ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 1

Posted on

പ്രിയരേ …പ്രിയ സുഹൃത്ത് , സൈറ്റിലെ പ്രതിഭാധനയായ എഴുത്തുകാരി ,” സിമോണ”യുടെ….ഒറ്റ
അദ്ധ്യായത്തിൽ അവസാനിക്കുന്ന ” ഒരു കഥ ”യ്ക്കായി പരിശ്രമിച്ചു കൂടെ ?…. എന്ന
ചോദ്യത്തിന് – ആവാമല്ലോ !….എന്ന ഉത്തരത്തിൽ നിന്നുവന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്
.പക്ഷേ …കൊടുത്ത വാക്ക് പൂർണ്ണമായി പാലിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല . ഒന്നാമത്
,എഴുതി വന്നപ്പോൾ ഉണ്ടായ ദൈർഘ്യo കാരണം …. ഒരൊറ്റ അദ്ധ്യായം കൊണ്ടിതു തീർക്കാൻ
കഴിഞ്ഞില്ല . പിന്നെ ….കഥ , കരുതിയതിലും ഒരുപാട് വൈകിയും പോയി. ” ഈ അന്യായങ്ങൾക്കു
” സിമോണയും മാന്യവായനക്കാരും പൊറുക്കുക !. ഒരു പ്രണയകഥ ആണോ ഇത് എന്ന്
ചോദിച്ചാൽ…അതൊന്നും എനിക്കറിയില്ല . പ്രണയകഥ എന്ന രീതിയിൽ മറ്റൊരു പരീക്ഷണം
!…അത്രയേ പറയാനുള്ളൂ . ” പ്രണയം ” കണ്ടും , കേട്ടും , അറിഞ്ഞും, വായിച്ചും
ഒക്കെയുള്ള അനുഭവമേയുള്ളു .എഴുത്തിൽ ഇത് ആദ്യം….. അതിനാൽ അത് വായനയിൽ എത്രത്തോളം
കടന്നു ചെല്ലും എന്നറിയില്ല . ഒരു പൈങ്കിളി ” ലെവൽ ” എങ്കിലും എത്തിയെന്ന് അറിഞ്ഞാൽ
”വലിയ സന്തോഷം ”ആകും !. വായിക്കാൻ തോന്നുന്നവർ….വായിച്ചു അഭിപ്രായം അറിയിച്ചാൽ ,
തരക്കേടില്ല !. രണ്ട് അദ്ധ്യായം ഉള്ള, ഇതിൻറെ വായനയുടെ ഒഴുക്കിന് ” അല്പം മസാല (
കമ്പി ) ചേർത്തിട്ടുണ്ട് .അതിനും വലിയ ഉറപ്പൊന്നുമില്ല , രുചിച്ചാ രുചിച്ചു !. ” ഈ
കടുംകൈ ” ഇങ്ങനെ ഒരാൾ പറഞ്ഞിട്ട് എഴുതിയതിനാൽ ….ആ ” പാപഭാരം ”കൂടി ആ ആളുടെ തലയിൽ
കെട്ടിവക്കുന്നു !….” സിമോണ ”ക്കായി ഒരു സമർപ്പണം എന്നപേരിൽ അർപ്പിക്കുന്നു .ഇതിൻറെ
”ശാപം ” ഏറ്റ്….നാളെ അവർ എന്നെ ജീവനോടെ വിട്ടാൽ….വീണ്ടും കാണാം എന്ന ഉറപ്പോടെ ,
എല്ലാർക്കും…..നല്ലൊരു പുതുവർഷം ആശംസിച്ചുകൊണ്ട്……സ്വന്തം സാക്ഷി !.

വീണ്ടും ഒരു ഡിസംബർ കൂടി !. വീണ്ടും ഒരു മഞ്ഞുകാലം കൂടി !. ഡിസംബർ ആദ്യത്തെ ആ
തണുത്ത വൃശ്ചികമാസ പുലരിയിൽ പ്രകൃതി മുഴുവൻ മഞ്ഞിൽ കുളിച്ചു ഈറനായി നിന്നു .
എന്നത്തേയും പോലെ അന്നും സാധാരണമായ ഒരു ദിവസം . കിഴക്കേ ചക്രവാളത്തിൽ സൂര്യൻ
ഉദിച്ചു തുടങ്ങിയിട്ടേ ഉളളൂ . സമയം ആറു മണി കഴിഞ്ഞെങ്കിലും പകലോൻ തണുപ്പ്
കാലത്തിൻറെ വരവറിയിച്ചു ,മെല്ലെ നിദ്രവിട്ടു ഉണർന്നു വരുന്നതേയുള്ളൂ .

തലസ്‌ഥാന ജില്ലയിലെ തൃക്കണ്ണാപുരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമ പ്രദേശം !. അവിടെ
ആരാമം എന്ന് വീട്ട്പേരുള്ള അഭി എന്ന അഭിജിത്തിൻറെ ഇടത്തരം നിലയിലുള്ളൊരു വീട് .
നിർത്താതെ അലറുന്ന മൊബൈൽ ഫോണിൻറെ ഉച്ചത്തിലുള്ള റിങ്ടോൺ ശബ്ദം കേട്ട് സുഖനിദ്രയിൽ
നിന്ന് ഞെട്ടിയുണർന്ന അഭി , ഫോൺ ശബ്ദത്തിൻറെ വല്ലാത്ത അലോസരതയും , ഉറക്കം
നഷ്‌ടപ്പെട്ടതിൻറെ അസ്വാസ്ഥ്യവും മൂലം തെല്ലൊരു ദേഷ്യത്തോടെ മൊബൈലിനെ മനസ്സിൽ
പ്രാകി , വേഗം ചെന്ന് കോൾ അറ്റൻഡ് ചെയ്തു . ഏതോ അപരിചിത പെൺശബ്ദം !….ക്ലിയർ
ആവാത്തതിനാൽ സ്പീക്കർ മോഡിലിട്ട് , ചെവിയ്ക്കടുത്തു പിടിച്ചു .

” ഹലോ ….ഇത് മിസ്റ്റർ , അഭി അല്ലെ ?. ” ….നേർത്ത സ്ത്രീ ശബ്ദം !. ” പാപ്പാ ഇത്
ഞാനാണ് !….ഞാൻ വിളിച്ചത് …..””

തുടർന്ന് കേട്ട വാചകങ്ങൾ അഭിയെ ഒന്നാകെ സ്തംഭിപ്പിക്കുന്നതായിരുന്നു .
പ്രഭാതത്തിൻറെ കുളിരിലും …ഒറ്റ നിമിഷം കൊണ്ടായാൾ മനസ്സും രക്തവും ചൂടായി , ശരീരമാകെ
, പൊള്ളി വിയർക്കുന്ന പോലെ അനുഭവപ്പെട്ടു . ആരുടെയോ ഹോസ്പ്പിറ്റലൈസിൻറെ കാര്യങ്ങൾ
!!. ഹോസ്പ്പിറ്റലിൻറെ പേരും റൂം നമ്പറും ചോദിച്ചറിയുമ്പോഴേയ്ക്കും….മറുപടി പറഞ്ഞ ആൾ
വിതുമ്പുവാൻ തുടങ്ങിയിരുന്നു . പിന്നെ അവളെ കൂടുതൽ കരയിച്ചു , കണ്ണീരിൽ
മുക്കാതിരിക്കാൻ ആയി അവൻ വീണ്ടുമുള്ള അന്വേഷണങ്ങളിലേയ്ക്ക് തിരിയാതെ മനപ്പൂർവം കോൾ
കട്ട് ചെയ്തു വന്നു കിടക്കയിലിരുന്നു . വളരെ , വികാരാധീനനായി ….സ്‌തംഭിച്ചു , തല
കുമ്പിട്ട് ചിന്തയിൽ ഊന്നിയിരുന്ന അഭി , രണ്ട് മൂന്ന് നിമിഷം പിടിച്ചു സ്‌ഥലകാല
ബോധത്തിലേക്ക് മടങ്ങിയെത്താൻ !. പിന്നെ , വളരെ പെട്ടെന്ന് കൂടുതൽ ആലോചനകളിലേയ്ക്ക്
പോകാതെ , അതെ മാനസികാവസ്‌ഥയിൽ ഏതോ അജ്ഞാതശക്തിയുടെ പ്രേരണയാൽ എന്നപോലെ , അതിവേഗം
പ്രഭാത കൃത്യങ്ങൾ കഴിച്ചു …ഡ്രസ്സ് ചെയ്‌ത്‌ ബൈക്കിൻറെ താക്കോലുമെടുത്തു
പുറത്തിറങ്ങി . ബൈക്ക് സീറ്റിലെ മഞ്ഞുകണങ്ങൾ വിരലാൽ തുടച്ചു കളഞ്ഞു ….സ്റ്റാർട്ട്
ചെയ്തു ആ ത്രീ ഫിഫ്റ്റി സി.സി ,സ്റ്റാൻഡേർഡ് മിലിട്ടറി ഗ്രീൻ എൻഫീൽഡ് ഒച്ചവെച്ചു
റോഡിലോട്ടിറങ്ങി !.

