മാലാഖ

Posted on

മനസ്സിൽ നിന്നാ മാലാഖയുടെ മുഖം മായുന്നില്ല, പുലർച്ചെ സ്വപ്നം കണ്ടാൽ അത് സംഭവിക്കുമെന്ന് കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. തന്റെ ഈ വെക്കേഷനിൽ ആ മാലാഖയെ കാണാൻ കഴിയുമോ. നാലു മണിക്കൂർ നേരം എക്കോണമി ക്ലാസ്സിൽ കാലു മടക്കി വച്ചുള്ള യാത്ര നൽകിയ ക്ഷീണം ആറു മണിക്കൂർ ഹോട്ടൽ മുറിയിൽ കിടന്നുറങ്ങി അവൻ തീർത്തു. ഉറക്കമുണർന്ന ഉടനെ റൂമിലെ ബാൽക്കണിയിലേക്ക് നടന്നു.

താൻ മൂന്നു വർഷക്കാലം ജീവിച്ച നഗരത്തെ അവൻ നോക്കി. മാവൂർ റോഡിലെ തിരക്കിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അവനു തോന്നി. പൊരി വെയിലത്തു ബൈക്ക് ഓടിച്ചു നടന്നു കയ്യും മുഖവും കരുവാളിച്ചിരുന്നു ഒരു കാലത്ത്. കരുവാളിപ്പ് മുഴുവനായി ഇപ്പോഴും പോയിട്ടില്ല, ഫുൾകൈ ടീഷർട്ട് ചുരുക്കി തന്റെ കയ്യിലേക്ക് നോക്കി കൊണ്ട് അവൻ നെടുവീർപ്പിട്ടു.

കുളിച്ചു ഫ്രഷ് ആയി റൂം ചെക്ക് ഔട്ട്‌ ചെയ്യാൻ റൂം പൂട്ടി പുറത്തോട്ട് ഇറങ്ങി. ലിഫ്റ്റിന്റെ ഡോർ തുറന്നു അകത്തേക്ക് കേറിയ ഉടനെ തന്നെ അതിനകത്തു ഉണ്ടായിരുന്ന നോർത്ത് ഇന്ത്യൻ സുന്ദരിയെ അവൻ ശ്രെദ്ധിച്ചു. സംസാരിക്കാൻ പോയിട്ട് മുഖത്തേക്ക് പോലും നോക്കാനുള്ള മടി കാരണം സ്‌ക്രീനിൽ ഫ്ലോർ നമ്പർ മാറുന്നത് നോക്കി നിന്നു. ആ പെൺകുട്ടീടെ ഫ്ലോർ എത്തിയപ്പോ അത് ഇറങ്ങി. മുഖത്തേക്ക് പോലും ശെരിക്ക് നോക്കാൻ കഴിയാത്തതിന്റെ വിഷമത്തോടെ ബാക്കി യാത്ര അവൻ തനിച്ചായിരുന്നു.

റൂം ചെക്ക് ഔട്ട് ചെയ്ത് ഹോട്ടൽ ലോബിയിൽ തന്നെ ഇരുന്നു ആലോചിച്ചു, KSRTC സ്റ്റാൻഡിലേക്ക് ഒരു ഓട്ടോ പിടിക്കാം. ബസ് ബുക്കിംഗ് ടൈം അവൻ ഫോണിൽ നോക്കി, 9 pm , ഇപ്പൊ സമയം 4 മണി ഇനി 5 മണിക്കൂർ കൂടെ ഉണ്ട്. പതുക്കെ പോയാൽ പോരെ, ഉച്ചക്ക് ഒന്നും കഴിച്ചിട്ടുമില്ല, സോപാനം റസ്റ്ററന്റിൽ കേറി ഒരു മസാല ദോശ കഴിക്കാം.

“ഹ്മ്മ് ടേസ്റ്റ് ഒന്നും മാറിയിട്ടില്ല” പഴയ ഓർമ്മകൾ വീണ്ടും തേടി വരുന്ന പോലെ. ഈ നഗരം തനിക്ക് നല്ല ഓർമ്മകൾ മാത്രമേ തന്നിട്ടുള്ളു നന്ദിയോടെ അവനോർത്തു.

ബാക്കി സമയം ബസ് സ്റ്റാൻഡിൽ ഇരുന്നു കൊതുകു കടി കൊള്ളാം, അവൻ ഓട്ടോ പിടിച്ചു.

സ്റ്റാൻഡിൽ അത്യാവശ്യം നല്ല തിരക്കുണ്ട്, ബസ് വരാൻ സമയം ആവാറായി അവൻ സ്റ്റാൻഡിലേക്ക് വരുന്ന ഓരോ ബസിനേയും ശ്രെദ്ധിച്ചു തന്റെ ബസ് ആണോ അത്. ഐരാവത് എന്നെഴുതി കൊണ്ട് ഒരു സ്കാനിയ ബസ് അകത്തേക്ക് പ്രവേശിച്ചു, അവൻ ബസ് നമ്പർ നോക്കി, ഉവ്വ് ഇത് തന്നെ. ആൾക്കാർ അത്യാവശ്യം ഉണ്ട്. എല്ലാവരും ബുക്ക് ചെയ്തതാണോ, ഇത്രേം പേര് ഈ ബസിൽ കൊള്ളുമോ. ഇങ്ങനെ പല ചിന്തകൾ അവന്റെ മനസ്സിലൂടെ ഓടി.

ബസിൽ കേറാനുള്ളവരുടെ തിരക്ക് കഴിഞ്ഞപ്പോ അവൻ ഡോറിനടുത്തേക്ക് നടന്നു. ഫോൺ ഉയർത്തി കാണിച്ചപ്പോ കണ്ടക്ടർ വാങ്ങി പരിശോധിച്ചു സീറ്റ് കാണിച്ചു കൊടുത്തു. താൻ ഇഷ്ടത്തോടെ ബുക്ക് ചെയ്ത വിൻഡോ സീറ്റ്, AC അത്യാവശ്യം കൂട്ടി തന്നെ ഇട്ടിട്ടുണ്ട്. തന്റെ ജാക്കറ്റ് ബാഗിൽ നിന്ന് പുറത്തെടുത്തു അവനിട്ടു. ബാഗ് മുകളിൽ ലഗേജ് കാരിയറിൽ വെച്ച് ഫോൺ കയ്യിലെടുത്തു അവൻ സീറ്റിൽ ഇരുന്നു. 3 മിസ്സ്ഡ് കാൾ കോൺടാക്ട് നെയിം “Mom”. അമ്മയെ ഫ്‌ളൈറ് ഇറങ്ങിയ ഉടനെ വിളിച്ചതാ, ബസ് എടുക്കാറായെന്നു വിളിച്ചു പറഞ്ഞേക്കാം അവൻ തിരിച്ചു വിളിച്ചു. ഫോൺ കട്ട് ചെയ്ത് സീറ്റ് പൊസിഷൻ കറക്റ്റ് ചെയ്ത് അവൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി, സ്റ്റാന്റിനകത്തേക്ക് സ്റ്റെപ് കേറി ഒരു പെൺകുട്ടി ഓടി വരുന്നു. ഈ ബസിനെ തന്നെ ലക്‌ഷ്യം വെച്ച് കൊണ്ടാണ് ഓടി വരുന്നതെന്ന് അവനു മനസ്സിലായി, പതുക്കെ വന്ന മതി മോളെ ഈ ബസ് എടുക്കാൻ ഇനീം സമയം ഉണ്ട് എന്നുറക്കെ പറയണമെന്ന് അവനു തോന്നിയെങ്കിലും സമയവും സാഹചര്യവും നോക്കി വേണ്ടെന്നു വെച്ചു. കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചു ആ പെൺകുട്ടിക്ക് സീറ്റ് കാണിച്ചു കൊടുത്തു. ഇങ്ങോട്ടാണോ ചൂണ്ടുന്നതു അവനൊന്നു പതുങ്ങി, തൊട്ടടുത്ത സീറ്റിൽ തന്നെ ആ പെൺകുട്ടി വന്നിരുന്നു. അത്യാവശ്യം സ്പേസ് ഉള്ളത് കാരണം മുട്ടി ഉരുമ്മുന്നൊന്നുമില്ല. അവൻ തല ചരിച്ചു ആ പെൺകുട്ടിയെ ഒന്ന് നോക്കി, കാണാൻ കൊള്ളാം ഒരു 22 വയസ്സ് കാണുമായിരിക്കും. കോളേജിൽ പഠിക്കുന്ന പെൺപിള്ളേർക്കൊക്കെ എന്തൊരു ജാടയാ, ഇതും ആ ടൈപ്പ് തന്നെ മിണ്ടാൻ നോക്കിയാ ജാഡ കാരണം വെറുത്തു പോയാലോന്ന് വെച്ച് അവൻ ഫോണിലേക്ക് തന്നെ നോക്കി കൊണ്ട് ഇരുന്നു. ഇയർഫോൺ വെച്ച കാരണം ഇനി ഇങ്ങോട്ട് മിണ്ടാൻ വരുമോ എന്ന പേടിയും വേണ്ട, മ്യൂസിക് പ്ലയെർ തുറന്ന് ഡിവോഷണൽ സോങ്‌സ് പ്ളേ ലിസ്റ്റ് അവൻ ഓപ്പൺ ചെയ്തു. അമ്മ പ്രത്യേകം പറഞ്ഞു ഓർമിപ്പിച്ചു വിട്ടതാ യാത്ര ചെയ്യുമ്പോ ഇത് കേട്ട് കൊണ്ട് പോണമെന്ന്, അമ്മ അടുത്തൊന്നുമില്ല എങ്കിലും പറഞ്ഞത് ചെയ്യാതിരിക്കാൻ അവനു തോന്നിയില്ല. കുറച്ചു സമയത്തേക്ക് ചെവിയിൽ നിന്ന് അവൻ ഇയർ ഫോൺ മാറ്റി വെച്ചു. ബസ് പുറപ്പെടാൻ സമയം ആയി. അവനാ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി,

അലസമായി ഫോണിൽ ഏതോ ഒരു ആപ്പ് ഓപ്പൺ ആക്കി സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നു, വല്ല ഫേസ്ബുക്കോ ഇൻസ്റാഗ്രാമോ ആവും ഫോട്ടോക്ക് ആവശ്യത്തിന് ലൈക് കിട്ടിയില്ലെന്നു തോന്നുന്നു. ചെറിയ ഒരു വിഷാദം മുഖത്തുള്ളത് കൊണ്ട് അവനു തോന്നി. തന്റെ ഫോണിലേക്ക് നോക്കുന്നത് കണ്ട ആ പെൺകുട്ടി പെട്ടന്ന് അവനെ തിരിഞ്ഞു നോക്കി “വാട്ട് എ ക്രീപ്” എന്ന് വിചാരിച്ചു കാണുമല്ലോ എന്ന് മനസ്സിൽ പറഞ്ഞ അവൻ പെട്ടന്ന് മുഖം മാറ്റാൻ തുനിഞ്ഞു. പക്ഷെ അവളുടെ ഭാഗത്തു അങ്ങനെ ഒരു ഭാവവും അവൻ കണ്ടില്ല ചെറിയ ഒരു ചിരി മാത്രം. അവനും തിരിച്ചു ചിരിക്കാൻ ശ്രെമിച്ചു ശീലമില്ലാത്ത കൊണ്ടാവാം ചിരി തന്നാണോ പുറത്തേക്ക് കണ്ടത് എന്നവന് ഉറപ്പില്ലായിരുന്നു. വാക്കുകൾ എല്ലാം തൊണ്ടയിൽ തന്നെ തടഞ്ഞത് കൊണ്ട് ഒന്നും മിണ്ടിയില്ല, ശ്രെദ്ധ വീണ്ടും വിൻഡോയിലൂടെ പുറത്തേക്ക്. ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങി.

