വില്ലൻ – Part 7

Posted on

എപ്പോഴും തുടങ്ങുന്നപോലെ കൊറോണ കാലമാണ്…..സൂക്ഷിക്കുക…..ജാഗ്രത പാലിക്കുക……✌️

വില്ലൻ 7…….കഴിഞ്ഞ പാർട്ടിലെ പോലെ റൊമാൻസ് ആണ് കൂടുതൽ……പക്ഷെ എല്ലാമുണ്ട്……എല്ലാം
നല്ല ഡോസിലും ഉണ്ട്……എൻജോയ് ഇറ്റ്……..☠️♠️🖤♥️

ഈ പാർട്ടിൽ കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്……ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന്
കരുതി സീക്വൻസ് ഒക്കെ സെറ്റ് ചെയ്തു കുറച്ചു സ്റ്റൈലിഷ് ഫോട്ടോസ്
കണ്ടുപിടിച്ചുവെച്ചു എങ്ങനെയാ അതിപ്പോ ഇടണ്ടേ എന്ന് ചോദിച്ചപ്പോ ഹർഷണ്ണൻ പറഞ്ഞു
തന്നു….Thanks for that…. പക്ഷെ അതിനുശേഷം ഒരു ചർച്ച നടന്നു….ഫോട്ടോസ് കഥയിൽ ആഡ്
ചെയ്യുന്നതിനെപ്പറ്റി…..ചർച്ചയാകുമ്പോ രണ്ടഭിപ്രായം ഉണ്ടാകുമല്ലോ….എന്തായാലും ഞാൻ
ഫോട്ടോസ് തേടിപ്പിടിച്ചു ഡൗൺലോഡ് ചെയ്തതുകൊണ്ട് ഈ പാർട്ടിൽ ഉണ്ട്…..അടുത്ത പാർട്ട്
തൊട്ട് വേണമോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ തീരുമാനം പോലെ…..രണ്ടായാലും എനിക്ക്
പ്രശ്നമില്ല……പിന്നെ ഇപ്പോഴത്തെ ഫോട്ടോസിൽ മുഖം ആരും നോക്കണ്ട….സിറ്റുവേഷൻ
നോക്കിയാൽ മതി……..😜

പിന്നെ രണ്ടുമൂന്ന് BGM ന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്….നിങ്ങൾ താല്പര്യം ഉണ്ടെങ്കിൽ
അതുകേട്ട് കഥ എൻജോയ് ചെയ്യാം…..അല്ലാതെയും ചെയ്യാം…….ഓരോരുത്തർക്കും ഓരോ
താല്പര്യവും ഓരോ മൂഡും ആണ്…. എല്ലാവരും ഒരുപോലെ ആകണം എന്നില്ല…..ഞാൻ ഒരു ത്രില്ലർ
പ്രേമിയാണ്….. പക്ഷെ എന്റെ മൂഡ് തന്നെ എല്ലാവർക്കും ആകണം എന്നില്ല……അതുകൊണ്ട് അധികം
ലിങ്ക് ഒന്നും ഞാൻ കൊടുത്തിട്ടില്ല…..രണ്ടെണ്ണം മാത്രം……….🖤

So Welcome to Villain 7☠️💀☠️

__________________________________
“അവൻ വരുമാ..(അവൻ വരുമോ)..”..പയ്യൻ ചോദിച്ചു…ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ
വന്നിറങ്ങി…അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ മൗനം…മൗനത്തിന്റെ ശക്തി
അപാരമാണ്…അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും…

“തെരിയല..(അറിയില്ല..)..”…മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…
“അവൻ വന്താ… അവൻ വന്താ നമക്ക് നല്ലത്…ആനാ അവനുക്ക്….(അവൻ വന്നാൽ…അവൻ വന്നാൽ നമുക്ക്
നല്ലത്…പക്ഷെ അവന്…)…”…വൃദ്ധൻ പറഞ്ഞുനിർത്തി…
അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു…പെട്ടെന്ന് സൂര്യന്റെ
ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മരിച്ചു…

“ഖുറേഷികളിൽ ഒന്നാമൻ…”☠️💀☠️

ഷാഹിക്ക് അന്നത്തെ ദിവസം ഒരിക്കലും മറക്കാനാകില്ല എന്ന് ഉറപ്പായി…അവൾ ബെഡിൽ
തിരിഞ്ഞും മറിഞ്ഞും കിടന്നു…അവൾക്ക് പക്ഷെ ഉറക്കം വന്നതേ ഇല്ല…

അന്നത്തെ ദിവസത്തെ ഓരോ കാര്യങ്ങളുടെ ഓർമയും അവളെ ഉറക്കത്തെ പുൽകാൻ
അനുവദിച്ചില്ല…പക്ഷെ അവൾക്ക് അത് വളരെ ഇഷ്ടപ്പെട്ടിരുന്നു..അന്നത്തെ ഓരോ ഓർമകളും
അവളുടെ മനസ്സിന്റെ മടിത്തട്ടിൽ ഫീൽ ചെയ്തുകൊണ്ടിരുന്നു…സമർ..അവനെ കുറിച്ചു ഒന്നും
അറിയില്ല പക്ഷെ അവനിപ്പോ തന്റെ ആരൊക്കെയാണ്..അവൻ മാത്രമാണ് തന്റെ
ചിന്തകളിൽ…അവനെക്കുറിച്ചു ഓർക്കുന്ന ഓരോ നിമിഷവും എന്നുള്ളിൽ എന്തൊക്കെയോ വന്നു
നിറയുന്നു…ആകെ ഒരു കുളിര്… ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ള ഒരു കുഞ്ഞിന്റെ
വിരലുകൾ എത്ര സോഫ്റ്റ് ആകും അത് വെച്ച് അവൻ തന്റെ ശരീരം മുഴുവൻ തഴുകിയാൽ എങ്ങനെ
ഉണ്ടാകും..ഓ..അങ്ങനെയൊരു ഫീൽ..ശരിക്കും എന്തൊരു മനോഹരമായ ഫീൽ ആണിത്..

ഇതിനെയാണോ പ്രണയം എന്ന് വിളിക്കുന്നത്…അവൻ ആരാണ് അവന് ആരൊക്കെയുണ്ട് എവിടെനിന്നാ
വരുന്നത് ഒന്നും അറിയില്ല..പക്ഷെ അവനെ താൻ വളരെ ഇഷ്ടപ്പെട്ടുപോകുന്നു…പണ്ടാരോ
പറഞ്ഞത് ശരിയാ പ്രേമത്തിന് കണ്ണും മൂക്കും തലയും തലച്ചോറും ഒന്നുമില്ല എന്ന്…
അവനാരാണെന്നറിയാതെ അവനെ ഞാൻ ഇഷ്ടപ്പെട്ടുപോകുന്നു..പക്ഷെ അവൻ എന്താണെന്ന്
അറിയാം..നല്ലവനാണ്…വളരെ നല്ലവൻ…അല്ലെങ്കി അവൻ എന്നെ എന്നേ ഉപദ്രവിച്ചേനെ…പക്ഷെ അവൻ
ഒരിക്കലും അതിന് ശ്രമിച്ചത് പോലും ഇല്ല..പകരം രക്ഷപ്പെടുത്തിയിട്ടെ ഒള്ളൂ.. എല്ലാ
ദുഷ്ടന്മാരുടെ അടുത്ത് നിന്നും…ആദ്യം സുസനിൽ നിന്ന്…ഒരു പരിചയം പോലുമില്ലാത്ത
തനിക്ക് ഒരു കൊട്ടാരം പോലെയുള്ള ഈ വീട്ടിൽ ഒരു രൂപ പോലും വാങ്ങാതെ താമസിക്കാൻ
അനുവദിച്ചു…പിന്നെ കുറുമ്പ് കാട്ടി എന്നെ പറ്റിച്ചു…ഒരു വേലക്കാരി ആയാണ്
കണ്ടിരുന്നതെങ്കിൽ ആ കുറുമ്പ് തന്നോട് കാട്ടില്ല…അതിനേക്കാൾ ഉപരി ആ കുറുമ്പ്
തനിക്ക് ചെറുതായെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നിയ നിമിഷം തന്നോട് ക്ഷമ
ചോദിക്കില്ല…എന്നോട് ചിരിക്കാൻ പറയില്ല…അവൻ അന്ന് ചിരിക്കാൻ പറഞ്ഞപ്പോൾ എത്ര ഹാപ്പി
ആയിരുന്നു…

ക്ഷമ പറഞ്ഞപ്പോൾ ആണ് ശരിക്കും സമറെന്ന വ്യക്തിയെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ
തുടങ്ങിയത്..അവനെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടവൻ ആക്കിയത് അവൻ എന്നോട് ക്ഷമ
ചോദിച്ചപ്പോൾ അല്ലെ..അവന് മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല..ഒരുപക്ഷെ ഞാൻ അത്
അർഹിക്കുന്നു പോലുമില്ല..കാരണം ഞാൻ അത്രയ്ക്ക് വെറുപ്പിച്ചിട്ടുണ്ട്..പക്ഷെ അവൻ
വന്നു..അവന്റെ ഒരു പ്രവൃത്തി എന്നിൽ വിഷമം ഉണ്ടായെന്ന് തോന്നിയപ്പോൾ…എന്നോട് മാപ്പ്
അപേക്ഷിച്ചു…മറ്റുള്ളവരുടെ ഭാഗത്തും നിന്ന് ചിന്തിക്കാൻ ശ്രമിക്കുന്നവർ ഇന്ന് വളരെ
വിരളമാണ്…ഞാൻ ഒരിക്കലും ആ മാപ്പ് അർഹിച്ചിരുന്നില്ല പക്ഷെ അത് എന്നിൽ ഉണ്ടാക്കിയ
മൗനം അവനെ വേദനിപ്പിച്ചു…അത് അവൻ കാരണമാണെന്ന് മനസ്സിലാക്കിയപ്പോൾ അവൻ എന്റെ
അടുക്കൽ വന്നു എന്നിലെ മൗനം കളയാൻ…എന്നെ ചിരിച്ചുകൊണ്ട് കാണാൻ…

പിന്നെയും രക്ഷിച്ചു…ബാഷയുടെ മുന്നിൽ ഞാൻ മരണം കണ്ട നിമിഷം…മരണത്തെ പുൽകാനായി
നിസ്സഹായയായി നിന്ന നിമിഷം…അവിടെയും അവൻ വന്നു..എന്നെ രക്ഷിച്ചു…എന്റെ
രക്ഷകൻ..എന്റെ മാത്രം…അപ്പോൾ ഞാൻ ഒരു സ്ഥലം മാത്രമേ എനിക്ക് സുരക്ഷിതമായി
തോന്നിയുള്ളൂ..അവന്റെ നെഞ്ച്…അവിടെ എന്നെ ഉപദ്രവിക്കാൻ ഒരാളും വരില്ലാ എന്ന്
എനിക്ക് ഉറപ്പായിരുന്നു…അതുകൊണ്ടല്ലേ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്…അവന്റെ
കൈവിരലുകൾ എന്റെ മുടിയിഴകളെ തലോടിയപ്പോ എന്റെ മൂർധാവിലൂടെ അവന്റെ കൈ മെല്ലെ
ചലിച്ചപ്പോ എന്നെ രക്ഷിക്കാൻ മാത്രമല്ല എന്റെ മനസ്സിനെ ആശ്വാസിപ്പിക്കാനാവും എന്ന്
അവൻ തെളിയിച്ചു…

അപകടത്തിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് തിരിച്ചു ആ അപകടം
അഭിമുഖീകരിച്ച ആളെ തിരിച്ചു സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരിക എന്നത്…അതിന് വലുതായി
ഒന്നും ചെയ്യണ്ട…കുറച്ചുനേരം ഒപ്പം നിന്നാൽ മതി…അവരുടെ സാന്നിധ്യം അറിയിച്ചാൽ…ആ
നെഞ്ചിൽ കുറച്ചുനേരം തല ചായ്ക്കാൻ അവസരം കൊടുത്താൽ മതി…അവളുടെ മുടിയിഴകളിലൂടെ ഒന്ന്
തലോടിയാൽ മതി…തന്റെ കുറച്ചുസമയം അവൾക്കു വേണ്ടി മാറ്റി വെച്ചാൽ മതി…അത് അവൻ ചെയ്തു…

മാത്രമല്ല ഒരിക്കൽ നമ്മൾ ഒരു മോശം സാഹചര്യത്തെ അഭിമുഖീകരിച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ
ആ സാഹചര്യം ഓർക്കുന്ന നിമിഷം നമ്മളെ പിന്നെയും അത് ഡിപ്രെഷനിൽ ആക്കും…പക്ഷെ
അവൻ…എന്നെ സാന്ത്വനിപ്പിച്ചു കഴിഞ്ഞ അടുത്ത നിമിഷം എന്നെ ഒപ്പം ഇരുത്തി
ഇല്ലാതാക്കിയത് ആ പ്രശ്നമാണ്..അവൻ ബാഷയെയും റോക്കിയെയും അടുത്ത് വിളിച്ചു…അവരെ
പരിചയപ്പെടുത്തി…എന്നെ അവരുടെ കമ്പനി ആക്കി..ഏറ്റവും നല്ല സുഹൃത്തുക്കൾ ആക്കി..ഇനി
എനിക്ക് ആ സാഹചര്യം ഓർക്കുമ്പോൾ സങ്കടം വരില്ലാ കാരണം എനിക്ക് ഏറ്റവും നല്ല രണ്ടു
സുഹൃത്തുക്കളെ കിട്ടിയത് ആ സാഹചര്യത്തിലാണ്…അത് എന്റെ ഇഷ്ടപ്പെട്ട ഓർമകളിൽ ഒന്നാകും
ഇനി എന്നും…

പിന്നെ ടീന എന്റെ ഡ്രസ്സ് കീറിയപ്പോൾ…എന്റെ മാനം നഷ്ടപ്പെടും എന്ന് തോന്നിയ
നിമിഷം..അവിടെയും അവൻ എന്റെ രക്ഷയ്‌ക്കെത്തി… അവളെ തടഞ്ഞു..ചെയ്തതിലുള്ള ശിക്ഷയും
കൊടുത്തു..എന്റെ ശരീരം മറ്റാരും കാണരുത് എന്ന് അവൻ ഉറപ്പുവരുത്തി..പെണ്ണിന് ഏറ്റവും
വലുതാണ് അവളുടെ മാനം,അവളുടെ ശരീരം..രണ്ടും അവൾ കൊടുക്കുന്നത് അവൾ സ്നേഹിക്കുന്ന
പുരുഷനുമാത്രമാണ്..അവൻ അവന്റെ ജാക്കറ്റ് എനിക്ക് തന്നു..എന്നെ എണീപ്പിച്ചപ്പോൾ അവൻ
കണ്ണുമൂടിയിരുന്നു…മാത്രമല്ല അവരുടെ നേരെ തിരിഞ്ഞുനിന്നാണ് എന്നെ എണീൽപ്പിച്ചത്…അവർ
കാണുന്നതിൽ നിന്ന് മാത്രമല്ല അവൻ സ്വയം കാണാതിരിക്കുന്നതിലും അവൻ
ശ്രദ്ധിച്ചു…പെണ്ണിനെ ബഹുമാനിക്കാൻ അറിയാം അവന്.. പല ആണുങ്ങളും
ചെയ്യാത്തത്…ബഹുമാനിക്കണം പെണ്ണിനെ..അത് അവർ മറ്റുള്ളവരെപ്പോലെ അർഹിക്കുന്നുമുണ്ട്‌
ആഗ്രഹിക്കുന്നുമുണ്ട്… അവൻ ഒരു നോട്ടം കൊണ്ടുപോലും എന്റെ മാനത്തിനെയോ ശരീരത്തെയോ
കളങ്കപ്പെടുത്തിയില്ല… ഒരു തവണ പോലും…

പക്ഷെ ഞാൻ അവന്റെ ഉള്ളിലെ പ്രണയത്തെ കണ്ടു…അവനെ ശിക്ഷിച്ചപ്പോൾ…സ്വന്തം പെണ്ണിനെ
കളങ്കപ്പെടുത്താൻ നോക്കിയതിന്റെ ദേഷ്യം ഞാൻ അവനിൽ കണ്ടു…കോപം കൊണ്ട് അവന്റെ മുഖം
ചുവന്നിരുന്നു..അവന്റെ കയ്യിലും കാലിലുമൊക്കെ അമിതമായ രക്തയോട്ടം ഉള്ളപോലെ തോന്നി
എനിക്ക്..എത്ര ക്രൂരമായി ആണ് അവൻ അവനെ ശിക്ഷിച്ചത്…ആ ക്രൂരതയിൽ ഞാൻ എന്നോടുള്ള
പ്രണയം കണ്ടു…ശരിക്കും കണ്ടു…കൺകുളിരെ…
പിന്നീട് എനിക്ക് ഡ്രസ്സ് വാങ്ങി തന്നപ്പോ എന്നോടുള്ള സ്നേഹം കണ്ടു…അതും ഞാൻ
ആവശ്യപ്പെടാതെ…എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത തരത്തിലുള്ള
വസ്ത്രങ്ങൾ…പലപ്പോഴും കൊതിച്ചിട്ടുണ്ട്…മറ്റുള്ളവർ വളരെ നല്ല ഡ്രസ്സ്
ഇട്ടുവരുമ്പോൾ…എനിക്കും അങ്ങനെ നല്ല ഡ്രസ്സ് ഇടാൻ സാധിച്ചെങ്കിൽ എന്ന്… പക്ഷെ
ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല…പറയാൻ ഇപ്പൊ ഉള്ളത് അമ്മ മാത്രമാണ്..എന്റെ
ലക്ഷ്മിക്കുട്ടിക്ക് അതിനെക്കൊണ്ട് ആവില്ല എന്ന് അറിയാം അതുകൊണ്ട് ഒരിക്കലും ഞാൻ
എന്റെ ആഗ്രഹങ്ങൾ പറഞ്ഞു വേദനിപ്പിച്ചിട്ടില്ല…പിന്നെ പറയാനുണ്ടായിരുന്ന ആളെ നീ
നേരത്തെ വിളിച്ചില്ലേ… ഇപ്പാ…പലപ്പോഴും ഇപ്പ ഉണ്ടായിരുന്നെങ്കിൽ തോന്നിയിട്ടുണ്ട്
എനിക്ക് കുറച്ചെങ്കിലും നല്ല ഡ്രസ്സ് ധരിക്കാമല്ലോ…

അവൻ എന്നോട് ചോദിക്കുക കൂടി ചെയ്യാതെ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നു.. അതും വളരെ
നല്ല ഡ്രെസ്സുകൾ…ഞാൻ കൊതിച്ചത്…വേണ്ട എന്റെ ദുർവാശിയെപോലും അവൻ നോക്കിയില്ല…കൈനിറയെ
വാങ്ങി തന്നു…അവൻ എന്നോട് സ്നേഹം ഉണ്ട്..സത്യമായിട്ടും സ്നേഹം ഉണ്ട്…അല്ലെങ്കിൽ ഈ
പാവം പെണ്ണിന് വസ്ത്രം വാങ്ങി തരേണ്ട കാര്യം എന്താ ഉള്ളത്…ഞാൻ അവന്റെ വെറും
അടുക്കളക്കാരി അല്ലെ…അല്ലാ..അവൻ അതിനുമുകളിൽ എനിക്ക് വില നൽകുന്നുണ്ട്…ഒരു
സുഹൃത്തിനെ പോലെ പെരുമാറുന്നുണ്ട്…അളവറ്റ സ്നേഹം എന്നിൽ ചൊരിയുന്നുണ്ട്..

ഞാൻ അവന്റെ വെറും അടുക്കളക്കാരിയല്ല…അവന്റെ ആരോ ആണ്.. അവന്റെ ഹൃദയത്തിൽ
എനിക്കിടമുണ്ട്..ഒരു ചെറിയ ഇടമെങ്കിലും…. എന്റെ ഹൃദയത്തിലും ഉണ്ട്
അവനൊരിടം….വലിയൊരിടം….💓

കുറച്ചപ്പുറത്ത് വേറെ ഒരാളുടെ സ്ഥിതിയും വ്യത്യസ്‍തമല്ലായിരുന്നു…സമർ…അവനേയും
നിദ്രാദേവി പുൽകാൻ മടി കാട്ടി…

സമർ ഷാഹിയുടെ കുറുമ്പുകൾ ഓരോന്നും ആലോചിച്ചു കിടന്നു..
ഞാൻ വേറെ ഒരു ഫ്രണ്ട് ന് ഡ്രസ്സ് എടുക്കാനാണ് ലേഡീസ് സെക്ഷനിൽ പോകുന്നത് എന്ന്
പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു പടച്ചോനെ…ഇരുണ്ട് സന്തോഷമില്ലാതെ
ദേഷ്യം പൂണ്ട് ചുണ്ട് കൂർപ്പിച്ചു…ഹഹ…എന്തായാലും കാമുകിക്ക് അല്ലാ എന്ന്
പറഞ്ഞപ്പോളാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്…എന്റെ കുഞ്ചുണ്ണൂലി…കുറുമ്പത്തി…അവളെ
എനിക്ക് തന്നൂടെ…

അവൾ മാറി തുടങ്ങി…ചിരിച്ചു തുടങ്ങി..നിഷ്കളങ്കമായ ചിരി…ആരുടേയും ഹൃദയം സന്തോഷം
കൊണ്ട് നിറയ്ക്കുന്ന തരത്തിലുള്ള ചിരി…ആ ചിരി അടുത്ത് നിന്ന് അല്ലെങ്കി എനിക്ക്
വേണ്ടി ചിരിക്കുന്നത് കാണാനല്ലേ പടച്ചോനെ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്…നിനക്ക്
നന്ദി..നൂറായിരം നന്ദി…

അവളുടെ കുറുമ്പുകൾ പുറത്തുചാടി തുടങ്ങി…അതെല്ലാം പ്രകടിപ്പിക്കാൻ തുടങ്ങി…എന്റേതായി
തുടങ്ങി…എന്റേത് മാത്രമായി തുടങ്ങി…എന്റെ…എന്റെ മാത്രം…എന്റെ മാത്രം
കുഞ്ചുണ്ണൂലി…💕

അവർ രണ്ടുപേരും പരസ്പരം ആലോചിച്ചു കൊണ്ടിരുന്നു…നിദ്രാദേവി അവരെ രണ്ടുപേരെയും
അനുഗ്രഹിക്കാൻ മടി കാണിച്ചെങ്കിലും കുറച്ചുനേരത്തിന് ശേഷം രണ്ടുപേരും
ഉറക്കത്തിലേക്ക് വഴുതി വീണു…

ഷാഹി പതിയെ കണ്ണുതുറന്നു…ഒരു പുഞ്ചിരി പാസാക്കി…ചുറ്റുമൊന്ന് നോക്കി…പതിയെ എണീറ്റ്
അടുക്കളയിലേക്ക് നടന്നു..കോഫി ഉണ്ടാക്കി…സമറിന്റെ റൂമിലേക്ക് ചെന്നു… പക്ഷെ സമർ
അവിടെ ഇല്ലായിരുന്നു…അവൾ കോഫിയുമായി പിന്നിലേക്ക് നടന്നു..കുറച്ചെത്തിയപ്പോൾ സമറും
ബാഷയും ഇരിക്കുന്നത് ഷാഹി കണ്ടു…തന്നെ പിൻ തിരിഞ്ഞാണ് അവർ ഇരുന്നത്…

ഷാഹി മെല്ലെ അവരുടെ
അടുത്തേക്ക് പതുങ്ങി പതുങ്ങി ചെന്നു…വാതിലിനടുത്തെത്തിയപ്പോൾ കോഫി എടുത്ത് മേശമേൽ
വെച്ചു.. എന്നിട്ട് അവരെ നോക്കി…രണ്ടുപേരും അപ്പോഴും അവളെ
കണ്ടിട്ടില്ലായിരുന്നു…അവൾ അവരെ പേടിപ്പിക്കാൻ വേണ്ടി പതുക്കെ ഒച്ച ഉണ്ടാക്കാതെ
അവരുടെ അടുത്തേക്ക് നടന്നു..പതിയെ അവൾ കാൽവെച്ചു.. കാലിന്റെ ശബ്ദം കേൾക്കാതിരിക്കാൻ
വേണ്ടി കാൽവിരലുകളിൽ ഊന്നിയാണ് അവൾ അവരുടെ അടുത്തേക്ക് പതിയെ നടന്നത്..അവൾ പതിയെ
വാതിലിന്റെ പുറത്തെത്തി..

അവൾ അവനെ നോക്കി…സമർ ഇനിയും അറിഞ്ഞിട്ടില്ല ഒന്നും…അവൾ മെല്ലെ സൂക്ഷിച്ചു അവന്റെ
അടുത്തേക്ക് നടന്നു…അടുത്തെത്തി…ഒച്ചയുണ്ടാക്കാൻ വേണ്ടി അവന്റെ ചെവിയുടെ
അടുത്തേക്ക് അവൾ കുനിഞ്ഞതും പെട്ടെന്ന് ഒരാൾ മുരൾച്ചയോടെ അവളുടെ ചെവിയിൽ അലറി…അവൾ
സമറിന്റെ മേലിൽക്കൂടി വീണു..ഞാൻ സമറിന്റെ മടിയിൽ വീണു കിടന്നു…റോക്കി..ചെറ്റ.. ഞാൻ
മനസ്സിൽ ഓർത്തു..അവൻ ഒപ്പിച്ച പണിയാണ്.. ഞാൻ സമറിനെ പേടിപ്പിക്കാൻ കഷ്ടപ്പെട്ട്
പതുങ്ങി വന്നപ്പോൾ അവൻ നിസ്സാരമായി എന്നെ പേടിപ്പിച്ചു…ഞാൻ സമറിന്റെ മുഖത്തേക്ക്
നോക്കി…അവന് ആകെ ചിരി വന്നിരുന്നു എന്റെ അവസ്ഥ കണ്ടിട്ട്…

“നീ എവിടുന്ന് വന്നെടി മരഭൂതമേ..”..സമർ എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു…ഞാൻ
തിരിച്ചു എന്ത് പറയാൻ..ആകെ മൂഞ്ചി നിൽക്കുവല്ലേ..എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന വണ്ണം
എന്നെയൊന്ന് ആക്കിയ രീതിയിൽ ബാഷാ മുരണ്ടു..ഞാൻ അവന്റെ മുഖത്തേക്ക് കണ്ണുരുട്ടി
നോക്കി..സമർ എന്നെ കളിയാക്കി ചിരിച്ചുകൊണ്ടേയിരുന്നു..

ഞാൻ സമറിന്റെ തോളിൽ പിടിച്ചു പതിയെ എണീറ്റു.. എന്റെ വയറിൽ പിടിച്ചു അവൻ എന്നെ പതിയെ
ഉയർത്താൻ സഹായിച്ചു…അവൻ എന്റെ വയറിൽ തൊട്ടതും പൊന്നുമോനെ ഒരു ഷോക്ക് അങ്ങ്
കടന്നുപോയി എന്റെ ശരീരത്തിലൂടെ..ധീരയിൽ കാജലിനെ രാംചരൺ തൊടുമ്പോൾ കിട്ടുന്ന ഒരു
ഷോക്ക് ഇല്ലേ…അത് തന്നെ…പക്ഷെ ഫ്ലാഷ്ബാക്ക് ഒന്നും ഓർമ വന്നില്ല എന്ന്
മാത്രം..പക്ഷെ നല്ല ഒരു സുഖമുള്ള ഫീലിംഗ് ആണ് കേട്ടോ…

ഞാൻ എഴുന്നേറ്റ് റോക്കിയുടെ അടുത്ത് ചെന്ന് അവന്റെ മേലേക്ക് ചാടി വീണു…നീ എന്നെ
പേടിപ്പിക്കും അല്ലെടാ എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു എന്റെ ആക്രമണം..ഞാൻ അവന്റെ
പുറത്തുകയറി കഴുത്തിന്റെ അവിടേം ശരീരത്തിലാകെ ഇക്കിളിയാക്കി..അവൻ നിന്ന്
തുള്ളി..പക്ഷെ ആ തെണ്ടി ഒന്ന് കുതറി..ദാ കിടക്കുന്നു ഞാൻ നിലത്ത്…ഒന്ന് പോടാപ്പ
എന്ന രീതിയിൽ അവൻ എന്നെ നോക്കി…ഞാൻ എണീറ്റു.. കയ്യൊന്ന് കൂട്ടിത്തിരുമ്മിയിട്ട്
ഡ്രെസ്സിന്റെ കൈ ഒന്ന് മെല്ലെ മുകളിലേക്ക് മടക്കിവെച്ചിട്ട് നിന്നെ ഞാൻ എടുത്തോളാം
എന്ന് ലാലേട്ടൻ സ്റ്റൈലിൽ ഒരു പഞ്ച് ഡയലോഗ് അങ്ങ് കാച്ചി…സമറിന് അതുകണ്ട് പിന്നേം
ചിരി പൊട്ടി..

ഷാഹി പെട്ടെന്ന് മേശമേൽ നിന്ന് കോഫി എടുത്ത് സമറിന് കൊടുത്തിട്ട് അവിടെ നിന്ന്
സ്ഥലം വിട്ടു..അവൾക്ക് മനസ്സിലായി ഇനി അവിടെ നിന്നാൽ ശരിയാകില്ല എന്ന്… സമർ അവളെ
കളിയാക്കി കൊല്ലും എന്ന്.. പോരാത്തതിന് അവന്മാർ ആണെങ്കിൽ ഒടുക്കത്തെ സപ്പോർട്ടും…

സമറിന് പക്ഷെ കോഫീ പെട്ടെന്ന് കുടിക്കാൻ സാധിച്ചില്ല…ചിരി നിൽക്കണ്ടേ
ആദ്യം…ഷാഹിയുടെ ഓരോരോ പൊട്ടാത്തരങ്ങൾ അവന്റെ ചിരി നിർത്താൻ
സമ്മതിച്ചില്ല…കുറുമ്പത്തി…പൊട്ടത്തരങ്ങൾ കാട്ടുക മാത്രമല്ല അത് ചീറ്റിക്കഴിഞ്ഞാൽ
അവൾ ഓരോരോ എക്സ്സ്‌പ്രെഷൻ ഇടും…അതാണ് കാണേണ്ടത്…ചിരിച്ചു മണ്ണുകപ്പും…ഏതാപ്പോ ആ
പറച്ചിൽ…കൈയൊക്കെ കൂട്ടിത്തിരുമ്മി ഡ്രെസ്സിന്റെ കയ്യൊന്ന് തിരുകി മുകളിലേക്ക്
മടക്കിവെച്ചു ലാലേട്ടൻ ചെയ്യുന്നപോലെ തോളൊന്ന് ചെരിച്ചിട്ട് “നിന്നെ ഞാൻ
എടുത്തോളാം…”…ചിരിച്ചു ചാവാൻ വേറെ ഒന്നും വേണ്ടാ..പണ്ടത്തെ കുറുമ്പിന് ഇപ്പോളും ഒരു
മാറ്റവുമില്ല….തന്റെ കുറുമ്പത്തി കല്യാണി…കുഞ്ചുണ്ണൂലി…💓

ഷാഹി അവിടെനിന്ന് മുങ്ങി പെട്ടെന്ന് ബ്രേക്ഫാസ്റ്റും ഫുഡും ഉണ്ടാക്കി ബ്രേക്ഫാസ്റ്
എടുത്ത് മേശമേൽ വെച്ചു കുളിക്കാൻ കയറി…അവൾ കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്തു…സമർ
വാങ്ങിത്തന്ന ഡ്രെസ്സാണ് അവൾ ഉടുത്തത്….. അതിൽ അവൾ വളരെ സുന്ദരിയായിരുന്നു….അവൾ
കണ്ണാടിക്ക് മുന്നിൽ വന്ന് ചൊറുക്ക് നോക്കി…..പിന്നെ പുറത്തേക്കിറങ്ങി……

അവൾ വന്നപ്പോഴേക്കും സമർ ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചിരുന്നു…അവൾ ബ്രേക്ഫാസ്റ്റ്
കഴിച്ചു ഫുഡൊക്കെ ബാഗിൽ എടുത്ത് വെച്ച് പുറത്തേക്കിറങ്ങി…അപ്പോൾ പുറത്ത് സമർ
ബുള്ളെറ്റിന്മേൽ നിൽക്കുന്നുണ്ട്….

അവൾക്ക് തന്നെയും ഒപ്പം കൊണ്ട്‌പോയ്ക്കൂടെ ചോദിക്കണം എന്നുണ്ട് പക്ഷെ അവൾ
ചോദിക്കാതെ പുറത്തേക്ക് നടന്നു…

“ഹേയ്…”..അവൾ പിന്നിൽ നിന്ന് വിളി കേട്ടു.. അവൾ തിരിഞ്ഞു അവനെ നോക്കി…

“വാ…”..സമർ അവളെ വിളിച്ചു…അവൾ അവന്റെ അടുത്തെത്തി…

“നമുക്കൊന്നിച്ചു പോകാം…”…സമർ പറഞ്ഞു…

“അത് വേണ്ടാ..”…ഞാൻ ഉള്ളിൽ അതിയായ ആഗ്രഹമുണ്ടെങ്കിലും പതിയെ അവനോട് പറഞ്ഞു…

“കയറ്…”..സമർ ബുള്ളറ്റ് സ്റ്റാർട്ടാക്കി… പറഞ്ഞു…
ഞാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ പതിയെ കയറി…അവന്റെ തോളിൽ പിടിച്ചു ഞാൻ വണ്ടിയിൽ
കയറി ഇരുന്നു…അവൻ വണ്ടി മുന്നോട്ടെടുത്തു…ഞാൻ ഒരു മായാലോകത്തിലെന്നപോലെ അവന്റെ
പിന്നിൽ ഇരുന്നു..അവൻ സ്പീഡ് കുറച്ചാണ് ബുള്ളറ്റ് ഓടിച്ചത്…

കാറ്റ് ഞങ്ങളുടെ മേൽ തത്തിക്കളിച്ചുകൊണ്ടിരുന്നു…സമറിന്റെ മുടിയിഴകളെ കാറ്റ് മെല്ലെ
തലോടി…ആ തലോടലിൽ മുടിയിഴകൾ മെല്ലെ പാറിക്കളിച്ചു..ഞാൻ അത് വളരെ രസത്തോടെ
നോക്കിക്കണ്ടു…അവന് നല്ല മുടിയുണ്ട് അതുപോലെ നല്ല കട്ടതാടിയും…ഏതൊരു പെണ്ണും
അവനെയൊന്ന് നോക്കിപോകും..അത്രയ്ക്ക് ചൊറുക്കാണ് ന്റെ ചെക്കന്…

പറഞ്ഞുതീർന്നില്ല അപ്പോയേക്കും…ദാ ഒരു കുരിപ്പ് അവനെ തന്നെ നോക്കുന്നു…അവളുടെ ഒപ്പം
അവളുടെ ചെക്കൻ ഉണ്ട് പക്ഷെ അവൾക്ക് അവൻ മാത്രം പോരാ…അവൾ സമറിനെ കണ്ണ് കൊണ്ട്
എറിഞ്ഞുകൊണ്ടിരുന്നു…ഞാൻ പയ്യെ സമർ കാണാതെ കൈ സൈഡിലേക്ക് വീശിയിട്ട് അവളുടെ ശ്രദ്ധ
ആകർഷിച്ചു…അവൾ എന്നെ നോക്കി…ഞാൻ എന്റെ കൈ കഴുത്തിന് കുറുകെ വീശിക്കൊണ്ട്
കൊന്നുകളയും എന്ന് ദേഷ്യത്തോടെ ആംഗ്യം കാണിച്ചു…മാത്രമല്ല സമറിനെ ചൂണ്ടിയിട്ട് അവൻ
എന്റെയാണെന്ന് ആംഗ്യത്തിലൂടെ കാണിച്ചു…അതോടെ അവൾ പിന്മാറി…അവൾ പിന്നെ സമറിന്റെ
വഴിക്ക് നോക്കിയത് പോലുമില്ല……
……….ഞാൻ തിരികെ ആ യാത്രയുടെ ആസ്വാദനത്തിലേക്ക് തിരിഞ്ഞു……..

