തളർന്നുപോയെടാ അമൃത …..

Posted on

അവളോട് ചാറ്റ് മതിയാക്കി ഞാൻ നെറ്റ് ഓഫ് ചെയ്തു .എന്തിനാണ് ഞാൻ അവളോട് കാണണം എന്ന്
പറഞ്ഞത് എനിക്ക് തന്നെ അറിയില്ല .ഒരുകാലത്തു എന്റെ എല്ലാമായിരുന്നവൾ ഞാൻ ഒരുപാടു
സ്നേഹിച്ചവൾ പിന്നീട് എന്റെ ജീവിതത്തിൽ ആരുമല്ലാതായവൾ ഇന്നവൾ വീണ്ടും എന്റെ
ജീവിതത്തിലേക്ക് എന്തിനു വരുന്നു ..എനിക്ക് തന്നെ ഉത്തരം ലഭിക്കാത്ത ച്യോത്യങ്ങൾ
.സന്ധ്യ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ മറ്റൊരു പെണ്ണിനെ കുറിച്ച് ഞാൻ
ചിന്തിച്ചിട്ടില്ല ,അവൾ പോയതില്പിന്നെയും പക്ഷെ ഇന്നിപ്പോൾ ഞാൻ അമൃതയെ കുറിച്ച്
ചിന്തിക്കുന്നു എനിക്ക് വേണ്ടി മാത്രമല്ല എന്റെ മോൾക്ക് വേണ്ടിയും .അച്ഛൻ എത്ര
ശ്രമിച്ചാലും അമ്മയാകാൻ കഴിയില്ലലോ അവളിപ്പോൾ ചെറിയ കുട്ടിയാണ് നാളെ അവൾ മുതിർന്നാൽ
അവൾക്കൊരു അമ്മയുടെ സാമീപ്യം അനിവാര്യാമാണ് ..മറ്റേതൊരു സ്ത്രീയെക്കാളും അമൃതായാണ്
അവൾക്ക് അമ്മയായി
ചേരുക .അവളാക്കുമ്പോ മോളെ നന്നായി നോക്കും അതെനിക്കു ഉറപ്പാണ് .എനിക്ക് മാത്രം
തോന്നിയാൽ പോരല്ലോ അമൃതയും സമ്മതിക്കണ്ടേ …എങ്ങനെ ഞാൻ അവളോട് ഇതവതരിപ്പിക്കും …ഇനി
അവൾ സമ്മതിച്ചില്ലെങ്കിൽ ….എന്തായാലും അവളോട് ചോദിക്കാം ….നാളെ വൈകുന്നേരം തന്നെ
…..ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു ….മനസ്സ് നിറയെ അമൃത മാത്രമായി
…അവളുടെ സൗന്ദര്യം ഇന്നും അതുപോലെ …..സന്ധ്യയെ അല്ലാതെ മറ്റൊരു സ്ത്രീയെ ഞാൻ
കാമിച്ചിട്ടില്ല അമൃതയെ തഴുകിയിട്ടുണ്ട് തലോടിയിട്ടുണ്ട് എന്നല്ലാതെ വിവസ്ത്രയായി
അവളെ ഞാൻ കണ്ടിട്ടില്ല ഒരു സ്ത്രീ ശരീരം ഞാൻ ആദ്യമായും അവസാനമായും കണ്ടത്
സന്ധ്യയുടെ ആണ് …
ഓരോന്നാലോചിച്ചു എപ്പോഴോ ഞാൻ ഉറങ്ങി അതിരാവിലെ ഞാൻ എഴുനേറ്റു എനിക്കും മോൾക്കുമുള്ള
ആഹാരം പാകം ചെയ്തു അവളെ കുളിപ്പിച്ച് റെഡി ആക്കി .സ്കൂൾ ബസ്സ് വന്നു അവൾ പോയി
.ഞാനും ഡ്യൂട്ടിക്ക് പോയി ഉച്ചക്ക് ഭക്ഷണം കഴിച്ചു ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി
തമ്പാന്നൂരിൽ നിന്നും നടക്കാനുള്ള ദൂരമേയുള്ളു …പഴവങ്ങാടി ക്ഷേത്രത്തിന്റെ
മുന്പിലെത്തിയപ്പോ ഞാൻ വിഗ്നേശ്വരനെ വണങ്ങി .തടസ്സങ്ങൾ നീക്കാൻ വിഗ്നേശ്വരനോളം
കഴിവ് മറ്റാർക്കുണ്ട് …എന്തായാലും രണ്ടുമണിക്ക് തന്നെ ഞാൻ ഗാന്ധി പാർക്കിൽ എത്തി
അമൃതയെ തിരഞ്ഞു അവളെ അവിടെയൊന്നും കണ്ടില്ല .ഫോൺ എടുത്തു അവളെ വിളിച്ചു അറ്റൻഡ്
ചെയ്തില്ല ..എന്തായാലും വന്നതല്ലെ ഞാൻ കുറച്ചു നേരം കാത്തിരിക്കാൻ തീരുമാനിച്ചു
..10 മിനിട്ടു കഴിഞ്ഞപ്പോൾ അവളുടെ കാൾ വന്നു .ഞാൻ ഉണ്ടോയെന്നറിയാൻ വിളിച്ചതാണ്
..ഉണ്ടെന്നറിഞ്ഞപ്പോൾ അവൾ അവിടേക്കു വന്നു ..എന്നെ കണ്ട് അവൾ പുഞ്ചിരിച്ചു എന്റെ
അടുത്ത് വന്നിരുന്നു