അവൾ വീണ്ടും ഫോണിലേക്ക് തന്നെ നോക്കി കൊണ്ടിരിക്കാൻ തുടങ്ങി. അവന്റെ കണ്ണുകൾ വീണ്ടും അവനറിയാതെ അവളുടെ ഫോണിലേക്ക് തന്നെ പോയി. അവൾ വാട്സാപ്പാണ് നോക്കി കൊണ്ടിരിക്കുന്നത്, ആരോ അയച്ചു കൊടുത്ത ഫോട്ടോസ്. അവൾ അവളുടെ ഫോൺ അവനു വ്യക്തമായി കാണാൻ പറ്റുന്ന പോലെ പിടിച്ചിട്ടു പറഞ്ഞു “എന്റെ മോളാണ്, ഇന്നവൾടെ മൂന്നാം പിറന്നാൾ ആയിരുന്നു”.

മോളോ… അവനൊന്നു പതറി, പതർച്ച പുറത്തു കാണിക്കാതെ അവൻ അവൾ നീട്ടിയ ഫോണിലേക്ക് നോക്കി. ഒരു കൊച്ചു സുന്ദരി, സത്യത്തിൽ അമ്മയേക്കാൾ സുന്ദരിയാ.

“സുന്ദരി.. .മോൾടെ പേരെന്താ?” അവൻ ചോദിച്ചു…. “ജെന്നിഫർ” അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു..

“പിറന്നാൾഅഘോഷിച്ചേിട്ടു തിരിച്ചു പോവാണോ?”

“അല്ല ഞാൻ അവളെ കാണാൻ വേണ്ടീട്ടാ ഇപ്പൊ പോകുന്നെ.”

എന്ത് ഭർത്താവാ ഈ കുട്ടീടെ, മോൾടെ പിറന്നാൾ അമ്മ ഇല്ലാതെ ആഘോഷിക്കുന്നു. അവനത് അവളോട് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു.

“അമ്മ ഇല്ലാതെ ആണോ പിറന്നാൾ അഘോഷിച്ചേ??”

“എനിക്ക് ലീവ് ഇല്ലായിരുന്നു ലീവ് റിക്വസ്റ്റ്ചെയ്തത്അപ്പ്രൂവ് ആയില്ല.അപ്പോഴാ ഞാൻഅപ്പയോട്പറഞ്ഞത് മോള് വല്യ സന്തോഷത്തിൽ അല്ലെ നമ്മള് പ്ലാൻ ചെയ്തപോലെ തന്നെ സെലിബ്രേറ്റ് ചെയ്യാമെന്ന്. ഞാനില്ല എന്ന കുറവ് മാത്രമല്ലേ ഉണ്ടാവുള്ളു.. അത് സാരല്ല്യാ”

“അത് മോൾക്ക് വിഷമായി കാണുമല്ലേ മോൾടെ പപ്പാ ഉണ്ടായാലും അമ്മ ഉള്ള പോലെ ആവില്ലലോ…”

“മോൾടെ പപ്പ അല്ല എന്റെ അപ്പയോടാ ഞാനിതെല്ലാം പറഞ്ഞെ..”

“അതെന്താ മോൾടെ പപ്പ ഇല്ലേ..”

“ഇല്ല..”

ആ ചോദ്യം വേണ്ടായിരുന്നു എന്ന് അവളുടെ മറുപടി കേട്ടു കഴിഞ്ഞപ്പോൾ അവനു തോന്നി..

“ഐ ആം സോറി..”

“ഇറ്റ്സ് ഓക്കേ….”

മൂഡ് മാറ്റാൻ ഉള്ള ശ്രെമത്തിൽ അവൻ അവളോട് ചോദിച്ചു..

“മോൾക്ക് ഒരുപാട് പ്രെസെന്റ്സ് എല്ലാം കിട്ടിയിട്ടുണ്ടാവും അല്ലെ, വല്യ സന്തോഷം ആയിട്ടുണ്ടാകുമല്ലോ..”

“യാ.. ഇറ്റ്സ് ട്രൂ.. ഞാൻ എന്താ ഗിഫ്റ് കൊണ്ട് വരുന്നേ എന്ന് നോക്കി ഇരിക്കാവും ആളിപ്പോ”

“ലീവ് കിട്ടിയില്ലെന്ന് പറഞ്ഞിട്ട് ഇപ്പൊ എങ്ങനാ ലീവ് കിട്ടിയേ..”

“ഇത് വീക്കെൻഡ് അല്ലെ”

“ഓ ഞാനത് ഓർത്തില്ല, സോറി”

“ഹിഹി ഇറ്സ് ഓക്കേ”

“മോൾക്ക്‌ എന്താ ഗിഫ്റ്റ് വാങ്ങിയതെന്ന് പറഞ്ഞില്ല”

“ഞാൻ ഞാൻ ഒന്നും മേടിച്ചില്ല, ലാസ്റ്റ് മിനുട്ടിൽ ബുക്ക്‌ ചെയ്തതാ ടിക്കറ്റ് എറണാകുളത്തു എത്തീട്ട് അവിടന്ന് മേടിക്കണം”

“ഈ സമയത്ത് കടകളൊക്കെ ഉണ്ടാകുമോ, എങ്ങനാ ഒറ്റക്ക് ഈ സമയത്ത് വാങ്ങിക്കാൻ പോകുന്നെ?”

“ഇന്നല്ലെങ്കിൽ നാളെ മേടിക്കണം”

“ഒക്കെ, രാത്രി അല്ലെ ആരാ പിക്ക് ചെയ്യാൻ വരുന്നേ?”

“അതെ.. എന്റെ പേര് വിളിക്കാം ട്ടോ, ഇയാള് എന്നൊന്നും വിളിക്കുന്നത് എനിക്കിഷ്ടല്ല”

“നമ്മൾ പേര് പറഞ്ഞു പരിചയപെട്ടില്ലലോ”

“സൊ.. സോറി.. ആൻ” വലതു കൈ നീട്ടി അവൾ പറഞ്ഞു.

“ജിൻസ്” സോഫ്റ്റ്‌ ഷേക്ക്‌ ഹാൻഡോടു കൂടി അവൻ പറഞ്ഞു.

“സൊ ജിൻസ്, എറണാകുളം ആണോ വർക്ക്‌ ചെയ്യുന്നേ?”

“നോപ്..”

“പിന്നെ?”

“ഞാൻ അബ്രോഡ് ആണ്, ദുബായ്. വെക്കേഷൻ ആയിട്ട് വന്നതാ”

“അപ്പൊ നാട് ഇവിടാണോ”

“നാടെന്ന് പറഞ്ഞാൽ എനിക്ക് സ്പെസിഫിക് സ്ഥലം ഇല്ല, ഇപ്പൊ ജീവിക്കുന്നത് എവിടാണോ അതാണ്‌ നാട്. സൊ കറന്റ്‌ലി ദുബായ്”

“ഓക്കേ.. ഫാമിലി എല്ലാം എവിടാ?”

“അവരവിടെ തന്നെ, അമ്മ,യങർ സിസ്റ്റർ”

“വെക്കേഷൻ ആയിട്ട് എറണാകുളം ആണോ കാണാൻ വരുന്നേ??”

“അത്ര മോശം സ്ഥലം ആണോ??” അവൻ ചിരിച്ചു

“ചുമ്മാ പറഞ്ഞതാണേ, ഞാനൊരു ബൈക്ക് ബുക്ക്‌ ചെയ്തിരുന്നു അതിന്റെ ഡെലിവറി എടുക്കണം”

“വൗ.. കൊള്ളാലോ.. എന്നിട്ട് എങ്ങോട്ടാ യാത്ര?”

“ചുമ്മാ ഒരു ഓൾ ഇന്ത്യ ട്രിപ്പ്‌”

“ഹാഹാ അത് പൊളിച്ചു, ഓൾ ദി ബെസ്റ്റ്, ഒറ്റക്കാണോ?”

“എന്റെ ഫ്രണ്ട് കൂടെ ഉണ്ടായിരുന്നു പ്ലാനിൽ, പക്ഷെ ലീവ് ഇല്ലാത്തതു കാരണം ഇല്ല”

“ഗേൾഫ്രണ്ട് ആണോ?”

“ഹിഹി അല്ല, സിംഗിൾ ആണ്”

“അപ്പൊ സോളോ ട്രിപ്പ്‌ ആണ് പ്ലാൻ”

“ഇനിയിപ്പോ അതല്ലേ പറ്റു”

“എനിക്കും വലിയ ആഗ്രഹം ആയിരുന്നു ഇങ്ങനെ യാത്രകൾ പോവാൻ, പക്ഷെ ജീവിതം ആഗ്രഹിക്കുന്ന പോലെ ആവില്ലലോ”

“അതൊക്കെ നമ്മുടെ തോന്നൽ ആണെന്നെ ഞാൻ പറയുള്ളു, എന്റെ കാര്യം തന്നെ പറയാം കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ നാട്ടിൽ ജോലി ചെയ്യായിരുന്നു. ഹിമാലയത്തിൽ പോവണം എന്നൊക്കെ പറയും, പക്ഷെ ഈ ജന്മത്തിൽ നടക്കാത്ത ആഗ്രഹം എന്ന് പറഞ്ഞു എല്ലാരും കളിയാക്കി, പക്ഷെ ഒരു വർഷം കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോ എനിക്ക് തന്നെ അത്ഭുതം തോന്നും ഇവിടെ വരെ ഞാൻ എങ്ങനാ എത്തിയതെന്ന്”

“കാശുള്ളതിന്റെ മിടുക്കാ”

“നമ്മള് രണ്ട് പേരും ജഡ്ജ് ചെയ്യാൻ മിടുക്കുള്ളവരാ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെന്താ അങ്ങനെ പറഞ്ഞെ?”

“ഞാൻ ആൻനെ ആദ്യം കണ്ടപ്പോ ഏതോ കോളേജിൽ പഠിക്കുന്ന ജാഡ തെണ്ടി എന്നാ വിചാരിച്ചേ” ചമ്മലോടെ അവൻ പറഞ്ഞു.

“ഹിഹി അത് ഞാൻ സഹിച്ചു, പ്രായം കുറവല്ലേ തോന്നിച്ചുള്ളു ആം ഹാപ്പി”

“ആക്ച്വലി അമ്മച്ചി ആണല്ലേ?”

