വില്ലൻ – Part 5

Posted on

എല്ലാവര്ക്കും ഓർമ്മ ഉണ്ടാകും എന്ന് കരുതുന്നു…ക്ലാസും മറ്റു പ്രശ്നങ്ങളുമായി വളരെ
വൈകിപ്പോയി…ക്ഷമിക്കുക…പിന്നെ 4 ദിവസം കൊണ്ട് തട്ടിക്കൂട്ടിയതാണ്…അതിനുകാരണം
കോറോണയും… അതിന്റെ ലീവിൽ ആയതുകൊണ്ടാണ് എഴുതാൻ സാധിച്ചത്…പിന്നെ എല്ലാവരും സേഫ് ആയി
ഇരിക്കുക…ഗവണ്മെന്റ് പറയുന്ന കാര്യങ്ങൾ അനുസരിക്കുക…നമ്മൾ ഇതിനെയും ഈസിയായി
അതിജീവിക്കും…രണ്ട് പ്രളയം വന്നിട്ട് കുലുങ്ങിയിട്ടില്ലാ പിന്നാ ഇത് അല്ലെ….

എല്ലാവരും നിർബന്ധമായും അഭിപ്രായം അറിയിക്കുക…

കുറെ പേർ ഇതിനായി നല്ലപോലെ കാത്തിരുന്നു എന്നറിയാം…സോറി എഗൈൻ…

തിരക്കുകളിൽ ആണ്… പിടിച്ചിട്ട് കിട്ടുന്നില്ല…അടുത്തപാർട്ടും ഇതുപോലെ
തന്നെയാകും..പറ്റുന്ന അത്ര വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം…

I really missed you all and It’s good to be Back??

അപ്പൊ തുടങ്ങാം…അല്ലെ…?

“മുഖത്തുനോക്കി നുണ പറയുന്നോ….”…സമർ അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ
പറഞ്ഞു…ലളിതയും ലോകത്തോട് വിടപറഞ്ഞു…

സമർ കത്തിയും കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു…ഒരു
അസുരചിരിയുമായി….☠️☠️☠️☠️☠️

◆◆◆◆◆◆◆◆◆◆◆◆◆◆◆

“ഞാൻ അവനെ കണ്ടു…!”…അജയൻ ഭയപ്പാടോടും ഭീതിയും നിറഞ്ഞ മുഖത്തോടെ അവരോട്
പറഞ്ഞു…അവർ..മൂന്നുപേർ..മൂന്നുപേരും വ്യത്യസ്ത വയസ്സുള്ളവർ…ഒരുവൻ 21 ആണെങ്കിൽ
മറ്റൊരുവൻ 32 അടുത്തവൻ 40…ഈ വ്യത്യാസം അവരുടെ ചിന്തകളിലും വാക്കുകളിലും
പ്രവർത്തിയിലും കാണും…കാരണം ഏറ്റവും വലിയ സമ്പത്ത്…അനുഭവം…അത് മൂന്ന് പേർക്കും
വ്യത്യസ്തമാണ്…തല്ക്കാലം നമുക്ക് അവരെ ഒന്നാമൻ രണ്ടാമൻ മൂന്നാമൻ എന്ന് സംബോധന
ചെയ്യാം…ചെറിയ വയസ്സുള്ളവൻ ഒന്ന്..ചെറുതിൽ നിന്ന് വലിയതിലേക്ക് എന്ന ക്രമത്തിൽ…

“ആരെ…”..ഒന്നാമൻ ചോദിച്ചു…

“അവനെ….ആ ചെകുത്താന്റെ സന്തതിയെ…”…ആ വാക്കുകൾ ഓരോന്നും അജയൻ പറഞ്ഞത് വളരെ സമയം
എടുത്താണ്…അത് ഒന്ന് പറയാനുള്ള അവന്റെ ഭയം അതിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം
അവൻ അവനെ എത്രത്തോളം ഭയക്കുന്നുണ്ട് എന്ന്…

“ആര്…”…ഒന്നാമൻ ദേഷ്യത്തോടെ വീണ്ടും ചോദിച്ചു…

അജയൻ ഉത്തരം പറയാൻ ആവാതെ കുഴങ്ങി…ഭയം…അത് നമ്മുടെ വാക്കുകളെപോലും
നിർത്തിക്കും…ശ്വാസം വിടാൻ പോലും മറക്കും…ധൈര്യം എന്ന വാക്കിന്റെ അർഥം വേറെ പലതും
ആവും…

അജയൻ നിസ്സഹായനായി മൂന്നാമനെ നോക്കി…മൂന്നാമന് ആരാണെന്ന് മനസ്സിലായി.. അവനോ എന്ന്
മുഖത്തിന്റെ ഭാവങ്ങളിലൂടെ മൂന്നാമൻ അജയനോട് ചോദിച്ചു…അജയൻ അതെ എന്ന്
തലയാട്ടി…അജയന്റെ മുഖത്തെ ഭീതിയുടെ കുറച്ചു മൂന്നാമനിലേക്കും കാര്യം മനസ്സിലാക്കിയ
രണ്ടാമനിലേക്കും പടർന്നു…നിശബ്ദത…

“ആരാണത്…”…കാര്യം മനസ്സിലാവാത്ത ദേഷ്യത്തോടെ ഒന്നാമൻ ചോദിച്ചു…

“അവൻ….”…മൂന്നാമൻ ഒച്ചയുയർത്തി ഒന്നാമനോട് പറഞ്ഞു…അവൻ പേടിച്ചു…അവനും ആളാരാണെന്ന്
മനസ്സിലായി…അവൻ തിരിഞ്ഞു അജയനോട്…

“എന്നിട്ട് നീയെന്താ അവനെ വിട്ടുകളഞ്ഞേ…തല്ലികെട്ടി കൊണ്ടുവരണ്ടേ…”..

അവന്റെ ആ ചോദ്യം മറ്റു മൂന്നുപേരിലും ചെറിയ പുഞ്ചിരിയും പുച്ഛവും വിടർത്തി…

“തുടൽ പൊട്ടിച്ചുപോയ പശുവായിരുന്നേൽ ഞാൻ കെട്ടികൊണ്ടു വന്നേനെ..പക്ഷെ ഇത് പോകുന്ന
ഇടമെല്ലാം അവന്റെ സാമ്രാജ്യമാക്കുന്ന കാട്ടിലെ സിംഹരാജാവ് ആണ്… കെട്ടി കൊണ്ടുവരാൻ
നോക്കിയാൽ എന്നെ വെള്ള പുതപ്പിച്ചു കെട്ടി കൊണ്ടുവരേണ്ടി വരും…”..അജയൻ അവനോട്
മറുപടി പറഞ്ഞു…

“അജയാ…”…മൂന്നാമൻ ശബ്ദമുയർത്തി വിളിച്ചു…അജയൻ മിണ്ടാതിരുന്നു…നിശബ്ദത
പടർന്നു..മൂന്നാമൻ എന്തൊക്കെയോ കണക്കുകൂട്ടി…

പെട്ടെന്ന് ഒരു ഭ്രത്യൻ അവിടേക്ക് ഓടി വന്നു…

“എന്താടാ…”..രണ്ടാമൻ അവനോട് ചോദിച്ചു…

“അയ്യാ…രാംദാസ് സർ…”…അവൻ നിന്ന് വിക്കി…

“എന്താടാ…”..

“ന്യൂസ് ചാനൽ പൊടുങ്കെ”…അവൻ പറഞ്ഞു…

അവർ ന്യൂസ് ചാനൽ വെച്ചു…

“അശ്വതി…സംഭവം നടക്കുന്നത് ഇന്നലെ രാത്രിയാണ്…അഡ്വ.രാംദാസിന്റെ ഫ്ലാറ്റിൽ വെച്ച്
ആണ് സംഭവം…കൂടെ കൊല്ലപ്പെട്ടത് വനിതാകമ്മിഷൻ സെക്രട്ടറി ലളിതാ മേനോൻ ആണ്…വളരെ
കൊടൂരമായി ആണ് ഇവർ കൊല ചെയ്യപ്പെട്ടിട്ടുള്ളത്…അതിൽ രാംദാസിന്റെ കൊലപാതകം വളരെ
പൈശാചികമാണ്…കൊലപാതകി കത്തി കൊണ്ട് ഹൃദയത്തിന്റെ സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കി
അതിലൂടെ രക്തം പതുക്കെ പതുക്കെ കളഞ്ഞാണ് കൊന്നിട്ടുള്ളത്…മരണത്തിന്റെ മുന്നേ
രാംദാസിന്റെ ശരീരം മുഴുവനും സ്‌ട്രോക്കിന് അടിമയായിരുന്നു…വളരെ ക്രൂരമായ ഒരു
കൊലപാതകം…രാംദാസ് ഈയിടെ ഒരു പീഡനക്കേസിൽ പ്രതി ആയിരുന്നു…ആ കേസ് വനിതാ കമ്മീഷന്
കീഴിലാണിപ്പോൾ ഉള്ളത്…അതിന്റെ ചർച്ചയ്ക്ക് ആയിട്ടാണ് ലളിതാ മേനോൻ രാംദാസിന്റെ
ഫ്ലാറ്റിൽ എത്തിയത് എന്ന് അനുമാനിക്കാം…ബോഡി പോസ്റ്റുമോർട്ടത്തിനായി….”