കുറെ നേരമായോ വന്നിട്ട്

ഇല്ലെടി ഇപ്പൊ വന്നെള്ളു

നീ വല്ലതും കഴിച്ചോ

ആ കഴിച്ചു നീയോ

കഴിച്ചു ….അതാ ലേറ്റ് ആയത്

ഹമ്

എന്താടാ പറയാൻ ഉള്ളത്

അങ്ങനൊന്നുല്ല ….വെറുതെ കുറച്ചു സമയം നിന്റെ കൂടെ ഇരിക്കണം എന്ന് തോന്നി

ഹമ്

നിനക്കെന്തൊ ഇഷ്ടക്കേടുള്ളപോലെ

ഏയ് ഇഷ്ടക്കേടൊന്നുല്ല

ഇന്നലെ നിന്നെ കണ്ടപ്പോൾ എന്തോ ഞാൻ പഴയ കാലത്തേക്ക് തിരിച്ചുപോയി ….രാത്രി ഏറെ
വൈകിയാണ്
ഉറങ്ങിയത് തന്നെ

എന്റെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു ….ഇന്നലെ അല്ല എന്ന് മാത്രം

പിന്നെ

നിന്നെ പിരിഞ്ഞത് മുതൽ …..

സത്യം ……

സത്യം ….മരണത്തിനു മുന്നേ അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചിരുന്നു ,നീ അച്ഛനെ
കണ്ടതും എന്നെ ചോദിച്ചതും അച്ഛൻ എന്നോട് പറഞ്ഞു ,എന്നെങ്കിലും നിന്നെ
കാണുകയാണെങ്കിൽ നിന്നോട് അച്ഛൻ മാപ്പു പറഞ്ഞതായി പറയണം എന്ന് എന്നോട് പറഞ്ഞു
,അവസാനമായി അച്ഛൻ പറഞ്ഞ വാക്കുകൾ ……എന്റെ കയ്യ് പിടിച്ചു കരഞ്ഞു …അച്ഛനെ
വെറുക്കരുത് എന്ന് പറഞ്ഞു …കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകൾ ഞാൻ ഒരിക്കൽ പോലും
അച്ഛനെ അറിയിച്ചിട്ടില്ല …പക്ഷെ എല്ലാം അച്ഛന് അറിയാമായിരുന്നു അത് ഓർത്തു നീറി
നീറിയാണ് അച്ഛൻ പോയത് ….നീ ആയിരുന്നെങ്കിൽ എനിക്കി വിധി ഉണ്ടാവില്ലായിരുനെന്നു
എന്നോട് പറഞ്ഞു തറവാടിന്റെ അന്തസ്സ് ……പ്രശാന്തേട്ടന്റെ ആലോചന വന്നപ്പോൾ അച്ഛൻ
മറ്റൊന്നും ആലോചിച്ചില്ല ….തറവാടിന്റെ പ്രാഗൽഭ്യത്തെ മാത്രം നോക്കിയാണ് വിവാഹം
തീരുമാനിച്ചത് കൂടെ പുള്ളിക്ക് നല്ല ജോലിയും ഉണ്ടല്ലോ …പയ്യന്റെ സ്വഭാവമോ
കൂട്ടുകെട്ടുകളോ അച്ഛൻ അന്വേഷിച്ചില്ല …ആരായാലും മതിയെന്ന ചിന്തയിൽ ഞാനും
മറ്റൊന്നും പറഞ്ഞില്ല .. വൈകിയാണ് അച്ഛൻ പ്രശാന്തേട്ടന്റെ സ്വഭാവം അറിഞ്ഞത്
.അപ്പോഴേക്കും ഞാൻ അമ്മയായി പിന്നെന്തു ചെയ്യാൻ ,അന്തസ്സിനുണ്ടാവുന്ന കളങ്കമോർത്തു
വിവാഹമോചനം എന്ന കാര്യത്തെ കുറിച്ചുപോലും ഞാൻ ചിന്തിച്ചില്ല .എല്ലാം എന്റെ വിധി
എന്നോർത്ത് സമാധാനിച്ചു …..

