ചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും 1

Posted on

എന്റെ ആദ്യത്തെ കഥ എഴുതാണ്. എനിക്ക് വലിയ പരിചയം ഒന്നും ഇല്ല അതുകൊണ്ട് തന്നെ നിങ്ങളുടെ സപ്പോർട്ട് എനിക്ക് വളരെ ആവശ്യം ആണ്. വീട്ടിൽ ചുമ്മാ ഇരിക്കുന്നതുകൊണ്ടുതന്നെ ഞാൻ കഥകൾ എഴുതാൻ തുടങ്ങി അതും എന്റെ ജീവിതത്തിൽ നടന്ന ഒരു കാര്യം ആയാലോ. വായിക്കുന്ന നിങ്ങൾക്കും ഒരു രസം ഉണ്ടാകും. വലിച്ചു നീട്ടാതെ നമ്മുടെ കഥയിലേക്ക് പോയാലോ.

ഒരു കാര്യം ഈ കഥ നിങ്ങൾ വായ്ക്കുമ്പോൾ ഞാൻ അടുത്ത ഭാഗം ഇവിടെ അപ്‌ലോഡ് ചെയ്യും. നിങ്ങളെ വെയിറ്റ് ചെയ്യിപ്പിക്കില്ല

**************************

പാരീസിലെ പാശ്ചാത്യ ജീവിതങ്ങൾക്കു നടുവിലും അമ്മ എന്നും ഒരു നാട്ടിൻ പുറത്തു കാരി തന്നെ ആയിരുന്നു…… അത് കൊണ്ട് എന്നെയും അമ്മ അങ്ങനെ തന്നെ ആണ് വളർത്തിയതും…. പക്ഷെ എനിക്ക് ഇവിടുത്തേക്കാളും ഇഷ്ടം അമ്മയും അച്ഛനും ജീവിച്ച നാടാണ്…… പാലക്കാട്‌ ആണ് അവരുടെ നാട്. അച്ഛനും അമ്മയും സ്നേഹിച്ചു കല്യാണം കഴിച്ച കൊണ്ട് അച്ഛനെ തറവാട്ടിൽ നിന്നും പുറത്താക്കി അമ്മ പണ്ട് താമസിച്ചിരുന്നത് അമ്മയുടെ ചിറ്റയുടെ വീട്ടിൽ ആയിരുന്നു. എന്റെ അമ്മയുടെ അച്ഛനും അമ്മയും അമ്മ ചെറുത് ആയിരിക്കെ മരിച്ചു. പിന്നീട് അമ്മ വളർന്നതും പഠിച്ചതുമൊക്ക അവിടെയാണ്…..
ഇത്തവണ കോളേജ് അടച്ചു വെക്കേഷന് തുടങ്ങി. എല്ലാ അവധിക്കും അച്ഛൻ എന്നെ എവിടേലും ഒക്കെ കൊണ്ടുപോകാറുണ്ട് പക്ഷെ ഇത്തവണ ഞാൻ വിട്ടുകൊടുത്തില്ല എനിക്ക് നാട്ടിൽ പോകണമെന്ന് വാശി പിടിച്ചു .അച്ഛനും അങ്ങോട്ട് പോകണമെന്ന് ഉണ്ടായി. അച്ഛമ്മ ആയിട്ടുള്ള വഴക്ക് ഒക്കെ തീർന്നപ്പോൾ ഒരു ദിവസം സജി ഇളയച്ഛൻ വിളിച്ചിരുന്നു അച്ഛനെ.അന്ന് അച്ഛമ്മയും അച്ഛനോട് സംസാരിച്ചു.
ഇത് തന്നെ പറ്റിയ അവസരം ഞാൻ വീട്ടിൽ കാര്യം പറഞ്ഞു അമ്മയ്ക്ക് എന്നെ ഒറ്റയ്ക്കു വിടാൻ പേടി ആയിരുന്നു ഇത്രയും ദൂരം എന്നെ വിടാൻ അമ്മയ്ക്ക് ധൈര്യം ഇല്ല എന്നുള്ളതാണ് കാര്യം… പക്ഷെ ഞാൻ എന്റെ ആഗ്രഹം കൈവിടാൻ തയ്യാറല്ലആയിരുന്നു
അച്ഛനോട് കുറേ ചോദിച്ചു. അച്ഛൻ അമ്മയോട് ചോദിക്കാൻ പറഞ്ഞു….. അമ്മ സമ്മതിച്ചില്ല ഞാൻ കരഞ്ഞു കാലുപിടിച്ചു അവസാനം പട്ടിണി കിടന്നു എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അമ്മയും അച്ഛനും വല്യ ശ്രദ്ധ ആയിരുന്നു ഈ പോക്ക് പോയാൽ ശെരിയാവില്ല എന്ന് അവർക്ക് തോന്നി. അങ്ങനെ എന്നെ നാട്ടിലേക്കു വിടാൻ തീരുമാനിച്ചു… എനിക്ക് ഒരുപാട് സന്തോഷം ആയി…..
അച്ഛനും അമ്മയും ജീവിച്ച നാട്. അവർ വളർന്ന വീട്. അവർ കണ്ടിരുന്ന വഴികൾ ചിലവഴിച്ച സ്ഥലങ്ങൾ എല്ലാം ഇനി എനിക്ക് കാണാം. എന്റെ ജീവിത ലക്ഷ്യം തന്നെ ഇതായിരുന്നു .ഞാൻ ജനിച്ചഇട്ട് ഇതുവരെ നാട്ടിൽ പോയിട്ടില്ല ദാ ഇപ്പൊ കിട്ടിയ അവസരം.

