ആമീത്ത എന്തിനാ കണ്ണ് നിറഞ്ഞത് ?

Posted on

സംശയിക്കാനും ആരോപണം ഉന്നയിക്കാനും ആർക്കും സാധിക്കും ….
എന്റെ വീട്ടിൽ വന്ന് വാതിൽ മുട്ടുന്നവരെ ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞപ്പോൾ
അതറിയനോ കേൾക്കാനോ താൽപര്യമില്ല ആർക്കും ..
കാരണം അവർക്കറിയാം
ആരൊക്കെയാണ് എന്ന്
ഞാൻ പറഞ്ഞാൽ
പലർക്കും പരസ്പ്പരം മുഖത്തോട് മുഖം നോക്കാൻ പോലും പറ്റില്ലെന്ന് ,,.
നിങ്ങൾക്ക് അറിയോ കൂട്ടുക്കാരെ ,,
ഇവരുടെ ഒക്കെ മുഖത്തുള്ള പരിഹാസം എനിക്ക് ജീവിക്കാനുള്ള വാശി കൂട്ടിയതെ ഉള്ളു …
നമ്മൾ ഒന്നുമല്ലന്ന് മറ്റുള്ളവർ അടിച്ചമർത്തുമ്പോൾ അന്തസായി തന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം.
ആർക്ക് മുന്നിലും ജയിക്കാൻ വേണ്ടിയല്ല, തൊറ്റിട്ടില്ല എന്ന് സ്വയം ആശ്വസിക്കാൻ വേണ്ടി ,,,
അല്ലെങ്കിൽ മരണത്തെ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഉണ്ടാവില്ല ഓരോ ദിവസവും ….
ബാപ്പയെ എന്തായാലും അറിയിക്കില്ല ജോലി പോയത്
എന്തിനാ പാവത്തിന്റെ ഉള്ള മനസമാധാനം കൂടി ഇല്ലാതാക്കുന്നെ ,..
നമ്മൾ നേരത്തെ പറഞ്ഞു നിർത്തിയത് ..
ടൂർ പോയി വന്നതിനെ കുറിച്ചല്ലെ ..
ഇളയുമ്മയുടെ ഒഴുഞ്ഞു മാറ്റം
ഇത്തയോട് പങ്കു വെക്കാൻ ഞാൻ ഇക്കാക്കയുടെ മുറിയിലേക്ക് നടന്നു…
വാതിൽ മുട്ടും മുമ്പേ അതിനകത്തു നിന്ന് ഇക്കാക്കയുടെ ഗൗരവത്തോടെയുള്ള സംസാരം കേട്ടു ,
വാതിൽ മുട്ടി വിളിക്കാൻ പോയ ഞാൻ കൈ പിൻവലിച്ചു
സമീറ ഇത് ഒരു സ്വർഗമാണ് അതറിഞ്ഞു നിനക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിട്ടാ നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചതും സ്വന്തമാക്കിയതും… ആ നീ ഇങ്ങനെ കാണിച്ചത് വളരെ മോശയി ഇളയുമ്മ അല്ല അത് ഉമ്മ തന്നെയാ നമുക്ക്..,,
അൻസിൽക്ക ഇങ്ങനെ ചൂടാവാൻ ഞാൻ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല ….
ഇത്തയുടെ സ്വരം ശാന്തമായിരുന്നു ..
ഇങ്ങനെ കേൾക്കുന്നത് ശരിയല്ല എന്ന് മനസ് പറഞ്ഞെങ്കിലും എനിക്കവിടെ നിന്നു മാറാൻ കഴിഞ്ഞില്ല ,, വിഷയം ഇളയുമ്മ ആയതു കൊണ്ട്…
ഇക്കാക്കയുടെ സ്വരം വീണ്ടും ഉയർന്നു .