ഞങ്ങൾ പെട്ടെന്ന് കോളേജിലെത്തി…കോളേജ് കുറച്ചു ദൂരത്തായിരുന്നെങ്കിൽ എന്ന് ഞാൻ
കൊതിച്ചു….അവൻ കോളേജിലേക്ക് വണ്ടി കയറ്റി…എല്ലാവരും ഞങ്ങളെ അസൂയയോടെയും
അത്ഭുതത്തോടെയും നോക്കി..ഞാൻ അത് വളരെ ആസ്വദിച്ചു..എന്താ ഒരു ഫീൽ…സമർ വണ്ടി പാർക്ക്
ചെയ്യുന്ന അവിടെയെത്തിയപ്പോൾ അതാ അനുവും ഗായത്രിയും വായുംപൊളിച്ചു അന്തം വിട്ട്
ഞങ്ങളെ നോക്കിനിൽക്കുന്നു…ഞാൻ അവരുടെ നേരെ ഒരു കണ്ണടച്ച് കാണിച്ചുകൊടുത്തു…എനിക്ക്
എന്തെന്നറിയില്ല വളരെ സന്തോഷം തോന്നി…ഇത്രയും ദിവസം അവളുമാർ പൊക്കിപറഞ്ഞോണ്ടിരുന്ന
ചെക്കനല്ലേ നമ്മളെ ബൈക്കിൽ കോളേജിലേക്ക് കൊണ്ടുവരുന്നത്…എന്താ ഒരു സന്തോഷം…

സമർ വണ്ടി പാർക്ക് ചെയ്തു..ഞാൻ വണ്ടിയിൽ നിന്നിറങ്ങി…അവനും…

“വൈകുന്നേരം കാണാം…”..സമർ എന്നെ നോക്കി പറഞ്ഞിട്ട് പോയി…അപ്പൊ വൈകുന്നേരവും
സമറിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക്…എന്റെ മനസ്സിൽ ആയിരം ബൾബുകൾ ഒറ്റയടിക്ക്
മിന്നിക്കത്തി…

അനുവും ഗായുവും എന്റെ അടുത്തേക്ക് ഓടി വന്നു…

“അമ്പടി കള്ളീ…”..അനു എന്നെ നുള്ളിക്കൊണ്ട് പറഞ്ഞു…

“ദുഷ്ടാ…”…ഗായുവും തന്നു എനിക്കിട്ട് ഒന്ന്…

“ഞാനിതെന്താ ചെണ്ടയോ…”…ഞാൻ അവരോട് ദേഷ്യം നടിച്ചു ചോദിച്ചു…

“ആ ചെണ്ട തന്നെയാ…”…അനു പറഞ്ഞു…

“എങ്ങനെ ഒപ്പിച്ചെടി അവനെ…”…ഗായു ചോദിച്ചു…

“പറയണോ…”…ഞാൻ ചുമ്മാ ഒരു ജാഡ ഇട്ടു…

“പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും…”..അനു വാശിയോടെ പറഞ്ഞു…

“ഞാനും…”..ഗായുവും അവളെ സപ്പോർട്ട് ചെയ്തു…ഞാൻ അവരെ ഒന്ന് നോക്കി…വല്ലാത്ത ജാതി
ജന്തുക്കൾ…

“അങ്ങനെയാണെങ്കി………….. പറഞ്ഞേക്കാം…”..ഞാൻ ഒന്ന് ഫുൾ സ്റ്റോപ്പിട്ട് പറഞ്ഞു…

“പറ…”………അനുവിന് ഒരു ഇരിക്കപ്പൊറുതിയും ഇല്ല…

“ചെക്കന് എന്നോട് മുടിഞ്ഞ പ്രേമമാ…”..ഞാൻ നാണത്തോടെ തലകുനിച്ചു കാലിന്റെ തള്ളവിരൽ
കൊണ്ട് നിലത്തൊന്ന് വട്ടം വരച്ചിട്ട് ഒക്കെ പറഞ്ഞു…

“അയ്യാ…അവളുടെ ഒരു നാണം…”…എന്റെ കാട്ടിക്കൂട്ടൽ കണ്ടു ഗായു പറഞ്ഞു…ഞാൻ അവൾക്ക്
വളിച്ച ഒരു ചിരി സമ്മാനിച്ചു…
: “ഇന്നലെ നിന്നെയും കൂട്ടി അവൻ എങ്ങോട്ടാ പോയത്…”…അനു ചോദിച്ചു…

“അതോ…”..ഞാൻ ഒന്ന് ആലോചിച്ചു…

“എന്റെ ഡ്രസ്സ് കീറിയില്ലേ…അവൻ എന്നെ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ കൊണ്ടുപോയി…എനിക്ക്
കൊറേ ഡ്രസ്സ് വാങ്ങി തന്നു…ഞാൻ കൊറേ പറഞ്ഞു…വേണ്ടാ…എനിക്കിതിന്റെ ഒന്നും ആവശ്യമില്ല
എന്ന്… പക്ഷെ എവിടെ അവൻ സമ്മതിക്കണ്ടേ…ഒരേ വാശി…മുടിഞ്ഞ പ്രേമം കയറി
നിൽക്കുവല്ലേ..ഇത് കണ്ടോ അവൻ വാങ്ങി തന്നതാ…”..ഞാൻ അവർക്ക് എന്റെ ഡ്രസ്സ്
കാണിച്ചുകൊടുത്തു…

“കൊള്ളാമല്ലോ…നല്ല പൈസ ഉള്ളതാണല്ലോടി…സൂപ്പർ…”…ഗായു എന്റെ ഡ്രെസ്സിൽ പിടിച്ചു
നോക്കിയിട്ട് പറഞ്ഞു…അനുവും ശെരി വച്ചു…

“എന്തായാലും ഭാഗ്യവതി…നല്ല കിടിലൻ ചെക്കനെ അല്ലെ കിട്ടിയെ… എന്തായാലും ട്രീറ്റ്
വേണം…”…അനു പറഞ്ഞു…

“അത് വേണം…ശരിയാ…”..ഗായുവും ശരി വെച്ചു…
ഞാനും കൊടുക്കാം എന്ന് പറഞ്ഞു…ഉച്ചക്ക് തരാം എന്ന് പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക്
നടന്നു…
ക്ലാസ്സിലെത്തി…

“ഡീ…നീ ഒരു കാര്യം അറിഞ്ഞോ…”…അനു എന്നോട് പറഞ്ഞു…

“എന്താ…”………..ഞാൻ അനുവിനോട് ചോദിച്ചു…….

“നിന്നെ ഉപദ്രവിച്ച ആ പെണ്ണില്ലേ….”…….അനു പറഞ്ഞു………….

“ഹാ……ടീന…..”……ഞാൻ മറുപടി കൊടുത്തു…

“അവൾക്കെന്താ….”……..ഗായു അനുവിനോട് ചോദിച്ചു………

“അവൾക്ക് ഇന്നലെ മുട്ടൻ പണിയല്ലേ സമർ കൊടുത്തത്……….”….അനു പറഞ്ഞു…..

“എന്തെ….”………ഞാൻ ആകാംഷയോടെ അനുവിനോട് ചോദിച്ചു……..
ഗായു എന്തുപറ്റിയെന്നറിയാൻ ഞങ്ങളുടെ അടുത്തേക്ക് നീങ്ങിയിരുന്നു….

“അവളുടെ കയ്യിലെ എല്ല് ഇനിയൊന്നും പൊട്ടാനില്ല……..”….അനു പറഞ്ഞു…

“എന്ത്………..”………ഞാൻ അന്തംവിട്ട് ചോദിച്ചു….
സമർ അവളുടെ കയ്യിൽ വേദനിപ്പിച്ചിട്ടുണ്ട് എന്നറിയാമായിരുന്നു പക്ഷെ ഒരു കൈ
പൊട്ടിക്കാനുള്ള തരത്തിലൊന്നും അവൻ അവിടെ ഒന്നും കാണിച്ചു കണ്ടതൊന്നും ഇല്ല…ആ
ചെക്കന് നല്ലപ്പോലെ അടികിട്ടിയിട്ടുണ്ട് അത് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ……ശരിക്കും
അതെനിക്കൊരു ഷോക്ക് ആയിരുന്നു……..

“അതേടീ……. നമ്മുടെ നേരെ ഇരിക്കുന്ന ഈ കൈതണ്ട അവൻ ഒടിച്ചിട്ട് 7 എന്ന ഷെയ്പ്പിൽ
ആയിരുന്നു…….ഒരൊറ്റ എല്ലും പൊട്ടാൻ ബാക്കി ഇല്ലായിരുന്നു……ഞരമ്പുകൾ ഒക്കെ തൂങ്ങി
കിടക്കുക ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്………”……അനു പറഞ്ഞു…

“നിന്നോടാരാ ഇതൊക്കെ പറഞ്ഞെ….”……ഗായു അവളോട് ചോദിച്ചു……..

“ആ സീനിയേയ്സിലെ ഒരു ചേട്ടനാ……”…..അനു പറഞ്ഞു……..

“അതെന്തായാലും കലക്കി…അവൾക്കൊണ് കൊടുക്കാൻ ഞാനും കരുതിയതാ…പക്ഷെ ഇത്രയ്‌ക്കൊന്നും
വേണ്ടില്ലായിരുന്നു….”……ഗായു പറഞ്ഞു….
അത് തന്നെയായിരുന്നു എന്റെ മനസ്സിലും…അവൾക്കിട്ട് രണ്ടെണ്ണം കൊടുക്കണം എന്ന് ഞാനും
മനസ്സിൽ ഒരുപാട് മോഹിച്ചതാ…പക്ഷെ ഇത്രയ്‌ക്കൊന്നും…….

“അത് മാത്രമല്ല….ഇടയിൽ കയറി ഒരുത്തൻ തല്ലാൻ വന്നില്ലേ….”……..അനു പറഞ്ഞു…….

“ഹാ…..”…..ഗായു മറുപടി കൊടുത്തു……..

“അവന്റെ വായിൽ ഒറ്റപല്ലുപോലും ബാക്കി ഇല്ലാ…..ഒക്കെ ഇടിച്ചു തെറിപ്പിച്ചു
കളഞ്ഞു…….”……അനു പറഞ്ഞുകൊണ്ടിരുന്നു….

“ഓഹ്….”…..ഗായുവും ഞാനും മൂളിക്കൊടുത്തു……

“അവനെ സമർ നമ്മുടെ ഗാർഡനിന്റെ വേലിയിന്മേൽക്ക് അല്ലെ വലിച്ചെറിഞ്ഞത്…..അവനെ അവിടെ
നിന്ന് ഊരിയെടുക്കാൻ രണ്ടുമൂന്ന് മണിക്കൂർ വേണ്ടി വന്നൂത്രെ…”……അനു
പറഞ്ഞു……സമറിന്റെ ക്രൂരതയിൽ എനിക്കും ഗായുവിനും ഒന്ന് മൂളിക്കൊടുക്കാൻ പോലും ഭയം
വന്നു….

“അവനും ഉണ്ട്….ആറേഴു സ്ഥലത്ത് പൊട്ടലും മുറിവുകളും….അവനും ഈ അടുത്ത കാലത്തൊന്നും
ഹോസ്പിറ്റലിന് പുറം കാണില്ല…..”….അനു പറഞ്ഞുനിർത്തി………

“അല്ല…അപ്പൊ ഇവരൊന്നും സമറിനെതിരെ കേസ് കൊടുക്കില്ലേ…..”……ഗായു സംശയം
പ്രകടിപ്പിച്ചു…..
ഞാൻ അവരുടെ അടുത്തേക്ക് നോക്കി….അവനെതിരെ കേസ് എടുക്കുമോ എന്ന പേടി എന്നെയും
കവർന്നു…..

“എന്തിന് കേസെടുക്കാൻ…..ഇവളെ റാഗ് ചെയ്യാൻ നോക്കിയിട്ടല്ലേ……”…അനു എന്നെ ചൂണ്ടി
പറഞ്ഞു……ഞാൻ അവളെ നോക്കി…

“അവനെതിരെ കേസ് കൊടുത്താൽ അവന് ഇവളെ റാഗ് ചെയ്യാൻ നോക്കിയതുകൊണ്ടാണ് തല്ലിയത് എന്ന്
പറഞ്ഞാൽ മതി….അവനെതിരെ കേസും ഉണ്ടാകില്ല പുറമെ അവർക്കെതിരെ ഒരു കേസും
കിട്ടിക്കോളും……”….അനു പറഞ്ഞു…..അനുവിന്റെ ആ വാക്കുകൾ എന്നിൽ കുറെ ആശ്വാസം
പകർന്നു…….

പക്ഷെ എന്റെ മനസ്സ് എന്റെ കയ്യിൽ അല്ലായിരുന്നു…സമർ കാണിച്ച ക്രൂരത……ഒരു ഭാഗത്ത്
നിന്നു നോക്കുമ്പോൾ അത് എന്നെ ഉപദ്രവിക്കാൻ നോക്കിയതുകൊണ്ടാണ് എനിക്കുവേണ്ടിയാണ്
അവൻ അങ്ങനെയൊക്കെ ചെയ്തത് എന്നോർക്കുമ്പോൾ ഒരു സന്തോഷം കിട്ടുന്നുണ്ട്…പക്ഷെ ഇത്ര
ക്രൂരമായ ശിക്ഷ…അതും അവൻ അത്രയ്ക്ക് വലിയ ശിക്ഷയാണ് കൊടുക്കുന്നത് എന്ന്
തോന്നുകപോലും ചെയ്യാതെ……അത് ഓർക്കുമ്പോൾ മനസ്സിൽ കൂടി ഒരു പേടിയും വിറയലും കടന്നു
വരുന്നു……..പക്ഷെ തന്നോട് അവൻ….ഒരിക്കൽപോലും വേദനിപ്പിച്ചിട്ടില്ല…അത്
മനസ്സിനെയായാലും ശരീരത്തെയായാലും……ഒരു തവണ കാണിച്ച കുറുമ്പ് തനിക്ക് വിഷമമായി എന്ന്
തോന്നിയ നിമിഷം അവൻ വന്നു എന്നിൽ സന്തോഷം വീണ്ടും നിറയ്ക്കാൻ……അങ്ങനെയുള്ള അവൻ……..
സമർ അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിന്നു……..

ക്ലാസിലെ ടീച്ചറിന്റെ അറുബോറൻ ക്ലാസും ഫ്രണ്ട്സുമായി ഉള്ള ചളിയടിയുമൊക്കെ ആയി ഉച്ച
പെട്ടെന്ന് ആയി…അനുവും ഗായുവും ഞാനും കൂടെ ക്യാന്റീനിലേക്ക് നടന്നു…

“എന്താ മോളെ ട്രീറ്റ്…”……………അനു ചോദിച്ചു…

“എന്ത് പണ്ടാരം വേണേലും വാങ്ങി തരാം…നീ ഒന്ന് അടങ്ങ്…”………..ഞാൻ പറഞ്ഞു…….

“ഓ……….തമ്പ്രാട്ടി….”……അനു എനിക്ക് എന്നോട് ചിറികോട്ടി……..

ഞാൻ മുഷ്ടിചുരുട്ടി പിടിച്ചിട്ട് നല്ല ഇടി കിട്ടും എന്ന് കാണിച്ചു….ഗായു അതുകണ്ട്
ചിരിച്ചു….

……ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ട് ക്യാന്റീനിലെത്തി…….

“ബിരിയാണി ആക്കാം ഇന്ന്…..”…..എന്നുപറഞ്ഞുകൊണ്ട് അനു ക്യാന്റീനിന്റെ ഉള്ളിൽ കയറി….

ഞാനും ഗായുവും അവളുടെ പോക്ക് നോക്കി ചിരിച്ചു…..

“ഇതെന്ത് സാധനമാടീ……”…ഗായു എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു…..

“തമ്പുരാനറിയാം……..”…എന്ന് പറഞ്ഞു ഞാൻ കൈ മലർത്തി………..

…….ഉള്ളിലേക്ക് പോയ അനു അതാ അതിനേക്കാൾ സ്പീഡിൽ പുറത്തേക്ക് വരുന്നു……….

“എന്താടി….നിനക്ക് അവർ ബിരിയാണി തരൂലാന്ന് പറഞ്ഞോ……”……ഗായു ചിരിച്ചുകൊണ്ട് പറഞ്ഞു……

“ഇവൾ തരാൻ വിചാരിച്ച ബിരിയാണി വേറെ ഒരാൾ കൊണ്ടുപോയി….”……അനു എന്നെ നോക്കിക്കൊണ്ട്
പറഞ്ഞു…….

“എന്ത്…….?..”…..എനിക്ക് ഒന്നും മനസ്സിലായില്ല….

“ഉള്ളിലേക്ക് പോയി നോക്ക്…….”…….അനു എന്നോട് പറഞ്ഞു…….

ഞാനും ഗായുവും കൂടി ഉള്ളിലേക്ക് കയറി…….അവിടെ കണ്ട കാഴ്ച…….അത് എന്റെ ഹൃദയം
തകർത്തു…….എന്റെ തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി…….

അവിടെ………സമറും വേറെ ഒരു പെണ്ണും…..കാന്റീനിൽ……എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ
തുള്ളി പൊടിഞ്ഞു വീണു…….

“ഈ ബിരിയാണി തിന്നാൻ നിനക്ക് യോഗമില്ലാതായി മോളേ……”….ഉള്ളിലേക്ക് വന്ന അനു എന്നോട്
പറഞ്ഞു…..

അത് എന്റെ സങ്കടം കൂട്ടി…..കണ്ണിൽ നിന്ന് വന്നുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികളെ
തുടച്ചുകൊണ്ട് ഞാൻ ക്യാന്റീനിന് പുറത്തേക്ക് നടന്നു……ഞാൻ വേഗം ക്ലാസ്സിലേക്ക്
നടന്നു…..എന്നെ അത് ആകെ തകർത്തുകളഞ്ഞു……

“എടീ…..ഒരുമാതിരി ചേമ്പിലെ സ്വഭാവം കാണിക്കരുത്…..”…..ഗായു അനുവിനോട് പറഞ്ഞു……

“എന്തേ……”…..അനു ഗായുവിനോട് ചോദിച്ചു…..

“നിനക്ക് അവനെ നോട്ടമുണ്ടായിരുന്നു എന്ന് കരുതി ഒരുമാതിരി കോപ്പിലെ ചെല അവളോട്
ചിലക്കരുത്………അവൾ എന്തൊക്കെയാണേലും നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആണ്……… അവളെ പോലൊരു
പാവം കുറുമ്പിയെ ഫ്രണ്ടായി കിട്ടാൻ നമ്മൾ നൂറുജന്മം ജനിക്കണം…….”……ഗായു അതുപറഞ്ഞു
ക്ലാസ്സിലേക്ക് നടന്നു…….

ക്ലാസ്സിലെത്തിയപ്പോൾ പാവം ഷാഹിയുണ്ട് ബെഞ്ചിൽ മുഖം കുനിഞ്ഞു
കിടക്കുന്നു…….ഷാഹിക്ക് ഒരുപാട് സങ്കടം ആയിരുന്നു……അവൾ ഒരിക്കലും ആഗ്രഹിക്കാത്ത
കാഴ്ചയായിരുന്നു അവൾ കണ്ടത്……സമറിന്റെ കൂടെ വേറെ ഒരു പെണ്ണിനെ അവൾക്ക് ചിന്തിക്കാൻ
പോലുമാകില്ലയിരുന്നു…… ആ അവൾക്ക്……അവൻ ഒരിക്കൽ പോലും ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ
പോലും അവന് അവളെ ഇഷ്ടമാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായിരുന്നു….. അതാണ് അവളെ
ഏറ്റവും കൂടുതൽ വേട്ടയാടിയത്……..അവൾ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു…. അവളുടെ
കണ്ണുനീർത്തുള്ളികളാൽ ആ ബെഞ്ച് നനഞ്ഞു….

ഗായു ഷാഹിയുടെ അടുത്തേക്ക് ചെന്നു….അവളുടെ തലയിൽ തലോടി…..ഷാഹി മെല്ലെ മുഖമുയർത്തി
അവളുടെ മുഖത്തേക്ക് നോക്കി….ഗായുവിന് ആ കാഴ്ച സഹിക്കാനായില്ല……കരഞ്ഞുകണ്ണുകലങ്ങി
നിൽക്കുന്ന പാവം ഷാഹി…..സാരമില്ലെടി എന്ന് പറഞ്ഞു ഗായു അവളെ കെട്ടിപ്പിടിച്ചു……

ഷാഹി അവളുടെ നെഞ്ചിലേക്ക് വീണു….ഒച്ചവെക്കാതെ കരഞ്ഞു…..ഗായു അവളുടെ തലയിലും
പുറത്തും തലോടി……ഗായുവിന് അവൾ കരയുന്നത് സഹിക്കുന്നില്ലായിരുന്നു……ആരോടും ഒന്നിനും
പോവാത്ത പഞ്ചപാവം ആയിരുന്നു ഷാഹി….അവളുടെ കുറുമ്പുകൾ അവർ രണ്ടുപേരുടെ അടുത്ത്
മാത്രമേ പുറത്തെടുത്തിരുന്നുള്ളൂ…..അവളുടെ ഓരോ കുറുമ്പുകളും അവൾ കുറുമ്പ്
കാട്ടുമ്പോളുള്ള അവളുടെ കാട്ടിക്കൂട്ടലും ഒക്കെ ഗായുവിന് വളരെ
പ്രിയങ്കരമായിരുന്നു……ഗായു അവളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു…….അവൾക്ക് വന്ന ഒരു
സങ്കടം അവൾക്ക് താങ്ങാൻ പറ്റുന്നില്ലായിരുന്നു……

“കരയല്ലെടി ഷാഹിക്കുട്ടി……..നമ്മൾക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ എന്ന് കരുതിയാ
മതി….”……എന്ന് പറഞ്ഞുകൊണ്ട് ഗായു അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു……

“സോറി……”……ശബ്ദം കേട്ട ഭാഗത്തേക്ക് ഗായുവും പതിയെ ഷാഹിയും നോക്കി…..അനുവായിരുന്നു
അത്…….

“ഞാൻ ചുമ്മാ കളിയായി പറഞ്ഞതാ…..ക്ഷമിക്കെടി….സോറി…..”…..അനു ഷാഹിയോട് കൈകൾ
കൂപ്പിക്കൊണ്ട് പറഞ്ഞു…….

ഷാഹി ആ കൈകൾ കൂപ്പുന്നത് തള്ളി മാറ്റിയിട്ട് അനുവിനെ കെട്ടിപ്പിടിച്ചു….അനു
അവളെയും…….

“സാരമില്ല…….ഇനി കരയല്ലേ……”….അനു അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു…….

“അവൻ ഒരു ലോലനാണ്……ഒരു പെണ്ണുപിടിയൻ…… നമ്മൾ എന്തായാലും നേരത്തെ അറിഞ്ഞതുകൊണ്ട്
രക്ഷപ്പെട്ടു……സാരമില്ല……”……അനു പറഞ്ഞു……..

ഷാഹിയുടെ കരച്ചിൽ കുറഞ്ഞു വന്നു…..പതിയെ അതുനിന്നു…..

അനു ഷാഹിയുടെ മുഖം കൈകളിൽ എടുത്തിട്ട്

“നിന്നെ കല്യാണം കഴിക്കാൻ ഒരു അതിസുന്ദരനായ രാജകുമാരൻ വരും….ഇവനൊക്കെ എന്ത്…..പോവാൻ
പറ…….”……..അനു അവളോട് പറഞ്ഞു……അത് കേട്ട് ഷാഹിക്ക് ചെറിയ ചിരി വന്നു…..

“അവളുടെ ഒരു കള്ളച്ചിരി……”…..അനു അതും പറഞ്ഞുകൊണ്ട് ഷാഹിയെ ഇക്കിളിയാക്കി….ഗായുവും
അതിൽ പങ്കുചേർന്നു…..ഷാഹി ചിരിച്ചു…….വിഷമം ഉള്ളിൽ മറച്ചുപിടിച്ചുകൊണ്ട്………..

ഷാഹിക്ക് പിന്നെ ഒന്നിലും ഒരു ശ്രദ്ധ വന്നില്ല…..അവളുടെ ചിന്ത മുഴുവൻ കണ്ട
കാഴ്ചയിലായിരുന്നു……..അല്ലെങ്കി അവനെ താൻ എന്തിനാ പഴിചാരുന്നെ….എല്ലാം സ്വയം
കരുതിയത് ഞാനല്ലേ….അവൻ ഒരിക്കലെങ്കിലും ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞോ….അവന് തന്നോട്
ഇഷ്ടമാണെന്ന് കരുതി….അവൻ ഡ്രസ്സ് വാങ്ങി തന്നപ്പോൾ എന്നോടുള്ള പ്രണയം കൊണ്ടാണെന്ന്
കരുതി….എല്ലാം ഞാനല്ലേ കരുതിയത്……അവൻ എന്ത് തെറ്റ് ചെയ്തു……..അല്ലെങ്കിലും അവൻ
എങ്ങനെ ഒരു ഗതിക്കും വഴിയില്ലാത്ത എന്നെ പ്രേമിക്കും…..എല്ലാം എന്റെ ചിന്ത വരുത്തി
വെച്ച വിനകൾ അല്ലെ…….മാറേണ്ടത് അവനല്ല……ഞാനല്ലേ……..മാറണം…….

ക്ലാസ് വിട്ടു അവൾ വീട്ടിലേക്ക് പോകാൻ ഒരുങ്ങി….അവൾ നടന്ന് സമർ വണ്ടി പാർക്ക് ചെയ്ത
അവിടെ എത്താനായപ്പോൾ അതാ സമർ അവളെയും കൊണ്ട് ബൈക്കിന്മേൽ പോകുന്നു……

അവളുടെ ഉള്ളിൽ വീണ്ടും സങ്കടങ്ങളുടെ പെരുമഴ പെയ്യാൻ തുടങ്ങി……വീണ്ടും ഉറവ
പൊട്ടിയതുപോലെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴാൻ തുടങ്ങി…..അവൾ അത്
കൈകൊണ്ട് തുടച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു……അവളുടെ ഹൃദയം വെട്ടിപ്പൊളിച്ച പോലെ
അവൾക്ക് വേദനിക്കാൻ തുടങ്ങി……സമറിനെ കുറിച്ചുള്ള ചിന്തകൾ അവളെ വേട്ടയാടി
തുടങ്ങി……അവനെ താൻ എത്ര മോഹിച്ചു….പടച്ചോനെ നിങ്ങളോട് അവന് വേണ്ടി ഞാൻ ഒരുപാട്
ഇരന്നതല്ലേ…. എന്നോട് ഈ ചതി വേണ്ടായിരുന്നു……വീട്ടിലേക്കുള്ള ബസ് പിടിക്കുമ്പോഴും
ബസിൽ കയറി വീട്ടിലേക്ക് എത്തുമ്പോഴും ബസ് സ്റ്റോപ്പിൽ നടന്ന് വീട്ടിലേക്ക്
കയറുമ്പോഴും സമറും സമറിന്റെ കൂടെ കണ്ട പെണ്ണും അവളുടെ കണ്ണിൽ നിന്ന് പോയില്ല…

അവൾ കുളിക്കാൻ കയറി….ഷവറിന്റെ അടിയിൽ അവൾ നിന്നു ഒന്നും ചെയ്യാതെ കുറെ നേരം….അവളുടെ
തലയിലൂടെ വെള്ളം വീണുകൊണ്ടിരുന്നു…….അവളുടെ ശരീരമാകെ നനഞ്ഞു….പക്ഷെ ആ നനവിന് അവളുടെ
ഉള്ളിലെ ചൂട് കളയാനായില്ല…….അവളുടെ ഉള്ളിൽ ചൂട് പിടിച്ചുകൊണ്ടിരുന്നു…..

അവൾക്ക് സമർ നഷ്ടപ്പെടുന്നത് സഹിക്കാനായില്ല….അവൾ അവനെ അത്രയേറെ
ഇഷ്ടപ്പെട്ടിരുന്നു……..തനിക്ക് ഒരിക്കലും അർഹിക്കാത്ത ഒരു ആഗ്രഹമാണ് അത് എന്ന്
അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു…..പക്ഷെ തലച്ചോറിന് മനസ്സിലായത് അവളുടെ ഹൃദയത്തെ
പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ അവൾക്ക് സാധിച്ചില്ല……അതിന് സാധിക്കാതെ അവൾ
സങ്കടത്തിന് അടിമപ്പെട്ടു കൊണ്ടിരുന്നു……അവളുടെ കണ്ണിൽ നിന്ന് വെള്ളം പൊടിഞ്ഞു……അവൾ
അത്രയും നേരം അടക്കി പിടിച്ച സങ്കടം മുഴുവൻ പുറത്തുവന്നു……അവൾ
കരഞ്ഞു……..മലവെള്ളപ്പാച്ചിലുപോലെ വന്ന അവളുടെ കണ്ണുനീരിനെ അവൾ തുടയ്ക്കാൻ
നിന്നില്ല……തുടച്ചാൽ പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കും അവൾക്ക് ബോധ്യം
ഉണ്ടായിരുന്നു…..അവൾ തടഞ്ഞില്ല……കരഞ്ഞുതന്നെ തന്റെയീ സങ്കടം തീരട്ടെ എന്ന് അവൾ
കരുതി……ഇനി എനിക്ക് അവനെ ഓർത്തു സങ്കടപ്പെടാൻ അവസരം വരരുത്………അവൾ കരഞ്ഞു……നന്നായി
കരഞ്ഞു……..

സമറിന്റെ ഓരോ ഓർമകളും അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി…….അവൻ തന്നോട്
ചിരിച്ചത്…..തന്നോട് കുറുമ്പ് കാട്ടിയത്……രക്ഷിച്ചത്……നല്ലൊരു
സുഹൃത്തായത്…….കെട്ടിപ്പിടിച്ചത്……മുടിയിഴകളിൽ തലോടിയത്……തലയിൽ തലോടിയത്…….എന്റെ
കവിളിൽ പിടിച്ചത്……കൈകളിൽ എന്റെ മുഖം കോരിയെടുത്തത്…… എന്നെ ആശ്വസിപ്പിച്ചത്…….താൻ
ഭയന്നിരുന്ന റോക്കിയെയും ബാഷയെയും കൂട്ടുകാരാക്കി തന്നത്……..എന്നെ എന്റെ
കൈപുണ്യത്തെ പുകഴ്ത്തിയത്……ടീനയിൽ നിന്ന് തന്നെ രക്ഷിച്ചത്……അവരെ
ശിക്ഷിച്ചത്…….തന്റെ മാനം കാത്തത്……..തന്റെ ശരീരം അവരാരും കാണാതെ
മറച്ചുപിടിച്ചത്…..അവൻ സ്വയം കണ്ണുമൂടി നിന്നത്……ജാക്കറ്റ് തന്നത്…….തന്നെ അവന്റെ
ബൈക്കിൽ കയറ്റിയത്……ഡ്രസ്സ് വാങ്ങി തന്നത്…..അവന്റെ മടിയിൽ കിടന്നത്….എന്നെ
കളിയാക്കിയത്…..എല്ലാം…..എല്ലാം…….എല്ലാം……..

എല്ലാ ഓർമകളും അവളെ കരയിപ്പിച്ചു കൊണ്ടിരുന്നു…..കരഞ്ഞു കരഞ്ഞു അവളുടെ കണ്ണ്
വീർത്തു…..കണ്ണുനീർ വറ്റി…….

സമറിനെ താൻ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്…….ഒരിക്കലും അവന്റെ ആഗ്രഹങ്ങൾക്ക് ഞാൻ
ഒരു തടസ്സമാകരുത്….. എന്റെ ഇഷ്ടം അതെന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ…..ഞാൻ അവന്റെ ഒരു
വേലക്കാരി മാത്രമാണ്…….വെറും വേലക്കാരി……ആ ബന്ധം മതി…..അതാ
നല്ലത്…..എന്തിനും……ഒരിക്കലും അവനോട് കൂടുതൽ ഇടപഴകരുത്……..അതിനുള്ള അവസരം
ഉണ്ടാക്കികൊടുക്കരുത്…….ഞാൻ ഇവിടെ പഠിക്കാനാണ് വന്നത്…..പഠിക്കാൻ……പഠിക്കാൻ
മാത്രം……അതിനിടയിൽ ചിലരെ പരിചയപ്പെടേണ്ടി വന്നു…..ചിലരെ…….അതിൽ ഒരാൾ…..ഒരാൾ
മാത്രമാണ് സമർ……….അതിലൊരാൾ മാത്രം……….

ബാക്കിയുണ്ടായിരുന്ന രണ്ടുമൂന്ന് തുള്ളി കണ്ണുനീര് കൂടി കരഞ്ഞു തീർത്തിട്ട് ഷാഹി
പുറത്തേക്കിറങ്ങി…….ഡ്രസ്സ് ചെയ്ത് അടുക്കളയിൽ കയറി രാത്രിയിലേക്കുള്ള ഫുഡ്
ഉണ്ടാക്കാൻ തുടങ്ങി…..അവൾ ഓരോന്ന് ചെയ്യുമ്പോളും അവനെ കുറിച്ച് ഓർക്കരുത് എന്ന്
മനസ്സിനോട് പറയുന്നുണ്ടായിരുന്നെങ്കിലും അവൾക്ക് അത് സാധിക്കുന്നില്ലായിരുന്നു……..
അവൾ ഒരു രീതിയിൽ മനസ്സിനെ അടക്കിപ്പിടിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്തു………

രാത്രി ഒരു എട്ടുമണിയായപ്പോൾ പുറത്ത് ഒരു വണ്ടി വന്നു നിന്നതിന്റെ ഒച്ച അവൾ
കേട്ടു…. സമറാണെന്ന് വണ്ടിയുടെ സൗണ്ടിൽ നിന്ന് അവൾക്ക് മനസ്സിലായി….

അവൾ പോയി വാതിൽ തുറന്നുകൊടുത്തു……

“ഹേയ്…..”….സമർ അവളോട് പറഞ്ഞു…..

“ഹാ….”….അവളും മറുപടി കൊടുത്തു….
സമറിനെ ആകെ കേക്ക് മണക്കുന്നുണ്ടായിരുന്നു….. അവൾക്ക് കേക്ക് വാങ്ങി
കൊടുത്തിട്ടുണ്ടാകും അവൾ ഓർത്തു…..അത് അവൾ അവന്റെ ശരീരത്തിൽ
തേച്ചിട്ടുണ്ടാകും…..അതല്ലേ അവനെ കേക്ക് മണക്കുന്നെ….ഷാഹിയിൽ പെട്ടെന്ന് എവിടെ
നിന്നോ അറിയാതെ കരച്ചിൽ വന്നു……അവൾ അത് പുറത്തുകാണിക്കാതെ….

“അടുക്കളയിൽ പണിയുണ്ട്…..”…..എന്ന് പറഞ്ഞു തിരിഞ്ഞു പോകാനൊരുങ്ങി…..

“..ഹാ….ഞാനും പോയി ഒന്ന് കുളിച്ചിട്ട് വരാം…..”….സമർ പറഞ്ഞു…..

ഷാഹി അടുക്കളയിലേക്ക് പാഞ്ഞു……കരയരുത് എന്ന് അത്രയും നേരം സ്വയം പറഞ്ഞു
വിശ്വസിപ്പിച്ച അവളുടെ മനസ്സ് അവളെ കൈവിട്ടു…….അടക്കിപ്പിടിച്ചു കണ്ണുനീർ
രണ്ടുമൂന്ന് ഇറ്റ്‌ പുറത്തേക്ക് വീണു……അവൾ ഞാൻ വേറെ ഒരു പെണ്ണും തൊടരുത്
എന്നാഗ്രഹിച്ച അവന്റെ ശരീരത്തിൽ കേക്ക് തേച്ചിരിക്കുന്നു…ഷാഹിക്ക് അവൾ സമറിന്റെ മേൽ
കേക്ക് തേക്കുന്നത് ആലോചിച്ചപ്പോൾ തന്നെ പിന്നെയും കരച്ചിൽ ഇരച്ചുവന്നു……. അവൾ
കൈകൊണ്ട് മുഖം പൊത്തി…..ഒരു വിധത്തിൽ കരച്ചിൽ പിടിച്ചു നിർത്തി…….അവൾ അടുക്കള
ജോലിയിൽ വ്യാപൃതയാകാൻ ശ്രമിച്ചു….

അടുക്കളപണികൾ ഏകദേശം തീരാനായപ്പോൾ സമർ കുളിച്ചിട്ട് അടുക്കളയിലേക്ക്
വന്നു……അടുക്കളയിലെ കൈവരിയിൽ കയറി ഇരുന്നു അവൻ……

“കൂയ്…….”……..സമർ ഷാഹിയെ വിളിച്ചു…….
ഞാൻ തിരിഞ്ഞു അവനെ നോക്കി…….ഞാൻ ഒന്നും പറഞ്ഞില്ല……പറഞ്ഞാൽ എന്റെ പിടി വിട്ടുപോകും
എന്ന് നല്ല ഉറപ്പായിരുന്നു………ഞാൻ പിന്നെയും തിരിഞ്ഞു പണി എടുക്കാൻ തുടങ്ങി……

“സാർ ഇന്ന് എന്താ ഫുൾ സീരിയസ്…….”………സമർ എന്നോട് ചോദിച്ചു……

ഞാൻ അത് കേട്ടഭാവം നടിച്ചില്ല……..സമർ എന്നെ നോക്കി……..എന്റെ മറുപടിക്ക് വേണ്ടി……..

“എടൊ……തന്നോടാ ചോദിച്ചത്……..”…….ഞാൻ മറുപടി കൊടുക്കാത്തതുകൊണ്ട് അവൻ എന്നോട്
ഒന്നൂടെ ചോദിച്ചു……

“ഒന്നുമില്ല…….”…..ഞാൻ പതിയെ മറുപടി കൊടുത്തു…….

“അങ്ങനെ അല്ലല്ലോ…….എന്തോ ഉണ്ടല്ലോ……”……സമർ പിന്നെയും ചോദിച്ചു…….

“മനുഷ്യർക്ക് എല്ലായ്പോളും ഒരേ പോലെ ഇരിക്കാൻ പറ്റുമോ………”……ഞാൻ അവനോട് പെട്ടെന്ന്
ചോദിച്ചു…..എന്റെ ശബ്ദം വല്ലാണ്ട് ഉയർന്നിരുന്നു……ഒരു ദേഷ്യത്തോടെയുള്ള മറുപടി
ആയിപ്പോയി അത്……..എനിക്ക് തന്നെ അത് നിയന്ത്രിക്കാൻ
സാധിച്ചില്ല……പറഞ്ഞുകഴിഞ്ഞപ്പോളാണ് അത് അവനെ വേദനിപ്പിക്കും എന്ന് എനിക്ക് ഓർമ
വന്നത്………

സമർ എന്റെ മറുപടി കേട്ട് എന്നെ നോക്കി…….അവൻ പതിയെ കൈവരിയിൽ നിന്ന് ഇറങ്ങി……

“സോറി……”…..അവൻ പതിയെ പറഞ്ഞു…..അവന്റെ സ്വരത്തിൽ നിന്ന് തന്നെ ഞാൻ പറഞ്ഞത് വളരെ
വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി…..

