ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 10

Posted on

പ്രിയരേ….ഇതാ വീണ്ടും !….മറ്റൊരു ഡിസംബർ കൂടി, തൊട്ടരികെ എത്തി. വളരെ
കാലവ്യത്യാസത്തിന് ശേഷമാണ്, വീണ്ടും ഒരു പുതിയ ഭാഗവുമായി എത്തിച്ചേരുന്നത്.
പതിവ്പോലെ, പ്രതിബന്ധങ്ങളുടെ ഒരു നീണ്ടനിര തലങ്ങും വിലങ്ങും വേട്ടയാടി, കൂടെ
ഉണ്ടായിരുന്നു. തന്നാൽ കഴിയുന്നത് നിർവ്വഹിച്ചു, പ്രതിസന്ധികൾക്ക്
ആക്കംകൂട്ടി…ഒടുവിൽ ”കോവിഡ് ബാധ” കൂടി ആയപ്പോൾ…ഒരിക്കലും ഇത്രത്തോളം എങ്കിലും
കൊണ്ടെത്തിക്കാൻ ആവുമെന്ന് കരുതിയതേയല്ല .
മുമ്പേ കൈപിടിച്ച് നടത്തിയവരും…സുഹൃത്തുക്കളായി കരുതിയവരും…കൂടെനിന്നവരും
ആരും…ഇന്നിവിടെയില്ല. എങ്കിലും ”കഥ” മുമ്പേ വായിച്ചിരുന്ന ആരെങ്കിലുമൊക്കെ
അവിടവിടെയായി കാണും. അവർക്കായി കഥ മുഴുവൻ എഴുതും. അവരോടും…ഇത് വായിച്ചു
മുന്നോട്ടുവരുന്ന ആദ്യവായനക്കാരോടും…എല്ലാവരോടും പറയാനുള്ളത് ഒന്നേയുള്ളൂ. ദയവായി
”കഥ” തുടക്കം മുതൽ വായിച്ചിട്ടു, ഈ ഭാഗത്തിലേക്ക് വരൂ. വൈകിയതിന് ഒരിക്കൽക്കൂടി
ക്ഷമ ചോദിച്ചുകൊണ്ട് ”കഥ”യിലേക്ക്….

സാക്ഷി

അഭിജിത്തിനെയും വഹിച്ചു കൃത്യസമയത്തു തിരുവനന്തപുരം എയറോഡ്റാമിൽ നിന്ന് പുറപ്പെട്ട
എ26 എയർ ഇൻഡ്യാ വിമാനം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ടുതന്നെ ദുബായ് അന്താരാഷ്ട്ര
വിമാനത്താവളത്തിൽ സുഖമായി എത്തിച്ചേർന്നു. എത്തിയ അത്രയും വേഗത്തിൽത്തന്നെ , അഭി
ഹാൻഡ് ലഗ്ഗേജുമെടുത്തു പെട്ടെന്ന് പുറത്തിറങ്ങി ടെർമിനിലേക്കു നടന്നു. ആദ്യ
യാത്രയും വലിയ ബാഗേജുകളുടെ അഭാവവും അയാളെ ദ്രുതഗതിയിൽ ചെക്ക്-ഇൻ ചെയ്യിച്ചു
പുറത്തിറങ്ങാൻ സഹായിച്ചു. വിമാനത്താവളത്തിന് വെളിയിൽ…ലോഞ്ചിൽ അവനെ കണ്ടെത്തി,
സ്വാഗതമരുളാൻ ദുബായ്ക്കാർ ആരുടേയും വമ്പൻ പടയൊന്നും കാത്തു നിന്നിരുന്നില്ല.
അഭിയുമായി യാതൊരു മുന്പരിചയവും ഇല്ലാത്ത, അവൻറെ ‘ബോംബെ ബേസ്‌ഡ് കമ്പനി’യുടെ ദുബായ്
സോൺ ലെയ്‌സൺ ഓഫിസർ, ഒരു പാലക്കാട്ടുകാരൻ മലയാളിയും മറ്റൊരു മറാഠി ഡ്രൈവറും മാത്രമേ
അവനെ കൂട്ടാനായി അവിടെ എത്തിയിരുന്നുള്ളൂ. അഭിയെ ശീഘ്ര൦ കണ്ടുപിടിച്ചു, വലിയ
കാലതാമസം കൂടാതെ അവനുമായി അവർ ദുബായ് ‘ദേര’യിലുള്ള അവരുടെ പ്രധാന ഓഫിസിലേക്ക്
മടങ്ങി. കമ്പനിക്ക് തൊട്ടടുത്ത് തന്നെയായിരുന്നു അവർ അഭിക്കായി ഒരുക്കിക്കൊടുത്ത
‘കമ്പനി അക്കോമഡേഷൻ’. ഓഫിസിൽ കയറി, മലയാളി അവനെ എല്ലാവര്ക്കും ഒന്ന്
പരിചയപ്പെടുത്തി കൊടുത്ത ശേഷം…അവർ അവനെ റൂമിൽ കൊണ്ടുചെന്നാക്കി കമ്പനിയിലേക്ക്
മടങ്ങി.

അങ്ങനെ……കാലങ്ങൾ നീണ്ടുനിന്ന ബോംബെവാസ ജീവിതത്തിനു ശേഷം അതുപോലെ മറ്റൊരു പുതിയ
പ്രവാസ ജീവിതത്തിലേക്ക് കൂടി അഭിജിത് കാലെടുത്തുവച്ചു. ഫ്‌ളാറ്റിൽ ചെന്ന്
കയറിയിട്ടും പെട്ടെന്ന് പോയികിടന്നു ഉറങ്ങാൻ തക്ക ശരീര ക്ഷീണമോ ഉറക്കച്ചടവോ അവനെ
തീരെ അലട്ടിയിരുന്നി ല്ല. ദണ്ണം കൊള്ളിച്ചതാകട്ടെ…ആകെ, അല്പം ആ മനസ്സിനെ മാത്രം !.
സ്വന്തം ബന്ധുമിത്രാദികളോ, നാട്ടുകാരോ?… ആരുമോ പോലും ഒരാശ്രയമില്ലാത്ത മരുഭൂമി പോലെ
ഒരന്യനാട്ടിൽ…തനിയെ കഴിച്ചു കൂട്ടേണ്ടി വരുന്നതിൻറെ ഉത്കണ്ഠകൾ…അത് ആ മനസ്സിൽ
ചെലുത്തിയ ‘ഒറ്റപ്പെടുത്തൽ’ ചെറുതൊന്നുമല്ല. എങ്കിൽപ്പോലും…എവിടെയും എപ്പോഴും
എന്തും നേരിടാനും…

സധൈര്യം ഏത് പ്രതിസന്ധിയെയും അതിജീവിച്ചു മുന്നേറാനും ജന്മനാ കൈമുതലായി കിട്ടിയ
ശക്തി അവന് വലിയ മുതൽക്കൂട്ട് ആയിരുന്നു. ഒപ്പം, പിൽക്കാലത്ത് അറിയാതവനിൽ
കയറിക്കൂടിയ പ്രതികാരബുദ്ധിയിലുറച്ച സ്വത്വബോധവും അതിൽ നിന്നെല്ലാം അവനെ അമ്പേ
പിന്തിരിപ്പിച്ചു കരുത്തോടെ മുൻപോട്ട് നടക്കാൻ നല്ല പ്രാപ്‌തിയും നൽകിയിരുന്നു.