“വേണ്ട മോനെ അത്ര പ്രായം ഒന്നുല്ലാ”

“ശെരി അത് വിട്, പുറത്തേക്ക് നോക്കിക്കേ തൃശൂർ എത്താറായി ബസ്സിവിടെ കുറച്ചു സമയം നിർത്തും നമുക്ക് എന്തെങ്കിലു കഴിച്ചാലോ?”

“എനിക്ക് വിശപ്പൊന്നുമില്ല ഒരു കാപ്പി കുടിക്കാം” ഉറക്ക ചടവോടെ അവൾ പറഞ്ഞു.

തൃശൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി അടുത്ത് കണ്ട കഫെറ്റീരിയയിലേക്ക് അവർ നടന്നു.

ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ആൻ ഫോൺ അറ്റൻഡ് ചെയ്തു.

“ഹലോ.. ആ മോളെ ഞാൻ തൃശൂർ എത്തിയഡാ, ഒരു കാപ്പി കുടിക്കുവാ”

“ഹ്മ്മ് അതെ.. നീ സമയത്തു അവിടെ എത്തുമോ? അതോ ഞാൻ നിന്നെ ഉറക്കത്തിന് എണീപ്പിക്കേണ്ടി വരോ??”

“ശെരി ഞാൻ എത്താറാവുമ്പോ വിളിക്കാം.. ബൈ”

“ആരാ പിക്ക് ചെയ്യാൻ വരുന്നേ” അവൻ ചോദിച്ചു

“എന്റെ സിസ്റ്റർ ആണ്”

“ഓ ഓക്കേ, പിന്നെ നാളെ സൺ‌ഡേ ആയിട്ട് എന്താ പ്ലാൻ ഉള്ളെ?”

“പള്ളിയിൽ പോണം പിന്നെ മോൾടെ കൂടെ ഒരു ഔട്ടിങ്, നമ്മളെന്താ നാളെ പരിപാടി”

“എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ, അവനെ കാണണം, പിന്നെ ചുമ്മാ കറക്കം തിങ്കളാഴചയെ എനിക്ക് ബൈക്ക് കിട്ടുള്ളു. ഒരു ദിവസം നേരത്തെ വന്നത് ചുമ്മാ കറങ്ങാനാ”

“ഭാഗ്യവാൻ.. ”

“സത്യം.. നമ്മളാഗ്രഹിക്കുന്ന പോലെ ലൈഫിൽ സംഭവിക്കുന്നത് ഭാഗ്യം തന്നാണ്”

“എന്തോ എന്റെ ജീവിതത്തിൽ എനിക്കങ്ങനെ തോന്നിയിട്ടില്ല, ഞാൻ ആഗ്രഹിക്കുന്ന പോലെ സംഭവിച്ചതെല്ലാം എനിക്ക് സങ്കടം മാത്രേ നൽകിയിട്ടുള്ളൂ”

“അതെന്താ..” അവൻ ഒഴിഞ്ഞ കപ്പ് താഴെ വെച്ച് ചോദിച്ചു

അവൾ ഒന്നും മിണ്ടിയില്ല..

ദൂരെ നിന്ന് ബസിന്റെ ഹോൺ ശബ്ദം കേട്ട് അവരെഴുന്നേറ്റ് നടന്നു. ബസിൽ കേറിയ ശേഷവും അവർ കൂടുതൽ ഒന്നും സംസാരിച്ചില്ല..

അവളോട് കൂടുതലൊന്നും അതിനെ പറ്റി ചോദിച്ചു വിഷമിപ്പിക്കണ്ട എന്നവന് തോന്നി.

ആലുവ കഴിഞ്ഞപ്പോ ആൻനെ ഉറക്കത്തിൽ നിന്നുണർത്തി അവൻ പറഞ്ഞു

“സിസ്റ്ററെ വിളിക്കുന്നില്ലേ”

ധൃതിയിൽ ഫോൺ എടുത്ത് അവൾ വിളിക്കാൻ തുടങ്ങിയതും ഫോൺ ഓഫ് ആയതും ഒരുമിച്ച് ആയിരുന്നു.

“ഓ ഗോഡ്.. ചാർജ് തീർന്നു, ചാർജർ കയ്യിലില്ല”

“നമ്പർ ഓർമ്മ ഉണ്ടോ, എന്റെ ഫോണിൽ നിന്ന് വിളിക്കാം” ഫോൺ അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു

“ഓർമ്മ ഉണ്ടെന്ന് തോന്നുന്നു, ഡയൽ ചെയ്തു നോക്കട്ടെ” ഫോൺ കയ്യിലെടുത്തു നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു

“ഭാഗ്യം നമ്പർ മാറിയില്ല, അവൾടെ കാളർ ട്യൂൺ തന്നെ”

“ഹലോ.. മോളെ ഇത് ഞാനാ. എന്റെ നമ്പർ ഓഫ് ആയി പോയി ഇത് എന്റെ കൂടെ ട്രാവൽ ചെയ്യുന്ന പുള്ളിടെ നമ്പർ ആണ്.. ഞാൻ അര മണിക്കൂർ കൊണ്ട് കലൂർ എത്തും.. നീ അവിടെ തന്നെ വേണേ.. ഓക്കേ ബൈ” ഫോൺ തിരികെ കൊടുത്ത അവൾ അവനോടു ചോദിച്ചു

“ജിൻസ് എവിടാ സ്റ്റേ, ഞങ്ങൾ ഡ്രോപ്പ് ചെയ്യാം”

“അതൊന്നും വേണ്ട ഞാൻ ഊബർ പിടിച്ചു പൊക്കോളാം, ആൻ കലൂർ അല്ലെ ഞാൻ വൈറ്റില ആണ് ഇറങ്ങുന്നേ, എന്റെ ഹോട്ടൽ അവിടെ അടുത്താ”

ബസ് കണ്ടക്ടർ കലൂർ ആരെങ്കിലും ഇറങ്ങാനുണ്ടോ എന്ന് ചോദിക്കുന്നത് കേട്ട് ആൻ ഇറങ്ങാൻ തയ്യാറെടുത്തു.

“ഞാൻ അപരിചിതരോട് അത്ര അധികം സംസാരിക്കുന്ന കൂട്ടത്തിൽ ഒന്നും അല്ല, പക്ഷെ ജിതിനോട് എനിക്ക് പണ്ട് പരിചയം ഉണ്ടായിരുന്ന ആരോടോ ഉള്ള പോലെ ഒരു അടുപ്പം”

“സെയിം പിഞ്ച്” അവൻ അവൾക്കൊരു ഫിസ്റ് പഞ്ച് കൊടുത്തു പറഞ്ഞു

“ഞാൻ ഇവിടെ ഇറങ്ങുന്നു, വീണ്ടും കാണാം” അവൾ യാത്ര പറഞ്ഞു കൈ കൊടുത്തു നടന്നു

അവൻ അവളിരുന്ന സീറ്റിലേക്ക് നോക്കി, ആൻ ഫോൺ എടുക്കാൻ മറന്നു. ചാർജ് ഇല്ലാത്ത ഫോൺ ബസിൽ തന്നെ ഇട്ടിട്ടു പോയി.

ബസ് അപ്പോഴേക്കും വൈറ്റില എത്താറായിരുന്നു. അവൻ ആ ഫോൺ പോക്കറ്റിൽ ഇട്ടു. മുകളിൽ നിന്ന് തന്റെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു..

ഇപ്പോ തന്നെ വിളിച്ചു പറയണോ, ഫോൺ കാണാതെ വിഷമിച്ചു ഇരിക്കാണെങ്കിലോ. എന്താണെങ്കിലും വിളിക്കാം. അവൻ ഫോൺ എടുത്ത് അവസാനം ഡയൽ ചെയ്ത നമ്പറിൽ വിളിച്ചു.

“ഹലോ” ഫോൺ അറ്റൻഡ് ചെയ്ത ഉടനെ അവൻ പറഞ്ഞു

“ഹലോ പറഞ്ഞോളൂ” അത്ര ഒന്നും മധുരമില്ലാത്ത പക്ഷെ കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തിൽ മറു വശത്തു നിന്ന് മറുപടി

“ജിൻസ് ഹിയർ.. ആൻ ഉണ്ടോ അടുത്ത്? പുള്ളിക്കാരി ഫോൺ ബസിൽ മറന്നു വെച്ചു”

“ഞാൻ കൊടുക്കാം” ഫോൺ കൈ മാറുന്ന ശബ്ദം അവ്യക്തമായി എന്തോ പറയുന്നുമുണ്ട്

“ഹലോ ജിൻസ്.. താങ്ക് ഗോഡ്.. ഞാൻ നാളെ ബസ് അന്വേഷിച്ചു പോവണമെന്ന് വിചാരിച്ചു ഇരിക്കയായിരുന്നു”

“എന്റെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കാമായിരുന്നില്ലേ”

“നമ്പർ ഇല്ലാലോ എന്റെ കയ്യിൽ”

“എന്റെ നമ്പറിൽ നിന്നല്ലേ നേരത്തെ സിസ്റ്ററെ വിളിച്ചത്? അതിൽ തിരിച്ചു വിളിച്ചാൽ പോരെ. എനിവെയ്‌സ്”

“സോറി, ഞാനാ കാര്യം ഓർത്തില്ല, ഇപ്പൊ എവിടാ ഉള്ളെ? ഞങ്ങൾ അങ്ങോട്ട് വരാം”

“ഞാൻ വൈറ്റില ഹബ്ബിൽ തന്നെ ഉണ്ട്, ടാക്സി നോക്കി കൊണ്ട് ഇരിക്കുന്നു”

“ഒന്ന് വെയിറ്റ് ചെയ്യണേ ഞങ്ങൾ അങ്ങോട്ട് വരാം, അല്ലെങ്കിൽ എൻട്രൻസ് ന്റെ അടുത്തേക്ക് വരാൻ പറ്റുമോ”

ഒരു പതിനഞ്ചു മിനിറ്റ് അവരേം കാത്ത് അവനവിടെ നിന്നു, നട്ട പാതിരാ നേരത്തു ഉറക്കം കളഞ്ഞു നില്ക്കാൻ നല്ല രസം അവനാലോചിച്ചു ചിരി വന്നു.

ഒരു വൈറ്റ് സ്വിഫ്റ്റ് കാർ മുന്നിൽ വന്നു നിർത്തി. ആൻ മുന്നിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൻ അവളുടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് അവൾക്കു കൊടുത്തു.

ആൻ കാറിന്റെ ഡോർ വീണ്ടും തുറന്നു ഉള്ളിലേക്ക് നോക്കി എന്തോ പറഞ്ഞു. കാർ ഹെഡ് ലൈറ് ഓഫ് ചെയ്ത് ഒരാൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.

മുഖത്തിന്റെ ഒരു വശത്തേക്ക് വീണു കിടക്കുന്ന പാതി കളർ ചെയ്ത ചുരുണ്ട മുടി നീക്കി അവൾ അവന്റെ അടുത്തേക്ക് നടന്നു

“ഹായ് ആം എലേന” അവൾ കൈ നീട്ടി

ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും കുറച്ചില്ല. ഒരു നൂറു വർഷം തനിക്കീ മുഖവും നോക്കി ഇരിക്കാമെന്ന് അവനു തോന്നി.