അവൻ തല കുനിച്ചു അടുക്കളയുടെ പുറത്തേക്ക് നടന്നു…….എനിക്ക് അത് സഹിച്ചില്ല…..അവനെ
പോയി കെട്ടിപ്പിടിച്ചു കാലിൽ വീണ് മാപ്പു ചോദിക്കാൻ എനിക്ക് തോന്നി……അവന്റെ ശരീരം
മുഴുവൻ ചുംബനങ്ങൾ കൊണ്ട് നിറച്ചു മാപ്പ് ചോദിക്കാൻ തോന്നി എനിക്ക്…….പക്ഷെ ഞാൻ
ചെയ്തില്ല…….അവൻ എന്റേതല്ല………അവളുടേതാണ്…….അവളുടേത്………

എന്റെ ഉള്ളിൽ സങ്കടം പിന്നേം തികട്ടി വന്നു…….ഞാൻ പിന്നെയും കരഞ്ഞു……ഒടുവിൽ മുഖം
പൈപ്പിലെ വെള്ളം കൊണ്ട് കഴുകി ഭക്ഷണം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു എന്നിട്ട്
റൂമിലേക്ക് പോയി…..എനിക്ക് വിശപ്പുണ്ടായിരുന്നില്ല……. ഞാൻ ബെഡിൽ കിടന്നു……തലയണ
മുഖത്തോട് ചേർത്ത് ശബ്ദമില്ലാതെ കരഞ്ഞു….

കുറച്ചുകഴിഞ്ഞു സമർ എന്റെ വാതിൽക്കലേക്ക് വന്നു…..

“നീ ഫുഡ് കഴിക്കുന്നില്ലേ…..”……അവൻ എന്നോട് ചോദിച്ചു…….

“എനിക്ക് വിശപ്പില്ല………”…..ഞാൻ മറുപടി കൊടുത്തു…….

അവൻ തിരിഞ്ഞുപോകാൻ ഒരുങ്ങി….പെട്ടെന്ന് അവൻ തിരിഞ്ഞു…….

“നീ ഓക്കേ അല്ലെ……”…..അവൻ എന്നോട് ചോദിച്ചു…..ആ ചോദ്യം എന്നിൽ വീണ്ടും കണ്ണീർ
നിറക്കാൻ തുടങ്ങി…….

“ഹാ……..”….ഞാൻ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു……..

…….അവൻ പതിയെ തിരിഞ്ഞുപോയി………

ഞാൻ തലയണയിൽ മുഖം പൊത്തി കരഞ്ഞു…….സമർ എനിക്ക് നഷ്ടപ്പെടുന്നത് എനിക്ക്
സഹിക്കാനായില്ല……അത്രമേൽ ഞാൻ അവനെ ഇഷ്ടപ്പെട്ടിരുന്നു…..അവനെ ഞാൻ വേദനിപ്പിച്ചു
എന്ന് ഓർത്തപ്പോൾ എന്നിൽ സങ്കടത്തിന്റെ പെരുമഴ വന്നു…..ഞാൻ ദേഷ്യത്തോടെ പറഞ്ഞത്
അവനെ നല്ലപോലെ വേദനിപ്പിച്ചിരുന്നു……..അല്ലെങ്കിൽ അവൻ എന്ത് പിഴച്ചു…….ഞാൻ ഓരോന്ന്
ആഗ്രഹിച്ചത് അവന്റെ തെറ്റാണോ…..പാവം……..അവൻ സോറി പറഞ്ഞപ്പോൾ അവന്റെ കണ്ഠം
ഇടറിയിരുന്നു…..താൻ കാരണം…….അവന്റെ ഉള്ളിലെ സങ്കടം അവിടെ തന്നെ എനിക്ക്
മനസ്സിലായി…..ഈ ഞാൻ കാരണം അല്ലെ അത്……..പാവം തലകുനിച്ചു ആണ് നടന്നുപോയത്…….ആ തല
ആരുടെ മുന്നിലും കുനിയരുത് എന്ന് ആഗ്രഹിച്ചിട്ട് ഞാൻ തന്നെ അതിന് കാരണമായി……എല്ലാം
ഞാൻ കാരണം…….പാവം പിന്നേം എന്റെ അടുത്ത് വന്നു……എന്താ ഫുഡ് കഴിക്കാത്തെ എന്ന്
ചോദിച്ചു…..അപ്പോഴെങ്കിലും തനിക്ക് മാപ്പിരക്കാമായിരുന്നു… ചെയ്തില്ല…..പിന്നേം
അവനെ ഒഴിവാക്കി…….വേദനിപ്പിച്ചു…..അവൾ കരഞ്ഞുകൊണ്ടിരുന്നു……അവളെ വിഷമം
അവസാനിപ്പിക്കാൻ നിദ്രാദേവി പോലും അവളെ പുൽകിയില്ല……

കുറച്ചപ്പുറത്ത് മറ്റൊരാളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല……ഷാഹിയുടെ അകൽച്ച
സമറിനെ വല്ലാതെ വേദനിപ്പിച്ചു……..എന്താ പറ്റിയെ എന്ന് അവന് മനസ്സിലായില്ല……..അവളിൽ
നിന്നുവന്ന വാക്കുകൾ അവനെ നല്ലപോലെ വേദനിപ്പിച്ചിരുന്നു…….പാവം…..ഭക്ഷണം പോലും
കഴിച്ചിട്ടില്ല……എന്താ അവളുടെ പ്രശ്നം എന്ന് മനസ്സിലായില്ല…….അതെന്താണെങ്കിലും ഞാൻ
തീർത്തുകൊടുക്കില്ലേ……..ഇനി ഞാനാണോ പ്രശ്നം…….അവന്റെയുള്ളിലും വിഷമം നിറഞ്ഞു
നിന്നു………അവനും ഉറക്കം വരുന്നുണ്ടായിരുന്നില്ല……..

കണ്ടില്ലേ…….ഇവർ രണ്ടുപേർക്കും ഇന്നലെ ഉറക്കം വരാതിരുന്നത് അതിരറ്റ സന്തോഷം
കാരണമായിരുന്നു……ഇന്ന് ഉറക്കം വരാത്തത് അതിരറ്റ സങ്കടം കാരണം……സന്തോഷത്തിൽ നിന്ന്
സങ്കടത്തിലേക്കും പിന്നെ അവിടെ നിന്ന് തിരികെ സന്തോഷത്തിലേക്കും വലിയ
ദൂരമൊന്നുമില്ല…….മനുഷ്യൻ മനസ്സിലാക്കേണ്ട വലിയൊരു പാഠം…….

ഷാഹി രാവിലെ നേരത്തെ എണീറ്റു…….. ഇന്നലെ വളരെ വൈകിയാണ് അവൾ ഉറങ്ങിയത്……അത് അവളുടെ
മുഖത്ത് കാണാനുണ്ടായിരുന്നു…….അവളുടെ സുന്ദരമായ മുഖം ആകെ കരുവാളിച്ചിരുന്നു…….അവൾ
ഡൈനിങ്ങ് ടേബിളിലേക്ക് വന്നു……ഇന്നലെ സമറിന് വേണ്ടി എടുത്ത് വെച്ച ഫുഡ് അതേപോലെ
അവിടെ കിടക്കുന്നുണ്ട്…….അവനും ഇന്നലെ ഒന്നും കഴിച്ചിട്ടില്ല……അവൾക്ക് വിഷമം
വന്നു…..താൻ കാരണം……..പാവം…..ഇന്നലെ അവനെ കൊറേ വേദനിപ്പിച്ചു…..പോരാത്തതിന് ഫുഡും
കഴിച്ചിട്ടില്ല………അവളിൽ സങ്കടം നിറഞ്ഞു…..അവൾ പെട്ടെന്ന് ഫുഡ് ഉണ്ടാക്കി….കുളിച്ചു
പുറത്തേക്ക് വന്നു…….സമർ വാങ്ങികൊടുക്കാത്ത ഒരു ഡ്രസ്സ് അണിഞ്ഞു……പെട്ടെന്ന്
ബ്രേക്ഫാസ്റ്റ് കഴിച്ചു സമറിന്റെ ബ്രേക്ഫാസ്റ്റ് എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു….
അവൾ കോളേജിലേക്കിറങ്ങി……..വൈകിയാൽ അവൻ വണ്ടിയിൽ വരാൻ നിർബന്ധിക്കും……..പിന്നെയും
അവനെ എനിക്ക് വേദനിപ്പിക്കേണ്ടി വരും……..അവൾക്ക് ഇനി അവനെ വേദനിപ്പിക്കുന്നത്
ഇഷ്ടമില്ലായിരുന്നു…….അവൾ നേരത്തെ ഇറങ്ങി……..

സമർ എണീറ്റു…… അവനും ഇന്നലെ വൈകിയായിരുന്നു ഉറങ്ങിയിരുന്നത്…….അവൻ ഡൈനിങ്ങ്
ടേബിളിന്റെ അടുത്തെത്തിയപ്പോൾ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിരിക്കുന്നത് അവൾ
കണ്ടു…..

“ഷാഹി……..ഷാഹി…….”…..അവളെ അവൻ വിളിച്ചു…..പക്ഷെ അവന് മറുപടി ഒന്നും
കിട്ടിയില്ല…….അവൻ അടുക്കളയിലേക്ക് ചെന്നു…. അവിടെ അവളില്ലായിരുന്നു……. അവൻ
പിന്നിലേക്ക് ചെന്നു……. അവിടെയും അവളെ അവന് കാണാൻ കഴിഞ്ഞില്ല………സമർ അവളുടെ
റൂമിലേക്ക് നടന്നു………അവിടെയും അവളെ കണ്ടില്ല…….പക്ഷെ അവളുടെ ബാഗ് അവിടെ കാണാത്തത്
അവൻ ശ്രദ്ധിച്ചു……അവൾ കോളേജിലേക്ക് പോയി എന്ന് അവന് മനസ്സിലായി…….

പക്ഷെ ഇത്ര നേരത്തെ എന്തിനാ പോയത് എന്ന് അവന് മനസ്സിലായില്ല…….അവൾ തന്നെ
അകറ്റുകയാണ്…….. അവളിൽ നിന്നും……..അവൾക്ക് ഇഷ്ടമില്ല ഞാൻ കൂടെയുള്ളത്………അവന്
മനസ്സിലായി……അവനും വിഷമം വന്നു…….

അവനും പരിപാടികൾ ഒക്കെ തീർത്ത് കോളേജിലേക്ക് പോയി……..

ഷാഹി സമറിനെ ഒഴിവാക്കാൻ തുടങ്ങി…….അവനെ കാണാനോ മിണ്ടാനോ ഉള്ള ഒരു അവസരവും അവൾ
ഉണ്ടാക്കാതെ മാറി നടന്നു…..അവൾ രാവിലെ നേരത്തെ എണീറ്റ് കോളേജിലേക്ക് വരാൻ
തുടങ്ങി………കോളേജിൽ നിന്ന് അറിയാതെ അവന്റെ മുന്നിൽ ചെന്ന് പെട്ടാൽ പോലും അവൾ ഒന്നും
മിണ്ടാതെ ഒഴിഞ്ഞുമാറാൻ തുടങ്ങി………ഷാഹിയിലെ കുറുമ്പുകൾ ഒക്കെ മാഞ്ഞുതുടങ്ങി……അവളുടെ
ചിരി നഷ്ടപ്പെട്ടു……ഗായുവിനും അനുവിനും അത് മനസ്സിലായി…..അവർ പലപ്പോഴും അവളെ
ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് തിരിച്ചുവരാൻ സാധിച്ചില്ല……..അവളെ ആ
വിഷമം അലട്ടി കൊണ്ടേയിരുന്നു…….അവൾ പലപ്പോഴും അനുവിനെയും ഗായുവിനെയും പോലും കോളേജിൽ
നിന്ന് അകറ്റാൻ തുടങ്ങി………

രാത്രി വീട്ടിൽ സമർ വന്നാലും അവൾ ഒന്നും മിണ്ടില്ല……..അവന് ഫുഡ് ഉണ്ടാക്കി
വെച്ചിട്ട് അവൾ പോയി കിടക്കുകയോ പഠിക്കുകയോ ചെയ്യും…..സമർ എന്തെങ്കിലും ചോദിച്ചാൽ
പോലും അവൾ ഒരു വാക്കിൽ മറുപടി ഒതുക്കാൻ തുടങ്ങി…..

പതിയെ സമറും അവളിൽ നിന്ന് അകലാൻ തുടങ്ങി……അവൾക്ക് താനില്ലാത്തതാണ് ഇഷ്ടം ഉള്ളതെന്ന്
അവന് തോന്നി…..അവനും പിന്നെ അവളോട് ഒന്നും ചോദിക്കാനും നിന്നില്ല…….അവനും മാക്സിമം
അവളിൽ നിന്ന് അകന്നു നടക്കാൻ തുടങ്ങി…….

പക്ഷെ രണ്ടുപേർക്കും ഉള്ളിൽ സങ്കടം നിറഞ്ഞൊഴുകുകയായിരുന്നു…… അത് രണ്ടുപേരും ഉള്ളിൽ
അടക്കി വെച്ച് ഒന്നും ഇല്ലാത്തത് പോലെ പുറമെ നടക്കാൻ തുടങ്ങി…..

അവൾ അന്നും നേരത്തെ കോളേജിലെത്തി…..അവൾ പതിവ് പോലെ വെറുതെ കോളേജിനെ ചുറ്റിനടക്കാൻ
തുടങ്ങി…..കുറച്ചുനടന്നപ്പോഴാണ് അവൾ ശാന്തയെ കണ്ടത്……അവൾ ശാന്തയുടെ അടുത്തേക്ക്
ചെന്നു……

“ഗുഡ് മോർണിംഗ് ചേച്ചി……”…..അവൾ ശാന്തയോട് പറഞ്ഞു…..
ശാന്ത തിരിഞ്ഞു നോക്കി…..

“ഹാ…ഇതാര് ഷാഹികുട്ടിയോ……ഗുഡ് മോർണിംഗ്….”….ശാന്ത മറുപടി കൊടുത്തു………

“എങ്ങനെയുണ്ട് മോളെ അവിടുത്തെ താമസം…..”……ശാന്ത അവളോട് ചോദിച്ചു…….

“സുഖമാണ്….ചേച്ചി…….”…..ഷാഹി മറുപടി കൊടുത്തു…….

“നിന്റെ മുഖം കരുവാളിച്ചല്ലോ……. അവൻ നിനക്ക് ഒന്നും തിന്നാൻ തരുന്നില്ലേ……”…ശാന്ത
ചോദിച്ചു……

“അതൊക്കെയുണ്ട്……”…..ഷാഹി മറുപടി പറഞ്ഞു…..

“അവന് ഈ പെണ്ണുങ്ങളോട് അധികം സംസാരിച്ചൊന്നും ശീലമില്ല…..അതാ ഞാൻ അങ്ങനെ
ചോദിച്ചത്…..”…ശാന്ത പറഞ്ഞു…….

അത് കേട്ട് ഷാഹി ഒന്ന് ചിരിച്ചു…..

“എന്തെ……”…..ഷാഹി ചിരിക്കുന്നത് കണ്ടിട്ട് ശാന്ത ചോദിച്ചു…..

“സ്വന്തമായി കാമുകി ഉള്ള അവനാണോ പെണ്ണുങ്ങളോട് സംസാരിക്കാൻ മടി…….”…..ഷാഹി
പറഞ്ഞു……..

“കാമുകിയോ…… ആർക്ക്…..സമറിനോ……നീ അവന്റെ കാര്യം തന്നെ അല്ലെ പറയുന്നേ…….”…..ശാന്ത
ചിരിച്ചുകൊണ്ട് ചോദിച്ചു……..

“ആ……സമറിന്റെ ഒപ്പം വണ്ടിയിൽ ഒക്കെ പോകുന്നത് കാണാറുണ്ടല്ലോ…..”…..ഷാഹി പറഞ്ഞു…….

“ഓ….അത്…….അത് ആനിയാകും…..”……ശാന്ത പറഞ്ഞു……
അപ്പൊ അവളുടെ പേര് ആനിയാണല്ലേ….അവൾ മനസ്സിൽ ഓർത്തു…..അവൾക്ക് ആ പേര് എവിടെയോ
കേട്ടപ്പോലെ തോന്നി….

“ആനിയോ…..അതാരാ…..”….ഷാഹി ചോദിച്ചു….

ശാന്ത സമർ കോളേജിൽ വന്ന ദിവസത്തെ പ്രശ്നങ്ങളും തല്ലും പറഞ്ഞു……അന്ന് അവൻ
രക്ഷപ്പെടുത്തിയ പെണ്ണാണ് ആനി…….അത് കേട്ടപ്പോൾ അവൾക്ക് പ്രിൻസിപ്പൽ പറഞ്ഞ കഥ ഓർമ
വന്നു…..ആനിയെ മനസ്സിലായി……

“ഹോ….അപ്പോ അവളാണല്ലേ സമറിന്റെ കാമുകി….”…..ഷാഹി പിന്നെയും ശാന്തയോട് ചോദിച്ചു……

“ഈ പെണ്ണ് പിന്നേം……”….ശാന്ത ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി……..

(ഇനി എന്റെ വാക്കുകളിലൂടെ ആ ഫ്ലാഷ്ബാക്ക് കേൾക്കാം….അതാ കൂടുതൽ രസം…😜)

സമർ അവരെ എല്ലാവരെയും എടുത്ത് പഞ്ഞികിട്ടു….. ആംബുലൻസ് വന്ന് അവരെ എടുത്തോണ്ട്
പോയി…….

ആനി സമറിന്റെ അടുത്തേക്ക് വന്നു…..

“താങ്ക്സ്……”…..അവൾ പറഞ്ഞു…..
അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു അതിന്……

“ഞാൻ ആനി…..”….അവൾ അവന് കൈകൊടുത്തു…….

“സമർ…..”…..സമർ കൈകൊടുത്തുകൊണ്ട് പറഞ്ഞു…..

സമർ ക്ലാസ്സിലേക്ക് പോകാനായി തിരിഞ്ഞു….അവളും അവനെ അനുഗമിച്ചു…..അവനെ അവിടെ ഉള്ളവർ
എല്ലാം ഒരു ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു…..ചിലർ അവന്റെ പ്രവൃത്തിയിൽ സന്തോഷം
കൊണ്ടെങ്കിലും അവന്റെ പ്രവൃത്തിയുടെ ഭീകരത അവരെ ഞെട്ടിച്ചു….പോരാത്തതിന് അവൻ
ഒറ്റയ്ക്കാണ് അതൊക്കെ ചെയ്തത് എന്നോർത്തപ്പോൾ തന്നെ പേടിച്ചു….ചിലർ അവന്റെ
സൗന്ദര്യത്തിൽ മയങ്ങിയിരുന്നു….പ്രത്യേകിച്ച് പെണ്ണുങ്ങൾ….

സമർ ക്ലാസ്സിലേക്ക് നടന്നു….പെട്ടെന്ന് പ്യൂൺ വന്ന് അവനോട് പ്രിൻസിപ്പൽ ഓഫീസിലേക്ക്
ചെല്ലാൻ പറഞ്ഞു….അവൻ പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു……

……….സമർ ഓഫീസിലെത്തി…………

“മേ ഐ കം ഇൻ….”……സമർ ചോദിച്ചു……..

“യെസ്……..”……പ്രിൻസിപ്പൽ പറഞ്ഞു…….സമർ ഉള്ളിലേക്ക് കടന്നു….

“സമർ അലി അല്ലെ…..”….പ്രിൻസി ചോദിച്ചു……..

“അതെ………”……സമർ പറഞ്ഞു…….

“നിനക്ക് കൊഴുപ്പ് ഇത്തിരി കൂടുതൽ ആണല്ലോ……..”…പ്രിൻസി പറഞ്ഞു……

“സാധാരണ എല്ലാവരും വന്ന് ഒരു രണ്ടാമത്തെയോ മൂന്നാമത്തെയോ കൊല്ലം ആകുമ്പോൾ ആണ്
വില്ലനിസം കാട്ടുക…..നീ വന്ന് കയറിയില്ല അപ്പോഴേക്കും തുടങ്ങിയല്ലോ……..”……പ്രിൻസി
തുടർന്നു……….

സമർ അതിന് ഒന്നും മിണ്ടിയില്ല……..കൈകെട്ടി പ്രിന്സിയെ നോക്കി നിന്നു……പക്ഷെ അവന്
ദേഷ്യം കയറി തുടങ്ങിയിരുന്നു…….ഒന്നാമത് അവർക്കിട്ട് പൂശിയിട്ട് അധികനേരം
ആയിട്ടില്ലാ………അതിന്റെ ചൂട് തന്നെ ശരിക്കും മാറിയിട്ടില്ല………..അപ്പോഴാണ് ഇയാൾ
കൊണയ്ക്കാൻ വരുന്നത്…………അവൻ മിണ്ടാതെ നിന്നു………

“എന്റെ ചൊറുക്ക് നോക്കി നിൽക്കാതെ ചോദിച്ചതിന് ഉത്തരം പറ…..”…പ്രിൻസി ദേഷ്യത്തോടെ
പറഞ്ഞു…..

സമർ കൈകെട്ടിയത് താഴ്ത്തി….

“എനിക്ക് കൊഴുപ്പ് കുറച്ചു കൂടുതൽ തന്നെയാ സാറേ…..അത് ഞാൻ തന്തയ്ക്ക്
പിറന്നതുകൊണ്ടാണ്…..”……സമർ പ്രിന്സിയുടെ മുഖത്തുനോക്കി പറഞ്ഞു……

“സമർ……..”…..പ്രിൻസി അവനെ ദേഷ്യത്തോടെ വിളിച്ചു…….സമർ മിണ്ടാതെ അയാളെ നോക്കി
നിന്നു…..

“നീ ഇപ്പൊ നോവിച്ചു വിട്ടത് തിരിഞ്ഞുകൊത്തുന്ന നല്ല വിഷമുള്ള
പാമ്പുകളെയാണ്…….”…..പ്രിൻസി സമറിന് മുന്നറിയിപ്പ് നൽകി…….

“അവരുടെ വിഷം എനിക്ക് എൽക്കില്ല…….”……സമർ പറഞ്ഞു……..

പ്രിൻസി ചോദ്യഭാവത്തോടെ അവനെ നോക്കി……..

“അവരേക്കാൾ വിഷമാണ് എന്റെയുള്ളിൽ……”…….ഒരു പൈശാചികമായ ഭാവത്തോടെ സമർ പറഞ്ഞു…….
അതുകണ്ട് പ്രിൻസി ഭയന്നു……

“ഒരു കേന്ദ്രമന്ത്രി നിന്റെ രക്ഷയ്ക്ക് ഉള്ളതിന്റെ അഹങ്കാരമാണോ…..”……പ്രിൻസി
പരിഹാസത്തോടെ ചോദിച്ചു……..

“അല്ലാ…..”……സമർ മറുപടി നൽകി………

“പിന്നെ…….?…”….പ്രിൻസി തിരിച്ചു ചോദിച്ചു…….

“അതൊന്ന് തിരിച്ചു ചിന്തിച്ചാൽ മതി…….”…..ഇത്രയും പറഞ്ഞു സമർ അവിടെ നിന്ന്
ഇറങ്ങി…..
പ്രിൻസിപ്പൽ ഒരു പേടിയോടെ അവൻ പറഞ്ഞതിന്റെ പൊരുൾ ഓർത്തെടുത്തു……

സമർ ക്ലാസ്സിലേക്ക് നടന്നു…….ക്ലാസ് തുടങ്ങിയിരുന്നു……മാലിനി മിസ്സ് ക്ലാസ്സിലേക്ക്
വന്ന് സ്വയം പരിചയപ്പെടുത്തിയതിനുശേഷം ഓരോരുത്തരോടും അവരെ സ്വയം അഭിസംബോധന ചെയ്യാൻ
വേണ്ടി മുന്നിലെ മൈക്കിലേക്ക് വിളിച്ചുകൊണ്ടിരുന്നു….

ഓരോരുത്തരും അവരുടെ പേരും വിവരങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ട് ഇരുന്നു….

“മേ ഐ കം ഇൻ…..”…….സമർ തന്റെ ഗംഭീര്യമുള്ള സൗണ്ടിൽ മാലിനിയോട് ചോദിച്ചു………

“ഈ ക്ലാസ്സിലെയാണോ……”…….മാലിനി അവനോട് ചോദിച്ചു………

“യാ…….”…….അവൻ തലയാട്ടിക്കൊണ്ട് മറുപടി നൽകി…………

“ആദ്യദിവസം തന്നെ നേരത്തെയാണല്ലോ…….ഐ വാണ്ട് യൂ ടു ബി ഓൺ ടൈം ഇൻ മൈ
ക്ലാസ്……..”……..മാലിനി അവനോട് പറഞ്ഞു……..

“പ്രിൻസിപ്പൽ വിളിപ്പിച്ചിരുന്നു…..അതാ ലേറ്റ് ആയത്……..”……സമർ പറഞ്ഞു………

“ഓക്കേ…..കം ആൻഡ് ടേക്ക് യുവർ സീറ്റ്…….”…….മാലിനി അവന് അകത്തേക്ക് വരാൻ നിർദ്ദേശം
കൊടുത്തു……
സമർ അകത്തേക്ക് വന്നു…..അവിടെയുള്ളവരിൽ ഭൂരിഭാഗം ആളുകൾക്കും അവനെ
അറിയാമായിരുന്നു……എല്ലാവരും അവനെ പേടിയോടെ നോക്കി………പക്ഷെ അവന്റെ സൗന്ദര്യം
ആസ്വദിക്കാനും ചിലർ അവിടെയുണ്ടായിരുന്നു…..

സമർ വിദ്യാർത്ഥികളുടെ ഇടയിലേക്ക് നടന്നു…….അവരുടെ ഇടയിൽ അവൻ ആനിയെ കണ്ടു……..അവൾ
അവനെ നോക്കി പുഞ്ചിരിച്ചു……..അവനും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു…….

അവൻ ഒരു സീറ്റിനായി പരതി…..പക്ഷെ അവനെ കാണുന്നവർ ഒന്നും നീങ്ങികൊടുക്കാൻ
നിന്നില്ല……നാലാമത്തെ വരിയിൽ എത്തിയപ്പോൾ ഒരാൾ അവന് പെട്ടെന്ന് സ്ഥലം
കൊടുത്തു…..നീങ്ങിയിരുന്ന് സമറിന് സ്ഥലം കൊടുത്തു……സമർ അവിടെ ഇരുന്നു…….

“ഹായ്….. ഞാൻ കാർത്തി…..”…….സ്ഥലം കൊടുത്തവൻ സമറിന് കൈനീട്ടിക്കൊണ്ട് പറഞ്ഞു……

“സമർ……”…..ഷേക്ക് ഹാൻഡ് സ്വീകരിച്ചിട്ട് പറഞ്ഞു…….

കാർത്തിയുടെ അപ്പുറത്ത് ഇരുന്നവനും സമറിന് നേരെ കൈനീട്ടി……

“ജോണി……”…….അവൻ പേര് വെളിപ്പെടുത്തി………

“സമർ………”…..സമർ കൈകൊടുത്തിട്ട് പറഞ്ഞു……

“യു ഡിഡ് എ ഗ്രേറ്റ് വർക്ക്…….(നീ ഇന്ന് ചെയ്തത് വലിയൊരു കാര്യമാണ്…)……”……..കാർത്തി
എന്നോട് പറഞ്ഞു…….
ഞാൻ അതിനൊരു പുഞ്ചിരി സമ്മാനിച്ചു……..

“അടിച്ചവന്മാരുടെ അണ്ഡം കലക്കിയല്ലേ………”……ജോണിയും എന്നെ സപ്പോർട്ട് ചെയ്ത്
പറഞ്ഞു………

അവന്റെ ആ ഡയലോഗ് കേട്ട് എനിക്ക് ചിരി വന്നു……

“നെക്സ്റ്റ്……..”……മാലിനി മിസ്സിന്റെ ശബ്ദം ഞങ്ങളിലേക്ക് വന്നു…….ആനിയായിരുന്നു
അടുത്തത് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്…….അവൾ മുന്നിലേക്ക് നടന്നു…..മൈക്ക്
പോയിന്റിൽ എത്തി…….

“ഹലോ…. ഞാൻ ആനി…….കേരളത്തിലാണ് വീട്…..എറണാകുളം……പഠിച്ചതൊക്കെ കേരളത്തിൽ ആണ്……
ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത്….പപ്പ ബിസിനസ്മാൻ ആണ്….. മമ്മ
വീട്ടമ്മയും…….താങ്ക്യൂ……”…..അവൾ സീറ്റിൽ വന്നിരുന്നു……..

ഓരോരുത്തരായി പോയിക്കൊണ്ടിരുന്നു…..അവരെ കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു…….

“ഞാൻ ജോണി………കോട്ടയം ആണ് വീട്……..പപ്പ പ്ലാന്റർ ആണ്…….. മമ്മ
അധ്യാപികയും…….”…….ജോണി പറഞ്ഞിട്ട് വന്നിരുന്നു…….

“ഹായ്….ഞാൻ കാർത്തി……തൃശൂർ ആണ് സ്ഥലം……അച്ഛന് ചെറിയൊരു കടയുണ്ട് അമ്മ
വീട്ടമ്മയും…….”…….കാർത്തിയും പറഞ്ഞിട്ട് വന്നിരുന്നു……

അടുത്തത് സമറിന്റെ ഊഴം…….സമർ എണീറ്റു….. എല്ലാവരും അവനെ നോക്കി……..ചിലർ
പേടിയോടെ……..ചിലർ ആരാധനയോടെ………ആരും ഒരു ഒച്ചയും ഉണ്ടാക്കിയില്ല……..നിശബ്ദത അവിടെ
നിറഞ്ഞു നിന്നു…….സമർ മൈക്ക് പോയിന്റിലേക് നടന്ന് എത്തുന്നത് വരെ…….സമർ മൈക്
പോയിന്റിലെത്തി……എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു………എല്ലാവരും ആ ചിരിയിൽ
അലിഞ്ഞു വീണു……..അവരിലെ പേടിയൊക്കെ കുറഞ്ഞു…….

The peasant man speaking from the rostrum. Businessman or speaker speech. Rector
in the classroom.

“ഹായ് ഗയ്സ്……ഐയാം സമർ……..”……സമർ അവന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ പറഞ്ഞു……..ആ
വാക്കുകൾ അവരിൽ മുഴങ്ങി കേട്ടു……

“ഓഹ്……..അപ്പൊ നീയാണല്ലേ സമർ………”…….മാലിനി ഇടയിൽ കയറി പറഞ്ഞു…….

സമർ അതെയെന്ന് തലകുലുക്കി……….

“നീയല്ലേ അർജുനെയും ഗ്യാങ്ങിനെയും തല്ലിയത്…….”…….മാലിനി ചോദിച്ചു…….

സമർ അതെയെന്ന് തലകുലുക്കി………

“നിനക്കെന്താ പേടിയില്ലേ…… അവരൊക്കെ ആരാണെന്നാ നിന്റെ വിചാരം…….”……മാലിനി സമറിനോട്
ചോദിച്ചു…….
സമർ അതിനൊന്നും മറുപടി പറഞ്ഞില്ല…..

“ഡാ……അവരൊക്കെ വിചാരിച്ചാൽ നിന്നെ നാളെത്തന്നെ ഇവിടെ കൊന്ന് കെട്ടി
തൂക്കും…….”…..മാലിനി പറഞ്ഞു……

അത് കേട്ടപ്പോൾ സമർ ഒന്ന് ചിരിച്ചു…….

“നീയെന്താ ചിരിക്കുന്നെ……”…..മാലിനി ചോദിച്ചു…….

“ഒന്നുമില്ല………”…..സമർ പറഞ്ഞു……..

“നീ പറ……. ഞാൻ എന്താ ചിരിക്കാൻ വേണ്ടി പറഞ്ഞത് എന്നൊന്ന് അറിയണമല്ലോ……..”…..മാലിനി
അവനോട് കൊമ്പുകോർക്കാൻ തന്നെ തീരുമാനിച്ചു…….

“ടീച്ചർ ചോദിച്ചില്ലേ…….പേടിയെക്കുറിച്ച്…….”…..സമർ പറഞ്ഞു……..

മാലിനി അതെയെന്ന് തലയാട്ടി……..

“എനിക്ക് പേടിയുണ്ട്……… നല്ലപോലെ പേടിയുണ്ട്………… ഒരു തെറ്റ് ചെയ്യുമ്പോൾ……..എന്റെ
കണ്മുന്നിൽ വെച്ച് ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്
തടുക്കാതിരിക്കുമ്പോൾ……..എനിക്ക് പേടിയുണ്ട്……. നല്ല പേടിയുണ്ട്……..”……….സമർ
പറഞ്ഞു……..
മാലിനി അത് കേട്ടു…… അതിലെ സത്യം അവൾ ഉൾക്കൊണ്ടു പക്ഷെ യാഥാർഥ്യം………

“നീ പറഞ്ഞതൊക്കെ ശരിയാ……..പക്ഷെ അവന്മാരുടെ തന്തമാർ ആരാണെന്നാ വിചാരം…….പൈസകൊണ്ട്
അമ്മാനമാടുന്നവരാ…….സമൂഹത്തിൽ വലിയ പവർ ഉള്ളവരാ……… നിന്നെ അവർ കൊന്ന്
കഴുവേറ്റും…..”…..മാലിനി അവന് വാണിംഗ് കൊടുത്തു……..

“ഈ കാര്യം പറഞ്ഞു അവന്മാരുടെ തന്തമാർ വന്നാൽ അവരെയും തല്ലും…….”………സമറിലെ വില്ലനിസം
ഓൺ ആയി…….
അവൻ പറഞ്ഞത് കേട്ട് മാലിനിയും പിള്ളേരും അന്തം വിട്ടു നിന്നു…..

“നിനക്ക് ഭ്രാന്താണോ……മരണമാണ് നിന്റെ മുന്നിൽ തത്തിക്കളിക്കുന്നത്…….”……മാലിനി
പറഞ്ഞു……

“മാം………മാം പറഞ്ഞതുപോലെ ഞാൻ അവരെ ഒന്നും ചെയ്യാതെ ആ പെണ്ണിനെ അവരുടെ കയ്യിലേക്ക്
വിട്ടുകൊടുത്തിട്ട് എന്റെ രക്ഷ മാത്രം നോക്കി പോന്നിരുന്നുവെങ്കിൽ ഈ ജന്മം പിന്നെ
എനിക്ക് ഉറക്കം കിട്ടില്ല……അവളുടെ മുഖത്തു നോക്കാൻ പറ്റില്ല……….ഞാൻ ഒരു ആണാണെന്ന്
പറയുന്നതിൽ അർത്ഥമില്ലാതാകും………. അവളുടെ മുഖത്തുള്ള ആ പുഞ്ചിരിയും
സന്തോഷവുമുണ്ടല്ലോ അതുപോലും എനിക്ക് പിന്നെ കാണാൻ പറ്റില്ല……”……സമർ ആനിയുടെ
പുഞ്ചിരിയൂറുന്ന മുഖം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു………..

“ഇതൊന്നും ഇപ്പൊ നമുക്ക് വലിയ കാര്യം ആയി തോന്നില്ല………പക്ഷെ ഒരുനാൾ സ്വന്തം
മക്കൾക്കോ സഹോദരിക്കോ കൂട്ടുകാരിക്കോ അല്ലെങ്കി നമുക്ക് നല്ല പരിചയമുള്ളവർക്കോ
സംഭവിച്ചു നോക്കണം………അപ്പോൾ മനസ്സിലാകും ഇത് എത്ര പെയിൻഫുൾ ആണെന്ന്…………അതുവരെ
നിങ്ങൾ ഇങ്ങനെ അവരുടെ പണത്തെയും സമൂഹത്തിലെ ബന്ധങ്ങളെയും പേടിച്ചു ഒഴിഞ്ഞുമാറും
എതിർക്കുന്നവരെ ഇങ്ങനെ പേടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും……..ഞാൻ അങ്ങനെ
അല്ലാ………….”……..സമർ പറഞ്ഞു……..അവന്റെ ഓരോ വാക്കുകളും അവിടെയുള്ളവരുടെ കാതിൽ
ഇടിമുഴക്കം പോലെ വന്നുവീണു………എല്ലാവരും കയ്യടിച്ചു………..അവനെ സപ്പോർട്ട് ചെയ്തു………

മാലിനിക്ക് ഒരു വാക്ക് പോലും തിരിച്ചുപറയാൻ കിട്ടിയില്ല……….

സമർ മാലിനിക്ക് നേരെ തിരിഞ്ഞു……

“You may find me inappropriate…..But one day you will find,i was the right
one………(നിങ്ങളുടെ കാഴ്ച്ചയിൽ ഞാനിപ്പോൾ ശരിയല്ലായിരിക്കും പക്ഷെ ഒരുനാൾ നിങ്ങൾ
മനസ്സിലാക്കും ഞാനായിരുന്നു ശരിയായിരുന്നവൻ..)……..”…….സമർ പറഞ്ഞു……….

സമർ വിദ്യാർത്ഥികളുടെ നേരെ തിരിഞ്ഞു………..

“ഇനിയിപ്പോ എന്നെക്കുറിച്ചു പറയണമെന്ന് തോന്നുന്നില്ല……ദിസ് ഈസ് മി…..(ഇതാണ്
ഞാൻ…)…..”………സമർ അവരോട് പറഞ്ഞു………..

സമർ തന്റെ സീറ്റിൽ വന്നിരുന്നു…….അവനെക്കുറിച്ചുള്ള എല്ലാവരുടെയും കാഴ്ചപ്പാടും
അതോടെ മാറിയിരുന്നു……..

അതിന് ശേഷം സമറും കാർത്തിയും ജോണിയും പിന്നെ ആനിയും നല്ല കട്ട സുഹൃത്തുക്കൾ
ആയി……അവർ ഒരു ഗ്യാങ് ആയി…….അവർ എപ്പോഴും ഒപ്പമേ കാണൂ………….

