എടുത്തെന്റെ ചേച്ചിയമ്മേ 1

Posted on

ഈ കവര്‍ ഫോട്ടോ ഇഷ്ടമായില്ലേല്‍ കമന്റിലൂടെ പറയാന്‍ മടിക്കണ്ട ബ്രോ നമ്മള്‍ക്ക്
മാറ്റം ?

‘ അച്ചൂ …ദേ ഇറങ്ങാൻ നോക്കുന്നുണ്ടോ ? സമയം തെറ്റിയാൽ നിന്റച്ഛൻ രാമൻ നായർടെ
ഫ്‌ളൈറ്റ് ഒന്നുമല്ല കാത്ത് നിക്കാൻ ‘

ലഗ്ഗേജ് ഒക്കെ തന്റെ കാറിൽ കയറ്റി ജോഷി അക്ഷമനായി വിളിച്ചു പറഞ്ഞു . പിള്ളേർ രണ്ടു
പേരും മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് .

അപ്പോഴേക്കും ഹാൻഡ് ബാഗുമായി ജോജി എന്ന ജോക്കുട്ടൻ പുറത്തേക്കു വന്നു . പുറകെ
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചു എന്ന അശ്വതിയും . അവർ വന്നു രണ്ടു പേരും ബാക്
സീറ്റിൽ കയറി

‘ ജോക്കുട്ടാ …ഒന്നൂടെ നോക്കിയെടാ പാസ്‌പോർട്ടും വിസയും എടുത്തൊന്നു ?”

” എടുത്തെന്റെ ചേച്ചിയമ്മേ …ഞാനെത്ര പ്രാവശ്യം നോക്കി ”

” അയ്യോ ” ജോഷി എന്തോ മറന്നത് പോലെ നെറ്റിയില്‍ ഇടിച്ചു

” എന്നാ അച്ചായാ ..?’ അച്ചു പരവേശത്തോടെ മുന്നോട്ടാഞ്ഞു

” ജോക്കുട്ടാ …കുപ്പിപാല് എടുത്തോടാ ” ജോഷി

‘ അതിനാരാ ഇവിടെ കുപ്പിപാല് കുടിക്കുന്നെ ? ” അച്ചു

ജോക്കുട്ടൻ ചിരി അടക്കാൻ പാട് പെടുന്നത് കണ്ടു അശ്വതിക്ക് മനസിലായി കെട്ടിയോൻ
തനിക്കിട്ട് പണിതതാണെന്നു

” ഹമ് …കളിയാക്കുവൊന്നും വേണ്ട .. എന്നെ കെട്ടി കൊണ്ട് വരുമ്പോ ഇവന് വയസ് പതിനൊന്നാ
….. എന്റെ മൂത്ത മോൻ തന്നെയാ ഇവൻ” അച്ചു സങ്കടപ്പെട്ടു

” എന്ത് അച്ചു …ആ പതിനൊന്നല്ല ഇപ്പൊ അവനു വയസ് 25 ആയി …നീയിനി എങ്കിലും അവനെ
ജീവിക്കാൻ അനുവദിക്കൂ ..ഒരു കണക്കിന് അമേരിക്കയിലേക്ക് പോകുന്നത് നന്നായി …ഇവടെ
നിന്‍റെ സാരി തുമ്പേൽ തൂങ്ങി നടന്നാല്‍ ജോക്കുട്ടന് സ്വയം പര്യാപ്തത പോലും
കിട്ടില്ല …പിന്നെ എങ്ങോട്ടുമല്ലലോ …അലീസമ്മച്ചീടെ അടുത്തേക്കല്ലേ ”

” ഹ്മ്മ് …അതാ ..എനിക്ക് പേടി ……അലീസമ്മച്ചി ഇവനെ കൊഞ്ചിച്ചു വഷളാക്കും ‘

” ഓഹോ ….കൊഞ്ചിക്കേലാത്ത ഒരാള് …ഇവനെ..ഇവനു..സിഗരറ്റു വലി വരെ ഉണ്ട് ‘

” ഡാ …നീ സിഗരറ്റു വലിക്കുമോ …ഡാ വലിക്കുമോന്നു …ഈശ്വരാ …അലീസമ്മച്ചി
എങ്ങാനുമറിഞ്ഞാൽ വളർത്തു ദോഷം എന്ന് പറയൂല്ലോ ഈശ്വരാ ” അച്ചു തന്‍റെ അപ്പുറത്തെ
സൈഡില്‍ കയറിയ ജോക്കുട്ടന്‍റെ ഷര്‍ട്ടില്‍ പിടിച്ചു .

” ഹോ …നീയൊന്നു അടങ്ങേന്റെ അച്ചു ….. ദാ …എയർ പോർട്ട് ആയി ‘

ലഗ്ഗേജ് ഒക്കെ ഇറക്കി വെച്ച് ജോഷി കാറ്പാർക്കിങ്ങിൽ കൊണ്ട് പോയി ഇട്ടു .
അപ്പോഴേക്കും ജോക്കുട്ടൻ പിള്ളേർക്കും അവർക്കും അകത്തു കയറാനുള്ള പാസ് എടുത്തു

” ചേട്ടാ …… ഇനി നിങ്ങള് പൊക്കോ …… നിക്കണ്ട ആവശ്യമില്ലലോ ”

” ഹാ …നല്ല ശേലായി ….നീ അങ്ങ് അമേരിക്കയിൽ ചെന്ന് വിളിച്ചാൽ അല്ലാതെ നിന്റെ
ചേച്ചിയമ്മ ഇവിടുന്നു അനങ്ങാൻ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ ?’

” എന്റെ ചേച്ചിയമ്മേ ..ഇങ്ങനെ കരയാതെ …..ഞാനെല്ലാ വർഷോം വരൂല്ലേ ..അല്ലെ ..നിങ്ങള്
ഇവിടുത്തെ ബിസിനസ് നിർത്തീട്ടു അങ്ങോട്ട് വാ …ഇവിടെ നിങ്ങള് മാത്രമായിട്ട്‌
എന്നാത്തിനാ ?”

അപ്പോഴേക്കും ജോഷിയുടെ മൊബൈൽ റിങ് ചെയ്തു

” ആഹ് ..ചേട്ടാ ….ദാ …. അകത്തേക്ക് കയറുവാ ..ഇല്ലാ …ചേട്ടായി എയർപോർട്ടിൽ വരും …ഓ
..ഇല്ല ..കുഴപ്പമില്ല …. ങാ ..ഇവിടുണ്ട് കൊടുക്കാം …..അലമ്പാക്കല്ലേ ‘

ജോക്കുട്ടൻ ഫോണിന് കൈ നീട്ടി .

” നിനക്കല്ലടാ ..അച്ചൂനാ …കുഞ്ഞേട്ടനാ ….’