റോഡിൽ അപ്പോഴും പ്രഭാതസൂര്യൻറെ പൊൻകിരണം പതിയാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു .
മഞ്ഞവെളിച്ചം തെളിച്ചു മൂളി പാഞ്ഞു പോകുന്ന വണ്ടികളും ….ബെല്ലടിച്ചു നീങ്ങുന്ന
സൈക്കിൾ യാത്രക്കാരും ഒഴിച്ചാൽ , നിരത്തു ഏറെക്കുറെ വിജനം ആയിരുന്നു .
മഞ്ഞുവീഴ്ചയുടെ അസ്വാരസ്യം ഉണ്ടായിരുന്നതിനാൽ , കാൽനടയാത്രക്കാരും തീരെ
ഇല്ലായിരുന്നു . കുറച്ചു ദൂരത്തായി ഉഷസ്സിൻറെ വരവറിയിക്കുന്ന കാക്കകളുടെ കാറൽ
കേൾക്കാം . അയാൾ ആക്ക്സിലേറ്റർ ൻറെ തിരുക്കം കൂട്ടി . തെരുവിലെ നിയോണ് വിളക്കുകൾ
അപ്പോഴും മിന്നി മിന്നി പ്രകാശിക്കുന്നുണ്ട് . മഞ്ഞുതുള്ളികൾ ചെറുതായി അടർന്നു വീണു
കൊണ്ടിരിയ്ക്കുന്നു നീണ്ട വീഥിയിൽ. ദൂരെ ഏതൊക്കെയോ കമ്പനികളിൽ നിന്നുള്ള ചൂളൻ
വിളികളും സൈറൺ ശബ്ദവും ഒന്നും അഭി കേട്ടില്ല . ശരീരം കോച്ചുന്ന വൃശ്ചികമാസ കുളിരും
അവൻ അറിഞ്ഞതേയില്ല . മനസ്സും ചിന്തയും ഒരേ ലക്ഷ്യത്തിലേക്ക്….ഒരേ ദൂരത്തിലേയ്ക്ക്
!. ആ വിദൂരകോണിലേയ്ക്ക് , അതിശീഘ്ര൦ വണ്ടിയോടിച്ചു….അയാൾ കുറഞ്ഞൊരു സമയം
കൊണ്ടുതന്നെ നഗരകവാടത്തിലുള്ള അതിപ്രശസ്തവും , പ്രാവീണ്യത്തിൽ കീർത്തി കേട്ടതുമായ
കൂറ്റൻ ആശുപത്രിസമുച്ചയത്തിൻറെ വലിയ കോമ്പൗണ്ടിൽ വണ്ടി കയറ്റി പാർക്കിങ്ങിൽ വച്ച്
നിലത്തിറങ്ങി !.

ആദ്യം റിസപ്‌ഷനിൽ ചെന്ന് പന്ത്രണ്ടാ൦ നമ്പർ ” ഇന്റന്സീവ് കെയർ യൂണിറ്റിൻറെ വഴി
അന്വേഷിച്ചു …വളരെ പെട്ടെന്ന് തന്നെ മൂന്നാം നിലയിലെ ഐ .സി .യു വിനു മുന്നിലുള്ള
നീണ്ട വരാന്തയിൽ എത്തിപ്പെടുമ്പോൾ , മാർബിൾ തറയിലെ വീതിയുള്ള വഴിയ്ക്ക് ഇരുവശവും
നിരന്നു കിടന്ന സ്റ്റീൽ കസാലകളും പരിസരവും ആ തണുത്ത പ്രഭാതത്തിലും ആൾക്കാരെകൊണ്ട്
നിറഞ്ഞിരിയ്ക്കുന്ന കണ്ടു . ദൂരെനിന്നേ അഭി കസേരകളിലും പരിസരത്തും പരിചിത മുഖങ്ങൾ
തേടി…കണ്ണുകളാൽ പരതുവാൻ തുടങ്ങിരുന്നു . അപിരിചിതത്തിൻറെ രൂക്ഷഭാവങ്ങളോടെ പലരും
അവനെ തുറിച്ചു നോക്കാൻ തുടങ്ങുമ്പോൾ …അവർക്കിടയിൽ നിന്നും, റോസ് ചുരിദാർ ധരിച്ചൊരു
ടീനേജുകാരി പെൺകുട്ടി , അവനു മുന്നിലേയ്ക്ക് കഷണവേഗം കൊണ്ട് പാഞ്ഞെത്തി !. പകച്ചു
നിന്ന അഭിയുടെ മുൻപിൽ ”” പപ്പാ ”” ….എന്ന വിളിയോടെ , അവൾ ചേർന്നണഞ്ഞു വിരലുകളിൽ
അണച്ചു പിടിയ്ക്കുമ്പോൾ , അവളുടെ നീളൻ മിഴികളിൽ നിന്നും കണ്ണുനീർ പുഴയായി
ഒഴുകുന്നുണ്ടായിരുന്നു . എന്ത് ചെയ്യണമെന്ന് തീർച്ചയില്ലാതെ , അപ്പോഴും അന്തിച്ചു
നിന്നിരുന്ന അഭിയുടെ തണുത്തു മരവിച്ച വിരലുകൾ…. പെൺകുട്ടിയുടെ നേർത്ത നീണ്ട
വിരലുകളെ കൂട്ടിപ്പിടിച്ചു , സ്നേഹം പകർത്തി…സഹതാപത്തോടെ , ” മോളെ ”….എന്ന് പതിഞ്ഞ
ശബ്ദത്തിൽ ഉച്ചരിച്ചു . അപ്പോഴേയ്ക്കും …പിടിച്ചു നിർത്തിയിരുന്ന എല്ലാ
നിയന്ത്രണങ്ങളും കൈവിട്ടു, കെട്ടഴിഞ്ഞ പോലെ….അവൾ അയാളുടെ നെഞ്ചിൽ കമഴ്ന്നു വീണ്
അനിയന്ത്രിതമായി പൊട്ടിപ്പൊട്ടി കരയുവാൻ തുടങ്ങി . ഒപ്പം…..

””പപ്പാ മമ്മ, അവിടെ അകത്താ….എന്തെങ്കിലും പറ്റുമോ പപ്പാ ?….മോളോട് മിണ്ടിയിട്ട്
രണ്ടീസായി !.
പപ്പ എന്നോട് ക്ഷമിക്കൂ പപ്പാ !…..എല്ലാം ഈ ഞാൻ കാരണമാ , ഐ ആം വെരി സോറി . എന്നോട്
പൊറുത്തു എന്ന് പറയൂ പപ്പാ ….””

ആ പെൺകുട്ടി അവൻറെ നെഞ്ചിൽ തലതല്ലി കരയാൻ തുടങി . അയാൾ അപ്പോഴും വിട്ടുമാറാത്ത
ഭയത്തിൻറെയും , പരിഭ്രാന്തിയുടെയും ആശങ്കയുടെയും സമ്മിശ്രവികാരങ്ങളാൽ അവളെ പകച്ചു
നോക്കി !. പിന്നെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ഉരുവിട്ടു….

”” മോളെ സാരമില്ല , മോളൂ പപ്പയുടെ മോളല്ലേ , പപ്പയ്ക്ക് മോളോട് ഒരു ദേഷ്യവും ഇല്ല .
ഒന്നും മോൾ മനപ്പൂർവ്വം വേണമെന്ന് വച്ച് അല്ലല്ലോ ?…ഐ കാൻ അണ്ടർസ്റ്റാൻഡ് ദാറ്റ്
!.ഫൊർഗെറ്റ് ഇറ്റ് ! ബീ കൂൾ മോളൂ . ….

അപ്പോഴും ഗദ്ഗദകണ്ഠയായി തുടർന്ന അവളെ നോക്കി അവൻ തുടർന്നു …. ” മേ ഗോഡ് ബ്ലെസ്
ആസ്സ് !…ലെറ്റ് ആസ് പ്രേ ഫോർ ഡി ഗോഡ് ””….മോള് സമാധാനമായിരിയ്ക്കു , മമ്മയെ ദൈവം
ഒന്നും വരുത്തില്ല !. കമോൺ ബീ സ്മാർട്ട് !…..””

