിൽ കുറച്ച് കറി ഒഴിച്ച ചേറും കൂട്ടാനും .അത് എന്റെ മുൻപിൽ വച്ച് “കഴിക്ക് ” എന്ന് പറഞ്ഞ് അവൾ അവളുടെ സീറ്റിലേക്ക് പോയി. ക്ലാസ്സിലെ കുട്ടികളെല്ലാം എന്നെയും അവളെയും മാറി മാറി നോക്കുന്നു. ഒരു ആൺകുട്ടിയോടു പോലും സംസാരിക്കാത്ത അവൾ എനിക്ക് ചോറ് കൊണ്ടുവന്നതാണ് എല്ലാവർക്കും അതിശയം.

നല്ല വിശപ്പുള്ളതുകൊണ്ട് ഞാൻ വേഗം അതെല്ലാം അകത്താക്കി. പുറത്തുപോയി പാത്രം കഴുകി അവൾക്കു നൽകി.

“Thanks ”

ഞാനതു പറഞ്ഞപ്പോൾ അവർ ഒരു ചിരിയാണ് എനിക്ക് മറുപടിയായി നൽകിയത്. ആ ചിരി എന്റെ മനസ്സിൽ പതിഞ്ഞു. എന്താണ് എനിക്ക് പറ്റിയത് എനിക്ക് അവളോട് പ്രേമമാണോ . ഓരേന്നാലോചിച്ചിരുന്നപ്പോൾ ക്ലാസ്സു തുടങ്ങി. പിന്നെയും മനസ്സിൽ ആരോ പറയുമ്പോലെ ആരോ എന്നെ വീക്ഷിക്കുന്നു. ഞാൻ തിരിഞ്ഞ് നോക്കി. അതെ ആ കണ്ണുകൾ എന്നെ തന്നെ നോക്കുന്നുണ്ട് , രേവതി. ക്ലാസ്സിലെ പെൺകുട്ടികൾ അവൾ എന്നെ നോക്കുന്നതു കണ്ട് അടക്കി എന്തോ പറയുന്നുണ്ട്. എനിക്ക് എന്തോ പോലെ ചമ്മലായി ഞാൻ പിന്നെ അങ്ങോട്ട് നോക്കീല ക്ലാസ്സ് കഴിഞ്ഞതും വേഗം വീട്ടിലേക്ക് വിട്ടു.

അടുത്ത രണ്ടു ദിവസം ഞാൻ ലീവായിരുന്നു. എന്റെ കസിന്റെ കല്യാണം. എല്ലാ ബന്ധുക്കളും കാണും അടിച്ചു പൊളിക്കാൻ പറ്റിയ ദിവസം .ഞാൻ ലീവെടുക്കുന്ന കാര്യം കോളേജിൽ ആരോടും പറഞ്ഞില്ല. ഒരു ക്ലാസ്സു പോലും

കട്ടു ചെയ്യാത്ത ഞാൻ ലീവാകുമ്പോൾ എല്ലാരും ഞെട്ടുമെന്ന് വിജാരിച്ചു. പക്ഷെ അലമാര എനിക്ക് പണി തന്നു. അവളുടെ വീട്ടിലേക്ക് മറുപടിക്ക് കൊണ്ടു പോയ അലമാര പൊക്കിയതും കഴുത്തിൽ ഉളുക്ക് വീണു. ഡോക്ടറെ കണ്ടപ്പോൾ ഒരു ദിവസം റെസ്റ്റ് എടുക്കൻ പറഞ്ഞു. അങ്ങനെ ലീവ് മുന്നു ദിവസമായി കൂടി.

അങ്ങനെ ലീവെല്ലാം കഴിഞ്ഞ് കോളേജിൽ എത്തി ,നേരെ ക്ലാസ്സിലേക്ക് വിട്ടു. ക്ലാസ്സിൽ കയറിയതും എന്റെ കണ്ണ് നേരെ പോയത് രേവതിയുടെ സീറ്റിലേക്കാണ്. അവൾ അവിടെ ഇരിക്കുന്നുണ്ട് . തിളങ്ങുന്ന കണ്ണുകളിൽ സങ്കടമാണ് ഞാൻ കണ്ടത്. ഞാൻ ബാഗ് ബഞ്ചിൽ വച്ചു. രേവതിയുടെ കൂട്ടുകാരി അവളുടെ കയ്യിൽ തട്ടി ഞാൻ വന്നത് കാണിച്ചു കൊടുത്തു. സങ്കടം നിറഞ്ഞ ദേഷ്യത്തോടെ എന്റെ നേരെ വരുന്ന രേവതിയെ ആണ് ഞാൻ കണ്ടത്. ഓടി വന്ന് അവൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.

“എവിടെ പോയിരുന്നു മൂന്നു ദിവസം . എന്താ ആരോടും ഒന്നും പറയാതെ പോയെ ”

അവൾ കരഞ്ഞു കൊണ്ട് ഇത്രയും ചോദിച്ച് മറുപടിക്ക് കാക്കാതെ പുറത്തേക്ക് ഓടി . എന്റെ ഹൃദയം നടുങ്ങി .ഇവൾക്ക് ഇതെന്താണ് പറ്റിയത് , ഒന്നും മനസ്സിലാകുന്നില്ല. ക്ലാസ്സിലെ ബാക്കിയുള്ളവരുടെ കണ്ണുകൾ എന്നിലേക്ക് ചൂഴ്ന്ന് ഇറങ്ങി. എന്റെ ഉള്ളിൽ ഒരു പേടി വന്നിറങ്ങി എനിക്ക് അവിടെ നിൽക്കാനായില്ല ഞാൻ പുറത്തിറങ്ങി ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു അവിടെ അരികിലുള്ള പടിക്കെട്ടിൽ സ്ഥാനം ഉറപ്പിച്ചു.

എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. അവൾ എന്താണ് ഇങ്ങനെ പ്രതികരിച്ചത് എന്റെ മനസ്സിൽ ഒരു പാട് ചോദ്യമുയർന്നു.

” നീ ഇവിടെ ഇരിക്കാണോ ”

ജിതിന്റെ ശബ്ദം എന്റെ ചിന്തകളെ കീറിമുറിച്ച് ചെവികളിലെത്തി.

“എല്ലാം ചെയ്ത് വച്ചിട്ട് വന്നിരിക്കുന്നതു നോക്കിക്കേ ഒരു നിഷ്കു ”

അവൻ ഇതും പറഞ്ഞ് എന്നെ നോക്കി ചിരിച്ചു.

“എടാ ഞാൻ ഒന്നും ചെയ്തില്ല ” ഞാൻ ഒരു വിധത്തിൽ പറഞ്ഞു.

“എടാ എനിക്കറിയാം. മൂന്നു ദിവസം എവിടെയായിരുന്നു ” . അവൻ ചോദിച്ചു.

“കസിന്റെ കല്യാണമായിരുന്നു ”

” നീ എന്താ ഞാൻ വിളിച്ചിട്ട് എടുക്കാത്തെ സ്വിച്ച് ഓഫ് ആയിരുന്നു ” . അവന്റെ അടുത്ത ചോദ്യമാണ് എന്നെ പിന്നെയും പുറകിലോട്ട് വലിച്ചത്.

“അത് വെള്ളത്തിൽ പോയി ആകെ ഉണ്ടായിരുന്ന ഫോണാ പപ്പേടെ വായിൽ നിന്ന് അതിന് നിറെ കിട്ടി ” .

ഇത് കേട്ടതും ജിതിൻ പൊട്ടിചിരിക്കുകയാണ്.

“എടാ എന്താ പ്രശ്നം നീ ഒന്നു പറ ” ഞാനവനോട്

കെഞ്ചി.

“അവൾക്ക് നിന്നോട് പ്രേമം ”

അവന്റെ വാക്കുകൾ എന്നെ ഞെട്ടിപ്പിച്ചു.

“എന്ത് ? നീ ഒന്നു തെളിച്ചു പറ ”

“എടാ നീ മൂന്നു ദിവസം വന്നില്ലല്ലോ അവൾ നീ ഇരിക്കുന്ന സ്ഥലവും നോക്കി ഒറ്റ ഇരുപ്പായിരുന്നു. എന്നോട് ചോദിച്ചു നീ എന്താ വരാത്തേ എന്ന് ഇന്നലെ ഉച്ചക്ക് അവള് ഇരുന്നു കരയുന്നുണ്ടായിരുന്നു. ”

അവന്റെ വാക്കുകൾ എന്നിൽ ഒരു പ്രതേക അനുഭൂതി ഉണ്ടാക്കി.

ഞാനും അവനും കൂടെ ക്ലാസ്സിലേക്ക് പോയി. എല്ലാ പേരും എന്നെ നോക്കുന്നുണ്ട്. ചിലർ ചിരിക്കുന്നുണ്ട്.

ഞാൻ ഒന്നു കൂളായി എന്റെ സീറ്റിൽ ഇരുന്നു. അവൾ ഡെസ്കിൽ കമഴ്ന്ന് കിടക്കുന്നുണ്ട് മുഖം കാണാൻ പറ്റുന്നില്ല. ചിലർ കമെന്റുകൾ അടിക്കുന്നുണ്ട് ഞാനത് കര്യമാക്കീല .ഉച്ചവരെ അങ്ങനെ പോയി. ഞാൻ ചോറ് കൊണ്ടുവന്നിരുന്നില്ല. അമ്മ കല്യാണ വീട്ടിൽ നിന്ന് എത്തീട്ടില്ല അതു തന്നെ കാരണം. ക്യാന്റീനിൽ നിന്ന് കഴിക്കാമെന്ന് കരുതിയാണ് വന്നത്. എല്ലാപേരും ചോറ് കഴിപ്പ് തുടങ്ങി അവർ കഴിക്കുന്നില്ല അഴിച്ചിരിക്കുകയാണ്. ഞാൻ അവളുടെ സീറ്റിനരികത്തേക്ക് പോയി അവളുടെ കൂട്ടുകാരിയോട് നീങ്ങി ഇരിക്കൻ പറഞ്ഞ് ഞാൻ രേവതിയുടെ അടുത്ത് ഇരുന്നു. എല്ലാ പേരും അതിശയത്തോടെ എന്നെ നോക്കുന്നു അവളും . ഞാൻ അവളുടെ ബാഗെടുത്ത് അതിൽ നിന്നും ചോറ്റുപാത്രമെടുത്ത് തുറന്ന് ഞാൻ കഴിപ്പ് തുടങ്ങി എല്ലാ പേരും വാ തുറന്ന് നോക്കി ഇരിക്കുകയാണ്. പകുതി ചോറ് കഴിച്ച് ബാക്കി അവിടെ വച്ചു.

“എടുത്ത് കഴിച്ചിട്ട് താഴേക്ക് വാ ഞാൻ ഗ്രൗണ്ടിലെ സ്റ്റെപ്പിലുണ്ടാകും” ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു .തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് കഴിക്കുകയാണ്.

തുടരണോ ?

103742cookie-checkപ്രണയം തേടുന്നു…

Leave a Reply

Your email address will not be published. Required fields are marked *