അതിനായി അഭി ആദ്യമായി കൈകൊണ്ട ‘ഗൃഹപാഠം ‘…ഗൾഫിനെയും ബോംബെയേയും രണ്ട് വ്യത്യസ്ത
ഡ്രുവങ്ങളായി കണക്കാക്കി, തരംതിരിച്ചു നന്നായി മനസ്സിലാക്കുവാനും…അവ തമ്മിലുള്ള
വ്യത്യാസവും പ്രത്യേകതകളും മനസ്സിരുത്തി പഠിച്ചു വിലയിരുത്തുക എന്നതും ആയിരുന്നു.
അവിടുത്തയെ, ”മണലാരണ്യം” എന്നൊക്കെ പണ്ടുമുതലേ പൊതുവെ പറഞ്ഞു കേട്ടു കുറെ
പഴയിച്ചതായിരുന്നെങ്കിലും…ഒരു മരുഭൂമി വാസത്തിൻറെയോ?….എണ്ണപ്പന തോട്ടത്തിന്റേയോ ?
”ധാരാളിമ”…ചുറ്റിക്കണ്ട ഒരനുഭവങ്ങളിലും അവന് തീരെ അറിയുവാൻ കഴിഞ്ഞില്ല. ബോംബെ പോലെ
ഒരു വൻ മെട്രൊ നഗരവും അതിൻറെ ചുറ്റുവട്ടങ്ങളും!. അവിടുത്തെകണക്കെ പക്ഷെ, വമ്പൻ
വ്യവസായശാലകളും തിരക്കാർന്ന പണിയിടങ്ങളും കുറച്ചു കുറവാണെങ്കിലും…കച്ചവട-വാണിജ്യ
മേഖലകൾ ദുബായിലും സമ്പുഷ്‌ടം ആയിരുന്നു എന്നത് അവൻ ശ്രദ്ധിച്ചു.

അതിനപ്പുറം….ബോംബേക്ക് സമമോ അതിൽ കൂടുതലോ ആയി, വിവിധ ദേശ- മത-ഭാഷാ സംസ്‌കാരങ്ങളും
മൂല്യവും മനുഷ്യരും ഇടകലർന്ന്, ഇണങ്ങി സമ്മേളിച്ചു ജീവിക്കുന്നൊരു വലിയ സവിശേഷത
ദുബായുടെ അത്യുന്നതിയിലും പ്രകടമായിരുന്നു. പക്ഷേ, എല്ലാ തലങ്ങളിലും കുറ്റമറ്റ
നിലയിൽ പ്രവർത്തിച്ചു പരിപാലിച്ചു പോന്ന…നിയതമായ,നീതി ബോധത്തിൽ അടിയുറച്ച അടുക്കും
ചിട്ടയും നിയമവാഴ്ചകളും…. വൃത്തിയും വെടിപ്പും നിറഞ്ഞ ഭരണകൂട കൃത്യതകൾ … ആ നാടിനെ,
ബോംബെ പോലെ ഒരുമിച്ചു പരക്കംപാഞ്ഞോടുന്ന വടക്കേ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഏറെ
മാറ്റി നിർത്തി.

എങ്കിലും…. ബോംബെ പോലൊരു മഹാനഗരത്തിൽ നല്ലൊരു കാലം ചിലവിട്ട അനുഭവസമ്പത്തു, ദുബായ്
കണക്കൊരു അറബി നാട്ടിൽ അഭിക്ക്…വലിയൊരു അപരിചിതത്വത്തിൻറെ അന്യതാബോധം ഉണർത്തിക്കാതെ
ജീവിച്ചു പോകാൻ നല്ല കൈമുതൽ നൽകി. കൂടാതെ ബോംബെ ജീവിത പ്രായോഗികതയിൽ നിന്ന് അഭി
കൈക്കലാക്കിയ എഴുത്തും സംസാരവും വഴിയുള്ള പ്രധാനഭാഷകളിലെ അസാമാന്യ ഭാഷാ നൈപുണ്യം .
അതവനെ സംബന്ധിച്ച്, ഒരു തുടക്കക്കാരൻറെ യാതൊരു കയ്യറപ്പും ഇടർച്ചയും ഇല്ലാതെ
ജോലിയുടെ നാനാ മേഖലകളിലും…നാനാ വിഭാഗം ജനങ്ങളോടും ഒരുപോലെ നന്നായി പെരുമാറി പോകാൻ
വിജയങ്ങൾ സമ്മാനിച്ചു. ആ നയചാതുര്യം…അഭീടെ കർമ്മമണ്ഡലം എന്ന കൂട്ട്,
വ്യക്തിജീവിതത്തിലും….” ബോംബെപോലെ വെറും മറ്റൊരു ഇടം ”…എന്ന നിലക്കല്ലാതെ, ഒരു
പുതിയ ലോകം, ജനത എന്നൊന്നും ഒരു വേർതിരിവ് ഉണ്ടാക്കാൻ അശേഷം വേര് നൽകിയില്ല.
ചുരുക്കത്തിൽ…അത്, അവനോട് യാതൊരുവിധ ബന്ധവും അടുപ്പവും ഇല്ലാത്ത അന്യമായ വല്യ
ലോകത്തും അധൈര്യപ്പെടാതെ മുന്നോട്ട് നീങ്ങാൻ എല്ലാ ചിറകുകളും പ്രധാനം ചെയ്‌തു .

ജീവിതം !…അവിടെ ഒരു രണ്ടാ൦ ഘട്ട ബോംബെവാസം കണക്കേ…സുഖകരമായ ജോലി, താമസ, വിശ്രമം,
നല്ല ഭക്ഷണക്രമം…അല്ലലില്ലാതെ രസകരമായ ദിനചക്രങ്ങളോടെ നന്നായി പോയി. ബോംബെയിൽ
നിന്നും വ്യത്യസ്തമായി വേല കഴിഞ്ഞു കിട്ടുന്ന സ്വതന്ത്ര സമയം ദുബായിൽ വളരെ ഏറെ
ആയിരുന്നു. അതിനെ ബുദ്ധിപൂർവ്വം, ക്രമാനുഗതം ഉപയോഗിച്ചു…കൃത്യമായ ചിട്ടകളും
ശീലങ്ങളും നടപ്പിൽ വരുത്തുവാൻ കൂടി അവിടെ ആദ്യം മുതൽ അഭി ശ്രദ്ധിച്ചു. പരന്ന വായന,
സ്വന്തമായ എഴുത്തു തുടങ്ങിയവക്കൊപ്പം…സ്‌ഥിര വ്യായാമമുറകൾ, പാചകം, കത്തെഴുത്തു
അങ്ങനെ അനേകം വിനോദോപാധി നടപടി ക്രമങ്ങൾ കൂടി അതിൽ ഉൾപ്പെട്ടിരുന്നു.