രണ്ടാമൻ ടിവി ഓഫാക്കി…അവരെല്ലാം ഭയന്നിരുന്നു രാംദാസിന് വന്ന ഗതിയിൽ…അവർ തലയിൽ
കൈവെച്ചിരുന്നു…കുറച്ചുനേരത്തെ നിശബ്ദത…

പ്രിയപ്പെട്ടവരുടെ സാധാരണ മരണം പോലും നമ്മിൽ ഒരു വിങ്ങലുണ്ടാക്കും.. അപ്പോൾ അവർ
മരിക്കുന്നത് മരണത്തിന്റെ ക്രൂരത തന്റെ ഓരോ അണുവിലും ബോധ്യപ്പെടുത്തുന്ന പൈശാചികമായ
കൊലപാതകങ്ങളിലാണെങ്കിലോ അത് തീർച്ചയായും അവന്റെ സമനില തെറ്റിക്കും…മൂന്നാമൻ
കണക്കുകൂട്ടലുകളിലായിരുന്നു…കുറച്ചു കഴിഞ്ഞു മൂന്നാമൻ അജയനോട് ചോദിച്ചു..

“നീ എവിടെ വെച്ചാണ് അവനെ കണ്ടത്…”

“ഡൽഹി…”…അജയൻ വിക്കിക്കൊണ്ട് മറുപടി നൽകി…

“രാംദാസ് മരിച്ചത് ഹൈദരാബാദിൽ…അപ്പോൾ ഡൽഹിയിൽ…”…മൂന്നാമൻ സ്വയം ചോദിച്ചു…ശേഷം അജയനെ
നോക്കി..

“അവരിൽ ആരാണ് ഡൽഹിയിൽ ഉള്ളത്…”…മൂന്നാമൻ അജയനോട് ചോദിച്ചു…

അജയൻ ഒരുത്തരത്തിനായി തല പരതി…പെട്ടെന്ന് രണ്ടാമൻ…

“ഇക്കാ… അസീസ്…അവൻ അവൻ അവിടെയാ ഉള്ളത്…”…രണ്ടാമൻ വിക്കി വിക്കി മൂന്നാമനോട് പറഞ്ഞു…

“വിളിക്കേടാ അവനെ…”…മൂന്നാമൻ അജയനോട് ആക്രോശിച്ചു…അജയൻ ഫോൺ എടുത്ത് അസീസിനെ
വിളിച്ചു…പക്ഷെ അസീസിന്റെ ഫോൺ തല്ക്കാലം ഈ നമ്പർ വിച്ഛേദിച്ചിരിക്കുന്നു എന്ന
മറുപടിയാണ് അജയന് കിട്ടിയത്…

“അവന്റെ ഭാര്യയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ട്…”..രണ്ടാമൻ പറഞ്ഞു…

അവർ ആ നമ്പറിൽ വിളിച്ചു…ഫോൺ റിങ് ചെയ്തു…രണ്ടാമൻ ഫോൺ മൂന്നാമന് കൊടുത്തു…

അപ്പുറത്ത് നിന്ന് കാൾ എടുത്ത സൗണ്ട് അവർ കേട്ടു…മൂന്നാമനും അവളും കുറച്ചു
സംസാരിച്ചു…പക്ഷെ സംസാരിച്ചതൊന്നും കേൾക്കാൻ സുഖമുള്ളതല്ല എന്ന് മൂന്നാമന്റെ
മുഖത്തിൽ നിന്ന് മറ്റുള്ളവർക്ക് മനസ്സിലായി…മൂന്നാമന്റെ മുഖത്ത് ഭീതിയുടെ നിഴലുകൾ
നിറഞ്ഞുനിന്നു…

രണ്ടാമൻ എന്തുപറ്റി എന്ന് ചോദിച്ചു..മൂന്നാമൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു…

(ഇനി അവൾ പറയുന്നത് എന്റെ വാക്കുകളിലൂടെ കേട്ടാലെ ഒരു മജ ഒള്ളു..അത് നേരിട്ട്
പറയാനും ഒരു രസമില്ല.. സൊ..കുറച്ചുകാര്യങ്ങൾ അവൾ പറയുന്നതല്ലാത്തതായി
സംഭവിക്കുന്നുണ്ട്…നിങ്ങൾക്ക് ചിന്തിക്കാനുള്ള അവസരമാണ്…പിന്നെ കുറച്ചുപേരുടെ
എഴുന്നള്ളതും ഉണ്ട്…അവനെ പറയുന്ന അവൾക്ക് അറിയില്ലെങ്കിലും കേൾക്കുന്ന അവർക്കും
വായിക്കുന്ന നിങ്ങൾക്കും അറിയാം…നല്ലപോലെ…പിന്നെ അവന് ഒരു നാമം ആണ് പ്രശ്നം
എന്നുണ്ടെൽ അത് ഞാൻ നിങ്ങളുടെ ചിന്തയിലേക്ക് വിട്ടിരിക്കുന്നു..അത് എന്തും
ആവാം…നായകൻ..ഹീറോ…അസുരൻ..പിശാച്…ചെകുത്താൻ…എന്തിന് വില്ലൻ വരെ ആവാം…സൊ ലെറ്റ് ദി
ആക്ഷൻ ബിഗിൻ…)

“ഇമ്മച്ചീ എനിക്ക് ആ മിട്ടായി മതി…”…ഒരു ചെറിയ കുട്ടി അവൻറെ ഉമ്മാനോട് പറഞ്ഞു…അവൻ
അവന്റെ ഉമ്മാന്റെ ഒക്കത്തിരിക്കുകയായിരുന്നു..അവൾക്ക് ഒരു 29 വയസ്സ് പ്രായമേ
ഉണ്ടാകൂ…കുട്ടിക്ക് ഏറിപ്പോയാൽ രണ്ട് വയസ്സും…അവൾ തന്റെ മുഷിഞ്ഞ സാരിയുടെ
തലപ്പുകൊണ്ട് നെറ്റി തുടച്ചു… എവിടെ നിന്നോ പണിയെടുത്ത് വരുവാണ് അവൾ…പക്ഷെ ആ
ക്ഷീണത്തിലും വിയർപ്പിലും അവളുടെ സൗന്ദര്യത്തിന്റെ പലലക്ഷത്തിൽ ഒരു മടങ്ങ്
കുറയ്ക്കാനെ ദൈവത്തിന് സാധിച്ചുള്ളൂ…

“ഇക്കാക്ക ഈ മിട്ടായി ഒന്ന് തന്നേ…”…അവൾ മകൻ കാണിച്ച മിട്ടായി ചൂണ്ടിക്കൊണ്ട്
കടക്കാരനോട് പറഞ്ഞു…

കടക്കാരൻ അവരുടെ അടുത്തേക്ക് വന്നു

“ഹാ..ആർക്കാണ് മിട്ടായി…മോനുസിനാണോ… ഏത് മിട്ടായിയാ വേണ്ടേ…”..കടക്കാരൻ കുട്ടിയോട്
ചോദിച്ചു..

അവൻ നാണിച്ചു ഇമ്മാന്റെ മേലേക്ക് ചാഞ്ഞു…

“അപ്പോയേക്കും നാണമായോ… അയ്യേ…”…കടക്കാരന്റെ ഭാര്യ പുറത്തേക്ക് വന്ന് ചോദിച്ചു…അത്
കണ്ട് അവൾ ചിരിച്ചു…കടക്കാരൻ മിട്ടായി എടുത്ത് അവന് കൊടുത്തു…അവൻ തിരിഞ്ഞു
കടക്കാരനേം അയാളുടെ ഭാര്യയെയും നോക്കി…അവൻ നാണിച്ചുകൊണ്ട് മിട്ടായി വാങ്ങി
പിന്നെയും അവളുടെ കഴുത്തിൽ മുഖം പൂത്തി…

കടക്കാരന്റെ അവന്റെ തലയിൽ തലോടി…

“ഇങ്ങോട്ട് നോക്കേടാ..”..കടക്കാരൻ അവനോട് പറഞ്ഞു…അവൻ തിരിഞ്ഞുനോക്കി…ഒരു കുസൃതി
ചിരി അവന്റെ മുഖത്ത് ഉണ്ടായിരുന്നു…അത് അവരുടെ ഒക്കെ മനസ്സ് സന്തോഷമാക്കി…

“വലിയ ആളാവണം ട്ടോ…വലിയ വലിയ ആൾ…മോന്റെ ഉപ്പാനെ പോലെ…”…അവന്റെ കവിളിൽ തലോടിക്കൊണ്ട്
അയാൾ പറഞ്ഞു…അവൻ ചിരിച്ചു…

അവൾ മിട്ടായിയുടെ പൈസ അയാൾക്ക് കൊടുത്തു…

“അവൻ വലിയ ആളാവോ എന്നെനിക്കറിയില്ല ഇക്കാക്ക…പക്ഷെ അവൻ നല്ല ഒരു മനുഷ്യൻ
ആകും..മനസ്സിൽ നന്മ ഉള്ളവനാകും…”…അത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു…അവർ
പോകുന്നത് കടക്കാരൻ നോക്കി നിന്നു…

“എന്താ ഇക്ക ഇങ്ങനെ നോക്കി നിക്കുന്നെ…”..ഭാര്യ അയാളോട് ചോദിച്ചു…

“പെണ്ണിനെ സഹനത്തിന്റെയും ക്ഷമയുടെയും പ്രതീകമായാണ് നമ്മൾ എല്ലാവരും
കണ്ടുപോന്നിട്ടുള്ളത്….എന്നെങ്കിലും ഒരിക്കൽ ഒരാൾ ഒരു പെണ്ണിനെ അഭിമാനത്തിന്റെയും
ചങ്കൂറ്റത്തിന്റെയും പ്രതീകമായി കാണിക്കാൻ പറയുക ആണെങ്കിൽ അന്ന് എന്റെ കൈ ദാ ആ
പോകുന്നവളുടെ നേരെയെ ചൂണ്ടൂ… പെണ്ണ് എന്ന രണ്ട് വാക്കിന്റെ അർഥം പടച്ചോൻ ഏതെങ്കിലും
പെണ്ണിനെ സൃഷ്ടിച്ചപ്പോൾ മുഴുവനായി കൊടുത്തിട്ടുണ്ടെങ്കിൽ അവളെ സൃഷ്ടിച്ചപ്പോൾ
ആകും…”…കടക്കാരൻ അവളുടെ നേരെ കൈ ചൂണ്ടി…