അങ്ങനെ ഞാൻ പോകുന്ന ദിവസം വന്നു.. അമ്മയ്ക്ക് ഇപ്പോളും ടെൻഷൻ മാറീട്ടില്ല. എന്തിനാണ് അമ്മ ഇത്രേം പേടിക്കുന്നെ എന്നാണ് എനിക്ക് മനസിലാകാതെ. അമ്മ തലേന്ന് തുടങ്ങി ഉപദേശം ആണ്. അവിടെ ചെന്നാൽ മര്യാദയ്ക്ക് ഇരുന്നോളണം. ആരെകൊണ്ടും മോശം പറയിക്കരുത്. ഇവിടുതപോലെ എല്ലാ നാട്ടിൻപുറം ആണ് എന്നൊക്കെ. അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല. അത് എപ്പോളും അങ്ങനെ തന്നെ ആണ്. എന്റെ ഒരു കാര്യത്തിനും അച്ഛൻ ഒന്നും പറയാറില്ല.

ഫ്ലൈറ്റ് എടുക്കാൻ നേരമായി അമ്മയെയും അച്ഛനെയും വിട്ട് ഞാൻ ആദ്യമായി ആണ് മാറി നിൽക്കുന്നെ അതും ഇത്രയും അകലെ. എനിക്ക് വളരെ ആകാംഷ ആയിരുന്നു. ഫ്ലൈറ്റിൽ ഇരുന്നിട്ടും എനിക്ക് ഒരു സമാധാനം ഉണ്ടായില്ല അവിടെ എങ്ങനെ ആയിരിക്കും…? എനിക്ക് അവിടെ ആരെയും അറിയില്ലലോ ഞാൻ എങ്ങനെയാ അവിടെ നിൽക്ക അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കടന്നു പോയി……

ഞാൻ നാട്ടിൽ എയർപോർട്ടിൽ എത്തി. എന്റെ ലെഗ്ഗ്യ്ജ് എല്ലാം എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തിട്ടില്ല. ഇരുട്ട് മാറിയിട്ടില്ല. എങ്ങും തിരക്കാണ്. വിദേശത്തു പോകുന്നവർ. തിരിച്ചു നാട്ടിലേക്കു മടങ്ങി വന്നവർ.. വിട പറയുമ്പോൾ ഉള്ള കരച്ചിൽ വിഷമം തിരിച്ചു വന്നപ്പോൾ കണ്ട സന്തോഷം കൊണ്ടുള്ള ആനന്ദ കണ്ണീരുകൾ, വല്യ പെട്ടികളിൽ പലവിധ സാധനങ്ങൾ കൊണ്ടുപോകുന്നവരും കൊണ്ടുവരുന്നവരും അങ്ങനെ സന്തോഷവും സങ്കടവും എല്ലാം ഞാൻ അവിടെ കണ്ടു… ഉറ്റവരെ വിട്ട് മറ്റേതോ രാജ്യത്ത് കഷ്ടപ്പെടാൻ പോകുമ്പോളും അവരുടെയൊക്കെ കണ്ണിൽ പ്രതീക്ഷയുടെ നിഴൽ എനിക്ക് കാണാൻ കഴിഞ്ഞു……

