അശ്വതിയും ഗിരിജയും!

Posted on

ഗോവിന്ദൻ പിള്ളയും ലക്ഷ്മിയമ്മയും ഒരു വിധം മകളെ പറഞ്ഞു മനസ്സിലാക്കി
പാവപ്പെട്ടവൾ ആയതു കൊണ്ട് തന്നെ ഭരിക്കാൻ വരില്ലല്ലോ എന്ന സമാധാനത്തിൽ ഗിരിജ സമ്മതം മൂളി, എങ്കിലും
അശ്വതിയുടെ കടഞ്ഞെടുത്തക;മ്പി’കു’ട്ട’ന്‍,നെ’റ്റ് ശരീരവും വഴിഞ്ഞൊഴുകുന്ന സൗന്ദര്യവും കണ്ട് അസൂയ മൂത്ത ഗിരിജ അശ്വതിയോട് അതികം അടുക്കാൻ പോയില്ല

ഹരിയുടെയും അശ്വതിയുടെയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങി
കല്യാണം ശേഷം അശ്വതി വീണ്ടും തുടുത്തു
അവയവങ്ങൾക്ക് മുഴുപ്പ് കൂടി

ഗോവിന്ദൻ പിള്ളയും ലക്ഷ്മിയമ്മയും പോന്നു പോലെ അവളെ നോക്കി
അശ്വതി തനിക്ക് കൈ വന്ന ഭാഗ്യത്തിൽ അഹങ്കരിക്കാതെ അവരെ സ്നേഹിച്ചു
അവരുടെ വാക്കുകൾക്ക് വില കല്പിച്ചു
ആ തറവാട് സ്വർഗ്ഗ തുല്യമായി എപ്പോഴും സന്തോഷം മാത്രം നിറഞ്ഞു നിന്നു

ദൈവങ്ങൾക്ക് അസൂയ തോന്നിക്കാണും അവരുടെ സന്തോഷകരമായ ജീവിതം കണ്ട്

മഴയുള്ള ഒരു നാൾ എതിരെ വന്ന ലോറി ആ കുടുംബത്തെ കണ്ണീരിലേക്ക് തള്ളി വിട്ടു

ജാതകദോഷം തന്റെ മകന്റെ മരണത്തിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത് എന്ന സത്യം ഒരാന്തലോടെ മനസ്സിലാക്കിയ ലക്ഷ്മിയമ്മ തളർച്ചയോടെ കുഴഞ്ഞു വീണു

കൂട്ട നിലവിളി ഉയർന്ന വീടിന്റെ നടുത്തളത്തിൽ ഹരിയുടെ ശരീരം വെള്ളയിൽ പൊതിഞ്ഞ് കിടന്നു,
വിവരം അറിഞ്ഞവർ അവനെ ഒരു നോക്ക്‌ കാണാൻ തടിച്ചു കൂടി,
എല്ലാവരും സഹതപിച്ചു

അശ്വതി മരപ്പാവയെ പോലെ ഉണ്ണാതെ ഒന്നും ഉരിയാടാതെ മുറിക്കുള്ളിൽ മാത്രമായി ഒതുങ്ങി

കർമങ്ങൾ കഴിഞ്ഞു ചടങ്ങുകൾ അവസാനിച്ചു ഇതൊന്നും അറിയാതെ അവളാ മുറിക്കുള്ളിൽ കഴിഞ്ഞു

അശ്വതിയുടെ അച്ചനും അമ്മയും മകളുടെ വിധിയെ പഴിച്ചു
അവളെ വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും
അവനുറങ്ങുന്ന മണ്ണിൽ അവന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന വീട്ടിൽ നിന്ന് പുറത്തു പോകാൻ അവൾ സമ്മതിച്ചില്ല

മാസങ്ങൾ കടന്നു പോയി എല്ലാം യാന്ദ്രികമായി നടന്നു കൊണ്ടിരുന്നു
ജീവിതത്തിലേക്ക് അവൾ തിരിച്ചു വന്നെങ്കിലും മുഖത്തെ സന്തോഷം മാത്രം അസ്തമിച്ചു നിന്നു

..മോളെ..

..എന്താ അച്ഛാ..

ലക്ഷ്മിയമ്മയുടെ കാലിൽ കുഴമ്പ് തേച്ചു കൊണ്ടിരിക്കെ അവൾ അച്ഛനെ നോക്കി

..എത്ര നാൾ ആണെന്ന് വെച്ചാ പുറത്തോട്ടൊന്നും ഇറങ്ങാതെ വീട്ടിൽ മാത്രം അടച്ചു മൂടി..

..ശരിയാ മോളെ മോള് കുറച്ചു ദിവസം വീട്ടിൽ പോയി നിന്ന് എല്ലാവരെയും ഒന്നു കണ്ടിട്ട് വായോ..

ലക്ഷ്മിയമ്മ ഭർത്താവിനെ അനുകൂലിച്ചു

..വേണ്ട അമ്മേ..

..മോള് ഇങ്ങനെ ഒന്നിലും താല്പര്യം ഇല്ലാതെ ഇരുന്നാൽ അവന്റെ ആത്മാവ് വേദനിക്കും..

അശ്വതിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല
തന്റെ സങ്കടം വാശിയായി അവർക്ക് തോന്നിയാലോ അവരെ അത് വേദനിപ്പിച്ചാലോ എന്നവൾ ഭയന്നു

.. ശരിയച്ചാ..

