തളർന്നുപോയെടാ അമൃത …..

Posted on

ഞാൻ എന്താ പറയാ

സന്ധ്യയെ കുറിച്ച് പറ …

സന്ധ്യ…………എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കുറച്ചു നല്ല നാളുകളുടെ ഓർമ്മയാണ്
,ഇന്നും അവൾ എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ,ഏതൊരു പുരുഷനും
ആഗ്രഹിക്കുന്ന ഭാര്യ ,ഒരുതരത്തിലുമുള്ള സ്വരച്ചേർച്ച ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല
,മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ എന്നെ ഒരുപാടു സ്നേഹിച്ചു ,ഞാൻ ആഗ്രഹിച്ച പോലൊരു
ഭാര്യ ,നീ പോയതില്പിന്നെ ജീവിതം അര്ഥശൂന്യമായി എനിക്ക് തോന്നിയിരുന്നു ,ഒരു
സഹോദരന്റെ കടമകൾ നിറവേറ്റി ,ജോലി സമ്പാദിച്ചു മറ്റൊന്നും ജീവിതത്തിൽ ഇല്ലായിരുന്ന
കാലത്താണ് അവൾ എന്റെ ജീവനായി മാറിയത് ,അവൾക്കു പകരം മറ്റൊരാളെയും ഉൾകൊള്ളാൻ എനിക്ക്
കഴിയുമായിരുന്നില്ല ,ഞാൻ ചെറുപ്പമാണ് മറ്റൊരു വിവാഹം കഴിക്കണമെന്ന് അച്ഛനും അമ്മയും
സുഹൃത്തുക്കളും ഒരുപാടു നിർബന്ധിച്ചു ,പക്ഷെ അവൾക്കു പകരം മറ്റൊരാൾ
എനിക്കതിനവുമായിരുന്നില്ല ,നീ പോയപ്പോൾ മറ്റൊരുവളെ എനിക്ക് ചിന്തിക്കാൻ പോലും
കഴിഞ്ഞിരുന്നില്ല പക്ഷെ അവൾ എന്നെ മാറ്റിമറിച്ചു .അവളുടെ സ്നേഹം സാമീപ്യം എല്ലാം
എന്നെ മാറ്റിയെടുത്തു …നിന്നെ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് നിന്നെ ഒന്ന്
കാണാൻ അവൾ വല്ലാതെ കൊതിച്ചിരുന്നു ..നിറവേറാതെ പോയ അവളുടെ ആഗ്രഹം …..ജീവിതത്തിൽ
ഒരുപാടു ആഗ്രഹങ്ങൾ ഉള്ളവളായിരുന്നു അവൾ ..എപ്പോഴും പറയും ഞാൻ മരിച്ചിട്ടേ ചേട്ടൻ
മരിക്കു ..ഞാൻ ധീർക്കസുമംഗലിയാണെന്ന് …..ശരിയാണ് അവൾ സുമംഗലിയായിത്തന്നെ ജീവിച്ചു
…മോളെ കുറിച്ച് എപ്പോഴും പറയും അവളെ പഠിപ്പിക്കണം നല്ല ജോലി നേടണം നല്ല വിവാഹം
കഴിച്ചു സുഗമായി ജീവിക്കുന്നത് കാണണം ….പാവം മോളെ കണ്ടു കൊതി തീരുന്നതിനു മുൻപേ അവൾ
…..

ഡാ …..എന്നെ ഉപേദേശിച്ചിട്ട് നിന്റെ കണ്ണ് നിറഞ്ഞല്ലോ …തുടച്ചേ

സോറി ഡി …..നീ പറഞ്ഞപോലെ ആരോടും പറയാതെ മനസ്സിൽ അടക്കിവച്ച കാര്യങ്ങളാണ് ….

നീ വന്നേ നമുക്കൊരു ചായ കുടിച്ചാലോ ….ഈ മൈൻഡ് ഒന്ന് മാറട്ടെ …

ഹമ് …വാ

നിന്റെ ബൈക്ക് എവിടെ …

അത് ഓഫീസിലുണ്ട് ….ഞാൻ നടന്ന വന്നത് …

എന്ന നമുക്ക് അത് എടുത്താലോ …ഇവിടുന്നു പോകാം ..