പക്ഷെ ഇതൊന്നും അല്ല എന്നെ അലട്ടിയ പ്രശ്നം എന്നെ ഇവിടുന്ന് കൊണ്ടുപോകാൻ ആരാ വരുന്നതെന്ന് എനിക്ക് അറിയില്ല. ദൈവമേ ഞാൻ ഇനി ഒറ്റയ്ക്കു പോകേണ്ടി വരോ എന്നായി എന്റെ ചിന്ത…… ഒരുപാട് മുഖങ്ങൾ എന്റെ മുന്നിലൂടെ കടന്നുപോയി പക്ഷെ ആരാണ് എന്നെ കൊണ്ടുപോകാൻ വന്നേക്കുന്നുത് എനിക്ക് അറിയില്ലല്ലോ. ഞാൻ അവിടെയൊക്കെ നടന്നു കൊണ്ടിരുന്നു… പെട്ടെന്ന് എന്റെ മുന്നിൽ എന്റെ അച്ഛനെ ഞാൻ കണ്ടു. ഇതെന്താ അച്ഛൻ ഇവിടെ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി അല്ല അച്ഛൻ അല്ല പക്ഷെ അച്ഛനെ പോലെ തന്നെ ഉണ്ട്. വെളുത്തിട്ട് അല്പം ഉയരം കുറവാണ്, മുടികൾ നരച്ചു തുടങ്ങിയിരിക്കുന്നു, കണ്ടാൽ അച്ഛനെ പോലെ തന്നെ. ഞാൻ രണ്ടുംകല്പിച്ചു അയാളുടെ അടുത്തേക് നടന്നു. എന്നെ പക്ഷെ അയാൾ കണ്ടിട്ടില്ല. ഞാൻ ചെന്ന് മുന്നിൽ നിന്നു.

“ആഹ് രാഖി വാ മോളെ ഞാൻ കുറെ അന്വേഷിച്ചു നടന്നു കുറച്ചു നേരം ഇവിടെ നിന്നതാ ”

ഹാവു ഭാഗ്യം എന്നെ കൊണ്ടുപോകാൻ തന്നെ വന്നതാണ്. പക്ഷെ ഇപ്പോളും ഇത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. ആരാന്നു ചോദിച്ചാൽ അത് അച്ഛന് തന്നെ ആണ് കുറവ്. വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞു കൊടുത്തിട്ടില്ല എന്ന് കരുതും. വേണ്ട ആളെ അറിയുന്ന പോലെ തന്നെ നിൽക്കാം. ഞാൻ ചിരിച്ചു സംസാരിക്കാൻ തുടങ്ങി

“ആഹ് ഞാനും നോക്കുവായിരുന്നു ആരും വന്നിട്ടില്ലേ എന്ന് ”

“മോൾ വരു ബാഗ് ഒക്കെ ഞാൻ എടുക്കാം “

“അയ്യോ അത് സാരില്ല ഞാൻ വായ്ക്കാം ”

“നല്ല ക്ഷീണം കാണും ഇത്രേം ദൂരം വന്നതല്ലേ. നമുക്ക് അവിടെ എത്താൻ എന്തായാലും കുറേ നേരം എടുക്കും മോൾക് വേണേൽ ഉറങ്ങിക്കോ ”

ഞാൻ എങ്ങനെ ഉറങ്ങാൻ എനിക്ക് ഈ നാട് കാണണ്ടേ പക്ഷെ കാണാൻ ആയിട്ട് മുഴുവൻ ഇരുട്ടല്ലേ ശെരി എന്തായാലും ഒന്ന് ഉറങ്ങാം എഴുന്നേൽക്കുമ്പോൾ നേരം വെളുത്തിട്ട് ഉണ്ടാകും. അങ്ങനെ ഞാൻ ഉറങ്ങി പുറത്തു നല്ല കാറ്റ് ഉണ്ട്.

“മോളെ എഴുന്നേൽക്ക രാഖി ”

ഞാൻ ഞെട്ടി എഴുന്നേറ്റു “എന്താ….?”

“വാ ഒരു ചായ കുടിക്കാം ”

“വേണ്ട ഞാൻ ട്രാവൽ ചെയ്യുമ്പോ ഒന്നും കഴിക്കില്ല വോമിറ്റ് ചെയ്യും ”

“അതെയോ എങ്കിൽ വേണ്ട ഞാൻ പോയിട്ട് വരാം ”

ഞാൻ പുറത്തേക്കു നോക്കി സൂര്യൻ ഉദിച്ചു വരുന്നു മുന്നിൽ ഒരു പുഴ ഒഴുകുന്നു എത്ര മനോഹരമായ കാഴ്ച്ച ആണ് ഇത്…. അങ്ങ് അകലെ ഏതോ ഒരു അമ്പലത്തിൽ നിന്നും വച്ചിരിക്കുന്ന പാട്ട് കേൾക്കാം, കിളികളുടെ ഒച്ചയും ഒക്കെ എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു ഞാൻ എന്റെ ഫോൺ എടുത്തു ചെറുപ്പം മുതൽ ഫോട്ടോ എടുക്കുക എനിക്ക് ഒരു ശീലം ആയിരുന്നു ക്യാമറ ചാർജ് ചെയ്യാത്ത കാരണം ബാഗിൽ ഇരിക്കുകയാണ്. ഞാൻ ഫോണിൽ ഫോട്ടോ എടുത്തു..