“ഹായ്.. ഐ ആം ജിൻസ്” എന്ന് പറഞ്ഞു അവൻ കൈ നീട്ടി. ഇല്ല ശബ്ദം പുറത്തു വരുന്നില്ല, കൈ അനങ്ങുന്നില്ല. ഒരു നിമിഷത്തേക്ക് ഫ്രീസ് ആയി അവനവിടെ നിന്നു..

“ഹേയ് ജിൻസ് വാട്ട് ഹാപ്പെൻഡ്” ആൻന്റെ സംസാരം അവനെ ഉണർത്തി

“സോറി.. ഐ ആം ജിൻസ്” എലേനക്കു കൈ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു

അത്യാവശ്യം ജാഡ ഉള്ള കൂട്ടത്തിൽ ആണ് എലേന എന്ന് അവളുടെ മുഖത്ത് നിന്ന് അവനു വായിച്ചെടുക്കാൻ പറ്റി. ഒരു ഹോപ്പും വേണ്ട..

“ജിതിനെ ഞങ്ങൾ എവിടാ ഡ്രോപ്പ് ചെയ്യണ്ടേ” ആൻ ചോദിച്ചു

“ഇറ്സ് ഓക്കേ ആൻ, ഡോൺ വറി എബൌട്ട് മി നിങ്ങൾ ലേറ്റ് ആവണ്ട” ആ ഔക്വഡ് സിറ്റുവേഷനിൽ നിന്ന് രക്ഷപെടാൻ അവൻ ആവതും ശ്രെമിച്ചു.

“അത് പറഞ്ഞാൽ പറ്റില്ല, എനിക്ക് വേണ്ടി കുറെ സമയം കളഞ്ഞതല്ലേ പ്ലീസ് ഗെറ്റ് ഇൻ” കാറിന്റെ ബാക് ഡോർ തുറന്നു കൊണ്ട് ആൻ വീണ്ടും നിർബന്ധിച്ചു

പൂർണ മനസ്സോടെ അല്ലാതെ അവൻ കാറിനകത്തു കേറി

“വെർ ഡു യു വാണ്ട് അസ് ടു ഗോ?” എലേന ചോദിച്ചു

“ലെ മെറിഡിയൻ” അവൻ മറുപടി പറഞ്ഞു

സർവീസ് റോഡിൽ നിന്ന് എൻ എച്ചിലേക്ക് കാര് കയറി അത്യാവശ്യം സ്പീഡിൽ എലേന കാര് പറപ്പിച്ചു.

ഹോട്ടലിന്റെ മുന്നിൽ കൊണ്ട് കാർ നിർത്തി. കാർ ജീപീഎസിൽ ഡെസ്റ്റിനേഷൻ റീച്ഡ് എന്ന് മുഴങ്ങി. ഡോർ തുറന്ന് അവൻ പുറത്തിറങ്ങി. സമയം നോക്കിയപ്പോ 3 മണി.

“ആൻ ഇറങ്ങുന്നോ, ഒരു കാപ്പി കൂടെ കുടിച്ചിട്ട് നമുക്ക് പിരിയാം”

ആൻ മറുപടി എന്തെങ്കിലും പറയുന്നതിന് മുമ്പ് എലേന പറഞ്ഞു

“ഐ കുഡ് റിയലി യൂസ് സം കോഫി, ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം” ആൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി

എലേന കാർ പാർക്ക് ചെയ്തു വരുന്നത് വരെ അവർ അവിടെ വെയിറ്റ് ചെയ്തു. മൂന്നു പേരും കൂടെ റെസ്റ്ററന്റിന്റ ഉള്ളിലേക്ക് നടന്നു.

“എല്ലി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം” ആൻ തന്റെ ഹാൻഡ്ബാഗ് എടുത്ത് റസ്റ്റ് റൂം ലക്ഷ്യമാക്കി നടന്നു.

ജിൻസ് എലേനയുടെ നേരെ മുന്നിലെ സീറ്റിൽ വന്നിരുന്നു. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി 1 മിസ്ഡ് കാൾ “Mom”

“ഈശോയെ, ഞാൻ വിളിക്കാൻ മറന്നല്ലോ” അവന്റെ ആത്മഗതം അല്പം ഉറക്കെ ആയി

എലേന അവനെ നോക്കി ഒന്ന് ചിരിച്ചു.

ഓർഡർ എടുക്കാൻ വേണ്ടി വെയ്റ്റർ അടുത്തെത്തി ആൻ ഫ്രഷ് ആയി തിരിച്ചെത്തി അവരോടു കൂടെ ഇരുന്നു.

“വൺ അമേരിക്കാനോ പ്ലീസ്” അവൻ ഓർഡർ എടുക്കാൻ വന്ന ആളോട് പറഞ്ഞു.

“ആൻ, എലേന പ്ലീസ്” അവരോട് ഓർഡർ ചെയ്യാൻ വേണ്ടി അവൻ പറഞ്ഞു.

“എനിക്ക് ഒരു എസ്പ്രേസ്സോ മതി” ആൻ പറഞ്ഞു.

“വൺ ഫോർ മി ആൾസോ” എലേന ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

ആനും ജിതിനും കോഫിയെ കുറിച്ചു സംസാരിക്കാൻ തുടങ്ങി.

പെട്ടന്ന് എലേന തന്റെ ഫോൺ താഴെ വെച്ചു അവനെ ഒന്ന് നോക്കി.

ബ്രൗൺ സ്കിൻ, കുറേശെ മുടി പോയി തുടങ്ങിയിട്ടുണ്ട്, ട്രിം ചെയ്ത മീശയും താടിയും.എത്ര വയസു കാണും ആവോ.

“വാട്ട് ഡു യു ഡു ഫോർ ലിവിങ്” എലേന അവനോടു ചോദിച്ചു

“ഐ വർക്ക്‌ ആസ് എ സെയിൽസ് മാനേജർ” അവൻ മറുപടി പറഞ്ഞു

“എവിടാ നാട്ടിൽ തന്നാണോ”

“അല്ല ദുബായിൽ ആണ്, എലേന എന്ത് ചെയ്യുന്നു”

“എംബിഎ ചെയ്തു കൊണ്ടിരിക്കുന്നു, രാജഗിരി കോളേജ്”

“ദാറ്റ്സ് കൂൾ, കഴിയാറായോ?”

“യെപ് ഈ ഇയർ കഴിയും”

“സൊ വാട്സ് യുവർ ഫ്യൂച്ചർ പ്ലാൻ”

“ഹാവ് നോട് ഡിസൈഡഡ്, ഐ വിൽ ഗോ വെറേവർ മൈ ലൈഫ് ടേക്ക് മി ടു” ഫോൺ കയ്യിൽ എടുത്ത് എലേന പറഞ്ഞു നിർത്തി

അവൻ ആൻനെ നോക്കിയപ്പോ അവളവനെ തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടു. ആനിനെ നോക്കി ചിരിച്ചു കൊണ്ട് വെയ്റ്റർ കൊണ്ട് വെച്ച അമേരിക്കാനോ അവൻ കുടിക്കാൻ തുടങ്ങി.

ബില്ല പേ ചെയ്ത് അവർ ഹോട്ടൽ റിസെപ്ഷനടുത്തേക്ക് നടന്നു.

“ആൻ, എലേന താങ്ക് യു സൊ മച് ഡ്രോപ്പിംഗ് മി, സേഫ് ജേർണി”

“നൈസ് മീറ്റിംഗ് യു” എലേന പറഞ്ഞ കാർ പാർക്കിങ്ങിൽ നിന്ന് എടുക്കാൻ വേണ്ടി നടന്നു.

ആൻ അവനടുത്തേക്ക് നടന്നു വന്നു അവനു നേരെ കൈ നീട്ടി പറഞ്ഞു “ഇറ്റ് വാസ് എ പ്ലഷർ മീറ്റിംഗ് യു”

“മോളോട് എന്റെ വക ഹാപ്പി ബർത്ഡേയ് പറയണം. ഇനി ഇന്ന് ഗിഫ്റ് മേടിക്കുന്നില്ലലോ നാളെ അല്ലെ ഉള്ളു?”

“ഇനി അതും കൂടെ വയ്യ.. ഞങ്ങൾ നാളെ ഔട്ടിങ്ങിനു ഇറങ്ങുമ്പോ മേടിക്കാം. നാളെ ഫ്രീ ആയിരിക്കുമോ മോളെ മീറ്റ് ചെയ്യാം”

“നോട് ഷുവർ, നമ്പർ ഉണ്ടല്ലോ പറ്റുമെങ്കിൽ ഞാൻ വിളിക്കും”

“ഓക്കേ ബൈ”

“ബൈ”

മുന്നിൽ നിർത്തിയ കാറിലേക്ക് ആൻ കയറി, കൈ കൊണ്ട് പോവാണെന്ന് കാണിച്ചു, എലേന കാർ ഗേറ്റിനു പുറത്തേക്ക് ഓടിച്ചു.

റിസപ്ഷനിൽ ചെന്ന് ബുക്ക് ചെയ്ത റൂമിന്റെ ഡീറ്റെയിൽസ് നൽകി റൂം കീ മേടിച്ചു. റൂം നമ്പർ 612, 6th ഫ്ലോർ ആണ്. റൂം ഡോർ തുറന്ന് അകത്തേക്ക് കയറി, നല്ല തണുപ്പ്.. AC 21 ഇൽ ആണ് കിടക്കുന്നെ വെറുതെ അല്ല.. അവൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് നേരെ ബെഡിലേക്ക് വീണു. ഫോൺ കയ്യിലെടുത്തു ലാസ്‌റ് ഡയൽ ചെയ്ത നമ്പർ നോക്കി കിടന്നു ഫോൺ താഴെ വെക്കുന്നതിന്റെ മുമ്പ് അവൻ ആ നമ്പർ പുതിയ കോൺടാക്ട് ആയി സേവ് ചെയ്തു

“Angel”

അവൻ ഉറക്കത്തിലേക്ക് വഴുതി വീഴും മുമ്പ് ഫോണിന്റെ നോട്ടിഫിക്കേഷൻ വൈറ്റ് ലൈറ്റ് ബ്ലിങ്ക് ചെയ്തു, മെസ്സേജ് എന്തോ വന്നല്ലോ ഈ സമയത് ആര് അയക്കാനാ എന്നോർത്തു അവൻ ഫോൺ അൺലോക്ക് ചെയ്തു. വട്സപ്പ് മെസ്സേജ് ആണ്, അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു.. Angel മെസ്സേജ് അയച്ചിരിക്കുന്നു.

“ഗുഡ് നൈറ്റ്”.

അവളെന്നെ ടെസ്റ്റ്‌ ചെയ്യണോ വെറും കോഴി ആണോ എന്ന്, തിരിച്ചു റിപ്ലൈ ചെയ്യണോ.. അവനാകെ ധർമ്മ സങ്കടത്തിൽ ആയി. ഒടുവിൽ റിപ്ലൈ അയക്കാൻ തീരുമാനിച്ചു.

“ഹു ഈസ്‌ ദിസ്‌”

ഇല്ല, റിപ്ലൈ ഇല്ല..

നമ്മളോടാ അവളുടെ ജാഡ നീ പോടീ ജാഡക്കാരി..