ഒരു സഞ്ചിയും കയ്യിൽ പിടിച്ചു ഒക്കത്ത് തന്റെ പൊന്നോമനയെയും ഇരുത്തി അവൾ നടന്നു…ആ
മൺപാതയിലൂടെ…അവൾ അവനെ നോക്കി…മിട്ടായി കിട്ടിയതിന്റെ സന്തോഷം അവന്റെ മുഖത്ത്
ഉണ്ടായിരുന്നു…അവൻ അവളുടെ മുഖത്തുനോക്കി ചിരിച്ചു…അവളുടെ ക്ഷീണമൊക്കെ ഇല്ലാതായി ആ
ചിരിയിൽ…അവനെ കെട്ടിപിടിച്ചു അവന്റെ കവിളിൽ തന്റെ മുഖം ചേർത്തു അവൾ…അവൻ
ഇക്കിളികൊണ്ട് ഇളകി ചിരിച്ചു…അവളും ഒപ്പം ചിരിച്ചു…കുറച്ചുകഴിഞ്ഞു അവൾ അവന്റെ
മുഖത്തുനിന്ന് മാറി..അവൻ അവളെ നോക്കി..അവളുടെ നെറ്റിയിൽ നിന്ന് ഒലിച്ചുവന്ന ഒരു
വിയർപ്പുതുള്ളി അവൻ തന്റെ കുഞ്ഞുവിരലുകൾ കൊണ്ട് തോണ്ടി എടുത്തു…എന്നിട്ട് അതിൽ
നോക്കി… അവൻ അത് നോക്കുന്നത് അവളും ആകാംഷയോടെ നോക്കി…അവൻ അവളുടെ മുഖത്തേക്ക്
നോക്കി…അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു…അവൻ എന്താ ചിന്തിക്കുന്നെ എന്ന് അവൾക്ക്
മനസ്സിലായില്ല…അവൾ ഒരു ചിരിയോടെ അവനെ തന്നെ നോക്കി നിന്നു…അവൻ പെട്ടെന്ന്
ഉയർന്നിട്ട് അവളുടെ വിയർപ്പ് ഒലിച്ചുവന്ന നെറ്റിയിൽ ഉമ്മ കൊടുത്തു…അവന്റെ
പ്രവൃത്തിയിൽ അവൾ അന്തംവിട്ടു…അവളുടെ മനസ്സിലേക്ക് എന്തൊക്കെയോ ഇരച്ചുകയറി…അവൾ അവനെ
കെട്ടിപ്പിടിച്ചു തുരുതുരാ അവനെ ഉമ്മ വെച്ചു…അവൻ ചിരിച്ചു അവളുടെ
പ്രവൃത്തിയിൽ..അവന്റെ ചിരി കണ്ടു അവളും…അവർ രണ്ടുപേരും ചിരിച്ചു…പരസ്പരം മുഖം
നോക്കി അവർ രണ്ടുപേരും ചിരിച്ചുകൊണ്ടേയിരുന്നു…

“ഇമ്മച്ചീ….ഇമ്മച്ചീ…”…കുറുമ്പോടെ അവൻ വിളിച്ചുകൊണ്ടിരുന്നു…

പെട്ടെന്ന്….

അവൻ ഞെട്ടി ഉണർന്നു…അവൻ ഇരുന്ന് കിതച്ചു…ഇമ്മച്ചീ… ഇമ്മച്ചീ…ആ വാക്കുകൾ അവന്റെ
ചെവിയിൽ അലയടിച്ചു…അവന്റെ ശ്വാസം ക്രമാതീതമായി ഉയർന്നു…അവൻ എണീറ്റ് ബാൽക്കണി
ലക്ഷ്യമാക്കി നടന്നു…

കരുത്തുറ്റ യുവാവ്…അവന്റെ ശരീരത്തിന്റെ പിന്നിൽ ഒരു ഫാൽക്കൻ പക്ഷിയുടെ ചിത്രം
പച്ചകുത്തിയിട്ടുണ്ടായിരുന്നു…അതിനടിയിൽ എന്തോ എഴുതിയിട്ടുണ്ട് പക്ഷെ അത്
വെളിവായില്ല…അവൻ ബാൽകണിയിലേക്ക് നടന്നു…അവന്റെ ചിന്തകൾക്ക് മുറിവേറ്റിരുന്നു…
ഓർമ്മകൾ പലതും അവനിലേക്ക് ഇരച്ചെത്തി…അവന്റെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി…അവനിൽ
ആകെ കോപവും പ്രതികാരവും നിറഞ്ഞുകഴിഞ്ഞു…അവനിലെ ഓരോ ഞരമ്പും തുടുത്തെണീറ്റു…

“ആആആആആആആആആ……”…അവൻ ദേഷ്യത്താൽ അലറിവിളിച്ചു….സകലചരാചരങ്ങളും നടുങ്ങിപ്പോയി ആ
അലർച്ചയിൽ… ഓരോ നന്മശക്തികളും പേടിച്ചൊളിച്ചു…ദൈവം പോലും കിടുങ്ങിപ്പോയി… ഒരുത്തരം
നല്കാനാവാതെ…..

●●●●●●●●●●●●●●●●●●●●●●●●

ഇതേസമയം….ദൂരെ മറ്റൊരിടത്ത്….

“അശോകാ… രണ്ട് കൊടുത്തപ്പോ കിളവന് കാര്യം പിടികിട്ടി…അവന്റെ അമ്മൂമ്മേടെ ഒരു
സെന്റിമെൻസ്… ഒറ്റ അടിയിൽ പറന്നു പോയി അതൊക്കെ…പന്നപൂറിമോൻ…”…അസീസ് ഫോണിലൂടെ
പറഞ്ഞു..

“അത് കലക്കി…ഇനിയെന്താ അടുത്ത പരിപാടി… വീടണയാൻ ആയോ…അതോ…”..അശോകൻ തിരിച്ചു
ചോദിച്ചു…

“വീട്ടിലേക്ക് കേറാൻ ആയിട്ടില്ല…നിനക്ക് ഓർമ്മ ഉണ്ടോ…നമ്മുടെ ആ എയർപോർട്ടിന്
അടുത്തുള്ള ആ കെട്ടിടം…”…അസീസ് പറഞ്ഞു..

“ഹാ…ഓർമ്മയുണ്ട്…നീ കൊറേ കാലം അതിനുപിന്നാലെ മണപ്പിച്ചു നടന്നതല്ലേ…”…അശോകൻ പറഞ്ഞു…

“അതെ…പക്ഷെ അത് ഒരു പന്നമോൻ ഗാപിലൂടെ കയറിക്കളിച്ചു സ്വന്തമാക്കി…അവനുമായി ഒരു
മീറ്റിംഗ് ഉണ്ട്..ആ കെട്ടിടത്തിൽ വെച്ച്…..”…അസീസ് പറഞ്ഞു…

“അപ്പൊ അവന്റെ കട്ടയും പണവും പൂട്ടാനുള്ള പരിപാടി ആണെന്ന് ചുരുക്കം…”…

“കാര്യം നമ്മൾ കള്ള നായി ആണെങ്കിലും ഒരു തവണ കാര്യം മുഖത്തുനോക്കി പറയും…അതിന്
സമ്മതിക്കാത്തവന്മാരെയെ ഞാൻ സ്നേഹിക്കാറുള്ളൂ…ഏത്…”…അസീസ് ചിരിച്ചുകൊണ്ട് പറഞ്ഞു…

“അപ്പോ നിന്റെ പരിപാടി നടക്കട്ടെ…കണ്ണായ സ്ഥലവും ബോണസിന് ഒരു പതിനൊന്ന് നില
കെട്ടിടവും…അടിച്ചുവാരെന്റെ മുത്തേ…”…അശോകൻ പറഞ്ഞു…

“ഹ ഹാ…അപ്പൊ ഞാൻ ഡീൽ കഴിഞ്ഞിട്ടു വിളിക്കാം…ശെരി ന്നാ”…അസീസ് ഫോൺ കട്ട് ചെയ്തു…

“ബോയ്സ് ഗെറ്റ് ഇൻ”…അസീസ് തൻറെ ഒപ്പം ഉള്ള നാല് ബോഡിഗാർട്സിനോട് വണ്ടിയിൽ കയറാൻ
പറഞ്ഞു…എന്നിട്ട് അവർ ആ സ്ഥലത്തേക്ക് നീങ്ങി…

നഗരവീഥികളിലൂടെ ആ വണ്ടി പാഞ്ഞു…ഒടുവിൽ അത് അതിന്റെ ലക്ഷ്യസ്ഥാനത്ത് വന്നെത്തി…അവർ
പുറത്തിറങ്ങി…ആ പതിനൊന്ന്നില കെട്ടിടത്തെ നോക്കി… ഏറ്റവും മുകളിലെ നിലയിൽ വെളിച്ചം
കണ്ടു അവർ…

“ഇതെന്താ പ്രേതാലയമാണോ…മൈരന് രണ്ടാംനിലയിൽ വല്ലോം മീറ്റിംഗ് വെച്ചാൽ പോരെ…”…അസീസ്
സ്വയം പറഞ്ഞു…

“കമോൺ ഗയ്സ്…”…അസീസ് ബോഡിഗാർഡ്സിനെ വിളിച്ചിട്ട് മുന്നിൽ നടന്നു…പെട്ടെന്ന്
അസീസിന്റെ ഫോൺ ശബ്‌ദിച്ചു…അവന്റെ ഭാര്യ ആയിരുന്നു കാളിൽ…

“എന്താടീ…”…അസീസ് കാൾ അറ്റൻഡ് ചെയ്തിട്ട് അവളോട് ചോദിച്ചു കൊണ്ട് കെട്ടിടത്തിലേക്ക്
നടന്നു…

“നിങ്ങൾ ഇത് എവിടെയാ…”…അവൾ തിരിച്ചു ചോദിച്ചു…അസീസ് കെട്ടിടത്തിന് ഉള്ളിൽ
എത്തിയിരുന്നു…ലിഫ്റ്റ് ന് വേണ്ടി നോക്കിയപ്പോ അത് ഇല്ലായിരുന്നു…

“മലര്…ലിഫ്റ്റും ഇല്ലേ…പണ്ടാരമടങ്ങാൻ…”…അസീസ് പല്ലിറുമ്മിക്കൊണ്ട് സ്വയം പറഞ്ഞു…അവർ
സ്റ്റെപ് വഴി മുകളിലേക്ക് നടക്കാൻ തുടങ്ങി

“നിങ്ങൾ ഇതെവിടാ മനുഷ്യാ..”…അവൾ പിന്നേം ചോദിച്ചു…

“ഞാൻ ചത്തുപോയ നിന്റെ തന്ത ബീരാന്റെ അടുത്തുണ്ട്… എന്തെ അയാൾക്ക് ഫോൺ
കൊടുക്കണോ…”…അസീസ് ദേഷ്യത്തോടെ ചോദിച്ചു…ഓരോ നിലകൾ അവർ കേറിക്കൊണ്ടിരുന്നു…ലക്ഷ്യം
പതിനൊന്ന്….