കണ്ണ് തുടക്ക് …..ആരേലും കണ്ടാൽ എന്ത് വിചാരിക്കും …

സോറി ഡാ ….ഞാൻ നിന്നെയും വിഷമിപ്പിച്ചല്ലേ …

ഏയ് …..പ്രശാന്ത് എങ്ങനായിരുന്നു ….

വിവാഹം കഴിഞ്ഞു ആദ്യ രാത്രി മുതൽ തുടങ്ങിയ മനഃസമാധാനക്കേട്‌ ,അന്ന് രാത്രി തന്നെ
നന്നായി മദ്യപിച്ചാണ് പ്രശാന്തേട്ടൻ എന്റെ അടുത്ത് വന്നത് .എന്റെ സമ്മതമോ ഇഷ്ടമോ
ചോദിക്കാതെ …ഒരുതരം ബലാത്സംഗമായിരുന്നു ….പിന്നീടുള്ള രാത്രികളും അങ്ങനെതന്നെ
..ഒന്നിനും ഞാൻ പരാതി പറഞ്ഞില്ല അവിടെ വീട്ടിലും അങ്ങനെതന്നെ മകനെ ഉപദേശിക്കാനോ
നന്നാക്കാനോ അച്ഛനും അമ്മയും ശ്രമിക്കാറില്ല എല്ലാം ഞാൻ കാരണം എന്ന മട്ടിലാണ് അവരും
പെരുമാറിയത് ..സ്നേഹത്തോടെ നിന്നാൽ പ്രശാന്തേട്ടൻ മാറുമെന്ന് ഞാൻ കരുതി .കുറെ ഏറെ
ഞാൻ ശ്രമിച്ചു ..കള്ളും മയക്കുമരുന്നും എന്ന് വേണ്ട എല്ലാം ഉണ്ടായിരുന്നു
…കൂട്ടത്തിൽ കുറെ കൂട്ടുകാരും എന്നെ ഭയങ്കര സംശയവും …ഒരുപാടു ഉപദ്രവിക്കുമായിരുന്നു
എല്ലാം ഞാൻ സഹിച്ചു .എന്റെ കുടുംബത്തിന് വേണ്ടി …വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾ
കഴിഞ്ഞു ഏട്ടൻ ഇങ്ങോട്ടു പൊന്നു ,പിന്നെ എപ്പോഴെങ്കിലും വീട്ടിൽ വരും ,ഇവിടെ പല
സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു .എന്റെ വീട്ടിലേക്ക് പോകാന്നുന്നതു പോലും
പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു ,വീട്ടിൽ നിന്നും ആരെങ്കിലും എന്നെ കാണാൻ വരുന്നതും
…ആരെങ്കിലും വന്നാൽ അന്നെനിക്ക് സ്വസ്ഥത ഉണ്ടാവാറില്ല ,അമ്മയോട് പോലും ഞാൻ ഒന്നും
പറഞ്ഞില്ല …ഒരു കുഞ്ഞെന്ന മോഹം പോലും നടക്കില്ല എന്നെനിക്കു തോന്നിയിട്ടുണ്ട് .ഒരു
കുട്ടിയുണ്ടായാൽ ചിലപ്പോ മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന് എനിക്ക് തോന്നി …ശാരീരിക
ബന്ധം സത്യത്തിൽ എനിക്ക് ഭയമുളവാക്കുന്ന ഒന്നായി .അത്രക്കും വേദനാജനകമായിരുന്നു
അദ്ദേഹത്തിന്റെ പ്രവർത്തികൾ ..എങ്ങനെയോ ഏറെ വൈകി അപ്പു ഉണ്ടായി …പിന്നീടുള്ള എന്റെ
ലോകം അപ്പുവിലേക്കു മാറി ,അവന്റെ ജനനത്തോടെ പ്രശാന്തേട്ടൻ മാറുമെന്ന എന്റെ
കണക്കുകൂട്ടലുകൾ പിഴച്ചു ഒരുമാറ്റവും ഉണ്ടായില്ല മോനെ പോലും ഇഷ്ടമല്ലായിരുന്നു .7
ആം മാസത്തിൽ പ്രസവത്തിന് ഞാൻ എന്റെ വീട്ടിലേക്ക് പോയി ..ഒരിക്കൽ മാത്രമാണ് ഏട്ടൻ
അങ്ങോട്ട് വന്നത് .മോനെ പ്രസവിച്ചു 90 കഴിഞ്ഞപ്പോൾ കൂട്ടികൊണ്ടു പോയി ,വിവാഹത്തിന്
ശേഷം 6 മാസം മാത്രമാണ് ഞാൻ മനഃസമാധാനം എന്താണെന്നു അറിഞ്ഞത് .മോനുണ്ടായതിൽ പിന്നെ
ഞാൻ അവനിലേക്ക്‌ ഒതുങ്ങി .പ്രശാന്തേട്ടനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല വല്ലപ്പോഴും
വരും ..കുടിച്ചു ബോധമില്ലാതെ മോനെ ഒന്നെടുക്കാറുപോലുമില്ല ..അപ്പൂന് 3
വയസ്സാകാറായപ്പോൾ ആണ് അപകടം പറ്റിയത് ,എന്തോ മയക്കുമരുന്നിന്റെ ലഹരിയിൽ ബോധമില്ലാതെ
സംഭവിച്ചതാണ് .ഒരു സ്ത്രീക്കും സ്വന്തം ഭർത്താവ് മരണപ്പെടുന്നത് സഹിക്കാൻ കഴിയില്ല
,പക്ഷെ എനിക്കത് ആശ്വാസമായിരുന്നു കുടുംബജീവിതം എന്ന തടവറയിൽ നിന്നുമുള്ള മോചനം ….
ഞാൻ നിന്നെ പഴയതെല്ലാം ഓർമിപ്പിച്ചു വിഷമിപ്പിച്ചല്ലേ ..സോറി