അലാറം കൃത്യം 7 മണിക്ക് അടിച്ചു, ഉറക്കം മുഴുവനായിട്ട് മാറിയില്ലെങ്കിലും അവൻ എണീറ്റ് ഫ്രഷ് ആയി..

അടുത്ത് തന്നെ പള്ളി ഉണ്ടെന്ന് മാപ്പിൽ നോക്കി അവൻ മനസ്സിലാക്കിയിരുന്നു. ഡ്രസ്സ് ചേഞ്ച് ചെയ്ത് പള്ളിയിലേക്ക് ഇറങ്ങി..

രാവിലത്തെ കുർബാന കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോ സമയം 10 മണി. അവൻ ഫോൺ എടുത്ത് നോക്കി, മെസ്സേജസ് ഒന്നുമില്ല..

അവൻ അമ്മയെ വിളിച്ചു സംസാരിച്ചു, 2 ദിവസം കഴിഞിട്ടെ എവിടന്നു പോകുന്നുള്ളൂ എന്നമ്മയോടു പറഞ്ഞു. ഇവിടത്തെ മുഴുവൻ കഥയും പറഞ്ഞാൽ ‘അമ്മ തിരിച്ചു വരൻ പറഞ്ഞാലോ എന്ന പേടി ഉള്ളത് കൊണ്ട് അവൻ പറഞ്ഞില്ല.

തിരിച്ചു ഹോട്ടലിലേക്ക് തന്നെ പോയി ബ്രേക്‌ഫാസ്റ് കഴിക്കാം, അവൻ ഒരു ഓട്ടോ വിളിച്ചു.

ബ്രേക്‌ഫാസ്റ് കഴിഞ്ഞു തിരികെ റൂമിൽ എത്തി, ബാഗിൽ നിന്ന് ചെറിയ ബാക് പാക്ക് പുറത്തേക്ക് എടുത്തു. തന്റെ കാമറ ഇത് വരെ തൊട്ടു പോലും നോക്കിയില്ലലോ എന്നവന് കുറ്റബോധം തോന്നി. ക്യാമറയും രണ്ട് ലെൻസും മാത്രം ബാഗിൽ വെച്ചു അവൻ റൂം പൂട്ടി പുറത്തേക്ക് ഇറങ്ങി.

ലിഫ്റ്റിൽ വെച്ചു അവൻ എലിക്ക് മെസ്സേജ് അയച്ചു “ഗുഡ് മോർണിംഗ്”

കുറച്ചു സമയത്തേക്ക് റിപ്ലൈ ഒന്നും വന്നില്ല.. അര മണിക്കൂർ കഴിഞ്ഞപ്പോ മെസ്സേജ് ടോൺ കേട്ട് ഫോൺ എടുത്തു നോക്കി.

“ഹു ഈസ്‌ ദിസ്‌”

ഓഹോ നമ്മടെ ടാക്ടിസ് നമ്മളോട് തന്നെ.. എന്നാ പിന്നെ അങ്ങനെ തന്നെ..

“ദിസ്‌ ഈസ്‌ ജിൻസ് ഫ്രം ലാസ്റ്റ് നൈറ്റ്‌”

“ഓക്കേ, വാട്ട്‌ ഡു യു വാണ്ട്‌?”

“ഐ ഡോണ്ട് ഹാവ് ആൻസ് നമ്പർ, കൂഡ്‌ യു പ്ലീസ് ടെൽ ഹേർ ടു കാൾ മി”

“അൽറൈറ്”

“താങ്ക്സ് :)” ഒരു സ്മൈലി കൂടെ അയച്ച് അവൻ നിർത്തി.

അൽപ സമയത്തിന് ശേഷം അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.

“ഹലോ, ഹു ഈസ്‌ ദിസ്‌”

“ഈസ്‌ ദിസ്‌ ദി സ്ട്രന്ജർ ഫ്രം ബസ് ലാസ്‌റ് നൈറ്റ്?”

“യഹ് ദിസ്‌ ഈസ്‌ ഹിം”

“ഹേയ് ജിൻസ് ഹൌ ആർ യു? ഞങ്ങൾ എത്തുമ്പോ വിളിക്കും ഫ്രീ ആണല്ലോ അല്ലെ”

“അല്ല ഞാൻ വളരെ ബിസി ആണ്, മറൈൻ ഡ്രൈവിൽ ബിർഡ് വാച്ചിങ്”

“ഹിഹി വായി നോട്ടം എന്ന് തെളിച്ചു പറ മാഷേ, ഓക്കേ ദെൻ സീ യു”

“ഓക്കേ ബൈ”

ഫോൺ വെച് ആൻ എലേനയുടെ അടുത്തേക്ക് നടന്നു..

“എല്ലി നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ?”

“വരണമെങ്കിൽ ഞാൻ വരാം”

“അല്ലെങ്കിൽ വേണ്ട ഇന്നലത്തെ എന്റെ ഫ്രണ്ട് ഉണ്ടാകും കൂടെ, യു കാന്റ സ്റ്റാൻഡ് ഹിം റൈറ്റ്” ചിരി വന്നത് മറച്ചു വെച് ആൻ ചോദിച്ചു

“നിന്റെ കൂടെ അല്ലെ ഞാൻ വരുന്നേ പിന്നെന്താ” എലേന കൂൾ ആയിട്ട് പറഞ്ഞു.

“ഞാൻ റെഡി ആയിട്ട് പുറത്തേക് വരാം” എലേന റൂമിൽ കയറി കതകടച്ചു

കുറച്ചു സമയം ആയിട്ടും എലേനയെ കാണാതായതോടെ ആൻ പുറത്തു നിന്ന് വാതിലിൽ തട്ടി കൊണ്ട് വിളിച്ച പറഞ്ഞു

“എല്ലി ഡീ നീ വരുന്നുണ്ടേൽ വാ, ഞങ്ങൾ ഇറങ്ങാ”

“ധാ വരുന്നു..” പതിവിലും നന്നായി ഒരുങ്ങി പുറത്തോട്ട് ഇറങ്ങിയ എലിയെ കണ്ട ആൻ ഒന്ന് അവളെ ഒന്ന് ആക്കി

“എന്താണ് പതിവില്ലാത്ത മെയ്ക് അപ്പ് ഒക്കെ, നിന്റെ ബോയ്‌ഫ്രണ്ടസ് വല്ലോം വരാന്നു പറഞ്ഞിട്ടുണ്ടോ?”

“പറയുന്ന ആൾ മോശം അല്ലലോ”

“നമുക്ക് എന്തിനാ മോളെ മേക്കപ്പ്, നാച്ചുറൽ ബ്യൂട്ടി അല്ലെ”

“രാവിലെ തന്നെ തള്ളി മറക്കാനുള്ള പ്ലാൻ ആണല്ലോ”

“സോറി സോറി.. വാ വണ്ടി എടുക്ക്”

“ജെന്നി മോൾ സുന്ദരി ആയിട്ടുണ്ടല്ലോ” എലേന ജെന്നിയെ നോക്കി പറഞ്ഞു

പാൽ പല്ലു കാണിച്ചു ചിരിച്ച ജെന്നി അമ്മയോട് ചേർന്ന് തന്നെ നിന്നു.

ജെന്നിയെ പുറകിലെ ചൈൽഡ് സേഫ്റ്റി സീറ്റിൽ ഇരുത്തി ആൻ മുന്നിലെ സീറ്റിൽ ഇരുന്നു.

“നമ്മളെങ്ങോട്ടാ പോകുന്നെ” എലേന ചോദിച്ചു

“ഞാൻ വിളിച്ചു നോക്കട്ടെ, വെയിറ്റ്” ആൻ ഫോൺ എടുത്തു ജിതിനെ ഡയൽ ചെയ്തു

“ഹലോ ജിൻസ്, ഞങ്ങൾ ഇറങ്ങി, അര മണിക്കൂർ കൊണ്ട് ഹോട്ടൽ എത്തും”

“ഞാൻ ഹോട്ടലിൽ അല്ല പുറത്താണ്”

“എവിടെയാണെന്ന് പറഞ്ഞാൽ മതി ഞങ്ങൾ അങ്ങോട്ട് വരാം”

“വേണ്ടാ.. എങ്ങോട്ടാ പോകുന്നത് എന്ന് പറഞ്ഞാൽ മതി ഞാൻ അങ്ങോട്ട് എത്തിക്കോളാം”

“ലുലു മാളിൽ കാണാം.. ഒകെ ബൈ”

“ബൈ”

അവർ ലുലു മാള് ലക്ഷ്യമാക്കി നീങ്ങി.

മറൈൻ ഡ്രൈവിലെ മരച്ചുവട്ടിൽ ഇരുന്നു ദൂരെ കടലിൽ കണ്ട ഒരു കപ്പൽ ഫോട്ടോ എടുക്കാൻ ഫോക്കസ് ചെയ്ത് നിൽക്കുമ്പോഴായിരുന്നു ജിൻസിനു ഫോൺ വന്നത്.

കാമറ എല്ലാം എടുത്തു ബാഗിൽ ആക്കി അവൻ പുറത്തേക്ക് നടന്നു. ഊബർ ബുക്ക് ചെയ്തു. ട്രാഫിക് കാരണം അര മണിക്കൂർ എടുത്തു ലുലു മാള് എത്താൻ. എത്തിയ ഉടനെ അവൻ ആദ്യം എല്ലിയെ വിളിച്ചു, അവൾ ഫോൺ എടുത്തില്ല. ഉടനെ ആൻനെ വിളിച്ചു. ആൻ പറഞ്ഞു കൊടുത്ത പാർക്കിംഗ് സ്പേസിലേക്ക് അവൻ നടന്നു.

“ഹേയ് ജെന്നി മോൾ” ജെന്നിയെ കണ്ട ഉടനെ അവൻ അടുത്തേക്ക് നടന്നു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ബാർബി ഡോൾ ജെന്നിയുടെ കയ്യിൽ കൊടുത്തു. വിടർന്ന കണ്ണുകളും നിറഞ്ഞ ചിരിയും ആയി ജെന്നി അത് വാങ്ങിച്ചു.

കാർ ഡോർ തുറന്ന് എലിയും പുറത്തേക്ക് ഇറങ്ങി.

“ഹേയ് എലേന”

“ഹായ്”

എലേനയുടെ കോൾഡ് റെസ്പോൺസ് കണ്ടപ്പോ അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല. ജെന്നിയെ കയ്യിൽ എടുത്തു അവൻ മുന്നിൽ നടന്നു. ആൻ എല്ലിയുടെ കൂടെ പുറകിലും. ആദ്യം കണ്ട ടോയ് സ്റ്റോറിൽ തന്നെ അവർ കയറി. സമയം എടുത്തു ജെന്നി ഓരോ ടോയ്‌സ് നോക്കി കൊണ്ട് നടന്നു. ആൻ ജെന്നിയുടെ പുറകിലും. എലേന ഇതിലൊന്നും താല്പര്യം ഇല്ലാത്ത മട്ടിൽ ആൻന്റെ പുറകിലും.

ജിൻസ് എലേനയുടെ അടുത്തേക്ക് നടന്നു..