ഈ കോളേജിൽ ആനി മാത്രമേ അവന്റെ ബൈക്കിന് പിന്നിൽ കയറിയിട്ടുള്ളൂ……പിന്നെ നീയാണ്
കയറുന്നത്………

ആനിക്ക് സമറിനോട് ഒരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു…….അവൾ ഇത് ഒരുനാൾ സമറിനെ
അറിയിച്ചു….. പക്ഷെ അവന് ഒരു നല്ല ഫ്രണ്ട് ആയി തുടരാനെ താല്പര്യം
ഉണ്ടായിരുന്നുള്ളു……….

“നമുക്ക് നല്ല ഫ്രണ്ട് ആവാം ആനി………ജീവിതകാലം മുഴുവൻ……..എനിക്ക് നിന്നെ പ്രണയിക്കാൻ
ഒരിക്കലും സാധിക്കില്ല………അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്……..അത് ഒരുനാൾ നീ
മനസ്സിലാക്കും………സൊ പ്ലീസ്……..”……..സമർ ആനിയോട് പറഞ്ഞു……….

“ഓക്കേ ഡാ………എനിക്ക് നിന്നെ മനസ്സിലാകും…….പപ്പ കല്യാണത്തെ കുറിച്ച് ഒന്ന് എന്നോട്
സൂചിപ്പിച്ചു…….ഇപ്പൊ തന്നെ വേണം എന്നൊന്നുമല്ല പക്ഷെ മനസ്സിൽ ആരേലും ഉണ്ടോ
എന്നറിയാൻ……..നിനക്ക് തന്നെ അറിയില്ലേ പപ്പയും ഞാനും നല്ല സുഹൃത്തുക്കൾ
ആണെന്ന്…….ഞാൻ ഈ പ്രണയം,കാമുകൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു……….നിന്റെ
അടുത്ത് ഞാൻ ഭയങ്കര ഹാപ്പി ആണ്…… എപ്പോഴും കംഫർട്ട് ആണ്…….അത് ലൈഫ് മൊത്തം ഉണ്ടേൽ
സൂപ്പറായേനെ……..അതാ പെട്ടെന്ന് നിന്നോട് ചോദിച്ചത്………..പിന്നെ നിന്നോട് എനിക്ക്
എന്ത് വേണേലും ചോദിക്കാമല്ലോ………യു ആർ മൈ ബെസ്റ്റ് ഫ്രണ്ട്……..സൊ ചോദിച്ചു…….”…….ആനി
പറഞ്ഞു………

“നിനക്ക് താല്പര്യം ഇല്ലേൽ വേണ്ടാ……..നീ എനിക്ക് എന്നും ഒരു ബെസ്റ്റ് ഫ്രണ്ട്
ആയിട്ടുണ്ടല്ലോ……….അതുമതി……..”……….ആനി പറഞ്ഞു……..

“എന്നും ഉണ്ടാകും……..”……സമർ പറഞ്ഞു…….

ആനി അവനെ കെട്ടിപ്പിടിച്ചു……..

“അങ്ങനെ അല്ലെങ്കിൽ കൊല്ലും ഞാൻ…….”…….ആനി അവനോട് പറഞ്ഞു……..
സമർ അതുകേട്ട് ചിരിച്ചു………

പിന്നീട്‌ ആനിയും സമറും ബെസ്റ്റ് ഫ്രണ്ട്സ് ആയി തുടർന്നു……..

ഇതിനിടയിൽ കാർത്തിക്ക് ആനിയോട് ഒരു ഇഷ്ടം മൊട്ടിട്ടു……..കാർത്തി അത് സമറിനോട്
പറഞ്ഞു……..ജോണിയും അവനെ സപ്പോർട്ട് ചെയ്തു……….സമർ അത് ആനിയെ അറിയിച്ചു……..ആനിക്കും
എതിരഭിപ്രായം ഒന്നുമില്ലായിരുന്നു……കാർത്തി ഒരു പാവം ആയിരുന്നു……..നല്ലവൻ…….അവന്റെ
കുടുംബം സാമ്പത്തികമായി കുറച്ചു പിന്നോട്ടായിരുന്നുവെങ്കിലും നല്ല കുടുംബം
ആയിരുന്നു……ആനിക്ക് കാർത്തിയെ കുറിച്ച് നന്നായി അറിയാമായിരുന്നു………അവളും ഓക്കേ
പറഞ്ഞു……..അവർ പ്രണയിച്ചു തുടങ്ങി……കട്ടസപ്പോർട്ടായി സമറും ജോണിയും……..ആനിയുടെ
വീട്ടിൽ ഇനിയും പറഞ്ഞിട്ടില്ലെങ്കിലും കാർത്തി വീട്ടിൽ കാര്യം അവതരിപ്പിച്ചു സമ്മതം
നേടിയെടുത്തു……….

ശാന്ത ഷാഹിയോട് ഇത്രയും പറഞ്ഞു…….ഷാഹി ഒരു വിങ്ങലോടെ അത് കേട്ട് നിന്നു…….. കാര്യം
അറിയാതെ ആ പാവത്തെ താൻ എത്ര വിഷമിപ്പിച്ചു…….എത്ര അകറ്റി……അവളിൽ സങ്കടം ഒഴുകി
വന്നു……..

“കുറച്ചുദിവസം മുൻപ് ആനിയുടെ പിറന്നാൾ ആയിരുന്നു…….അന്നായിരിക്കും മോൾ അവരെ
കണ്ടത്……….കാർത്തി പനിപിടിച്ചു ഹോസ്പിറ്റലിൽ ആയിരുന്നു………അവിടെ നിന്ന് കാർത്തിയെ
പൊക്കിയിട്ട് അവർ ഒരു ഹോട്ടലിൽ പോയി പിറന്നാളാഘോഷം നടത്തി……..അന്ന് തന്നെ ആകും മോൾ
അവരെ കണ്ടത്……..സമറാണ് ആനിയെ അങ്ങോട്ട് കൊണ്ടുപോയത്……ശരിയാ…….”……ശാന്ത
പറഞ്ഞു………ഷാഹി അത് കേട്ടിരുന്നു…….

അവൾക്ക് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു…..അവൾ ശാന്തയുടെ അടുത്ത് നിന്ന്
പോന്നു……..

“ചേച്ചി ഞാൻ പോട്ടെ…….”…..ഷാഹി ശാന്തയോട് പറഞ്ഞു……അതുപറഞ്ഞപ്പോൾ അവളിൽ നിന്ന്
നഷ്ടപ്പെട്ട ഉന്മേഷവും സന്തോഷവും തിരിച്ചുവന്നത് ശാന്ത ശ്രദ്ധിച്ചു……ഷാഹി പോന്നു……

“കള്ളകാന്താരി…….ഒരു പെണ്ണ് ഇടയിൽ വന്നപ്പോഴേക്കും അവളുടെ ഒരു ദേഷ്യവും അസൂയയും
കണ്ടില്ലേ……”…..ശാന്ത ചിരിച്ചുകൊണ്ട് ആലോചിച്ചു…….

ഷാഹി ഓരോന്ന് ചിന്തിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു……ഞാൻ എന്തൊക്കെയാ ഇത്രയും
ദിവസം കാട്ടിക്കൂട്ടിയത്…..അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി…….കാര്യം അറിയാതെ
എന്തൊക്കെ കരുതികൂട്ടി……എന്തൊക്കെ പ്രവർത്തിച്ചു……….എന്തോ ഒന്ന് കണ്ടപാടെ അവനെ ഞാൻ
വെറുതെ സംശയിച്ചു…….അവനെ അവൾക്ക് വിട്ടുകൊടുത്തു…….എന്തൊക്കെ……..അവന് എത്ര
വേദനിച്ചുകാണും…… ഞാൻ അകറ്റിയപ്പോൾ…….പാവം…….

അവൾക്ക് അവനെ കാണാൻ തോന്നി……അവൾ അവനെ കുറെ നോക്കി നടന്നു……പക്ഷെ അവൾക്ക് അവനെ
കണ്ടുകിട്ടിയില്ല……..അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചു…..അവൾ
ക്ലാസ്സിലേക്ക് കയറി………

ഷാഹിയിൽ പഴയ ഒരു എനർജി വന്നത് അനുവും ഗായുവും ശ്രദ്ധിച്ചു….പക്ഷെ അവർ അവളോട് ഒന്നും
ചോദിക്കാൻ പോയില്ല……….അവളിൽ കള്ളച്ചിരി ഒക്കെ തിരിച്ചുവന്നിരുന്നു……അതുകണ്ട് അനുവും
ഗായുവും പരസ്പരം നോക്കി ചിരിച്ചു…….

ഷാഹി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു……ഒരുഭാഗത്ത് ഇച്ചിരി സങ്കടം
ഉണ്ടായിരുന്നുവെങ്കിൽ കൂടി………അവൾക്ക് സമറിനെ തിരിച്ചുകിട്ടിയ സന്തോഷം
ആയിരുന്നു……..അവൻ വേറെ പെണ്ണിനെ സ്നേഹിക്കുന്നു എന്ന തോന്നൽ അവളെ ആകെ
തളർത്തിയിരുന്നു………ഇപ്പോൾ അവൾ അതിൽ നിന്ന് അവൾക്ക് ആശ്വാസം കിട്ടി……..പക്ഷെ അവനെ
അകറ്റിയത്……അവനെ വേദനിപ്പിച്ചത് അവളിൽ ഒരു വിങ്ങലായി നിന്നു…..

എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടിയെ……. അവനെ കേക്ക് മണത്തപ്പോൾ അവൾ
തേച്ചതാണെന്ന്……. അവൾ സമറിന്റെ ശരീരത്തിൽ കൈവെച്ചു…….ഐഷ്…….അവൾക്ക് തന്നെ അവളോട്
വെറുപ്പും പുച്ഛവും തോന്നി………ഇന്ന് എല്ലാം പരിഹാരമാക്കണം…..അവൾ തീരുമാനിച്ചു…….

അവൾക്ക് സമറിനെ കാണാൻ കൊതിയായി…….പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല……..അവൾ
ഇന്റർവെൽ ന് പുറത്തിറങ്ങിയപ്പോയൊക്കെ അവനെ കാണാൻ വേണ്ടി സീനിയർ ബാച്ചിന്റെ ഏരിയ
യിലൂടെ ചുറ്റി നടന്നു…….പക്ഷെ അവനെ കാണാൻ മാത്രം അവൾക്ക് സാധിച്ചില്ല…….അവൾ
നിരാശയായി……..

“എന്താടി……..”…….സീനിയേഴ്സ് ന്റെ ഏരിയ മുഴുവൻ ചുറ്റിയടിച്ചുവന്ന ഷാഹിയോട് അനു
ചോദിച്ചു………

“ഒന്നുമില്ല………”……എന്ന് പറഞ്ഞു ഞാൻ ചുമൽകൂച്ചി…….

“നിനക്കെന്താ ഇന്ന് പെട്ടെന്നൊരു ഇളക്കം……….”…..ഗായു എന്നോട് ചോദിച്ചു…………

“എനിക്ക് എന്ത് ഇളക്കം………”…..എന്ന് പറഞ്ഞിട്ട് ഒരു റൌണ്ട് അവർക്ക് നടന്നുകാണിച്ചു
കൊടുത്തു………

“ഒരു കുഴപ്പവുമില്ലല്ലോ……ഞാൻ സ്റ്റഡി ആണല്ലോ………..”…എന്ന് അവരോട് പറഞ്ഞിട്ട് ഞാൻ
നൈസായി അവിടെനിന്ന് സ്കൂട്ടായി……..

അനുവും ഗായുവും എന്റെ കാട്ടിക്കൂട്ടൽ കണ്ട് പരസ്പരം ചിരിച്ചു………ഞാൻ പിന്നേം പഴയപോലെ
ആയി തുടങ്ങിയതിൽ അവർ ഹാപ്പിയായി……….

പക്ഷെ സമറിനെ കാണാൻ പറ്റാത്തതിന്റെ നിരാശ എന്നുള്ളിൽ നിറഞ്ഞു വന്നു…….ടീച്ചർ
ക്ലാസ്സിലേക്ക് കയറി വന്നു ക്ലാസ്സെടുക്കാൻ തുടങ്ങി……. ഈ കുരുപ്പോള് ബെൽ അടിക്കാൻ
നോക്കി ഇരിക്കാണെന്ന് തോന്നുന്നു……..ബോറൻ ക്ലാസ്…….ഞാൻ ഒരുവിധത്തിൽ ഉറക്കം വരാതെ
പിടിച്ചു നിന്നു……….എങ്ങനെ ഉറക്കം വരാൻ……മുഴുവൻ അവനെ കുറിച്ചുള്ള
ചിന്തകളല്ലേ……എന്റെ രാജകുമാരന്റെ……..സാധാരണ സിനിമകളിലെ പോലെ ഒരു ഡ്യൂയറ്റ് സോങ്
ഒക്കെ ലൈഫിൽ ചെയ്യാൻ പറ്റിയിരുന്നുവെങ്കിൽ എന്ന് ഞാൻ
ആലോചിച്ചുപോയി…..എവിടുന്ന്………ഓരോന്ന് ആലോചിച്ചു ഒടുവിൽ ഉച്ചയാക്കി ഞാൻ……

ഫുഡ് കഴിക്കാൻ വേണ്ടി കൈ കഴുകാൻ പോയപ്പോളും ഞാൻ അവനെ പോണസ്ഥലം മുഴുവൻ നാലുവഴിക്ക്
നോക്കി……..പക്ഷെ നിരാശയായിരുന്നു ഫലം……..തേങ്ങ…..അല്ലെങ്കിൽ അവനെ കാണാൻ
ആഗ്രഹിക്കുമ്പോ ഒരു തവണ പോലും കാണാൻ കിട്ടില്ല……ഒഴിഞ്ഞുമാറി നടന്നപ്പോ എവിടെ
നോക്കിയാലും അവനായിരുന്നു…….ഇത് എന്ത് കോപ്പിലെ പരിപാടിയാ മാഷെ……..ഞാൻ പടച്ചോനോട്
ചോദിച്ചു……..അവിടെ നിന്നും നോ റിപ്ലൈ……

അനുവിനോടും ഗായുവിനോടും കത്തി അടിച്ചുകൊണ്ട് ഫുഡ് അടിക്കാൻ
തുടങ്ങി………കുറച്ചുദിവസത്തിന് ശേഷം എന്റെ സ്പീക്കർ ന് ശബ്ദം വന്നത് അവർ
ശ്രദ്ധിച്ചിരുന്നു……..ഞാൻ പിന്നെ അവര് അതിനെക്കുറിച്ചു ചോദിക്കുമോ എന്നൊന്നും ഞാൻ
ചിന്തിക്കാൻ പോയില്ല……കുറച്ചുദിവസത്തെ ക്ഷീണം അവിടെ തീർത്തു……..അനു കൊണ്ടുവന്ന ബീഫ്
കയ്യിട്ടെടുത്ത് ഒരു വഴിക്കായി……..കുറച്ചു ദിവസത്തിന് ശേഷം ഫുഡ് നന്നായി
കഴിച്ചു……..നല്ലൊരു ഏമ്പക്കം വിട്ട് എണീറ്റു……….

പിന്നെ പാത്രമെടുത്ത് കഴുകാൻ പോയി…….ഇതിന് ഒക്കെ സ്വയം വൃത്തിയായിരുന്നുവെങ്കിൽ
എത്ര ആശ്വാസമായേനെ……..ഹോ…….ഇന്നും അവിടെ ഒരു നിര ഉണ്ട്…..ഇത് എപ്പോ കഴുകി തീരുമോ
ആവോ………..അങ്ങനെ ഒടുവിൽ അവിടെ ഗുസ്തി പിടിച്ചു പാത്രമൊക്കെ കഴുകി തിരികെ
ക്ലാസ്സിലേക്ക് നടന്നു…….

ക്ലാസ്സെത്താനായപ്പോൾ കണ്ണിന്റെ ദിശ വെറുതെ ഒന്ന് പുറത്തേക്ക് വിട്ടതാ……ദാ
നിൽക്കുന്നു സമർ അവിടെ……ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി….അവനാണോ എന്ന്
ഉറപ്പിക്കാൻ……അവൻ തന്നെ…….ഞാൻ പാത്രവും കൊണ്ട് ക്ലാസ്സിലേക്ക് ഓടി………പാത്രം ബാഗിൽ
വെക്കാനൊന്നും നിന്നില്ല……ബെഞ്ചിൽ വെച്ച് തിരിഞ്ഞു അതേപോലെ തിരിച്ചു ഓടി……..അനുവും
ഗായുവും എന്റെ ഓട്ടം കണ്ട് ബ്ലിംഗസ്യാ എന്ന മട്ടിൽ വായും പൊളിച്ചു നിന്നു……ഞാൻ
പോണപൊക്കിൽ അവരോട് വാ പൂട്ടാൻ ആക്ഷൻ ഇട്ടിട്ട് ഓടി……..

ക്ലാസിന് പുറത്തേക്ക് ഓടി എത്തിയപ്പോൾ ദേ പിന്നേം അവൻ മിസ്സിങ്…….. ഞാൻ കണ്ണുകൊണ്ട്
ഒന്നുകൂടി സൂക്ഷ്മമായി സ്കാൻ ചെയ്തു……അതാ അവൻ സ്റ്റെപ്പിൽ ഇരിക്കുന്നു………ഞാൻ
സമറിന്റെ അടുത്തേക്ക് ഓടി…….അവൻ അവിടെ സ്റ്റെപ്പിൽ അതാ പുകയും വലിച്ചു
ഇരിക്കുന്നു……..
ഈ പരിപാടി ഒക്കെ
എപ്പോളാ തുടങ്ങിയെ……….ഞാൻ അവന്റെ അടുത്തേക്ക് വെച്ച് പിടിച്ചു……..ഞാൻ ഓടിവരുന്നത്
കണ്ടതും അവൻ സിഗരറ്റ് ദൂരെ കളഞ്ഞു…….ഞാൻ അവന്റെ അടുത്തെത്തി……..

അവൻ ഇരുന്നിടത്തിൽ നിന്ന് എണീറ്റു…… ഞാൻ അവന്റെ അടുത്ത് നിന്നു…… ഓടിയതിന്റെ
കിതപ്പ് ചെറുതായി രണ്ടുമൂന്ന് ശ്വാസം എടുത്ത് കളഞ്ഞു…..സമർ എന്താണ് എന്തുപറ്റി
എന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു…….ഞാൻ അവന്റെ മുഖത്തേക്ക് നോക്കി……..

ഞാൻ അവനോട് കാണിച്ചത് എന്റെ കണ്മുന്നിൽ ഓടി വന്നു…….അകറ്റി
നിർത്തിയത്………ഒഴിഞ്ഞുമാറി നടന്നത്…….തെറ്റിദ്ധരിച്ചത്……വാക്കുകൾ കൊണ്ട്
വേദനിപ്പിച്ചത്………എല്ലാം കണ്മുന്നിൽ വന്നു………..

ഞാൻ അവന്റെ ഇടത്തെ സൈഡിലൂടെ അവന്റെ നെഞ്ചിലേക്ക് വീണു………അവനെ ഇറുകെ
കെട്ടിപ്പിടിച്ചു……..
“……….സോറി………”……ഞാൻ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പറഞ്ഞു……..ഞാൻ എന്റെ ഏറ്റവും
സുരക്ഷിതമായ സ്ഥലത്ത് തലവെച്ചു നിന്നു……. രണ്ടുമൂന്ന് കണ്ണുനീർ കണ്ണിൽ നിന്നും വീണ്
അവിടെ നനച്ചു…….ആ കൈകൾ എന്നെ തലോടി…….ഞാൻ അവിടെ തന്നെ പറ്റിച്ചേർന്ന് നിന്നു……

“സാരമില്ല…….”…..അവൻ പറഞ്ഞു…….

“നീ മാറ്…. എല്ലാവരും നോക്കുന്നു…….”……സമർ പറഞ്ഞു…….
അപ്പോഴാണ് ഞാൻ ആ കാര്യത്തെ കുറിച്ച് ബോധവാനായത്…….അവനെ കണ്ടപ്പോൾ എനിക്ക് വേറെ
ഒന്നും ചെയ്യാൻ തോന്നിയില്ല…….എന്നുള്ളിൽ കുറ്റബോധവും സങ്കടവും
നിറഞ്ഞുനിന്നിരുന്നു……… എനിക്ക് അങ്ങനെയല്ലാതെ അവനോട് മാപ്പ് ചോദിക്കാൻ
തോന്നിയില്ല…..അതാ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്…….അവനെ കെട്ടിപ്പിടിച്ചത്………

ഞാൻ പെട്ടെന്ന് അവനിൽ നിന്നും മാറി…….ചുറ്റും നോക്കി……ചിലർ ഞങ്ങളെ
നോക്കുന്നുണ്ടായിരുന്നു……..ഞാൻ ചെറിയ നാണത്തോടെ സമറിനെ നോക്കി……..അവൻ എന്നെ നോക്കി
പുഞ്ചിരിച്ചു………എനിക്ക് സന്തോഷമായി…….ഇത്രയും വേദനിപ്പിച്ച എന്നോട് അവൻ മിണ്ടുമോ
എന്നൊരു പേടി എനിക്കുണ്ടായിരുന്നു…….അത് ഇപ്പൊ മാറി…..ഞാൻ ഡബിൾ ഹാപ്പി……..

ഞാൻ സമറിന്റെ അടുത്ത് നിന്നു…. മൂന്നു പേർ ഞങ്ങളുടെ അടുത്തേക്ക് വന്നു…..അതിൽ
ആനിയുമുണ്ടായിരുന്നു…….. എനിക്ക് അവളെ മനസ്സിലായി………

“ഹേയ് മച്ചാ……..”…….അതിൽ ഒരാൾ സമറിനോട് പറഞ്ഞു…….

“ഹാ…..”……..സമർ മറുപടി കൊടുത്തു……

“ഇതാരാ മോനെ……ചുറ്റിക്കളി വല്ലതുമാണോ….”…..ഞാൻ അടുത്ത് നിൽക്കുന്നത് കണ്ടിട്ട്
എന്നെ ചൂണ്ടിക്കൊണ്ട് അവൾ സമറിനോട് കൃത്രിമ ദേഷ്യം ഇട്ടുകൊണ്ട് ചോദിച്ചു…..

“ഇത് ഞാൻ പറഞ്ഞില്ലേ……ഷാഹി…….”……എന്നെ അവർക്ക് സമർ പരിചയപ്പെടുത്തി കൊടുത്തു…….

“ഷാഹി……ഇത് ജോണി…….പിന്നെ ഇത് കാർത്തി…..പിന്നെ ഇതെന്റെ കാന്താരി ആനി……ഇവർ എന്റെ
ഇവിടുത്തെ കട്ട കമ്പനീസ് ആണ്……..”……..അവരെ എനിക്ക് സമർ പരിചയപ്പെടുത്തി തന്നു…..
അവരെ എനിക്ക് ശാന്തയുടെ വാക്കുകളിലൂടെ നേരത്തെ അറിയാമായിരുന്നെങ്കിലും നേരിട്ട്
ആനിയെ മാത്രം കണ്ടിട്ടുള്ളായിരുന്നു…….. ഇപ്പോ അതും ആയി……അവർ എനിക്ക് ഷേക്ക് ഹാൻഡ്
തന്നു….ഞാൻ തിരിച്ചും കൊടുത്തു…………

“എന്നിട്ട് ഷാഹി റാഗിങ്ങ് ഒക്കെ കിട്ടിയോ………”…..ആനിയെന്നോട് കളിയായി ചോദിച്ചു…..

“ചെറുതായി…….”…..ഞാൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു……..അവർ അതുകണ്ട് ചിരിച്ചു……

അവർ എന്നോട് ഓരോ വിശേഷങ്ങൾ ചോദിച്ചു…..ഞാൻ അതിന് മറുപടി കൊടുത്തു……ഞങ്ങൾ നല്ല
ഫ്രണ്ട്‌സായി……

അനുവും ഗായുവും അങ്ങോട്ട് വന്നു…….ഞാൻ അവരെ അവർക്ക് പരിചയപ്പെടുത്തികൊടുത്തു……..

“ഇത് അനു…… പിന്നെ ഇത് ഗായു…….അല്ല ഗായത്രി……..എന്റെ ഫ്രണ്ട്സ് ആണ്……”…..ഞാൻ
അവർക്ക് അവരെ പരിചയപ്പെടുത്തി കൊടുത്തു……അവരും പരസ്പരം പരിചയപ്പെട്ടു………

ഒരു കാര്യമുണ്ടേ എന്ന് പറഞ്ഞുകൊണ്ട് അനുവും ഗായുവും കൂടി എന്നെ അവിടെ നിന്ന്
വലിച്ചോണ്ട് പോന്നു………

“നിനക്ക് ഇനിയും മതിയായില്ലേ………”……അനു എന്നോട് ചോദിച്ചു…….

“എന്ത്…….”…..ഒന്നുമറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു……

“ഉണ്ട……..ഡീ നീ എന്താ ഇനി അവരുടെ പ്രണയത്തിന് ഹംസമാകാൻ പോവാണോ……”…….അനു വീണ്ടും
എന്നോട് ചോദിച്ചു……..

“ഹംസയോ………..”…….ഞാൻ വീണ്ടും ചോദിച്ചു…….സത്യം പറഞ്ഞാൽ എനിക്ക് ഒന്നും അങ്ങട്
മനസ്സിലാകുന്നില്ലായിരുന്നു…….സമറിനെ കണ്ടതിന്റെയും കെട്ടിപ്പിടിച്ചതിന്റെയും
എഫക്റ്റ് പൂർണമായി എന്നിൽ നിന്ന് വിട്ടുപോയിട്ടില്ലായിരുന്നു……..

“നീയെന്താ സമറിന്റെ അടുത്ത്…….ഓരോന്ന് കിട്ടി ഇനിയും മതിയായില്ലേ………”……ഗായു
ചോദിച്ചു എന്നോട്……….

“എന്ത് കിട്ടിയത്…….”……ഞാൻ പിന്നെയും ചോദിച്ചു……

“തേപ്പ്. ……അവനും ആ പെണ്ണും കൂടി കൊട്ടക്കണക്കിന് തന്നില്ലേ……..”…….അനു എന്നോട്
കുറച്ചു ദേഷ്യത്തോടെ പറഞ്ഞു…….
എനിക്ക് അവർ പറയുന്നത് അപ്പൊ മനസ്സിലായി……..

“ഹോ……അത്………”……ഞാൻ അവരോട് പറഞ്ഞു……

“ആ അത് തന്നെ……”……അനു പറഞ്ഞു…….

“അതിന് സമറും ആനിയും തമ്മിൽ പ്രണയത്തിൽ ഒന്നുമല്ല …..”…..ഞാൻ അവരോട് പറഞ്ഞു……..

“പിന്നെ…….”…….ഗായു എന്നോട് ചോദിച്ചു………

“നമ്മൾ ഇപ്പൊ പരിചയപ്പെട്ടില്ലേ….കാർത്തി………ആനിയും കാർത്തിയും പ്രണയത്തിൽ
ആണ്…….”…….ഞാൻ അവരോട് പറഞ്ഞു……….

“ഹേ………”………..അവർ മനസ്സിലാകാത്തപോലെ പറഞ്ഞു……….

ഞാൻ പ്രിൻസിപ്പൽ പറഞ്ഞതും ശാന്തേച്ചി പറഞ്ഞതും കൂട്ടിച്ചേർത്ത് ഒരു ഫ്ലാഷ്ബാക്ക്
അവർക്ക് പറഞ്ഞുകൊടുത്തു………

“അപ്പൊ നിന്റെ സമർ ഫ്രീ ആണെന്ന്……..”…….ഗായു ഒരു കള്ളച്ചിരിയോടെ എന്നോട്
ചോദിച്ചു……….

ഞാൻ നാണത്തോടെ തലകുനിച്ചു അതെയെന്ന് തലയാട്ടി……

“ഓളൊരു നാണം………അപ്പൊ ആ ബിരിയാണി മിസ്സ് ആയിട്ടില്ല……ആശ്വാസം……..”………അനു വയറിൽ
ഉഴിഞ്ഞു കൊണ്ട് പറഞ്ഞു……..

അത് കണ്ടു ഞാനും ഗായുവും ചിരിച്ചു……….

ഞാൻ പഴയ മൂഡിൽ തിരിച്ചെത്തിയത് കൊണ്ട് അനുവിനും ഗായുവിനും ഭയങ്കര തലവേദന ആയിരുന്നു
എന്നെക്കൊണ്ട്………കുറച്ചു ദിവസം വെറുപ്പിക്കാൻ പറ്റാത്തതിന്റെ ഒരു വിടവ് ഞാൻ ഒരു
ദിവസം കൊണ്ട് തീർത്തു………

“ഓഹ്…….ഇത് ആ മിണ്ടാപൂച്ച തന്നെ ആയി ഇരുന്നാ മതിയാർന്നു……….”…….അനു എന്റെ കുറുമ്പ്
സഹിക്കാൻ വയ്യാതെ കളിയാക്കിക്കൊണ്ട് പറഞ്ഞു……..

ഞാൻ അവളെ കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു……….അവൾ തിരിച്ചും………ആഹാ……ഞാൻ
വിട്ടില്ല……..ഞാൻ ഒന്നൂടെ കൊഞ്ഞനം കുത്തി കാണിച്ചു……..അതിൽ അവൾ തിരിച്ചു
കാട്ടിയില്ല………

“ഹാ…….അന്ത ഭയമിരുക്കണം……..”…….ഞാൻ അവളോട് കളിയാക്കി പറഞ്ഞു……..

കോളേജ് ഒന്ന് വിടാൻ വേണ്ടി ഞാൻ കാത്ത് കാത്ത് നിന്നു…….. ബെല്ലടിച്ചതും ഞാൻ
അനുവിനോടും ഗായുവിനോടും റ്റാറ്റാ പറഞ്ഞു പുറത്തേക്കോടി………എന്റെ ഓട്ടം കണ്ട് അവർ
ചിരിച്ചു………

ഞാൻ നേരെ ഓടിയത് ബൈക്ക് പാർക്ക് ചെയ്യുന്ന ഏരിയയിലേക്ക് ആണ്……അവിടെ എന്നെയും
കാത്തെന്ന പോലെ സമർ ബൈക്കിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു……അവനെ കണ്ടതും ഞാൻ ഓട്ടം
നിർത്തി……..നമ്മുടെ ഇമേജ് നമ്മൾ നോക്കണമല്ലോ……. ഏത്………..

ഞാൻ പതുക്കെ അവന്റെ അടുത്തേക്ക് നടന്നു………അവൻ എന്നെ കണ്ടു……..ഹെൽമെറ്റ് എടുത്ത്
ധരിച്ചു………..അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു………ഞാൻ അവന്റെ
അടുത്തേക്കെത്താനായി…….പക്ഷെ അവൻ വണ്ടി മുന്നോട്ടെടുത്തു…….എനിക്ക്
സങ്കടമായി………അവന് ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു……..എനിക്ക് പിന്നേം സങ്കടം
വന്നു…….പെട്ടെന്ന് വണ്ടി നിന്നു………ഞാൻ അങ്ങോട്ടേക്ക് നോക്കി…….

അവൻ കൈകൊണ്ട് വരാൻ ആംഗ്യം കാണിച്ചു……..ഞാൻ അവന്റെ അടുത്തേക്ക് ഓടി………ഇമേജ് ന്റെ
കാര്യം ഒക്കെ മറന്നു……….ഒന്നുമാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു………സമർ……….അത്
മാത്രം………..

ഞാൻ അവന്റെ അടുത്തെത്തി………അവനെ നോക്കി……….അവൻ എന്നെയും………സീരിയസ് ആയിരുന്നു അവന്റെ
മുഖഭാവം………അവൻ എന്താ ചെയ്യുക എന്നറിയാതെ ഞാൻ അവനെ നോക്കി നിന്നു……..

പെട്ടെന്ന് അവൻ ചിരിച്ചു………

“ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ………..”……..അവൻ എന്നോട് ചോദിച്ചു……….

ഞാൻ എന്റെ മുഖത്ത് കൃത്രിമ ദേഷ്യം പിടിപ്പിച്ചു…….അവൻ അതുകണ്ട് ചിരിച്ചു……

“കയറ്…….”…….സമർ പറഞ്ഞു…….കേൾക്കേണ്ട താമസം ഞാൻ അതിന്മേൽ വലിഞ്ഞുകേറി……..

അവൻ വണ്ടിയെടുത്തു…….പതിയെ……..എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു………കുറെ
പെണ്ണുങ്ങൾ സങ്കടത്തോടെയും നിരാശയോടെയും നോക്കുന്നുണ്ടായിരുന്നു………എനിക്ക് അതുകണ്ട്
ചിരി വന്നു…….ഒരു നല്ല ഡയലോഗ് ആണെനിക്ക് ഓർമ വന്നത്…….

“യോഗമില്ല അമ്മിണിയെ,ആ പായ അങ്ങ് മടക്കിക്കോ…..”…….

ഞാൻ വെറുതെ അത് ആലോചിച്ചു ചിരിച്ചു…….

ബൈക്ക് കോളേജും കടന്ന് നഗരവീഥിയിലേക്ക് ഇറങ്ങി…..

എന്റെയുള്ളിൽ സന്തോഷവും ആനന്ദവും തിരികെ വന്നതുപോലെ മറ്റൊന്ന് കൂടി
തിരികെയെത്തിയിരുന്നു……..പ്രണയം………….

ഇന്നലെ വരെ ഓരോ സെക്കണ്ടും കടന്നുപോയത് നരകവേദന തന്നുകൊണ്ടായിരുന്നു……..പക്ഷെ
ഇന്ന്……..ഓരോ സെക്കണ്ടും എന്നെ സ്വർഗം കാണിക്കുന്നു……….അത്രയ്ക്ക്
സന്തോഷം……..അത്രയ്ക്ക് ആനന്ദം……….

അവന് എന്നോട് ഇഷ്ടമുണ്ടോ എന്നൊന്നും എനിക്കറിയില്ല………..പക്ഷെ അവന് വേറെ
കാമുകിയൊന്നുമില്ല എന്നുള്ളത് തന്നെ എനിക്ക് എത്ര സന്തോഷം നൽകുന്നു………അപ്പോ അവൻ
എന്നെ സ്നേഹിക്കാൻ തുടങ്ങിയാലോ……….

“എന്തായിരുന്നു കാരണം………”…….എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് സമർ എന്നോട്
ചോദിച്ചു………..

“എന്ത്………”……ഞാൻ അവനോട് ചോദിച്ചു…………

“അല്ലാ…….കുറച്ചു ദിവസം മുഖംവീർപ്പിച്ചു നടന്നില്ലേ…….. എന്തായിരുന്നു കാരണം
എന്ന്……….”…….സമർ എന്നോട് ചോദിച്ചു………….

“ചുമ്മാ…….ഒരു രസം……..”……ഞാൻ പറഞ്ഞു……….

അതുകേട്ട് സമർ വണ്ടി ഓടിക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞുനോക്കി……….ആ നോട്ടത്തിന്റെ
അർഥം എനിക്ക് പിടികിട്ടി………

“മുന്നോട്ട് നോക്കി വണ്ടി ഓടിക്ക്…….. “…….ഞാൻ സമറിനോട് പറഞ്ഞു……….

“ഓ……..തമ്പ്രാ……..”…..അവൻ എന്നെ കളിയാക്കി പറഞ്ഞു……..

വണ്ടി സിഗ്നലിന് അവിടെ നിന്നു…….. സിഗ്നലിന് വേണ്ടി ഞങ്ങൾ കാത്തു നിന്നു……

അപ്പോൾ ഒരു ബൈക്ക് ഞങ്ങളുടെ അടുത്ത് വന്നു നിന്നു……ഒരു ചെക്കനും പെണ്ണുമായിരുന്നു
അതിൽ………ചെക്കൻ എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി…….എനിക്ക് നോട്ടം ഇഷ്ടപ്പെടാതെ ഞാൻ മറ്റേ
സൈഡിലേക്ക് നോക്കി…….അവൻ സമറിനെ വിളിച്ചു………

“Wanna Swap this bitch with her……..(ഇവളെ എനിക്ക് ഇവൾക്ക് പകരം
തരാമോ…..)…….”…..അവൻ എന്നെയും ബാക്കിലിരിക്കുന്ന പെണ്ണിനേയും നോക്കിക്കൊണ്ട്
സമറിനോട് പറഞ്ഞു……..
സമർ അവനെ ഒന്ന് നോക്കി……..

“Will you swap ur mom……(നീ നിന്റെ തള്ളയെ സ്വാപ്പ് ചെയ്യുമോ……..)…..”………സമർ അവനോട്
പറഞ്ഞു………

“ഹേയ്………..”……അവൻ സമറിനോട് ദേഷ്യത്തോടെ ചൂണ്ടി……..

“I will burn ur dick if another word comes out….(നിന്റെ സുന്നാമണി ഞാൻ കത്തിക്കും
ഇനിയൊരു വാക്ക് പുറത്തുവന്നാൽ…..)….”…..സമർ അവനോട് പറഞ്ഞു…….
എനിക്ക് അത് കേട്ട് ചിരിവന്നു……..അവൻ അതോടെ അടങ്ങി…….അവന്റെ ബാക്കിലിരിക്കുന്ന
പെണ്ണിനും ചിരി വന്നിരുന്നു പക്ഷെ അവൾ അത് പ്രകടിപ്പിക്കാതെ പിടിച്ചു നിന്നു……..

ഞങ്ങൾക്ക് പോകാനുള്ള സിഗ്നൽ വന്നു……

“Will Never meet again……(ഇനിയൊരിക്കലും കണ്ടുപോകരുത്…….)….”…..സമർ അവനോട്
പറഞ്ഞു…….എന്നിട്ട് വണ്ടിയെടുത്തു…….