കൊച്ചുപെണ്ണിൻറെ വിങ്ങിപ്പൊട്ടലും വേദനയും , കണ്ണുനീരും അവനെ ഒന്നാകെ
വിഷാദത്തിലാഴ്ത്തി , നിമിഷപത്രങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു . പെട്ടെന്ന്
പാൻസിന്റെ പോക്കറ്റിൽ കിടന്ന മൊബൈലിൽ ഫോണിൻറെ നിർത്താതെ ചിലക്കുന്ന ശബ്ദം !….അവൻറെ
ചിന്തകളെ ഞെട്ടിച്ചു . അതിൻറെ കാതുതുളപ്പിയ്ജ്ക്കുന്ന ഒച്ച അസഹനീയതയിൽ എത്തിയപ്പോൾ
…അവളെ അടർത്തി മാറ്റി , അഭി ലേശമൊരു അരിശത്തോടെ ഫോൺ എടുത്തു . ശ്രീക്കുട്ടിയാണ്
….ഒന്നിലേറെ പ്രാവശ്യം വിളിച്ചിരിയ്ക്കുന്നു !…താൻ അറിഞ്ഞിരുന്നില്ല .അറിഞ്ഞാലും
എടുക്കാനുള്ള മാനസികാവസ്‌ഥ എന്തായാലു ഇല്ല . എന്തിനാവും ?…ഇത്ര പുലർച്ചെ !….എന്ത്
തന്നായാലും പിന്നെ അങ്ങോട്ട് വിളിയ്ക്കാം ….അങ്ങനെ ചിന്തിച്ചു …മനസ്സിൽ സമാധാനം
പിന്നത്തേയ്ക്ക് മാറ്റി വച്ച് …ഫോൺ മെല്ലെ ,തിരികെ പോക്കറ്റിലേക്ക് വയ്ക്കാനായി
പോകുമ്പോൾ വീണ്ടും ഡിസ്പ്ളേ ലൈറ്റ് കത്തി, ഫോൺ തിളങ്ങി .ഡിസ്പ്ളേയിൽ തെളിഞ്ഞു കണ്ട
സ്‌ക്രീൻ കലണ്ടർ…. അഭിയുടെ ശ്രദ്ധയെ അറിയാതെ മാറ്റി . ഡിസംബർ ഒന്ന് , രണ്ടായിരത്തിൽ
പതിനേഴു !. പെട്ടെന്ന് , ഒരു നിമിഷം !….എന്തോ ഒന്ന് ,അവൻറെ ചിന്തയെ പഴയകാല
ഓർമ്മകളിലേക്ക് കൊണ്ടുപോയി . അവൻറെ പ്രക്ഷുബ്ധമായ ഇളംമനസ്സ് , കലണ്ടർ പേജ് മാറി ,
മറിഞ്ഞു പോകുന്ന പോലെ ….അറിയാതെ , ഒഴുകി മറിയാൻ തുടങ്ങി !. അത് ഏതോ പഴയ കാലത്തിലെ
പഴയ ഒരു ഡിസംബറിലേക്ക് …അഭിയുടെ സ്മൃതിപഥങ്ങൾ അവനെ കൂട്ടികൊണ്ട് പോയി .

” തൊണ്ണൂറ്റി രണ്ട് ” ലെ വർണ്ണശബളിമയാർന്നൊരു ക്യാംപസ് കാലം !. തിരുവന്തപുരത്തെ
അതിപ്രശസ്തമായൊരു മികസ്‌ഡ്‌ കോളേജ് !. സാമൂഹ്യമായ കുറെയേറെ പ്രശ്നങ്ങൾ വരുത്തിവച്ച
വിനകളാൽ … അവിടെ അക്കൊല്ലം ഡിഗ്രി ക്ലാസ്സ് തുടങ്ങിയത് പതിവിലും ഏറെ വൈകി , ഏകദേശം
സെപ്റ്റംബറോഡ് കൂടി !. പിന്നെ , ഓണാവധി ഒക്കെ കഴിഞ്ഞു ക്ലാസ്സ് തുടങ്ങുമ്പോൾ ആണ്
വിദ്യാർത്ഥികളെല്ലാം പരസ്പരം കാണുന്നതും …പരിചയപ്പെടുന്നത് പോലും . അഭിജിത് നേരത്തെ
പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്ന സബ്‌ജെറ്റ് ൻറെ തുടർച്ച തന്നെയായിരുന്നു , അവിടെയും
” മെയിൻ ” ആയി തിരഞ്ഞെടുത്തത് . ഇതാവുമ്പോൾ അല്പസ്വല്പം ഒഴപ്പിനും …പിന്നെ ,തൻറെ
എക്സ്ഡ്രാ കരിക്കുലർ ആക്റ്റിവിറ്റീസിനു ഒന്നും ബാധകം ആവില്ല , എന്ന ചിന്തയിൽ
ആയിരുന്നു പലരേയും പോലെ അഭിയ്ക്കും ” എക്കണോമിക്സ് ” ഐച്ഛിക വിഷയമായി
തിരഞ്ഞെടുക്കുവാനുള്ള ചേതോവികാരം !.

” സാമ്പത്തികം ” പഠിച്ചു വളർന്നുവരുന്ന കുട്ടിയ്ക്ക് അത്ര അത്യന്താപേക്ഷിത ഘടകം
അല്ല !…എന്ന ചിന്തയാണോ ?…അതോ പഠനത്തിന് വിരസം എന്ന് തോന്നിയത് കൊണ്ടാണോ എന്തോ
…ക്ലാസ്സിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു . ലക്ച്ചറിങ് സമയത്തും വിദ്യാർഥികൾ
വളരെ പരിമിതമായിരുന്നു . ഉള്ളവർ വേണ്ടവിധത്തിൽ ക്ലാസ്സുകൾ ശ്രദ്ധിയ്ക്കാതെ
,സ്വന്തമായ ചിന്തയിലും കർമ്മങ്ങളിലും ഏർപ്പെട്ട് ലക്ച്ചറിങ് ബോറടികളിൽ നിന്നും
സ്വസ്‌ഥമായി ഒഴിഞ്ഞു നിന്നിരുന്നു . അധ്യാപകരും അധ്യാപനം എന്ന സേവന കർമ്മത്തെ വെറും
സാമ്പത്തിക ഉന്നമന മാർഗ്ഗം മാത്രമായി കണ്ട് …താല്പര്യം തോന്നിപ്പിച്ച വിദ്യാർഥികളെ
മാത്രം വിദ്യ അഭ്യസിപ്പിച്ചു , ബാക്കിയുള്ളവരെ പാടെ തഴഞ്ഞു ഒരാളേയും പoനത്തിന്റെ
ഭാരം ഏറ്റിവയ്പ്പിക്കാതെ സ്വന്തം കാര്യം നോക്കി മാത്രം വന്നു പോയിരുന്നവർ !.
ക്ലാസിൽ ആകട്ടെ , മൊത്തം നാല്പത് ആൺകുട്ടികളും ഇരുപത്തിനടുത്തു പെണ്കുട്ടികളുമേ
ഉണ്ടായിരുന്നുള്ളൂ . കുറച്ചുപേർ പഠിയ്ക്കും , കുറച്ചു പേർ ഉളപ്പിയിരിയ്ക്കും ,
പിന്നെ കുറച്ചു പേര് വെറും അറ്റന്ഡന്സിനു മാത്രമായി വന്നു പോകുന്നവർ !.

ക്ലാസിനു പുറത്തുള്ള ക്യാംപസ് !…..അതിമനോഹരങ്ങളായിരുന്നു !……
ചന്തം നിറഞ്ഞ വൃക്ഷ ലതാദികളും ….സുഗന്ധം പരത്തുന്ന പൂക്കളും ചെടികളും ,എങ്ങും
സമൃദ്ധിയായി ശോഭപടർത്തി നിന്നിരുന്നു . കൂടാതെ കളിക്കളങ്ങൾ ഒഴികെയുള്ള എല്ലാ
പ്രദേശങ്ങളും അതിസുന്ദരമായ വെട്ടിയൊതുക്കി , ടർഫ് ചെയ്തു നിർത്തിയിരുന്ന
പുൽത്തകിടികളും പുൽമൈതാനങ്ങളും നിറഞ്ഞ പച്ചപ്പുകളായിരുന്നു എങ്ങും . ക്ലാസ്സിൽ
കയറിയില്ലെങ്കിലും….കറങ്ങി നടക്കുമ്പോൾ ഒറ്റയായും കൂട്ടമായും ഇരിയ്ക്കാനും
കിടക്കാനും വെടിവട്ടം പറയാനും പറ്റിയ പുൽപ്രദേശങ്ങൾക്കൊപ്പം, പടർന്ന് പന്തലിച്ചു
വലവിരിച്ചു നിന്ന കൂറ്റൻ മരങ്ങളുടെ വേരും ചുവടും അടങ്ങിയ നിഴൽ ഇടങ്ങളും കാമ്പസ്സിൽ
സാധാരണമായിരുന്നു .മരങ്ങളുടെ തടിച്ച ശാഖകളും പിരിഞ്ഞ വേരുകളും അതിനോട് ചേർന്നുള്ള
സിമൻറ് ബഞ്ചുകളിലും തണൽ കോണുകളിലും…. കാമ്പസ് സൗഹൃദങ്ങളും മായിക പ്രണയങ്ങളും
ഒരുപോലെ , ഇതളിട്ടു വിരിഞ്ഞു നിൽക്കുന്നത് എന്നത്തേയും പതിവ് കാഴ്ചകൾ തന്നെ !.