“മെസ്സേജ് അയക്കുമ്പോ മാത്രേ മിണ്ടുള്ളൂ, നേരിട്ട് കാണുമ്പോ ഇല്ല്ലെ”

“ഞാൻ മെസ്സേജ് അയച്ചില്ലലോ, എനിക്ക് ഇങ്ങോട്ടല്ലേ അയച്ചേ” ഇടയ്ക്കിടെ ആൻ ശ്രെദ്ധിക്കുന്നുണ്ടോ എന്നവൾ നോക്കുന്നുണ്ടായിരുന്നു

“അപ്പോൾ ഇന്നലെ രാത്രി?”

“അത് എന്റെ ഫ്രണ്ടിന് അയച്ചപ്പോൾ മാറി വന്നതാകും” അവൾ സ്‌റ്റോറിന്റെ വെളിയിലേക്ക് നടന്നു

“ആൻ ഞാൻ പുറത്തു ഉണ്ടാവും കഴിയുമ്പോ വിളിച്ചാൽ മതി” അവൻ ആൻനോട്‌ പറഞ്ഞു വെളിയിലേക്കു നടന്നു

“ഓക്കേ” ആൻ പറഞ്ഞു

അവൻ എലേനയെ തേടി പുറത്തേക്ക് ഇറങ്ങി.. ദൂരെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് നോക്കി കയ്യിൽ ഫോണുമായി അവൾ നിൽക്കുന്നത് അവൻ കണ്ടു. ഓപ്പോസിറ് സൈഡിൽ നിന്ന് അവൻ അവളെയും നോക്കി ഒരല്പം നേരം നിന്നു.

എന്നാലും എന്റെ ദൈവമേ ഇത്ര കറക്റ്റ് ആയിട്ട് എന്റെ മുമ്പിലേക്ക് കൊണ്ട് വന്നു തന്നല്ലോ. എന്ത് സുന്ദരി ആണ്, മുഖത്തേക്ക് നോക്കിയാ പിന്നെ കണ്ണെടുക്കാൻ തോന്നില്ല. ഇത്രേം നാൾ ഇവളെങ്ങനെ വായ് നോക്കികളെ അവോയ്ഡ് ചെയ്തതെന്ന് അവനു കൗതുകം തോന്നി. ഒരുപാട് പേര് അവളെയും നോക്കി പോകുന്നത് അവൻ കണ്ടു ഒരാളെ പോലും അവൾ മൈൻഡ് ചെയ്യാതെ ആ നിൽപ് തന്നെ തുടർന്നു.

അവൻ ഒരു തൂണിന്റെ മറവിലേക്ക് നിന്നു ഫോൺ എടുത്തു അവൾക്ക് ഒരു മെസ്സേജ് അയച്ചു.

“ഹേയ് എല്ലി എവിടാ”

മെസ്സേജ് അയച്ച ഉടനെ അവൻ എല്ലിയുടെ മുഖ ഭാവം കാണാനായി അവളെ നോക്കി

ഫോണിലേക്ക് നോക്കി എലേന ഒരു നിമിഷം നിന്നു, റിപ്ലൈ ചെയ്യാതെ ഫോൺ പോക്കറ്റിൽ ഇട്ടു.

എന്തൊരു ജാഡ ആണ്, അടുത്ത് പോയി സംസാരിച്ചു നോക്കാം.

അവൻ എലേനയുടെ അടുത്തേക്ക് നടന്നു.

“ആൻ ഇറങ്ങാറായി അങ്ങോട്ട് പോവാം” അവൻ അവളുടെ ശ്രെദ്ധ കിട്ടാനായി പറഞ്ഞു.

അവർ ഒരുമിച്ച് നടന്നു, പെട്ടന്ന് അവൾ അവനോട് ചോദിച്ചു.

“മെസ്സേജ് അയച്ചാൽ വലിയ ജാഡ ആണല്ലേ”

അവൻ ഒന്ന് ഞെട്ടി. “ഏഹ്”

“എന്റെ നമ്പർ സേവ്ഡ് അല്ലെ, പിന്നെന്തിനാ ഹു ആർ യു എന്ന് ഇന്നലെ റിപ്ലൈ ചെയ്തത്?”

അടിപൊളി, ക്‌ളീൻ ബൗൾഡ്.. പറയാൻ ഒരു കള്ളവും വായിൽ വരാതെ അവൻ വിയർക്കാൻ തുടങ്ങി.

“വെറുമൊരു കോഴി ആണ് ഞാനെന്ന് എലെനക്ക് തോന്നാൻ പാടില്ലെന്ന് എനിക്ക് തോന്നി” അവൻ പതർച്ച കൂടാതെ തന്നെ പറഞ്ഞു

“ഓ” അവൾ അവനെ നോക്കി കൊണ്ട് ഒന്ന് മൂളി.

അവൻ ആൻഉം മോളും ഉണ്ടായിരുന്ന ഷോപ്പിലേക്ക് നടന്നു.

ജെന്നി നല്ല അന്തോഷത്തിൽ ആയിരുന്നു, അവളുടെ അമ്മയുടെ കയ്യിൽ അത്യാവശ്യം വലിയൊരു ബാഗും അതിൽ നിറയെ ടോയ്സും. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് വേറെ എന്താ വേണ്ടത് അവനോർത്തു.

“ഹേയ് ആൻ ഞാൻ പിടിക്കാം” ടോയ്സിന്റെ ബാഗ് അവൻ വാങ്ങി കയ്യിൽ പിടിച്ചു.

ആൻ ദേഷ്യത്തിൽ എലേനയോടു ചോദിച്ചു

“എവിടെ പോയതാ നീ”

“ഞാൻ എവിടേം പോയില്ല, പുതിയ ആളുണ്ടല്ലോ ഹെല്പ് ചെയ്യാൻ പിന്നെ ഞാൻ എന്തിനാ”

അത് അവനുള്ള കൊട്ടാണെന്ന് മനസ്സിലായി, എന്നാലും അവൻ പ്രതികരിക്കാൻ പോയില്ല

“നീയിങ്ങു വന്നേ” ആൻ എലേനയെ വിളിച്ചു മാറ്റി നിർത്തി അവളോട് സംസാരിക്കുന്നത് അവൻ കണ്ടു

ജെന്നി ഓടി കളിക്കുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു.

“ജിൻസ് വാ, നമുക്കു ലഞ്ച് കഴിക്കാം” ആൻ അവനെ വിളിച്ചു

“ഞാൻ നാളെ ഈവെനിംഗ് ഇവിടെ നിന്നു പോവും, കുറച്ചു പ്രീപെറേഷൻസ് കൂടെ ഉണ്ട്.. എനിക്ക് വേഗം പോണം” അവൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

“അത് നാളെ അല്ലെ, ലഞ്ച് കഴിച്ചിട്ട് പോകാം” ആൻ അവനെ നിർബന്ധിച്ചു വിളിച്ചു

പാരഗൺ റെസ്റ്ററന്റിലേക്ക് അവർ നടന്നു

സലാഡിൽ തുടങ്ങി ഒരു ഫുൾ കോഴ്സ് തീർത്തു. ബില് കൊടുക്കാൻ ആൻ വാശി പിടിച്ചെങ്കിലും അവൻ അനുവദിച്ചില്ല. ഭക്ഷണം കഴിച്ച ഒരല്പ നേരം കൂടെ ജെന്നിയുടെ കുസൃതി കണ്ട ഇരുന്ന അവൻ ഇറങ്ങാമെന്ന എല്ലാവരോടുമായി പറഞ്ഞു

കാറിനടുത്തേക്ക് അവർ നടന്നു.. ഡിക്കി അൺലോക്ക് ചെയ്തു എല്ലി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. അവൻ ടോയ് ബാഗ് അതിനകത്തേക്ക് വെച്ചു. ആൻന്റെ കയ്യിൽ നിന്നു ജെന്നിയെ കയ്യിൽ എടുത്തു അവൻ യാത്ര പറഞ്ഞു. അവന്റെ കവിളത് സ്നേഹത്തോടെ ഒരുമ്മ നല്കാൻ ജെന്നി മറന്നില്ല. ഒരു നിമിഷാർദ്ധതേക്ക് അവന്റെ കണ്ണുകൾ നിറഞ്ഞു. ജെന്നിയെ തിരികെ ആൻന്റെ കൈകളിൽ നൽകി അവൻ യാത്ര പറഞ്ഞു. റസ്റ്ററന്റിൽ ഇരുന്നു ബുക്ക് ചെയ്ത യൂബർ സമയത് തന്നെ എത്തി അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സൈഡ് മിററിലൂടെ അവൻ എല്ലിയെ ഒന്ന് നോക്കി. അവൾ അവനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ ബാഗിൽ നിന്ന് കാമറ എടുത്തു ആൻനെയും ജെന്നിയെയും ഒപ്പിയെടുത്തു. ഒപ്പം റിയർ വ്യൂ മിററിൽ കൂടി എല്ലിയുടെ മുഖവും. ഒന്നും സംസാരിക്കാതെ അവൻ ടാക്സിക്കടുത്തേക്ക് നടന്നു. അവനെയും കൊണ്ട് ആ ടാക്സി ഹോട്ടൽ ലക്ഷ്യമാക്കി യാത്രയായി..

“എല്ലി, വാ പോവാം ഞാൻ ടയേഡ് ആയി” ആൻ എലേനയോട് കാർ എടുക്കാനായി പറഞ്ഞു.

ഒരല്പ നേരം സ്റ്റീരിങ് വീൽ പിടിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരുന്ന എലേന കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു. നാൽപതു മിനുട്ട് നേരത്തെ ഡ്രൈവിന് ശേഷം അവർ വീടിനു മുന്നിലെത്തി.

എലേന കാർ വീട്ടിലെ പോർച്ചിലേക്ക് കയറ്റാതെ മുറ്റത്തു തന്നെ നിർത്തി,

“ആൻ നീ ഇറങ്ങിക്കോ എന്റെ ഫ്രണ്ടിനെ ഒന്ന് കാണാനുണ്ട്”

“നേരത്തെ കാലത്തൊക്കെ എത്തണേ, അപ്പ അന്വേഷിക്കും അല്ലെങ്കിൽ”

“ശെരി എന്റെ വ്യാകുല മാതാവേ” എല്ലി കൈ കൂപ്പി പറഞ്ഞു ചിരിച്ചു

അവൾ മുറ്റത്തു നിന്ന് റോഡിലേക്ക് ഇറക്കി വീണ്ടും ടൌൺ ലക്ഷ്യമാക്കി ഓടിച്ചു.

ബ്രിഡ്ജ് എത്തുന്നതിന്റെ മുമ്പ് അവൾ കാർ റോഡിൻറെ അരികിൽ പാർക്ക് ചെയ്തു. ഫോൺ എടുത്ത് ജിൻസിന്റെ നമ്പർ ഡയല് ചെയ്തു.