അപ്പൊ ഇതാണ് കേരളം ശെരിയ നല്ല ചന്തം ഉള്ള നാട് തന്നെ. അപ്പോളേക്കും അച്ഛന്റെ കാൾ വന്നു

“ഹലോ അച്ഛാ ഞാൻ ഇവിടെ എത്തിട്ടോ ”

“ആഹ് ആരാ വന്നത് എയർപോർട്ടിൽ…? ”

“ആവോ എനിക്കറിയില്ല അച്ഛാ. കാണാൻ അച്ഛനെ പോലെ ഉണ്ട് അച്ഛൻ ഒന്ന് പൊക്കം കുറഞ്ഞാൽ എങ്ങനെ ഇരിക്കും അതാ ആൾ ”

“രാഖി അത് പ്രകാശൻ ആണ് നിന്റെ ഏറ്റവും ഇളയ ഇളയച്ഛൻ ”

“ആണോ അത് ശെരി പക്ഷെ ഇളയച്ഛൻ എന്നോട് ആരാണ് എന്ന് ഒന്നും പറഞ്ഞില്ല ഞാൻ ഒട്ടു ചോദിച്ചുമില്ല ”

“കൊള്ളാം നിനക്ക് അറിയില്ല എങ്കിൽ ചോദിക്കണം. അവിടെ ആരും നിന്നോട് വന്നു പരിചയപെടില്ല കേട്ടോ ”

“ശെരി അച്ഛാ…. ആഹ് അച്ഛാ ഇളയച്ഛൻ വരുന്നുണ്ട് ഞാൻ ഫോൺ കൊടുക്കാം ”

ഞാൻ ഫോൺ ഇളയച്ഛന്റെ കൈയിൽ കൊടുത്തു അവർ സംസാരിക്കുന്നത് എന്നെ കുറിച് ആയിരിക്കും….

ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി ആകാശം മുട്ടി നിൽക്കുന്ന മലകൾ, താഴെ ഒഴുകുന്ന പുഴകൾ , കതിരണിഞ്ഞു നിൽക്കുന്ന നെല്ല് വയലുകൾ, പച്ചയും സ്വർണ നിറത്തിലും…. സൂര്യ കിരണങ്ങൾ അവയക്ക് മുകളിൽ പതിച്ചു നിൽക്കുന്നു…. എത്ര മനോഹരം ആണ് ആ കാഴ്ച്ച….. പാരിസിലെ വസന്തത്തിനു പോലുമില്ല ഈ ചേൽ. ഞാൻ ഓരോ കാഴ്ചകൾ കണ്ണുനിറച്ചു കാണുവാൻ തുടങ്ങി…..

****************************

ഒരുപാട് വയലുകൾ ഉണ്ട് ഇവിടെ. കതിർ അണിഞ്ഞു നിൽക്കുന്ന വയലിന്റെ നടുവിലുടെ ഇളയച്ഛൻ കാർ ഓടിച്ചു പോവുകയാണ്. ഒരു വല്യ വീടിന്റ മുന്നിൽ കാർ കൊണ്ട് നിർത്തി.

എത്ര വല്യ വീടാണ് ഇത് പണ്ടത്തെ വീട് തന്നെ ഒരു മാറ്റവും വരുത്തിട്ടില്ല എന്ന് എനിക്ക് തോന്നി. കാരണം വന്ന വഴിക്ക് കണ്ട വീടുകൾക്ക് എല്ലാം ഒരു പുതുമ ഉണ്ട്. പക്ഷെ ഇവിടെ അതില്ല.

ഇതാണ് അച്ഛൻ ജനിച്ച വീട്. അച്ഛൻ വളർന്ന വീട്. ഞാൻ കാറിൽ നിന്നും ഇറങ്ങി നിന്നു. അകത്തു നിന്നും ഒരു നിഴൽ കണ്ടു. ആരാണ് എന്ന് ഒട്ടും വ്യക്തമല്ല. ഉമ്മറതേക്കു ഇറങ്ങി വന്നത് എന്റെ അച്ഛമ്മ ആണ്.

വരുന്നത് കണ്ടാൽ പണ്ടത്തെ ഏതോ തമ്പുരാട്ടി ഇറങ്ങി വരുന്നത് പോലെ ഉണ്ട്. ഇപ്പോളും മുഖത്തു പ്രകാശം ഉണ്ട്. മുണ്ടും നാടനും ഉടുത്ത, കൈയിൽ സ്വർണ വളകൾ, കഴുത്തിൽ ഒരു സ്വർണ മാലയും…… ആകെ ഒരു പ്രൗഡഗംഭീരമായ അഴക് ആണ് അച്ഛമ്മക്ക്. ഞാൻ മുറ്റത്തു തന്നെ നിൽക്കുകയായിരുന്നു. അകത്തേക്കു കയറാൻ എങ്ങനെ…..?