മാത്യു . ഫിലിപ്പ് , ജെസി, ജോഷി , ജോജി . …അഞ്ചു സഹോദരങ്ങളാണവർ . മാത്യു
അമേരിക്കയിലാണ് . അപ്പൻ ജോർജിന്റെ ബിസിനസ് ഏറ്റെടുത്തു നടത്തുന്നു . ഭാര്യ ആലീസ്
രണ്ടു പിള്ളേർ …അപ്പനും അമ്മയും മരിച്ചതിൽ പിന്നെ മാത്യുവും അലീസുമാണ് ബിസിനസും
കുടുംബവും ഭരിക്കുന്നത് .. ആലീസിന്റെ വാക്കുകൾക്ക് എതിർ വാക്കുകൾ ഇല്ല . ഫിലിപ്പും
ഇവരുടെ ഒരേയൊരു പെങ്ങൾ ജെസിയും ലണ്ടനിൽ ആണ് . ജോഷി നാട്ടിൽ ഉണ്ടായിരുന്ന ബിസിനസ്
നടത്തുന്നു . അച്ചു എന്ന അശ്വതി നായർ ഭാര്യ .പിന്നെ രണ്ടു കുട്ടികൾ . ജാതി
വേറെയാണെങ്കിലും അവർ തമ്മിൽ പ്രേമിച്ചു കല്യാണം കഴിച്ചു . ചേട്ടന്മാർ
ആദ്യമൊന്നെതിർത്തെങ്കിലും അലീസമ്മച്ചി കൂടെ നിന്നതു കൊണ്ട് ആരും മറുവാക്ക്
പറഞ്ഞില്ല . കെട്ടി വന്നതിൽ പിന്നെ ആർക്കു ഒന്നും പറയാനിട കൊടുത്തുമില്ല അച്ചു .
ശാലീന സുന്ദരി . അച്ചുവിന്റെ വിവാഹം കഴിയുമ്പോൾ 24 വയസ് . കോളേജിൽ സീനിയർ ആയ
ജോഷിയുമായുള്ള പ്രേമ വിവാഹം . കല്യാണം കഴിഞ്ഞു ജോഷിയുടെ ‘അമ്മ മരിച്ചതോടെ
ജോക്കുട്ടൻ നാട്ടിലേക്കു വന്നു അപ്പന്റെ കൂടെ , താമസിയാതെ അപ്പനും മരിച്ചു . അതിൽ
പിന്നെ ജോഷിയും അച്ചുവുമാണ് അവനെ വളർത്തിയത് .

‘ ‘ കൊളളാം അച്ചായാ …കുഞ്ഞേട്ടൻ എന്നെ കളിയാക്കി കൊന്നു …അതെന്നാത്തിനാ ഞാൻ
കരയുവാന്നു പറഞ്ഞെ ” അച്ചു ഫോൺ ജോഷിയുടെ കയ്യിൽ കൊടുത്തു

” ഞാനെങ്ങും പറഞ്ഞില്ല …അല്ലെ അങ്ങേർക്കു അറിയത്തില്ലാത്ത പോലെ …ഇന്നാള് ബൈക്കേന്നു
വീണിവന്‍റെ അല്പം തൊലി പോയപ്പോ എന്നതാരുന്നു ബഹളം ..അപ്പൊ അവരെല്ലാരും
ഉണ്ടാരുന്നല്ലോ ‘

” എടാ …മോനെ ..നീ ചെല്ല് ” ജോഷി അവന്റെ തോളിൽ തട്ടി .

” എങ്കിൽ ശെരി എന്ന് പറഞ്ഞു അവൻ തിരിഞ്ഞു നോക്കാതെ നടന്നു .

ജോഷി കണ്ണീർ ഒളിപ്പിച്ചു നിക്കുന്ന അച്ചുവിനെ ചേർത്ത് പിടിച്ചു .

” അച്ചായാ …അവൻ ഒന്ന് പറഞ്ഞു പോലുമില്ലല്ലോ …തിരിഞ്ഞു നോക്കുന്നു പോലുമില്ല ”

” തിരിഞ്ഞു നോക്കിയാൽ അവൻ കരയുന്നത് നീ കാണില്ലേ …..അതോണ്ടാ …എന്റെ വലം കയ്യാ പോയത്
” ജോഷിയുടെ പിടിയും വിട്ടു . അവൻ പെട്ടന്ന് മുഖം ടവല്‍കൊണ്ട് അമർത്തി തുടച്ചു
പിള്ളേരുടെ കയ്യിൽ പിടിച്ചു പാർക്കിങ്ങിലേക്കു നടന്നു ,പുറകെ , കാണാന്‍
പറ്റില്ലന്നറിഞ്ഞിട്ടും കൂടെ കൂടെ തിരിഞ്ഞു നോക്കി അച്ചുവും .

എയര്‍പോര്‍ട്ടില്‍ ജോക്കുട്ടനെ സ്വീകരിക്കാന്‍ ജോര്‍ജ്ജുകുട്ടിയാണ് എത്തിയത് , കൂടെ
സെലീനയും

” ജോപ്പാപ്പാ” സെലീന ഓടി വന്നു കയ്യില്‍ തൂങ്ങി , അവളിപ്പോഴും കൊച്ചുകുട്ടി പോലെ
തന്നെ , വയസു പത്തു പതിനേഴായി കാണും പെണ്ണിന് .

” എന്നാ ഉണ്ടെടി കാന്താരി …ഡാ .. അച്ചാച്ചന്‍ ഇന്നും ഓഫീസില്‍ പോയോ ? അലീസമ്മച്ചി
ഓടിച്ചു കാണും അല്ലെ ?’

” അവര് നാട്ടിലേക്ക് പോയി പാപ്പാ …പാപ്പന്‍ വന്നു കഴിഞ്ഞിട്ടു എല്ലാം എപ്പിച്ചെച്ചു
ഒരാഴ്ച പോയി നിക്കണോന്നും പറഞ്ഞു ഇരിക്കുവാരുന്നു … ഇതിപ്പോ പെട്ടന്ന് ഒരു കല്യാണം
വിളി വന്നു … അമ്മച്ചീടെ അങ്ങളെടെ മകന്‍റെ മകന്‍റെ കല്യാണം … അതൂടി കൂടിയെച്ചു
വരാന്നു പറഞ്ഞു പെട്ടന്ന് പോയി ”

ജോര്‍ജുകുട്ടി ഹാന്‍ഡ്‌ ബാഗും വാങ്ങി മുന്നില്‍ നടന്നു . കയ്യില്‍ തൂങ്ങിയ സെലീനയേം
കൊണ്ട് ജോജി അവന്റെയൊപ്പം നടന്നെത്താന്‍ പാടുപെട്ടു .

‘ ങാ … അമ്മച്ചി … ഇപ്പ എത്തി ..ഹ്മ്മം …കൊടുക്കാം ..ങാ ‘

ബെന്‍സിന്റെ ഡിക്കിയിലെക്ക് ബാഗും വെച്ച് ജോര്‍ജുകുട്ടി ഫോണില്‍ സംസാരിച്ചു .
‘ ങാ ..ഇപ്പ എത്തിയതെ ഉള്ളൂ ആലീസമ്മച്ചി…നിങ്ങളെവിടാ….ആണോ ….ചേച്ചിയമ്മേടെ
കയ്യിലൊന്നു കൊടുത്തെ …ആണോ …എന്നാ ചെന്നിട്ടു വിളിക്കാം ..ശെരി ”

ജോജി ഫോണ്‍ കട്ടാക്കി ..ജോര്‍ജ് കുട്ടി അപ്പോഴേക്കും വണ്ടി എടുത്തിരുന്നു ..പത്തു
പതിനൊന്നു വയസ് വരെ ഇവിടെയാണ്‌ ജീവിച്ചതെങ്കിലും ഒന്നും ഓര്‍മയില്ല .. വാ തോരാതെ
വര്‍ത്തമാനം പറയുന്ന സെലീനയും അത്രയും ഇല്ലെങ്കിലും നാട്ടില്‍ വരുമ്പോ ഇപ്പോഴും
കൂടെ നടക്കുന്ന ജോര്‍ജുകുട്ടിയും ഇപ്പോള്‍ അത്ര അടുപ്പം ഇല്ലാത്ത പോലെ …