ഹമ് എന്ന വാ …

ഞാനും അവളും പിന്നെയും എന്തെക്കൊയോ സംസാരിച്ചു നടന്നു ..ഓഫീസിലെത്തി ഞാൻ ബൈക്ക്
എടുത്തു അവളെയും കൂട്ടി ഞാൻ നേരെ മ്യുസിയത്തിലേക്കു വിട്ടു .എന്റെ ബൈക്കിന്റെ
പുറകിൽ ആദ്യമായാണ് അമൃത കയറുന്നത് .അമൃതയെ കൂട്ടി പോവുമ്പോളും മനസ്സ് നിറയെ
സന്ധ്യയായിരുന്നു …മ്യുസിയത്തിന്റെ കവാടത്തിൽ ഞാൻ ബൈക്ക് വച്ചു .അവിടെ നിന്നും ചൂട്
ചായയും ഉള്ളിവടയും കഴിച്ചു ഞങ്ങൾ അകത്തേക്കു പ്രവേശിച്ചു ,ആളൊഴിഞ്ഞ ഒരു കോണിൽ
ഇരുമ്പു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു …

നീ എപ്പോഴെങ്കിലും നമ്മുടെ പഴയ കാര്യങ്ങൾ ഓർക്കാറുണ്ടോ ….

പിന്നില്ലേ …എന്റെ ജീവിതത്തിൽ എനിക്ക് ഓർക്കാൻ നല്ലതായി നിന്റെ കൂടെയുണ്ടായിരുന്ന
നിമിഷങ്ങൾ മാത്രമേ ഉള്ളു …..എത്ര മനോഹരമായിരുന്നു നമ്മുടെ കോളേജ് ജീവിതം ..

അതെ ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദര ദിവസങ്ങൾ

നിനക്ക് ആരോടെങ്കിലും കോൺടാക്ട് ഉണ്ടോ ..

അങ്ങനെ ആരുമയുമില്ല …..ഒരിക്കൽ ഷറഫിനെ കണ്ടിരുന്നു …കല്യാണം കഴിഞ്ഞു പിള്ളേരുമായി
…ഗൾഫിലാണ് ….

വേറെ ആരെയും കണ്ടിരുന്നില്ല …

പിന്നെ കുറച്ചു പേരൊക്കെ ഫേസ്ബുക്കിൽ ഉണ്ട് ..അങ്ങനെ കോൺടാക്ട് ഒന്നുല്ല
വല്ലപ്പോഴും ഒരു ഹായ് അത്രതന്നെ എല്ലാവരും തിരക്കിലല്ലേ ….നീ ഫേസ്ബുക്കിൽ ഇല്ലല്ലേ

ഇല്ല ….എന്തെ …

സന്ധ്യ നിന്നെ ഒരുപാടു തിരഞ്ഞിരുന്നു ഫേസ്ബുക്കിൽ …

ആണോ ,,,

ഹമ് …..

എനിക്ക് നല്ലൊരു ഫോൺ പോലും ഇല്ലായിരുന്നു …

പോട്ടെ ….ഇനി അത് സംസാരിച്ചു മൂട് കളയണ്ട …

ഹമ് …

അപ്പു എങ്ങനെ പഠിക്കാനൊക്കെ ….

ആ കൊഴപ്പമില്ല ….അവനാണെന്റെ പ്രതീക്ഷ …നന്നായി പഠിപ്പിക്കണം നന്നായി വളർത്തണം …

ശരിയാവും ….നീ വിഷമിക്കണ്ട

ഹമ് ..നിന്നോട് സംസാരിക്കുമ്പോ നീ അടുത്തുണ്ടാവുമ്പോൾ എന്തോ എനിക്കൊരു ധൈര്യം പോലെ
ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ …ഒറ്റക്കല്ല എന്നൊരു ഫീൽ …

അങ്ങനെത്തന്നെയാണ് ….നിനക്കെന്ത് ആവശ്യമുണ്ടെകിലും എന്നോട് പറയാം ….പഴയപോലെ ..

പഴയപോലെ …….