സിഗ്നൽ കഴിഞ്ഞപ്പോൾ ഞാൻ സമറിന്റെ മുതുകിൽ ഉഴിഞ്ഞുകൊടുത്തു……..
അവൻ എന്തെ എന്നർഥത്തിൽ തിരിഞ്ഞുനോക്കി…….

“കൂൾ ഗുരു കൂൾ……”……ഞാൻ അവനോട് കളിയായി പറഞ്ഞു…….
അത് കേട്ട് അവൻ ചിരിച്ചു……..

ഞങ്ങൾ വീട്ടിലെത്തി…..ഞാനും അവനും രണ്ടുവഴിക്ക് പോയി………

കുറച്ചു ദിവസത്തിന് ശേഷം അധികം വെള്ളം കളയാതെ ഒരു കുളി ഞാൻ കുളിച്ചു……..കഴിഞ്ഞകുറെ
ദിവസമായി എന്റെ കണ്ണീര് മുഴുവൻ കൊണ്ടുപോയി കളയുന്നത് ഇവിടെയായിരുന്നു……ഇന്ന്
അതിന്റെ ആവശ്യം വന്നില്ല………ഞാൻ കുളി കഴിഞ്ഞു അടുക്കളയിൽ കയറി……..ഭക്ഷണം
ഉണ്ടാക്കി…………

സമയം രാത്രിയായി………സമറിനെ അടുക്കളയിലേക്ക് കണ്ടതെ ഇല്ല………അവൻ പിന്നേം
തുടങ്ങിയോ……….ഞാൻ വേഗം ഫുഡ് ഉണ്ടാക്കി……..എല്ലാം തയ്യാറാക്കി എന്നിട്ടും മൂപ്പര്
അവിടുന്ന് ഇറങ്ങീട്ടില്ല………

ഞാൻ അവന്റെ റൂമിലേക്ക് വെച്ചുപിടിച്ചു……….ഞാൻ ചെല്ലുമ്പോൾ അവനുണ്ട് ഫോണിൽ ഒരു
പാട്ടും വെച്ച് കിടക്കുന്നു……….

“അലൂയ്…………..”……ഞാൻ അവനെ വിളിച്ചു………
അവൻ തലപൊക്കി എന്നെ നോക്കി………

എന്താ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു………

“ചോറ് കഴിക്കണ്ടേ……….”…..ഞാൻ സമറിനോട് ചോദിച്ചു………

“അപ്പൊ നിനക്ക് ഇന്ന് പഠിക്കാൻ ഒന്നുമില്ലേ……..”……സമർ എന്നെ ഒന്ന് ആക്കിക്കൊണ്ട്
ചോദിച്ചു……..കഴിഞ്ഞ കുറച്ചുദിവസം ആയി അവൻ എന്നോട് കഴിക്കുന്നില്ലേ എന്ന് ചോദിച്ചാൽ
ഞാൻ പഠിക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു ഒഴിഞ്ഞിരുന്നത്……..അതിനെയാണ് അവൻ ഇപ്പൊ
ഒന്ന് കളിയാക്കിയത്…….അവനറിയില്ലല്ലോ എന്റെ മാനസികാവസ്ഥ……….ആ എന്തായാലും
പോട്ടെ…..എന്റെയല്ലേ…….ഞാൻ ഇല്ലായെന്ന് തലയാട്ടി………

അവൻ എണീറ്റു…….

“വാ……….”…….എന്ന് പറഞ്ഞിട്ട് ഞാൻ താഴേക്ക് നടന്നു……..

ഞാൻ അടുക്കളയിൽ പോയി ഭക്ഷണം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു……അപ്പോയേക്കും സമർ
അവിടേക്ക് വന്നു കഴിക്കാൻ ഇരുന്നു……

“അല്ല……ഈ കൈ കഴുകുന്ന ശീലം ഒന്നുമില്ലേ……”……..ഞാൻ അവനോട് ചോദിച്ചു………

“ഇനിപ്പോ നാളെ കഴുകാം…..”……അവൻ കണ്ണടച്ചുകാണിച്ചുകൊണ്ട് പറഞ്ഞു……..

“പോയി കഴുകി വാ………”……ഞാൻ അവനോട് കൃത്രിമദേഷ്യം ഇട്ടുകൊണ്ട് പറഞ്ഞു…….

“ഓ പറഞ്ഞപോരെ……ചൂടാവണോ…..”………അവൻ ചുമ്മാ പേടി അഭിനയിച്ചുകൊണ്ട് വാഷ് ബേസിനിലേക്ക്
ഓടി…….എനിക്ക് അതുകണ്ട് ചിരി വന്നു……

അവൻ പെട്ടെന്ന് കൈ കഴുകി വന്നു…..ഇരുന്നു…..
ഞാൻ അവന് ഭക്ഷണം വിളമ്പി……അതിനുശേഷം ഞാനും ഇരുന്നു…..ഞങ്ങൾ ഫുഡ് കഴിച്ചു
തുടങ്ങി……….

കുറച്ചുദിവസം പരസ്പരം മിണ്ടാതിരുന്നത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം മിണ്ടാൻ നല്ല
മടിയുണ്ടായിരുന്നു….എന്തിന് അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ പോലും നാണം
തോന്നി………ഞങ്ങൾ ഒന്നും സംസാരിക്കാതെ കഴിച്ചുകൊണ്ടിരുന്നു……

“നിനക്ക് നാളെ എന്തേലും പരിപാടി ഉണ്ടോ……….”……നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സമർ
എന്നോട് ചോദിച്ചു………

“നാളെ ശനിയാഴ്ച അല്ലെ…..ക്ലാസ്സില്ലല്ലോ……എനിക്ക് ഒരു പരിപാടിയും ഇല്ലാ………”…….ഞാൻ
അവനോട് പറഞ്ഞു………..

“എന്നാൽ നാളെ രാത്രി ഒരു 8 മണിക്ക് നമുക്കൊരിടം വരെ പോകാൻ ഉണ്ട്……….”…..സമർ എന്നോട്
പറഞ്ഞു………ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി……..

“എവിടേക്കാ………”…….ഞാൻ ചോദിച്ചു………

“ഒരു പാർട്ടി ഉണ്ട്……പബ്ബിൽ……”………സമർ പറഞ്ഞു…….

“പബ്ബ്…..?…..”……ഞാൻ അവനോട് മനസ്സിലാകാതെ ചോദിച്ചു……..

“ആ പബ്ബ് തന്നെ……..”…..അവൻ പറഞ്ഞിട്ട് എണീറ്റു…… ഫുഡ് കഴിച്ചുകഴിഞ്ഞിരുന്നു……..

എനിക്ക് അപ്പോഴും പബ്ബ് എന്താണെന്ന് മനസ്സിലായില്ല……..ഞാൻ അതെന്താണെന്ന്
ആലോചിച്ചുകൊണ്ട് ചോറ് തിന്നുതീർത്ത് കൈകഴുകി റൂമിലേക്ക് പോയി……

ഞാൻ റൂമിലെത്തിയിട്ട് ഗായുവിനെ വിളിച്ചു……..

“ഡീ……ഈ പബ്ബ് എന്ന് പറഞ്ഞാൽ എന്താ……….”……….ഞാൻ അവളോട് ചോദിച്ചു……….

“അത് ബാർ ന്റെ ഒരു മോഡേൺ വെർഷൻ ആണ്………. പാർട്ടി…….ഡാൻസ്……….ഡ്രിങ്ക്സ്…….അങ്ങനെ
അങ്ങനെ…………”………ഗായു എന്നോട് പറഞ്ഞു……..
ഞാൻ മൂളിക്കൊടുത്തു…….

“അല്ലാ……നീ പബ്ബിൽ ആരെ കാണാൻ പോകുവാ…….”…..ഗായു എന്നോട് ചോദിച്ചു……..

“അത് ……നാളെ പബ്ബിൽ പോണം…….ഒരു പാർട്ടി ഉണ്ട്……….എന്നോടും കൂടെ ചെല്ലാൻ സമർ
പറഞ്ഞു……..”……..ഞാൻ ഗായുവിനോട് പറഞ്ഞു……….

“ഓ ന്റെ മോളെ…….പൊളിക്ക്……. ഒരുമിച്ചൊരു ഡാൻസ് ഒക്കെ കളി……..”……..ഗായു എന്നോട്
പറഞ്ഞു…….

“എനിക്ക് ഡാൻസ് കളിയ്ക്കാൻ ഒന്നും അറിയില്ല………”…….ഞാൻ അവളോട് ചിണുങ്ങി……..

“ഓ….ന്റെ പൊന്നേ………മ്യൂസിക്കിനനുസരിച്ചു ഒന്ന് തുള്ളി കൊടുത്താൽ മതി……..”…….ഗായു
പറഞ്ഞു……

“ഓ…….”…….ഞാൻ പറഞ്ഞു………

“ഡീ……പൊയ്ക്കോ………നല്ല കാശ് മുടക്കുള്ള പരിപാടിയാണ്………”……അവൾ എന്നെ ഉപദേശിച്ചു……

“ക്യാഷ് എനിക്ക് ഒരു പ്രശ്നവുമില്ല…….കാരണം അത് മുടക്കുന്നത് അവനല്ലേ……..”……ഞാൻ
അവളോട് കളിയായി പറഞ്ഞു……….

“ഓ…..ഓ……..”……അവൾ എന്നെ കളിയാക്കി……..

“ശരി…….എന്നാ……..”……എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു………

അവൾ നല്ല അഭിപ്രായം ഒക്കെ ആണ് പറഞ്ഞതെങ്കിലും എനിക്ക് ഒരു ചെറിയ പേടി ഉള്ളിൽ വരാൻ
തുടങ്ങി…….ആ പോട്ട് പുല്ല്…….എന്റെ ചെക്കനല്ലേ ഒപ്പം ഉള്ളത്…….ഒരു പ്രശ്നവും
വരില്ലാ……..

ഞാൻ കിടക്കയിലേക്ക് വീണു………അവളുടെ മനസ്സ് ഇന്ന് പ്രക്ഷുബ്‌ദം അല്ലായിരുന്നു കഴിഞ്ഞ
ദിവസങ്ങളെ പോലെ……..സമറുമായി മിണ്ടിയത് അവൾക്ക് കൊറേ ആശ്വാസം പകർന്നു………. സമറിന്
കാമുകി ഇല്ല എന്നുള്ളത് അതിലേറെ ആശ്വാസം അവൾക്ക് പകർന്നു…….അവൾ പതിയെ
കണ്ണടച്ചു……..പതിയെ അവൾ ഉറക്കത്തിലേക്ക് അവൾ ഊളിയിട്ടു……..

സമറിന്റെ അവസ്ഥയും വ്യത്യസ്‍തമല്ലായിരുന്നു……..കൊറേ ദിവസങ്ങൾക്ക് ശേഷം അവന്
ആശ്വാസത്തോടെ കിടക്കാൻ സാധിച്ചു…….ഉറക്കം അവനെ അങ്ങനെ ഒന്നും
പിടികൊടുക്കാറില്ലായിരുന്നു കുറച്ചു ദിവസങ്ങളായി……പക്ഷെഇന്ന് അവന് സന്തോഷത്തിന്റെ
ദിനം ആയിരുന്നു………അവനെ പെട്ടെന്ന് നിദ്രാദേവി വിളിച്ചു………..

☠️☠️☠️☠️☠️☠️☠️☠️☠️☠️

രാത്രിയുടെ മൂന്നാം യാമം……..

നിശ്ശബ്ദമായിരുന്നു അന്തരീക്ഷം………വളരെ നിശബ്ദം…………എന്നും ഒച്ചയുണ്ടാക്കാറുള്ള
ചിവീട് പോലും ഇന്ന് ഒരു ശബ്ദവും ഉണ്ടാക്കിയില്ല……….ആ നിശബ്ദത അവിടെ
അനിവാര്യമാണെന്ന് പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും അറിയാമെന്ന് തോന്നുന്നു…………

ഒരാൾ ചാരുകസേരയിൽ ചിന്തമഗ്നനായി കിടന്നു……..അയാളുടെ മനസ്സ്
പ്രക്ഷുബ്ധമായിരുന്നു……..വരാനിരിക്കുന്ന കാര്യങ്ങൾ അയാളുടെ ചിന്തകളുടെ ആഴം
കൂട്ടി……..

മൃഗീയ ചിന്തകൾ അയാളിൽ വന്നു നിറഞ്ഞു….മൃഗീയത അല്ലെങ്കിലും അയാൾക്ക് ഇഷ്ടപ്പെട്ട
വിഷയമാണ്……ചിന്തിക്കാൻ ഒരുപാട് ഇഷ്ടമുള്ള കാര്യം…..അയാളിലെ ചെകുത്താൻ ഉണർന്നു
തുടങ്ങി………ദൈവത്തെ പോലും തോൽപ്പിക്കാൻ കരുത്തുള്ള ചെകുത്താൻ………ആ ചെകുത്താന്റെ പേര്
അബൂബക്കർ ഖുറേഷി ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ………☠️

മുറ്റത്തെ ചാരുകസേരയിൽ ഇരുന്നുകൊണ്ട് ചിന്തകളിലൂടെ ഒരു പ്രയാണം നടത്തുകയായിരുന്നു
അബൂബക്കർ………ചിന്തകളുടെ പോക്കിന് തല്ക്കാലം അയാൾ വിരാമം കൊടുത്തു…….അയാൾ ഒന്ന്
നടുനിവർത്തി……..

“ബാബർ…………”…….അബൂബക്കർ അകത്തേക്ക് നീട്ടി വിളിച്ചു……
സെക്കന്റുകൾക്കകം തന്നെ കരുത്തനായ ഒരാൾ വാതിൽക്കൽ വെളിപ്പെട്ടു…….അയാൾ പെട്ടെന്ന്
തന്നെ അബൂബക്കറിന്റെ അടുത്തെത്തി……….

“ഉപ്പാ……..”……വന്നയാൾ പറഞ്ഞു………

“ഹ്മ്…….”………അബൂബക്കർ ഒന്ന് മൂളി…….ഒരു നിശ്വാസം എടുത്തു……എന്തോ പറയാൻ പോകുക
ആന്നെന്ന് അവന്(ബാബർ) മനസ്സിലായി……….

“അത് നടക്കും……….അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇപ്പൊ തന്നെ
തുടങ്ങിക്കോ………”…….അബൂബക്കർ പറഞ്ഞു…….

“ശരി ഉപ്പാ…………”…….ബാബർ പറഞ്ഞു……..

“അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചേക്ക്……. ഒരുത്തനെയും മറക്കരുത്………”……അബൂബക്കർ
നിർദേശം കൊടുത്തു……..

“ശരി ഉപ്പാ…………”……അവൻ അതിനും തലയാട്ടി……….
അവൻ തിരിഞ്ഞു പോകാനൊരുങ്ങി……..

“പിന്നെ……….”……..അബൂബക്കർ പറഞ്ഞു……….
ബാബർ തിരിഞ്ഞു…..അബൂബക്കറിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി…….

“അവൻ ഇതറിയണ്ടാ……….”…….അബൂബക്കർ പറഞ്ഞു……..

“ഉപ്പാ……….”……..പാതി മനസ്സിലാവാത്ത പോലെ ബാബർ അബൂബക്കറിനെ വിളിച്ചു……….

“അവൻ ഇതറിയണ്ടാ……”……അബൂബക്കർ അവന് നേരെ തിരിഞ്ഞു ഉറക്കെ ഓരോ വാക്കും ഓരോരോന്നായി
പറഞ്ഞു…………

അബൂബക്കറിലെ കോപഭാവം കണ്ട് ബാബർ ഭയന്നു……..ബാബറിന് എന്താണ് പറഞ്ഞതെന്ന്
മനസ്സിലായി…………….

“ശരി ഉപ്പാ………”………അവൻ പറഞ്ഞൊപ്പിച്ചു തിരിഞ്ഞു നടന്നു…………

“ബാബർ…………”……..അബൂബക്കർ അവനെ വിളിച്ചു………

ബാബർ നിന്നിടത്തുനിന്നും തിരിഞ്ഞു അബൂബക്കറിനെ നോക്കി……….

“സലാമിന്റെ കറങ്ങൽ നിർത്താൻ പറഞ്ഞോ…………”……..അബൂബക്കർ അവനോട് പറഞ്ഞു…….

ബാബർ കാരണം മനസ്സിലാവാതെ അബൂബക്കറിനെ നോക്കി……..

“വാക്കുകൾ നെഞ്ചിൽ കുത്തിയിറക്കാൻ അവൻ മിടുക്കനാ………..”……..അബൂബക്കർ പതിയെ പറഞ്ഞു………
അടുത്തവാക്കുകൾക്കായി ബാബർ കാത്തുനിന്നു…….

“കത്തി നെഞ്ചിൽ കുത്തിയിറക്കാൻ അവനും………..”……..അബൂബക്കർ പറഞ്ഞു………
ബാബറിന് കാര്യം മനസ്സിലായി……….

“അബൂബക്കർ ഖുറേഷിയുടെ മക്കളുടെ എണ്ണം കുറയണ്ടെങ്കിൽ അവനോട് അടങ്ങിയൊതുങ്ങി ഒരു
മൂലക്ക് ഇരിക്കാൻ പറ………”……..അബൂബക്കർ ബാബറിനോട് ആജ്ഞാപിച്ചു……..

“ശരി ഉപ്പാ……ഞാൻ പറയാം………”……അത്രയും പറഞ്ഞുകൊണ്ട് ബാബർ ഉള്ളിലേക്ക് കയറിപ്പോയി……..

അബൂബക്കർ ചെറുകസേരയിലേക്ക് ചാഞ്ഞു…….പഴയ പല ഓർമ്മകൾ പലതും അയാളിൽ വന്നു
നിറഞ്ഞു…….പ്രത്യേകിച്ച് അവന്റെ……….അവന്റെ ഓർമ്മകൾ അയാളുടെ ചിന്തകളെ
മൂടിമറച്ചു………..

അപ്പോഴും ചിവീട് ശബ്ദമുണ്ടാക്കണോ എന്നറിയാതെ പകച്ചു നിന്നു…….. ആ രാത്രിയിൽ……….

☠️☠️☠️☠️☠️☠️☠️☠️☠️☠️

സമർ കണ്ണുകൾ പതിയെ തുറന്നു……….വെളിച്ചം അവന്റെ കണ്ണിലടിച്ചു……… അവൻ കണ്ണുപൂട്ടി
വെളിച്ചത്തിലേക്ക് തന്നെ നോക്കി……….ചുവപ്പ്…….ചോരക്കളർ അവന്റെ കണ്ണിൽ
തെളിഞ്ഞുവന്നു……..അവന്റെ മനസ്സ് നൂലുവിട്ട പട്ടം പോലെ എങ്ങോട്ടോ ലക്‌ഷ്യം ഇല്ലാതെ
പാറി……..പക്ഷെ എല്ലായിടത്തും ചോര തന്നെ…….എല്ലാത്തിനും ചുവപ്പ് നിറം തന്നെ……….

അവൻ പെട്ടെന്ന് തിരിഞ്ഞു………കിടക്കയിൽ നിന്ന് എണീറ്റു……… പുറത്തേക്ക് നടന്നു……..

അവൻ ഷാഹിയെ കണ്ടു……..ബാഷയും റോക്കിയുമായി അവൾ ഉദ്യാനത്തിലൂടെ ചുറ്റി നടക്കുക
ആയിരുന്നു അവൾ………

സമർ അവളെ നോക്കി……….സൂര്യപ്രകാശത്തിൽ അവൾ ഒരു ദേവതയെ പോലെ തോന്നി അവൾക്ക്………എന്തൊരു
ഭംഗിയാണ് ഇവളെ കാണാൻ………ഇവളുടെ സൗന്ദര്യം ഏറ്റവും കൂടുതൽ നന്നായി ആസ്വദിക്കാൻ
പറ്റുന്നത് തന്റെ കണ്ണുകളിലൂടെയാണോ എന്ന് അവന് സ്വയം തോന്നി………

സമർ അവളുടെ അടുത്തേക്ക് നടന്നു…….

“ഗുഡ് മോർണിംഗ്…….”……..ഞാൻ ഷാഹിയോട് പറഞ്ഞു……..
അവൾ തിരിഞ്ഞു നോക്കി………

“ഗുഡ് മോർണിംഗ്…….”……അവൾ ചിരിച്ചുകൊണ്ട് എനിക്ക് മറുപടി നൽകി……..

ഞങ്ങൾ ഉദ്യാനത്തിലൂടെ നടന്നു…….ബാഷാ എന്നെ ചുറ്റിപ്പറ്റി നടന്നു…..റോക്കി
അവളെയും………

ഉദ്യാനത്തിന് ഭംഗി വളരെ കൂടിയ പോലെ……..ഷാഹി ഒപ്പം ഉണ്ടായതുകൊണ്ട് എനിക്ക്
തോന്നുന്നതാണോ അത്……..എനിക്ക് ഒരു ഉത്തരം കണ്ടുപിടിക്കാനായില്ല………

ഞങ്ങൾ നടന്ന് കുളത്തിന്റെ അടുത്തെത്തി……..അവൾ മീനുകളുടെ തീറ്റ കയ്യിൽ എടുത്ത്
കുളത്തിലേക്ക് കുറച്ചു ഇട്ടു……..മീനുകൾ എവിടെ നിന്നൊക്കെയോ കൂട്ടമായി പാഞ്ഞു വന്നു
തീറ്റ കഴിക്കാൻ തുടങ്ങി……ഞാനും അവളും അത് രസത്തോടെ കണ്ടുനിന്നു………..

“എന്ത് രസമാണല്ലേ അവരെ കാണാൻ………”……അവൾ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു……..അവളുടെ ആ
ചിരി എനിക്കിഷ്ടപ്പെട്ടു……

ഞാൻ കുളത്തിന്റെ അടുത്തേക്ക് നടന്നു…….

“ഒരു കാര്യം കാണിച്ചു തരാം……..”……എന്ന് ഞാൻ ഷാഹിയോട് പറഞ്ഞു………അവളും അടുത്തേക്ക്
വന്നു…….

ഞാൻ പതിയെ മുട്ടുകാലിൽ ഇരുന്നിട്ട് കുളത്തിലേക്ക് എന്റെ ഒരു കൈ പതിയെ ഇട്ടു………അവൾ
എന്റെ കയ്യിലേക്ക് നോക്കി നിന്നു…..എന്താ നടക്കാൻ പോകുന്നത് എന്ന് ഒരു
എത്തുംപിടിയും ഇല്ലാതെ……

പെട്ടെന്ന് മീനുകൾ എല്ലാം എന്റെ കയ്യിലേക്ക് പാഞ്ഞുവന്നു…….. അവ എന്റെ കയ്യിൽ
കൊത്താനും കൈകൾക്കിടയിൽ കൂടെ ചുറ്റി കളിക്കാനും തുടങ്ങി……..ഷാഹി അതുകണ്ട്
അത്ഭുതത്തോടെ നോക്കി നിന്നു……അവളുടെ കണ്ണുകളുടെ വലിപ്പം കൂടി…….മീനുകൾ എല്ലാം എന്റെ
കയ്യിന് ചുറ്റും മാത്രം നീന്തികളിക്കാൻ തുടങ്ങി…….

ഞാൻ തലയുയർത്തിയിട്ട് അവളോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു……

“ഓ ഇതാണോ വലിയ കാര്യം…….”……അവൾ എന്നെ പുച്ഛിച്ചു…….കുറുമ്പത്തി കുഞ്ചുണ്ണൂലി എവിടെ
സമ്മതിച്ചുതരാൻ…….. കുറുമ്പത്തി……….

“ഇതൊക്കെ എന്ത്…….ഞാനിപ്പോ കാണിച്ചുതരാം………”……അവൾ വലിയ വീരവാദം മുഴക്കി…….

ഞാൻ കുളത്തിൽ നിന്ന് കയ്യെടുത്തു…….എന്നിട്ട് അവളെ നോക്കി…….അവൾ ചുരിദാറിന്റെ കൈ
മുകളിലേക്ക് ചുരുട്ടി കയറ്റിയിട്ട് കുളത്തിന്റെ അടുത്തേക്ക് നടന്നു……..എന്നിട്ട്
എനിക്ക് കൈ കാണിച്ചു തന്നു……….ഞാൻ അവളെ നോക്കി ചിരിച്ചു……

അവൾ മുട്ടുകുത്തി ഇരുന്നിട്ട് കൈ പതിയെ കുളത്തിലേക്കിട്ടു……..ഞാൻ അവളുടെ
അടുത്തേക്ക് ചെന്നു……..മീൻ പോയിട്ട് ഒരു ഇല പോലും അവളുടെ കയ്യിന്റെ ആ പരിസരത്തേക്ക്
വന്നില്ല…….എനിക്ക് അതുകണ്ട് ചിരിവന്നു……..അവൾ കൈ കൊണ്ട് വെള്ളം പതിയെ ഇളക്കി
നോക്കി……മീനുകൾ അടുത്തേക്ക് വരാൻ……എവിടെ……മീനുകൾ ഒരു മൈൻഡും കൊടുത്തില്ല…….എനിക്ക്
അത് കണ്ട് പിന്നെയും ചിരിവന്നു……അവൾ എന്നെ നോക്കി……ഞാൻ ചിരിക്കുന്നത് അവൾ കണ്ടു……….

പെട്ടെന്ന് അവൾ എന്തോ ഓർത്തപോലെ അവിടെ നിന്നും എണീറ്റു…… എന്നിട്ട് മീനിന്റെ തീറ്റ
കയ്യിൽ എടുത്തു………

“ഇപ്പോ ശരിയാക്കിത്തരാം……”…….കുതിരവട്ടം പപ്പു സ്റ്റൈലിൽ ഒരു കാച്ച് കാച്ചിയിട്ട്
അവൾ തീറ്റയും കയ്യിൽ വെച്ചിട്ട് കുളത്തിലേക്ക് കയ്യിട്ടു……

ഞാൻ ഒരു ചിരിയോടെ അതുനോക്കി നിന്നു……..അവൾ തന്റെ കയ്യിലേക്ക് നോക്കി…….പെട്ടെന്ന്
ഒരു മീൻ അവളുടെ കയ്യിന്റെ അടുത്തേക്ക് വന്നു……..അവൾ എന്റെ അടുത്തേക്ക് തിരിഞ്ഞു
എങ്ങനെയുണ്ട് എന്ന് കണ്ണുകൊണ്ട് കോക്രി കാണിച്ചു………

മീൻ അവളുടെ കയ്യിന്റെ അടുത്തെത്തി……ചെറുതായി ഒന്ന് മണത്തുനോക്കിയിട്ട് മൂപ്പർ
സ്ഥലംവിട്ടു……..ഷാഹി പിന്നെയും പ്ലിങ്……..

ഞാൻ അതുകണ്ട് പൊട്ടിച്ചിരിച്ചു……….അവൾ ഞാൻ ചിരിക്കുന്നത് കണ്ട് സങ്കടപ്പെട്ട് അവിടെ
ഇരുന്നു………മീനുകളൊന്നും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ പതിയെ കൈ എടുത്ത്
എണീറ്റു…….എനിക്ക് ഒരു കൊഞ്ഞനം കുത്തി കാണിച്ചു തന്നിട്ട് സ്ഥലം
കാലിയാക്കാനൊരുങ്ങി………

“നിക്ക്…….”…….ഞാൻ അവളോട് പറഞ്ഞു……..

അവൾ നിന്നു……. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……..അവൾ എന്നെ തന്നെ നോക്കി……..ഞാൻ
അവളുടെ കയ്യിൽ പതിയെ പിടിച്ചു……….അവൾ അവളുടെ കൈകളിലേക്ക് നോക്കി…….പിന്നെ എന്റെ
കണ്ണുകളിലേക്കും……..

“വാ………”…….എന്ന് പറഞ്ഞു ഞാനവളെ കുളത്തിന്റെ അരികത്തെത്തിച്ചു………..

ഞാൻ അവളുടെ കൈ പിടിച്ചുകൊണ്ട് ഞാനും അവളും കൂടെ മുട്ടുകുത്തി ഇരുന്നു…….അവൾ എന്നെ
തന്നെ നോക്കി നിന്നു……എന്റെ പ്രവൃത്തി അവളെ അമ്പരപ്പിച്ചിരുന്നു പക്ഷെ അവൾ ആ
പ്രവൃത്തി ഇഷ്ടപ്പെട്ടിരുന്നു…….ഞാൻ അവളെ മുഖത്തേക്ക് നോക്കി………ഞാൻ ഒന്ന്
പുഞ്ചിരിച്ചു…….പക്ഷെ അവളിൽ ഭാവത്തിന് വ്യത്യാസം ഒന്നും വന്നില്ല……..

ഞാൻ അവളുടെ കൈ എന്റെ കൈകൊണ്ട് കൂട്ടിപിടിച്ചു……അവളുടെ കൈ എന്റെ ബലിഷ്ടമായ
കൈകൾക്കുള്ളിൽ ഇരിക്കുന്നത് ഞാൻ കണ്ടു………എനിക്ക് എന്തോ വളരെ സന്തോഷം തോന്നി ആ
കാഴ്ച്ചയിൽ…..വളരെയധികം സന്തോഷം തോന്നി…….

ഞാൻ മെല്ലെ അവളുടെ കൈ എന്റെ കൈകൊണ്ട് കൂട്ടിപിടിച്ചുകൊണ്ട് കുളത്തിലേക്ക്
ഇട്ടു…….അവൾ കുളത്തിലേക്ക് ആകാംഷയോടെ നോക്കി…….ഞാൻ അവളുടെ മുഖത്തേക്ക്
നോക്കി……..അവളുടെ മുഖത്ത് ആകാംഷ കണ്ടു ഞാൻ…..പിന്നെ അത് സന്തോഷത്തിലേക്ക്
വഴിമാറുന്നത് കണ്ടു ഞാൻ………പിന്നെ അവളുടെ ചിരിയിലേക്കും വഴിമാറി…….അതൊക്കെ ഞാൻ
നേരിട്ട് എന്റെ കണ്ണുകളാൽ കണ്ടു…….ആനന്ദകരമായ കാഴ്ച…….ഒത്തിരി സന്തോഷം തരുന്ന
കാഴ്ച…….

ഞാൻ പതിയെ കണ്ണുകൾ അവളുടെ മുഖത്തുനിന്നും അടർത്തിമാറ്റി……..കുളത്തിലേക്ക്
നോക്കി……..മീനുകൾ മുഴുവൻ ഞങ്ങളുടെ കൈകൾക്ക് ചുറ്റും നീന്തി കളിക്കുന്നത് ഞാൻ
കണ്ടു…….ഇടയ്ക്ക് മീനുകൾ അവളുടെ കയ്യിൽ മെല്ലെ കൊത്തുമ്പോൾ അവൾ രസം കൊണ്ട്
തുള്ളി……..എന്ത് രസമാണെന്നോ അപ്പോഴുള്ള അവളുടെ ആ മുഖം കാണാൻ………ആരോ പറഞ്ഞപോലെ അപ്പൊ
ഞാൻ മരിച്ചിരുന്നേൽ എന്റെ ശവത്തിന് ചിരിച്ച മുഖം ആയിരിക്കും………

അവൾ കുറെ നേരം മീനുകളെ നോക്കിനിന്നു……പെട്ടെന്ന് അവൾ എന്നെ നോക്കി………ഞാൻ അവളെ തന്നെ
നോക്കി നിൽക്കുന്നത് അവൾ കണ്ടു……..പെട്ടെന്ന് അവളിൽ നാണം വന്നുനിറഞ്ഞു………അവൾ പതിയെ
കൈകൾ കുളത്തിൽ നിന്ന് എടുത്തു മുന്നോട്ട് നടന്നു……..

“ഞാൻ പോയി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കട്ടെ………”…….എന്ന് പറഞ്ഞ് അവൾ അവിടുന്ന്
ഓടിപ്പോയി……..

എനിക്ക് അത് കണ്ടു ചിരി വന്നു……..സന്തോഷവും………

സമയം വളരെ പെട്ടെന്ന് പോകാൻ തുടങ്ങി……..അവളോടൊപ്പമുള്ള നിമിഷങ്ങൾ പെട്ടെന്ന്
സഞ്ചരിക്കുന്നപോലെ…..

വൈകുന്നേരമായപ്പോൾ കുഞ്ഞുട്ടൻ പ്രത്യക്ഷപ്പെട്ടു……ഇനി സമയം സഞ്ചരിക്കുകയല്ല
പറക്കുകയായിരിക്കും……….

“എടീ……ഷാഹി മോളേ…….. ഒരു കാപ്പി എടുത്തേ……..”……….കുഞ്ഞുട്ടൻ വന്നകാലിൽ ഇരിക്കാതെ
നിന്നകാലിൽ നിന്നുകൊണ്ട് പറഞ്ഞു…….

ഷാഹി ശബ്ദം കേട്ട ഭാഗത്തേക്ക് വത്തിൽക്കലേക്ക് നോക്കി……..അവൾ കുഞ്ഞുട്ടനെ കണ്ടു…….

“ഹാ……വന്നോ……..ഊരുതെണ്ടി………..”……..ഷാഹി അവനെ ഒന്ന് ആക്കിക്കൊണ്ട്
പറഞ്ഞു…….കുഞ്ഞുട്ടൻ അവളെ കണ്ണുരുട്ടി നോക്കി………

“ഞാൻ വന്നപാടെ എനിക്കിട്ടടിക്കാതെ നീ പോയി ഒരു കോഫി ഇട്ടടിച്ചു വാ…….”…….കുഞ്ഞുട്ടൻ
അവൾക്കിട്ട് അതേ സ്‌ട്രോങ്ങിൽ തിരിച്ചടിച്ചു…….

ഷാഹി കുഞ്ഞുട്ടന് കൊഞ്ഞനം കുത്തി കാണിച്ചു അടുക്കളയിലേക്ക് നടന്നു……

കുഞ്ഞുട്ടൻ എന്റെ അടുക്കൽ വന്നിരുന്നു……..അവൻ എന്നെ നോക്കി……എന്റെ കവിളിൽ
പിടിച്ചു……..

“നിന്റെ ചൊറുക്ക് പിന്നേം കൂടിയോ പന്നി……”…….അവൻ എന്നോട് ചോദിച്ചു………

ഞാൻ ചിരിച്ചുകൊണ്ട് അവന്റെ കൈവിടുവിച്ചു…….

“പോടാ……..”…….എന്ന് പറഞ്ഞു……..

“എങ്ങനെ കൂടാണ്ടിരിക്കും……. പ്രണയത്തിൽ മുങ്ങി
തപ്പിക്കൊണ്ടിരിക്കുവല്ലേ…….”……..കുഞ്ഞുട്ടൻ എന്നെ കളിയാക്കി……..

“പോടാ…..പോടാ…….”……..ഞാൻ അവനോട് പറഞ്ഞു……

അപ്പോഴേക്കും ഷാഹി കുഞ്ഞുട്ടനുള്ള കോഫിയുമായി വന്നു……
അവൻ അവളുടെ കയ്യിൽ നിന്ന് കോഫി വാങ്ങി……..ഒരു കവിൾ കുടിച്ചു…………

“കാര്യം നിന്റെ സ്വഭാവം അഞ്ചു പൈസക്ക് കൊള്ളില്ലെങ്കിലും നിന്റെ കൈപുണ്യം ഒരു
രക്ഷയും ഇല്ല മോളേ……….”……കുഞ്ഞുട്ടൻ അവൾക്കിട്ട് ഒന്നാക്കി…….

അവൾ അവന് കൊഞ്ഞനം കുത്തി കാണിച്ചു അതിന്…….

“അല്ലാ…..എന്താ പരിപാടി……പാർട്ടിക്ക് പോകണ്ടേ………”…..കുഞ്ഞുട്ടൻ എന്നോട്
ചോദിച്ചു……..

“ഹാ…..പോണം…….നീ പോയി കുളിച്ചുവാ……..”……..ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….

“ഓക്കേ……ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ എന്നാൽ…….”……അവൻ കപ്പ് മേശമേൽ വെച്ചിട്ട്
ഉള്ളിലേക്ക് നടന്നു……..

സത്യത്തിൽ ഷാഹിക്ക് ഒരു ഭയം വന്നുതുടങ്ങിയിരുന്നു…….ഇന്നലെ ഗായു പറഞ്ഞപ്പോൾ തന്നെ
അവളുടെ ഉള്ളിൽ ഒരു പേടി കുടുങ്ങിയതാണ്…….പബ്ബ്…….പാർട്ടി……… കള്ള്………
ഡാൻസ്……….പിന്നെ ആകെ ഉള്ള ആശ്വാസം സമർ ഒപ്പം ഉള്ളതായിരുന്നു………പക്ഷേ സാഹചര്യത്തോട്
അടുത്തപ്പോ അവളിലെ പേടി പുറത്തുവരാൻ തുടങ്ങി………

“സമർ………”…..ഷാഹി സമറിനെ വിളിച്ചു………

“ഹ്മ്……..”……സമർ അവളെ നോക്കി മൂളി………

“ഞാൻ വരണോ………”……ഷാഹി അവനോട് ചോദിച്ചു…….

“അതെന്തേ……നിനക്ക് വരാൻ പ്രശ്നം…….”……സമർ അവളോട് ചോദിച്ചു………

“അതല്ല……ഞാൻ ഇതുവരെ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയിട്ടില്ല…….”……..ഷാഹി പറഞ്ഞു…….

“എങ്ങനെ ഉള്ള…..”…….സമർ അവളോട് ചോദിച്ചു……

“ഈ പബ്ബ്….ഒക്കെ……..”……..ഷാഹി പറഞ്ഞു……..

“അതിനെന്താ……..”…….സമർ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു…….

“എന്നാലും……..”……ഷാഹി പറഞ്ഞു…….

“താൻ എന്തിനാ പേടിക്കുന്നെ…….ഞാനില്ലേ ഒപ്പം…….നീ പോയി ഒരുങ്ങ്……..”……..സമർ അവളോട്
പറഞ്ഞു……..