തെറ്റാണ് സമീറ നീ ഇളയുമ്മനോട് ഇഷ്ടകേട് കാണിച്ചെ, ബാപ്പയോട് പോലും നീ മിണ്ടിയില്ല കൂടെ വന്നതിന്
എത്ര മാത്രം വിഷമിച്ചു കാണും ആ പാവങ്ങൾ …..
ഞാൻ ഒന്നും ഇല്ലാത്തിടത്തുനിന്ന് വന്നതാണ്
ആ എനിക്ക് അൻസിൽക്ക മാത്രമാണ് സ്വന്തമായി ആദ്യം കിട്ടിയത്
ഇക്കയോടൊപ്പം കുറച്ചു ദിവസം നമ്മൾ മാത്രമായി ഒരു യാത്ര,,
ഇക്ക അവരെയൊക്കെ അതിന് വിളിച്ചു
അവർ വരുമെന്ന് കരുതിയില്ല ഞാൻ ..
കല്യാണം കഴിഞ്ഞ ഭാര്യയും ഭർത്താവും ഉള്ള യാത്രയിൽ സംസ്‌ക്കാരമുള്ളവർ മാറി നിൽക്കും ഇത്…..,,
ഇത്ത പറഞ്ഞു നിർത്തും മുമ്പ് .,
ഇക്കാക്കയുടെ സ്വരം ഉയർന്നു
സമീറ……… ആ വിളി കേട്ട് ഞാൻ പോലും ഞെട്ടി പോയി
പിന്നൊന്നും കേട്ട് നിൽക്കാതെ ഞാൻ അവിടുന്ന് പറമ്പിലേക്ക് നടന്നു .
ഇക്കാക്ക പറഞ്ഞത് ശരിയാണ് , ഇളയുമ്മയ്ക്കും ബാപ്പയ്ക്കും വിഷമം ഉണ്ടായിരുന്നു .
അതുകൊണ്ടാണ് രാത്രിയിൽ അവർ അതിനെ കുറിച്ച് ബാൽക്കണിയിൽ നിന്ന്
സംസാരിച്ചത് ……
എന്നിട്ടും ബാപ്പയും ഇളയുമ്മയും സ്വയം കുറ്റപ്പെടുത്തിയതല്ലാതെ ഇത്തയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല ഞാൻ ….,,
മോളെന്താ ഇവിടെ എന്നുള്ള ആമീനത്തയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി …
ആമീനത്ത എവിടെ പോവാ എന്റെ മറു ചോദ്യം അതായിരുന്നു ..
കാസിംക്കാക്ക് ചോറ് കൊണ്ട് പോവുന്നു മോളെ …
ഞാനും വന്നോട്ടെ ,,
അല്ലാഹ് പോരേല് മോളെ തിരയൂലെ ,, ആമീനത്ത ചോദിച്ചു
ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു ..
ആമീനത്ത നടന്നോ ഞാൻ ചോദിച്ചിട്ട് വരാം…
ആമീനത്ത തലയനക്കി കയ്യിലുള്ള സഞ്ചിയും തൂക്കി നടക്കാൻ തുടങ്ങി .
എഴുപത് എഴുപ്പത്തഞ്ചു വയസുണ്ട് ആമീനത്താക്ക് ..
വയലിൽ ജോലി ചെയ്യുന്ന കാസിംക്ക ഇതിലും പ്രായം ചെന്നിട്ടാണ് അവർക്കൊരു മകൾ ഉണ്ട് കറുത്തിട്ടാണെങ്കിലും നല്ല മൊഞ്ചുള്ള മുഖമാണ് …
മ്മാ….
എന്താ മോളെ നിനക്കു വിശപ്പൊന്നും ഇല്ലെ ?.
കൈ കയുകിട്ട് വാ …
മ്മാ ചോർ തരലോ .
എനിക്ക് ഇപ്പൊ വേണ്ടുമ്മാ..
ഞാൻ അമീനത്തന്റെ കൂടെ വയലിൽ പോയിക്കോട്ടെ .