അച്ഛമ്മ ഇറങ്ങി വന്നു എന്നെ കെട്ടിപിടിച്ചു

“എന്റെ കുട്ടി……. ”

അങ്ങനെ കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി

“നോക്ക് താ മോൾ എത്തിരിക്കണ് ”

അകത്തേക്കു നോക്കി അച്ഛമ്മ വിളിച്ചു പറഞ്ഞു

“വരാ ഇങ്ങട്ട് ഞാൻ ന്റെ കുട്ടീനെ ഒന്ന് കാണട്ടെ…… ”

ഞാൻ അച്ഛമ്മടെ അടുത്തേക് ചെന്നു. പേടിച്ചു പേടിച്ചാണ് ഞാൻ ചെന്നത്. അടുത്ത് എത്തിയതും അച്ഛമ്മ എന്നെ കെട്ടിപിടിച്ചു

“ന്റെ രവി….. അവനെ പോലെ തന്നെയാ കുട്ട്യേ നീ…… ”

“ഇല്ല്യ അമ്മേ ഇവൾ ജയേച്ചി തന്നെയാ ”

ഇളയച്ഛൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

“നീ പോടാ ഇവൾ എന്റെ രവി തന്നെയാ… നീ അകത്തേക്കു വാ അവിടെ എല്ലാരും ഇണ്ട് നിന്നെ കാണാൻ ”

ഞാൻ അച്ഛമ്മടെ കൈ പിടിച്ചിട്ട് അകത്തേക്കു കയറി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. അച്ഛന്റെ അടുത്ത അനിയൻ സജി ഇളയച്ഛൻ, ഇളയച്ഛൻമാരുടെ ഭാര്യമാർ ലേഖ ചിറ്റ, ഗൗരി ചിറ്റ, അവരുടെ മക്കൾ മിന്നു, അച്ചു, ആദി, മാളു ഇവരൊക്കെ എന്റെ കസിൻസ് ആണ്. അവിടെ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ആയിരുന്നല്ലോ പിന്നെ ക്ലാസ്സിലെ പിള്ളേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വന്നപ്പോൾ അവരെ ഒക്കെ കണ്ടപ്പോൾ എനിക്ക് വല്യ സന്തോഷം ആയി…. എല്ലാവരും എന്നെ ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ അകത്തു കയറി ഇരുന്നു…

ചിറ്റമാരിൽ ഒരാൾ എനിക്ക് ജ്യൂസ്‌ കൊണ്ടുവന്നു തന്നു

“മോൾക്ക്‌ ഞങ്ങളെ അറിയോ….? ”

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞൻ കുഴങ്ങി. അറിയില്ലെന്ന് പറഞ്ഞാൽ ശെരിയവില്ല

“ആഹ്.. അമ്മ പറഞ്ഞിട്ടുണ്ട്. ബട്ട് എനിക്ക് പേര് മാത്രേ അറിയുള്ളു ആരേം കണ്ടിട്ടില്ല”

“ഹ്മ്മ് ഞാൻ ഗൗരി സജി ഇളയച്ഛന്റെ ഭാര്യ ആണ് ഇത് ലേഖ പ്രകാശൻ ഇളയച്ഛന്റെ ഭാര്യ ആണ് ”

“ഓഹ് ശെരി ”

“മോൾക്ക്‌ താ ഇവിടെ അനിയന്മാരും അനിയത്തിമാരും ഒക്കെ ഉണ്ടെട്ടോ…. “ഗൗരി ചിറ്റ പറഞ്ഞു

ഞാൻ ആകാംഷയോടെ അവരെ നോക്കി

“മിന്നു അവരൊക്കെ എവടെ….? “ലേഖ ചിറ്റ മിന്നുവിനോട് ചോദിച്ചു

“അവരൊക്കെ അപ്രതുണ്ടമ്മേ. അവർക്കൊക്കെ നാണം ആണെന്ന് ”

“നാണോ എന്തിനു…? ”

അവർക്ക് നാണം ആണെന്ന് കേട്ടപ്പോ എനിക്ക് ചിരി വന്നു. എന്നെ കണ്ടിട്ട് ആണോ നാണം….?

“അയ്യേ മോശം…. എവടെ ഞാൻ നോക്കട്ടെ ”

ലേഖ ചിറ്റ അകത്തേക്ക് കയറി പോയി അകത്തുള്ള നാണക്കാരെ പുറത്തേക്ക് കൊണ്ടുവന്നു

“നോക്ക് രാഖി ഇത് മിന്നു ശെരിക്കും പേര് മീനാക്ഷി എന്നാണ് ഇത് അച്ചു മിഥുൻ ഇവർ രണ്ടുപേരും എന്റെയാ ” ലേഖ ചിറ്റ പറഞ്ഞു

“ഇത് ആദിത്യൻ ഇത് ആർച്ച ഇവർ ഗൗരിടെ കുട്ടികൾ ആണ്. ”

