ആമീത്ത എന്തിനാ കണ്ണ് നിറഞ്ഞത് ?

Posted on

ഇളയുമ്മയുടെ ഇക്കയാണ് ഇത്രയും ചൂടായത് ..
പടച്ചോനെ എന്താ ഞാനി കേൾക്കുന്നത് എല്ലാം .
എന്താ അതിന് മാത്രം ഇവിടെ ഉണ്ടായത് എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല …
വീണ്ടുമുള്ള അവരുടെ സംസാരത്തിൽ നിന്നും
ചില കാര്യങ്ങൾ മനസ്സിലായി ,,
ഈ വീട്ടിൽ ജോലിക്കാരി ആയി ഒതുങ്ങി കൂടാൻ. അവരുടെ പെങ്ങളെ അവർ അയക്കില്ല…,
അതായത് എന്റെ ഇളയുമ്മയെ ..
ഇനിയുള്ള കാലം അവരുടെ പെങ്ങളെ അവർ നോക്കിക്കോളാം എന്ന് ,,,
ബാപ്പ മറുപടി ഒന്നും പറഞ്ഞില്ല
മൗനം തന്നെ അവർ പോവും വരെ ..
ഞാൻ ബാപ്പയുടെ അടുത്ത് പോയി ഇരുന്നു
ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായെങ്കിലും എനിക്ക് ഒന്നും ചോദിക്കാൻ ആയില്ല ,,,
ചില നേരം നമ്മൾ അങ്ങനെയാണ് ആവശ്യമുള്ള ഇടങ്ങളിൽ വാക്കുകൾ ഒത്തിരി ഉണ്ടങ്കിലും ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ …,
കുറച്ചു നേരത്തെ ഞങ്ങൾക്കിടയിലെ മൗനത്തിന് വിരാമം ഇട്ട്
ബാപ്പ പറഞ്ഞു
സമീറ ഈ വീട്ടിൽ മരുമകളായി വരണം എന്നുള്ളത് അൻസിലിനെക്കാളും നിർബന്ധം സഫിയാക്ക് ആയിരുന്നു …
ആരാരും ഇല്ലാത്ത സമീറ നമ്മളെ
പൊന്നു പോലെ നോക്കും ഇക്ക എന്ന് പറഞ്ഞിട്ട് …
കൂടെ അൻസിലിന്റെ വാക്കുകളും ,,
സമീറയെ മകളായി കണ്ടിട്ടാണ് ഇങ്ങോട്ട് കൊണ്ട് വന്നത് ഞാൻ
നമ്മൾ ചിന്തിക്കുന്നതിനും
അപ്പുറമാണ് മനസ്സും അതിനുള്ളിലെ മോഹങ്ങളും
അതാണ് സമീറയിലും നമുക്ക് പറ്റിയത് …
ഇളയുമ്മയെ ഭാര്യ ഭരിക്കുന്നത് തടഞ്ഞിട്ടും അതിൽ തോറ്റ് പോയത് കൊണ്ട്
ജീവിതത്തെ നേരിടാൻ ഉള്ള കരുത്ത്‌ ഇല്ലാതെ
ഇതൊക്കെ അവൻ കാരണമാണെന്ന് ഓർത്തു ഞങ്ങളെ മുഖത്തു നോക്കാൻ പറ്റാതെ എന്റെ മോൻ ഒളിച്ചോടി ദുബായിലേക്ക് ……
ബാപ്പയ്ക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് മോളെ
അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് ബാപ്പ ഈ നിക്കാഹ് കൊണ്ട് ആഗ്രഹിച്ചത് ….
സഫിയാനെ ഭരിക്കുന്ന സമീറയെ ബാപ്പാക്ക് പറയുന്നതിന് ഒരു പരിതി ഉണ്ട്..
സ്വന്തം വീട്ടിൽ കൊണ്ടാക്കി സമീറയെ ഒന്ന് നിലക്ക് നിർത്താം എന്ന് വെച്ചാൽ അതും ഇല്ല ….
മോള് പറയ് ബാപ്പ ആരെയ ഇവിടുന്ന് മാറ്റി നിർത്തി ജീവിതം പഠിപ്പിക്കേണ്ടത് ,,