“വേണ്ടാ…”..അവൾ മറുപടി പറഞ്ഞു…

“നീ വിളിച്ചത് എന്തിനാന്ന് പറ…”…അസീസ് ചോദിച്ചു…

“നിങ്ങൾ കഴിക്കാൻ വരുന്നില്ലേ…”…അവൾ ചോദിച്ചു…

“എന്ത് ഭക്ഷണമോ അതോ നിന്നെയോ…”…അസീസ് ഒരു കള്ളച്ചിരിയോടെ ചോദിച്ചു…

“ഒന്ന് പോ ഇക്കാ…എപ്പളും ആ വിചാരം തന്നെ മനസ്സിലുള്ളൂ…”…അവൾ ഇളകിച്ചിരിച്ചുകൊണ്ട്
മറുപടി നൽകി…

“എടീ ഞാൻ വരാൻ കുറച്ചു സമയം എടുക്കും…നീ വേണേൽ കഴിച്ചിട്ട് കിടന്നോ…”…അസീസ്
അപ്പോഴേക്കും പതിനൊന്നാം നിലയിൽ എത്തിയിരുന്നു…അവൻ അവിടെ ഒരു തൂക്കിയിട്ട ലാംപ്
കത്തുന്നത് കണ്ടു…അതിന്റെ അടുത്തേക്ക് നടന്നു…

“ഇക്ക ഇപ്പൊ എവിടാ…”…അവൾ ചോദിച്ചു…ലാമ്പിന് താഴെ ഒരു മേശ ഇട്ടിരുന്നു…രണ്ട് സൈഡിലും
ഓരോ കസേരയും…അപ്പുറത്തെ സൈഡിലെ കസേരയിൽ ഒരാൾ ഇരിക്കുന്നത് അസീസ് കണ്ടു…പക്ഷെ അവന്റെ
മുഖം വെളിവായില്ല…അവൻ ഇരുട്ടിൽ ഇരിക്കുകയായിരുന്നു…

“ഞാൻ ഇവിടെ അടുത്തുണ്ട്… നീ ഫോൺ വെക്ക്…ഞാൻ ഒരു മീറ്റിംഗിൽ ആണ്…”..എന്ന് പറഞ്ഞു
അസീസ് ഫോൺ കട്ട് ചെയ്ത് മറ്റേ കസേരയിൽ ഇരുന്നു…അപ്പോഴും അവൻ വെളിച്ചത്തിലേക്ക്
അവന്റെ മുഖം കൊടുന്നില്ല…ഇരുട്ടിൽ തന്നെ അവൻ ഇരുന്നു…

“അപ്പോ ബിസിനസ്സ് തുടങ്ങല്ലേ…”…അസീസ് അപ്പുറത്തിരിക്കുന്ന ആളോട് ചോദിച്ചു…

“നീ വന്ന സ്ഥിതിക്ക് തുടങ്ങിയേക്കാം…”…ഇരുട്ടിലുള്ളവൻ പറഞ്ഞു…

അസീസിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി..അവൻ ആകെ ഞെട്ടി…ആ വാക്കുകൾ… അല്ലാ…ആ
ശബ്ദം..അത് താൻ എവിടെയോ കേട്ടിട്ടുണ്ട്…അസീസിന്റെ ശ്വാസക്രമം ചടുലമായി… അവൻ
വിയർക്കാൻ തുടങ്ങി…

“നിങ്ങൾ ആരാ…”…അസീസ് വിറച്ചുകൊണ്ട് ചോദിച്ചു…പക്ഷെ അവിടെ നിന്നും മറുപടി ഒന്നും
വന്നില്ല…നിശബ്ദത…അസീസിന്റെ പാതി ജീവൻ ചോർന്നൊലിച്ചുപോയി ആ നിശബ്ദതയിൽ…

പെട്ടെന്ന് ഇരുട്ടിൽ നിന്ന് ആ ശരീരം അനങ്ങി…മെല്ലെ അവൻ മുന്നോട്ട്
വന്നു…പതിയെ..പതിയെ…അവൻ അവന്റെ മുഖം വെളിച്ചതിനുമുന്നിൽ കൊണ്ട് വന്നു…ആ മുഖം കണ്ട
മാത്രയിൽ അസീസിന്റെ ശ്വാസം നിലച്ചു…അവന്റെ എല്ലാ ഇന്ദ്രിയങ്ങളും നിലച്ചുപോയി…പക്ഷെ
അവന്റെ ചുണ്ടുകൾ ചെറുതായി പ്രവർത്തിച്ചു…ഒരു പേര് അവനിൽ നിന്ന് അറിയാതെ
പുറത്തുവന്നു…

“സമർ?…”

“സമർ അലി ഖുറേഷി☠️☠️…”

സമർ അവനൊരു പുഞ്ചിരി നൽകി…അസീസിൽ ബാക്കിയുണ്ടായിരുന്ന പാതി ജീവൻ ഒലിച്ചുപോയി…അസീസ്
അവനെ തന്നെ നോക്കിനിന്നു…

“സുഖമല്ലേ അസീസ്…”…സമർ അവനോട് ചോദിച്ചു…അസീസ് അതിനുത്തരമായി പേടിച്ചിട്ട്
നാലുവഴിക്ക് തലയാട്ടി…സമർ അത് കണ്ട് പുഞ്ചിരിച്ചു…അസീസിന് കുറച്ചു സ്ഥലകാലബോധം
വന്നു…അവൻ പെട്ടെന്ന് തിരിഞ്ഞുനോക്കി…

“ബോയ്സ്… കിൽ ഹിം…”…എന്ന് അസീസ് പിന്നിലെ ഇരുട്ടിൽ നോക്കി പറഞ്ഞു..പക്ഷെ അവിടെ ആരും
ഇല്ലായിരുന്നു…അസീസ് നിസ്സഹായനായി സമറിന്റെ മുഖത്തേക്ക് നോക്കി…അവർ എവിടെ പോയി
എന്ന് അസീസിന് മനസ്സിലായില്ല…താൻ തീർത്തും നിസ്സഹായൻ ആണെന്ന് അസീസിന് മനസ്സിലായി…

സമർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി…അസീസിനെ നോക്കി പൊട്ടിച്ചിരിച്ചു…ഒരു ഒന്നൊന്നര
കൊലചിരി..എന്നിട്ട് അവൻ രണ്ടുകയ്യും കൂടി ഒന്ന് കൈകൊട്ടി…സമർ എന്താ ഉദ്ദേശിച്ചത്
എന്ന് മനസ്സിലാകുന്നതിനുമുന്നേ അസീസിന്റെ നാലു ബോഡിഗാർഡ്സ് ആ മേശയുടെ രണ്ട്
സൈഡിലൂടെ മുകളിൽ തൂങ്ങിനിന്നു…ചോരയൊലിപ്പിച്ചു നാലുപേരും തൂങ്ങി നിന്നു… ഒരാളിലും
അനക്കമില്ലായിരുന്നു…നാലുപേരും എപ്പോഴേ മരണത്തെ പുൽകി കഴിഞ്ഞു…അസീസ് ആ കാഴ്ച കണ്ട്
കിടുകിടാ വിറച്ചു…അവൻ ആ നാലുപേരെയും പേടിയോടെ നോക്കിയതിനുശേഷം ഇതെങ്ങനെ എന്ന
ഭാവത്തിൽ സമറിനെ നോക്കി…സമർ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു…

“പെണ്ണുമ്പിള്ളയോട് സംസാരിക്കുമ്പോ ചുറ്റും എന്താ നടക്കുന്നത് എന്ന് ശ്രദ്ധിക്കണ്ടേ
അസീസെ…”…സമർ അസീസിനോട് പറഞ്ഞു…അവൻ പേടിച്ചു തലതാഴ്ത്തി…ഭയം അവനിൽ
നിറഞ്ഞുനിന്നു…നിശബ്ദത…ഇടയ്ക്ക് അസീസ് സമറിനെ നോക്കിയപ്പോൾ അവൻ അസീസിനെ തന്നെ
നോക്കിക്കൊണ്ട് നിൽക്കുന്നത് അസീസ് കണ്ടു…അവൻ പേടിച്ചു പിന്നെയും തലതാഴ്ത്തി…സമറിനെ
നോക്കാൻ പോലും അസീസ് ഭയന്നു…നിശബ്ദത ഭേദിച്ചുകൊണ്ട് സമർ സംസാരിച്ചു തുടങ്ങി…