കാമ്പസ് പ്രവേശന കമാനം മുതൽ…കളി മൈതാനം വരെ നീണ്ടു നിരന്നു നിന്നിരുന്ന
അക്കേഷ്യകളുടെയും ,ഈട്ടി ,മഹാഗണി ,കോണിഫെറസ്സ് ൻറെയും ഒക്കെ
വടുവൃക്ഷസാന്നിധ്യം….തണലിനും തണുവിനും, വീശിയടിക്കുന്ന കുളിര്കാറ്റിനും ഏറ്റവും
നല്ല നിദാനം ആയിരുന്നു . ഒപ്പം ആ വലിയ മരുശിഖരങ്ങളുടെ മരുപ്പച്ചകൾ ആ കലാലയത്തിനു
ഒന്നാകെ….ഒരു ചിരപുരാതന കാഴ്‌ചസുഖം നൽകി .മനസ്സിൽ കഥയും കവിതയെയും രാഷദ്രീയത്തിൻറെ
ഇളം ചൂടും ,നാടക-ചലച്ചിത്ര കലാകാമനകൾ മറ്റൊരു വഴിയ്ക്കും മൊട്ടിട്ടു വിരിയുന്ന മൃദു
യുവത്വം !. അതായിരുന്നു മറ്റു പലരെയും പോലെ അഭിജിത്തിനും അവിടം ഇടം കൊടുത്തത് .
രാഷ്ട്രീയത്തിന്റെ ചൂരും തീഷ്ണതയും വിട്ട് …കലയുടെ വസന്തങ്ങളിലേയ്ക്ക് അവൻ സർവ്വതും
മറന്ന് , പറന്നറങ്ങി !. കലാലയ കളിയരങ്ങിൽ അവൻറെ വായ്മൊഴികൾ , കഥയായും കവിതയായും
ചൊല്ലിയാടി…. കാമ്പസ് ചുവരുകളിൽ പ്രതിധ്വനിച്ചു .സ്വാഭാവികമായി അതിൻറെ പ്രതിഫലനം
അവനിൽ ധാരാളം ആൺ-പെൺ സൗഹൃദങ്ങളും ആരാധക വൃന്ദങ്ങളെയും കൂട്ടി . ആൺസൗഹൃദങ്ങളെ പോലെ
സ്ത്രീ ആരാധകരുമായി അധികം അടുപ്പമോ ചങ്ങാത്തമോ കൂടാൻ അഭി വലുതായി താല്പര്യം
കാണിയ്ക്കയോ അതിൽ ശ്രദ്ധ ചെലുത്തുകയോ ചെയ്തില്ല . എല്ലാം തികഞ്ഞു ലഭിക്കുകയും
ആസ്വദിയ്ക്കയും ചെയ്തു മറ്റുള്ളവരുടെ മുൻപിൽ എല്ലാം തികഞ്ഞവനായി മുന്നോട്ടു
പോകുമ്പോഴും …” നിർവികാരത ” സ്‌ഥായീഭാവമായൊരു കൂട്ടാളിയായി അവനോടൊപ്പം എപ്പോഴും
കൂടെ നിന്നു . അത് അവൻറെ സുഹൃത്തുക്കളും അധ്യാപകരിൽ ചിലരും ചൂണ്ടി കാണിച്ചപ്പോഴും ,
” ഒരു ചെറു പുഞ്ചിരിയോടെ ” അവരെ നേരിട്ടതല്ലാതെ, ഒരു ആത്മപരിശോധനയ്ക്കും അവൻ
തയാറായില്ല . അവൻ അവർക്കിടയിൽ പ്രത്യേകിച്ചൊരു ബിംബമായി മാറിനിൽക്കാതെ , അവരിൽ
ഒരാളായി ….എല്ലാവര്ക്കും ഒപ്പം ഒരുമിച്ചു ഒത്തിണക്കമായി നടക്കാൻ ആഗ്രഹിച്ചു .
സമ്പത്തു അവനെ സംബന്ധിച്ചു അന്യമായൊരു പദാർത്ധം ആയതുകൊണ്ടാവാം …അതിനെ
ബന്ധിപ്പിയ്ക്കുന്ന ശാസ്ത്രവും അവനൊരു ബോറൻ പ്രതിഭാസമായി തോന്നിയത് !.

അങ്ങനെ ക്ലാസ്‌റൂം അഭിയ്ക്കു മുഷിപ്പിൻറെ വലിയൊരു കേദാരമായി അനുഭവപ്പെട്ടു .
ക്ലാസിൽ കയറിയാൽ , ഒറ്റയ്ക്കിരുന്നു സ്വപ്നം കാണും …ഇല്ലെങ്കിൽ പുറത്തിറങ്ങി
കാമ്പസ് സൗന്ദര്യം ആസ്വദിച്ചു ചുറ്റി നടക്കും . ഏതാണ്ട് എല്ലാ വിഷയങ്ങളും അവർക്ക്
വല്ലാത്തൊരു അറുബോറൻ ഫീൽ കൊടുത്തിരുന്നെങ്കിലും ….ഇംഗ്ളീഷ് ക്ലാസ്സ് എല്ലാവര്ക്കും
തന്നെ പ്രിയങ്കരമായിരുന്നു !. അത് പഠിപ്പിയ്ക്കുന്ന ” സ്മിതടീച്ചർ ” അഭിയ്ക്ക് വലിയ
”ഫാൻ”ഉം , ഭയങ്കര ഇഷ്‌ടമായിരുന്നു അവനു അവരെയും അവരുടെ ലെക്ച്ചറിങ്ങും . ഓക്സ്ഫോർഡ്
ഇൻഗ്ളീഷിൽ അസാമാന്യ പ്രാഗൽഭ്യമതിയായ അവരുടെ ഓരോ സ്‌പീച്ചും ക്ലാസ്സും അവനു അറിവിൻറെ
അക്ഷയ ഖനികൾ ആയിരുന്നു . ഓരോ ”പോയവും ”ക്ഷീരജലം പോലെ അവൻറെ മസ്തിഷ്‌കത്തിൽ ക്ഷണവേഗം
കുടിയേറി . ” ഡ്രാമയും ” , ”ഷോർട്ട് സ്റ്റോറി ”യും ”ഫിക്ഷനും”, ”നോവൽ”ഉം എല്ലാം
ശ്രവണപുടങ്ങളിൽ അമൃതധാര നിറച്ചു ….അവൻറെ മനസ്സിലും ഇന്ദിയങ്ങളിലും ഒരുപോലെ
പതിഞ്ഞിറങ്ങി , എല്ലാം കാണാപാഠങ്ങളാക്കി . ആംഗലേയ സാഹിത്യം ഒന്നാകെ അരച്ച് കലക്കി
കുടിച്ച അവരുടെ ” യാങ്കി ” ഇഗ്ളീഷിൽ ഉള്ള ഭാഷാ നൈപുണികത എല്ലാവരെയും പോലെ അഭിയും
ആസ്വദിച്ചു അനുഭവിച്ചു….പായസം പോലെ കുടിച്ചു വറ്റിച്ചു . ഡിഗ്രിയ്ക്ക് പഠിക്കാൻ
വിഷമവും , കരഗതാമലകവും ആയിരുന്ന ” ലിറ്ററേച്ചർ ” സരളവും തരളവുമായി പഠിപ്പിച്ചു
….ആംഗലേയലോകത്തെ ഒന്നാകെ , എളുപ്പത്തിൽ വിദ്യാർഥികളിൽ എത്തിയ്ക്കുന്ന പഠനസൂത്രം
കാണാൻ , മറ്റു ക്ലാസ്സിലെ കുട്ടികൾ വരെ ആരുമറിയാതെ ചിലപ്പോൾ ആ ക്ലാസ്സിൽ വന്നു
കൂടുമായിരുന്നു .ക്ലാസ്സിലെ അഭിജിത്തിൻറെ ” കീൻ & ക്ളീൻ ഇൻഡെറെസ്റ്റ് ” നു പുറമെ
അവനോട് അവർക്ക് ഇഷ്‌ടം കൂടുവാൻ മറ്റൊരു കാരണം…അവൻറെ നാട്ടുകാരി കൂടിയായ പഴയൊരു
ബാല്യകാല സുഹൃത്തിൻറെ ” ആന്റി ” കൂടി ആയിരുന്നൂ അവർ , എന്നത് കൊണ്ടുകൂടി ആയിരുന്നു
. അഭിയ്ക്ക് തിരിച്ചു ടീച്ചറുടെ വീട് അറിഞ്ഞുകൂടായിരുന്നെങ്കിലും സുഹൃത്തിൻറെ
വീട്ടിലും പരിസരത്തു വച്ചും അവൻ പണ്ടേ അവരെ കണ്ടിട്ടുണ്ടായിരുന്നു . ക്ലാസ്സ്
എടുക്കുവാനുള്ള താരതമ്യമില്ലാത്ത….. അസാധാരണ കഴിവ് കൂടാതെ , എല്ലാവരോടും എപ്പോഴും
നല്ല സ്നേഹത്തോടും പക്വതയോടും സമഭാവനയോടും പെരുമാറുന്ന സൽസ്വഭാവത്തിനു ഉടമ കൂടി
ആയതു കൊണ്ടാവാം ….അവർ തമ്മിൽ എപ്പോഴും നല്ല ആത്മബന്ധം പുലർത്തിയിരുന്നു .