ഞാൻ എല്ലാവരെയും വാത്സല്യത്തോടെ നോക്കി നിന്നു

“മോൾക്ക്‌ എന്ത് ആവശ്യം ഉണ്ടെങ്കിൽ ഇവിടെ മിന്നു ഉണ്ടെട്ടോ ” ലേഖ ചിറ്റ പറഞ്ഞു

“ഓഹ് ആയിക്കോട്ടെ ഞാൻ വിളിച്ചോളാം ”

“ഗൗരി കുട്ടിക്ക് ഉള്ള മുറി വൃത്തി ആക്കിയോ..?” മുത്തശ്ശി ചോദിച്ചു

“ഉവ്വ് അമ്മേ രവിയേട്ടന്റെ മുറി വൃത്തി ആക്കിട്ടുണ്ട് ”

ഹായ് അച്ഛൻ താമസിച്ച മുറി. അത് എനിക്ക് ഇഷ്ടായി…… ഞാൻ വേഗം മുറിയിലെക്ക് നടന്നു മുകളിൽ ആണ് അച്ഛന്റെ മുറി… മരഗോവണികൾ ചവുട്ടി മുകളിൽ എത്തിയ ഞാൻ അച്ഛന്റെ മുറിയിലേക്കു നടന്നു. വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി….. വലിയ രണ്ടു അലമാരകൾ ഉണ്ട് മുറിയിൽ ജനലിനോട് ചേർതിട്ടിരിക്കുന്ന കട്ടിൽ മുറ്റത്തെ മാവിന്റെ ഒരു ചില്ല ജനലിനോട് ചേർന്ന് കിടക്കുന്നു. കിടക്കയിൽ ഇരുന്നാൽ വയൽ കാണാം.. ഉമ്മറതെ മുറ്റം കാണാം….

ഞാൻ എന്റെ ഹാൻഡ് ബാഗ് കട്ടിലിൽ വച്ചു എന്നിട്ട് അലമാരകളിൽ ഒരെണ്ണം തുറന്നു.നിറയെ പുസ്തകങ്ങൾ ആണ്. അച്ഛന് പണ്ട് മുതലേ വായന ഉണ്ട്… അച്ഛന്റെ പുസ്തകങ്ങൾ മാത്രേ അതിലുള്ളു എന്റെ അച്ഛൻ ഒരു സംഭവം തന്നെ….

“രാഖി താഴേക്കു വരൂ ” മുത്തശ്ശി എന്നെ വിളിച്ചു

“മോൾ പോയി കുളിച്ചിട്ട് വായോ അപ്പോഴത്തേക്കും ചിറ്റമാർ ഭക്ഷണം ഉണ്ടാക്കും

“അല്ല അച്ചമ്മേ ഇവിടെ എവിടെയാ ബാത്‌റൂം….? “

പുറത്ത് കുളിമുറി ഉണ്ട് പിന്നെ അപ്പുറത് കുളം und”

കുളം ഹായ് അത് മതി ഞാൻ ഇതുവരെ കുളം നേരിൽ കണ്ടിട്ടുമില്ല കുളിച്ചിട്ടുമില്ല അവിടെ പോകാം പക്ഷെ ഒറ്റയ്ക്ക് എങ്ങനെയാ…..

“അച്ഛമ്മ കൂടെ വരൂ എനിക്ക് അറിയില്ലലോ ”

“അതിനെന്താ ഞാൻ വരാം… ഗൗരി ആ കാച്ചിയ എണ്ണ ഇങ്ങോട്ട് എടുക്ക.ഈ കുട്ടീടെ മുടി കണ്ടില്ലേ ചകിരി പോലെ ഇരിക്ക ”

അച്ഛമ്മ എന്നെയും കൂട്ടി കുളത്തിലേക്കു നടന്നു കൂടെ മിന്നുവും ഉണ്ടായിരുന്നു…. ഞങ്ങൾ കുളത്തിൽ എത്തി ചുറ്റും മതിൽ കെട്ടിയിരിക്കുന്നു നല്ല പൊക്കത്തിൽ അപ്പുറത് പറമ്പ് ആണ് അവിടേക്കു അങ്ങനെ ആരും പോവില്ല അതിന്റെ അപ്പുറത് ആണ് മഞ്ചാടി കാവ്…… അവിടെ എന്തെങ്കിലും വിശേഷ ദിവസത്തിലെ പോകുള്ളൂ…. മഞ്ചാടി കാവ് അമ്മ പറഞ്ഞു ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അമ്മയും അച്ഛനും ആദ്യമായി ഇഷ്ടം തുറന്ന് പറഞ്ഞത് മഞ്ചാടി കാവിലെ ദേവിടെ മുന്നിൽ വച്ചായിരുന്നു.

