പേടിച്ചുവോ?

Posted on

അവൾ അകത്തേക്ക് പോയി മടങ്ങി വന്നു വീണ്ടും വിശാലമായ ചിരിയോടെ പറഞ്ഞു സോറി മാം കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരും ഏറിപ്പോയാൽ അരമണിക്കൂർ. അവളുടെ ചിരിക്കു മറുപടിയായി ഞാനും ഹൃദ്യമായി പുഞ്ചിരിച്ചു പറഞ്ഞു കുഴപ്പമില്ല ഞാൻ കാത്തിരിക്കാം. ഉടനെ തന്നെ അവൾ എനിക്ക് ഒരു പ്രൈസ് ലിസ്റ്റ് തന്നു അത് നോക്കിയ എന്റെ കണ്ണുകൾ തള്ളി പുറത്തുവന്നു ഒരെണ്ണം പോലും 4500 രൂപയിൽ താഴെ ഇല്ല. റേഡിയോ ഓൺ ആക്കി വെച്ച പോലെ ആ പെണ്ണ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അവസാനം ഞാൻ ഒരു ഫ്രൂട് ഫേഷ്യൽ കോംബോ 4500 നു ഉറപ്പിച്ചു
ഞാൻ ആ പതുപതുത്ത സോഫായിലമർന്നു ചില ആൾക്കാർ സ്റ്റൈലിസ്റ്റിനോട് തങ്ങൾക്കു വേണ്ട ഹെയർ സ്റ്റൈൽ ഒക്കെ ഘോര ഘോരം പ്രസംഗിക്കുന്നു.

കൂടുതലും ലേഡീസ് ആണ് സ്റ്റൈലിസ്റ്റുകൾ ആണുങ്ങളും ഉണ്ട്. വരുന്നവരിലും പോകുന്നവരിലും എല്ലാം പണക്കൊഴുപ്പിന്റെ ധാരാളിത്തം കാണാം. ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ എന്റെ പേര് വിളിക്കപ്പെട്ടു. ആശ്വാസത്തോടെ ഞാൻ എണീറ്റ് ലോകസുന്ദരിയുടെ അടുത്തേക്ക് ചെന്നു .
അവൾ ഞാനുമായി അകത്തേക്ക് കയറി അവിടെ ജിമ്മിലെ ട്രെയ്‌നറിനെ പോലെ ശരീരമുള്ള ഒരു സുന്ദരകോമളൻ അവനെ അവൾ എനിക്ക് പരിചയപ്പെടുത്തി. ” മാം ഇത് ഋഷി ഇയാൾ ആണ് മേമിനു ഫേഷ്യൽ ചെയ്യുന്നത്.. ഋഷി പ്ളീസ് ക്യാരി ഓൺ..”

എന്ത് ഒരു മെയിൽ സ്റ്റൈലിസ്റ്റോ ഏതോ ഒരുത്തൻ എന്റെ മുഖത്തു കൂടെ കൈകൾ ഓടിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടെ പാടായിരുന്നു, എനിക്ക് ഫീമെയിൽ വേണം എന്ന് അവളോട് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു പക്ഷെ അവിടെ ഒരു സീൻ ക്രീയേറ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. ഞാൻ അയാളെ പിന്തുടർന്നു.

അവൻ അവിടെ ഉണ്ടായിരുന്ന ആൾക്കാരെ ഒക്കെ പിന്നിട്ടു മുന്നിലേക്ക് ചെന്ന് അവിടെ ഉള്ള കോണി കേറി തിരിഞ്ഞു നോക്കി ഞാൻ പുറകെ ഇല്ലേ എന്ന് ഉറപ്പിച്ചു. മുകളിൽ ഒരു കോറിഡോറിൽ ആണ് ഞങ്ങൾ എത്തിയത് ഹോസ്റ്റൽ റൂമുകൾ പോലെ രണ്ടു വശങ്ങളിലും മുറികൾ ഒരു റൂം ഋഷി തുറന്നു എന്നോട് പറഞ്ഞു “പ്ലീസ് മാം ഗെറ്റ് ഇൻ” എന്റെ ഹൃദയം ഒന്നോ രണ്ടോ മിടിപ്പുകൾ മറന്നു പോയി ഞാൻ ധൈര്യം സംഭരിച്ചു ആ മുറിയിലേക്ക് പതുക്കെ കയറി.