ഇതിനിടയിൽ…അഭിക്കുട്ടന് കിട്ടിയൊരു വലിയ ആശ്വാസ വ്യതിയാനം ആയിരുന്നു നാട്ടിൽ
നിന്നും ശ്രീമോൾ എന്ന ശ്രീക്കുട്ടിയെ കുറിച്ച് വന്ന വാർത്ത. മറ്റൊന്നുമല്ല, അവളുടെ
കല്യാണ ആലോചനകൾ ഏകദേശം മുറുകുന്നൂ…എന്ന തരത്തിൽ വന്ന ശുഭോദാർക്കമായ നല്ല
വൃത്താന്തം. നാട്ടിൽ നിന്നും വന്നശേഷം കേൾക്കാൻ വളരെ ആഗ്രഹിച്ചു
കാത്തിരുന്നതും…കേട്ടപ്പോൾ അതീവ

സന്തോഷം തോന്നിയതുമായ വാർത്ത. കേട്ടിട്ട്, അത് വിശ്വസിക്കാൻ കഴിയാതെ, അഭി വീണ്ടും
വീണ്ടും നാട്ടിൽ വിളിച്ചു തൽസ്‌ഥിതി ആരാഞ്ഞുകൊണ്ടേയിരുന്നു. അവൻറെ ആകാംക്ഷകൾ
കേട്ടറിഞ്ഞു അച്ഛനും അമ്മാവനും പിന്നെ തുടർച്ചയായി അവനെ വിളിച്ചു ആലോചനാ
വിശദാ൦ശങ്ങൾ കൈമാറിക്കൊണ്ടും ഇരുന്നു.അതിനുള്ള പ്രതികരണം എന്നോണം അഭി, എത്രയും വേഗം
ആലോചന ഉറപ്പിച്ചു നിശ്ചയം നടത്തുവാൻ…തൻറെ ഭാഗത്തു നിന്ന് ”കൊടുത്ത വാക്കു”കൾ
പാലിക്കുന്ന എല്ലാ പിന്തുണകളും ആവർത്തിച്ചു വാഗ്‌ദാനം ചെയ്‌തുകൊണ്ടിരുന്നു. അഭിയുടെ
ഈ വഴി ഉള്ളതും…അച്ഛൻറെയും അമ്മാവൻറെയും നേരിട്ടുള്ളതുമായ ഊർജ്വസ്വലങ്ങളായ ”
സ്‌ഥിരോത്സാഹങ്ങൾ ”, വന്നെത്തിയ ആലോചനകളിൽ നല്ലൊരെണ്ണം പെട്ടെന്ന് ഉറയ് ക്കാൻ
കാരണമായി. വളരെ വേഗത്തിൽ അത് സാധിച്ചെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് മാത്രമല്ല,
ഏവർക്കും ഇഷ്‌ടം തോന്നിയ നല്ലൊരു ബന്ധം എന്ന നിലയിൽ…അഭിജിത്തിനും അവരെ പോലെയോ
അതിലേറെയോ സന്തോഷം അനുഭവപ്പെട്ട നാളുകൾ ആയിരുന്നത് . പയ്യന് ”എയർഫോഴ്‌സിൽ ഉദ്യോഗം,
കാണാൻ സുമുഖൻ !, നല്ല സ്വഭാവവും കുടുംബവും …എല്ലാംകൊണ്ടും നല്ല ചേർച്ചയുള്ള മികച്ച
ബന്ധം. അത്കൊണ്ട് തന്നെ കൈവിട്ടു പോകാതെ അത് നിറവേറ്റികിട്ടാൻ എല്ലാരും അതിയായി
ആഗ്രഹിച്ചു. ചെക്കൻകൂട്ടർക്കും ബാന്ധവത്തിൽ പൂർണ്ണസമ്മതം !. പക്ഷേ, അവർക്ക് ഒരേയൊരു
നിർബന്ധം. നിശ്ചയമൊന്നും നടത്തിയില്ലെങ്കിലും വേണ്ടീല്ല. കെട്ട്…അടുത്ത മാസം
ചെറുക്കൻ ലീവ് കഴിഞ്ഞു പോകുന്നതിന് മുൻപേ പെട്ടെന്നു നടത്തണം. അച്ഛനും അമ്മാവനും
മറ്റും ആ കാര്യത്തിൽ ലേശം വിഷമത്തിലായി. സാമ്പത്തികത്തിനേക്കാൾ അഭിയുടെ അവധി
ഓർത്തായിരുന്നു അവർക്ക് വ്യാധി മുഴുവനും . സാമ്പത്തികം എത്രയും എങ്ങനെങ്കിലും
ഏർപ്പാടാക്കാം. പക്ഷേ ലീവും ടിക്കറ്റും തരപ്പെടുത്തി, പൊടുന്നനെ അഭിയെ
നാട്ടിലെത്തിക്കുക എന്നത് അസാധ്യ സംഗതി ആണെന്ന് എല്ലാവര്ക്കും തീർച്ചയായിരുന്നു.
ബന്ധം എത്ര തന്നെ കേമമാണെന്ന് പറഞ്ഞാലും…അവൻറെ സാന്നിദ്ധ്യം കൂടാതെ ആ പറഞ്ഞ
സമയത്തിനുള്ളിൽ കൊണ്ടുപിടിച്ചു കല്യാണം നടത്തുവാൻ അവിടാർക്കും അത്ര താത്പര്യമൊന്നും
ഇല്ലായിരുന്നു താനും.