വല്ലാതെ പെട്ടെന്നടുത്തു …വളരെ ഓപ്പൺ-അപ്പായി എല്ലാവരോടും എപ്പോഴും ” ഹായ് , ഹായ് ”
പറഞ്ഞു പോകുന്നൊരു സ്വഭാവത്തിന് ഉടമയല്ലായിരുന്നു അഭി എന്ന അഭിജിത് !.
അതിനാൽത്തന്നെ മലമറിയ്ക്കുന്നൊരു സൊഹൃദയ വലയം അവനില്ലായിരുന്നു . എങ്കിലും ,
എഡ്വേർഡ് , ഷമീർ , ഹരിഗോവിന്ദ് ,ഷാ , മായ , കൃപാ , ശാലിനി തുടങ്ങിയ കുറച്ചു
ആത്മാർത്ഥ സുഹൃത്തുക്കൾ അവനുണ്ടായിരുന്നു .

അങ്ങനെ …കലയ്ക്കും , രാഷ്ട്രീയത്തിനും പഠനത്തിനും മറ്റു കോലാഹലങ്ങൾക്കും ഒപ്പം
തളിരണിഞ്ഞതും അണിയാത്തതും ആയ ചെറു വലുത് പ്രേമബന്ധങ്ങൾ ക്യാമ്പസ്സിൽ മൊട്ടിട്ടു
…പുഷ്‌പിച്ചു …പടർന്ന് ,പന്തലിച്ചു വരുന്ന സമയത്തായിരുന്നു” മിഡ് ട്ടേം ”
എക്‌സസാമിനായി എല്ലാവരും ക്ലാസ്സിൽ നിന്നും കുറച്ചു ദിവസത്തേക്കു പിരിയുന്നത് .

അവധി കഴിഞ്ഞു ക്ലാസ്സ് തുടങ്ങുന്ന ഡിസംബർ ഒന്നിന് …കാലത്തു ….സാധാരണ പോലെ അഭി
ചായകുടി ഒക്കെ കഴിഞ്ഞു, മെല്ലെ കാന്റീനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ….അതാ
മൂന്ന് പെൺകുട്ടികൾ ഒന്നായി , അവനെതിരെ നടന്നു വരുന്നു . രണ്ട് പേര് ക്ലാസിലെ
ചിരപരിചിതർ എങ്കിലും …..വെറുമൊരു കൗതുകത്തിനു അലസമായ് ചുമ്മാതൊന്നു
നോക്കി….കൂട്ടത്തിലെ മൂന്നാമത്തെ ആളെ !. ഉയരം കൂടി , ഒത്ത തടിയും …വെളുത്ത
ശരീരത്തിൽ രണ്ടായ് നീളത്തിൽ പിന്നി മെടഞ്ഞിട്ട നീണ്ട കാർകൂന്തൽ !….എന്തോ ഒരു വിദൂര
പരിചിതത്വം വിളിച്ചു പറഞ്ഞു . മുന്നിലെത്തി !….നോക്കിയപ്പോൾ ആ വട്ടമുഖവും ,
നെറ്റിയിലെ നീണ്ട പൊട്ടും , കാതിലെ മഴത്തുള്ളി കമ്മലും , കൈവണ്ണയിലെ പിരിയാൻ
സ്വര്ണവളകളും ,മാറിൽ ചേർന്നുകിടക്കുന്ന പറ്റചുട്ടി മാലയും എല്ലാം എല്ലാം
….ഒറ്റനോട്ടത്തിൽ അഭിയെ ശരിയ്ക്ക് ഞെട്ടിപ്പിച്ചു കളഞ്ഞു .

പെട്ടെന്ന്….ഒരു നിമിഷം !….ആകെ സ്തംഭിച്ചു നിന്നുപോകുന്ന ഒരവസ്‌ഥ !. മനസ്സിൽ ,
എപ്പോഴും …ഓരോരോ നിമിഷവും ആഗ്രഹിച്ചിരുന്നത് ! . എന്നാൽ നടക്കുമെന്ന് ഒരിക്കലും
സ്വപ്നം കണ്ടിട്ടില്ലാത്ത , തീരെ പ്രതീക്ഷിയ്ക്കാതിരുന്നത് !….ആ വരവ് !…ആ
പ്രത്യക്ഷപ്പെടൽ !….ആ നിറസാന്നിധ്യം !. അത് മറ്റാരും ആയിരുന്നില്ല . അഭി സ്വന്തം
ജീവനെപോലെ കരുതി , സ്വകാര്യമായി ഇഷ്‌ടപ്പെട്ടിരുന്ന …സ്നേഹിച്ചിരുന്ന….അത്രയും കാലം
ഒരു ആരാധനാവിഗ്രഹം പോലെ മനസ്സിൽ സ്വന്തമാക്കി കൊണ്ടുനടന്ന , തൻറെ ഇഷ്‌ടദേവത
!….,പ്രാണേശ്വരി !… ” അലീന ” എന്ന അലീനാ അമൽദേവ് !. ഒറ്റനോട്ടം കൊണ്ടവൻ അവളെ
തിരിച്ചറിഞ്ഞു .പക്ഷെ ….ആ തിരിച്ചറിവിൻറെ നിമിഷങ്ങളിൽ ,അത്ഭുതമാണോ ?….അമ്പരപ്പാണോ
?….അതോ സന്തോഷമാണോ ?…എന്താണ് തന്നിൽ സംഭവിക്കുന്ന മാറ്റങ്ങൾ !…എന്ന് അവനു പോലും
മനസ്സിലാക്കാൻ കഴിയാത്തൊരു വിസ്മയ തലത്തിൽ അവൻ എത്തിപ്പെട്ടു !. ആ നിലയിൽ ….അഭിയെ
ഭരിച്ച വിഭിന്ന വികാരങ്ങളാൽ ….അമ്പരന്ന് തരിച്ചു നിന്നുപോയ
അവസ്‌ഥയിൽ…അപ്പോഴേയ്ക്കും നടന്ന് , അരികിലെത്തിയ അലീനയെ അവൻ പകച്ചു നോക്കി !.
ചുണ്ടിൽ ഒളിപ്പിച്ചുവച്ച , നിഗൂഢമായ ഒരു മന്ദസ്മിതവും പേറി ….വിസ്മയത്തോടുള്ള ഒരു
കണ്ണ് ഏറു നടത്തി ….നിശ്ശബ്ദമായി ….അലസമായ് കൂട്ടുകാരികൾക്കൊപ്പം….ചാരുതയാർന്ന ഒരു
മാൻപേടയെപ്പോലവൾ നടന്ന് നീങ്ങി !. അവൾ കടന്ന് പോയപ്പോൾ ….മഞ്ഞു പെയ്യുന്ന ഡിസംബർ
മാസത്തിലെ കുളിരിനെ തോൽപ്പിയ്ക്കുന്ന മറ്റൊരു കുളിർതെന്നൽ തൻറെ ഉടലിൽ ഒന്നാകെ ,
തഴുകി…തലോടി …അലകൾ നെയ്തു തെന്നിപ്പോകുന്ന പോലെ അവനു അനുഭവപ്പെട്ടു
.ഒപ്പം….നിർവചിക്കാൻ കഴിയാത്തൊരു അഭൗമിക ദിവ്യസുഗന്ധം അവിടമാകവേ
പടർന്ന്….പരന്നിറങ്ങുന്ന പോലൊരു അനുഭ്രൂതി !…അവൻറെ നാസാരന്ധ്രങ്ങളെ തൊട്ടുഴിഞ്ഞു !.