ഹമ് …..സത്യത്തിൽ ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞതും ഇതിനെക്കുറിച്ചു പറയാനാണ് ,പറയാൻ
എനിക്ക് അർഹതയുണ്ടോ എന്ന് എനിക്കറിയില്ല .പറയണോ വേണ്ടയോ എന്ന് ഞാൻ കുറെ ആലോചിച്ചു
..പിന്നെ പറയാം എന്ന് തീരുമാനിച്ചു ,തീരുമാനിക്കേണ്ടത് നീയാണ് ..നമ്മുടെ കുട്ടികൾ
രണ്ടുപേരും ഒരേ അവസ്ഥയിൽ കഴിയുന്നവരാണ് ..എന്റെ മോൾ അമ്മയുടെ കുറവും നിന്റെ മോൻ
അച്ചന്റെ കുറവും അനുഭവിച്ചാണ് വളരുന്നത് ..പെൺകുട്ടികൾക്ക് ഒരുപ്രായമായാൽ ‘അമ്മ
അനിവാര്യമാണ് ….മോൾക്കൊരു ‘അമ്മ എന്നതിനപ്പുറം ഞാൻ ഒരിക്കൽ മനസ്സുകൊണ്ട്
ഒരുപാടിഷ്ട്ടപെട്ടവളാണ് നീ ..വിധിയോ എന്തോ നമ്മൾ രണ്ടുപേരും ഇന്ന് ഒരേ സാഹചര്യത്തിൽ
ജീവിക്കുന്നവരുമാണ് ..നമ്മുടെ മക്കൾക്കു വേണ്ടിയും നമുക്ക് വേണ്ടിയും നമുക്ക്
ഒന്നായിക്കൂടെ …മറ്റൊരു സ്ത്രീ എന്റെ ജീവിതത്തിൽ വേണ്ടായെന്നു വച്ചതു മോളെ ഓർത്താണ്
..നീ അവൾക് നല്ലൊരു അമ്മയാവുമെന്നു എനിക്ക് ഉറപ്പാണ് അതുപോലെ അപ്പൂന് അവന്
ലഭിക്കാതെ പോയ അച്ഛനാവാൻ എനിക്കും കഴിയും ..മോൾ ഇപ്പോൾ തന്നെ നിന്നെ അമ്മയെന്നാണ്
വിളിക്കുന്നത് …അവൾക്കു നിന്നെ അത്രയ്ക്ക് ഇഷ്ടവുമാണ് പിന്നെ കുട്ടികൾ തമ്മിൽ നല്ല
കൂട്ടും …അവരുടെ സ്നേഹത്തിനു വേണ്ടിയും ഒരിക്കൽ നടക്കാതെ പോയ നമ്മുടെ സ്നേഹത്തിന്
വേണ്ടിയും നമുക്ക് ഒരുമിച്ചൂടെ …

നീ പറയുന്നത് എനിക്ക് മനസ്സിലാകും ….പക്ഷെ ഇനിയൊരു വിവാഹം ….അതിനെക്കുറിച്ച് ഞാൻ
ചിന്തിച്ചിട്ടില്ല ….

ഒരു വിവാഹത്തിൽ നിന്നും അനുഭവിച്ച കൈയ്പുള്ള ഓർമകളാണ് നിന്നെക്കൊണ്ട് ഇങ്ങനെ
പറയിപ്പിക്കുന്നത് എല്ലാ വിവാഹ ബന്ധങ്ങളും അതുപോലല്ല …മക്കൾക്ക് വേണ്ടിയാണ് അമൃത
നമ്മൾ നമ്മുടെ ജീവിതം വേണ്ടാന്ന് വെക്കുന്നത് …മക്കൾക്ക് നല്ലത് വരണമെന്നുമാത്രമേ
ചിന്തിക്കുന്നെങ്കിൽ നമുക്ക് ഒന്നിച്ചൂടെ

പെട്ടന്നൊരു മറുപടി പറയാൻ എനിക്ക് കഴിയുന്നില്ലെടാ …

വേണ്ട സമയമെടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി …..അമൃത മനസ്സിന് മാത്രമല്ല ശരീരത്തിനും
സ്നേഹം ആവശ്യമാണ് …ഉള്ളിലുള്ള ആഗ്രഹങ്ങൾ വേണ്ടാന്ന് വച്ച് ജീവിക്കുന്നത് അതിനുള്ള
സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ….മനസ്സിൽതൊട്ടു പറയാമോ നിനക്ക് ആഗ്രഹങ്ങൾ ഇല്ലെന്ന്
…..