ശീതികരിച്ച ആ റൂമിനുള്ളിൽ ഹൃദ്യമായ നറുമണം നിറഞ്ഞിരുന്നു നല്ല സ്ഥല സൗകര്യമുള്ള ആ മുറിയിൽ രണ്ടു അറ്റങ്ങളിലായി രണ്ടു ഇടത്തരം കട്ടിലുകളും അതിനോട് ചേർന്ന് രണ്ടു അഡ്ജസ്റ്റബിൾ കസേരകളും ഉണ്ടായിരുന്നു. ഒരു വശം ഉപയോഗത്തിൽ ആണ് ഒരു പുരുഷൻ കിടന്നിരുന്നു അയാളുടെ അരഭാഗം ഒരു ടവൽ കൊണ്ട് മറച്ചിരുന്നു.മുഖത്ത് മുഴുവൻ ഏതോ ക്രീം പുരട്ടി കിടന്ന അയാളുടെ മുഖത്ത് ഒരു ലേഡി എംപ്ലോയീ മസ്സാജ് ചെയ്തു കൊണ്ടിരുന്നു
ഋഷി പറഞ്ഞു മാം ഈ സീറ്റിൽ ഇരുന്നോളു.

മേടത്തിന്റെ പാക്കേജ് ഫ്രൂട്ട് പാക്ക് ഫേഷ്യലിന്റെ കൂടെ ഹാൻഡ് പ്ലസ് ലെഗ് പ്ലസ് ബാക്ക് മസ്സാജ് ആണ്. ഞാൻ പെട്ടന്ന് അറിയാതെ അയാളിൽ നിന്നും 2 സ്റ്റെപ് പുറകിലേക്ക് മാറി പോയി. എന്റെ ഹൃദയം പെരുമ്പറ മുഴക്കി. ഞാൻ എന്ത് ചെയ്യും മൊബൈൽ എടുത്തു എന്റെ ക്ലോസ് ഫ്രണ്ടിന് ആക്സിഡൻറ് പറ്റി എന്നഭിനയിച്ചു പെട്ടന്ന് പോണമെന്നു പറഞ്ഞാലോ? ഒന്നും തീരുമാനിക്കാൻ പോലും പറ്റാത്ത എന്റെ കാതുകളിൽ വീണ്ടും ഋഷിയുടെ ശബ്ദം മുഴങ്ങി മേം മെറ്റൽ ഐറ്റംസ് ഒക്കെ ഇങ്ങോട്ടു വച്ചോളു ഇയറിങ്‌സ്, ചെയിൻ, വളകൾ ഒക്കെ. പരിഭ്രാന്തിയോടെ ആധിക്യത്തിൽ എന്റെ മനസ്സ് യാന്ത്രികമായി അയാൾ പറയുന്നത് അനുസരിച്ചു എന്റെ പേഴ്‌സ് കൂടെ അയാൾ മേടിച്ചു വച്ചപ്പോൾ രക്ഷപെടാനുള്ള അവസാന ചാൻസും പോയി എന്റെ സെൽ ഫോൺ അതിലായിരുന്നു.

എന്റെ ഹൃദയത്തിന്റെ താളം ശിവമണിയുടെ തബലയായി. വിറയ്ക്കുന്ന വിരലുകളോടെ ഞാൻ എന്റെ കമ്മലും ഊരി വെച്ചു. വളകൾ ഊരി കൈ വിറയൽ കാരണം ഒരു വള താഴെ വീണു ഉരുണ്ടു അർദ്ധനഗ്നനായി കിടക്കുന്ന ആളുടെ കട്ടിലിനരികിലേക്കു ഉരുണ്ടു. ആ പെൺകുട്ടി പുറത്തേക്കു പോയി എന്ന് തോന്നുന്നു അവിടെ ഇല്ല. അയാൾ കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു ഞാൻ ഋഷിയെ നോക്കി അയാൾ ക്രീമിന്റെയും ലോഷന്റെയും കുപ്പികൾ കബോർഡിൽ നിന്നും എടുക്കുന്നതിൽ മുഴുകിയിരുന്നു.

7702cookie-checkപേടിച്ചുവോ?

Leave a Reply

Your email address will not be published. Required fields are marked *