അപ്പോഴും തെല്ലും അസ്തമിക്കാത്ത , ആശ്ചര്യത്തോടും …ഒട്ടൊരു നിരാശയോടും മുന്നോട്ട്
നടന്ന അഭി , അറിയാതെ ഒന്ന് തിരിഞ്ഞവളെ നോക്കി !. അപ്പോൾ അതാ …അവൾ മാത്രം
!….തിരിഞ്ഞു അവനെ നോക്കി…പൂർണ്ണചന്ദ്രനെപ്പോലെ , വിടർന്ന മുഖത്തോടെ…നിറഞ്ഞ പുഞ്ചിരി
സമ്മാനിച്ചു , തലയാട്ടി ….അവർക്കൊപ്പം നടത്ത തുടർന്നു . നിരാശ മാറി , സന്തോഷം ഏറി
വന്നെങ്കിലും …അമ്പരപ്പ് വിട്ടു ഭൂമിയിലേയ്ക്ക് തിരികെ ഇറങ്ങി എത്താനാവൻ പിന്നെയും
സമയമെടുത്തു . പിന്നീടുള്ള കുറെ സമയം അഭിക്ക് ആലോചനകളുടേതായിരുന്നു ,
അർത്ഥശങ്കകളുടേതായിരുന്നു . ഒപ്പം ആനന്ദത്തിൽ അലിഞ്ഞു ചേർന്ന മറ്റെന്തൊക്കെയോ
വികാരങ്ങളുടേതായിരുന്നു . മനസ്സിനെ ഒന്നായി പറിച്ചു മാറ്റപ്പെട്ട
ചിന്താഭാരവുമായി…നിലാവിൽ അകപ്പെട്ട കോഴിയെപ്പോലെ , സ്വപ്നലോകത്തിൽ നിന്ന്
നിലത്തിറക്കി …ക്യാമ്പസ്സിൽ നിലകിട്ടാത്തവൻ നടന്നു !.

ജീവിതയാത്രയിൽ ഒപ്പംകൂട്ടാൻ …പ്രണയം പങ്കിട്ട് ഒന്നാവാൻ…..ഓർമ്മവച്ച നാൾ മുതലേ
ആഗ്രഹിച്ചു ….ഇന്നും ഇഷ്‌ടവും മോഹവും മനസ്സിൻറെ ഭാണ്ഡകെട്ടിൽ ഒളിപ്പിച്ചു
…സ്വന്തമാക്കാനുള്ള ത്വര , ഇപ്പോഴും കൈവെടിയാതെ , ജീവിയ്ക്കുന്ന ഭിക്ഷാ൦ദേഹിയായ
തൻറെ മുന്നിൽ !…തൻറെ ആ പ്രേമസ്വരൂപം തികച്ചും യാദൃശ്ചികമായി വന്നു ചേർന്ന്
കണ്ടപ്പോൾ ….അഭിക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനേ കഴിഞ്ഞില്ല !.

സ്‌കൂൾ കാലഘട്ടത്തിൽ…ഒരുമിച്ചു ഒരേ സ്റ്റാൻഡേർഡിൽ രണ്ട് ക്ളാസ്സുകളിലായി
പഠിക്കുമ്പോൾ മുതലേ അഭിക്ക് അലീനയെ അറിയാം . സ്‌കൂളിലും പിന്നെ നാട്ടിലും വച്ച്
പതിവായി അവളെ കാണും . അവൾ അവനെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും….അഭി അവളെ സ്‌ഥിരമായി
കാണുകയും ശ്രദ്ധിക്കുകയും മനസ്സിൽ നല്ലൊരു ഇഷ്‌ടം കാത്തു സൂക്ഷിക്കയും ചെയ്യാൻ
തുടങ്ങുന്നത് ….ഏഴാം ക്ലാസ്സ് മുതൽക്കാണ് . അന്നേ അവൾക്ക് ആരും ഇഷ്‌ടപ്പെട്ടു
പോകുന്നൊരു സൗന്ദര്യവും മിടുക്കും ഒക്കെയുണ്ട് !. എന്നാൽ , അവനിൽ അവളെ
ആകൃഷ്‌ടയാക്കിയത് മറ്റെന്തൊക്കെയോ പ്രത്യേകതകൾ ആയിരുന്നു . കാലം കഴിയും തോറും
ഉള്ളിലെ ആ ഇഷ്‌ടവും പരിലാളനയും കൂടി കൂടി വന്ന് …അതിനു ഒരുപാട് രൂപമാറ്റവും
ഭാവവ്യത്യാസവും സംഭവിച്ചു ….അത് നൽകിയൊരു സ്വപ്നവർണ്ണചിറകിൽ ,അവൻ ഭൂമി മുഴുവൻ
പാറിപ്പറന്നു നടന്നിരുന്നു . തിരിച്ചു അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടോ ?…അവനിൽ ആകർഷണം
ഉണ്ടോ ?…എന്നൊന്നും അവനൊരിക്കലും ചിന്തിച്ചു അന്തംവിടാനോ…ആശങ്കയിൽ അഭയം തേടാനോ
ഒരിക്കലും ശ്രമിച്ചിരുന്നില്ല. സൗന്ദര്യം ജ്വലിയ്ക്കുന്ന ഏതൊരു വസ്തുവിനെയും
മോഹിക്കാനും ആഗ്രഹിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഏതൊരു വ്യക്തിക്കും
ഉണ്ടെന്നുള്ള പരമമായ സത്യത്തിൽ അവൻ എന്നും അടിയുറച്ചു വിശ്വസിച്ചിരുന്നു .
മാത്രമല്ല , തൻറെ ഇഷ്‌ടം തിരിച്ചറിഞ്ഞാൽ …ഒരുപക്ഷെ അവൾ അത് നിരാകരിച്ചാൽ
,തനിക്കുണ്ടാകുന്ന മാനസിക തകർച്ച ഓർത്താണ് , ആഗ്രഹിച്ചിരുന്നെങ്ക ലും ഒരിക്കലും
തൻറെ ഇഷ്‌ടം …….താൻ അവളോട് തുറന്ന് പറയാൻ ശ്രമിക്കാതിരുന്നത് . കാരണം , താൻ
അന്നൊട്ടും ശ്രദ്ധിക്കത്തക്കതോ , പെൺകുട്ടികൾ ഇഷ്‌ടപ്പെടുവാൻ വേണ്ടുന്ന സൗന്ദര്യ
ലക്ഷണങ്ങൾ ഉള്ളവനോ ആയിരുന്നില്ല. നന്നേ നീണ്ടു മെലിഞ്ഞു …ഒട്ടിയ കവിളും ,
നീളമില്ലാത്ത മുടിയും…ആകെ ഒരു വല്ലാത്ത രൂപം !. അതിനാൽ തന്നെ ഒരു പെണ്ണും തന്നോട്
ആകർഷണം കാണിക്കയോ അടുപ്പം സ്‌ഥാപിക്കുകയോ ഉണ്ടായിട്ടില്ല ….ആ കാലയളവിൽ .