ആകപ്പാടെ തകിടം മറിയുന്നൊരു അലംകോലാവസ്‌ഥയിൽ ”തുറുപ്പു വീണത്” പക്ഷെ
അഭിജിത്തിനായിരുന്നു. ”നാട്ടിലെ ജനങ്ങളെ ഇനിയും ഒന്നൂടി നേരിടുക”… അഭിക്ക് അശേഷം
താത്പര്യമില്ലാത്ത വിഷയമായിരുന്നു. അതിനാൽ അവധി കിട്ടിയാൽ പോലും നാട്ടിൽപോക്ക് അവനു
തീരെ ആലോചിക്കാനേ കഴിയുന്ന കാര്യമായിരുന്നില്ല. എങ്ങനെ അതിൽ നിന്നെല്ലാം ഒന്ന്
രക്ഷനേടും എന്ന് അവൻ കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു, ആ
നല്ല ആലോചന തിടുക്കപ്പെട്ട് നടത്തേണ്ടി വരുന്നെന്ന ധർമ്മസങ്കടങ്ങൾ വീട്ടുകാർ അവനെ
അറിയിക്കുന്നത്. വീണത് വിദ്യയാക്കി അഭി, ഫോണിൽ ഒരു നെടുനീളൻ പ്രസംഗം അങ്ങു കാച്ചി.
കൂടെ ന്യായീകരണങ്ങൾ നിരത്തി…നീട്ടിപിടിച്ചൊരു കത്തും അങ്ങോട്ട് വിട്ടു. താൻ
നാട്ടിൽനിന്ന് ഇങ്ങോട്ടു വന്നിട്ട് വളരെകുറച്ചു നാളുകളെ ആയിട്ടുള്ളൂ. കുറഞ്ഞത് ഒരു
വർഷമെങ്കിലും ആവാതെ, ഇവിടുന്ന് അവധിയെ കുറിച്ച് ആലോചിക്കാനേ ആവില്ല.അതുകൊണ്ട്
ഇപ്പോൾ ഒരു ലീവോ, കല്യാണം നീട്ടിവെക്കലോ സാധ്യമാകുന്ന വിഷയങ്ങളെ അല്ല. ഇത്രയും
നല്ലൊരു ആലോചന ഇങ്ങനെ വന്നു ചേർന്ന സ്‌ഥിതിക്ക്, മറ്റൊന്നും ചിന്തിച്ചു സമയം
നീട്ടികൊണ്ട് പോകാതെ അത് ഉറപ്പിച്ചു പേരിന് നിശ്ചയം നടത്തി…. എത്രയും പെട്ടെന്ന്
കല്യാണം നടത്താൻ തയ്യാറാവുക. സാമ്പത്തികവശം ഒന്നും ആരും ആലോചിച്ചു തല പുകക്കേണ്ട,
വേണ്ടുന്ന തുക അറിയിച്ചാൽ മാത്രം മതി.പണം ആവശ്യപ്പെടുന്ന നേരത്തു ആവശ്യമാകുന്ന
രീതിയിൽ അവിടെ എത്തിയിരിക്കും.മറിച്ചുള്ള കാര്യങ്ങൾ എല്ലാവരും എത്രയും വേഗനെ
പൂർത്തിയാക്കാൻ നോക്കുക, ഇത്രയേ പറയാനുള്ളൂ. ഇങ്ങനെ പോയി നാട്ടിൽ
പോക്കിനെക്കുറിച്ചു ബന്ധുക്കൾ അന്വേഷിച്ചപ്പോൾ അഭിയുടെ പക്ഷത്തു നിന്നുളള
ന്യായവാദങ്ങൾ. അവൻറെ നയം അവൻതന്നെ വ്യക്തമാക്കിയപ്പോൾ പിന്നതിനെ എതിർക്കാൻ ആർക്കും
കഴിഞ്ഞില്ല, ആരും ഒട്ടു തുനിഞ്ഞതുമില്ല….’’കല്ലേൽ പിളർക്കുന്ന’’ പോലുള്ള ആ കല്പനകൾ
അനുസരിക്കാൻ വീട്ടുകാരും ബന്ധുക്കളും ബാധ്യസ്‌ഥരുമായി.

പിന്നെല്ലാം …വളരെ ധൃതിയിൽ ആയിരുന്നു. അഭിക്കും വളരെ തിരക്കുപിടിച്ച
ദിനങ്ങളായിരുന്നു പിന്നീട് വന്നുചേരുന്നത്. ആദ്യം അവനു ചെയ്യാനുണ്ടായിരുന്നത്,
ശ്രീമോളുടെ ചെറുക്കൻ വീട്ടുകാരെ നേരിട്ട് വിളിച്ചു കല്യാണക്കാര്യം സംബന്ധിച്ച്
എല്ലാം തുറന്ന് സംസാരിച്ചു, ഉറപ്പുകൊടുത്തു, സകലതും തീർപ്പാക്കുക എന്നതായിരുന്നു.
അതുകഴിഞ്ഞു, ശ്രീയുടെയും തൻറെയും വീട്ടുകാരെ വിളിച്ചു ”ഉറപ്പിപ്പ് ”നും
കല്യാണത്തീയതി ദിവസവും തീരുമാനിക്കാൻ ധൃതഗതിയിൽ നേരം കുറിക്കുവാൻ ആവശ്യപ്പെട്ടു.
തൊട്ട്പിറകേ നാട്ടിലെ ചില ഉറ്റചങ്ങായിമാരെ വിളിച്ചു വിവാഹസംബന്ധിയായ ഹാൾ, സദ്യ,
ഫോട്ടോ, പന്തൽ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും വീട്ടുകാരുമായി ചേർന്ന് ആലോചിച്ചു
ക്രമീകരിക്കാൻ…കൂടി നിർദ്ദേശം കൊടുത്തു. ഒപ്പം…കമ്പനിയിൽ നിന്ന് നല്ലൊരു സംഖ്യ
ലോണായി സംഘടിപ്പിക്കാൻ അപേക്ഷയും നൽകി. എല്ലാം വിചാരിച്ചപോലെ…വളരെപെട്ടെന്ന്
അടുക്കും ചിട്ടയായും നടന്നു, കാര്യങ്ങൾ കല്യാണത്തിനടുത്തേക്ക് നീങ്ങി. അഭിയുടെ
നിർദ്ദേശാനുസരണം ആയിരുന്നു എന്നതിനാൽ സംഗതികൾക്ക് ഒന്നിനും ഒരു കുറവും
സംഭവിച്ചില്ല. എല്ലാമെല്ലാം മുറപോലെ….ആദ്യം ലളിതമെങ്കിലും ആഘോഷമായി..”
കല്യാണനിശ്ചയവും”, രണ്ടാഴ്ചക്കുള്ളിൽ കല്യാണവും വളരെ കെങ്കേമമായി തന്നെ നടന്നു.
അങ്ങനെ…നിറയെ കാത്തിരിപ്പിനും, ആശങ്കകൾക്കും വിരാമമിട്ട്… അധിക കാലതാമസം വരുത്താതെ,
വളരെ മംഗളമായി ” ശ്രീക്കുട്ടീപരിണയം ” എന്ന ഏവരുടെയും മോഹം സഫലീകൃതമായി . അതിലൂടെ
അവളുടെ മാത്രമല്ല, അഭിയുടെ കൂടി വലിയൊരു ആഗ്രഹം പൂവണിഞ്ഞു …അവൻറെ ചിരകാല
സ്വപ്നത്തിനു കൂടിയായിരുന്നു അതു ചിലങ്കകൾ ചാർത്തിയത്. മനപ്പൂർവ്വം അല്ലെങ്കിലും
താൻ മൂലം സംഭവിച്ച ..പിഴവുകൾ താൻ തിരുത്തി…തനിക്കെല്ലാം നിറവേറ്റി കൊടുക്കാൻ
കഴിഞ്ഞു എന്ന ചാരിതാർഥ്യം വല്ലാതെ ആഹ്‌ളാദവാനാക്കി അഭിയെ ഉയരങ്ങളിലേക്ക് ഉയർത്തി.