ദുബായിൽ പോവുന്ന തലേന്ന് എന്റെ മോൻ കുറെ മാപ്പ് പറഞ്ഞു കരഞ്ഞു …
ബാപ്പ തൊണ്ട ഇടറിയപ്പോ സംസാരം നിർത്തി.
ഇതെല്ലം കേട്ട് മരവിച്ചു ഇരുന്നു ഞാൻ
സംഭവം ഇത്ര രൂക്ഷമാണെന്ന് അറിഞ്ഞില്ല….
ഇത്ത….. ഞാൻ ചോദിച്ചു തീരും മുമ്പ്
ബാപ്പ പറഞ്ഞു
മോള് ഇവിടെ ഇരിക്ക്
ബാപ്പ കടയിൽ പോയി
എന്തെങ്കിലും കഴിക്കാൻ വാങ്ങി വരാം..
എന്റെ ഉള്ളിൽ നിന്ന് എന്തോ കൊളുത്തി വലിച്ച പോലെ തോന്നി..
ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ലെ ,, ബാപ്പ ഒന്നും കഴിച്ചിട്ടില്ലേ ഇത് വരെ ?..
ഒന്നും മിണ്ടാതെ ബാപ്പ കടയിലേക്ക് പോയി .
എന്റെ ആ സമയത്തുള്ള മാനസിക അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ കൂട്ടുക്കാരെ ….
അടുക്കളയിൽ പത്രങ്ങളും ചെമ്പുകളും എല്ലാം കാലിയാണ് . അടുത്തൊന്നും ആ അടുക്കളയിൽ ഒന്നും വെച്ചുണ്ടാക്കിയ പോലെ ഇല്ലായിരുന്നു..
ഞാൻ ലാൺ ഫോണിൽ നിന്നും ഇളയുമ്മയുടെ വീട്ടിലേക്ക് വിളിച്ചു ….
ഇളയുമ്മയുടെ നത്തൂൻ ആണ് ഫോൺ എടുത്തത് ..
ഞാൻ ആണെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ടാക്കി ..
എനിക്ക് കണ്ണൊക്കെ നിറഞ്ഞു
ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോട് ഈ പിണക്കം ,,
അപ്പോയേക്കും ബാപ്പ ഒരു പയ്‌സലും വാങ്ങി വന്നു
അതൊരാൾക്കുള്ള ഭക്ഷണമേ ഉണ്ടായുള്ളൂ …
നിർബന്ധിച്ചു ബാപ്പയെ കൊണ്ട് എന്റെ കൂടെ ഭക്ഷണം കഴിപ്പിച്ചു …
എന്റെ കണ്ണ് വല്ലാതെ നിറഞ്ഞൊഴുകി
വീട്ടിൽ വരുമ്പോ ഇളയുമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം
പിന്നെ ആ മടിയിൽ തല ചായ്ച്ചു കൊണ്ട്
വർഡാന്റെ വയക്കും കൂട്ടുക്കാരെ വിശേഷങ്ങളും പങ്കു വെക്കണം…
ഫീസ് രണ്ടു മാസമായി ബാപ്പ അടച്ചിട്ടില്ല എന്ന് കൊഞ്ചി പറയണം
അത് കേൾക്കുമ്പോൾ ,,
അല്ലാഹ്…. ഉമ്മി അറിഞ്ഞില്ല ബാപ്പയോട് പറയാം എന്ന് പറഞ്ഞെന്റെ നെറ്റിയിൽ ക്ഷമപോലെ മുത്തം വെക്കും ഇതൊക്കെ ആയിരുന്നു
ഇങ്ങോട്ട് വരുമ്പോയുള്ള എന്റെ പ്രതീക്ഷ ,,,,
ഇല്ല എല്ലാം നഷ്ടമായിരിക്കുന്നു
ബാപ്പ കാണാതെ ഞാൻ കണ്ണ് തുടച്ചു ..
ആ നേരം ബാപ്പയുടെ കണ്ണുകൾ നിറഞ്ഞു നിന്നത് ഞാൻ കണ്ടു..
ഞാനും ബാപ്പയും എന്ത് പറയണം എങ്ങനെ അശ്വസിപ്പിക്കണം എന്നറിയാതെ രാത്രി മുഴുവൻ സോഫയിൽ കഴിച്ചു കൂട്ടി ..
ബാപ്പയുടെ ഓരോ ഹൃദയമിടിപ്പും ഇളയുമ്മയാണ് തിരിച്ചും അതങ്ങനെയാണ് …