അവൾ എണീറ്റു….. ഒന്ന് നടന്നിട്ട് എന്നെ തിരിഞ്ഞു നോക്കി……..എന്റെ അടുത്തേക്ക്
വന്നു……..

“അതേയ് …..ഈ പബ്ബിൽ പോകുന്നവർ എങ്ങനെയുള്ള ഡ്രസ്സ് ആണിടുക……..”…….അവൾ എന്നോട്
വിക്കിക്കൊണ്ട് ചോദിച്ചു…….അതറിയാത്തതിന്റെ നാണം അവളുടെ ആ ചോദ്യത്തിൽ മുഴുവനും
ഉണ്ടായിരുന്നു……….

ഞാൻ അവളെ നോക്കി ചിരിച്ചു……..

“പറ……..”…….അവൾ ചിണുങ്ങി കൊണ്ട് എന്നോട് ചോദിച്ചു……..

“നീ കോളേജിലേക്ക് പോകുമ്പോ എങ്ങനാ ഡ്രസ്സ് ധരിക്കുന്നെ……അങ്ങനെ പോന്നാ മതി…….ഡോണ്ട്
വറി എബൌട്ട് ഇറ്റ്……..”…….ഞാൻ അവളോട് പറഞ്ഞു…….
അത് അവളിൽ കുറച്ചു ആശ്വാസം പകർന്നു…….അവൾ റൂമിലേക്ക് നടന്നു……..ഞാൻ എണീറ്റ് എന്റെ
റൂമിലേക്കും………

മൂന്ന് പേരും കുളിച്ചു ഡ്രെസ്സണിഞ്ഞു ഹാളിലേക്ക് വന്നു…….

സമർ ജീൻസും ടി ഷർട്ടും പിന്നെ ഒരു ജാക്കറ്റും ധരിച്ചു……ആ വേഷത്തിൽ അവനെ കാണാൻ
ഒടുക്കത്തെ മൊഞ്ച് ആയിരുന്നു…….ഷാഹി അറിയാതെ തന്നെ അവനെ നോക്കി പോയി………

കുഞ്ഞുട്ടൻ ജീൻസും പിന്നെ ടി ഷർട്ടും……കുഞ്ഞുട്ടനേം ആ ലുക്കിൽ കാണാൻ
അടിപൊളിയായിരുന്നു……എന്തിനാണെന്ന് അറിയില്ല…….ചെക്കൻ നല്ല അടിപൊളി ആയി
ഒരുങ്ങിയിരുന്നു………

പിന്നെ ഷാഹി………സമർ എടുത്തുകൊടുത്ത നീല ചുരിദാറായിരുന്നു അവളുടെ വേഷം…….ചുരിദാറിന്
ചേരുന്ന തട്ടവും കണ്മഷിയെഴുതിയ അവളുടെ കൺപീലികളും അവളുടെ സൗന്ദര്യം
വർധിപ്പിച്ചു………കണ്ടാൽ ആരും അവളെ ഒന്ന് നോക്കിപോകും…….ഒരു തുള്ളി പോലും
ലിപ്സ്റ്റിക് ഇടാത്ത ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ ഒരു തവണ മുത്തമിടാൻ ആരായാലും
കൊതിക്കും……….

സമർ ഷാഹിയെ തന്നെ നോക്കി നിന്നു…….

ഷാഹി അവനെ നോക്കി…….കണ്ണുകൊണ്ട് അവളുടെ ഡ്രസ്സ് ഓക്കേ അല്ലെ എന്ന് ചോദിച്ചു……..
സമർ വായും പൊളിച്ചുകൊണ്ട് അവളോട് സൂപ്പറാണെന്ന് കൈകൊണ്ട് കാണിച്ചു…….

കുഞ്ഞുട്ടൻ ഇവർ രണ്ടുപേരുടെയും ഭാവപ്രകടനങ്ങൾ കാണുന്നുണ്ടായിരുന്നു………

“സമർ……ബൈക്ക് ഞാൻ എടുക്കുന്നുണ്ട്……..”……കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു…….

“അപ്പൊ ഇയാൾ വരുന്നില്ലേ……..”……ഷാഹി ഇടയിൽ കയറി കുഞ്ഞുട്ടനോട് ചോദിച്ചു…….

“നമുക്ക് പാർട്ടിയിൽ വെച്ച് ജോയിൻ ചെയ്യാം……എനിക്ക് വേറെ കുറച്ചു പണി
ഉണ്ട്………”……കുഞ്ഞുട്ടൻ കണ്ണടച്ചു കാണിച്ചു…….

കുഞ്ഞുട്ടൻ ബൈക്കിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി…….അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത്
പോയി…….

“നമുക്ക് പോയാലോ…….”……..ഞാൻ ഷാഹിയോട് ചോദിച്ചു…….
അതെയെന്ന് അവൾ തലയാട്ടി……

ഞാൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി…….കാറിന്റെ ഡോർ തുറന്ന് ഞങ്ങൾ രണ്ടുപേരും
കയറി…….ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു……….

ഷാഹിക്ക് പേടി തുടങ്ങി…….അവൾ ശ്വാസം ഒക്കെ കഷ്ടപ്പെട്ട് എടുക്കാൻ
തുടങ്ങി…….പടച്ചോനേ നാറ്റിക്കല്ലേ എന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു………

വണ്ടി പാർട്ടി നടക്കുന്ന പബ്ബിന്റെ ഏരിയയിലേക്ക് കയറി……..വണ്ടി ഞാൻ പാർക്ക്
ചെയ്തു…….ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി……..

ഞാൻ അവളെ നോക്കി………അവൾ ആകെ പരിഭ്രമിച്ചിരുന്നു…….അവളുടെ ഉള്ളിൽ ഭയമുണ്ടെന്ന്
എനിക്ക് മനസ്സിലായി……ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…….അവൾ അവളുടെ പേടമാൻ മിഴികൾ
കൊണ്ട് എന്നെ നോക്കി…….എനിക്ക് അവളുടെ നിൽപ്പും ഭാവവും കണ്ടു ചിരി വന്നു……

“കൂൾ ഗുരു കൂൾ………”…..അവൾ എനിക്ക് ഒരിക്കൽ ഓതി തന്ന ശ്ലോകം ഞാൻ അവൾക്ക്
തിരിച്ചോതി……..
അവൾ അതിന് എന്നോട് ചിരിച്ചു എന്നൊന്ന് വരുത്തി……..

“ഹേയ്…..പേടിക്കണ്ട…….ഇതൊന്നുമില്ല………”……ഞാൻ അവളെ ആശ്വസിപ്പിച്ചു……..അവൾ എന്നെ
നോക്കി……..

“കയറല്ലേ……..”…….ഞാൻ അവളോട് ചോദിച്ചു…….
അവൾ തലയാട്ടി……..

ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടി…….അവൾ കൈകളിലേക്ക് നോക്കി…….ശേഷം എന്റെ
മുഖത്തേക്കും……..ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി…….അവൾ പതിയെ എന്റെ കയ്യിൽ
പിടിച്ചു…….ഞാൻ അവളുടെ കൈ മുറുക്കെ പിടിച്ചുകൊണ്ട് പബ്ബിന്റെ എൻട്രൻസിലേക്ക്
നടന്നു…….

രണ്ടു കറുത്ത മല്ലന്മാർ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു…….അവരെ കണ്ടപ്പോ ഷാഹി
പേടിച്ചെന്ന് തോന്നുന്നു……ഷാഹിയുടെ എന്റെ കയ്യിലുള്ള പിടുത്തത്തിന്റെ മുറുക്കം
കൂടി…….അവർ എന്നെ കണ്ടു……..

“ഹലോ…….ബോസ്സ്……..”……അവരിലൊരാൾ എന്നോട് പറഞ്ഞു……

“യാ മാൻ…. ഹൌസ് യൂ…..”……ഞാൻ ചോദിച്ചു…….

“ഗുഡ്….ഗോയിങ് ഗുഡ്…..ഹൌ യു ഡൂയിങ്….”…..അവൻ എന്നോട് ചോദിച്ചു……

“ഗോയിങ് ഗ്രേറ്റ് മാൻ……”…….ഞാൻ മറുപടി കൊടുത്തു……

“സൊ യൂ ഗോണ റോക്ക് ദി പാർട്ടി…..”……അവൻ എന്നോട് ചോദിച്ചു…….

“പ്രോബബ്ളി……..”…….ഞാൻ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…….

“ഗോ ഇൻ മാൻ…… ഫക്ക് ദാറ്റ് പാർട്ടി…….”…….അവൻ ചിരിച്ചുകൊണ്ട് ഞങ്ങൾക്ക്
വഴിയൊരുക്കി…….

ഞാനും ഷാഹിയും പബ്ബിന്റെ ഉള്ളിലേക്ക് കയറി……….

പാർട്ടി ഒക്കെ സ്റ്റാർട്ട് ചെയ്തിരുന്നു…….ആളുകൾ ഫുൾ ഡാൻസിംഗ് മൂഡിൽ
ആയിരുന്നു……..ഡിജെ കിടിലൻ മ്യൂസിക് ഇട്ടുകൊണ്ടിരുന്നു………എല്ലാവരും അതിനനുസരിച്ചു
ഡാൻസ് കളിച്ചുകൊണ്ടിരുന്നു……

ഷാഹി ഇതെല്ലാം അന്തം വിട്ട് നോക്കി നിന്നു……ഈ കാഴ്ചകൾ ഒക്കെ അവളിൽ പേടി
ഉണർത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നി……അവൾ എന്നെ പറ്റിനിന്നു……….എന്റെ കയ്യിൽ
മുറുക്കെ പിടിച്ചുകൊണ്ട് ഓരോന്നും നോക്കിക്കണ്ടു….. കൊച്ചുകുട്ടികളെപോലെ………

“ഹലോയ്……….”……..ഒരാൾ ഞങ്ങളെ വിളിച്ചു……..

ഞങ്ങൾ തിരിഞ്ഞു നോക്കി……..കുഞ്ഞുട്ടൻ………..ഒപ്പം ഒരാളുകൂടിയുണ്ട്……….ഒപ്പമുള്ള ആളെ
കണ്ടു ഷാഹി അത്ഭുതപ്പെട്ടു……….അച്ചു ആയിരുന്നു അത്……….

ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു……….

“അച്ചു……നീ ഇവിടെ………..”…….ഷാഹി അവളോട് ചോദിച്ചു……..ഞാനും കുഞ്ഞുട്ടനും അച്ചുവും
അതുകേട്ട് ചിരിച്ചു………

“ദാ ഈ കറുമ്പനാ എന്റെ വരുംകാല കണവൻ……..”…….അച്ചു കുഞ്ഞുട്ടനെ പുറത്ത് അടിച്ചുകൊണ്ട്
പറഞ്ഞു…….

“റിയലി………”……..ഷാഹി കുഞ്ഞുട്ടനോട് ചോദിച്ചു……..

“ആടീ കുറുമ്പി…….ഇതാണ് എന്റെ ഫാവി ഫാര്യ……..”……അച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട്
കുഞ്ഞുട്ടൻ പറഞ്ഞു……….അച്ചു കുഞ്ഞുട്ടനെ നോക്കി ചിരിച്ചു……..ഞാനും…….

“എങ്ങനെയുണ്ടെടി ഞങ്ങൾ മാച്ചിങ് അല്ലെ……”…….കുഞ്ഞുട്ടൻ ഷാഹിയോട് ചോദിച്ചു………

“പിന്നെ…..ഒടുക്കത്തെ മാച്ചിങ് അല്ലെ…..തളത്തിൽ ദിനേശനേയും ശോഭയെയും
പോലുണ്ട്…….”…….ഷാഹി കുഞ്ഞുട്ടനിട്ട് നല്ല ഒരു വെപ്പ് വെച്ചു……..ശോഭ അതായത് അച്ചു
അത് കേട്ട് പൊട്ടിച്ചിരിച്ചു…….

“വേണ്ട മോളെ വേണ്ട മോളെ…….”…….കുഞ്ഞുട്ടൻ ഷാഹിയെ നോക്കി പാടി………
ഷാഹി അവന് ചിരിച്ചുകാണിച്ചുകൊടുത്തു………

“അല്ല…….ഡ്രിങ്ക്സ് വല്ലതും ഓർഡർ ചെയ്യല്ലേ……”…….കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു…….

“ഐ വിൽ ഗോ വിത്ത് സം ജ്യൂസ്…..”……..ഞാൻ അവനോട് പറഞ്ഞു……അവൻ എന്നെ നോക്കി ഒരു
കള്ളച്ചിരി ചിരിച്ചു……..

“ഷാഹി നിനക്ക് എന്താ വേണ്ടേ……ഹോട്ട് വല്ലതും വേണോ……”……അവൻ ഒരു കള്ളച്ചിരിയോടെ
അവളോട് ചോദിച്ചു……..

“ഹോട്ടോ……”……ഷാഹി മനസ്സിലാവാതെ അവനോട് ചോദിച്ചു………

“ആ ഹോട്ട്…….”……കുഞ്ഞുട്ടൻ ഒന്ന് സ്പഷ്ടമായി അവളോട് പറഞ്ഞു…..
ഷാഹി എന്താ സംഗതി എന്നറിയാതെ കുഴങ്ങി……

“അവൾക്കും ജ്യൂസ് മതി…….”…..ഞാൻ ഇടയിൽ കയറി അവനോട് പറഞ്ഞു……..കുഞ്ഞുട്ടൻ എന്നെ
നോക്കി……..ഓ എന്തൊരു സ്നേഹം എന്ന രീതിയിൽ……..

“ഓക്കേ….വൺ ടെക്വിലാ ആൻഡ് ത്രീ ഓറഞ്ച് ജ്യൂസ്……..”………കുഞ്ഞുട്ടൻ ഓർഡർ ചെയ്തു…….

ഞാൻ ഷാഹിയെ നോക്കി…….ഞങ്ങൾ എല്ലാവരും ഒപ്പം ഉണ്ടെങ്കിലും അവൾ വറീഡ് ആയിരുന്നു…….ആ
അന്തരീക്ഷം അവൾക്ക് പിടിക്കുന്നില്ല എന്നെനിക്ക് തോന്നി……

ഓർഡർ ചെയ്ത സാധനം വന്നു……ഞങ്ങൾ അത് കുടിച്ചു……..

“വാ……ഡാൻസ് ഫ്ലോറിൽ കയറാം……..”……കുഞ്ഞുട്ടൻ എന്നെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു…………

ഞാൻ ഷാഹിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡാൻസ് ഫ്ലോറിലേക്ക് നടന്നു……കുഞ്ഞുട്ടനും
അച്ചുവും മുന്നിലും…….

കുഞ്ഞുട്ടനും അച്ചുവും ഡാൻസ് കളിയ്ക്കാൻ തുടങ്ങി……

ഞാൻ ഷാഹിയെ നോക്കി………അവൾ എന്നെയും നോക്കി…….ഒരു നല്ല സ്റാർട്ടിങ് ട്രെബ്ൾ ഞങ്ങളുടെ
ഇടയിൽ ഉണ്ടായിരുന്നു…….

ഞാൻ പതിയെ അവളെ എന്നിലേക്കടുപ്പിച്ചു……. അവൾ എനിക്ക് ക്ലോസ് ആയി നിന്നു…… ഞാൻ പതിയെ
ഓരോ സ്റ്റെപ് ഇടാൻ തുടങ്ങി…….ഷാഹി അതിനനുസരിച്ചു ഒപ്പം കൂടാൻ തുടങ്ങി……ഞാൻ മെല്ലെ
അവളുടെ വയറിൽ കൈവെച്ചിട്ട് ഒരു കൈ എന്റെ കയ്യിലാക്കി ഡാൻസ് കളിയ്ക്കാൻ
തുടങ്ങി………അവൾ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് മൂവ് ചെയ്തു…..ഞാനും അവളുടെ കണ്ണിലേക്ക്
നോക്കി……..

ഞാൻ മെല്ലെ അവളെ വട്ടം കറക്കി……..അവൾ തിരിഞ്ഞു വന്നപ്പോൾ അവളുടെ മുഖം ഹാപ്പി
അല്ലായിരുന്നു……അവൾ ഇടയ്ക്കിടയ്ക്ക് ചുറ്റും നോക്കും……..പേടിയോടെ………അവൾക്ക് ആ ഒരു
അന്തരീക്ഷം ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല……..മറ്റുള്ളവർ ഡാൻസ് കളിക്കുന്നതും പലരും
പെണ്ണുങ്ങളുടെ ശരീരത്തിൽ സ്പർശിക്കുന്നതുമൊക്കെ അവൾ പേടിയോടെ നോക്കിക്കണ്ടു…….അവൾ
എന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ചിരി ചിരിക്കും പക്ഷെ അത് ഒരു ആശ്വാസകരമല്ലാത്ത
ചിരിയായിരുന്നു അത്……

അവളെ എന്റെ അടുത്തേക്ക് വലിച്ചു…….അവൾ എന്റെ മുഖത്തേക്ക് നോക്കി……..

“വാ………”…..ഞാൻ അവളോട് പറഞ്ഞു……

ഞാൻ അവളെയും കൊണ്ട് കുഞ്ഞുട്ടന്റെയും അച്ചുവിന്റെയും അടുത്തേക്ക് പോയി…….അവർ നല്ല
ഡാൻസ് കളിയിലായിരുന്നു……..ഞാൻ കുഞ്ഞുട്ടനോട് ബൈക്ക് ചാവി തരാൻ പറഞ്ഞു…….അവൻ
തന്നു……ഞാൻ അവന് കാറിന്റെ ചാവി കൊടുത്തു……..

“നീ എവിടേക്കാ…….”…..അവൻ എന്നോട് ചോദിച്ചു………

s”പുറത്തേക്ക്……..ഷാഹിക്ക് ഇവിടെ പിടിക്കുന്നില്ല……..”…..ഞാൻ അവനോട് പറഞ്ഞു…….അവൻ
ഷാഹിയെ നോക്കി…..അവനും അത് മനസ്സിലായി………

ഞാൻ ഷാഹിയെയും കൊണ്ട് പുറത്തേക്ക് നടന്നു……പലരും അവളുടെ ശരീരത്തിൽ പോകുന്ന പോക്കിൽ
തൊടാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….ഞാൻ അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു
എല്ലാവരെയും വകഞ്ഞുമാറ്റി അവൾക്ക് വഴി ഒരുക്കിക്കൊണ്ടിരുന്നു……..

ഞങ്ങൾ പുറത്തെത്തി……..അന്തരീക്ഷം ആകെ തണുത്തിരുന്നു……..ഒരു മഴ പെയ്തു
ചോർന്നിരുന്നു…….

ഞാൻ അവളെയും കൊണ്ട് ബൈക്കിൽ കയറി……ബൈക്ക് മുന്നോട്ടെടുത്തു……..

ചുരത്തിന് മുകളിൽ ഒരു വെള്ളച്ചാട്ടം ഞാൻ കണ്ടിരുന്നു…….അവിടം ആയിരുന്നു എന്റെ
ലക്ഷ്യം………ഞാൻ ബൈക്ക് ഓടിച്ചു……..

രാത്രിയും പോരാത്തതിന് ഒരു മഴ പെയ്തു ഒഴിഞ്ഞതുകൊണ്ടും നല്ല തണുപ്പ്
ഉണ്ടായിരുന്നു……..ഷാഹി ആ തണുപ്പിൽ വിറയ്ക്കാൻ തുടങ്ങി……..

ഞാൻ പിന്നിലേക്ക് കൈ ഇട്ട് അവളുടെ കൈ എടുത്ത് എന്റെ വയറിന് ചുറ്റും
പിടിപ്പിച്ചു…….പിന്നെ കൈകൊണ്ട് അവളുടെ തല എന്റെ തോളിന് മുകളിൽ വെപ്പിച്ചു……..

“തണുപ്പ് ഇനിയും കൂടും…..എന്നെ കെട്ടിപ്പിടിച്ചു ഇരുന്നോ……..”……ഞാൻ അവളോട് ചെറുതായി
ഒന്ന് തല തിരിച്ചിട്ട് പറഞ്ഞു……

അവൾ തലയാട്ടി…….അവൾ ശരിക്കും അത് പറയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു…….തണുപ്പ്
കാരണം അവൾ ആകെ വിറച്ചിരുന്നു……….അവൾക്ക് എന്നെ കെട്ടിപ്പിടിച്ചു തണുപ്പിന് ആക്കം
കുറയ്ക്കണം എന്ന് തോന്നുന്നുണ്ടായിരുന്നു…….പക്ഷെ അത് ചെയ്യാൻ അവളുടെ നാണം
അനുവദിച്ചില്ല……..അവൾ എന്നെ കെട്ടിപ്പിടിച്ചു……എന്റെ തോളിൽ തല ചായ്ച്ചു…….

എന്തൊരു സുന്ദരമായ മുഹൂർത്തമാണ് അത്………സ്നേഹിക്കുന്ന പെണ്ണിനെ
കെട്ടിപ്പിടിച്ചുകൊണ്ട് രാത്രി ബൈക്ക് ഓടിക്കാൻ ഏത് ആണാണ്
ആഗ്രഹിക്കാത്തത്……….അതുപോലെ ഏത് പെണ്ണാണ് രാത്രി ഇഷ്ടപ്പെടുന്ന പുരുഷന്റെ ഒപ്പം
ബൈക്കിൽ സഞ്ചരിക്കാൻ ആഗ്രഹിക്കാത്തത്……..ഞാൻ ഒരു മായാലോകത്തിൽ ആണെന്ന പോലെ എനിക്ക്
തോന്നി……..

അവൾ ഒന്നും എന്നോട് പറഞ്ഞില്ല……എവിടേക്കാ പോകുന്നത് എന്നുപോലും എന്നോട്
ചോദിച്ചില്ല………അവൾ ആ യാത്രയെ ഇഷ്ടപ്പെട്ടിരുന്നു……ഈ യാത്ര ഒരിക്കലും
അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു……..
അവൾ അവന്റെ തോളിൽ തലവെച്ചു മുന്നോട്ട് നോക്കിക്കൊണ്ട് കിടന്നു……ഓരോരോ കാഴ്ചകൾ
കണ്ടു……അവനെ ഇറുകെ കെട്ടിപ്പിടിച്ചു…….അവന്റെ ചൂട് അവളിലേക്ക് വന്നുകൊണ്ടിരുന്നു………

നല്ല നിലാവുള്ള രാത്രിയായിരുന്നു അത്……എല്ലാം വളരെ സ്പഷ്ടമായി
കാണാനുണ്ടായിരുന്നു……..ആകാശത്തുനിന്നും അമ്പിളി മാമൻ ഞങ്ങളെ പോക്ക് കണ്ടു
പുഞ്ചിരിച്ചു…….

ബൈക്ക് പതിയെ ചുരം കയറാൻ തുടങ്ങി…..തണുപ്പ് കൂടുതൽ ഞങ്ങളിലേക്ക്
കയറിവന്നു……ഷാഹിയുടെ കെട്ടിപ്പിടുത്തത്തിന്റെ ശക്തി കൂടി……ഇടയ്ക്ക് ഒരു ഇളംകാറ്റ്
കടന്നുവരും……അപ്പോൾ പെട്ടെന്ന് ഒരു ഒന്നൊന്നര തണുപ്പ് അങ്ങ് ഉള്ളിലേക്ക്
കയറും…..രോമങ്ങൾ ഒക്കെ അങ്ങ് പൊങ്ങി നിക്കും ആ വരവിൽ……..അങ്ങനെയുള്ള ഓരോ
ഇളംകാറ്റിലും ഷാഹിയുടെ പിടുത്തത്തിന്റെ ശക്തി പെട്ടെന്ന് മുറുകും……ഞാൻ അങ്ങനെയുള്ള
ഇളംകാറ്റ് കുറേ വരാൻ വേണ്ടി പ്രാർത്ഥിച്ചു……..തണുപ്പ് കൂടുമ്പോ ഞാൻ പ്രണയിക്കുന്ന
പെണ്ണ് നമ്മളെ കൂടുതൽ ഇറുക്കികെട്ടിപ്പിടിക്കുന്ന ആ ഫീൽ ഉണ്ടല്ലോ അത് വേറെ ഒന്നിനും
കിട്ടൂല്ലാ……..

വണ്ടി കുറച്ചു മുന്നോട്ട് പോയപ്പോൾ ഞാൻ ഒരു തട്ടുകട കണ്ടു……ഞാൻ വണ്ടി തട്ടുകടയുടെ
മുന്നിൽ നിർത്തി…….രണ്ട് കട്ടൻചായ ഓർഡർ ചെയ്തു……

ഞാൻ ഷാഹിയെ നോക്കി……അവൾ ആകെ തണുത്തിട്ട് കൈ രണ്ടും കൂട്ടി
ഉരസുന്നുണ്ടായിരുന്നു………ഞാൻ എന്റെ ജാക്കറ്റ് ഊരി…….എന്നിട്ട് അത് അവളെ
ധരിപ്പിച്ചു………അവൾ എന്നെ നോക്കി…….

“ഇപ്പൊ കുറവില്ലേ തണുപ്പിന്…….”…..ഞാൻ ചോദിച്ചു……..

അവൾ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് തലയാട്ടി…….ഞാൻ ഒരു നിമിഷം അവളുടെ കണ്ണിലേക്ക്
തന്നെ നോക്കിനിന്നു……….

“ചായ……..”……കടക്കാരൻ ചായ കൊണ്ടുതന്നു…….
ഞാൻ പെട്ടെന്ന് അവളുടെ കണ്ണിൽ നിന്ന് നോട്ടം മാറ്റി…..ചായ വാങ്ങി……ഒരു ചായ ഷാഹിക്ക്
കൊടുത്തു……

അവൾ ചായ ഊതി കുടിക്കാൻ തുടങ്ങി……..അവളുടെ ചുണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു……ആ
വിറച്ച ചുണ്ടുകൾ ആ ചായയിൽ മുങ്ങി താഴുന്നത് ഞാൻ നോക്കി നിന്നു……

ഞാൻ ചായ കുറച്ചുകുടിച്ചിട്ട് ആ ചൂട് ഗ്ലാസ് അവളുടെ തോളിൽ വെച്ച് പതിയെ ഉഴിഞ്ഞു……അവൾ
എന്നെ നോക്കി……..ഞാൻ അവളെ നോക്കി ചിരിച്ചു……..ഞാൻ മെല്ലെ ആ ഗ്ലാസ്സിന്റെ ചൂട്
അവളിലേക്ക് പകർന്നുകൊടുത്തു……അവൾ എന്നെ തന്നെ നോക്കിനിന്നു……..ഞാൻ
അവളെയും…….ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തൊക്കെയോ സന്ദേശങ്ങൾ കൈമാറി……..

ഞങ്ങൾ ചായ കുടിച്ചുകഴിഞ്ഞിട്ട് യാത്ര തുടർന്നു…..ഇപ്പോ എനിക്ക് ശരിക്ക്
തണുപ്പടിക്കാൻ തുടങ്ങി…….വണ്ടി ഓടിക്കുന്നത് ഞാനും പോരാത്തതിന് ജാക്കറ്റും ഷാഹിക്ക്
കൊടുത്തു…….ഞാൻ കൈകൊണ്ട് പതിയെ എന്റെ ശരീരത്തിൽ ഉഴിഞ്ഞു…….എന്നെ തണുപ്പ്
വലയ്ക്കുന്നുണ്ടെന്ന് ഷാഹിക്ക് മനസ്സിലായി…….അവൾ എന്നിലേക്ക് ഇറുക്കി
ചേർന്നു……എന്നെ മുറുക്കി കെട്ടിപ്പിടിച്ചു……..തണുപ്പ് കുറച്ചുകുറഞ്ഞു എനിക്ക്…….

പെട്ടെന്ന് അവൾ ജാക്കറ്റ് ഊരി…… ജാക്കറ്റ് തിരിച്ചു വച്ചു….. ജാക്കറ്റ് കൊണ്ട്
എന്നെ ചുറ്റിവരിഞ്ഞു…..എന്റെ മുന്നിലൂടെ ജാക്കറ്റ് ഇട്ടു എന്നിട്ട് ജാക്കറ്റിന്റെ
കൈകളിലേക്ക് അവൾ അവളുടെ കൈകൾ കയറ്റി…….ഇപ്പോൾ ആ ജാക്കറ്റിനുള്ളിൽ ഞാനും ഷാഹിയും
കെട്ടിപ്പിടിച്ചു ഇരിക്കുന്നപോലെയായി പൊസിഷൻ…….എനിക്ക് സന്തോഷം
തോന്നി…….അതിനേക്കാളുപരി ഷാഹിയുടെ ചൂട് എന്റെ മേലിൽ നേരിട്ട് തട്ടാൻ
തുടങ്ങി……ഇത്രയും നേരം അവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഒന്നുകിൽ ഞാൻ ജാക്കറ്റ്
ഇട്ടിരുന്നു അല്ലെങ്കി അവൾ ജാക്കറ്റ് ഇട്ടിരുന്നു…..പക്ഷെ ഇപ്പൊ ഞങ്ങളുടെ ഇടയിൽ
കട്ടുറുമ്പായി ജാക്കറ്റ് ഇല്ലായിരുന്നു…….അവൾ എന്നെ ഇറുക്കി
കെട്ടിപ്പിടിച്ചു……എന്റെ നേരിയ ടി ഷർട്ടിന് ഉള്ളിലൂടെ അവളുടെ ചൂട് സുഖമായി എന്റെ
ശരീരത്തിലേക്ക് കടന്നുവന്നു…….ഞാൻ അത് ആസ്വദിച്ചുകൊണ്ട് ബൈക്ക് ഓടിക്കാൻ
തുടങ്ങി……..ഇത്രയും സുഖത്തിൽ ഞാൻ ഒരിക്കലും വണ്ടി ഓടിച്ചിട്ടില്ല……

ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു………റോഡ് സൈഡിൽ തന്നെയായിരുന്നു
വെള്ളച്ചാട്ടം………ഷാഹി അത്ഭുതത്തോടെ അങ്ങോട്ട് നോക്കി…….ഞാൻ വണ്ടി റോഡ് സൈഡിൽ
ഒതുക്കി……അവൾ വണ്ടിയിൽ നിന്നിറങ്ങി…..ഞാനും അവളും കൂടി വെള്ളച്ചാട്ടത്തിന്
അടുത്തേക്ക് നടന്നു……നല്ല കാറ്റുണ്ടായിരുന്നു അവിടെ…….ഷാഹി എന്റെ മുൻപിൽ
അത്ഭുതത്തോടെ വെള്ളച്ചാട്ടവും കണ്ടുനടക്കുന്നുണ്ടായിരുന്നു…….അവളുടെ മുടിയിഴകൾ
കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു…….അവൾ തിരിഞ്ഞു എന്നെ നോക്കി
ചിരിച്ചു………എനിക്ക് ചിരിവന്നു……ഞാനും ചിരിച്ചു……അവൾ വെള്ളച്ചാട്ടത്തിന് അടുത്തേക്ക്
തിരിഞ്ഞുനടന്നു……..അവൾ വളരെ സന്തോഷത്തിൽ ആയിട്ടുണ്ട്………അതാണ് എനിക്കിപ്പോ ഒരു
കിടിലൻ ചിരി കിട്ടിയത്………

വെള്ളച്ചാട്ടം കമ്പിവേലിക്ക് അപ്പുറമായിരുന്നു…..കമ്പിവേലിക്ക് അപ്പുറം
കൊക്കയും…….ആ നിലാവത്ത്‌ വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇരട്ടിച്ചിരുന്നു……..മടങ്ങ്
മടങ്ങായി വീഴുന്ന വെള്ളം വളരെ മനോഹരമായിരുന്നു കാണാൻ…….ആ നിലാവത്ത് വെള്ളം ഒരു നീല
കളർ പോലെ തോന്നി…….വെള്ളച്ചാട്ടത്തിന് പിന്നിൽ ചന്ദ്രൻ ഞങ്ങളെ നോക്കി
പുഞ്ചിരിച്ചുകൊണ്ട് നിന്നു…….. വളരെ മനോഹരം………

ഞങ്ങൾ കമ്പിവേലിയുടെ അടുത്തെത്തി……..അവിടെ വേറെ ഒരു ഫാമിലിയും ഉണ്ടായിരുന്നു….ഒപ്പം
കുറേ കുട്ടികളും……ഞാനും ഷാഹിയും കമ്പിവേലിയിൽ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ ഭംഗി
ആസ്വദിച്ചു……..

ഞാൻ വെള്ളച്ചാട്ടത്തിൽ നിന്ന് കണ്ണെടുത്ത് പതിയെ ഷാഹിയുടെ മുഖത്തേക്ക്
നോക്കി…….വെള്ളച്ചാട്ടത്തിന്റെ ഭംഗിയിൽ അവൾ മതിമറന്നു നിൽക്കുകയായിരുന്നു……..അവൾ
വെള്ളച്ചാട്ടത്തെ തന്നെ നോക്കി നിന്നു…….വെള്ളച്ചാട്ടത്തിന്റെ നീലകളർ വെളിച്ചത്തിൽ
ഷാഹിയുടെ മുഖം ഞാൻ കണ്ടു………വളരെ അടുത്ത്……എന്തൊരു സൗന്ദര്യമാണ് ഇവൾക്ക്……..പടച്ചോൻ
പടച്ച ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഇവൾ മുൻപന്തിയിൽ തന്നെ ഉണ്ടാകും…….അത്രയ്ക്ക്
മനോഹരമാണ് അവളെ കാണാൻ……എനിക്ക് നല്ല കൺട്രോൾ ഉണ്ടെന്ന് എനിക്ക്
മനസ്സിലായി…….അല്ലെങ്കി എപ്പോഴേ ഞാൻ ഇവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്തേനെ…….ആ
പവിഴചുണ്ടുകളിലെ തേൻ ഞാൻ എന്നെ നുകർന്നേനെ…….എന്തൊരു മനോഹരിയാണിവൾ……..

പെട്ടെന്ന് ഒരു മഴ പെയ്തു…..ഞാനും അവളും കൂടി റോഡിന്റെ എതിർദിശയിൽ ഉള്ള ഒരു അടച്ച
കടയിലേക്ക് ഓടി…..അവിടെ ഓടിയെത്തിയപ്പോഴേക്കും ഞങ്ങൾ കുറച്ചു നനഞ്ഞിരുന്നു……..അവൾ
മുടിയിലെ വെള്ളം കളഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു……….ഞാനും അവളെ നോക്കി
പുഞ്ചിരിച്ചു……മറ്റുള്ളവരും വേറെ ഒരു കടയിലേക്ക് ഓടി കയറിയിരുന്നു…..ഞങ്ങൾ
പുറത്തേക്ക് നോക്കി……അവൾ പുറത്തേക്ക് കയ്യിട്ടുകൊണ്ട് മഴത്തുള്ളികളെ
തട്ടിത്തെറിപ്പിച്ചു കളിച്ചുകൊണ്ടേയിരുന്നു…….അവൾ അത് ഇടയ്ക്ക് എന്റെ മുഖത്തേക്ക്
തട്ടിത്തെറിപ്പിച്ചു…….ഞാൻചിരിച്ചുകൊണ്ട് അവളെ നോക്കി…….അവൾ എന്നെ നോക്കി
ചിരിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് ആ പ്രവൃത്തി തുടർന്നു…….അവൾ വളരെ സന്തോഷത്തിൽ
ആയിരുന്നു……പാർട്ടിയും പബ്ബും ഒന്നും അവൾക്ക് ചേരില്ല……അവൾക്ക് അതൊന്നും
ശരിയാകില്ല……..അവൾ അവിടെ ഒന്നും ഹാപ്പിയാകില്ല…….അവൾക്കിതാണ് ഇഷ്ടം……പ്രകൃതിയോടാണ്
അവൾക്ക് താല്പര്യം…..ഇങ്ങനെയുള്ള ചെറുയാത്രകളെ അവളെ കൂടുതൽ
സന്തോഷിപ്പിക്കൂ…….അവളുടെ ആ ദൈവത്തിന്റെ വരമായ ആ മനോഹരമായ ചിരിയുടെ ഭംഗി ഇതൊക്കെയെ
വർധിപ്പിക്കൂ………

മഴ നല്ലപോലെ പെയ്തുകൊണ്ടിരുന്നു…..പെട്ടെന്ന് ആ കുട്ടികൾ മഴത്തേക്കിറങ്ങി
ചാടികളിക്കാൻ തുടങ്ങി………ഞാൻ അത് രസത്തോടെ കണ്ടുനിന്നു……പെട്ടെന്ന് ജാക്കറ്റൂരി
ഷാഹിയും മഴത്തേക്കിറങ്ങി…….അവൾ ആ കുട്ടികളുടെ അടുത്തേക്ക് ഓടി……..അവരെ അടുത്തെത്തി
അവരോടൊപ്പം ചാടി കളിയ്ക്കാൻ തുടങ്ങി…….അവളുടെ കുട്ടിത്തം വിട്ടുമാറാത്ത പ്രകൃതം
കണ്ടു എനിക്ക് ചിരിവന്നു…….അവളോട് കൂടുതൽ പ്രണയവും…….

അവൾ എന്നെ മഴയത്തുനിന്ന് വിളിച്ചു……..ഡാൻസ് കളിയ്ക്കാൻ അവൾ വിളിച്ചു……..ഞാനും
ഇറങ്ങി ആ മഴയത്തേക്ക്…….ഷാഹിയുടെ അടുത്തേക്ക്……..ഞാൻ അവളുടെ അടുത്തേക്ക്
ഓടിച്ചെന്നു……അവൾ അപ്പോഴും കുട്ടികളോടൊപ്പം ചാടികളിച്ചുകൊണ്ടിരുന്നു…….ഞാൻ അവളെ
നോക്കിനിന്നു……..മഴത്തുള്ളികൾ അവളുടെ മുടിയിഴകളിലൂടെ ഒഴുകി അവളുടെ മുഖത്തിലൂടെ
തഴുകി പോകുന്നത് ഞാൻ നോക്കിനിന്നു…….