ഏയ് …ആരോടെങ്കിലും എല്ലാമൊന്ന് തുറന്നു പറയണം എന്നുണ്ടായിരുന്നു കുറെ കാലമായി
മനസ്സിൽ കെട്ടികിടക്കുന്ന ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ,ഇതുവരെ പറ്റിയ
ആരെയും കണ്ടില്ല ,എന്നെ മറ്റാരേക്കാളും മനസ്സിലാക്കിയത് നീയാണ് …നീ മാത്രം ..

ഇനി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട …..അതെല്ലാം കഴിഞ്ഞ കാലം

അന്ന് നിന്റെ കൂടെ ഇറങ്ങി വരാൻ എനിക്ക് ധൈര്യമില്ലായിരുന്നു ,കുടുംബം ,അന്തസ്സ്
,അച്ഛൻ ,അങ്ങനെ പ്രതിബന്ധങ്ങൾ ഒരുപാട് ….

എനിക്ക് മനസ്സിലാകും ….

എന്റെ കാര്യങ്ങൾ പറഞ്ഞതല്ലാതെ ,നീ വന്ന കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ

അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല ,ഇതൊക്കെത്തന്നെ മനസ്സു തുറന്നു സംസാരിക്കുക …

എന്റെ മനസ്സല്ലേ തുറന്നുള്ളു ….നിനക്ക് പറയാൻ ഉണ്ടാവുല്ലോ …..പറ

19600cookie-checkതളർന്നുപോയെടാ അമൃത …..

Leave a Reply

Your email address will not be published. Required fields are marked *