ഇളയുമ്മയുടെ ആദ്യ വിവാഹം വലിയൊരു പണക്കാരനുമായിട്ടായിരുന്നു
തികഞ്ഞ മദ്യപാനിയായ അയാൾ നന്നായി ഉപദ്രവിക്കും ഇളയുമ്മയെ ..
അയാളെ സ്നേഹിച്ചും സഹിച്ചും കഴിഞ്ഞ ഇളയുമ്മയുടെ ജീവിതം മനസ്സിലാക്കിയ ഇളയുമ്മയുടെ ഇക്കമ്മാർ ആ ബന്ധം മൊഴി ചൊല്ലി അവസാനിപ്പിച്ചു …
വളർന്നു വരുന്ന എനിക്ക് ബാപ്പയുടെയും ഇക്കാക്കന്റെയും പരിപാലനം അല്ല ഒരുമ്മയുടെ അവിശ്യമാണ് വരുന്നത് എന്ന് എല്ലാരും നിർബന്ധിച്ചിട്ടാണ് ഇളയുമ്മയെ ബാപ്പ നിക്കാഹ് ചെയ്തത്…
ബാപ്പയോടും ഇക്കാക്കയോടും പങ്കു വെക്കാൻ പറ്റാത്ത പല പുതിയ കാര്യങ്ങളും എന്റെ വളർച്ചക്കിടയിൽ ഉണ്ടായി…
എല്ലാം ഇളയുമ്മയോട് പറഞ്ഞു .
ഉമ്മ തന്നെയാണെന്ന് സ്വയം മനസ്സിലാക്കിയ നാളുകൾ ..
ബാപ്പയെ വിട്ട് ഇളയുമ്മ ഒരിക്കലും മരുമകളെ പരാതി പറഞ്ഞിട്ട് ഇറങ്ങി പോവില്ല
എന്നിട്ടും എന്തെ ഇങ്ങനെ സംഭവിച്ചത് ?…..,
ഇത്ത ആ രാത്രിയിൽ വന്നില്ല .
ഞാൻ ചോദിച്ചുമില്ല ബാപ്പയോട് …
പിറ്റേന്ന് രാവിലെ ഞാൻ ആമിത്തയെ കണ്ടു ..
ആമീത്ത വല്ലാതെ വയസ്സായ പോലെ ..
ഞാൻ ആമീത്തയുടെ അരികിൽ പോയി
സുഖവിവരം ചോദിച്ചു …
ആമീത്ത അതിന് മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു അപ്പോയേക്കും ആ തളർന്ന മിഴികൾ നനഞ്ഞിരുന്നു…
എന്റെ ഉള്ളിലെ അഗ്നിപർവതം മറച്ചു കൊണ്ട് ഞാൻ അവരെ കൈ പിടിച്ചിട്ട് അടുക്കള ഭാഗത്തെ സിറ്റൗട്ടിൽ ഇരുത്തി…
ആമീത്ത എന്തിനാ കണ്ണ് നിറഞ്ഞത് ?..
ഞാൻ ചോദിച്ചു ..
രാജകുമാരിയെ പോലെ കഴിയേണ്ട മോളെ …..അവസ്ഥ ഓർത്തപ്പോ ….ആമീത്തക്ക് സഹിക്കുന്നില്ല മോളെ …,,
എല്ലാം ശരിയാവും ആമിത്താ..
ഇളയുമ്മാക്ക് ഞങ്ങളെ വിട്ട് അങ്ങനെ മാറി നില്ക്കാൻ പറ്റില്ല….
ഇല്ലങ്കിൽ ഞാൻ പോയി കൂട്ടി കൊണ്ട് വരും….
ആമീത്ത അത് കേട്ടതും വല്ലാതെ കരഞ്ഞു ശബ്ദം പുറത്തു വരാതിരിക്കാൻ തട്ടം കൊണ്ട് സ്വന്തമായി വാ പൊത്തിപ്പിടിച്ചു…….
ആമീത്ത പറഞ്ഞ പലതും എനിക്ക് വെക്തമായില്ല കരഞ്ഞു കൊണ്ട് ആയതിനാൽ
പിന്നീട് എല്ലാം വ്യക്തമാക്കി തന്നു ആമീത്ത
എന്റെ ശരീരത്തിലേക്ക് ഒരു തണുപ്പ് ഇഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു..

9451cookie-checkആമീത്ത എന്തിനാ കണ്ണ് നിറഞ്ഞത് ?

Leave a Reply

Your email address will not be published. Required fields are marked *