അര മണിക്കൂറിനുള്ളില്‍ വില്ലയില്‍ എത്തി … തടി കൊണ്ട് പണിത മനോഹരമായരണ്ടു നില വീട്
…അല്ല …വില്ല … മുന്നില്‍ റോഡു വരെ പുല്‍ത്തകിടി … റോഡിന്‍റെ അടുത്ത് തന്നെ
പാര്‍ക്കിംഗ് … മറ്റൊരു ബെന്‍സും ജോര്‍ജു കുട്ടിയുടെ

” പാപ്പാ… ഇതാ പാപ്പന്റെ മുറി … പാപ്പന്‍ കുളിയൊക്കെ കഴിഞ്ഞൊന്ന് കിടന്നുറങ്ങ് ..
നാട്ടിലേക്ക് ഇപ്പൊ വിളിക്കണ്ട … അച്ചുവാന്റി കിടന്നു കരച്ചിലാന്നാ അമ്മച്ചി പറഞ്ഞെ
… ഇനി പാപ്പന്‍ ആയിട്ട് വിളിച്ചു വിഷമിപ്പിക്കണ്ട .,.. അമ്മച്ചീം ചാച്ചനും ഉണ്ടല്ലോ
അവിടെ …ഞാനും കൊച്ചും ക്ലാസ്സില്‍ പോകുവാ .. കുളി കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി
റെഡിയാകും … എന്നാ പിന്നെ വൈകുന്നേരം കാണാം ” ജോര്‍ജു കുട്ടി വാതിലടച്ചിട്ട് പോയി
..

!!.. പാവം ചെക്കന്‍ … അമേരിക്കയില്‍ വളര്‍ന്ന അവനും സെലീനയും ഇവിടുത്തെ കള്‍ച്ചര്‍
അധികം ഏശാത്ത പോലെയാ … ആലീസമ്മച്ചിയുടെ കീഴില്‍ അല്ലെ … അച്ചാച്ചനും
അമ്മച്ചിയും …അങ്ങനെയാ വിളിക്കുന്നെ … പിന്നെ മോഡേണ്‍ ഡ്രെസ് ഒക്കെയിടും … ഇനി
വല്ലോ മദാമ്മമാര് വല്ലോം കൊത്തിയിട്ടുണ്ടോ എന്നൊന്നും അറിയില്ല ,…. ഒന്ന് കുളിക്കണം
… സിംഗപ്പൂര് പന്ത്രണ്ടു മണിക്കൂര്‍ വെയിറ്റിംഗ് ഉണ്ടായിരുന്നു ,…. നാട്ടില്‍
നിന്ന് പോന്നിട്ട് രണ്ടര ദിവസം ആയി … മൂന്നു കണക്ഷന്‍ ഫ്ലയിറ്റുകള്‍…. കുളിച്ചു
വന്നു കാപ്പികുടിയും കഴിഞ്ഞോന്നുറങ്ങാം…!!

സെലീന വന്നു വാതിലില്‍ തട്ടിയപ്പോള്‍ ആണ് ഉറക്കം ഉണര്‍ന്നത് … സമയം നാലു മണി …
നാട്ടില്‍ എത്രയായി കാണുമോ ?

അവളുടെ കൂടെയിരുന്നു കാപ്പി കുടിച്ചു … അപ്പോഴേക്കും ജോര്‍ജുകുട്ടിയും എത്തി …
അല്‍പ നേരം സംസാരിച്ചിരുന്നു … ഏഴു മണി ആയപ്പോള്‍ അവന്‍റെ നിര്‍ബന്ധത്തില്‍ സന്ധ്യാ
പ്രാര്‍ത്ഥനയും കഴിഞ്ഞു … നല്ല പയ്യന്‍ … അമ്മച്ചി ഇല്ലെങ്കിലും പ്രാര്‍ത്ഥന ഒന്നും
മുടക്കുന്നിലല്ലോ …

പ്രാര്‍ത്ഥന കഴിഞ്ഞു ജോര്‍ജുകുട്ടിയുടെ കൂടെ കാറില്‍ അല്‍പ നേരം
എങ്ങോട്ടെന്നില്ലാതെ ചുറ്റി … പോകുന്ന വഴിക്ക് അവന്‍ പഠിക്കുന്ന സ്ഥലവും പിന്നെ
തങ്ങളുടെ ഓഫീസ് ഇരിക്കുന്ന സ്ഥലവും ഒക്കെ കാണിച്ചു തന്നു .. തിരികെ
എത്തിയപ്പോഴേക്കും സെലീന ഉറങ്ങിയിരുന്നു … രണ്ടു ചപ്പാത്തിയും സലാഡും പിന്നെ
പൊട്ടറ്റോ എന്തൊക്കെയോ ഇലകള്‍ ഇട്ടു വെച്ചതും … സെര്‍വന്‍ന്റ് ഒരു
ചൈനാക്കാരിയാണ്…ഊണ് കഴിഞ്ഞതെ ജോര്‍ജുകുട്ടി ഗുഡ് നൈറ്റും തന്നു പോയി … പകല്‍
ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല … നാട്ടിലേക്കൊന്നു വിളിച്ചാലോ .. പുലര്‍ച്ചെ
ആയി കാണും …. ചേച്ചിയമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു

‘ ഹലോ ‘

” എന്നടാ ജോക്കുട്ടാ?”

” ഒന്നുമില്ല അലീസമ്മച്ചി ….ചേച്ചിയമ്മ എന്തിയെ ? എന്നാ കല്യാണം ?”

” അവള് അമ്പലത്തില്‍ എങ്ങാണ്ട് പോയേക്കുവാ … കല്യാണം നാളെയാ … നാളെ കഴിഞ്ഞു ഞങ്ങള്
പോരും ”

” ചേട്ടായി എന്തിയെ ? അച്ചാച്ചന്‍ ഉറക്കമാണോ ?”

” മം …അതെ … ജോഷി അവളേം കൊണ്ട് പോയേക്കുവാ … പിന്നെ നീ ഇപ്പ ഇങ്ങോട്ട് വിളിക്കണ്ട …
അവള്‍ക്ക് സങ്കടം ആവും … ഒരാഴ്ച കഴിയുമ്പോ മാറിക്കൊള്ളും ..അടുത്ത ആഴ്ച വിളിച്ചാ
മതി … ”

‘ ശെരി .”