സത്യമായും എനിക്കങ്ങനെ ഒരാഗ്രഹമില്ല ….

ഞാനും നീയുമായി ചെറിയതോതിലെങ്കിലും ശരീരംകൊണ്ടു ബന്ധം ഉണ്ടായിട്ടുണ്ട് ….അന്ന് നീ
അതെല്ലാം ആസ്വദിച്ചിരുന്നില്ലേ …….

ആസ്വദിച്ചിരുന്നു …..അത് പക്ഷെ അന്ന് ….ഇന്നെനിക്ക് അങ്ങനത്തെ ചിന്തകൾ വരാറില്ല

അത് നിനക്കേറ്റ പീഡനം കൊണ്ടാണ് ….എല്ലാം നീ ആസ്വദിക്കണം അറിയണം …കഴിഞ്ഞുപോയ
കാര്യങ്ങൾ ഒരുദുസ്വപ്നമായി കണ്ട് എല്ലാം നീ മറക്കണം ..ഇനിയുള്ള കാലമെങ്കിലും
സന്തോഷമുള്ള കുടുംബജീവിതം നയിക്കാൻ നീ തയ്യാറാവണം ….

ഞാൻ ആലോചിച്ചു പറയാം …..

മതി ….നിനക്കാരോടെങ്കിലും സമ്മതം വാങ്ങാനുണ്ടോ …

ആരോട് ചോദിക്കാൻ ….ഇതുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ സ്വയമായി ഒന്നും
തീരുമാനിച്ചിട്ടില്ല എല്ലാം കുടുംബത്തിന്റെ നന്മക്കു വേണ്ടിയായിരുന്നു ..ഇനി
എനിക്ക് ആരോടും ചോദിക്കാനില്ല എല്ലാ തീരുമാനവും എന്റേത് മാത്രം ….

ബ്രദറിനോട് ……

അവൻ ഇപ്പോൾ പഴയപോലല്ല …കല്യാണം കഴിഞ്ഞതോടെ ഞാനുമായുള്ള അടുപ്പം കുറഞ്ഞു ,,അവന്
ഭാര്യയും ഭാര്യവീട്ടുകാരും മതി ..അമ്മയെപോലും വല്ലപ്പോഴുമാണ് വിളിക്കുന്നത്
…നാട്ടിലേക്ക് വരാറുമില്ല വന്നാൽത്തന്നെ ഭാര്യവീട്ടിലായിരിക്കും അതികം സമയവും
….ഭർത്താവ് മരിച്ച പെങ്ങൾ തലയിലാവുമെന്നു കരുതിക്കാണും …..
സമയം ഒരുപാടായി പിള്ളേര് വരാറായിക്കാനും നമുക്ക് ഇറങ്ങിയാലോ

ഹമ് ….ഇറങ്ങാം …വാ ഞാൻ കൊണ്ടുവിടാം …

വേണ്ടടാ ….ഇവിടുന്നു നടക്കാനുള്ള ദൂരമല്ലേ ഉള്ളു ….

അതൊന്നും പറ്റില്ല …നീ കയറിയെ ..

ഇവന്ടെ ഒരു കാര്യം ….

അവളെയും കൊണ്ട് ഞാൻ കാണാകനഗറിലേക്കു പോയി കനകക്കുന്ന് കൊട്ടാരത്തിന്റെ യും മ്യുസിയം
പോലീസ് സ്റ്റേഷൻ യും നടുക്കുള്ള റോഡിലൂടെ ഞാൻ അവളെ കനക നഗറിലേക്ക് കൊണ്ടുവിട്ടു
.വീടിന്റെ മുൻപിൽ ബൈക്ക് നിർത്തി അവളെ ഞാൻ ഇറക്കി …

അപ്പൊ ശരി ,,ഞാൻ പറഞ്ഞത് നന്നായി ആലോചിക്ക് …ഉചിതമായൊരു തീരുമാനം എടുക്കു ..ജീവിതം
ഒന്നേയുള്ളു അത് മറക്കരുത് ….