“നോക്ക് ഇത് ഇവിടെ കാച്ചിയ എണ്ണയാണ് ഇത് തലേൽ പുരട്ടി തരാം അച്ഛമ്മ ആ മുടി അഴിക്ക് ”

ഞാൻ മുടി അഴിച്ചു അമ്മ അവിടെ വച്ച് ഹെയർ ഓയിൽ ഒക്കെ പുരട്ടാൻ പറഞ്ഞാൽ ഞാൻ കേൾക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ എന്റെ മുടി ഒട്ടും ഭംഗി ഉള്ളതോ നീട്ടമുള്ളതോ ആയിരുന്നില്ല

“പെൺകുട്ടികൾ ആയാൽ മുട്ടറ്റം മുടി വേണം നിന്റെ ചിറ്റമാരുടെ കണ്ടില്ലേ എന്തോരം മുടിയാ അവർക്ക് മിന്നുവിനും അതെ നല്ല മുടിയാ”

സത്യം പറഞ്ഞാൽ അവരുടെ മുടി കണ്ടപ്പോ എനിക്ക് ആസൂയ തോന്നി. എനിക്കും അത്ര തന്നെ മുടി വേണമെന്ന് ആഗ്രഹിച്ചു.

“എനിക്കും കിട്ടോ അത്രേം മുടി….? ”

“പിന്നെ മോൾക്കും കിട്ടും ഈ എണ്ണ തേച്ചാൽ മതിട്ടോ ”

അച്ഛമ്മ എന്റെ മുടിയിൽ എണ്ണ തേച്ചുകൊണ്ട് ഇരുന്നു.. ഹായ് നല്ല സുഖം ഉണ്ട് മുടിയിൽ അച്ഛമ്മ കൈ ഓടിക്കുമ്പോൾ.

“ഇനി മോൾ കുളിച്ചോളൂട്ടോ ”

ഞാൻ പതുക്കെ ഓരോ പടിയും ചവിട്ടി കുളത്തിൽ ഇറങ്ങി, നീന്താൻ അറിയാമായിരുന്നു എങ്കിലും ഞാൻ നീന്തിയില്ല കുളിയൊക്കെ കഴിഞ്ഞ് ഞാനും മിന്നുവും കൂടി

വീട്ടിലേക്ക് നടന്നു. അച്ഛമ്മ നേരത്തെ പോയിട്ടുണ്ടായി. മിന്നു കൂട്ടുള്ളത് കൊണ്ട് അച്ഛമ്മ പോയത്.

“ചേച്ചിക് അവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടോ….? ”

“ആഹ് ഉണ്ട് അവരൊക്കെ അവിടുള്ളവരാണ് ”

“ചേച്ചി ഇങ്ങോട്ട് പോരുമ്പോ അവരോടൊക്കെ പറഞ്ഞോ… “

“ആഹ് അവരോടൊക്കെ പറഞ്ഞു…. അവരുടെ വീട്ടുകാർ ഒകെ അവിടുള്ളവർ തന്നെയാ. പക്ഷെ അവരൊക്കെ ഇവിടെ വരാറുണ്ട് ”

“ആണോ ഇവിടെയോ ”

“ഇവിടെന്നു വച്ചാൽ ആഹ് ഇവിടെ ടൂറിസ്റ്റ് ഒക്കെ വരാറില്ലേ ഓരോ സ്ഥലങ്ങൾ കാണാൻ. ആഹ് അങ്ങനൊക്കെ അവർ വരാറുണ്ട് ” “അതെയോ ശെരിയ അച്ഛൻ കുറെ നാൾക്കു മുന്നേ കോഴിക്കോട് പോയപ്പോ സായിപ്പിനേം മദാമ്മാനേം കണ്ടുന്നു പറഞ്ഞു ”

“മ്മ് അതാ അവരൊക്കെ സ്ഥിരം വരാറുള്ളത് കൊച്ചി,കോഴിക്കോട്, വയനാട്, അങ്ങനെ കുറേ സ്ഥലത് പോകാറുണ്ട്.. എനിക്കും പോകാൻ ഉണ്ട് ഇവിടെ ഒരുപാട് സ്ഥലത്ത് ”

“ശോ എനിക്ക് ക്ലാസ്സ്‌ ഉണ്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ചേച്ചിടെ കൂടെ നിൽക്കായിരുന്നു. ”

“ഏഹ് അപ്പൊ നിങ്ങൾ ഇവിടല്ലേ താമസിക്കുന്നെ…? ”

“അല്ല ഞങ്ങൾ അമ്പലത്തിന്റെ അടുത്താണ് താമസം, ആദിയൊക്കെ തറവാടിന്റെ അടുത്ത് തന്നെയാ… ”

“പക്ഷെ എനിക്ക് നിന്നോട് സംസാരിക്കുന്നത് പോലെ അവരോട്….. ശോ കഷ്ടം ആയല്ലോ ”

“ചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും ”

“ഹം ശെരി, വാ ”

ഞങ്ങൾ വീട്ടിലെക്ക് കയറി ചെന്നപ്പോഴേക്കും ചിറ്റമാർ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായി…

നല്ല വിശപ്പ് ഉണ്ടായി എനിക്ക് അത് കൊണ്ട് തന്നെ സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി ഞാൻ കഴിച്ചു…. വളരെ സ്വാദ് ഉള്ള ഭക്ഷണം ആയിരുന്നു…. ചോറും സാമ്പാറും പപ്പടവും അവിയലും ഒക്കെ എന്റെ രുചി മുകുളങ്ങളെ ഉണർത്തി. പിസ്സയും ബർഗർ ഒക്കെ കഴിച്ചു മടുത്ത എനിക്ക് ഇത് ഒരുപാട് ഇഷ്ടം ആയി…..