” എന്നാ വെച്ചെക്കടാ…നാളെ ഓഫീസില്‍ പൊക്കോ … അവിടെ നിന്നെ ഹെല്‍പ് ചെയ്യാന്‍ ഒരാളെ
ഏര്‍പെടുത്തിയിട്ടുണ്ട് …”

” ഹം …എന്നാ ശെരി ”

ഫോണ്‍ വെച്ചിട്ട് ജോജി തിരിഞ്ഞും മറിഞ്ഞും കിടന്നു ..ഉറക്കം വരുന്നില്ല … രാവിലെ
എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ കിടക്കുമ്പോള്‍ വരെ കൂടെ ഉണ്ടായിരുന്നതാ ചേച്ചിയമ്മ …
പാവം … അമ്പലത്തില്‍ പോകാനും .. ഒക്കെ തന്‍റെ കൂട്ട് വേണം … MBA ക്ക് മാത്രമാ
ചേച്ചിയമ്മ ട്യൂഷന്‍ തരാത്തെ … കെട്ടി വന്നയന്നു മുതല്‍ പഠിപ്പിക്കാനും ഒക്കെ …
ചെട്ടായീടെം ചെച്ചിയമ്മെടെം സ്നേഹോം ജീവിതവും … അവരുടെ അനിയന്‍ ആയി വളര്‍ന്നതില്‍
അഭിമാനം തോന്നുന്നു … ഇനി തനിക്ക് വരാന്‍ പോകുന്നതാരാണോ … മൂന്നു ചേടത്തിമാരും
സ്വഭാവം കൊണ്ട് കുഴപ്പമില്ല … കുഞ്ഞെട്ടായീടെ ചേച്ചി ബീന … ബോബ് ചെയ്ത മുടിയും ,
ഫുള്‍ മേക്കപ്പും ഒക്കെയുണ്ടെങ്കിലും ഒന്ന് സംസാരിച്ചാല്‍ അവരെ കാണുമ്പോ ഉള്ള
കാഴ്ചപ്പാട് അങ്ങ് മാറും … ചുമ്മാതാണേലും ഒന്ന് പിണങ്ങിയാല്‍ പിന്നെ കരച്ചിലാ …
ഇത്രേം പ്രായം ഉണ്ടെന്നു പോലും ഓര്‍ക്കില്ല ..പിന്നെ അലീസമ്മച്ചി … തനി കോട്ടയംകാരി
അമ്മച്ചി …കണ്ണുകൊണ്ടുള്ള ഒരു നോട്ടം മതി … താനേ അനുസരിച്ച് പോകും .. അപ്പച്ചന്‍
മരിച്ചേ പിന്നെ അവരുടെ കഴിവ് കൊണ്ടാന്നു വേണേല്‍ പറയാം ബിസിനെസ് ഇത്രേം വളര്‍ന്നത്
… ഇതൊക്കെയാണേലും സ്നേഹത്തിന്‍റെ നിറകുടം … അനിയന്മാരേം അനിയത്തിമാരേം ഒക്കെ
സ്വന്തം മക്കളെ പോലെയാ കരുതുന്നേം കൊണ്ട് നടക്കുന്നേം

രാത്രി വൈകിയാണ് ഉറക്കം വന്നത് , അത് കൊണ്ട് തന്നെ രാവിലെ ജോര്‍ജുകുട്ടി വന്നു
വിളിച്ചപ്പോള്‍ ആണ് എഴുന്നേറ്റത് .

‘ ജോപ്പാപ്പാ … പെട്ടന്നു റെഡിയായി ഡ്രെസ് ചെയ്താല്‍ ഞാന്‍ ഓഫീസില്‍ ഡ്രോപ്പ്
ചെയ്യാം ‘

ജോജി പെട്ടന്ന് തന്നെ റെഡിയായി ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇറങ്ങി . ജോര്‍ജു കുട്ടി
ഓഫീസില്‍ ഇറക്കിയ ഉടനെ പോയി

പുതിയ അന്തരീക്ഷം ..അച്ചാച്ചനും അലീസമ്മച്ചിയും ഇല്ലാതെ എന്തെടുക്കാന്‍ .. ?

അകത്തേക്ക് കയറിയ ഉടനെ ഒരു പെണ്‍കുട്ടി വന്നു ജോജി അല്ലെ എന്ന് ചോദിച്ചു …
അമേരിക്കന്‍ അല്ല .. ഇന്ത്യനും അല്ല …അവള്‍ അകത്തേക്ക് കൂട്ടി കൊണ്ട് പോയി

” മേരി കുര്യാക്കോസ് ‘ വാതില്‍ തുറന്നതെ കണ്ടത് ആ നെയിം പ്ലേറ്റ് ആണ് … ആകെ ഒരു
കുളിര്‍

‘ ആഹാ … ജോക്കുട്ടനോ? വാടാ മോനെ .. ഇരിക്ക് …നീ മേരിയാന്റിയെ അറിയുമോ ?
ഓര്‍മ്മയുണ്ടോ ? ങേ …ചെറുക്കന്‍ ആകെ വളര്‍ന്നല്ലോ പുണ്യാളാ ഹ ഹ ”

ജോജി ആകെ സ്തംഭിച്ചു പോയി .. വളരെ നാളത്തെ അടുപ്പം ഉള്ളത് പോലെ .. ജനാലയുടെ
അരികില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന അവര്‍ ഫോണ്‍ കട്ടാക്കി ചെയറില്‍ ഇരുന്നു …
ജോജി അവരെ ഒന്ന് നോക്കി … ചുണ്ടില്‍ ലിപ്സ്റിക്…അതും കടും ചുവപ്പ് , തടിച്ച
ചുണ്ടുകള്‍ … കയ്യില്ലാത്ത ഷര്‍ട്ട് .. മുന്നിലെ ബട്ടണുകള്‍ ഇപ്പൊ പൊട്ടുമെന്ന
രീതിയില്‍ നില്‍ക്കുന്നു , അതിന്‍റെ ഇടയിലൂടെ ബനിയന്‍ ടൈപ്പു ബ്രാ കാണാം …
ഷര്‍ട്ടിനു മുകളിലേക്ക് തള്ളി നില്‍ക്കുന്ന മാംസം .. കഴുത്തില്‍ ചെറിയ ഒരു വെള്ളി
(അതോ വൈറ്റ് ഗോള്‍ഡോ ) നെക്ലേസ് . കാതില്‍ അതേ മെറ്റീരിയലില്‍ ഉള്ള കമ്മല്‍ .

‘ എന്താടാ ജോക്കുട്ടാ നീയിങ്ങനെ നോക്കുന്നെ .. എന്തോരം എടുത്തോണ്ട് നടന്നിട്ടുള്ളതാ
ഞാന്‍ .. കുഞ്ഞിലെ ..നീ കുര്യാക്കോസ് അങ്കിളിനെ ഓര്‍ക്കുന്നുണ്ടോ ?”

!! ഓ … കുര്യാക്കോസ് അങ്കിള്‍ … അങ്കിളായിരുന്നു അപ്പച്ചന്റെ ഡ്രൈവര്‍ …വെറും
ഡ്രൈവര്‍ അല്ല …സ്വന്തം കൂടപ്പിറപ്പിനെ പോലെ തന്നെ ….അങ്കിള്‍ അഞ്ചാറു വര്‍ഷം
മുന്‍പ് മരിച്ചെന്നു അലീസമ്മച്ചി പറഞ്ഞിരുന്നു ..പക്ഷെ ആന്‍റി ഇവിടെ ജോലിക്ക് കയറിയ
കാര്യം പറഞ്ഞിരുന്നില്ല !!

“വാ …നിന്നെ എല്ലാര്‍ക്കും പരിചയപ്പെടുത്താം .’

‘ ശെരി ആന്‍റി …എനിക്ക് പെട്ടന്ന് മനസിലായില്ല കേട്ടോ .. ഒന്നും വിചാരിക്കരുതേ ‘

” ഓ …അതിനെന്നാടാ കുട്ടാ … അന്ന് പോകുമ്പോ നിനക്ക് പത്തോ പന്ത്രണ്ടോ വയസല്ലേ ഉള്ളൂ

അവര്‍ ജോജിയെ ചേര്‍ത്ത് പിടിച്ചു .. അവരുടെ തടിച്ച മുലകള്‍ ഒന്ന് കൂടി ഷര്‍ട്ടിനു
വെളിയിലേക്ക് തള്ളി ..

പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവര്‍ ചെയറിന്റെ ചാരില്‍ ഇട്ടിരുന്ന കോട്ട് എടുത്തിട്ടു
… ഇപ്പോള്‍ ശെരിക്കും ഒരു ഒരു കമ്പനി മാനേജര്‍ ..

മേരിയാന്റി എല്ലാവരേയും പരിചയപ്പെടുത്തി . ഇന്ത്യന്‍സ് ഉണ്ട് , രണ്ടു പേര്‍ , അതും
നോര്‍ത്ത് ഇന്ത്യന്‍സ് .ഓഫീസില്‍ പത്തു പന്ത്രണ്ടു പേര്‍ സ്റാഫ് ആയി ഉണ്ടാവും ..
പിന്നെ അല്‍പം അകലെ ഗോഡൗണിലും ഫീല്‍ഡ് സ്റാഫ് വേറെയും . പരിചയപ്പെടുത്തി കഴിഞ്ഞ്
മേരിയാന്റി കമ്പനിയെ കുറിച്ച് അല്‍പ വാക്കുകളില്‍ പറഞ്ഞു ..

അടുത്ത മൂന്നാലു ദിവസം തനിയാവര്‍ത്തനം പോലെ കടന്നു പോയി .രാവിലെ ജോര്‍ജുകുട്ടിയുടെ
കൂടെ ഓഫീസിലേക്ക് , തിരിച്ചവന്‍ വരും , ഇല്ലെങ്കില്‍ മേരിയാന്റി ഡ്രോപ്പ് ചെയ്യും .
അവരുള്ളത് വളരെ ആശ്വാസം ആയി .

അഞ്ചാം ദിവസം രാത്രി ജോജി ഓരോന്നാലോചിച്ചു കിടന്നു , വെളുപ്പിന് അച്ചാച്ചനും
അലീസമ്മസച്ചിയും വരും , അവര് വരുന്നത് അത്രയും ആശ്വാസം … ഭയങ്കര മുഷിപ്പ് …
വെറുത്തു പോകുന്നു ഈ അമേരിക്കന്‍ ജീവിതം .അവരിപ്പോള്‍
പുറപ്പെട്ടിട്ടുണ്ടാവുമല്ലോ…ഒന്ന് വിളിച്ചു നോക്കിയാലോ ? ചെട്ടായീടെം
ചേച്ചിയമ്മേടേം ശബ്ദം കേട്ടിട്ട് ദിവസങ്ങളായി .. ആലീസമ്മച്ചി പറഞ്ഞത് കൊണ്ട്
മാത്രമല്ല വിളിക്കാത്തെ , ഒന്നാമതെ ഇവിടുത്തെ ജീവിതം ഇഷ്ടപ്പെട്ടില്ല …അതിനിടക്ക്
ചേച്ചിയമ്മയുടെ കരച്ചിലും കൂടി കേട്ടാല്‍ … ഒരു പക്ഷെ നാട്ടിലേക്ക് തന്നെ
.തിരിക്കാന്‍ തോന്നും …

അച്ചാച്ചന്‍ വരട്ടെ … എങ്ങനെയേലും അവരെ കൂടി ഇവിടെ സെറ്റില്‍ ആക്കാന്‍
പറയിപ്പിക്കണം, ആവശ്യത്തിനു സമ്പത്തും ഒക്കെ ഉണ്ടല്ലോ …

വെളുപ്പിന് ആരോ നെറ്റിയില്‍ തലോടുന്നത് പോലെ തോന്നിയാണു കണ്ണ് തുറന്നത് –
അലീസമ്മച്ചി… കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്

” ഒന്നൂല്ല മോനെ …കുട്ടന്‍ ഉറങ്ങിക്കോ ” നെറ്റിയില്‍ ഉമ്മ വെച്ചപ്പോള്‍ കണ്ണ് നീര്‍
ജോജിയുടെ മൂക്കിലൂടെ ഒഴുകി .അവരാദ്യമായാണ് കരയുന്നത് കാണുന്നത്

” എന്നാ അമ്മച്ചി …അമ്മച്ചി എന്തിനാ കരയുന്നെ ” സ്നേഹം കൂടുമ്പോളാണ് ജോജി അവരെ
അമ്മച്ചി എന്ന് വിളിക്കാറ്

” ഒന്നൂല്ല മോനെ …. കുട്ടന്‍ ഉറങ്ങിക്കോ …കുറച്ചു നാള് കൂടി നിന്നെ കണ്ടത് കൊണ്ടാ
…ഇന്നോഫീസില്‍ പോകണ്ട .. മാത്തച്ചന്‍ പൊക്കോളും ‘

അവര്‍ ഇറങ്ങി പോയതും ജോജി വീണ്ടും കണ്ണുകള്‍ പൂട്ടി

പത്തു മണി ആയപ്പോള്‍ ആണ് ഉറക്കം തെളിഞ്ഞത് … കുളിച്ചു ഫ്രെഷായി വന്നപ്പോ
അലീസമ്മച്ചി ഹാളില്‍ ഉണ്ട്

‘ ആ …കുട്ടാ എഴുന്നേറ്റോ ? നീ കാപ്പി കുടിക്ക് ..നമുക്കൊന്ന് പള്ളിയില്‍ പോയെച്ചും
വരാം ‘

കാപ്പിക്ക് പുട്ടും കടലയും . അലീസമ്മച്ചി വന്നത് കൊണ്ടാവും .. വന്നതിനു ശേഷം വയറു
നിറഞ്ഞ ആഹാരം .ചേച്ചിയമ്മേടെ ഇഡ്ഡലിയുടെയും ചമ്മന്തിയുടെയും ഒക്കെ അരികില്‍
വരില്ലെങ്കില്‍ പോലും … അത്രയും കൈപ്പുണ്യം ആര്‍ക്കുമില്ല .

അമ്മച്ചിയാണ് ഡ്രൈവ് ചെയ്തത് . അല്‍പ സ്വല്‍പം സംസാരങ്ങള്‍ , കൂടുതലും കമ്പനി
കാര്യങ്ങള്‍ , പിന്നെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള നിര്‍ദേശങ്ങളും , പള്ളിയുടെ
മുന്‍പില്‍ നിര്‍ത്തി കാര്‍ ഓഫാക്കാതെ ഒരു ചോദ്യം

” ജോക്കുട്ടാ … നിനക്ക് വയസ് ഇരുപത്തിയഞ്ച് ആയി .. ജോലിയും കാര്യങ്ങളും ഒക്കെ
ആയിഇനിയിപ്പോ ബിസിയാകും .. നിനക്കൊരു കല്യാണം കഴിക്കണ്ടേ ?”

” അത് …അമ്മച്ചി ….”

” എന്താ ? നീ വല്ലവരെയും കണ്ടു വെച്ചിട്ടുണ്ടോടാ? ങേ ?”

” ഒന്നുമില്ലമ്മച്ചി ”

” എന്നാ ഞാനൊരാളെ കാണിച്ചു തന്നാ നീ കെട്ടുമോ ?”

” അമ്മച്ചി പറഞ്ഞാല്‍ മതി … അല്ലെങ്കിലും നിങ്ങളുടെ വാക്കുകളോ നിര്‍ദ്ദേശങ്ങളോ
ഞാന്‍ കേള്‍ക്കാതെ ഇരുന്നിട്ടുണ്ടോ ?”