“ബിസിനസ്സ് എന്ന് പറഞ്ഞു വിളിച്ചപ്പോ നിനക്ക് മനസ്സിലായില്ല അല്ലെ…”…സമർ പറഞ്ഞു
നിർത്തി…

അസീസ് ചോദ്യഭാവത്തിൽ അവനെ നോക്കി…

“ദിസ് ബിസിനസ്സ് ഈസ് വിത്ത് ദി ഡെവിൾ…(ഈ കച്ചവടം ചെകുത്താനുമായാണെന്ന്)…”…സമർ
അവന്റെ കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു…അതൊരു പേമാരി പോലെ അസീസിന്റെ ചെവിയിൽ
വന്നിറങ്ങി…

“സമർ പ്ലീസ്… എന്നെയൊന്നും ചെയ്യരുത്..പ്ലീസ് എന്നെ വെറുതെ വിടണം…”…അസീസ് അവനോട്
അപേക്ഷിച്ചു…

ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള ഉത്തരം…സമർ ഇരിപ്പിടത്തിൽ നിന്ന്
എണീറ്റു…അസീസിന്റെ അടുത്തെത്തി…

“സമർ..പ്ളീസ്…എന്നെ കൊല്ലരുത്…ഞാൻ എന്ത് വേണേലും തരാം..എന്നെ ഒന്നും
ചെയ്യരുത്…”…അസീസ് അവനോട് കെഞ്ചി…സമർ അവനെ നോക്കി നിന്നു…

“സമർ പ്ളീസ്…എനിക്ക് ഭാര്യയും മക്കളും ഉണ്ട്…അവരെ ഓർത്തെങ്കിലും എന്നോട്
പൊറുക്കണം…എന്നെ വെറുതെ വിടണം…”…അസീസ് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു…

“പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപം പൊറുത്തു നൽകാൻ ഞാൻ ദൈവം അല്ലാ……നിന്റെയൊക്കെ
ചോര ഊറ്റിക്കുടിക്കാൻ വന്ന ചെകുത്താനാണ് ഞാൻ….☠️?☠️”…ഇത്രയും പറഞ്ഞു സമർ തന്റെ
കത്തി എടുത്തു…അസീസിന് വാക്കുകൾ ഒന്നും കിട്ടിയില്ല പറയാൻ…ഭയത്തിൽ അവന്റെ സംസാരശേഷി
വരെ നഷ്ടപ്പെട്ടുപോയി…സമർ അസീസിന്റെ കോളർ കൂട്ടിപിടിച്ചു അടുത്തേക്ക്
പൊക്കിവലിച്ചു…

“വിൽ മീറ്റ് ഇൻ ഹെൽ…”…സമർ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു…

പറഞ്ഞുതീർന്നതും കത്തി അവന്റെ നെഞ്ചിൽ തുളച്ചുകയറി…അസീസിന്റെ കണ്ണിൽ നിന്നും ചോര
പൊടിഞ്ഞു…സമർ അവനെ തന്നെ നോക്കി നിന്നു…അവനിലെ ജീവൻ കൂടൊഴിയുന്നതും നോക്കി നിന്നു….

(ഇനി അസീസിന്റെ ഭാര്യയുടെ വാക്കുകളിലേക്ക്…)

“പിന്നെ ഞാൻ എന്റെ ഇക്കാനെ കാണുന്നത് ഒരു വലിയ കെട്ടിടത്തിനുമുകളിൽ വെച്ചാണ്…ആ വലിയ
കെട്ടിടം…അത് കാരണം…ഡൽഹി മുഴുവൻ ആ കൊലപാതകം നേരിൽ കണ്ടു…എന്റെ ഇക്കാനെ ഇഞ്ചിഞ്ചായി
കൊന്നു ആരോ…ഇക്കാന്റെ ശരീരം ആ കെട്ടിടത്തിന് മുകളിൽ നിന്ന് അഴിച്ചെടുക്കുമ്പോൾ
പോലും ഒരിറ്റ് ജീവൻ ഇക്കാന്റെ നെഞ്ചിൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു എന്നാണ്
ഡോക്ടർ പറഞ്ഞത്…ഇക്കാനെ കൊടൂരമായി ആണ് കൊന്നത്…മരണത്തിന്റെ എല്ലാ വേദനയും
അറിയിച്ചിട്ടാണ് എന്റെ ഇക്കാനെ മരണം പുൽകിയതെന്ന്…”….അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…

“മോളെ…എങ്ങനെയാണ് മരണം സംഭവിച്ചത്…അതായത് കൊലപാതകരീതി..മോൾക്ക്
ബുദ്ധിമുട്ടാകില്ലെങ്കി പറയാമോ…..”…രണ്ടാമൻ ചോദിച്ചു…

“പറയാം…കത്തികൊണ്ടാണ് കൊന്നത്…കത്തികൊണ്ട് ഹൃദയത്തിന്റെ ഒരു സൈഡിൽ ചെറിയ ഒരു പോറൽ
ഉണ്ടാക്കിയിട്ട് എന്നിട്ട് അതിലൂടെ ഇഞ്ചിഞ്ചായി രക്തം ഊറ്റിയെടുത്ത്…”…അവൾ
കരഞ്ഞുകൊണ്ട് മുഴുമിച്ചു…

“പിന്നൊന്നുകൂടി പറഞ്ഞു…”…അവൾ തുടർന്നു…

“എന്ത്…”…രണ്ടാമൻ ചോദിച്ചു…

“കൊല്ലപ്പെട്ടവനെ കുറിച്ചല്ല…കൊന്നവനെക്കുറിച്ച്….”..അവൾ പറഞ്ഞു…

“എന്താ പറഞ്ഞത്…”..മൂന്നാമൻ പെട്ടെന്ന് ചോദിച്ചു…

“കൊലപാതകി…അവൻ ഒരു സാധാരണ മനുഷ്യൻ അല്ലാ…അവൻ ഒരു പോർവീരനാണ്…അവനെ കീഴ്പ്പെടുത്തുക
അസാധ്യം…പക്ഷെ….”…അവൾ പറഞ്ഞുനിർത്തി..

“എന്താ മോളേ…”…മൂന്നാമൻ ചോദിച്ചു…

“എനിക്കവന്റെ മരണം കാണണം…”…അവൾ വാശിയോടെ പറഞ്ഞു…

“കാണിച്ചുതന്നിരിക്കും…”…എന്നുംപറഞ്ഞ് മൂന്നാമൻ ഫോൺ കട്ട് ചെയ്തു…അവരിൽ ഒരു നിശബ്ദത
പടർന്നു…അസീസിനുംകൂടി വന്ന ഗതിയിൽ അവർ ശെരിക്കും ഭയന്നു…കുറച്ചുനേരത്തെ
നിശ്ശബ്ദതയ്ക്കുശേഷം…

“അപ്പോൾ അവൻ യുദ്ധം തുടങ്ങി…”…രണ്ടാമൻ പറഞ്ഞു…അവർ അവനെ നോക്കി…

“യുദ്ധം അല്ലാ… വേട്ട എന്ന് പറയുന്നതാകും ശെരി…”…മൂന്നാമൻ രണ്ടാമനെ
തിരുത്തി…രണ്ടാമൻ ചോദ്യഭാവത്തിൽ മൂന്നാമനെ നോക്കി…

“യുദ്ധത്തിൽ തിരഞ്ഞെടുത്തു കൊല്ലുന്ന പതിവില്ല…എതിരുനിൽക്കുന്നവർ ഓരോരുത്തരുടെയും
തല കൊയ്യാനുള്ളതാണ്…പക്ഷെ ഇവിടെ അവൻ ഓരോരുത്തരെയും തിരഞ്ഞെടുത്ത് ഫിൽറ്റർ ചെയ്താണ്
കൊല്ലുന്നത്…”…മൂന്നാമൻ അമർഷത്തോടെ തുടർന്നു…

“ഇത് യുദ്ധം അല്ലാ…അവന്റെ വേട്ടയാണ്…അല്ലെങ്കി ഇവനെ കണ്മുന്നിൽ കിട്ടിയിട്ടും അവൻ
ഒഴിവാക്കിയത് എന്തിനാണ്…”…അജയനെ ചൂണ്ടിക്കൊണ്ട് മൂന്നാമൻ പറഞ്ഞു…

“ഇത് വേട്ടയാണ്…സമർ അലി ഖുറേഷിയുടെ മരണവേട്ട…വേട്ടയിൽ അവൻ അഗ്രഗണ്യനാണ്… അതുകൊണ്ട്
അവന്റെ കത്തിയുടെ മുന്നിൽ ചെന്ന് പെടേണ്ട എന്ന് അറിയിച്ചോ അറിയിക്കേണ്ടവരെ
എല്ലാം…”…മൂന്നാമൻ അജയന് നിർദ്ദേശം നൽകി…

“അവൻ അങ്ങനെ കൊല്ലാനായി തുനിഞ്ഞിറങ്ങിയിട്ടുണ്ടെങ്കിൽ ചിലപ്പോ ദൈവം പോലും നമ്മുടെ
കൂടെയുണ്ടെങ്കിലും മതിയാകാതെ വരും…”..അജയൻ പറഞ്ഞു…അവർ അതിനെ എതിർത്ത് ഒന്നും
പറഞ്ഞില്ല…അവരിൽ എല്ലാവരിലും പേടി നിറഞ്ഞുനിൽക്കുകയായിരുന്നു…അവരിലെ ആ പേടിയുടെ
പുതിയ നാമം…