അലീന അന്നേ സൗന്ദര്യത്തിൽ… പെൺകുട്ടികളിലെ രാജ്ഞി ആയിരുന്നു . അവളോട് മിണ്ടാനും
അടുപ്പം പുലർത്താനും ആൺപിള്ളേരുടെ തിരക്കോടു തിരക്ക് !. തൻറെ സ്വന്തം നാട്ടുകാരി
!…ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾ !. ഇത് മാത്രമായിരുന്നു തനിയ്ക്ക് അവളിൽ
ഉണ്ടായിരുന്ന ഒരേയൊരു മേൽക്കൈ . അതുകൊണ്ട് നാട്ടിടവഴികളിലോ പള്ളിപ്പറമ്പിലോ ഒക്കെ
വച്ചൊന്ന് അറിയാതെ കണ്ടാൽ ….ഒരു പരിചിതഭാവ പുഞ്ചിരി !. അതിനപ്പുറം സ്‌കൂളിലൊന്നും
വച്ച് അവൾക്ക് തന്നെ ശ്രദ്ധിക്കാനേ സമയം ഉണ്ടായിരുന്നില്ല . എങ്കിലും പ്രതീക്ഷയോടെ
, ഇഷ്‌ടത്തോടെ , ആരാധനയോടെ…എന്നും താൻ അവൾക്കൊപ്പം ഉണ്ടായിരുന്നു .സ്‌കൂൾ വർഷത്തോടെ
തനിയ്ക്ക് എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ടു എന്ന് തോന്നിയെങ്കിലും ….മനസ്സിൽ
നിന്നൊരിയ്ക്കലും കുടിയിറക്കാൻ , കഴിയാതെ നോവിൻറെ നെരിപ്പോടുമായി ജീവിതം
തള്ളിനീക്കി ജീവിക്കുന്ന തൻറെ മുൻപിൽ ഇതാ ….അതിജീവനത്തിൻറെ പുതിയ പാത
വെട്ടിത്തുറന്ന് ….ആ മാണിക്യം !…തൻറെ മാലാഖ !….കണ്മുന്നിൽ . ഈ കണ്ടുമുട്ടൽ …ഈ
വിധിവൈപര്യം ,ഈ നിയോഗം ….തൻറെ നിധിയാണ് !…തൻറെ മാത്രം !. ഇനിയെങ്കിലും കഴിഞ്ഞ
കാലങ്ങൾ ആവർത്തിക്കാതെ , അവളോട് എല്ലാം തുറന്നു പറഞ്ഞു …തൻറെ മോഹഭംഗങ്ങൾക്ക് അറുതി
കൊടുക്കണം . ശുഭോദർഹ തീരുമാനങ്ങളോടെ അലീനയ്ക്കുവേണ്ടി ,അവൾ വരുന്ന വഴിയിൽ
….മനസ്സിലെ പരിമളപുഷ്പങ്ങൾ വാരിവിരിച്ചവൻ കണ്ണുതുറന്ന് കാത്തുനിന്നു !.

ഒട്ടും വൈകിയില്ല !….പോയപോലെ…എന്നാൽ ഏകയായി, അന്നനടയിൽ….അവൾ അലീന , മെല്ലെ തിരികെ
വരുന്നു . പൂർണ്ണ മന്ദഹാസത്തോടെ ….അഭിക്കു മുന്നിലെത്തി അലീന നിന്നു . അവളുടെ കാതിൽ
അപ്പോഴും നിർത്താതെ ആടിക്കൊണ്ടിരുന്ന മഴത്തുള്ളികമ്മൽ അവൻ ശ്രദ്ധിച്ചു . അവളുടെ
അഴക് ആകെയും !….ഒന്നിനും ഒരു കുറവും വന്നിട്ടില്ല . ആ പുഞ്ചിരി പോലും ….എല്ലാം
കൂടിയിട്ടെങ്കിലേ ഉള്ളൂ !. ഇപ്പോഴും മനസ്സിനെ മഥിക്കുന്ന എന്തൊരു ചേലാണ് അവൾക്ക്
.എങ്കിലും അതിൽ അഹങ്കരിക്കുന്ന ഒരു പ്രകൃതം ഒരിക്കലും അവളിൽ കണ്ടിട്ടില്ല .
ഇപ്പോഴും അതേ …നിറകുടം തുളുമ്പില്ല എന്ന് പറയുന്നപോലെ…അവളുടെ സ്വഭാവത്തിനും
സ്വരൂപത്തിനും…ഒപ്പം കലാലയത്തിൻറെ അന്തസ്സിനും യോജിക്കുന്ന ശരീരം മറയുന്ന നാടൻ
വേഷത്തിലുള്ള ചുരിദാർ , അവൾക്ക് നന്നായി ഇണങ്ങി…അവളുടെ ദേഹവടിവിൽ പറ്റിച്ചേർന്നു
കിടന്നിരുന്നു . അഭിയുടെ ആ സൗന്ദര്യ ആസ്വാദനത്തിൻറെ തോത് മനസ്സിലാക്കി….മൃദുസ്മിതം
നിലനിർത്തി , അവൾ തുടക്കമിട്ടു .

””എന്തുവാ അഭീ ഇങ്ങനെ നോക്കുന്നത് !….അറിയുമോ യാൾ എന്നെ ?….””

”തൻറെ ഈ സൗന്ദര്യം നോക്കി നിന്നതാ …താനിപ്പോൾ പഴയതിലും സുന്ദരിയായി !. പക്ഷെ
ബാക്കിയെല്ലാം പഴയപടി തന്നെ !. ””

””യാള് പക്ഷെ ഒരുപാട് ഒരുപാട് സുന്ദരനായി !. പഴയ എല്ലും തോലും ഒക്കെ പോയി ,
കുറേക്കൂടി വെളുത്തു തുടുത്തു !. നല്ലൊരു ആൺചെറുക്കനായി !….തന്നെ പെട്ടെന്ന്
കണ്ടപ്പോൾ മനസ്സലായില്ല !….””

””തന്നെ പക്ഷെ ഒറ്റനോട്ടത്തിൽ മനസ്സിലായി !…ഇവിടെ തീരെ പ്രതീക്ഷിച്ചില്ലെങ്കിലും
!…..””

””പ്രതീക്ഷിക്കാത്തത് അല്ലേ അഭീ ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നത് ?…..,പിന്നേ
എന്തൊക്കെയാ തൻറെ വിശേഷങ്ങൾ ?….””

””സുഖം തന്നെ അലീന !. ഇവിടെ എന്താ , പഠിക്കാൻ വന്നതാണോ ?….””

””പിന്നല്ലാതെ , എന്തിനാടോ ക്യാമ്പസ്സിൽ ഒരു വരവ് !.തൻറെ ക്ലാസിൽ തന്നെ
!…എക്കണോമിക്സ് മെയിൻ .””

””അതെയോ ?….” ഉള്ളിൽ ഉറഞ്ഞുകൂടിയ സന്തോഷക്കടൽ മറച്ചു പിടിച്ചു , അഭി തുടർന്നു
…..””ഞാൻ എക്കണോമിക്സ് ആണെന്ന് താൻ എങ്ങനെ അറിഞ്ഞു ?…..””

””ഓ , അതിനാണോ പ്രയാസം !…താൻ ഇപ്പോൾ ഇവിടുത്തെ ഹീറോ അല്ലേ ?…പുലി !. തന്നെ
ഇവിടുത്തെ പെൺപിള്ളേർ എല്ലാം അറിയില്ലേ ?…അവര് പറഞ്ഞു !. ””

”ഓ …ഞാനിവിടുത്തെ പുലിയും ഹീറോയും ഒന്നുമല്ല , വെറും പൂച്ച !, അടങ്ങി ഒരു മൂലയിൽ
കിടന്നു പോകുന്നു, ഹീറോക്കൊക്കെ വേറെ ആണുങ്ങൾ ഉണ്ട് !, ””

””’ ഉം …ഉം …എനിയ്ക്ക് തന്നെ അറിയില്ലെടോ …ഒന്നുമില്ലേലും ഞാൻ തൻറെ നാട്ടുകാരി
അല്ലെടോ ?….പക്ഷെ ഞാൻ നോക്കുന്നത് , പഴയ ആ എല്ലൂഞ്ചി മണകൊണാഞ്ചൻ ചെക്കൻ എങ്ങനെയാ
ഇത്ര വലിയ കവിയും കലാകാരനും ഒക്കെ ആയതെന്നാ ?…..ഇവിടെ തനിക്ക് നിറയെ ഫാൻ ആണല്ലോ
?…””

””ഹ ഹ ഹ …അതൊന്നും ഇല്ലെടോ , അതൊക്കെ തന്നെ പറ്റിക്കാൻ വെറുതെ ആരോ …..ആട്ടെ ,
താന്നിന്ന് ക്ളാസ്സിലേക്കുണ്ടോ ?……”” നടന്നു നീങ്ങാൻ തുടങ്ങിയ അലീനക്കൊപ്പം നടന്നു
…അഭി ചോദിച്ചു .