” അതെനിക്കറിയാടാ കുട്ടാ ..” ആലീസ് എത്തി വലിഞ്ഞവനെ ചുംബിച്ചു

പള്ളിയില്‍ ഒരു പത്തു മിനുട്ട് നേരത്തെ പ്രാര്‍ത്ഥന

‘ മോനെ ..ഞാന്‍ ഒന്ന് അച്ഛനെ കണ്ടെച്ചും വരാം ‘

ജോജി അവര്‍ വരാന്‍ വേണ്ടി കാറിനടുത്ത് വെയിറ്റ് ചെയ്തു . നേരിയ തണുപ്പുണ്ട് .

പത്തു പതിനഞ്ചു മിനുറ്റ് കഴിഞ്ഞപ്പോഴേക്കും ആലീസ് തിരികെ എത്തി .

ആലീസ് വണ്ടി എടുത്തു , പിന്നെ നിര്‍ത്തിയത് മനോഹരമായ ഒരു വില്ലയുടെ മുന്നിലാണ്
.കാറില്‍ നിന്ന് കീയെടുത്ത് അവര്‍ ഉള്ളില്‍ കയറി , പുറകെ ജോജിയും

‘ മോനെ ..ഇത് നിനക്ക് വേണ്ടി വാങ്ങിച്ച വീടാണ് ..ഇന്ന് മുതല്‍ നീ ഇവിടെയാ താമസം …
കല്യാണം കഴിഞ്ഞാലും തനിയെ താമസിക്കെണ്ടേ … ജോര്‍ജുട്ടി വരുമ്പോ ഞാന്‍ നിന്‍റെ
ഡ്രെസ്സും ഒക്കെ കൊടുത്തു വിട്ടേക്കാം ”

ജോജി ആകെ വല്ലാതായി . അച്ചാച്ചനും അമ്മച്ചീം വരുമെന്നറിഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം
ഒറ്റ നിമിഷം കൊണ്ട് …….

അകത്തെ മുറിയില്‍ നിന്നും ഒരു ബോട്ടിലും രണ്ടു ഗാസ്സും എടുത്തു മുന്നില്‍ വെച്ച
ശബ്ദം കേട്ടാണ് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് .സ്കോച്ച് പൊട്ടിച്ചു കാല്‍
ഗ്ലാസ്സോളം ഒഴിച്ച് വെള്ളം ഒഴിക്കാതെ അവനു നീട്ടി , ആലീസും സിപ് ചെയ്തപ്പോള്‍ അവനു
വാങ്ങാതിരിക്കാനായില്ല.

‘അമ്മച്ചി , ഞാന്‍ തനിയെ ഇവിടെ ..ഒറ്റക്ക് ..വന്നതില്‍ പിന്നെ ആകെ ഒരു സുഖവുമില്ല .
നിങ്ങള് വരൂന്നറിഞ്ഞപ്പോളാണ്…”

‘ സാരമില്ലടാ കുട്ടാ .. ഇവിടെ ഇങ്ങനെയാ ..സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പഠിക്കണം
.. കുറച്ചു ദിവസത്തേക്ക് ജോര്‍ജുട്ടിവന്നു നിക്കും … ഞാന്‍ പോയേക്കുവാ … അവനിപ്പോ
വരും ..കറങ്ങാതെ നേരെ ഇങ്ങോട്ട് പോരണമെന്നു പറഞ്ഞിട്ടുണ്ട് ”

റോഡില്‍ ജോര്‍ജുകുട്ടിയുടെ കാര്‍ വന്നു നില്‍ക്കുന്നത് കണ്ടു ആലീസ് ഒരു പെഗ്ഗോളം
ഒഴിച്ച് അകത്താക്കി എഴുന്നേറ്റു .

” നിങ്ങളിങ്ങനെ ചടഞ്ഞു കുത്തി ഇരിക്കണ്ട …പുറത്തൊക്കെ ഒന്ന് കറങ്ങ്..ഞാന്‍
ഇറങ്ങിയെക്കുവാ ”

ജോര്‍ജുട്ടി വന്നതേ സോഫയിലേക്കിരുന്നു , ആലീസ് കഴിച്ച ഗ്ലാസ്സില്‍ ഒരു പെഗ് ഊറ്റി ,
പതുക്കെ സിപ് ചെയ്തു . മുഖം ആകെ വീര്‍ത്തു കെട്ടി ഇരിപ്പാണ് .. അവനെ ഇങ്ങോട്ട്
പറഞ്ഞു വിട്ടത് ഇഷ്ടപ്പെട്ടില്ല എന്ന് ജോജിക്ക് തോന്നി .. മുന്‍പത്തെ പോലെയല്ല
..ചെക്കന്‍ ആകെ മാറി .. ഒന്ന് വാ തുറന്നു സംസാരിക്കുക പോലുമില്ല

” എടാ ….നീയിങ്ങനെ വീര്‍ത്തു കെട്ടി ഇരിക്കണ്ട കാര്യമൊന്നുമില്ല … അമ്മച്ചീം
അച്ചാച്ചനും വരൂന്നറിഞ്ഞപ്പോ ഞാന്‍ ഒന്ന് സന്തോഷിച്ചു …അവര് തിരിച്ചു വന്നയന്നു
തന്നെ എന്നെ ഇവിടെ കൊണ്ടാക്കി … നീ പോലും ഒന്ന് സംസാരിക്കുന്നില്ല … നിന്നെ
ഇങ്ങോട്ടക്കിയത് ഇഷ്ടപ്പെട്ടില്ല എന്നറിയാം , നിന്‍റെ മുഖം അത് വിളിച്ചു
പറയുന്നുണ്ട് …നീ വേണേല്‍ പൊക്കോ … സ്വയം പര്യാപ്തത …. ചേച്ചിയമ്മേടെ സാരി
തുമ്പില്‍ തൂങ്ങി നടന്നു എനിക്കത് ഇല്ലാന്ന് ചേട്ടന്മാരും ചേച്ചിമാരും പറഞ്ഞു
വെച്ചിട്ടുണ്ട് … നീ പൊക്കോ…. ഒന്ന് സംസാരിക്കാന്‍ പോലും പറ്റുന്നില്ലേല്‍ വെറുതെ
എന്തിനാ ?’

ജോര്‍ജുട്ടി അവനെ ഒന്ന് നോക്കി , എന്നിട്ടോറ്റ വലിക്കാ ഗ്ലാസ് കാലിയാക്കി

” ജോപ്പാപ്പാ …എന്‍റെ ജോപ്പപ്പാ …അമ്മച്ചീ …അയ്യോ …” സോഫയുടെ ഇങ്ങേയറ്റത്ത്‌ ഇരുന്ന
ജോജിയെ ഇരു കൈകൊണ്ടും വരിഞ്ഞു മുറുക്കി തോളിലേക്ക് തലചായ്ച്ചു ജോര്‍ജുട്ടി പൊട്ടി
കരഞ്ഞപ്പോള്‍ ജോജിയാകെ പതറി .