സമർ അലി ഖുറേഷി☠️?☠️

■■■■■■■■■■■■■■■

ഷാഹിയും ഗായത്രിയും അനുവും രാവിലെ കോളേജിലേക്ക് കവാടത്തിൽ നിന്നും
നടക്കുകയായിരുന്നു…ഓരോ സൊറകൾ പറഞ്ഞുചിരിച്ചു അവർ മുന്നോട്ട് നീങ്ങി…റോഡിന് സൈഡിൽ
ഉള്ള കോൺക്രീറ്റ് റോഡിലൂടെ ആയിരുന്നു അവരുടെ നടത്തം…ഓരോ തമാശകളിൽ മുഴുകി അവർ
മുന്നോട്ട് നടന്നു…പെട്ടെന്ന് അവർ മൂന്നുപേരും റോഡിലേക്ക് കടന്നു…ഷാഹിയായിരുന്നു
റോഡിൻറെ സൈഡിൽ…അവർ റോഡിലേക്ക് ഇറങ്ങിയതും ഒരു ബൈക്ക് ബ്രേക്കും പിടിച്ചു ഷാഹിയുടെ
മുന്നിൽ ഞരങ്ങി നിന്നതും ഒരുമിച്ചായിരുന്നു…അവർ മൂന്നുപേരും പേടിച്ചു…ഷാഹി പേടിച്ച്
തല താഴ്ത്തി…ഒന്നും പറ്റിയില്ല എന്ന് മനസ്സിലായപ്പോൾ അവൾ തിരഞ്ഞു ബൈക്കിന്മേലേക്ക്
നോക്കി…പഴയ ഒരു വിന്റേജ് മോഡൽ ബുള്ളറ്റ് ആയിരുന്നു അത്…അവൾ അതിന്മേൽ ഇരിക്കുന്ന
ആളുടെ അടുത്തേക്ക് നോക്കി…വെളുത്ത് നല്ല കട്ട താടിയും വെച്ച് നല്ല മുടിയുള്ള
ഒരാളായിരുന്നു ബൈക്കിന്മേൽ…അയാൾ അവളെ തന്നെ നോക്കി നിന്നു…അവളും അവനെ നോക്കി…വളരെ
സുന്ദരനായിരുന്നു അവൻ…നല്ല ചൊറുക്കുള്ള മുഖം…നെറ്റിയിന്മേൽ വീണു കിടന്ന മുടിയിഴകൾ
അവന്റെ സൗന്ദര്യം വർധിപ്പിച്ചു…അവന്റെ പുരികത്തിന്റെ ഇടത്തെ സൈഡിൽ ചെറിയ ഒരു പാട്
ഉണ്ടായിരുന്നു പക്ഷെ അത് വരെ അവന്റെ ഭംഗിക്ക് മാറ്റേകിയതെ ഒള്ളു…അവൾ അവന്റെ കണ്ണിൽ
നോക്കി…ഒരു നീലയും ഇളംപച്ചയും കറുപ്പും കൂടിയ കണ്ണ്…അവന്റെ നോട്ടത്തിന് കാന്തിക
ശക്തി ഉണ്ടോ എന്ന് അവൾക്ക് തോന്നി…അവൾ അവനെ തന്നെ നോക്കിനിന്നു…

അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു…അവൻ അവളെ വിരലുകൊണ്ട് ഉച്ചയുണ്ടാക്കി
വിളിച്ചു…അവൾ സ്വബോധത്തിലേക്ക് വന്നു…ഷാഹി തിരിഞ്ഞു അനുവിനെയും ഗായുവിനെയും
നോക്കി…അവൾ വീണ്ടും തിരിഞ്ഞു നോക്കി…

“തനിക്ക് എന്താ കണ്ണുകണ്ടൂടെ…”…തെറ്റ് തന്റെ ഭാഗത്ത് ആണെന്ന് അവൾക്ക് ഉത്തമബോധ്യം
ഉണ്ടായിട്ടും അവളുടെ കുറുമ്പ് ആണ് അവിടെ കൂടുതൽ പ്രവർത്തിച്ചത്…അവളുടെ
കൂട്ടുകാരികളും അവളുടെ ചോദ്യം കേട്ട് അന്തം വിട്ടുനിന്നു… അവൻ പക്ഷെ ഒരു മാറ്റവും
ഇല്ലാതെ അവളെ നോക്കി നിന്നു…

“തനിക്ക് ആരാ ലൈസൻസ് തന്നത്..കണ്ണ് കാണാതെ ആണോ വണ്ടി ഓടിക്കുന്നെ…എന്റെ ശരീരത്തിൽ
നിന്റെ ഈ പാട്ട വണ്ടി തട്ടാഞ്ഞത് നിന്റെ ഭാഗ്യം…”…അവൾ തുടർന്നു…അവൻ ചോദ്യഭാവത്തിൽ
അവളെ നോക്കി…

“എന്റെ വീട്ടുകാർ വന്ന് നിന്നെ കേറി മേഞ്ഞേനെ…പിന്നെ മോന് ആംബുലൻസിൽ വരേണ്ടി
വന്നേനെ…”…എന്ന് പറഞ്ഞു അവൾ കൂട്ടുകാരികളെയും കൂട്ടി മുന്നോട്ട് നടന്നു…അവൻ
അപ്പോളും അവളെ തന്നെ നോക്കി നിന്നു…സമർ ആയിരുന്നു അത്…

“നിനക്ക് ഞാൻ തരാമെടി കുഞ്ചുണ്ണൂലി…”…അവൻ സ്വയം മനസിൽ പറഞ്ഞു…

“നീ എന്തിനാ അവനോട് ചൂടാകാൻ പോയത്…”…അനു ഷാഹിയോട് ചോദിച്ചു..

“ചുമ്മാ…ഒരു രസം…”…അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…അത് പറഞ്ഞപ്പോൾ അവളുടെ ഭാവം കണ്ട് അവർ
രണ്ടുപേരും ചിരിച്ചു…

“എന്നാലും നീ ചൂടാവേണ്ടി ഇല്ലായിരുന്നു…തെറ്റ് നമ്മുടെ ഭാഗത്ത്
ആയിരുന്നു…പോരാത്തതിന് നല്ല ചൊറുക്കുള്ള ചെക്കനും…”..ഗായത്രി പറഞ്ഞു…

“അയ്യയ്യേ…അയ്യയ്യേ…”…അനുവും ഷാഹിയും അവളെ കളിയാക്കി…

“അതിനുമാത്രം ഒരു സൗന്ദര്യവുമില്ല…”..ഷാഹി ഗായത്രിയോട് പറഞ്ഞു…

“എന്നിട്ടാണല്ലോ പെരുച്ചാഴി പന്തം കണ്ടപോലെ അവനെ തന്നെ നോക്കിക്കൊണ്ട്
നിന്നത്…”..ഗായത്രി ഷാഹിയെ കളിയാക്കി…ഷാഹി അത് കേട്ട് ചിരിച്ചു…സത്യമായിരുന്നു അവൾ
പറഞ്ഞത്…ഒരു നിമിഷത്തേക്ക് ആണെങ്കിൽ കൂടി തന്റെ സ്വബോധം അവന്റെ
സൗന്ദര്യത്തിനുമുന്നിൽ പോയിരുന്നു….അവൾ അത് ഓർത്തു ചിരിച്ചു…

“ഹലോ…മക്കളെ ഇവിടെ ഒന്ന് വന്നെ..”…ആരോ അവരെ വിളിച്ചു…അവർ വിളിച്ചഭാഗത്തേക്ക്
നോക്കി…ടീനയും കൂട്ടരും ആയിരുന്നു അത്…ഷാഹിയും അനുവും ഗായത്രിയും അവരുടെ
അടുത്തേക്ക് നടന്നു…

“എന്താണ് മക്കളെ ഒരു ചിരിയും കളിയുമൊക്കെ…”…ടീന ചോദിച്ചു…

“ഒന്നുമില്ല…”…അനു മറുപടി നൽകി…

“ഉണ്ടാവരുത്…”…ടീന ഒരു താക്കീതുപോലെ അവരോട് പറഞ്ഞു…

“എന്താ നിങ്ങളെ പേര് ഒക്കെ…”..

അവർ അവരുടെ പേര് അവരോട് പറഞ്ഞു…

“ഏതാണീ തട്ടമിട്ട സുന്ദരി…”…ടീന ഷാഹിയോട് ചോദിച്ചു…ഷാഹി അവളെ നോക്കി…ടീന അനുവിനോടും
ഗായത്രിയോടും പോകാൻ പറഞ്ഞു…ഷാഹിയോട് അവിടെ നിൽക്കാനും…അനുവും ഗായത്രിയും കുറച്ചു
മുന്നോട്ട് നടന്ന് ഷാഹിക്കുവേണ്ടി വെയിറ്റ് ചെയ്തു…

“മോളുസ്…ഇതേതാ നാട് എന്നറിയാമോ…”…ടീന അവളോട് ചോദിച്ചു…

“ബാംഗ്ലൂർ…”…ഷാഹി മറുപടി നൽകി…

“ഹാവൂ…അതെങ്കിലും അവൾക്ക് അറിയാം…”..ടീനയുടെ കൂട്ടുകാരികളിൽ ഒരുവൾ പറഞ്ഞു…

“എന്നിട്ടാണോ മോളുസെ നീ ഈ തുണി ഒക്കെ വാരി ചുറ്റി വന്നിരിക്കുന്നെ…”…ടീന അവളോട്
ചോദിച്ചു… ഷാഹി ഒന്നും പറഞ്ഞില്ല…

“എന്താടീ വായിൽ നാവില്ലേ…”..ടീന പെട്ടെന്ന് ദേഷ്യത്തോടെ ചോദിച്ചു…

“ഉണ്ട്…”..ഷാഹി മറുപടി നൽകി…

“ഹാ..എന്നാൽ ഇതുപോലെ ഓരോ ചോദ്യത്തിനും വായ തുറന്ന് മറുപടി തന്നോണം…”..ടീന
പറഞ്ഞു…ഷാഹി തലയാട്ടി…