അവൾ എന്നോട് ഡാൻസ് കളിയ്ക്കാൻ പറഞ്ഞു……ഞാൻ ചിരിച്ചുകൊണ്ട് അവളോടൊപ്പം ചാടാൻ
തുടങ്ങി…….കുട്ടികളും ഒപ്പം ചാടുന്നുണ്ടായിരുന്നു……അവൾ തലമുടിയാട്ടിക്കൊണ്ട് എന്റെ
മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു…..എന്നിട്ട് എന്നെ നോക്കി ഒരു കള്ളച്ചിരി
ചിരിച്ചു……ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……അവളുടെ മുഖം എന്റെ കയ്യിലെടുത്തു……അവൾ
ചാടികളിക്കുന്നത് നിർത്തി പെട്ടെന്നുള്ള എന്റെ പ്രവൃത്തിയിൽ……..ഞാൻ എന്താ ചെയ്യാൻ
പോകുന്നത് എന്നറിയാതെ അവൾ എന്റെ മുഖത്തേക്ക് നോക്കിനിന്നു……..ഞാൻ എന്റെ മുഖം അവളുടെ
മുഖത്തിനോട് അടുപ്പിച്ചിട്ട് എന്റെ തല കുലുക്കി……എന്റെ തലമുടിയിൽ ഉണ്ടായിരുന്ന
മുഴുവൻ വെള്ളവും അവളുടെ മുഖത്തേക്ക്………എന്നിട്ട് ഞാൻ ചിരിച്ചിട്ട് അവളുടെ മുഖം
വിടുവിച്ചു………ഞാൻ ചെറിയ ഒരു നിരാശ അവളുടെ മുഖത്തുകണ്ടു……ചിലപ്പോൾ അവൾ
പ്രതീക്ഷിച്ചത് വേറെ എന്തോ ആയിരുന്നു……അത് കിട്ടാഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു
നിരാശ കടന്നുവന്നു……..ഞാൻ അവളെ നോക്കി ചിരിച്ചു……അവൾ എന്നെ നോക്കി ചിരിച്ചു……..അവൾ
പിന്നെം ചാടികളിക്കാൻ തുടങ്ങി………

പെട്ടെന്ന് ഒരു ഇടി വെട്ടി……..ഷാഹി പേടിച്ചു പിന്നിലേക്ക് ചാടി…….ഞാൻ അവളെ
മുഖത്തേക്ക് നോക്കി……..അവളുടെ പേടിച്ചരണ്ട മുഖം ഞാൻ കണ്ടു…….ഞാൻ കരുതി
അപ്രതീക്ഷിതമായി ഇടി വെട്ടിയതിൽ ഞെട്ടിയതാണെന്ന്……. പക്ഷെ പിന്നെയും പിന്നെയും അവൾ
ഞെട്ടിവിറക്കാൻ തുടങ്ങി ഓരോ ഇടി വെട്ടലിലും……… അവൾ ഞങ്ങൾ മഴ പെയ്തപ്പോൾ ഓടിക്കയറിയ
കടയിലേക്ക് ഓടി……..അവൾ കടയ്ക്ക് ഉള്ളിൽ കയറി ചെവി പൊത്തി നിന്നു……. ഞാൻ അവിടേക്ക്
ചെന്നു…….

ഞാൻ ചെല്ലുമ്പോൾ അവൾ പേടിച്ചു ചെവിയും പൊത്തിപ്പിടിച്ചു നിലത്തേക്ക്
കുനിഞ്ഞിരിക്കുന്നുണ്ട്……. പെട്ടെന്ന് ഒരു ഇടി വെട്ടി……..അവൾ പേടിച്ചു…..

“മ്മാ……”…….എന്ന് വിളിച്ചു…….

ഞാൻ അവളുടെ അടുത്ത് ചെന്നു…….

“ഹേയ്…… എന്തുപറ്റി……”…….ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു…….അവൾ എന്നെ
പേടിച്ചരണ്ട മുഖത്തോടെ എന്നെ നോക്കി…….

“എനിക്ക്…….ഇടിമിന്നൽ…… വളരെ പേടിയാണ്…….”……അവൾ പേടിച്ചു വിക്കിക്കൊണ്ട് പറഞ്ഞു……..

“ഇപ്പോളും……”……ഞാൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു……..പെട്ടെന്ന് ഒരു ഇടി
വെട്ടി……അവൾ പേടിച്ചു….”മ്മാ…..”…..എന്ന് വിളിച്ചു കരഞ്ഞു………അവൾ കാര്യമായിട്ട്
പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി……..

“ഹേയ്…… പേടിക്കണ്ട……..”…..ഞാൻ അവളുടെ തലയിൽ തലോടി……..അവളെ മെല്ലെ
എഴുന്നേൽപ്പിച്ചു……..

“പേടിക്കണ്ടാ……ഒന്നും പറ്റില്ല……”…..ഞാൻ അവളോട് പറഞ്ഞു…….അവൾ എന്നെ പറ്റിനിന്നു….
അവൾ തല കുമ്പിട്ടു നിന്നു….. പെട്ടെന്ന് ഒരു ഇടി കൂടി വെട്ടി……അവൾ പിന്നേം പേടിച്ചു
കരഞ്ഞു……..ഞാൻ അവളെ മെല്ലെ എന്നിലേക്ക് ചേർത്തു……. അവൾ എന്നെ
കെട്ടിപ്പിടിച്ചു…….ഞാൻ മെല്ലെ അവളെ തലോടിക്കൊണ്ടിരുന്നു…….

“പേടിക്കണ്ടാ……ഒന്നും പറ്റില്ല……”…..എന്ന് ഞാൻ അവളോട് പറഞ്ഞുകൊണ്ടിരുന്നു…….അവളെ
ഞാൻ എന്റെ നെഞ്ചിൽ ചേർത്തു….. എന്റെ കൈകൾ കൊണ്ട് അവളെ വരിഞ്ഞു……അവൾ പിന്നെയും ഇടി
വെട്ടുന്നത് അനുസരിച്ചു പേടിച്ചു ചാടിക്കൊണ്ടിരുന്നു…….

ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു……കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി……എന്റെ
നെഞ്ചിനുള്ളിൽ അവളുടെ മുഖം ഞാൻ പൂട്ടി…..ഞാൻ മെല്ലെ അവളെ കടയുടെ ഉള്ളിലേക്ക്
കൊണ്ടുപോയി…….അവൾ എന്റെ നെഞ്ചിൽ മുഖം കുത്തിനിന്നു…….. ഞാൻ അവളെ ഇറുക്കി
കെട്ടിപ്പിടിച്ചുകൊണ്ട് ആ കടയിൽ നിന്നു…… ഞാൻ കൈ പൊത്തിപ്പിടിച്ച കാരണം അവൾക്ക്
ഇടിവെട്ടുന്ന ശബ്ദം കേൾക്കുന്നില്ലായിരുന്നു…….അവൾ എന്നെ ചുറ്റിപ്പിടിച്ചു എന്റെ
കൈകൾക്കിടയിൽ കിടന്നു…….ഇടിവെട്ടൽ നിന്നു……മഴ മെല്ലെ ചോർന്ന് തുടങ്ങി…….പക്ഷെ ഞാൻ
അവളോട് പറഞ്ഞില്ല……ഞാൻ കുറേ നേരം കൂടി അവളെ കെട്ടിപ്പിടിച്ചു അവിടെ നിന്നു…….. അവളെ
ഇങ്ങനെ എന്നും എന്റെ നെഞ്ചിൽ തന്നെ നിർത്തിയിരുന്നെങ്കിൽ എന്ന് ദൈവത്തോട്
പ്രാർത്ഥിച്ചു…….

കുറച്ചുകഴിഞ്ഞു ഞാൻ അവളോട് പോവല്ലേ എന്ന് ചോദിച്ചു……അവൾ എന്റെ നെഞ്ചിൽ കിടന്നു
തന്നെ എന്റെ കണ്ണിലേക്ക് നോക്കി…….ഞാനവളുടെ കണ്ണിലേക്കും നോക്കി…….കരഞ്ഞു കണ്ണ്
കലങ്ങിയിരുന്നു പാവത്തിന്റെ…….കണ്ണിലെഴുതിയ കണ്മഷി അവളുടെ കണ്ണിന് ചുറ്റും പടർന്നു
കിടന്നു……….അവൾ എന്നിൽ നിന്നും വിട്ടുമാറി……..

അവൾ പുറത്തേക്ക് നോക്കി……ഞാൻ പുറത്തേക്കിറങ്ങി……അവൾ ജാക്കറ്റ് എടുത്തുകൊണ്ട് എന്റെ
പിന്നാലെ വന്നു……വണ്ടിയുടെ അടുത്തെത്തി…….ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…..അവൾ
കയറി……ഞങ്ങൾ തിരിച്ചു പോന്നു………

പോരുന്ന വഴി പിന്നെയും ചെറുതായി മഴ പെയ്യാൻ തുടങ്ങി……..ഞാൻ വണ്ടി നിർത്തി വണ്ടിയുടെ
സൈഡിൽ തൂക്കി ഇട്ടിരുന്ന ഹെൽമെറ്റ് എടുത്ത് ഷാഹിയുടെ തലയിൽ വെച്ചുകൊടുത്തു……അവൾ
എന്നെ നോക്കി…….ഞാൻ കണ്ണടച്ച് പേടിക്കണ്ടാ എന്ന് പറഞ്ഞു……..ഞാൻ വണ്ടിയിൽ കയറി വണ്ടി
മുന്നോട്ടെടുത്തു………

മഴയുടെ സ്പീഡ് ചെറുതായി കൂടാൻ തുടങ്ങി…….പക്ഷെ ഞാൻ വണ്ടി നിർത്തിയില്ല……മഴ
നനഞ്ഞുകൊണ്ട് എന്റെ പെണ്ണിനേയും കൊണ്ട് ഞാൻ യാത്ര തുടർന്നു……പിന്നെയും ചെറുതായി ഇടി
വെട്ടാൻ തുടങ്ങി……അവൾ പിന്നേം ഞെട്ടി ചാടാൻ തുടങ്ങി……ഞാൻ അവളുടെ കൈകൾ എന്റെ വയറിന്
ചുറ്റും ഇറുക്കിപിടിപ്പിച്ചു….. അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു…….എന്റെ മുതുകിൽ
അവൾ മുഖം കുനിച്ചിരുന്നു……..ഞാൻ വണ്ടി സ്പീഡിൽ ഓടിക്കാൻ തുടങ്ങി……അവൾ എന്നെ
മുറുക്കെ പിടിച്ചിരുന്നു………പാവം ഇടയ്ക്ക് ഇടിയുടെ എഫക്ടിൽ ഞെട്ടി
ചാടുന്നുണ്ടായിരുന്നു……ഞാൻ വണ്ടി പറപ്പിച്ചു…….

ഞങ്ങൾ വീട്ടിലെത്തി……അപ്പൊഴേക്കും മഴ ചോർന്നിരുന്നു……ഇടിയും പോയി…….ഞങ്ങൾ
രണ്ടുപേരും നല്ലപോലെ നനഞ്ഞിരുന്നു………ഞങ്ങൾ അകത്തേക്ക് കയറി……..അവൾ എന്നെ നോക്കി……..

“ഗുഡ് നൈറ്റ്……പോയി പേടിക്കാതെ കിടന്നുറങ്ങ്……”…..ഞാൻ അവളോട് പറഞ്ഞു…….
അവളിൽ നല്ലപോലെ പേടി തങ്ങി നിന്നിരുന്നു…..അവൾ റൂമിലേക്ക് പോയി……ഞാനും റൂമിലേക്ക്
വെച്ചുപിടിച്ചു…….
ഞാൻ റൂമിൽ കയറി ഡ്രസ്സ് അഴിച്ചു ഷവറിൽ കയറി…….വെള്ളം എന്റെ മേലേക്ക്
വീണുത്തുടങ്ങി…….ഇന്നത്തെ ഓരോ നിമിഷങ്ങളും അവനിലേക്ക് ഓടി വന്നു…..പ്രത്യേകിച്ച്
ഷാഹിയെ താൻ ആ കടയിൽ കെട്ടിപ്പിടിച്ചു നിന്നത്…….അവളുടെ മണം പറ്റി നിന്നത്……..അവളുടെ
മുടിയിഴകൾ എന്റെ മുഖത്ത് വീണുകിടന്നത്……ജാക്കറ്റിന് ഉള്ളിൽ ഞാനും അവളും കൂടി
കെട്ടിപ്പിടിച്ചു ഇരുന്നത്……അങ്ങനെ എല്ലാം…..എല്ലാം…..എല്ലാ ഓർമകളും എന്റെ
മനസ്സിലേക് ഓടി വന്നു…….ഞാൻ അതും ഓർത്തുകൊണ്ട് ചെറുതായി കുളിച്ചു…….

കുളി കഴിഞ്ഞു തലതോർത്തിക്കൊണ്ട് ഞാൻ പുറത്തേക്ക് വന്നു…….റൂമിലേക്ക് നോക്കിയപ്പോൾ
ജാക്കറ്റ് ഉണ്ട് അവിടെ കിടക്കുന്നു……ഞാൻ അതൊന്ന് എടുത്തുനോക്കി……..ഞാൻ അതൊന്ന്
മെല്ലെ മണത്തുനോക്കി…… ഷാഹിയുടെ മണം ഇനിയും അതിനെ വിട്ടുപോയിട്ടില്ലാ……ഞാൻ ഒന്നൂടി
അത് മണത്തു……പെട്ടെന്ന് ഷാഹി കരയുന്ന ശബ്ദം ഞാൻ കേട്ടു…..ഞാൻ പെട്ടെന്ന് ഒരു ടി
ഷർട്ട് എടുത്തിട്ടുകൊണ്ട് അവളുടെ റൂമിലേക്ക് പാഞ്ഞു…….

മഴ പിന്നെയും പെയ്യാൻ തുടങ്ങിയിരുന്നു……ഇടിയാണെങ്കി നല്ല ശബ്ദത്തിൽ വെട്ടാൻ
തുടങ്ങിയിട്ടുമുണ്ട്……. അവൾ കരയുന്നതിന് പിന്നെ വേറെ വല്ല കാരണവും തപ്പണോ…….

ഞാൻ അവളുടെ റൂമിന് മുന്നിലെത്തി……അവളെ വിളിച്ചു……..മഴയുടെയും ഇടിയുടെയും ശബ്ദത്തിൽ
അവൾക്ക് ഞാൻ വിളിക്കുന്നത് കേൾക്കാൻ സാധിച്ചില്ല…….ഞാൻ മെല്ലെ അവളുടെ വാതിൽ
ഉന്തി……ഭാഗ്യത്തിന് അത് പൂട്ടിയിട്ടില്ലായിരുന്നു……ഞാൻ ഉള്ളിലേക്ക് കയറി……അവൾ ബെഡിൽ
കിടന്ന് കരയുന്നുണ്ട്….. കാരണം വേറെയൊന്നുമല്ല…..നേരത്തെ പറഞ്ഞതുതന്നെ…..ഇടി…….

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……..അവളെ വിളിച്ചു…….അവൾ എന്നെ പതിയെ കണ്ണുതുറന്ന്
നോക്കി…..എന്നെ കണ്ടപ്പോൾ അവളിൽ ഒരു ആശ്വാസം പടർന്നത് ഞാൻ കണ്ടു……പെട്ടെന്ന് ഒരു
ശക്തമായ ഇടി വെട്ടി……..അവൾ ഞെട്ടിക്കൊണ്ട് എന്റെ അടുക്കലേക്ക് ചാടി……അവൾ എന്റെ
കയ്യിൽ പിടിച്ചു………ഞാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു………

“ഹേയ്…… പേടിക്കല്ലേ…..”…..ഞാൻ അവളോട് പറഞ്ഞു…….
പക്ഷെ അവൾ പിന്നെയും പിന്നെയും പേടിച്ചു കൊണ്ടിരുന്നു……അവൾ മ്മാ എന്ന് വിളിച്ചു
തേങ്ങിക്കൊണ്ടിരുന്നു…… എനിക്ക് അവൾ കരയുന്നത് അധിക നേരം കണ്ടുനിൽക്കാൻ
സാധിക്കുന്നുണ്ടായിരുന്നില്ല……..

“ഷാഹി……പേടിക്കല്ലേ……ഞാൻ ഇവിടെയുണ്ട്…..പേടിക്കണ്ടാ…….”……ഞാൻ അവളെ
സമാധാനിപ്പിച്ചുകൊണ്ടിരുന്നു…….പക്ഷെ അവൾ പിന്നെയും ഞെട്ടിച്ചാടി……

എനിക്ക് അവളുടെ അവസ്ഥയിൽ സങ്കടം വന്നു……ഞാൻ അവളുടെ കിടക്കയിൽ
കയറി…..കിടന്നു……എന്നിട്ട് അവളെ വലിച്ചു എന്നിലേക്കടുപ്പിച്ചു……..അവളെ

കെട്ടിപ്പിടിച്ചു……അവൾ എന്നിലേക്ക് ഇഴുകിച്ചേർന്നു……..അവൾ അവളുടെ തല കടയിൽ
നിന്നതുപോലെ എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി……..എന്നെ കെട്ടിപ്പിടിച്ചു……..ഞാൻ അവളെ
ഇറുക്കിക്കെട്ടിപ്പിടിച്ചു…… എന്റെ കൈകൾ കൊണ്ട് അവളെ ഞാൻ വരിഞ്ഞുമുറുക്കി…….എന്റെ
കൈപ്പത്തി അവളുടെ ചെവികളെ മൂടി……..ഞാൻ പെട്ടെന്ന് കയ്യെടുത്ത് പുതപ്പെടുത്ത്
ഞങ്ങളുടെ മേലേക്ക് ഇട്ടു……ഞാനും ഷാഹിയും ആ പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു
കിടന്നു…….

“ഷാഹി……പേടിക്കണ്ടാ…….ഞാനുണ്ട്……എന്നെ കടന്നല്ലാതെ ഒരു ആപത്തും നിന്റെ അടുക്കലേക്ക്
വരില്ല……പേടിക്കല്ലേ……..”……ഞാൻ അവളുടെ ചെവിയിൽ മൂളി……..അവൾ അതുകേട്ടു……. ഞാൻ പതിയെ
എന്റെ കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി…അവളുടെ ശ്വാസം എന്റെ നെഞ്ചിൽ
പതിഞ്ഞു………അതൊരു താളത്തിൽ എന്റെ നെഞ്ചിലെ രോമങ്ങളെ
തഴുകിക്കൊണ്ടിരുന്നുന്നു…….അവളുടെ കൈ വിരലുകൾ എന്റെ മുതുകിൽ എന്റെ ടി ഷർട്ടിൽ
മുറുക്കെ പിടിച്ചുകൊണ്ടിരുന്നു…….അവളുടെ വിരലുകൾ വിറയ്ക്കുന്നത് എന്റെ മുതുകിൽ ഞാൻ
അറിഞ്ഞു…..അവളുടെ മുടിയിഴകൾ കാറ്റത്ത് എന്റെ മുഖത്തിൽ വീണുകൊണ്ടിരുന്നു…….അവളുടെ
കാലുകൾ എന്റെ കാലുകൾക്ക് ഇടയിലായിരുന്നു…….അവളുടെ പാദം എന്റെ
കാൽപാദത്തിനുമുകളിലും………….അവളെ മുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ
കിടന്നു……കുറച്ചുകഴിഞ്ഞപ്പോൾ ഷാഹി ഉറക്കത്തിലേക്ക് ഊളിയിട്ടു…..ഞാൻ മനസ്സിൽ
സന്തോഷിച്ചു…….എന്റെ പെണ്ണ് എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്നു…..ഇതിൽപ്പരം എന്ത്
വേണം…..പതിയെ ഞാനും ഉറക്കത്തിലേക്ക് വീണു…….

പെട്ടെന്ന് മഴ ഓടിയൊളിച്ചു…… തകർത്തു പെയ്തിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട്
നിന്നു……മഴ ഓടി ഒളിച്ചപോലെ ഇടിയും മിന്നലും എവിടേക്കെന്നറിയാതെ ഭയന്ന്
ഓടി………പെട്ടെന്ന് നിലാവ് അവിടമാകെ പരന്നു…… പക്ഷെ ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ
ഒളിച്ചിരിക്കുകയായിരുന്നു…….എന്തിനെയോ ഭയന്ന്………നിലാവ് ജനലിൽക്കൂടി ഉള്ളിലേക്ക്
കടന്നുവന്നു………പെട്ടെന്ന് അവിടമാകെ തണുപ്പ് പടർന്നു……സഹിക്കാൻ പറ്റാത്ത അത്ര
തണുപ്പ്…..സമർ പുറത്തേക്ക് നോക്കി……ആകെ അന്ധകാരം……പക്ഷെ ആ അന്ധകാരം അവനെ കാണിക്കണം
എന്ന ദൃഢനിശ്ചയം ഉള്ളപോലെ ചന്ദ്രന്റെ നിലാവിൽ ആ അന്ധകാരം അവനുമുന്നിൽ
വെളിപ്പെട്ടു……

നിശബ്ദത……….

നിശബ്ദത……….

വാക്കുകളും ശബ്ദവും അല്ല ഏറ്റവും കൂടുതൽ ഭയാനകം…….അത്……അത്
നിശ്ശബ്ദതയാണ്……..നിശ്ശബ്ദത……….

ഒരു ചെറിയ ശബ്ദം എങ്കിലും കേൾക്കാൻ കൊതിച്ചുപോകും ആ അവസ്ഥയിൽ…….

നിശബ്ദത അവിടെ തളം കെട്ടി നിന്നു…….

പ്രകൃതിയിലെ ഓരോ ചരാചരങ്ങളും നിശ്ശബ്ദതയ്ക്കുമുന്നിൽ അടിമപ്പെട്ടു…….അവരെല്ലാം
പേടിച്ചു വിറച്ചു നിന്നു…….. അവർ ഓരോരുത്തരും കാത്തിരുന്നു……അവന്റെ
രംഗപ്രവേശനത്തിനായി………. അവന്റെ……..അവന്റെ രംഗപ്രവേശനത്തിന്…….

സമർ നിലാവിലേക്ക് നോക്കി……ചന്ദ്രനെ കണ്ടു അവൻ……കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന
ചന്ദ്രനെ അവൻ കണ്ടു……..പെട്ടെന്ന് ഒരു രൂപം കണ്ടു സമർ……ചന്ദ്രനുമുന്നിൽ……..ഒരു
കറുത്തതുണി പുതച്ച രൂപം……അതിന് മുഖമില്ല……അതിന് കാലുകളില്ല…….അത് ആകാശത്തിൽ ഒഴുകി
നടക്കുന്നു…… അത് അതാ ഒഴുകി വരുന്നു……എന്റെ അടുത്തേക്ക്…..അതെ അവൻ വരുന്നത് എന്റെ
അടുത്തേക്കാണ്………
ആ രൂപം തന്റെ
അടുത്തേക്ക് ഒഴുകി വരുന്നത് സമർ കണ്ടു…….അത് ജനലിന് മുന്നിലെത്തി…..തന്നെ
നോക്കി…..ഇരയെ കണ്ടതെന്ന് പോലെ അതെന്നെ നോക്കി നിന്നു……ജനലും കടന്ന് അവൻ
ഉള്ളിലേക്കെത്തി…….

ആ രൂപം എന്നെ തന്നെ നോക്കിനിന്നു…..പതിയെ അത് എന്റെ അടുക്കലേക്ക് വന്നു……അത് എന്റെ
മുഖത്തിന് തൊട്ടുമുന്നിൽ വന്നെത്തി…….പാലപ്പൂവിന്റെ മണം അവനിൽ നിന്നും എനിക്ക്
കിട്ടി…….അത് എന്നെ തന്നെ നോക്കി നിൽക്കുവാണ് വായുവിൽ……എന്നെയല്ല….. എന്റെ
കണ്ണുകളെ……… അവൻ എന്റെ കണ്ണുകളിലേക്ക് തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു……അത്
തിരിഞ്ഞു പിന്നിലേക്ക് പോയി………പിന്നെയും തിരിഞ്ഞു എന്നെ തന്നെ നോക്കി……….അത്
അതിന്റെ ഭീകരമായ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി…….

“”സമർ………..💀
സമർ അലി ഖുറേഷി…….☠️

ഖുറേഷിയുടെ ഈ പരമ്പരയിൽ ഇല്ലാത്തൊരു കാര്യം ഞാൻ നിന്നിൽ
കാണുന്നില്ല……….ഭയം……..മരണഭയം……..
നിനക്ക് മരണത്തെ പേടിയില്ല……….
ഹ ഹ ഹാ……….”…….ആ രൂപം അവനെ നോക്കി പൊട്ടിച്ചിരിച്ചു…….പെട്ടെന്ന് ആ രൂപം അവന്റെ
അടുക്കലേക്ക് വന്നു……..

“പക്ഷെ മരണത്തെക്കാൾ ഭീകരമെന്താണെന്നോ………നീ സ്നേഹിക്കുന്ന നിന്നെ
സ്നേഹിക്കുന്നവരുടെ മരണം………..
ഹ ഹ ഹാ………”…….സമറിന്റെ നെഞ്ചിൽ കിടക്കുന്ന ഷാഹിയെ നോക്കിക്കൊണ്ട് ആ രൂപം
പൊട്ടിച്ചിരിച്ചു………

“നിന്റെ മരണം നിന്നെ വേദനിപ്പിക്കില്ല സമർ……പക്ഷെ………….
ഇവളുടെ മരണം……..അത് നിന്നെ ഇല്ലാതാക്കും………”………ഷാഹിയെ ചൂണ്ടിക്കൊണ്ട് ആ രൂപം
പറഞ്ഞു…….സമർ ഷാഹിയെ ഒന്നുകൂടെ ഇറുക്കി കെട്ടിപ്പിടിച്ചു……..

“മരണമാണ് ഇവളെ കാത്തിരിക്കുന്നത്……….നിനക്ക് അതിനെ തടുക്കാൻ സാധിക്കില്ല സമർ അലി
ഖുറേഷീ……………”……..ആ രൂപം അവനോട് പറഞ്ഞു……..

“നീ കാണും……..ഇവളുടെ മരണം…….നിനക്കിഷ്ടപ്പെട്ടവരുടെ മരണം……..കൺകുളിർക്കെ……….”………

സമർ പെട്ടെന്ന് കണ്ണുതുറന്നു…….ചുറ്റും നോക്കി…….സൂര്യവെളിച്ചം അവന്റെ
കണ്ണിലടിച്ചു…….അവിടെയാരും ഇല്ലായിരുന്നു……നേരം വെളുത്തിരിക്കുന്നു………ആ രൂപം
പറഞ്ഞത് അവന്റെ മനസ്സിലൂടെ ഓടിക്കളിച്ചു………

സമർ ഷാഹിയെ നോക്കി……അവൾ എണീറ്റിട്ടില്ലായിരുന്നു……. അവൾ സമറിനെയും കെട്ടിപ്പിടിച്ചു
കിടക്കുകയായിരുന്നു…….അവളുടെ മുഖം സമറിന്റെ മുന്നിൽ തന്നെയായിരുന്നു……..

സമർ അവളെ നോക്കി……അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് അവൻ നോക്കി…….ഒന്നുമറിയാതെ
ഉറങ്ങുകയാണ് പാവം…..ഇന്നലെ പാവം കുറെ പേടിച്ചുകരഞ്ഞു……ആകെ ക്ഷീണിച്ചിരുന്നു
അവൾ………ഞാൻ അവളെ നോക്കി…….രണ്ടുമൂന്ന് മുടിയിഴകൾ അവളുടെ മുഖത്ത്
വീണുകിടപ്പുണ്ടായിരുന്നു……ഞാൻ അത് എന്റെ വിരലുകൾ കൊണ്ട് എടുത്ത് അവളുടെ
ചെവിയിലേക്ക് വെച്ചു….. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……..ഉറങ്ങുന്ന പെണ്ണുങ്ങളെ
കാണാൻ അല്ലേലും നല്ല ഭംഗിയാണ്……..അത് എന്റെ കുഞ്ചുണ്ണൂലി കൂടിയാകുമ്പോൾ…….ഞാൻ
അവളുടെ സൗന്ദര്യത്തിൽ ലയിച്ചു അവളെ തന്നെ നോക്കി കിടന്നു…….അവൾ ഒന്നും അറിയാതെ
ഉറങ്ങുകയായിരുന്നു……അവൾ ഒരു താളത്തിൽ ശ്വാസം എടുത്തുകൊണ്ട് കിടന്നു……ഞാൻ അവളെ തന്നെ
നോക്കിനിന്നു…….

ഞാൻ പതിയെ എന്റെ മുഖം അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു……പതിയെ……അവളുടെ നെറ്റിയിൽ
ഞാൻ പതുക്കെ ചുണ്ടുകൾ ചേർത്തു……അവിടെ ഒരു സ്നേഹചുംബനം നൽകി……

പതിയെ ഞാൻ മുഖം തിരികെ കൊണ്ടുവന്നു…….അവൾ ഒന്നും അറിഞ്ഞിട്ടില്ല……ഞാൻ വീണ്ടും മുഖം
അവളുടെ മുഖത്തോടടുപ്പിച്ചു……..എന്റെ ചുടുശ്വാസം അവളുടെ മുഖത്തുചെന്ന് തട്ടി…….. ഞാൻ
പതിയെ അവളുടെ കവിളിൽ ഉമ്മ വെച്ചു……പിന്നെയും തിരികെ മുഖം കൊണ്ടുവന്നു……അവളെ
നോക്കി………അവൾ ഒന്നുമറിയാതെ ഉറങ്ങിക്കൊണ്ടിരുന്നു……ഞാൻ പതിയെ മുഖം പിന്നെയും
കൊണ്ടുപോയി അവളുടെ മറ്റേ കവിളിൽ മുത്തം വെച്ചു…….. പെട്ടെന്ന് അവൾ ഒന്ന്
ഞരങ്ങി…….ഞാൻ പെട്ടെന്ന് മുഖം തിരികെ കൊണ്ടുവന്ന് തലയണയിൽ ചായ്ച്ചിട്ട്
കണ്ണടച്ചു………

അവളിൽ ഒരു അനക്കവും കേൾക്കാതായപ്പോൾ ഞാൻ പതിയെ കണ്ണുതുറന്നു…….അവൾ ഒന്നും
അറിഞ്ഞിട്ടില്ല……..അവൾ അതേ കിടപ്പ് തന്നെ കിടക്കുകയാണ്…….ഞാൻ അവളെ നോക്കി
കിടന്നു……അവളുടെ ചുണ്ടുകളിലേക്ക് ഞാൻ നോക്കി……തത്തമ്മ ചുണ്ടുകൾ……ഒരു തുള്ളി
ലിപ്സ്റ്റിക് പോലും അവൾ ഉപയോഗിക്കാറില്ല……എന്നിട്ട് എന്തൊരു ചുവപ്പ് അവളുടെ
ചുണ്ടുകൾക്ക്…….അതിൽ നിന്നും തേൻ കിനിയുന്ന പോലെ തോന്നി എനിക്ക്……ഞാൻ പതിയെ മുഖം
ഉയർത്തി…..അവളുടെ മുഖത്തോടടുപ്പിച്ചു……ഞാൻ അവളെ ഒന്ന് നോക്കി…….അവൾ ഉറങ്ങുക
തന്നെയാണ്……..

ഞാൻ പതിയെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിന് അടുത്തേക്ക് കൊണ്ടുവന്നു…….പതിയെ……പതിയെ
ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു….. എന്റെ ചുണ്ട് കൊണ്ട് ഒരു ചെറു
ചുടുചുംബനം ഞാൻ അവളുടെ ചുണ്ടുകളിൽ കൊടുത്തു……കുറച്ചുനിമിഷം……..ആ നിമിഷങ്ങളിൽ ഞാൻ
സ്വർഗത്തിൽ പ്രവേശിച്ചപോലെ തോന്നി എനിക്ക്…….ഞാൻ പതിയെ അവളിൽ നിന്നും എന്റെ ചുണ്ട്
വിടുവിച്ചു……..തിരികെ വന്നുകിടന്നു……ഞാൻ അവളെ നോക്കി……എന്റെ മനസ്സിൽ സന്തോഷത്തിന്റെ
മൂന്നാം ലോകമഹായുദ്ധം പുറപ്പെട്ടു…….

ഞാൻ പെട്ടെന്ന് എണീറ്റു….. ഇനി അവിടെ കിടന്നാൽ ചിലപ്പോ പണിയാകും എന്ന് എനിക്ക്
തോന്നി……ഞാൻ മെല്ലെ അവളെ എന്നിൽ നിന്നും വേർപ്പെടുത്തിയിട്ട് ഞാൻ കിടക്കയിൽ നിന്നും
എണീറ്റു പുറത്തേക്ക് നടന്നു……..

വാതിൽ തുറന്ന് പുറത്തുചാടിയതും ചെന്നുപെട്ടത് കുഞ്ഞുട്ടന്റെ മുന്നിൽ……..ഞാൻ അവനെ
കണ്ടു ഒരു വളിച്ചചിരി ചിരിച്ചു……

അവൻ എന്റെ അടുത്തേക്ക് വന്നു…….

“എന്തായിരുന്നു മോനെ…..ഷാഹിയുടെ റൂമിൽ പരിപാടി…….”……അവൻ എന്നോട് ചോദിച്ചു……..

ഞാൻ ഒന്നുമില്ല എന്ന് ചുമലനക്കി കാണിച്ചുകൊടുത്തു……..

“നല്ല പെണ്ണാണ്……പിഴപ്പിക്കരുത്……..”…….അവൻ എന്നെ ഉപദേശിച്ചു……..

“പോടാ ചെറ്റെ……അതെന്റെ പെണ്ണാണ്……”…..ഞാൻ അവനോട് പറഞ്ഞു……..

“പിന്നെ നിനക്കെന്തായിരുന്നു അവിടെ പണി……”…..അവൻ എന്നെ വിടുന്ന ലക്ഷണം ഇല്ലാ……

“അവൾക്ക് പേടിയായിട്ട് ഒപ്പം കിടന്നതാണ്……”……ഞാൻ അവനോട് പറഞ്ഞു……

“പേടിയോ……എന്തിനെ പാറ്റയെയോ……..”……അവൻ എന്നോട് ചോദിച്ചു…….

“അല്ല…..ഇടിമിന്നലിനെ……”……

“ഇപ്പോഴും…?….”……അവൻ എന്നോട് ചോദിച്ചു…….

ഞാൻ അതെയെന്ന് തലയാട്ടി…….ആ ചോദ്യം ഞങ്ങളെ രണ്ടുപേരും കുറച്ചുനിമിഷത്തേക്ക് പഴയ
ഓർമകളിലേക്ക് കൊണ്ടുപോയി……..

“നീ ഒരു കോഫി ഇട്ടു താ…..”……ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു…….

“അയ്യടാ……അല്ലെങ്കി തന്നെ നീ എന്റെ കാപ്പിയെ കഴുതമൂത്രം എന്നാ വിളിക്കുന്നെ……ഇപ്പോ
നീ ഷാഹിയുടെ കിടിലൻ കാപ്പി ആണ് കുടിക്കുന്നത്……എന്നിട്ട് ഇപ്പോ ഞാൻ ഒരു കാപ്പി
ഇട്ടുതന്നാൽ നിനക്ക് അതിനെക്കുറിച്ചു ഉപമിക്കാൻ വാക്കുകൾ കിട്ടി
എന്നുവരില്ല…….”…..അവൻ എന്റെ മുഖത്തേക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു……

“പോടാ…….”….ഞാൻ അവനോട് പറഞ്ഞു പുറത്തേക്ക് നടന്നു……..

കുറച്ചുകഴിഞ്ഞു ഷാഹി എന്റെ അടുക്കലേക്ക് കാപ്പിയുമായി വന്നു…..ഗുഡ് മോർണിംഗ്
പറഞ്ഞു…..ഞാൻ തിരിച്ചും……..ഞാൻ അവളെ നോക്കി……അവൾ എന്നെ നോക്കി ഒരു പാറിയ ചിരി
ചിരിച്ചു……ഇന്നലത്തെ കാര്യങ്ങളുടെ മുഴുവൻ നാണവും ആ ചിരിയിൽ
ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു……

“കുഞ്ഞുട്ടൻ എവിടെ…….”……അവൾ എന്നോട് ചോദിച്ചു…….

“അവിടെ ഇല്ലേ……”….ഞാൻ അവളോട് ചോദിച്ചു……

അവൾ ഇല്ലായെന്ന് തലയാട്ടി……

“അവിടെ ഉണ്ടായിരുന്നതാണല്ലോ……”……ഞാൻ അവളോട് പറഞ്ഞു…….
പെട്ടെന്ന് ഞങ്ങൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു…..ഞാനും ഷാഹിയും അവിടേക്ക്
നോക്കി……

കുഞ്ഞുട്ടൻ അതാ ഒരു കോഴിയേയും തൂക്കിപിടിച്ചുവരുന്നു……അവൻ ഞങ്ങളുടെ അടുത്തേക്ക്
നടന്നുവന്നു…..

“ഇന്നാ മോളെ പിടി…..ഇവനെ ഇന്ന് നമുക്ക് പൂശാം……”…..കോഴിയെ ഷാഹിയുടെ അടുത്ത്
കൊടുത്തുകൊണ്ട് അവൻ പറഞ്ഞു…….

“അപ്പുറത്തെ വീട്ടിലെ കോഴി ഒന്നുമല്ലല്ലോ ഇത്……..”…..ഷാഹി ഒന്നാക്കിക്കൊണ്ട്
കുഞ്ഞുട്ടനോട് ചോദിച്ചു……കുഞ്ഞുട്ടൻ അവളെ ഒന്ന് നോക്കി…….