ഈ നട്ടുച്ച വെയിലിനോ വേണ്ട . നീ വന്ന് ചോറ് തിന്ന്
എന്റെ മുഖം സെക്കന്റുകൾ കൊണ്ട് വാടി എന്ന് പറയേണ്ടതില്ലല്ലോ ,,
അത് ശ്രദ്ധിച്ച ഇളയുമ്മ പറഞ്ഞു
പത്താം ക്ലാസ് കഴിഞ്ഞു എന്നിട്ടും പഴയ കുട്ടി സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല.
മ്മ്മ് പോയിക്കോ തണൽ ഉള്ള ഭാഗത്തൂടെ നടക്കണേ ..
അപ്പോഴേക്കും ഞാൻ അടുക്കളയിൽ നിന്ന് ഓടി മുറ്റത്തേക്ക് എത്തിയിരുന്നു..
വയലിൽ ആമീനത്തയോട് ചേർന്ന് നടക്കുമ്പോൾ
ആമീനത്തയെ ഞാൻ തണൽ ഉള്ള ഭാഗത്തൂടെ നടത്തി ….
കാസിംക്ക കാത്തിരിക്കുക ആയിരുന്നു ബീവിയെ …
വയൽ പകുതി കോടാലി കൊണ്ട് ഉഴുത് വെച്ചിരിക്കുകയാണ് ബാക്കി ഉള്ളവർ ഭക്ഷണം കഴിക്കാൻ പോയിരുന്നു…..
ആമീനത്താക്ക് ഉള്ള ഭക്ഷണവും ആ സഞ്ചിയിൽ ഉണ്ടായിരുന്നു …
എന്നോട് ചോദിച്ചപ്പോൾ ഞാൻ കഴിച്ചെന്ന് കള്ളം പറഞ്ഞു ..
എന്നിട്ടും ആമീനത്താക്ക് ഒരു വിഷമം എന്നെ ഒറ്റക്ക് നിർത്തി ഭക്ഷണം കഴിക്കാൻ ..
ഞാൻ പറഞ്ഞു എനിക്കൊരു ഉരുള തരാൻ
സത്യത്തിൽ എനിക്ക് മനസിൽ ഇത്തിരി കൊതി ഉണ്ടായിരുന്നു ..
വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ ഗന്ധവും
പഴുത്ത മാമ്പഴം വറ്റൽ മുളകിട്ട് ഞെരടിയ കൂട്ടും ..
വീട്ടിൽ എന്നും മൂന്നാല് കൂട്ടം കറികൾ ഉണ്ടാവും
ഇങ്ങനെ തൊട്ട് കൂട്ട് കറികൾ ഒന്നും ഉണ്ടാവാറില്ല..
എനിക്കാണെങ്കിൽ
ആമിനത്താന്റെ പോലുള്ള വീട് അവരുടെ ഭക്ഷണം ഒക്കെ ഭയങ്കര ഇഷ്ട്ടമായിരുന്നു…
ബാപ്പ നാട്ടിലെ പ്രമാണി ആയത് കൊണ്ട് അവിടൊന്നും പോവാൻ അനുവാദമില്ല ,,,
ഞാൻ കുറെ നിർബന്ധിച്ചപ്പോൾ ആമീനത്ത ഭയത്തോടെയും സ്നേഹത്തോടെയും ഒരു ഉരുള വായിൽ വെച്ചു തന്നു…
എരിവും പുളിയും ഉള്ള ആ രുചി ഇന്നും ഉണ്ട് നാവിൽ .
വീട്ടിൽ ഓരോ ദിവസവും ഇളയുമ്മയും ഇത്തയും മാനസികമായി അകന്നു കൊണ്ടിരുന്നു …,,
എന്നെ മത്സരിച്ചു സ്നേഹിച്ചതിന്റെ കാരണം അവർക്കിടയിലെ പിണക്കങ്ങൾ ആയിരുന്നു ..