“ഹലോ.. ഹായ് എല്ലി”

“ഹായ് എവിടാ ഉള്ളെ”

“ഞാൻ റൂമിൽ ആണ്”

“ഞാൻ അങ്ങോട്ട് വരട്ടെ ക്യാൻ വി ടോക്ക്”

“പിന്നെന്താ റൂം നമ്പർ 612 ആണേ, 6th ഫ്ലോർ”

“ഓക്കേ സീ യു സൂൺ”

ജിൻസ് ആകെ കൺഫ്യൂസ്ഡ് ആയി എന്തിനാ അവളിപ്പോ ഇങ്ങോട്ട് വരുന്നേ. പോകുമ്പോ യാത്ര പോലും പറയാതെ ആണ് പോയത്. “എ മിസ്റ്ററി ഗേൾ” ഒന്നുകിൽ മുൾട്ടിപ്ൾ പേഴ്സണാലിറ്റി അല്ലെങ്കിൽ പ്രാന്ത് ഇതിൽ ഏതോ ഒന്ന് ഉറപ്പായിട്ടും ഉണ്ട്.

കാളിങ് ബെൽ കേട്ട് അവൻ ഡോർ തുറന്നു നോക്കി..

“ഇവളിതിനിടക്ക് വീണ്ടും പോയി മെയ്ക് അപ്പ് ചെയ്തു വന്നതാണോ, ഗ്ലാമർ കുറച്ചു കൂടിയ പോലെ” അവൻ മനസ്സിൽ ആലോചിച്ചു എലേനയെ അകത്തേക്ക് ക്ഷണിച്ചു.

“പ്ലീസ് കം”

എലേന ബെഡിന്റെ സൈഡിൽ ആയിട്ട് ഇട്ടിരുന്ന സോഫയിൽ ഇരുന്നു, ജിൻസ് സൈഡിൽ ഇട്ടിരുന്ന റീഡിങ് ചെയറിലും.

“എന്നോട് ദേഷ്യം ആണെന്ന ഞാൻ വിചാരിച്ചത്” ഐസ് ബ്രേക്ക് ചെയ്ത അവൻ സംസാരിക്കാൻ തുടങ്ങി

“എന്തിന്” എല്ലി അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി

“ഞാൻ അങ്ങനെ പെരുമാറിയിട്ടും എന്നോട് ദേഷ്യം ഒന്നും തോന്നിയില്ലേ??” എല്ലി അവന്റെ മറുപടിക്ക് കാത്തു

“എല്ലി അങ്ങനെ ബീഹെവ് ചെയ്തതിനു എന്തെങ്കിലും റീസൺ ഉണ്ടാകുമെന്ന് എനിക്ക് തോന്നി, പിന്നെന്തിനാ ദേഷ്യം തോന്നുന്നേ. അല്ല ഇത് ചോദിയ്ക്കാൻ വേണ്ടി ആണോ ഇത്ര ദൂരം ഡ്രൈവ് ചെയ്ത് വന്നത്”

“അല്ല..”

“പിന്നെ”

“എനിക്കറിയാം ഞാൻ റുഡ് ആയി ആണ് ബീഹെവ് ചെയ്തത് എന്ന്, പക്ഷെ ഫ്രീ ആയി സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ. ആരെയും അറിഞ്ഞു കൊണ്ട് ഹേർട് ചെയ്യാറില്ല അത് കൊണ്ടാണ് ഇപ്പോൾ ഇത് പറഞ്ഞത്”

എല്ലി ഇത്രക്ക് ഫ്രാങ്ക് ആയി സംസാരിക്കുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അവളുടെ കണ്ണുകളിലെ വിഷാദം അവൻ കണ്ടു. എന്താ എന്റെ മാലാഖയുടെ

വിഷമം എന്ന് അവനു ചോദിക്കണം എന്ന് തോന്നി. പക്ഷെ ചോദിച്ചില്ല. അവളുടെ കണ്ണുകളിൽ കണ്ണുനീർ തുള്ളി ഉരുണ്ടു കൂടുന്നത് കണ്ടപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു. ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് അടരുന്നത് അവന്റെ ഹൃദയത്തെ വേദനിപ്പിച്ചു. അവനറിയാതെ അവന്റെ കവിളിലൂടെ കണ്ണു നീർ കണം ഒലിച്ചിറങ്ങി.

അവന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നത് കണ്ട എലേന പെട്ടന്ന് സോഫയിൽ നിന്ന് എഴുന്നേറ്റ് അവനിരുന്ന ചെയറിനു അടുത്തേക്ക് വന്നു. “ഹേയ് ജിൻസ് ആം സൊ സോറി, ഇത്രയും ഹെർട്ടിങ് ആയി ഞാൻ ഒന്നും പറഞ്ഞില്ലലോ..”

അവൻ കർചീഫ് എടുത്ത് കണ്ണ് രണ്ടും തുടച്ചു

“ഇത് വേറെന്തോ ആലോചിച്ചപ്പോ വന്നതാ, ഇതൊക്കെ കേട്ട് ഞാൻ എന്തിനാ കരയുന്നെ”

“ഞാൻ സംസാരിക്കുമ്പോ വേറെ എന്തെങ്കിലും ആണോ ആലോചിക്കുന്നേ?”

“യാ.. ഞാൻ നിന്നെ കോഫി കുടിക്കാൻ വിളിച്ചിട്ട് നീ റിജെക്ട് ചെയ്ത സിറ്റുവേഷൻ ആലോചിച്ചതാ, ഗ്രേറ്റ് എസ്‌കേപ്പ് ഹിഹി”

അവൾ അവിശ്വസിനീയമായ രീതിൽ അവനെ നോക്കി കൊണ്ട് ഇരുന്നു.

“സീ എല്ലി, ഞാൻ നാളെ ഈ നഗരം വിടും ഇനി ജീവിതത്തിൽ ഒരിക്കൽ പോലും നമ്മൾ പരസ്പരം കണ്ടെന്ന് തന്നെ വരില്ല, എലേനയെ പോലെ പെൺകുട്ടിയെ പരിചയപ്പെടാൻ സാധിച്ചു എന്നതിൽ തന്നെ ഞാൻ സന്തോഷവാൻ ആണ്. സൊ ഇറ്സ് എ വിൻ ഫോർ മി”

“നാളെ പോകും അല്ലെ, ഐ തൊട്ട് വി കുഡ് ബി ഫ്രണ്ട്സ്. ഐ ലൈക് യുർ കമ്പനി”

“കുറച്ചു മുമ്പ് പറഞ്ഞില്ലേ എന്തോ വിഷമത്തെ കുറിച്ച്, എന്താന്നെന്ന് എന്നോട് പറയാൻ പറ്റുമോ”

“ഫാമിലി ഇഷ്യൂസ് അത് തന്നെ”

“അത് ആർക്കാണ് മോളെ ഇല്ലാത്തെ? ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം ചിരിച്ചു കൊണ്ട് അങ്ങ് നേരിടുക”

അവൾ വീണ്ടും തെല്ലൊരു അത്ഭുതത്തോടെ അവനെ തന്നെ നോക്കി കൊണ്ട് നിന്നു. എന്നിട്ട് പറഞ്ഞു.

“ആൻ ഈസ്‌ നോട് മൈ സിസ്റ്റർ, എന്റെ ഇച്ചായന്റെ വൈഫ്‌ ആണ്. ജെന്നി മോൾ എന്റെ നീസ് ആണ്”

“ഓഹ്.. ഞാൻ ജെന്നിയുടെ പപ്പയെ കുറിച്ച് ചോദിച്ചപ്പോൾ ഇല്ല എന്ന് മാത്രം ആണ് ആൻ പറഞ്ഞത്.”

“ഇച്ചായൻ യു എസ് ഇൽ ആണ്, അവർ പിരിഞ്ഞു താമസിക്കുന്ന പോലാ.. എന്താണ് തമ്മിലുള്ള പ്രശ്നം എന്ന് പോലും എനിക്കറിഞ്ഞു കൂടാ. രണ്ട്

വർഷത്തിൽ കൂടുതൽ ആയി ഇപ്പോൾ. അമ്മച്ചിയെ കാണാൻ കൂടെ ഇച്ചായൻ വന്നിട്ടില്ല. വല്ലപ്പോഴും എന്നെ വിളിക്കും. എല്ലാ മാസവും അമ്മച്ചിടെ അക്കൗണ്ടിലേക്കു കാശ് അയക്കും അത് മാത്രം ആണ് ബന്ധം. ആൻ അതെ പറ്റി ഒന്നും സംസാരിക്കാറു പോലും ഇല്ല, രണ്ട് ഫാമിലിയും തമ്മിൽ ഒരു കുഴപ്പവും ഇല്ല. ഇവര് മാത്രം തമ്മിൽ മിണ്ടില്ല. ഇതിന്റെ ഇടയിൽ ആണ് എന്റെ ജീവിതം. കല്യാണ പ്രായം ആയെന്ന് അമ്മച്ചി ഇടക്ക് പറയും. പപ്പാ ഇല്ലാത്ത എനിക്ക് എന്റെ ഇച്ചായൻ ആയിരുന്നു എല്ലാം, എന്റെ കാര്യങ്ങൾ എല്ലാം നോക്കേണ്ട ഇച്ചായൻ ഇവിടെ ഇല്ലാതെ എനിക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞു അമ്മച്ചിയോടു വഴക്കാ” വിതുമ്പി കൊണ്ട് എലേന പറഞ്ഞു നിർത്തി.

അവൻ ഇരുന്ന ചെയറിൽ നിന്ന് എഴുന്നേറ്റു, അവളെ എങ്ങനാ ആശ്വസിപ്പിക്കണ്ടേ എന്ന് അവനറിയില്ലായിരുന്നു. കണ്ണു നീർ തുടക്കണോ, കെട്ടി പിടിച്ചു ആശ്വസിപ്പിക്കണോ എന്നെല്ലാം ആലോചിച്ചു അവസാനം പോക്കറ്റിൽ ഇരുന്ന കർച്ചീഫ് അവൾക്കു കൊടുത്തു. അവളത് വാങ്ങിച്ചു, കണ്ണു നീർ തുടച്ചു. അവനു തിരികെ കൊടുത്തു. അവനത് വാങ്ങി തിരികെ പോക്കറ്റിൽ വെക്കാൻ തോന്നിയില്ല, കയ്യിൽ അത് മുറുകെ പിടിച്ചു.

ഞാനുണ്ട് എന്റെ മാലാഖയുടെ കൂടെ എന്ന് പറയണം എന്നവന് തോന്നി കൊണ്ടിരുന്നു. പക്ഷെ അവന്റെ നാവ് ചലിച്ചില്ല. പക്ഷെ ഇങ്ങനെ പറഞ്ഞു.

“ചിലപ്പോഴൊക്കെ ജീവിതം അങ്ങനാണ്, പക്ഷെ ഇടക്ക് കിട്ടുന്ന ചില സന്തോഷങ്ങൾ ഈ സങ്കടം കാരണം കണ്ടില്ല എന്ന് വെക്കരുത്. അത് മാത്രേ എനിക്ക് പറയാനുള്ളു. പിന്നെ ദൈവം ഒരുമിപ്പിച്ചത് മനുഷ്യൻ പിരിക്കാൻ പാടുണ്ടോ”

അവൾ കൂടുതലൊന്നും പറയാതെ തിരികെ സോഫയിൽ പോയി ഇരുന്നു.