“നിന്ന് ചിണുങ്ങാതെ ഇവനെ അടുപ്പത്ത് കയറ്റാനുള്ള വകുപ്പ് നോക്ക് പെണ്ണെ……”……അവൻ
അവളോട് പറഞ്ഞു……
ഓ എന്ന് പറഞ്ഞുകൊണ്ട് അവൾ കോഴിയേയും കൊണ്ട് അടുക്കളയിലേക്ക് പോയി……

കോഴിയെ കറിവെക്കാൻ ഞാനും കുഞ്ഞുട്ടനും അവളെ സഹായിച്ചു….ആകെ ഒരു ജഗപൊക…….അവനെ
കറിവെച്ചു ഫുഡ് അടിച്ചപോഴേക്കും ഉച്ച കഴിഞ്ഞു….

ഞങ്ങൾ വെറുതെ നഗരത്തിലൂടെ റോന്ത് ചുറ്റാനായി ഡ്രസ്സ് മാറി കാറിൽ കേറി…….ഞങ്ങൾ
വെറുതെ കാറിൽ കറങ്ങിക്കൊണ്ടിരുന്നു…….ഞാനായിരുന്നു ഡ്രൈവ് ചെയ്തത്………കുഞ്ഞുട്ടൻ
ഫ്രന്റ് സീറ്റിലും ഷാഹി പിന്നിലും……..ഞങ്ങൾ ഓരോ സ്ഥലത്ത് പോയിക്കൊണ്ടിരുന്നു……

കുറച്ചുകഴിഞ്ഞപ്പോൾ ഒരു വണ്ടി ഞങ്ങളെ ഫോളോ ചെയ്യുന്നപോലെ എനിക്ക് തോന്നി……..ഞാൻ
കണ്ണാടിയുടെ ആ വണ്ടിയെ നോക്കി……ഞാൻ പെട്ടെന്ന് വണ്ടി ഒരു ഇടവഴിയിലേക്ക് കയറ്റി……..ആ
വണ്ടിയും അതേപോലെ ആ ഇടവഴിയിലേക്ക് കയറി……ഞാൻ വണ്ടി ഇടവഴികളിലൂടെ ഓടിച്ചു മെയിൻ
റോഡിലേക്ക് ഇട്ടു……ആ വണ്ടിയും എന്നെ പിന്തുടരുന്ന പോലെ മെയിൻ റോഡിലേക്ക്
ഇറങ്ങി……കുഞ്ഞുട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……..

“എന്താടാ……”…..അവൻ എന്നോട് ചോദിച്ചു……

“പണി വരുന്നുണ്ട്………”…..ഞാൻ അവനോട് പറഞ്ഞു……..അവൻ പിന്നിലേക്ക് നോക്കി…….അവന്റെ
ചുണ്ടിൽ ഒരു ചിരി വന്നു……അവൻ മുന്നോട്ട് നോക്കി……ഒന്നുംസംഭവിക്കാത്ത മട്ടിൽ……

ഞാൻ വണ്ടി ഒരു മാളിലേക്ക് കയറ്റി……നിർത്തി……

“നീ ഷാഹിയെയും കൊണ്ടുപോയി വല്ലതും വാങ്ങി കൊടുക്ക്……”…..ഞാൻ കുഞ്ഞുട്ടനോട്
പറഞ്ഞു…….അവൻ തലയാട്ടി…….

“ഞാനിതിന്റെ തീയതിയും നാളും ഒന്ന് നിശ്ചയിക്കട്ടെ……”……ഞാൻ കുഞ്ഞുട്ടനോട് പറഞ്ഞു……..

“അധികം വൈകിക്കണ്ട……”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…….ഞാനും അവനെ
നോക്കി ചിരിച്ചു……

അവൻ ഷാഹിയെയും കൊണ്ട് പുറത്തിറങ്ങി…….അവർ മാളിലേക്ക് കയറി…..ഷാഹി പെട്ടെന്ന്
തിരിഞ്ഞു എന്നെ നോക്കി….വരുന്നില്ലേ എന്ന് ചോദിച്ചു…….ഇപ്പൊ വരാം എന്ന് ഞാൻ മറുപടി
കൊടുത്തു……..അവർ ഉള്ളിലേക്ക് കയറി……..

ഞാൻ കണ്ണാടിയിലേക്ക് നോക്കി……ആ വണ്ടി എന്റെ വണ്ടിക്ക് കുറച്ചുപിന്നിലായി
നിലയുറപ്പിച്ചിരുന്നു…….ഞാൻ ഗ്ലാസ് താഴ്ത്തി……..കൈ പുറത്തേക്കിട്ടു……. ഇങ്ങോട്ട്
വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു……കുറച്ചുനേരത്തിന് ശേഷം ഒരാൾ എന്റെ കാറിന്റെ
അടുത്തേക്ക് നടന്നുവന്നു……

“ഓർമ്മയുണ്ടോ സാറേ ഈ മുഖം…….”…….അയാൾ എന്നോട് ചോദിച്ചു…….ഞാൻ അങ്ങോട്ട്
നോക്കി……രാജനായിരുന്നു അത്……..ഞാൻ അവനെ നോക്കി ചിരിച്ചു…….

“ഈ മുഖം ഓർത്തുവെയ്ക്കാൻ എന്റെ വകയിലെ അമ്മായിയെ കെട്ടിയത് നീ അല്ലല്ലോ……”….ഞാൻ
അവനോട് ചോദിച്ചു…….

“ഹഹാ….. അത് ശരിയാ……നമുക്കൊന്നുകൂടി കൂടണല്ലോ സാറേ……”…….രാജൻ എന്നോട് പറഞ്ഞു……

“കൂടാല്ലോ……”….ഞാൻ പറഞ്ഞു……എന്നിട്ട് എന്റെ കാർഡെടുത്ത് അവന് കൊടുത്തു……

“സമയവും സ്ഥലവും നിശ്ചയിച്ചിട്ടു പറ….ഞാൻ ദാ എത്തി……”……ഞാൻ അവനോട് പറഞ്ഞു…….അവൻ ആ
കാർഡുമായി തിരിഞ്ഞു നടന്നു……..

ഞാൻ വണ്ടിയിൽ നിന്നിറങ്ങി മാളിലേക്ക് കയറി……ഷാഹിയുടേം കുഞ്ഞിട്ടന്റെയും അടുത്തേക്ക്
ചെന്നു……

“പോകാം…..”….ഞാൻ ഷാഹിയോട് പറഞ്ഞു…..

“ഇപ്പോൾ തന്നെയോ…..”……അവൾ നിരാശയോടെ ചോദിച്ചു……..

“ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ട്…..നമുക്ക് രാത്രി വരാം…..”……ഞാൻ അവളോട് പറഞ്ഞു…….അവൾ
നിരാശയോടെ എന്റെ കൂടെ വന്നു………

ഞാൻ അവളെയും കുഞ്ഞുട്ടനെയും കൊണ്ട് വീട്ടിലെത്തി….ഷാഹിയെ വീട്ടിൽ ആക്കി ഞാൻ
പുറപ്പെട്ടു…….അപ്പോഴേക്കും രാജൻ സ്ഥലം അറിയിച്ചിരുന്നു……

“ആരാടാ കോഴി…..”….കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു……
ഞാൻ മനസ്സിലാവാത്ത ഭാവത്തിൽ അവനെ നോക്കി……

“അല്ലാ……അറുക്കാൻ പോകുന്ന…….”…..അവൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…..എനിക്ക്
കാര്യം മനസ്സിലായി……ഞാനും ചിരിച്ചു…….

“പഴയ ആളാണ്……രാജൻ…..”…..ഞാൻ അവനോട് പറഞ്ഞു……

“ഹഹാ….അതുപൊളിച്ചു……..”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…..

ഞങ്ങൾ രാജൻ പറഞ്ഞസ്ഥലത്തേക്ക് പോയിക്കൊണ്ടിരുന്നു…..
അവർ ഒടുവിൽ രാജൻ പറഞ്ഞസ്ഥലത്തെത്തി……ഒരു വിജനമായ റോഡ് ആയിരുന്നു അത്……രാജൻ അവരെ
കാത്തെന്ന പോലെ വണ്ടിയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു….ഒരു മൂന്ന് കാറുമായാണ്
അവർ നിന്നിരുന്നത്……അതിലൊക്കെ ആളുകളും ഉണ്ടായിരുന്നു……

കുഞ്ഞുട്ടൻ കാറിൽ നിന്നും പുറത്തിറങ്ങി……സമർ ഇറങ്ങിയില്ല……

“ഹാ…..ഇതാര്……രാജണ്ണനോ………”……കുഞ്ഞുട്ടൻ രാജനോട് ചോദിച്ചു…….

“അതേടാ……. ഞാൻ തന്നെ…..”…..രാജൻ പറഞ്ഞു……..

“അന്നത്തെ ആ കുണ്ടി കുലുക്കിയുള്ള ആ ഓട്ടം ഭേഷായിരുന്നു……അന്നത്തെ ആ ഓട്ടത്തിന്
ശേഷം കാണാണ്ടായപ്പോൾ ഞാൻ കരുതി ബ്രാസേഴ്‌സ് ജോണി സിൻസിന് പകരം അണ്ണനെ
എടുത്തെന്ന്……”……കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് കാറിന്റെ ബോണറ്റിൽ കയറി
ഇരുന്നു…….

“പോടാ പന്ന പൂ…….”…….രാജൻ തെറി പറഞ്ഞു……കുഞ്ഞുട്ടൻ അവനെ നോക്കി ചിരിച്ചു…..

“ഇന്ന് നിന്നെയൊക്കെ യമപുരിയിലേക്ക് ഞാൻ പാഴ്‌സൽ ചെയ്യുമെടാ……”…..രാജൻ പറഞ്ഞു…..

“ദാ ഇവരെ കണ്ടോ…..”……ബാക്കിലുള്ളവരെ രാജൻ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു……

“ഇവർ അണ്ണാച്ചിയും കന്നഡിഗനൊന്നുമല്ല…….ബീഹാറികളാ………”……രാജൻ പറഞ്ഞു……

“മനുഷ്യന്റെ ചോരയും ഇറച്ചിയും പച്ചയ്ക്ക് തിന്നുന്നവന്മാരാ ഇവർ…….നരഭോജികൾ……
ഇവന്മാർ നിന്റെയും നിന്റെ മറ്റവന്റെയും ചോര ഇന്ന് ഊറ്റും…..”……രാജൻ ചിരിച്ചുകൊണ്ട്
പറഞ്ഞു……

“പത്തൊമ്പത് നരഭോജികളാ…..പത്തൊമ്പതെണ്ണം……നീയൊക്കെ ഇന്ന് തീരുമെടാ നായിന്റെ
മക്കളെ…..”…..രാജൻ നിന്ന് കുരച്ചു……..

“അതെന്താടാ ഉവ്വേ ഒരു പത്തൊമ്പതിന്റെ കണക്ക്…….ബീഹാറിലെ ആടി സെയിലിന് ഒരുമിച്ചു
വാങ്ങിയതാണോ……”…..കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു……

“ഞാനുമടക്കം ഇരുപത്…..ഇപ്പോ നിന്റെ സംശയം തീർന്നോടാ നായെ…..”……രാജൻ നിന്ന്
കുരച്ചു……..

“അങ്ങനെ ആണെങ്കിൽ ഓക്കേ…..അല്ലെങ്കി ഞാൻ തെറ്റിദ്ധരിക്കില്ലേ…….”…..കുഞ്ഞുട്ടൻ
രാജനോട് പറഞ്ഞു……

“എവിടെടാ നിന്റെ മറ്റവൻ…..”…..രാജൻ ആക്രോശിച്ചുകൊണ്ട് ചോദിച്ചു……..

കുഞ്ഞുട്ടൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി……രാജനും അവിടേക്ക്
നോക്കി……അവിടെ നിന്ന് സിഗരറ്റിന്റെ പുക ഉയരുന്നത് അവർ കണ്ടു……രാജൻ അത് പേടിയോടെ
നോക്കി…….രാജന്റെ ഒപ്പം ഉള്ള ബീഹാറികളും അതിലേക്ക് നോക്കി……

പെട്ടെന്ന് ഡോർ തുറന്നു…….ഒരു കാൽ നിലത്തേക്ക് പതിഞ്ഞു……അവിടം പൊടി പാറി…….അവർ
അവിടേക്ക് നോക്കി…..ഭയത്തോടെ……സമർ ഡോറിൽ പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…….രാജനും
പിള്ളേരും അവനെ നോക്കി…….ഒരു ചുരുട്ടും കത്തിച്ചു ഒരു റെയ്ബാൻ ഗ്ലാസും വെച്ച് അവൻ
പുറത്തേക്കിറങ്ങി……സമർ അവരെ നോക്കി നിന്നു…..ചുരുട്ടിൽ നിന്ന് പുക ഉയർന്നു……രാജൻ
പേടിയോടെ അവനെ നോക്കി……..

സമർ ചെരിഞ്ഞു കുഞ്ഞുട്ടനെ നോക്കി……ഈ കളിക്ക് ഞാനില്ല എന്ന മട്ടിൽ കുഞ്ഞുട്ടൻ
കൈമലർത്തി…..ബോണറ്റിൽ കിടന്നു……സമർ തിരിഞ്ഞു അവരെ നോക്കി…….

“കൊന്ന് കൊലവിളിക്കേടാ ആ നായിന്റെ മക്കളെ…….”….സമറിനെ ചൂണ്ടികൊണ്ട് രാജൻ ആ
ബീഹാറികളോട് ആജ്ഞാപിച്ചു……

ഒരുത്തൻ കത്തിയുമായി സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു…….അവൻ സമറിന്റെ
അടുക്കലെത്തി…..കത്തി ആഞ്ഞുവീശി……സമർ ഒന്ന് പിന്നിലേക്കാഞ്ഞു……. അവന്റെ കയ്യിൽ
പിടിച്ചു ഒരു കൈകൊണ്ട് അവന്റെ തോളിൽ പിടിച്ചു അവരുടെ നേരെ അവനെ തിരിച്ചുനിർത്തി
അവന്റെ കൈകൊണ്ട് അവന്റെ കത്തി തന്നെ ഉപയോഗിച്ചു അവന്റെ കഴുത്തറുത്തു……..ഇതെല്ലാം
ക്ഷണനേരത്തിൽ കഴിഞ്ഞു……..രാജനും ആ ബീഹാറികളും പേടിയോടെ അവന്റെ കഴുത്തറുത്ത കാഴ്ച
കണ്ടു……സമറിന്റെ ചുണ്ടിൽ അപ്പോഴും ചുരുട്ട് പുകയുന്നുണ്ടായിരുന്നു……..

ബീഹാറികൾ അവനെ പേടിയോടെ നോക്കി……സമർ അവന്റെ തോളിൽ നിന്നും പിടിവിട്ടു……ജീവൻ വിട്ട്
അവന്റെ ശരീരം നിലത്തേക്ക് വീണു……കുഞ്ഞുട്ടൻ ഇത് കണ്ടു ചിരിച്ചു………

സമർ കാറിന് മുന്നിലേക്ക് വന്നു നിന്നു…..അവരെ നോക്കി…….രാജൻ തൊണ്ടയിൽ നിന്ന് വെള്ളം
വറ്റി…….അവൻ കൈകൊണ്ട് അവരോട് അവനെ നേരിടാൻ ആംഗ്യം കാണിച്ചു…..

മൂന്നുപേർ സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു…..ആദ്യം വന്നവൻ സമറിന്റെ കഴുത്തിന്
നേരെ വാൾ വീശി…..സമർ അതിൽ നിന്നും കുനിഞ്ഞുമാറി രണ്ടാമത് വന്നവന്റെ കഴുത്തിലും
കയ്യിലും പിടുത്തം ഇട്ടു……സമറിന്റെ കരുത്തിനുമുന്നിൽ രണ്ടാമത് വന്നവന് ഒന്ന്
അനങ്ങാൻ കൂടി സാധിച്ചില്ല……ഇതേസമയം മൂന്നാമത് വന്നവൻ സമറിന് നേരെ വാൾ വീശി…… സമർ
രണ്ടാമത്തവനെ മൂന്നാമന്റെ വാളിനുമുന്നിലേക്ക് വെച്ചുകൊടുത്തു…….അവന്റെ വാൾ
രണ്ടാമത്തവന്റെ വയറിൽ കയറി…….മൂന്നാമൻ വാൾ വലിച്ചൂരിയിട്ട് എതിർദിശയിലൂടെ സമറിന്
നേരെ വാൾ വീശി….അവിടേക്കും സമർ രണ്ടാമനെ പിടിച്ചിട്ടു…… അവന്റെ വാൾ പിന്നെയും
രണ്ടാമനിൽ തറഞ്ഞുകയറി……സമർ രണ്ടാമന്റെ ശരീരത്തുനിന്നും പിടിവിട്ടു…..അവനും
നിലത്തേക്ക് വീണു…….മൂന്നാമത്തവൻ പിന്നെയും സമറിന് നേരെ വാൾ വീശി…..സമർ അവന്റെ
വാളിരിക്കുന്ന കയ്യിൽ ചവിട്ടി….. വാൾ അവന്റെ കയ്യിൽ നിന്നും തെറിച്ചുപോയി……അവൻ
പകച്ചു നിന്നു…..ആ നിമിഷം സമർ അവനെ പിടിച്ചിട്ട് ഒന്നാമത് വന്നവന്റെ നേരെ അവനെ
നിർത്തി……അവനെ നോക്കിക്കൊണ്ട് സമർ മൂന്നാമന്റെ കഴുത്ത് ഒറ്റതിരി….അവനും മരണത്തിന്
കീഴടങ്ങി……ഒന്നാമൻ ഇതുകണ്ട് പേടിച്ചുനിന്നു….സമർ അവനെ കൈകാട്ടി വിളിച്ചു…..അവൻ
ചാടിക്കൊണ്ട് സമറിന് നേരെ വാൾ വീശി….സമർ തന്ത്രപരമായി ഒഴിഞ്ഞുമാറി…..മൂന്നാമൻ
തിരിയുന്നതിന് മുന്നേ അവന്റെ കാലിൽ സമർ ആഞ്ഞുചവിട്ടി……അവന്റെ കാൽ ഒടിഞ്ഞു അവൻ
സമറിന് നേരെ മുട്ടുകുത്തി നിന്നു….. സമർ ആ നിമിഷം കാലുകൊണ്ട് അവന്റെ താടിയുടെ
ഭാഗത്തു മുകളിലേക്ക് അടിച്ചു……അവൻ പിന്നിലേക്ക് മറിഞ്ഞു വീണു….അവനിലും ജീവന്റെ
കണികകൾ വിട്ടൊഴിഞ്ഞിരുന്നു……

ഇതൊക്കെ കണ്ട് ബീഹാറികൾ ആകെ വിരണ്ടിരുന്നു……അവർ ആകെ പേടിച്ചു……രാജൻ കാലനെ അവനിൽ
കണ്ടു…..

ബീഹാറികൾ കൂട്ടമായി സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു……ആദ്യം വന്നവന്റെ നെഞ്ച്
നോക്കി സമർ ആഞ്ഞുചവിട്ടി…..അവൻ പിന്നിൽ വന്ന കൊറേ പേരുടെ മേലിലേക്ക് പറന്നു
വീണു…..അവരും നിലത്തേക്ക് വീണുപോയി…..പിന്നെ വന്നവന്റെ കരണം നോക്കി സമർ ഒന്ന്
പുകച്ചു……അവൻ കിളി പോയപോലെ അവനെ നോക്കി നിന്നു……സമർ അവനെ തന്റെ കൈകൾക്കിടയിൽ
ആക്കിയിട്ട് അവന്റെ മുഖത്ത് ഒന്നുകൂടി കൊടുത്തു…..അപ്പോഴേക്കും വീണവർ എണീറ്റ്
സമറിനെ വട്ടം ചുറ്റി…..അവരെ നോക്കിക്കൊണ്ട് സമർ അവന് ഒന്നുകൂടി
കൊടുത്തു…..അവരെല്ലാം അവനെ നോക്കി……പേടിയോടെ……സമർ ഒന്നുകൂടി പൊട്ടിച്ചു തന്റെ
കൈകൾക്കിടയിലുള്ളവനെ……പെട്ടെന്ന് വട്ടം ചുറ്റിയവരിൽ ഒരുത്തൻ സമറിന്റെ നേരെ
വന്നു……അവന്റെ വയർ നോക്കി സമർ ആഞ്ഞുചവിട്ടി…..അവൻ പിന്നിലേക്ക് വീണു….സമർ തന്റെ
കയ്യിലുള്ളവനെ തന്റെ കയ്യിൽ നിന്നും അവന്റെ കൈ പിടിച്ചുകൊണ്ട് മോചിപ്പിച്ചു……അവൻ
ഇരുന്നുകൊണ്ട് സമറിനെ നോക്കി……സമർ അവന്റെ തലയുടെ സൈഡ് നോക്കി ആഞ്ഞുചവിട്ടി…..അവന്റെ
തല മറ്റേ സൈഡിലേക്ക് ചെരിഞ്ഞു നിന്നു…. അവനെ സമർ വിട്ടു…..അവൻ നിലത്തേക്ക് വീണു
അനക്കമില്ലാതെ കിടന്നു……..

സമറിനെ എല്ലാവരും ചുറ്റിവളഞ്ഞു…..സമർ പെട്ടെന്ന് കാലൊന്ന് പൊക്കി….എല്ലാവരും
പേടിച്ചു പിന്നിലേക്ക് മാറി….സമർ അവരെ നോക്കി ചിരിച്ചു…….ഒരുത്തൻ ഒരു കത്തിയുമായി
സമറിന്റെ മുന്നിലേക്ക് വന്നു….അവൻ ആ കത്തിയുമായി സമറിന്റെ നെഞ്ചിന് നേരെ വീശി….സമർ
അവന്റെ കൈത്തണ്ടയിൽ അടിച്ചു…..കത്തി പറന്ന് സമറിന്റെ കയ്യിൽ…..സമർ കത്തികൊണ്ട്
അവന്റെ കയ്യിൽ വരിവരിയായി സ്പീഡിൽ കുത്തി….. അവൻ കൈവലിച്ചു അവൻ തിരിഞ്ഞു….സമർ
അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു……അവൻ തിരിഞ്ഞു ഓടാനാകാതെ നിന്നു….ആ സമയം ഒരുവൻ
സമറിന്റെ തലനോക്കി ചവിട്ടി….സമർ കത്തി അവന്റെ കാൽ പാദത്തിൽ കുത്തി ഇറക്കി…..അവൻ
വേച്ചു പിന്നിലേക്ക് വീണു…..സമർ കോളറിൽ പിടിച്ചവന്റെ കഴുത്തിന് പിന്നിൽ
കത്തിയിറക്കി…..അവൻ ബാക്കിയുള്ളവരെ നോക്കിക്കൊണ്ട് അവന്റെ കഴുത്തിൽ കത്തി
ഇറക്കിക്കൊണ്ടേയിരുന്നു…..സമർ അവരെ നോക്കിച്ചിരിച്ചു…….പെട്ടെന്ന് അവൻ
കത്തിയെടുത്ത് നിലത്ത് വീണവന്റെ നേരെ എറിഞ്ഞു…….കത്തി അവന്റെ കഴുത്ത്
തുളഞ്ഞുകയറി……..

അവർ സമറിനെ പേടിയോടെ നോക്കി…..ഒരുമാതിരി കാലനെ മുന്നിൽ കണ്ടപോലെ…….

സമർ പെട്ടെന്ന് തിരിഞ്ഞു പിന്നിൽ നിൽക്കുന്നവന്റെ തല നോക്കി കാല് വീശി….അവൻ
ചെവിപൊത്തി അവിടെ ഇരുന്നു…..പെട്ടെന്ന് ഇടത്തെ സൈഡിൽ നിന്ന് ഒരുത്തൻ സമറിന്റെ
അടുത്തേക്ക് വന്നു….സമർ വലതുകൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തി…..അവൻ ശ്വാസം കിട്ടാതെ
കഴുത്തിൽ പിടിച്ചുകുനിഞ്ഞു…..ആ സമയം സമർ തന്റെ മുട്ടുകൈ കൊണ്ട് അവന്റെ തലയിൽ
ആഞ്ഞുകുത്തി…….അവന്റെ തല പൊട്ടിപ്പിളരുന്നപോലെ തോന്നി അവന്….. അവൻ തലയിൽ
പിടിച്ചുകൊണ്ട് റോഡിലേക്ക് വീണു…..നേരത്തെ തലയ്ക്ക് ചവിട്ട് കിട്ടിയവന്റെ കോളറിൽ
സമർ പിടിച്ചു…..സമർ അവനെ വലിച്ചു….അവൻ മുട്ടുകാലിൽ സമറിന്റെ വലിക്കനുസരിച്ചു
ഇഴഞ്ഞു……സമർ അവനെ അവർ വന്ന ഒരു സുമോയുടെ ഹെഡ്ലൈറ്റിലേക്ക് തല കൊണ്ടോയി
ഇടിപ്പിച്ചു……. എന്നിട്ട് ഉയർന്ന് ബാക്കിയുള്ളവരെ നോക്കി…..അവർ അവനെ തന്നെ
നോക്കിനിൽക്കുകയായിരുന്നു…….സമർ ഒന്നുകൂടി കുനിഞ്ഞു അവനെ ഒന്നുകൂടി ആ
ഹെഡ്ലൈറ്റിലേക്ക് വലിച്ചിടിപ്പിച്ചു……..അവന്റെ തലയാകെ ചോര കൊണ്ട് നിരഞ്ഞു…….

ഒരുത്തൻ പാഞ്ഞു സമറിന്റെ അടുത്തേക്ക് വന്നു…..സമർ ഒഴിഞ്ഞുമാറി അവന്റെ വയറിൽ
ഇടിച്ചു…..തിരിഞ്ഞ അവന്റെ മുഖം നോക്കി ഒന്നുകൂടി കൊടുത്തു…..അവൻ ഒന്ന് കൂടി
തലപൊക്കി….ഒന്നുകൂടി അവന്റെ കരണം സമർ പൊളിച്ചു…….കുനിഞ്ഞുനിന്ന അവനെ സമർ
പൊക്കിയെടുത്ത് സുമോയുടെ ഫ്രന്റ് ഗ്ലാസ്സിലേക്ക് എറിഞ്ഞു…..അവൻ ഗ്ലാസും തകർത്ത്
ഉള്ളിലേക്ക് വീണു…….

സമർ തിരിഞ്ഞപ്പോഴേക്കും ഒരുത്തൻ വന്ന് സമറിന്റെ കോളറിൽ പിടിച്ചു…..സമർ അവന്
ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവന്റെ നെഞ്ചിലും നെഞ്ചിന്റെ മറ്റേ സൈഡിലും
മാറി മാറി കൈ കൊണ്ട് സ്പീഡിൽ അടിച്ചു……..അവന്റെ കോളറിൽ പിടിച്ചുകൊണ്ട് സമർ അവന്റെ
തല വണ്ടിയുടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു…..അവന്റെ മുഖത്തുനിന്നും ചോരപ്പുഴ ഒഴുകാൻ
തുടങ്ങി….സമർ വിട്ടില്ല…..അവന്റെ തല ഒന്നുകൂടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു…….

സമറിന് നേരെ ഒരുവൻ വാൾ വീശി……സമർ പെട്ടെന്ന് കുനിഞ്ഞു…….അവൻ ഒരുപക്കം മുന്നിലേക്ക്
പോയി…..അവൻ തിരിഞ്ഞുവന്ന് പിന്നെയും വീശി…..സമർ അതിൽ നിന്നും ഒഴിഞ്ഞുമാറി……അവൻ
പകച്ചുകൊണ്ട് സമറിനെ നോക്കി…..അവൻ പിന്നെയും വീശി…..ഇത്തവണ സമർ അവന്റെ കയ്യിൽ
പിടുത്തം ഇട്ടു……അവന്റെ കൈ നോക്കി സമർ മറ്റേ കൈകൊണ്ട് അടിച്ചു….വാൾ നിലത്തേക്ക്
വീണു…..സമർ അവന്റെ തലപിടിച്ചു കാറിന്റെ സൈഡ് ഗ്ലാസിൽ ഇടിച്ചു…..ഗ്ലാസ് പൊട്ടി
അവന്റെ തല ഉള്ളിലേക്ക് പോയി…..സമർ അവന്റെ തല ഗ്ലാസ്സിന് ഉള്ളിൽ നിന്നും
വലിച്ചെടുത്തു….അവനെ സമർ പിടിച്ചുകൊണ്ട് പിന്നിലേക്ക് പോയി ബാക്കിലുള്ള സൈഡ്
ഗ്ലാസ്സിലേക്കും അവന്റെ തല കൊണ്ട് ആഞ്ഞിടിച്ചു……അവൻ അതിനുള്ളിലേക്ക് തല കുമ്പിട്ടു
കിടന്നു…..സമർ മുന്നിലേക്ക് നടന്നു…..പെട്ടെന്ന് ഒരുത്തൻ കാറിന്റെ പിന്നിൽ നിന്നും
അലർച്ചയോടെ പാഞ്ഞുവന്നു…..സമർ സുമോയുടെ കണ്ണാടി പറിച്ചെടുത്ത് അതുകൊണ്ട് അവന്റെ തല
നോക്കി പൂശി…..അവൻ നിലത്തേക്ക് വെട്ടിയിട്ട വാഴ പോലെ വീണു…..

രണ്ടുപേർ സമറിന് നേരെ പാഞ്ഞുവന്നു…..സമർ നിലത്തുകിടക്കുന്ന വാൾ എടുത്ത് ആദ്യം
വന്നവന്റെ കഴുത്ത് നോക്കി വീശി……രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് സമർ കത്തി
കുത്തിയിറക്കി…….

സമർ ബാക്കിയുള്ളവരെ നോക്കി……നാലു ബീഹാറികൾ കൂടി ബാക്കിയുണ്ട്……രാജനെവിടെ……ഞാൻ
ചുറ്റും നോക്കി…..അവൻ അതാ ടയറിന്റെ അവിടെ പേടിച്ചിരിക്കുന്നു….. സമറിന് അതുകണ്ട്
ചിരിവന്നു……

സമർ ബാക്കിയുള്ള ബീഹാറികളുടെ അടുത്തേക്ക് ചെന്നു…..അവർ പേടിച്ചുവിറച്ചിരുന്നു…..സമർ
ചാടിക്കൊണ്ട് ഒരു ബീഹാറിയുടെ കഴുത്തിൽ കുത്തി…..അവൻ തല കുനിക്കാൻ പോയപ്പോൾ അവന്റെ
തല പിടിച്ചു റോഡിലേക്ക് ആഞ്ഞുകുത്തി……

ഇനി മൂന്നെണ്ണം കൂടി……

അവർ മൂന്നുപേരും സമറിനെ പേടിയോടെ നോക്കി…….അവർ മൂന്നുപേരും സമറിന് നേരെ
പാഞ്ഞുവന്നു…..ആദ്യംവന്നവനിൽ നിന്ന് ഒഴിഞ്ഞുമാറി അവന്റെ പിൻകഴുത്തിൽ ഞാൻ മുട്ടുകൈ
കൊണ്ട് ഇടിച്ചു…..അവൻ ജീവനറ്റ് നിലത്തേക്ക് വീണു…….അവൻ വീണത് കണ്ടു പാഞ്ഞുവന്നവർ
പേടിച്ചു നിന്നു…..

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…..അവർ പേടിച്ചു പിന്നിലേക്ക് മാറി…..പെട്ടെന്ന്
ഒരുവൻ സമറിന്റെ തലയ്ക്ക് നേരെ ചാടി കാൽ വീശി….സമർ വിദഗ്ധമായി ഒഴിഞ്ഞു മാറി…. അപ്പോൾ
മറ്റവനും അതേപോലെ ചാടി കാലുവീശി…..സമർ അവനിൽ നിന്നും ഒഴിഞ്ഞു മാറി…….ഒരുത്തൻ ഓടി
വന്നു ചാടി കൈ വീശി….സമർ അവന്റെ വയറിന് നേരെ നോക്കി ചവിട്ടി…. അവൻ നിലത്തേക്ക്
പറന്നുവീണു…..പിന്നാലെ വന്നവന്റെ മൂക്ക് നോക്കി സമർ കുത്തി…..അവന്റെ മുഖത്തുനിന്നും
ചോര പൊട്ടിച്ചാടി…… അവൻ പിന്നിലേക്ക് മലക്കം മറിഞ്ഞു വീണു…..മലർന്നു കിടക്കുന്ന
അവന്റെ മുഖം നോക്കി സമർ ആഞ്ഞുചവിട്ടി……അവൻ നിര്യാതനായി……
സമർ വീണുകിടക്കുന്നവന്റെ അടുത്തേക്ക് ചെന്നു……മുട്ടുകാലിൽ ഇരുന്ന് അവനെ
നോക്കി…..മരണം അവന് മുന്നിലെത്തിയെന്ന് അവന് മനസ്സിലായി……സമർ അവന്റെ തല പിടിച്ചു
ഒറ്റതിരി……അവനും ജീവനറ്റ് നിലത്തേക്ക് വീണു…..മിഷൻ ഓവർ……..

സമർ രാജന്റെ അടുത്തേക്ക് ചെന്നു…… അവൻ ഇതൊക്കെ കണ്ടു പേടിച്ചുവിറച്ചു ഓടാൻ പോലും
ജീവനില്ലാതെ നിന്നു….. സമർ അവനെ എണീൽപ്പിച്ചു……രാജൻ കൈകൂപ്പിക്കൊണ്ട് സമറിനെ
നോക്കി……

“ഡാ…..നിനക്ക് എന്തേലും പറയാനുണ്ടോ……”….സമർ തിരിഞ്ഞുകൊണ്ട് കുഞ്ഞുട്ടനോട്
ചോദിച്ചു……

“എനിക്കെന്ത് തേങ്ങ പറയാനാ…..അല്ലെങ്കി അവിടെ നിക്ക്…..”…..കുഞ്ഞുട്ടൻ
പറഞ്ഞു……എന്നിട്ട് ബോണറ്റിന്മേൽ നിന്നും എണീറ്റ് രാജന്റെ അടുത്തേക്ക് ചെന്നു………

“ഡാ….ക്ണാപ്പാ….നീ ബീഹാറികളെക്കുറിച്ചു ഒരു പ്രസംഗം നടത്തിയില്ലേ………..നീ മിഥിലാപുരി
എന്ന് കേട്ടിട്ടുണ്ടോ…….ചെകുത്താന്മാരുടെ നാട്…….നീ ഈ പറഞ്ഞ നരഭോജികളെ കൊന്ന്
കൊലവിളിക്കാൻ നിമിഷങ്ങൾ മാത്രം മതി……ദാ ഇതുപോലെ…….”……കുഞ്ഞുട്ടൻ രാജനോട് പറഞ്ഞു…….

“മിഥിലാപുരിയിലെ നമ്പർ വൺ പ്രൊഡക്ടിനോടാ നീ മുട്ടിയത്…….”……കുഞ്ഞുട്ടൻ
ചിരിച്ചുകൊണ്ട് പറഞ്ഞു…….

“അപ്പൊ ടാറ്റാ……”……എന്ന് പറഞ്ഞിട്ട് കുഞ്ഞുട്ടൻ തിരിഞ്ഞുപോയി……..

സമർ രാജന്റെ അടുത്തേക്ക് വന്നു……രാജൻ ഭയത്തോടെ അവനെ നോക്കി…….

“രാജാ……ഒരു പെണ്ണിനെ പ്രണയിക്കുവാണ്….. ഒരു മാലാഖയെ……..ചെകുത്താനാണ് മാലാഖയെ
പ്രണയിക്കുന്നത്…..ദൈവം ഒരിക്കലും അതിന് കൂട്ടുനിൽക്കും എന്ന് നിനക്ക്
തോന്നുന്നുണ്ടോ….”…..സമർ രാജനോട് ചോദിച്ചു…..

രാജൻ ഇല്ലായെന്ന് തലയാട്ടി…..

“ഇല്ല…..ചാൻസ് കുറവാ എനിക്ക് അവളെ സ്വന്തമാക്കാൻ……അതിനിടയിൽ നിന്നെപോലുള്ള
നരുന്തുകളും എന്റെ ചാൻസ് കുറക്കാൻ നോക്കിയാലോ……”……സമർ അവനെ നോക്കിക്കൊണ്ട്
പറഞ്ഞു……രാജൻ അവനെ പേടിയോടെ കൈകൂപ്പിക്കൊണ്ട് നോക്കി……

“മരണം തന്നെ വിധി…….എല്ലാവരോടും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ പറയാറുള്ള ഡയലോഗ്
ആണ്…. ക്ളീഷേ ആയോ എന്നറിയില്ല…..”…..സമർ രാജനോട് പറഞ്ഞു…..രാജൻ സമറിനെ നോക്കി……..

“വിൽ മീറ്റ് ഇൻ ഹെൽ….”…..സമർ പറഞ്ഞുതീർന്നതും ഒരു കത്തി പെട്ടെന്ന് രാജന്റെ
കഴുത്തിൽ പാഞ്ഞുകയറി…….രാജൻ മരണത്തിനു കീഴടങ്ങിക്കൊണ്ട് നിലത്തേക്ക് വീണു……

സമർ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു….സ്ലോമോഷനിൽ……(നിങ്ങൾക്ക് ഇഷ്ടമുള്ള BGM
ഇട്ടോ…..😜..)…..

(തുടരും)

ഇഷ്ടപ്പെട്ടവർ ദയവായി ലൈക് ചെയ്യുക….♥️

അഭിപ്രായങ്ങൾ മറക്കാതെ അറിയിക്കുക……♠️

കഥ ഇപ്പോൾ കുറച്ചു പതുക്കെ ആണ് പോകുന്നത്…..ഇങ്ങനെ പോയാൽ മതിയോ അതോ ഗിയർ
മാറ്റണോ…….🖤

Leave a Reply

Your email address will not be published.