അഭി വാക്കുകൊടുത്തിട്ട് അത് പാലിക്കാതെ ഒഴിഞ്ഞുമാറി, ചതിച്ചു എന്നുപറഞ്ഞു എല്ലാവരും
കുറ്റം ചാർത്തി, വേട്ടയാടിയ അവൻറെ സ്വന്തം മുറപ്പെണ്ണ് ശ്രീമോളുടെ വിവാഹം ശരത് എന്ന
ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ താലി ചാർത്തി ഭാര്യയായി സ്വീകരിച്ചുകൊണ്ട്
പൂർത്തിയാക്കി.അപ്പോൾ നവദമ്പതികൾക്കും ബന്ധുജനങ്ങൾക്കും അനുഭവപ്പെട്ടതിനേക്കാൾ
എത്രയോ അധികം ഇരട്ടി സന്തോഷവും സമാധാനവും അത്രയും തന്നെ വിദൂരതയിൽ അതിനെല്ലാം
നേതൃത്വം കൊടുത്ത് മുൻപിൽനിന്ന അഭിക്ക് തൊട്ടറിയുവാൻ സാധിച്ചിരിക്കണം.

അതും കൂടാതെ…നാട്ടിൽനിന്നും ഗൾഫിലേക്ക് യാത്ര തിരിക്കുന്ന നേരത്തു അഭി,
ശ്രീമോൾക്കും വീട്ടുകാർക്കും കൊടുത്ത മറ്റൊരു വാക്ക് കൂടി പരിപൂർണ്ണമായി പാലിച്ചു.
വിവാഹം കഴിയുന്ന പുതു മണവാള- മണവാട്ടി മാർക്ക് , മധുവിധുവായി അവിടെ വന്നു താങ്ങി,
അവിടം മുഴുവൻ സന്ദർശിച്ചു മടങ്ങാനുള്ള വിസ,ടിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ
സൗകര്യങ്ങളും ചെയ്തു കൊടുക്കാം എന്നുള്ള ഉറപ്പും അടുത്ത ഒരു മാസത്തിനകം അഭി
നടപ്പിലാക്കി, അവൻ വാക്ക് നിറവേറ്റി. അവൻ അയച്ചുകൊടുത്ത സന്ദർശനവിസയിലും
ടിക്കറ്റിലും നവദമ്പതിമാർക്ക് അവിടെവന്ന് ഫ്‌ളൈറ്റ് ഇറങ്ങേണ്ട താമസമേ
ഉണ്ടായിരുന്നുള്ളു. വന്നശേഷമുള്ള താമസം, ഭക്ഷണം,വാഹനസൗകര്യം അടക്കമുള്ള ഒരു മാസത്തെ
ടൂർ പാക്കേജ് മുഴുവൻ അവനവിടെ ക്രമീകരിച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ സഹായങ്ങൾ
സ്വീകരിച്ചു, ആ മഹാനഗരത്തിൽ തികച്ചൊരു മാസത്തെ ഗംഭീര ഹണിമൂൺ….യുവമിഥുനങ്ങൾ
മതിമറന്ന് ആഘോഷിച്ചു

രസിച്ചു….അടിച്ചുപൊളിച്ചു ആറുമാദിച്ചു സുഖിച്ചു. അവരുടെ നിരന്തര അഭ്യർഥന മാനിച്ചു,
ഇടക്ക് കിട്ടുന്ന സമയങ്ങളിൽ അഭിയും അവർക്കൊപ്പം ഒന്നിച്ചുകൂടി, അവരുടെ
സന്തോഷാതിരേകങ്ങളിൽ നിറഞ്ഞ മനസ്സോടെ പങ്കാളിയായി.

അങ്ങനെ….ആ ഒരു മാസക്കാലം ശ്രീക്കുട്ടിയുടെ കൊച്ചു ജീവിതത്തിൽ എന്നപോലെ
ആഹ്ളാദകരങ്ങളായ അനുഭവങ്ങൾ കൊണ്ടു നിറമാല നിറച്ച, വേറിട്ട പുതിയൊരു
ജീവിതാദ്ധ്യായമായി അവന് ആ നാളുകൾ മാറി. ഒടുവിൽ…ആനന്ദകരമായ മധുവിധു ആഘോഷ സന്ദർശനം
അവസാനിപ്പിച്ചു…കേരളത്തിലേക്ക് തിരികെ വിമാനം പിടിക്കുമ്പോൾ അഭിയേട്ടനെ
പിരിയുന്നതോർത്തു ശ്രീമോളും…നല്ലൊരു ചങ്ങാതിയെ കൈവിടുന്നതാലോചിച്ചു ശരത്തും വളരെ
ഖിന്ന മനസ്‌കിതരായി മാറിയിരുന്നു. അഭിക്ക് എന്നാൽ…. താൻ മുൻകൈ എടുത്ത് അവളെ നല്ലൊരു
ചെറുപ്പക്കാരന് കൈപിടിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, അവർ
ഇരുവരെയും…’വാക്കുപാലിച്ചു’,പറഞ്ഞ സമയത്തു അവിടെത്തിച്ചു ദുബായ്‌നാട് മുഴുവൻ
ചുറ്റികറക്കി കാണിക്കുവാൻ കൂടി സാധിച്ചെന്നുള്ള അഭിമാനത്തിൽ…. തൻറെ ‘കുഞ്ഞു
മധുരപ്രതികാരം’ കൂടി സഫലീകരിക്കുകയായിരുന്നു ചെയ്‌തത്‌. ശ്രീക്കുട്ടിയുടെ മനസ്സിലും
അതൊക്കെ…ഒരിക്കലും മറക്കാൻ കഴിയാത്ത നിറവാർന്ന…മധുരോദാത്ത വിവാഹസമ്മാനമായി
പരിണമിച്ചു……അനുഭൂതികൾ പെയ്തു നിറച്ചു. എങ്കിലും നാട്ടിൽവന്ന് കൂടുതൽ ദുബായ്
കുളിരോർമ്മകളിൽ മുഴുകി ജീവിക്കാനാവാതെ…അധികം താമസിയാതെ അവൾക്ക് ഭർത്താവിനൊപ്പം
അയാളുടെ ജോലിസ്‌ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഒപ്പം കുടുംബിനിയുടെ പുതിയ വേഷം
ഏറ്റെടുത്തു ഒരു പുതിയ കുടുംബജീവിതത്തിലേക്ക് കടക്കേണ്ടിയും.