“അമ്മ ഇവിടെ വെജിറ്റെറിയൻ ആണേ അതാ ചിക്കനും മീനും ഒന്നും ഇല്ലഞ്ഞതട്ടോ “ഗൗരി ചിറ്റ പറഞ്ഞു

“അത് സാരില്ല എനിക്ക് അങ്ങനെ എല്ലാം വേണം എന്ന് ഒന്നുമില്ല. ഞാൻ എല്ലാം കഴിക്കും ”

“മോൾക്ക് അങ്ങനെ കഴിക്കാൻ തോന്നിയാൽ ഞങ്ങൾടെ വീട്ടിലേക് പോന്നോളൂ അവിടെ ഇതൊക്കെ ഉണ്ടാകും ”

“ആഹ് ശെരി ”

അച്ഛമ്മ മീനും ഇറച്ചിയും ഒന്നും കഴിക്കില്ല. ഇവിടെ അച്ഛമ്മ മാത്രം ആണല്ലോ ഉള്ളത് അപ്പൊ പിന്നെ ആർക്കു വേണ്ടിയാണ് ഉണ്ടാക്കുന്നത് എന്ന് ഓർത്താണ് അച്ഛമ്മ അതൊക്കെ കഴിക്കുന്നത് നിർത്തിയത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ മിന്നുവിനും അച്ചുവിനും ആദിക്കും ഒക്കെ ഞാൻ മേടിച്ച ചോക്ലേറ്റ്സ് കൊടുത്തു.കൊണ്ടുവന്ന ടോയ്‌സും,ബിസ്ക്കറ്റ്സും കൊടുത്തു…. ചിറ്റമാർക്ക്‌ കൊടുക്കാൻ വേണ്ടി അമ്മ രണ്ടു മാല തന്നു

വിട്ടിട്ടുണ്ടായി. അവർക്ക് അത് കൊടുത്തപ്പോൾ ചിറ്റമാർക്ക്‌ സന്തോഷം കൊണ്ടോ എന്തോ കണ്ണുനിറയുന്നത് കണ്ടു ഞാൻ… ഇളയച്ഛൻമാർക്ക്‌ ഓരോ വാച്ച് പിന്നെ ഒറിജിനൽ റോസാപൂവിന്റെ സ്പ്രേയും…. ചോക്ലേറ്റ് കിട്ടിയ ശേഷം ആദി എന്റെ കൂടെ തന്നെ ആയിരുന്നു….

“എനിക്ക് ഒന്നും തന്നു വിട്ടില്ലേ അവൻ ” “അച്ഛമ്മക്ക് തന്നുവിടാതെ അച്ഛൻ എന്നെ ഇങ്ങോട്ട് അയക്കോ…? ”

ഞാൻ ബാഗിൽ നിന്നും ഒരു ബോക്സ്‌ എടുത്തു എന്നിട്ട് അത് അച്ഛമ്മക്ക് കൊടുത്തു. അച്ഛമ്മ അത് തുറന്നു….. അച്ഛമ്മ അത് കണ്ട ശേഷം കരയാൻ തുടങ്ങി. സത്യത്തിൽ എനിക്കുപോലും അറിയില്ല അതിൽ എന്താണ് എന്ന്.. ഞാനും അത് നോക്കി. അതിൽ ഒരു പഴയ സാരി. പിന്നെ ഒരു സ്വർണ മോതിരം, മാല, വള….. ഇതൊക്കെ അച്ഛൻ അച്ഛമ്മടെ പിറന്നാൾ ദിവസം മേടിച്ചു വച്ചിരുന്നത് ആണ്…….

അച്ഛമ്മ അച്ഛനെ കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങി…. കുറേ നേരം ഞാൻ ശ്രദ്ധിച്ചു കേട്ടുകൊണ്ട് ഇരുന്നു, പതിയെ ഞാൻ അച്ഛമ്മടെ മടിയിൽ കിടന്ന് ഉറങ്ങി പോയി….

(തുടരും)

90095cookie-checkചേച്ചി വിഷമിക്കണ്ട ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും 1

Leave a Reply

Your email address will not be published. Required fields are marked *