‘ എടാ … എന്നതാടാ ..ങേ ..നീ പറ ” ജോജിയുടെ വിരലുകള്‍ അവന്റെ പുറത്തൂടെ തഴുകി

പാവം … ചെക്കന് വല്ല ലൈനും ഉണ്ടായിരിക്കും . ഒന്നുകില്‍ അത് പൊട്ടി , അല്ലെങ്കില്‍
വീട്ടില്‍ അതറിഞ്ഞു വല്ല പ്രശ്നവും

” എന്നടാ ജോര്‍ജുട്ടി ..നീ പറ ..എന്നതാണേലും നമ്മക്ക് ശേരിയാക്കം”

” അയ്യോ … ജോപ്പാപ്പാ…ഹ്മം ..മം .” ജോര്‍ജുട്ടിയുടെ വിരലുകള്‍ ജോജിയുടെ പുറം
തുളക്കുന്ന പോലെ അമര്‍ന്നു

” പറയടാ മോനെ …നീ കരയാതെ ..ങേ ..നീ പറ ”

” ജോപ്പാപ്പന്‍ വരൂന്നറിഞ്ഞപ്പോ മുതലേ ഞാനും കൊച്ചും നോക്കിയിരിക്കുന്നതാ ….
എന്നിട്ടാ …മം ” അവന്‍ ഏങ്ങലടി നിര്‍ത്തുന്നില്ല ” ജോപ്പാപ്പാ …ഇഷ്ടമില്ലാന്നു
പറയല്ലേ….. അയ്യോ …ഞാനിതെങ്ങനെ പറയുവേ ..കര്‍ത്താവെ …”

” സാരമില്ല …നീ പറ ….” ജോജി അവനെ തോളിലേക്ക് അമര്‍ത്തി പിടിച്ചു

” ജോപ്പാപ്പാ …ജോഷിപാപ്പന്‍ …നമ്മടെ ജോഷിപ്പാപ്പന്‍ …അയ്യോ … ജോപ്പാപ്പനെ കേറ്റി
വിട്ടെച്ചും പോണ വഴി … അമ്മച്ചീ ..ങ്ങീ ..ങ്ങീ .. അച്ചാച്ചനും അമ്മച്ചീം വരുന്നെനും
മുന്നേ ജോപ്പാപ്പന്‍ അതറിഞ്ഞാ എങ്ങനെ സമാധാനിപ്പിക്കും എന്ന് കരുതിയാ …ഞങ്ങള്
….കൊച്ചിനേം അതാ .. ജോപ്പാപ്പന്റെ അടുത്തേക്ക് വിടാത്തെ…അവള് വല്ലോം പറഞ്ഞാ ….
അമ്മച്ചിക്ക് ജോപ്പാപ്പന്റെ മുഖം കണ്ടാ പിടി വിട്ടു പോകൂന്നും പറഞ്ഞു …ഇന്ന് തന്നെ
ഇങ്ങോട്ടക്കിയത് … എന്നെ എന്നാത്തിനാ കര്‍ത്താവേ … ഇങ്ങോട്ടാക്കിയത്….. ഞാനനെന്നാ
പറഞ്ഞു സമാധാനിപ്പിക്കും …അയ്യോ … “

ആദ്യത്തെ വാക്കുകള്‍ മാത്രമേ ജോജി കേട്ടുള്ളൂ ….ബാക്കിയൊക്കെ എന്തോ താഴ്ചയില്‍
നിന്ന് വരുന്നതായി തോന്നി … ജോര്‍ജുട്ടിയുടെ പുറത്ത് തഴുകി കൊണ്ടിരുന്ന കൈകള്‍
നിശ്ചലമായി , അതിനനുസരിച്ച് ജോര്‍ജുട്ടിയുടെ കൈകള്‍ അവനെ വരിഞ്ഞു മുറുക്കി … ജോജി
കൈകള്‍ അയച്ചു അവന്‍റെ നേരെ നോക്കാനായി ബലം പ്രയോഗിച്ചു അകലാന്‍ നോക്കി

” അയ്യോ …പാപ്പാ ..എന്നെ നോക്കല്ലേ . … എന്നെ നോക്കല്ലേ പാപ്പാ”

സത്യത്തില്‍ തകര്‍ന്നു പോയ ജോജിക്ക് ജോര്‍ജുട്ടിയെ സമാധനിപ്പിക്കേണ്ട സ്ഥിതിയായി ..
അതൊരു പക്ഷെ ഗുണം ചെയ്തു . കേട്ട വാര്‍ത്തയോട് അവന്‍ പെട്ടന്ന് പൊരുത്തപ്പെട്ടു …
ചേച്ചിയമ്മ .. അവരുടെ സ്ഥിതി ….

അഞ്ചു മിനുട്ടിന് ശേഷം ജോര്‍ജുട്ടിയെ സമാധാനപ്പെടുത്തി ജോജി ഫോണ്‍ എടുത്തപ്പോള്‍
ജോര്‍ജുട്ടി അത് പിടിച്ചു പറിച്ചു .

” അച്ചുവാന്റിയെ ആണോ ….വേണ്ട …അമ്മച്ചി ഒരാളെ ആക്കീട്ടാ പൊന്നെ … സിമ്മും
മാറ്റിന്നാ തോന്നണേ … വിളിക്കണ്ട … അടുത്ത വീട്ടിലേക്കോ ഒന്നും വിളിക്കണ്ട …
ജോപ്പാപ്പന്‍ വിളിച്ചാ ആന്‍റി പിന്നേം സങ്കടപ്പെടും ..വേണ്ട ..വിളിക്കണ്ട …ഞാന്‍
സമ്മതിക്കൂല്ലാ ‘

ജോജിയുടെ ഫോണ്‍ കയ്യില്‍ പിടിച്ചു കൊണ്ടവന്‍ റോഡിലേക്കിറങ്ങി , പത്തു മിനിട്ടിനകം
ആലീസും മാത്തച്ചനും കയറി വന്നു .. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട ജോജിയെ
സമാധാനിപ്പിക്കാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു .കൂടയുള്ളവനെ സമാധനിപ്പിക്കുമ്പോ
നമ്മുടെ സങ്കടം അതില്‍ ഇല്ലതാകുമല്ലോ

സെലീനയും ക്ലാസ് കഴിഞ്ഞു അങ്ങോട്ടാണ് വന്നത് , അവള്‍ വന്നതേ പൊട്ടികരഞ്ഞോന്നു
വഷളാക്കാന്‍ നോക്കിയെങ്കിലും അലീസമ്മച്ചി കാരണവത്തി ആയി പെട്ടന്ന് തന്നെ രംഗം
ക്ലിയറാക്കി

” ജോക്കുട്ടാ ..നീ വേണേല്‍ അങ്ങോട്ട്‌ തന്നെ പോരെ … നിന്‍റെ മുഖത്ത് നോക്കുമ്പോ …
ആകെ വിഷമം ആകും …അതാ ഞാന്‍ ”

‘ വേണ്ട അമ്മച്ചി … ഞാനിവിടെ നിന്നോളാം ‘ ഒന്ന് തനിച്ചു നില്‍ക്കുന്നതാണ്
നല്ലതെന്ന് ജോജിക്കും തോന്നി

” അമ്മച്ചി …ചേച്ചിയമ്മ …ചേച്ചിയമ്മേനെ ..ഒന്ന് വിളിക്കാന്‍ ..”