അവനും അവളുടെ അരികിൽ ആയി ഇരുന്നു കൊണ്ട് ചോദിച്ചു

“ഇത് കൊണ്ട് മാത്രം ആണോ എന്നോട് ഇത്രേം റൂഡ് ആയി പെരുമാറിയത്”

“ജിൻസിനെ ആദ്യം കണ്ടപ്പോ ആൻനു ഇഷ്ടമുള്ള ആരെങ്കിലും ആകുമെന്ന ഞാൻ വിചാരിച്ചെ, അത് കൊണ്ടാ ഞാൻ അങ്ങനെ എല്ലാം ബീഹെവ് ചെയ്തത്.. എന്റെ ഇച്ചായന്റെ സ്ഥാനത് വേറെ ഒരാൾ വരുന്നത് എനിക്ക് സഹിയ്ക്കാൻ പറ്റില്ല.. ജെന്നിക്ക് വേറെ ഒരു പപ്പാ വരുന്നത് എനിക്ക് ചിന്തിക്കാനേ പറ്റില്ല” വിതുമ്പി കൊണ്ടു എല്ലി ഇതെല്ലം പറഞ്ഞപ്പോ അവനു പൊട്ടി ചിരിക്കാനാണ് തോന്നിയത്

അവൻ സോഫയിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ അവൾക്ക് അഭിമുഖമായി ഇരുന്നിട്ട് ചോദിച്ചു.

“എന്റെ നോട്ടം എങ്ങോട്ട് ആണ് പോകുന്നെ എന്ന് ശ്രെദ്ധിച്ചില്ലേ?” അവൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു.

“ഒരു സാധാരണ വായി നോക്കി എന്നതിൽ കവിഞ്ഞു എനിക്കൊന്നും തോന്നിയില്ല” എല്ലി കരച്ചിൽ ഒക്കെ മാറി ചിരിച്ചു കൊണ്ടു പറഞ്ഞു

” എന്റെ ഈശോയെ.. എന്നോടിത് വേണായിരുന്നോ. എന്നാ പിന്നെ നമുക്ക് ഒന്നെന്നു തുടങ്ങാം. എന്റെ കൂടെ ഒരു കോഫി കുടിക്കുന്നോ ” ഒരു കുസൃതി ചിരിയോടെ എലേനയോട് അവൻ ചോദിച്ചു.

“സോറി.. ഐ ഡോണ്ട് ഈവൻ നോ യു, യു കുഡ് ബി എ റേപിസ്റ് ഓർ എ സീരിയൽ കില്ലർ സൈക്കോപാത്”

“ഓഹോ എന്നിട്ട് എന്ത് ധൈര്യത്തിൽ ആണ് താൻ എന്റെ റൂമിലേക്ക് വന്നത്?” അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവൾക്കു നേരെ നടന്നു.

അവൾ അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി കൊണ്ടിരുന്നു. തന്റെ ആത്മാവിനകത്തേക്കു ആണ് അവളുടെ നോട്ടമെന്ന് അവനു തോന്നി.

എലേന പെട്ടന്ന് തന്റെ കണ്ണുകൾ പിൻവലിച്ചു സോഫയിൽ നിന്ന് എഴുന്നേറ്റു.

“എങ്ങോട്ടാ?” എലേന അവളുടെ സ്ഥിരം ശൈലിയിൽ പുരികമുയർത്തി ചോദിച്ചു.

“ഏതാണ്ടൊക്കെ പേര് വിളിച്ചേ അല്ലെ, ആണോ അല്ലയൊന്ന് നമുക്ക് തീരുമാനിക്കാം”

“ഓഹോ അങ്ങനെ, ഞാൻ കോളേജ് തൈക്വണ്ടോ ടീമിൽ ഉള്ളതാ. സെൽഫ് ഡിഫെൻസ് ഒക്കെ നന്നായിട്ട് അറിയാം”

“ഞാൻ കളരിയാ”

അവൻ എലേനയുടെ അടുത്തേക്ക് നടന്നു. അവളെ തൊട്ടു തൊട്ടില്ല എന്ന അകാലത്തിൽ നിന്നു കൊണ്ട് ചോദിച്ചു “എന്തെ ഡിഫെന്റ് ചെയ്യുന്നില്ലേ?”

“ദേഹത്തൊന്നു തൊട്ട് നോക്ക് അപ്പൊ അറിയാം”

അവനവളെ മറി കടന്ന് പുറകിലുള്ള സോഫയിലേക്ക് വീണു, അവളുടെ വീണു കിടന്ന ചുരുളൻ മുടി ബാല്കണിയിൽ നിന്നു വന്ന കാറ്റിൽ അവന്റെ മുഖത്തേക്കി പാറി കൊണ്ടിരുന്നു..

അവളവനെ തിരിഞ്ഞു നോക്കി കൊണ്ട് മുന്നോട്ടു നടന്നു. സോഫേക്കു അഭിമുഖമായി ഇട്ടിരുന്ന ബെഡിൽ ഇരുന്നു.

എനിക്ക് നിന്നെ ഇഷ്ടമാ ഈ ജീവിതകാലം മുഴുവൻ നിന്നെ ഞാൻ പോന്നു പോലെ നോക്കികോളാം എന്ന് പറയാമെന്നുണ്ടായിരുന്നു അവന്. എന്നാൽ അവളുടെ ഫ്രാങ്ക് ആയിട്ടുള്ള മറുപടി നോ എന്നാണെങ്കിലോ എന്ന ഭയത്തിൽ അവൻ മിണ്ടിയില്ല.

അവനവളെ വീണ്ടും നോക്കി, നേരത്തെ കരഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു മിഴികളിൽ ഇപ്പോഴും ഒരു നനവുണ്ട്. അവളുടെ അടുത്തിരുന്ന് അവളെ മാറോട് ചേർക്കണം എന്നവൻ അതിയായി ആഗ്രഹിച്ചു. അവൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് അവളിരുന്നതിന്റെ മുമ്പിൽ മുട്ടിന്മേൽ ഇരുന്നു.

അവൾ അത്ഭുതത്തോടെ അവനെ ഒന്ന് നോക്കി. എന്താ ഉദ്ദേശം എന്നറിയാത്തതിന്റെ ടെൻഷൻ അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

അവൻ മുഖവുര ഒന്നും ഇല്ലാതെ പറഞ്ഞു “എലേന എനിക്ക് തന്നെ ഇഷ്ടമാണ്, തന്നെ കല്യാണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പെട്ടന്ന് ഒരു ദിവസത്തെ പരിചയം വെച്ച് എങ്ങനെ ഞാനീ തീരുമാനം എടുത്തു എന്ന് സംശയിക്കേണ്ട. ഞാൻ ഒരുപാട് ആലോചിച്ചു തന്നെയാണ് ഇത് പറയുന്നത്. തന്റെ തീരുമാനം എന്തായാലും ഞാനത് അക്‌സെപ്റ് ചെയ്യും, പക്ഷെ ഇത് പറയാതെ ഇവിടം വിടാൻ എനിക്ക് തോന്നുന്നില്ലായിരുന്നു”

എലേനയുടെ മുഖത്ത് അത്ഭുതത്തിന്റെയോ അവിശ്വസനീയതുടെയോ യാതൊരു കണിക പോലും ഇല്ലായിരുന്നു. മറിച്ചു് തികഞ്ഞ ശാന്തത, അവളിതു പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു എന്ന പോലെ.

“എനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നിൽ വിശ്വാസമില്ല. ബട്ട്‌ ഡീപ് ഡൌൺ ഐ ഫീൽ എ കണക്ഷൻ വിത്ത്‌ യു. അത് കൊണ്ട് മാത്രം ആണ് ഞാനിപ്പോൾ ഇവിടെ ഇരിക്കുന്നത്. ഇന്നലെ പരിചയപ്പെട്ട ഒരാളെ അടുത്ത ദിവസം ഹോട്ടൽ റൂമിൽ ഒറ്റക്ക് പോയി കാണാനുള്ള ധൈര്യം ഒന്നും എനിക്കില്ല. പക്ഷെ ഒരു യാത്ര പോലും പറയാതെ പോയപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ. ഇനി ഒരിക്കലും കാണില്ലേ എന്ന ഒരു ചിന്ത. ഞാനെന്തോ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം. അതെല്ലാം ആണ് എന്നെ ഇവിടെ എത്തിച്ചത്. എന്റെ ക്ലോസ് ഫ്രണ്ട്സിനു പോലും എന്റെ ഫാമിലി ഡീറ്റെയിൽസ് അറിയില്ല ഞാനാരോടും പറയാറുമില്ല കാരണം അവരാരും എന്റെ ജീവിതത്തിൽ ഒരു രീതിയിലും മാറ്റം വരുത്താൻ പോകുന്നില്ല എന്നെനിക്ക് ഉറപ്പാണ്. ഞാനെല്ലാം ഇയാളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതെനിക്ക് വിശ്വാസമുള്ളതു കൊണ്ട് മാത്രം ആണ്.”

ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു കൊണ്ട് അവൻ അവളുടെ മുമ്പിൽ തന്നെ ഇരുന്നു.

അവൾ തുടർന്നു “നാളെ പോവാണെന്നു അല്ലെ പറഞ്ഞെ പിന്നെങ്ങനാ എന്നെ കെട്ടാൻ പോകുന്നെ?”

അവന്റെ പുഞ്ചിരി പതിയെ മാഞ്ഞു, അവന്റെ കണ്ണുകളിൽ രണ്ട് കണ്ണീർ കണങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. തന്റെ രണ്ടു കരങ്ങൾ കൊണ്ട് അവളുടെ കരങ്ങൾക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ കണ്ണീർ പൊഴിച്ചു. എലേന അവന്റെ കരങ്ങളിൽ നിന്ന് സ്വതന്ത്രയായി അവന്റെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ കണങ്ങൾ തന്റെ കരങ്ങൾ കൊണ്ട് തുടച്ചു.

“എന്റെ സ്വപനത്തിലെ മാലാഖയെ ഞാൻ സ്വന്തമാക്കി എന്ന് വിശ്വസിച്ചോട്ടെ.” അവനവളുടെ കണ്ണുകൾ നോക്കി ചോദിച്ചു.

“മാലാഖയോ, ഞാനോ.. ഹിഹി.. വിശ്വസിച്ചോ പക്ഷെ സ്വപ്നം എന്താണെന്നു പറയണം” അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി.

അവൻ അവളുടെ മുമ്പിൽ നിന്നെഴുന്നേറ്റ് ബാൽക്കണിയിലേക്കു നടന്നു. എലേന അവന്റെ പുറകിലും, അവന്റെ തോളിൽ തല ചായിച്ചു വെച്ച് അവൾ അവന്റെ അരികിൽ നിന്നു.

“ദാ ഈ നിമിഷം മുതൽ ഞാൻ എന്റെ സ്വപ്നം ആണ് ജീവിക്കുന്നത്” അവളെ ചേർത്ത് നിർത്തി അസ്തമയ സൂര്യനെ നോക്കി കൊണ്ട് അവൻ പറഞ്ഞു..

-ശുഭം-

94651cookie-checkമാലാഖ

Leave a Reply

Your email address will not be published. Required fields are marked *