ഇളയുമ്മ പക്ഷെ പഴയ പോലെ ആയിരുന്നു …,
ഇത്താക്ക് ഇളയുമ്മയെ ഇഷ്ട്ടമില്ല എന്ന തിരിച്ചറിവ് എന്നെ ഒരുപാട് വേദനിപ്പിച്ചു ..,
എന്നാൽ അവിടെ നടക്കുന്നത് എന്താന്ന് അടുത്തറിയാൻ എന്നെ ആരും അനുവദിച്ചില്ല ,,
ഇളയുമ്മയിൽ നിന്ന് ഇത്താന്റെ അകലം കൂടാതിരിക്കാൻ ഇക്കാക്ക ഇത്താക്ക് ഒരു ജോലി വാങ്ങി കൊടുത്തു ,,,
എല്ലാ പ്രശ്നങ്ങളും കൂടുകയായിരുന്നു
നിശബ്ദമായി ഒരു പൊട്ടിതെറിയിലേക്ക് ,,
സംസാരിക്കാനോ എഴുതുവനോ കഴിയുമായിരുന്നെങ്കിൽ എന്നെക്കാൾ കൂടുതൽ വിശദമായി ബാപ്പ പറയുമായിരുന്നു ….
കൈ വിട്ടു പോയ ആ നാളുകളെ കുറിച്ച്
ഇത്ത ജോലിയിൽ കയറിയപ്പോ അതിനൊത്തായി മാറ്റങ്ങൾ വസ്ത്രധാരണം ഭക്ഷണം എല്ലാം ഹൈ ലെവൽ
ഒന്നുമില്ലത്ത ജീവിതത്തിൽ നിന്ന് വന്ന ഇത്ത
പണത്തിന്റെയും പുതിയ ജീവിത രീതികളെയും അമിതമായി സ്നേഹിച്ചും മോഹിച്ചും ബന്ധങ്ങളെ ബഹുമാനിക്കാൻ മറന്നു …
രണ്ടാനുമ്മയ്ക്ക് എന്റെയും ഇക്കാക്കന്റെയും ജീവിതത്തിൽ ഒരു അധികാരവും ഉണ്ടാവാൻ പാടില്ല അതായിരുന്നു ഇത്താക്ക് ഇളയുമ്മനോട് ഉള്ള വിരസത ,,
ഇത്തയെ കുറിച്ചുള്ള
പ്രതീക്ഷ പോലെ നടക്കാത്തത് കൊണ്ടാവാം എന്റെ ഇക്കാക്കയുടെ പഴയ ഉത്സാഹം എല്ലാം പോയി ,,
എന്നാലും എന്റെ പൊന്നിക്ക എന്നെ കാണുമ്പോൾ മിണ്ടാനും കൊഞ്ചി പറയാനും വരും…..,
ഉമ്മ ഇല്ലാത്ത എന്റെ കുഞ്ഞുകാലം ബാപ്പയും ഇക്കാക്കയും നിലത്തു വെക്കാതെ കൊണ്ട് നടന്നതാണ് ..,,
അങ്ങനുള്ള ഞാൻ ഒന്നിന്റെ പേരിലും വേദനിക്കരുത് അതായിരുന്നു ബാപ്പാന്റെയും ഇക്കാക്കാന്റെയും നിർബന്ധം …
എന്നാലും എന്നെ ഇഷ്ടമായിരുന്നു ഇത്താക്ക്
എനിക്കും….,
വർഷം രണ്ട് കഴിഞ്ഞപ്പോൾ ബാപ്പ എന്നെ ഹോസ്റ്റലിൽ ആക്കി ., പി അവിടെ മുതൽ ഞാൻ എന്ന നാട്ടിൻപുറത്തുക്കാരി മാറുക ആയിരുന്നു .