“തൊള്ള തുറന്ന് പറയെടി…”…ടീന പിന്നെയും ചൂടായി…

“ശരി…”..ഷാഹി മറുപടി നൽകി…

“ഹാ അങ്ങനെ…അപ്പോ നമ്മൾ എന്താ പറഞ്ഞുവന്നത്…ബാംഗ്ലൂർ അല്ലെ…ഇവിടെ ഇങ്ങനെ
വീട്ടിലുള്ള തുണി മുഴുവൻ ശരീരത്തിൽ ചുറ്റി വരണം എന്നില്ലാ…”..ടീന പറഞ്ഞു…ഷാഹി അവളെ
നോക്കിനിന്നു…

“മനസ്സിലായോ…”…ടീന ചോദിച്ചു

“മനസ്സിലായി…”…ഷാഹി പറഞ്ഞു…

“ഇവിടെ നിന്റെ മുടിയും വയറും പൂറും കണ്ടു എന്ന് വെച്ച് ഒരു പ്രശ്നവുമില്ല…അതോണ്ട്
എന്റെ പുന്നാരമോൾ ആ തട്ടം അങ്ങ് അഴിച്ചേ…”..ടീന അവളോട് പറഞ്ഞു…പക്ഷെ ഷാഹി തട്ടം
അഴിച്ചില്ല…ഒന്നും ചെയ്യാതെ അവളെ നോക്കിനിന്നു…

“എന്താടീ ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ…അഴിക്കെടി നിന്റെ തട്ടം…”..ടീന അവളോട്
ദേഷ്യത്തോടെ പറഞ്ഞു…

“ഞാൻ അത് ചെയ്യില്ല…”…ഷാഹി അവളോട് പറഞ്ഞു…

“ടീ മറിയെ… ഇവൾ പറഞ്ഞത് കേട്ടോ..അവൾ ചെയ്യില്ലായെന്ന്… സ്വയം ചെയ്യാത്തവൾമാരെ
ചെയ്യിപ്പിക്കാനുള്ള വകുപ്പ് നമുക്ക് അറീല്ലേ..”…ടീന ചോദിച്ചു…

“ഹല്ല പിന്നെ…”…മറിയ മറുപടി നൽകി…ടീന ഷാഹിയുടെ അടുത്തേക്ക് ചെന്ന്…

“പൂറിമോളെ…നിന്റെ തട്ടം മാത്രം ഇപ്പൊ അഴിക്കണോ അതോ നിന്റെ ഡ്രസ്സ് ഫുൾ ഇപ്പൊ
അഴിക്കണോ…ഒരു നായിന്റെ മോനും ഇവിടെ എന്നോട് ചോദിക്കാൻ വരില്ലാ… അതോണ്ട് നിനക്ക് ഈ
തട്ടം അഴിക്കുന്നതാ നല്ലത്…”…ഷാഹിയുടെ അടുത്ത് നിന്ന് അത്രയും പറഞ്ഞ ശേഷം അവൾ
അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു…

“ഇപ്പോ അവൾക്ക് മനസ്സിലായി…ഇനി അവൾ അഴിച്ചോളും…”..ടീന അവരോട് പറഞ്ഞു…പക്ഷെ ഷാഹി
അവിടെ നിന്ന് അനങ്ങിയില്ല…

“നിന്നോടല്ലെടി മൈരേ പറഞ്ഞത്…അഴിക്കാൻ…”…ടീന അവളോട് ആക്രോശിച്ചു…

“ഞാൻ പോലീസിൽ പരാതിപ്പെടും…”…ഷാഹി അവരോട് പറഞ്ഞു…

“ഓഹ്…അമ്മേ… പേടിയാകുന്നു…നീയെന്നെ എന്ത്….”…അത് മുഴുമിക്കാൻ ടീനയ്ക്ക്
ആയില്ല…അതിനുമുമ്പ് തന്നെ ഷാഹിയുടെ പിന്നിൽ ഒരു ഒരാൾ നിൽക്കുന്നത് അവൾ കണ്ടു…അവന്റെ
നിഴൽ അവളുടെ മേൽ വീണു…അത് പോലും ടീനയെ ഭയപ്പെടുത്തി…സമർ ആയിരുന്നു അത്…അവനെ കണ്ട്
അവൾ ശെരിക്കും ഭയന്നു… ടീനയ്ക്ക് അറിയാം മറ്റുള്ളവരെപ്പോലെ അല്ല സമർ…ഒന്ന് കിട്ടി
കഴിഞ്ഞാൽ ചിലപ്പോ പിന്നെ തലപൊക്കാൻ പറ്റിയെന്ന് വരില്ല…അവൻ എന്താ ചെയ്യുക എന്ന്
ആർക്കും ഊഹിക്കാൻ പോലും പറ്റില്ല…സമറിനെ കണ്ട് ടീന ഒന്ന് പിന്നിലേക്ക്
വലിഞ്ഞു…ടീനയുടെ ഗാങ്ങും സമറിനെ കണ്ടിരുന്നു…അവരും ഭയത്തെ
അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു…അവർക്കും എന്താ ചെയ്യുക എന്ന് ഒരു
എത്തുംപിടിയും കിട്ടിയില്ല…

സമർ ഷാഹിയുടെ പിന്നിൽ അവരെ നോക്കി നിന്നു…അനുവും ഗായത്രിയും ഇത് കണ്ടു…സമർ ടീനയോടും
കൂട്ടരോടും സ്ഥലം കാലിയാക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു…അത് കണ്ട് ടീനയും കൂട്ടരും
പെട്ടെന്ന് സ്ഥലം വിട്ടു…നമ്മുടെ പാവം ഷാഹി എന്താ കരുതിയത് എന്ന് വെച്ചാൽ അവൾ
പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞതുകേട്ടാണ് അവർ സ്ഥലം വിട്ടത് എന്നാണ്…അവൾ അവിടെ
നിന്ന് അനുവിനും ഗായത്രിക്കും തന്റെ കോളർ പൊക്കി കാണിച്ചിട്ട് പറഞ്ഞു…

“പോലീസ് എന്ന് പറഞ്ഞപ്പോഴേക്കും അവറ്റകൾ സ്ഥലം കാലിയാക്കി…സില്ലി ഗേൾസ്…”…ഷാഹി
അവരോട് പറഞ്ഞു…

അപ്പോൾ അനുവും ഗായത്രിയും അവളോട് പിന്നിൽ നോക്കാൻ ആംഗ്യം കാണിച്ചു…അവൾ
തിരിഞ്ഞുനോക്കി…അവൾ സമറിനെ കണ്ടു…അവൻ അപ്പോഴും അവളെ തന്നെ
നോക്കിനിൽക്കുകയായിരുന്നു…

“തനിക്ക് ഇനിയും മതിയായില്ലേ… താൻ എന്റെ വീട്ടുകാരെ കയ്യിൽ നിന്ന്
വാങ്ങിക്കൂട്ടും…ഒന്ന് പോടോ…”..ഇത്രയും പറഞ്ഞിട്ട് ഷാഹി അവരുടെ അടുത്തേക്ക്
നടന്നു…അവർ നേരെ ക്ലാസ്സിലേക്കും…സമർ അപ്പോഴും അവളെ നോക്കുക ആയിരുന്നു…

“നിന്റെ അടപ്പ് ഞാൻ ഊരി തരാമെടി കുഞ്ചുണ്ണൂലീ…”…അവൻ മനസ്സിൽ പറഞ്ഞിട്ട് തിരിഞ്ഞു
നടന്നു…

“നീയെന്തിനാ പിന്നേം അവനോട് ചൂടായത്…”…അനു ക്ലാസ്സിൽ നിന്ന് ഷാഹിയോട് ചോദിച്ചു…

“ആരോട്…”…ഷാഹി തിരിച്ചുചോദിച്ചു…

“ഓഹ്…ഒന്നും അറിയാത്തപോലെ…നീ വണ്ടിയുടെ മുന്നിൽ ചെന്ന് ചാടിയിട്ട് ഒരുത്തനെ വെറുതെ
ചീത്ത പറഞ്ഞില്ലേ അവനെ..”..അനു പറഞ്ഞു…

“ഓഹ്.. അവനെ…അവൻ എന്തിനാ എപ്പോളും എന്റെ പിന്നിൽ നടക്കുന്നെ…”…ഷാഹി ചോദിച്ചു…

“എടീ പോത്തെ… ഇന്ന് അവളുമാരുടെ അടുത്ത് നിന്ന് നിന്നെ രക്ഷപ്പെടുത്തിയത്
അവനാ…”..അനു പറഞ്ഞു…

“അവനോ….”..ഷാഹി സംശയത്തോടെ ഗായത്രിയോട് ചോദിച്ചു…ഗായത്രി അതെയെന്ന് തലയാട്ടി…

“അപ്പോ ഞാൻ പോലീസിൽ പരാതി പറയും എന്ന് പറഞ്ഞിട്ടല്ലേ അവര് പേടിച്ചുപോയത്…”…ഷാഹി
ചോദിച്ചു…

“പിന്നെ..മണ്ണാങ്കട്ട ആണ്… അവൻ അവരെ പേടിപ്പിച്ചു വിട്ടതുകൊണ്ടാണ് അവർ പോയത്…”…അനു
പറഞ്ഞു…

“പാവം ചെക്കൻ…ഒരു താങ്ക്സ് പറയാർന്നു…”…ഷാഹി പറഞ്ഞു…

“ഇനി ഇപ്പൊ അത് പറഞ്ഞോ…നല്ല സുന്ദരകുട്ടപ്പനായിരുന്നു…കമ്പനി ആവാനുള്ള നല്ലൊരു
അവസരമാണ് കളഞ്ഞത്…”…അനു രസത്തിൽ അവളോട് പറഞ്ഞു…