അഭിക്ക്, എല്ലാം…ഒരു സ്വപ്നം പോലെ തോന്നി. തീരെ പ്രതീക്ഷിക്കാതെ, വളരെ
അവിചാരിതമായുള്ള ശ്രീമോളുടെ കടന്നുവരവ് . വിരസമായിരുന്ന തൻറെ ദൈനംദിന നിമിഷങ്ങളെ
ചിരിയും ചിന്തയും കവിതയും സംഗീതവും കളിതമാശകളും കൊണ്ട് നിറച്ചു ധന്യമാക്കി
കടന്നുപോയ ആനന്ദകരങ്ങളായ ദിനരാത്രങ്ങൾ. അതിനെ…അവയുടെ നഷ്‌ടബോധങ്ങളെ കുറിച്ചോർത്തു
അഭി വ്യാകുലനായി. പിന്നെ, പതിയെ…”മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ” ആയപോലെ വീണ്ടും
അതേ ചിന്തകളും ദിനചര്യയും വിനോദങ്ങളും എല്ലാമായി പഴയപടി തിരികെയെത്തി. അങ്ങനാ
ജീവിതാനദി അതേ ഒഴുക്കിലും വേഗതയിലും ഒരല്ലലും കൂടാതെ, നിർബാധം ഒഴുകി നീങ്ങി.

ഒരു വെറും സാധാരണ….ഇടത്തരക്കാരൻറെ ഔദ്യോഗികജീവിതവും ചുറ്റുപാടുമായി മുന്നോട്ടുപോയ
ജീവിതക്രമത്തിൽ…കേവലം അഞ്ചുവർഷം നീണ്ടുനിന്ന ബോംബെ വാസവുമായി വലിയ അന്തരങ്ങൾ ഒന്നും
അവിടില്ലായിരുന്നു. എങ്കിലും ഗൾഫ് ആഡംബരത്തിന്റേതായ എല്ലാ സാമ്പ്രദായിക മാറ്റങ്ങളും
അഭിയുടെ ജീവിതവൃത്തികളിലും വലിയ വ്യത്യാസങ്ങൾ പാകി. ഉദ്യോഗതലങ്ങളിൽ അയാളെന്നും
സ്വയമേ പുലർത്തിവന്ന നേരിലും നന്മയിലും വിട്ടുവീഴ്ചയില്ലാത്ത…കൃത്യനിഷ്‌ഠകളിൽ
അധിഷ്‌ഠിതമായ സ്വഭാവക്രമങ്ങൾ മറ്റുള്ളവരിലും നിന്നും എന്നും മാറ്റി നിർത്തി.
ബോംബെയെക്കാൾ അയത്നലളിതമായി യു.എ.ഇ ലെ തൊഴിൽ രംഗത്തു അത് അസാമാന്യ ജനസമ്മതിയും
അതുവഴി സ്വജീവിതത്തിൽ വമ്പിച്ച നേട്ടവും വളരെ വേഗം ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു. ഈ
പറഞ്ഞ ഗുണകണങ്ങളെല്ലാം ദുബായിലെ സാമൂഹ്യ മണ്ഡലങ്ങളിൽ അതിബൃഹത്തായൊരു സുഹൃത്‌വലയം
സ്‌ഥാപിച്ചെടുക്കാൻ അയാൾക്ക് വലിയ സംഭാവനകൾ നൽകി. ബോംബെക്കാല ജീവിതം എന്ന മുന്തിയ
ജീവിത പരീക്ഷണ നിലം അഭിക്കേകിയത് വളക്കൂറേറിയ വലിയൊരു പാഴ്‌വയൽ ഭൂമി ആയിരുന്നു.
അവിടാവശ്യത്തിന് വിത്തും വളവും കൊടുത്തു പരിശ്രമം ചെയ്‌തു മുളപ്പിച്ചു
വലുതാക്കിയെടുത്ത നല്ലൊരളവ്‌ ജീവനഫല സമ്പത്തു . അത് പറിച്ചുനടപ്പെട്ട ദുബായുടെ
മരുഭൂവനിക അതേവേഗതയിൽ അതിനെ വളർത്തി വിളയിച്ചു നന്മയുടെ നല്ലൊരു വസന്തകാലം
വിരിയിച്ചു.

ബോംബെജീവിതത്തിൽ നിന്ന് വ്യത്യസ്‌തമായി അഭിക്കവിടെ സ്വാതന്ത്ര്യാനന്ദത്തിൻറെ
നല്ലളവ് ശുദ്ധവായു ശ്വസിച്ചു സസുഖം ജീവിക്കാനായി.

അത് കേവലം ജോലിഭാരത്തിൻറെ തിക്കുംതിരക്കും വീർപ്പുമുട്ടൽ ഏതുമില്ലാതെ, തഞ്ചവും
ഒതുക്കവുമായി നല്ല അച്ചടക്കത്തോടെ….വേല നിയന്ത്രിച്ചു ചെയ്‌തു മുന്നോട്ട്പോകാൻ
കഴിഞ്ഞത് ഒന്നുകൊണ്ട് മാത്രം ആയിരുന്നു. ജീവിതചര്യകളെ ആകെ, കൃത്യമായി നിർണ്ണയിച്ചു
മുന്നേറുവാനും…പഴയ കാലത്തിൽ നിന്നും വിഭിന്നമായി ഇഷ്‌ടകൃതികൾ ചികഞ്ഞെടുത്തു
വായിക്കുന്നതിനും…ഒപ്പം പുഴുക്കുത്തേറ്റ തൻറെ കഴിഞ്ഞ വഴിത്താരകളെ മൊത്തം പരത്തി
പടർത്തി കുത്തിക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നതിനും അത് അഭിക്ക് ഒരുപാട് അവസരങ്ങൾ
സൃഷ്‌ടിച്ചു. വിരസത തോന്നാത്ത നിത്യ കൃതാന്തര കർമ്മങ്ങളിൽ മുഴുകി, അതിൻറെ
ആസ്വാദ്യതകൾ അറിഞ്ഞുജീവിച്ച അവൻ പലപ്പോഴും അറിഞ്ഞില്ല. തൻറെ ആ ഓട്ടം…കാലവേഗത,
പഴമകളിൽ നിന്ന് തുലോം വൈവിധ്യപൂർണ്ണം ആയിരുന്നുവെന്ന് !. പുതിയകാല ലോകത്തിൻറെ
വൈചിത്ര്യങ്ങളിൽ ഒന്നായത് അനുഭവപ്പെട്ടപ്പോൾ…ഒട്ടും ഉത്കണ്ഠാകുലൻ ആവാതെ
എല്ലാത്തിനോടും പൊരുത്തപ്പെട്ട് ആ കുതിപ്പിനൊപ്പം അവനും അണിചേർന്നു.