അവിടെ ഞാൻ രണ്ടും കല്പിച്ചു ജീവിച്ച ഒരു സംഭവം ഉണ്ടായിരുന്നു ,
ഒരു ജന്മം ആണെങ്കിലും ചെയ്ത് തീർക്കാൻ ആവാത്ത ഒരയുഷ്കാല കടമകൾ ആണ് നമ്മുടെ ജീവിതം…
ബോറടിക്കുന്നുണ്ടോ കൂട്ടുക്കാരെ എന്റെ ജീവിതം കേട്ടിട്ട് …
എല്ലാ ജീവിതങ്ങളും നമ്മൾ ആഗ്രഹിക്കും പോലെ ഉണ്ടാവില്ലല്ലോ ,,
വേദനിപ്പിച്ചും പ്രതീക്ഷിക്കാത്ത ടിവ്സ്റ്റ്‌ തന്നും കണ്ണീരും പുഞ്ചിരിയും ഒക്കെ ചേർത്തൊരു ചേരുവയാണ് ഓരോ ജീവിതം ,,,
പോസ്റ്റിവ് മാത്രം ആഗ്രഹിക്കുന്ന മനസ്സിലും ഉണ്ട് ആരോടും പറയാത്ത ഒരു സുഖമുള്ള നോവ് ….,
ബാപ്പ ഫീസ് അടക്കാത്ത കാരണം എന്താന്ന് അറിയാത്ത ഞാൻ
അപ്രതീക്ഷ ലീവിന് നാട്ടിലേക്ക് പോയി…..
സ്വർഗം പോലുള്ള എന്റെ വീട് കാണുന്നതെ എനിക്ക് ആനന്ദമാണ് .
വീട്ടിൽ കയറിയ ഞാൻ വല്ലാതെ ആയി പോയി ..,
അവിടെ അപ്പോൾ ഒരു സഭ നടക്കുകയാണ്
ബാപ്പ തലയും താഴ്ത്തി ഇരിക്കുന്നു ചുറ്റും രണ്ട് മൂന്ന് പുരുഷൻമാരും
അതിൽ രണ്ട് പേരെ ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു ഇളയുമ്മയുടെ വല്ലിക്കമ്മാരാണ് മറ്റ് രണ്ട് പേരെ അറിയില്ല ….,
ഞാൻ അകത്തേക്ക് കയറി .
എന്നെ കണ്ടപ്പോ ബാപ്പയുടെ തല ഒന്നും കൂടെ താണപോലെ തോന്നി എനിക്ക് ,
എന്താണെന്ന് ചോദിക്കാനും അടുത്തിരിക്കാനും എനിക്ക് ആഗ്രഹം ഉണ്ടായി പക്ഷെ അന്യപുരുഷൻമ്മാർ ഉള്ള സ്ഥിതിക്ക് ഞാൻ .
എന്റെ മുറിയിലേക്ക് നടന്നു
ബാപ്പയുടെ ആ ഇരുത്തം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു ,,
അടുക്കളയിലും മറ്റെല്ലയിടത്തും ഇളയുമ്മയെ നോക്കിയെങ്കിലും കണ്ടില്ല എന്റെ ഹൃദയമിടിപ്പ് കൂടി ..
ബാപ്പ ഇല്ലാതെ ഇളയുമ്മ എവിടേക്കും പോവാറില്ല സ്വന്തം വീട്ടിലേക്ക് പോലും ..
ഹാളിന്റെ പിന്നിൽ വന്ന് നിന്നപ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാം .,
ഞങ്ങളെ തീരുമാനത്തിൽ ഇനി ഒരു മാറ്റം ഇല്ല ,
ഞങ്ങളെ പെങ്ങളെ ഇവിടുത്തേക്ക് തന്നത് സ്വത്തും പണവും കണ്ടിട്ടല്ല ,, .
തറവാടിത്തം കണ്ടിട്ടാണ്
എന്നിട്ടിപ്പൊ ഒരു പെണ്ണ് കേറി വരുമ്പോയേക്കും എന്ത് പറ്റി ഇവിടുള്ള ആണുങ്ങൾക്ക് നാവ് ഇറങ്ങി പോയോ …..

9451cookie-checkആമീത്ത എന്തിനാ കണ്ണ് നിറഞ്ഞത് ?

Leave a Reply

Your email address will not be published. Required fields are marked *