നീ കയറുന്നില്ലെ …അമ്മയെ കണ്ടിട്ട് പോകാം

ഇനി ഒരുപ്രാവശ്യമാവട്ടെ ….ഞാൻ മോളെയും കൊണ്ട് വരാം ….

ഹമ് ….

അപ്പൂനെ തിരക്കിയെന്നു പറ ….

ഹമ്

ബൈ …

ബൈ ….

അവളെ വീട്ടിലാക്കി ഞാൻ വെള്ളയമ്പലം വഴി പേരൂർക്കടയിലേക്കു വണ്ടി വിട്ടു
.വീട്ടിലെത്തി ചായ ഉണ്ടാക്കി മോൾക്ക് കഴിക്കാൻ ഉപ്പുമാവും ,അവൾക്ക് ഉപ്പുമാവിൽ
പഞ്ചസാരയും ചായയും ഒഴിച്ച് കഴിക്കാൻ ഭയങ്കര ഇഷ്ടമാണ് …എല്ലാം കഴിഞ്ഞു വീടിന്റെ
അകവും വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ മോൾ വന്നു ….അവൾക്കു ചായയും ഉപ്പുമാവും
കൊടുത്തു ….അവളെ മേല്കഴുകിച്ചു ഉടുപ്പും മാറ്റിച്ചു ..ടീവി ഓൺ ചെയ്തു അവൾ പോഗോയും
കൊച്ചു ടി വി യും കണ്ടുകൊണ്ടിരുന്നു …രാത്രിയിലേക്കുള്ള ഭക്ഷണ കാര്യങ്ങൾ റെഡി
ആക്കാൻ ഞാനും …ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ഉണ്ടാക്കി …മോളെ പഠിപ്പിക്കാൻ
ഇരുന്നു ..അങ്ങനെ ഇരുന്നു കൊടുക്കുകയൊന്നും വേണ്ട അവൾ തന്നെ പഠിച്ചോളും പഠിക്കാൻ
ഇഷ്ടമാണ് അത് കൊണ്ടുതന്നെ സ്കൂളിലെ ടീച്ചേഴ്സിന് നല്ല മതിപ്പാണ് ….പഠനം കഴിഞ്ഞു
ഞങ്ങൾ ഭക്ഷണം കഴിച്ചു ..കുറച്ചു സമയം കൂടി ടീവി കണ്ടു എന്റെ മടിയിൽ കിടന്ന്
അവളുറങ്ങി ..മോളെ എടുത്തു ഞാൻ ബെഡിൽ കിടത്തി പുതപ്പെടുത്തു പുതപ്പിച്ചു …ഉറക്കം
വരാത്ത കാരണം ഞാൻ കുറച്ചു നേരം കൂടി ടീവി കണ്ടിരുന്നു .കൂട്ടത്തിൽ മൊബൈൽ ഓണാക്കി
വാട്സാപ്പ് നോക്കി ,അമൃതയുടെ മെസ്സേജ് വല്ലതും ഉണ്ടോയെന്ന് നോക്കി ,ഒന്നും കണ്ടില്ല
അവളിന്ന് വാട്സാപ്പ് തുറന്ന മട്ടില്ല ..ഞാൻ വെറുതെ ഒരു മെസ്സേജ് അയച്ചു ….”ബിസി ആണോ
..എന്ന് ” റിപ്ലൈ ഒന്നും വന്നില്ല …എന്റെ ശ്രദ്ധ ടി വി യിലായി ..അരമണിക്കൂർ
കഴിഞ്ഞപ്പോൾ അവളുടെ കാൾ വന്നു .അവളുടെ കാൾ കട്ട് ചെയ്തു ഞാൻ തിരിച്ചു വിളിച്ചു ..

ഹലോ …. Continue

19600cookie-checkതളർന്നുപോയെടാ അമൃത …..

Leave a Reply

Your email address will not be published. Required fields are marked *