തിരുവനന്തപുരത്തു നിന്ന് നേരെ ദുബായിലേക്കെത്തുമ്പോൾ…പതിവുപോലെ തുടക്കത്തിൽ നാടും
വീടും നാട്ടാരും ഒക്കെയായി നല്ല അഭേദ്യബന്ധമായിരുന്നു അഭിക്ക്. വീട്ടുകാരോട്,
വിശിഷ്യാ അച്ഛൻ,അമ്മ,അമ്മാവൻ,അമ്മായി തുടങ്ങിയരോടെല്ലാം വളരെ നല്ല അടുപ്പം.
പിന്നെ,പുറത്തു വിരലിൽ എണ്ണാവുന്ന കുറച്ചു അടുത്ത ചങ്ങായിമാരും . കത്തെഴുത്തൊന്നും
എപ്പോഴും ഭയങ്കര തകൃതിയായി ഇല്ലെങ്കിലും…എല്ലാവരേയും ഫോണിൽ വിളിക്കുക, ക്ഷേമം
അന്വേഷിക്കുക തുടങ്ങിയവക്ക് അവൻ പ്രത്യേക നിഷ്‌കർഷ പുലർത്തിയിരുന്നു.
ശ്രീക്കുട്ടിയുടെ വിവാഹാലോചന ത്വരിതപ്പെടുത്തുന്നതിന് സ്‌ഥിരമായ് എല്ലാവരുമായും
നല്ലരീതിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്ന അഭി അത് ഉറപ്പിച്ചു മംഗളപൂർവ്വം
നടന്നുകഴിഞ്ഞിട്ടും… ആ ബന്ധങ്ങളെല്ലാം മാറ്റമില്ലാതെ, അതുപോലെ തുടർന്നുപോകാൻ
നന്നായി ശ്രദ്ധിച്ചിരുന്നു. ദമ്പതിമാർ ഗൾഫീന്നവിടെ മടങ്ങിയെത്തി
ചേർന്നിട്ടും…ബന്ധുത്വം അങ്ങനെ തുടർന്നിരുന്നു എന്നു മാത്രമല്ല, അത് കുറേക്കൂടി
സുദൃഢമായി മാറിയിരുന്നു താനും. പിന്നെ, എങ്ങനെയൊക്കെയോ എവിടെവച്ചോ ആ
തീഷ്‌ണബന്ധങ്ങളിലൊക്കെ പതുങ്ങനെ ചെറു വിള്ളലുകൾ വീഴുവാൻ തുടങ്ങി.

കാര്യകാരണങ്ങൾ പറഞ്ഞു വരുമ്പോൾ…ശ്രീമോളുടെ ”വിവാഹം എന്ന വലിയ കടമ്പ”, ഒരു വലിയ
പ്രായശ്ചിത്തം എന്ന കണക്കെ, അഭി മുൻകൈയെടുത്തു എല്ലാവര്ക്കും ഇഷ്‌ടമാവും വിധം
കേമമായി നടത്തികൊടുത്തു. ഇനി മുന്നിൽ ഒരു വൻ ചോദ്യചിഹ്നമായി തെളിഞ്ഞുയർന്നു
നിൽക്കുന്നത് അഭിയുടെ ഭാവിജീവിതം മാത്രമാണ്. ബന്ധുക്കൾ സകലരും അതിലെ തങ്ങളുടെ
കടുത്ത ആശങ്ക ശക്തമായി ഉന്നയിച്ചു. എന്നുമാത്രമല്ല, അവൻ ചെയ്‌ത നല്ല ഉദ്യമത്തെ
പ്രകീർത്തിച്ചു, അഭിമോന് കൂടി ഒരു നല്ല കുടുംബജീവിതം ഒരുക്കിക്കൊടുത്തു ജീവിതം
സുരക്ഷിതമാക്കി കൊടുക്കേണ്ടത് തങ്ങൾ എല്ലാവരുടെയും വലിയ ബാധ്യത ആണെന്ന് എല്ലാവരും
എല്ലാവരെയും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. അതിനായി അഭീടമ്മാവനും അമ്മായീം
തുടക്കം കുറിച്ചപ്പോൾ…ശ്രീക്കുട്ടീം ശരത്തും അവരെ പ്രോത്സാഹിപ്പിച്ചു കൂടെ വന്നു.
അവരെകൂടാതെ ചേച്ചി അഭിരാമിയും അളിയനും കൂടി അഭീടെ അച്ഛൻറെയും അമ്മയുടെയും മേൽ
ഇതിനായി സമ്മർദ്ദം ചെലുത്തിയപ്പോൾ…അവർക്കും പിന്നെ അടങ്ങിയിരിക്കാൻ ആയില്ല. അതിൻറെ
ഫലമായി…എല്ലാവരും താൻ താങ്കളുടെ നിലക്ക്, ഒരോരുത്തർ ഓരോരുത്തരായി അഭിക്ക് മുന്നിൽ
വിവാഹ അപേക്ഷകളും നിരത്തി എത്തി. ആദ്യമൊക്കെ യാചനാ രൂപത്തിൽ ആയിരുന്നെങ്കിൽ..

പിന്നത് മാറി…അഭ്യർഥന,ഉപദേശങ്ങൾ…അങ്ങനെ, ശക്തമായ ആവലാതികൾ നിറഞ്ഞ ‘അടവുനയങ്ങൾ
‘മുഴുവൻ ഓരോന്നായി പുറത്തെടുത്തു മാറിമാറി അവനിൽ ”തത്തിക്ക് തത്തിക്കു” അവർ
പ്രയോഗിച്ചു നോക്കി. ഒരു കണക്കിന് പറഞ്ഞാൽ…പണ്ട് ബോംബെ ജീവിത കാലത്തു നടമാടി,
കയ്യൊഴിഞ്ഞ വന്യകാണ്ഡങ്ങളുടെ പുനരാവിഷ്‌ക്കാരം എന്ന് പറയാവുന്ന പഴയ ”ചർവ്വിതചർവ്വണ”
പല്ലവികൾ. വീഞ്ഞ് പോലെ വീര്യവും പഴക്കവും ഏറിയതാണെങ്കിലും എല്ലാം ഒന്നോടെ,
ഒരുകാലത്തു പിന്തള്ളി ഒഴിവാക്കിയത് ആയിരുന്നതിനാൽ …ആരുടെ ഒരു ഉപാധിക്കും
അനുനയപ്പെടാൻ തയ്യാറായി അഭി നിന്നു കൊടുത്തില്ല. സർവ്വരോടും ആരംഭത്തിലേ തൻറെ വിയോജന
അഭിപ്രായം തുറന്നറിയിച്ചു. ആരെയും അധികം അങ്ങോട്ടുകേറി ബന്ധപ്പെടുകയോ ?…ഒരു
പരിധിക്കപ്പുറം ഇങ്ങോട്ട് വന്ന വിളികളെ പ്രോത്സാഹിപ്പിച്ചു മറുപടി കൊടുക്കാൻ
തയ്യാറായതുമില്ല. അതോടെ നാട്ടിൽ നാനാ ചേരിയിൽ നിന്നുള്ള കല്പനകളുടെ കുന്തമുന
ഉടഞ്ഞു, ആക്രമണശക്തികൾ നിഷ്‌ഫലമായി. പയ്യനെ അപേക്ഷാ നിവേദനങ്ങളും ആവശ്യകതാ
മുന്നറിയിപ്പു൦ കുറഞ്ഞു മുരളലും മുറുമുറുക്കലും മാത്രമായി നാടും നാട്ടാരും ഒതുങ്ങി.
അവൻറെ നിസ്സഹകരണ മനോഭാവത്തിന് പകരം അച്ഛനും അമ്മാവനും മറ്റു ബന്ധുക്കളും പതിയെ
അടങ്ങി, പത്തിമടക്കി കുരിശുയുദ്ധം പ്രഖ്യാപിച്ചു തൽക്കാലത്തേക്ക് പിൻവാങ്ങി.
മരുഭൂമിയിലേക്ക് സ്വയം പതുങ്ങി അഭിയും നിശ്ശബ്ദനായി.