” ഞാനെല്ലാം ഏര്‍പ്പാടാക്കിയിട്ടാ വന്നെ … അവളൊന്നു ശാന്തമാകട്ടെ ..നീ വിളിച്ചാ
പിന്നേം … അവന്‍റെ ആണ്ടിനാകട്ടെടാ… നമ്മക്ക് അവളേം പിള്ളേരേം കൂടി ഇങ്ങോട്ട് കൊണ്ട്
വരാം … നിന്നെ അങ്ങോട്ട്‌ വിട്ടാലും ശെരിയാകത്തില്ല…ഞാനും മാത്തച്ചനും കൂടി
ആലോചിച്ചു … ഫിലിപ്പും ജെസ്സീം അത് തന്നാ പറയുന്നേ …അല്ലെങ്കിലും ഇനി അവിടുത്തെ
ബിസിനെസ് വേണോന്നില്ലടാ … പണിക്കാരുണ്ടല്ലോ… ഓടുന്നിടത്തോളം ഓടട്ടെ ..നീ
വിഷമിക്കണ്ട ”

തന്നെ നിന്നോളാം എന്ന് പറഞ്ഞെങ്കിലും ജോര്‍ജുട്ടിയെ അവിടെ നിര്‍ത്തിയിട്ടാണു അവര്‍
പോയത് . വൈകിട്ട് ഓരോന്നടിച്ചു , സംസാരിച്ചു ജോര്‍ജുട്ടി ജോജിയുടെ മനസ്
ശാന്തമാക്കാന്‍ നോക്കി … അത് വേണ്ടി വന്നില്ല … മനസിന്‌ അത്രയും ആഖാതം വരുമ്പോള്‍
ഒരുനിസ്സംഗത ഉണ്ടല്ലോ …..അതാണ്‌ ജോജിക്കും ഉണ്ടായത് .

രണ്ടു മൂന്നാഴ്ച കൊണ്ട് ജോജി കമ്പനി കാര്യങ്ങളൊക്കെ പഠിച്ചു . എല്ലാത്തിനും ഒപ്പം
മേരിയാന്റി കൂടെയുള്ളത് സഹായമായി . ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത പ്രഹരം .
കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ചുമതല ജോജിക്ക് . കണക്കും കാര്യങ്ങളും ഒക്കെ അവന്‍
തന്നെ നോക്കണം . ലാഭവും പങ്കു വെക്കേണ്ട ആവശ്യമില്ല . എല്ലാം തനിയെ . ഒരു കണ്ണ്
അലീസമ്മച്ചിയുടെ ഒപ്പം ഉണ്ടാവും … അതിലും ആശ്വാസം ആയത് മേരിയാന്റിയാണ് . അവരെ
ഇങ്ങോട്ട് വിട്ടു തന്നു അലീസമ്മച്ചി.

പുതിയ ബിസിനെസ് തിരക്കുകളും ആയപ്പോള്‍ ജോജി പെട്ടന്ന് മനസിലെ വിഷമങ്ങള്‍ എല്ലാം
മാറ്റി വെച്ചു. അതിനു വേണ്ടി ആണ് അവര്‍ എത്രയും പെട്ടന്ന് പുതിയ ബ്രാഞ്ചും ഒക്കെ
തുടങ്ങിയത് എന്ന് പറയാം . ജോഷിയെയും അച്ചുവിനെയും കൂടുതല്‍ സ്നേഹിചിരുന്നതും
അവനായിരുന്നല്ലോ

ജോജി ലൈസന്‍സ് എടുത്തു . അന്ന് തന്നെ ആലീസിന്റെ വക ഒരു കാറും കിട്ടി .മൂന്നാല്
മാസങ്ങള്‍ പെട്ടന്ന് കഴിഞ്ഞു

അടുത്ത ദിവസം ആലീസ് അവന്‍റെ വീട്ടില്‍ വന്നു, കൂടെ മാത്തച്ചനും

‘ എടാ … ഞങ്ങളു നാട്ടിലേക്കൊന്നു പോകുവാ .. അവരും വരുന്നുണ്ട് ..ഫിലിപ്പും
ജെസ്സിയും ഒക്കെ …. നീ വരുന്നുണ്ടേല്‍ വാ .. ” ബോട്ടില്‍ തുറന്നു മൂന്നു ഗ്ലാസില്‍
നിറച്ചു ആലീസ് പറഞ്ഞു

ജോജിക്കിതില്‍ പരം സന്തോഷമില്ല . നാട്ടില്‍ ഒന്ന് പോകണം ..പക്ഷെ , ചെച്ചിയമ്മയെ
എങ്ങനെ ഫെസ് ചെയ്യും ? വന്നിട്ടിത് വരെ ഒന്ന് വിളിച്ചു കൂടിയില്ല … മനപൂര്‍വ്വം ആണ്
… ആ കരച്ചിലും ഒക്കെ കേട്ടാല്‍ അടുത്ത നിമിഷം തന്നെ നാട് പിടിച്ചേക്കും

മൂന്നാം നാള്‍ ജോജി അവരുടെ കൂടെ നാട്ടിലേക്ക് പോയി , ജോര്‍ജുട്ടിയും സെലീനയും ഒക്കെ
ഉണ്ടായിരുന്നു കൂടെ .അടുത്ത ദിവസം വൈകിട്ട് അവര്‍ നാട്ടിലെത്തി . എയര്‍പോര്‍ട്ടില്‍
നിന്ന് ടാക്സി എടുത്ത് വീട്ടില്‍ എത്തിയപ്പോള്‍ പതിനൊന്നു മണി കഴിഞ്ഞിരുന്നു .
അളിയന്‍ വന്നിട്ടില്ല , ജെസ്സിയും പിള്ളേരും പിന്നെ കുഞ്ഞെട്ടനും ഫാമിലിയും .

വാതില്‍ തുറന്നകത്തു കയറിയതെ തിരഞ്ഞത് ചെച്ചിയമ്മയെ ആണ് …. കണ്ടു … അവരുടെ
മുറിയില്‍ തനിച്ചു കട്ടിലില്‍ ചാരി ഇരിക്കുന്നു .. പഴയ ചേച്ചിയമ്മയുടെ പ്രേതം എന്ന്
പറയാം … ആ ചുറുചുറുക്കും ചിരിയും ഒന്നുമില്ല . പിള്ളേര് അപ്പുറത്തെ മുറിയിലാണ്
എന്ന് തോന്നുന്നു

” ചേച്ചിയമ്മേ ..” കട്ടിലിന്‍റെ സൈഡില്‍ ഇരുന്നാ കയ്യില്‍ തൊട്ടപ്പോള്‍ ഷോക്കടിച്ച
പോലെ ഒരു വിറയല്‍ ..പിന്നെ ഏങ്ങലടിച്ചു കൊണ്ട് അപ്പുറത്തേക്ക് തല ചായ്ച്ചു കരയാന്‍
തുടങ്ങിയപ്പോള്‍ ജോജിയാകെ പതറി …അത്ര നാളും സ്വരുക്കൂട്ടി വെച്ചിരുന്ന ധൈര്യം
എല്ലാം ഒലിച്ചു പോയി , അവന്‍ ചേച്ചിയമ്മയുടെ കാലില്‍ അമര്‍ത്തി പിടിച്ചു
പൊട്ടികരയാന്‍ തുടങ്ങി ..അത് കേട്ടതോടെ ആലീസും ജെസ്സിയും കിടന്നിരുന്ന ബീനയും ഒക്കെ
അകത്തേക്ക് കയറി വന്നു

” ങാ …ഇതാ നിന്നെ ഫോണ്‍ പോലും ചെയ്യാന്‍ അനുവദിക്കാത്തെ… നീയിങ്ങനെ തുടങ്ങിയാല്‍
..ദേ ..വന്നെ … ” ആലീസ് പറഞ്ഞതും ജെസി അവനെ അപ്പുറത്തേക്ക് കൂട്ടി കൊണ്ട് പോയി .

20520cookie-checkഎടുത്തെന്റെ ചേച്ചിയമ്മേ 1

Leave a Reply

Your email address will not be published. Required fields are marked *