””ഉം ….താൻ അങ്ങോട്ടേക്കല്ലേ ?…വാ ക്ലാസ്സ് തുടങ്ങാറായി എന്ന് തോന്നുന്നു …നമുക്ക്
പോകാം .ബാക്കിയൊക്കെ ക്ലാസ്സ് കഴിഞ്ഞിട്ട് എന്താ ?…””

”ആ എന്തായാലും നന്നായി !, ക്ലാസ്സിലെ നീണ്ട ബോറടിയിൽ നിന്നും ഒന്നുമില്ലെങ്കിലും
ഒരു കൂട്ടായല്ലോ ?…””

അപ്പോൾ അവർക്കരികിലേക്ക് വന്നുചേർന്ന ശാലിനി അതുകേട്ട് പറഞ്ഞു ”” അങ്ങനെ നീ അവളെ
നിൻറെ പ്രൈവറ്റ് പ്രോപ്പർട്ടി ഒന്നുമാകാൻ നോക്കണ്ടാ …ചോദിക്കാനും പറയാനുമൊക്കെ
ശരിക്ക് ആളുണ്ടിവൾക്ക് ഇവിടെ !. ””’

””ആര് ?….നീ ആണോ ?….””എന്നിട്ട് അലീനയെ നോക്കിയ അഭിയോട് പുഞ്ചിരിച്ചു ചമ്മലോടെ അലീന
“” സ്മിതാ ആന്റി “””

”” എടാ നമ്മുടെ സ്വന്തം ലിറ്ററേച്ചർ !. ദി എവർമോസ്റ്റ് , വെൽ നോൺ…. ലിവിങ് ,
ഇംഗ്ളീഷ്-മലയാളം എൻസൈക്ളോപീഡിയാ !…..ഡി ഗ്രേറ്റ് സ്മിതദീദി എന്ന സ്മിതടീച്ചർ
!…..അവരില്ലേ ?…അവർ ഇവളുടെ നേർ ആന്റിയാ ……”” ഇടയ്ക്കു കയറി വീണ്ടും ശാലു .

അലീന “” ആന്റിക്ക് ഇയാളെ നന്നായി അറിയാമെടോ ….ആന്റിക്ക് നല്ല അഭിപ്രായമാ
തന്നെക്കുറിച്ചു …സാമ്പത്തികശാസ്ത്ര പണ്ഡിതകവി , എന്നൊക്കെയാ തന്നെപ്പറ്റി ആന്റി
പറഞ്ഞത് . അങ്ങനെ ആന്റി കൂടി പറഞ്ഞിട്ടാ ഞാൻ തൻറെ സബ്ജെക്റ്റ് മെയിൻ ആയി
തിരഞ്ഞെടുത്തത് !. ””

സംസാരം അതുവരെ എത്തിയപ്പോഴേക്കും അവർ ക്ലാസ്സിന് അരികിൽ എത്തിയിരുന്നു . ഇരുവഴിക്കു
പിരിയാൻ നേരം അവനെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു , ”” എടോ അഭീ ഇനിമുതൽ താൻ പഴയ പോലെ
സുഖിച്ചിരിക്കാം എന്ന് കരുതണ്ടാ !….തൻറെ ചുമതലകൾ കൂടുകയാ … ””

അഭി പുരികം ഉയർത്തിയപ്പോൾ ….അവൾ കൂട്ടിച്ചേർത്തു…..””ഇപ്പോൾ മുതൽ താനാണ് എൻറെ
ഇവിടുത്തെ രക്ഷാകർത്താവ് !. കാക്കയോ പരുന്തോ റാഞ്ചാതെ , ദുഷ്‌ടശക്തികളിൽ നിന്നും
എന്നെ സംരക്ഷിക്കേണ്ട ബാധ്യത ഇനി തനിക്കാ !….അതിനാ ആന്റി തൻറെ ക്ലാസിൽ തന്നെ എന്നെ
ചേർത്ത് തന്നെ ഏൽപ്പിച്ചത് !…എല്ലാം ആന്റി നേരിട്ട് പറയും …. സീ യൂ ദേൻ …ആഫ്റ്റർ ദി
ലെക്ച്ചർ …..”” രണ്ടാളും ഇരുവഴിയിൽ ക്ലാസിൽ പ്രവേശിച്ചു .
ക്ളാസ്സിനുള്ളിൽ അലീന സദാ പ്രസന്നവതി ആയിരുന്നെങ്കിലും , ഇരുത്തയിലും
സംസാരത്തിലുമൊക്കെ വല്ലാത്ത അകലം പാലിച്ചു ,അഭിജിത്തിൽ നിന്നും ഏറെ അകന്നുള്ള ഒരു
പെരുമാറ്റം ആയിരുന്നു അവളിൽ മിക്കപ്പോഴും കണ്ടത് .അത് നല്ലൊരു പഠിപ്പിസ്റ്റായ്
മറ്റു കുട്ടികളുടെ ശ്രദ്ധയെ ആകർഷിപ്പിച്ചു അധ്യാപകരുടെ പ്രീതി സമ്പാദിച്ചു നല്ല
കുട്ടി ചമഞ്ഞു പോകാനുള്ള അവളുടെ അടവായി അഭിക്കു തോന്നി . ഇടയ്ക്കൊരു ദിവസം ക്ലാസ്സ്
എടുക്കാൻ വന്ന സ്മിതാമാം തൻറെ ‘നീസ് ”ആണ് അലീന എന്ന് പറഞ്ഞു കുട്ടികളെ അവൾക്കു
പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു . കൂട്ടത്തിൽ , അഭിയെ അവളുടെ അടുത്ത
കുടുംബ സുഹൃത്തും അകന്ന ബന്ധുവും ആണെന്നും…. അവർ ബാല്യം മുതൽ ഒരുമിച്ചു പഠിച്ചു
വളർന്ന സഹോദരസ്‌ഥാനിയൻ ആണെന്നും പറഞ്ഞു അവനെയും പരിചയപ്പെടുത്തി . ഇത് മറ്റാരും
കയറി അവളെ എളുപ്പത്തിൽ അറ്റാക്ക് ചെയ്യുന്നതിൽ നിന്നും അഭിക്ക് നല്ലൊരു സ്വയരക്ഷ
നേടി കൊടുത്തു . ഈ ബന്ധത്തിൻറെ ആനുകൂല്യം മുഖവിലക്കെടുത്തു …സ്വാതന്ത്ര്യം
മുതലെടുത്തു , അഭി അവളിലേക്കടുത്തു തൻറെ ജീവിതാഭിലാഷവും ഇഷ്‌ടവും തുറന്നു
പറഞ്ഞു….അവളിൽ പ്രേമം സ്‌ഥാപിക്കാൻ , ഉള്ള അവസരത്തിനു ഭഗീരഥപ്രയത്നം തന്നെ നടത്തി
നോക്കി . എന്നാൽ , അവനിൽ അപ്പോഴും തുടരുന്ന നിർഭാഗ്യതയുടെ ഘോഷയാത്രയോ സ്മിതമാം
പറഞ്ഞു ഒരു സഹോദരൻറെ കാഴ്ചപ്പാട് അവൾക്കുള്ളിൽ വന്നു നിറഞ്ഞതു കൊണ്ടോ…അഭിക്ക്
അവൾക്ക് മുന്നിൽ തൻറെ ഉള്ളം തുറക്കാനോ പ്രേമാഭ്യർഥന കൈമാറാനോ ഒരു അവസരവും
ലഭിച്ചില്ല

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു സ്മിതമാം അഭിയുടെ ചില സംശയങ്ങൾക്ക് മറുപടി കൊടുത്തു
നിൽക്കു കയായിരുന്നു . ആന്റിയോട് എന്തോ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ ലീനയും
കാത്തു നിൽപ്പുണ്ട് . മറ്റു കുട്ടികളെല്ലാം ക്ലാസ്സ് വിട്ടു പോയിരുന്നു . സംശയ
നിവാരണങ്ങൾക്ക് ശേഷം അവർ ലീനയോട് ചോദിച്ചു .

””അലീന മോൾക്കെന്താ ജിത്തിനെ ബ്രദറായി അക്സെപ്റ്റ് ചെയ്യാൻ വലിയ വിമുഖത പോലെ ,
അങ്ങനെ പരിചയപ്പെടുത്തിയത് ഇഷ്‍ടമായിട്ടില്ല എന്ന് തോന്നുന്നു !. എന്താ ?….””

””ആര് പറഞ്ഞാന്റീ അങ്ങനെ ?……”” ”” ജിത്തു തന്നെ !…അതിനുശേഷം നീ ഇവനോട്
മിണ്ടാട്ടമില്ല എന്നു ഇവൻ പറഞ്ഞു .””

””ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല !… ഇവൻ ഭയങ്കര നുണയനാ…ഇവന് വെറുതെ തോന്നുന്നതാ
അതൊക്കെ !… ””

””നീയാടീ കള്ളി, പെരുങ്കള്ളി ..എൻറെ അനുഭവം ആണെടീ ഞാൻ പറഞ്ഞത് !…..””

””ശരിയ്ക്ക് കള്ളൻ ഇവൻ തന്നെയാ ആന്റീ ….പേരും കള്ളൻ !…ഇവനാ എന്നോട് മിണ്ടാതെ
നടക്കുന്നത് !….””

31070cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 1

Leave a Reply

Your email address will not be published. Required fields are marked *