പിറ്റേന്ന് വീട്ടിലേക്ക് ഇറങ്ങാൻ നേരം അച്ഛനെ വിളിച്ച് ലക്ഷ്മിയമ്മയുടെ മരുന്നിന്റെ കാര്യങ്ങൾ ഓർമിപ്പിച്ചു

തളർന്നു കിടക്കുന്ന അമ്മയുടെ അരികെ ഇരുന്ന് അവൾ കണ്ണീർ വാർത്തു

.. മോളെ, കരയാതെ പോയിട്ട് വായോ..

ലക്ഷ്മിയമ്മക്കും കണ്ടു നിന്ന ഗോവിന്ദൻ പിള്ളക്കും കണ്ണുകളിൽ സങ്കടം കെട്ടി നിന്നു

.. മ്മ്, ഞാൻ നാളെ തന്നെ തിരിച്ചു വരും..

..കുറച്ച് ദിവസം അവരോടൊപ്പം നിന്നിട്ട് വന്നാ മതി മോളെ, അമ്മേടെ കാര്യങ്ങൾ നോക്കാൻ ഇവിടെ അച്ഛനുണ്ടല്ലോ, മോള് വിഷമിക്കാതെ പോകാൻ നോക്ക്‌..

നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ തുടച്ച് അവൾ പോകാൻ എഴുന്നേറ്റു

..പോയിട്ട് വരാം അച്ഛാ..

അവൾ അകലുന്നതും നോക്കി ശൂന്യത നിറഞ്ഞ അകത്തളത്തിൽ അയാൾ നിന്നു

അടുത്ത ജന്മത്തിൽ ഇവളെ തന്റെ മകളായി നല്കിയേക്കണേ ഈശ്വരാ എന്ന പ്രാർത്ഥന ലക്ഷ്മിയമ്മയുടെ മനസ്സിൽ നിറഞ്ഞപ്പോൾ കണ്ണീർത്തടങ്ങൾ പൊട്ടി ഒഴുകി

വീട്ടിൽ എത്തിയിട്ടും അശ്വതിക്ക് ഒരു സമാധാനവും കിട്ടിയില്ല, മനസ്സ് കിടന്ന് പിടക്കുന്നു, എങ്ങിനെയെങ്കിലും നേരം വെളുത്താൽ മതി എന്ന ചിന്തയിൽ ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു

.. മോളെ,, മോളെ..

അമ്മയുടെ വിളികേട്ട് അവൾ ചാടി എഴുന്നേറ്റു, അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി തിടുക്കത്തിൽ വാതിൽ തുറന്നു

.. എന്താ അമ്മേ..

അമ്മയുടെ മുഖത്തെ പരിഭ്രമം കണ്ട് അശ്വതിക്ക്‌ വേവലാതിയായി

.. മോള് വേഗം റെഡി ആക് നമുക്ക് ഹരിയുടെ വീട് വരെ ഒന്ന് പോകാം..

.. കാര്യം പറയ് അമ്മേ..

.. ലക്ഷ്മിയമ്മ പോയി..

അശ്വതി ആ വാർത്ത വിശ്വസിക്കാനാകാതെ നടുക്കത്തോടെ അമ്മയെ നോക്കി

തളർച്ചയോടെ ചുമരിലേക്ക് ചാരിയ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

.. ഞാൻ ചെന്നു കയറിയ ദോഷമാണോ അമ്മേ രണ്ടു ജീവനുകൾ പൊലിയാൻ കാരണം..

കൈകൾ തലയിൽ വെച്ച്‌ അവൾ വിങ്ങിപ്പൊട്ടി

.. അല്ല മോളെ, എല്ലാം ദൈവം വിധിച്ച പോലെയേ വരൂ..

പക്ഷെ അവൾക്കതൊരു സമാധാന വാക്ക് പോലെ തോന്നിയില്ല

കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് അവൾ ഒന്നും പറയാതെ ഇറങ്ങി നടന്നു

വാടിത്തളർന്ന് മരണ വീട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോൾ കണ്ടു തന്നെ തുറിച്ചു നോക്കുന്ന ഒരുപാട് കണ്ണുകൾ

അകത്തളത്തിൽ അമ്മയുടെ നിശ്ചലമായ ശരീരം, ശാന്തമായ മുഖത്ത് ഇപ്പോളും വായിച്ചെടുക്കാം തന്നോടുള്ള സ്നേഹം

,മോളെ വിശക്കുന്നു, അൽപ്പം കഞ്ഞി എടുത്തോ എന്ന് പറയാൻ പറയാൻ അമ്മയിനി ഇല്ല,

തളർന്നിരിക്കുന്ന അച്ഛന്റെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസിലായില്ല

ചേച്ചിയുടെ ക്രോധം നിറഞ്ഞ നോട്ടം നേരിടാനാവാതെ അവൾ തല കുമ്പിട്ടിരുന്നു

കർമ്മങ്ങൾ കഴിഞ്ഞു, പിരിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് അവൾ വന്നില്ല

എല്ലാവരുടെയും മുഖത്ത് നിറഞ്ഞിരിക്കുന്ന ദേഷ്യവും പുച്ഛവും അവളെ തളർത്തിയിരുന്നു

പക്ഷെ അച്ഛൻ മാത്രം തന്നോട് സ്നേഹത്തോടെ ഒരു മകളോടെന്ന പോലെ പെരുമാറുന്നു

16381cookie-checkഅശ്വതിയും ഗിരിജയും!

Leave a Reply

Your email address will not be published. Required fields are marked *