കാലം….ഇതൊന്നുമറിയാതെ, അതിൻറെ കർമ്മപഥങ്ങളിൽ അതേവിധത്തിൽ വേരോടി പോയി.
യുഗചക്രങ്ങളിൽ അനസ്യൂതചലനം തുടർന്നുകൊണ്ടേയിരുന്നു. ഋതുക്കൾ മാറി മാറി
വന്നു,വർഷങ്ങൾ നീണ്ടു. അനിവാര്യ ജീവിതപരിണാമങ്ങൾ എവിടെയും എന്നപോലെ അഭിജിത്തിലും
വന്നു മടങ്ങി. നാട്ടിൽ നിന്ന് അപ്പോഴേക്കും പരിഭവ പരിദേവനങ്ങളുടെ കുത്തൊഴുക്കുകൾ
നിലച്ചു, എല്ലാവരും നിർവികാരതയോടെ മൂടുപടം വെറുതെ എടുത്തണിഞ്ഞിരുന്നു. ആവലാതികൾ കളം
നിറക്കുന്ന വീട്ടുകാരുടെ വല്ലപ്പോഴും കൂടിയുള്ള ഫോൺ വിളികൾ കൊണ്ടുമാത്രം…. ആ
രക്തബന്ധവും സ്വയം പരിമിതപ്പെട്ടു. നാടും വീടും സ്വന്ത ബന്ധങ്ങളെല്ലാം മറന്ന്
മണലാരണ്യ വാസത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടിവരുന്നൊരു ശരാശരി പേർഷ്യൻ മലയാളിയുടെ
അടയാള സമവാക്യത്തിലേക്ക്…മനസ്സ്‌കൊണ്ട് ആഗ്രഹിക്കാതെ, അറിയാതെ ആണെങ്കിൽകൂടി അഭി
എന്ന തലസ്‌ഥാന നഗരക്കാരൻ യുവാവും വന്ന് ഒതുങ്ങി കൂടുകയായിരുന്നു….പെട്ട്
പോകുകയായിരുന്നു.

കൊല്ലവർഷം 2000 ,( ”രണ്ടായിരം” )കാലഘട്ടം !. പുതിയ നൂറ്റാണ്ട് ….
പുതിയ വർഷത്തിൽ പുതിയ നൂറ്റാണ്ടിൽ….പുതിയ മാറ്റങ്ങൾക്കും വെളിച്ചങ്ങൾക്കും
വിധേയമായി കാലവും പുത്തൻ വിളവെടുപ്പുകൾക്ക് പാത്രമായി നിന്നു. ലോകത്തു മാറ്റം
വരുത്തിയ നേട്ടങ്ങൾ…എല്ലാ മണ്ഡലങ്ങളെയുംകാൾ ഒരുപക്ഷെ കൂടുതലായി വിളങ്ങി നിന്നത്‌
സാങ്കേതിക രംഗങ്ങളിൽ ആയിരിക്കണം. കമ്പിയില്ലാ കമ്പി, കത്തെഴുത്തു,മണിയോർഡർ തുടങ്ങിയ
പഴഞ്ചൻ ഏർപ്പാടുകളിൽ നിന്നെല്ലാം മുക്തമായി വലിയൊരു പരിണാമം സംഭവിച്ചു ആധുനിക,
ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിപാലിച്ചു ലോകംതന്നെ വലിയ പരിഷ്‌കൃതികളിലേക്ക്
കുതിച്ചുചാട്ടം നടത്തിയ കാലയളവുകൾ.

രണ്ടായിരത്തിന് ശേഷം ,തുടർന്നുവന്ന ഓരോ കൊല്ലവും നിറയെ പുതിയ മാറ്റ൦
കൊണ്ടുവന്നു…ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൻ പുരോഗതികൾക്ക് സാക്ഷ്യം വഹിച്ചു. അവയിലെ
ആ മികവ് ഇലക്ട്രൊണിക്സ് -ടെലികമ്മ്യുണിക്കേഷൻ രംഗം എന്നപോലെ ”ഇന്റർനെറ്റ്” എന്ന
അതിനൂതന സാങ്കേതിക സംവിധാനത്തിലേക്കുള്ള പുതിയ ചുവടുവെയ്‌പുമായി. കാലത്തിനൊപ്പം
യാത്രചെയ്‌ത എല്ലാ ലോകവും ഹർഷാരവങ്ങളോടെ അതിനെ വരവേറ്റപ്പോൾ…യു.എ.ഇ പോലുള്ള
അറബിനാടുകൾക്ക് അതിനോട് മുഖം തിരിഞ്ഞു നിൽക്കാൻ ആയില്ല. സമ്പന്നതയുടെ അടയാളമായത്
അലയൊലി തീർത്ത് കടന്നുവന്ന് വൻ വിജയങ്ങൾ കൊയ്തെടുത്തു. ജനജീവിതത്തിലും അത്
വിപ്ളവകരമായ മാറ്റങ്ങൾ വരുത്തി. കത്ത്,മണിയോഡർ തുടങ്ങിയ തപാൽ ഉത്പന്നങ്ങൾ,
ഇലക്ട്രൊണിക്സ് -ടെലികമ്മ്യുണിക്കേഷൻ മാധ്യമങ്ങൾ സകലതും ”ഇന്റർനെറ്റ്” ലേക്ക്
കുടിയേറിയ നാളുകൾ. ഫോൺവിളികൾ പോലും പുതിയ മാനം കൈവന്ന്, കമ്പ്യൂട്ടർ
ശ്രു൦ഖലയിലേക്ക് കണ്ണിചേർന്ന് പുതുവഴികൾ തീർത്തു.

31250cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 10

Leave a Reply

Your email address will not be published. Required fields are marked *