“അയ്യാ…അച്ചായത്തിയുടെ ഒരു പൂതി…”..ഷാഹി കളിയാക്കി പറഞ്ഞു..അത് കേട്ട് അവർ
മൂന്നുപേരും ചിരിച്ചു…പക്ഷെ ഷാഹിയുടെ മനസ്സ് സമർ കീഴടക്കികഴിഞ്ഞിരുന്നു…അവൾ അവനെ
കുറിച്ച് തന്നെ ചിന്തിച്ചിരുന്നു…ഒരു നന്ദി പറയാമായിരുന്നു…അവളുടെ കുറുമ്പ് അവൾക്ക്
തന്നെ വിനയായത് ഓർത്ത് അവൾ പലതവണ തലയിൽ അടിച്ചു…ഷാഹിക് മാത്രമല്ല അനുവും ഗായത്രിയും
അവന്റെ സൗന്ദര്യത്തിൽ മയങ്ങിയിരുന്നു…

അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചതിനേക്കാൾ കൂടുതൽ ഷാഹി ആലോചിച്ചത് അവനെ കുറിച്ചാണ്…ഒരു
മാപ്പ് എങ്കിലും പറയണം എന്ന് അവൾക്ക് തോന്നി…അതുകൊണ്ട് തന്നെ കോളേജ് വിട്ടപ്പോൾ
പോകുന്ന വഴിക്ക് ഒക്കെ അവനെ നോക്കി പക്ഷെ കണ്ടുകിട്ടിയില്ല…അവൾ നിരാശയോടെ
വീട്ടിലെത്തി…അവൾ ചായ ഉണ്ടാക്കി കുടിച്ചു…അതിനുശേഷം അവൾ വീട്ടിലെ പണികളിൽ
മുഴുകി…പെട്ടെന്ന് ആരോ കതകിൽ മുട്ടുന്നത് അവൾ കേട്ടു… അവൾ അവിടേക്ക് ചെന്നു…കതക്
തുറന്നു പക്ഷെ പുറത്ത് ആരും ഇല്ലായിരുന്നു…അവൾ ഒന്നുകൂടി നോക്കിയശേഷം വാതിൽ അടച്ചു
അടുക്കളയിലേക്ക് നടന്നു…തനിക്ക് തോന്നിയതാകും എന്ന് അവൾ കരുതി…പെട്ടെന്ന്…പിന്നെയും
കതകിൽ മുട്ടുന്ന ശബ്ദം അവൾ കേട്ടു..അവളിൽ പേടി വരാൻ തുടങ്ങി…അവൾ ചെന്ന് പിന്നെയും
കതക് തുറന്ന് നോക്കി…അവൾ ആരെയും കണ്ടില്ല…അവൾ ഒന്നുകൂടെ നോക്കി…അവൾക്ക് ആരെയും
കാണാൻ സാധിച്ചില്ല…അവൾ പിന്നെയും വാതിൽ അടക്കാൻ നോക്കിയപ്പോ പെട്ടെന്ന് ഒരു കാൽ
അതിനു നടുവിൽ വന്നു നിന്നു…അവൾ അതുകണ്ട് മുകളിലേക്ക് നോക്കി…അപ്പോളുണ്ട് താൻ രാവിലെ
ചീത്ത വിളിച്ചവൻ(സമർ) തന്നെ നോക്കി നിൽക്കുന്നു…ഷാഹി ചെറുതായി ഭയന്നു…

“ഓഹോ…അപ്പോ ഇതാണോ നിന്റെ വീട്…”…കതകുതുറന്ന് അകത്തുകയറിയിട്ട് സമർ ചോദിച്ചു…ഷാഹി
പേടിച്ചു പിന്നിലേക്ക് മാറി…

“അതെ..”..ഷാഹി മറുപടി നൽകി…

“രാവിലെ ഏതൊക്കെയോ മാമനേം മച്ചാനേം കുറിച്ച് മോൾ പറഞ്ഞില്ലാർന്നോ… അവരെയൊന്ന്
വിളിച്ചെ…”..സമർ പറഞ്ഞു…

“അവർ…അവർ..പുറത്തു പോയെക്കുവാ..”..ഷാഹി വിക്കിക്കൊണ്ട് മറുപടി നൽകി…

“അപ്പൊ മോൾ ഇപ്പൊ ഇവിടെ ഒറ്റയ്ക്കാണോ…”…വല്ലാത്തൊരു ഭാവത്തോടെ സമർ ചോദിച്ചു…ഷാഹി
അത് കണ്ടു പേടിച്ചു അതെയെന്ന് തലയാട്ടി…

“ആഹാ..അപ്പോ കാര്യം എളുപ്പമായല്ലോ..”..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു…ഷാഹി പേടിച്ചു
പിന്നിലേക്ക് മാറി…

“എന്തൊക്കെയോ രാവിലെ തരാം എന്ന് പറഞ്ഞില്ലേ…അത് പലിശയടക്കം വാങ്ങാൻ വന്നതാ
ഞാൻ…എന്തായാലും മാമന്മാർ തരാനില്ല… അതുകൊണ്ട് നീ തന്നെ അവരുടേത് കൂടെ തന്നാൽ
മതി…”..സമർ പറഞ്ഞു..ഷാഹി പേടിയോടെ അവനെ നോക്കി നിന്നു…

“എന്താടീ നിന്റെ വായ പൂട്ടിയോ…രാവിലെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…”…സമർ അവളോട്
ദേഷ്യത്തോടെ ചോദിച്ചു…ഷാഹി ഒന്നും മിണ്ടാൻ ആകാതെ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു…

“അപ്പൊ തുടങ്ങുക അല്ലേ… കുറച്ചുനാളായി ഇതുപോലെ ഒരു കിളുന്ത് പെണ്ണിന്റെ ടേസ്റ്റ്
അറിഞ്ഞിട്ട്…”…സമർ നാവ് നീട്ടിക്കൊണ്ട് പറഞ്ഞു…ഷാഹി ഭയന്നു വിറച്ചു..

“രാവിലെ എനിക്ക് ഒരു അബദ്ധം പറ്റിയതാ…”..ഷാഹി വിക്കിക്കൊണ്ട് പറഞ്ഞു..

“അതെ രാവിലെ നിനക്കൊരു അബദ്ധം പറ്റി.. ഇപ്പൊ എനിക്കും ഒന്ന് പറ്റാൻ
പോകുന്നു…”..അതും പറഞ്ഞു സമർ അടുത്തേക്ക് ചെന്നു… ഷാഹി പിന്നിലേക്ക് മാറി ചുമരിൽ
തട്ടി നിന്നു…

“പ്ലീസ് എന്നെ ഒന്നും ചെയ്യരുത്…”..ഷാഹി കൈകൂപ്പിക്കൊണ്ട് അവനോട് അപേക്ഷിച്ചു…

“ഏയ്…ഞാൻ ഒന്നും ചെയ്യൂല്ല.. നീ ഇങ്ങോട്ട് വാ..”..സമർ അവളെ കൈനീട്ടി വിളിച്ചു… ഷാഹി
പെട്ടെന്ന് ഓടാൻ ശ്രമിച്ചു…സമർ അവളെ കടന്നു പിടിച്ചു…എന്നിട്ട് അവളെ ചുമരിനോട്
ചേർത്തുപിടിച്ചു…ഷാഹി ചെറുക്കാൻ പരമാവധി ശ്രമിച്ചു..പക്ഷെ അതൊന്നും സമറിന്റെ
കരുത്തിനുമുന്നിൽ വിലപ്പോയില്ല…അവൾ അവന്റെ കയ്യിൽ ഒതുങ്ങിനിന്നു…അവൾ പേടിച്ചിട്ട്
ആകെ തളർന്നു…അവൾ അവനെ നോക്കി നിസ്സഹായയായി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടു…

“ഐഷ്… എന്തായിത് ബലാത്സംഗമോ…അശ്ലീലം..മ്ലേച്ചം… ഐഷ്..ഐഷ്…”…പുറത്തുനിന്നു ഷാഹി ആ
വാക്കുകൾ കേട്ടു.. അവൾ അവിടേക്ക് നോക്കി..അപ്പോഴുണ്ട് അവിടെ കുഞ്ഞുട്ടൻ
ചിരിച്ചുകൊണ്ട് നിൽക്കുന്നു…അവൾ സമറിനെ നോക്കി…അവനും അതാ ചിരിക്കുന്നു..സമർ അവളെ
സ്വതന്ത്രയാക്കി… അവൾ പേടിച്ചു പിന്നിലേക്ക് മാറി വന്നു..സമറും കുഞ്ഞുട്ടനും അവളെ
നോക്കി പൊട്ടിച്ചിരിച്ചു…അവർ അവളെ പറ്റിച്ചതാണെന്ന് അവൾക്ക് മനസ്സിലായി…പക്ഷെ അവൾ
ആകെ ഭയന്നിരുന്നു…

“അയ്യേ…കാന്താരിയുടെ എനർജി പോയോ…”…കുഞ്ഞുട്ടൻ അവളെ നോക്കി കളിയാക്കി ചോദിച്ചു…അവൾ
ഒന്നും മിണ്ടാതെ നിന്നു…രണ്ടുപേരും അവളെ നോക്കി ചിരിച്ചു…അവൾ ആകെ ഇല്ലാതെയായി…

“നിനക്ക് ഇവനെ മനസ്സിലായില്ലാ എന്ന് തോന്നുന്നു…”…കുഞ്ഞുട്ടൻ സമറിനെ
ചേർത്തുപിടിച്ചിട്ട് അവളോട് ചോദിച്ചു…അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി…

“ഹി ഈസ് ദി ഗ്രേറ്റ് സമർ..”..കുഞ്ഞുട്ടൻ സമറിനെ നോക്കി പറഞ്ഞു..അതാണ് സമർ എന്ന്
അറിഞ്ഞ ആശ്ചര്യത്തിൽ അവൾ അവനെ നോക്കി…സമർ അവളെ കണ്ണിറുക്കി കാണിച്ചു..ഷാഹിക്ക് ഒരു
കംഫർട് കിട്ടുന്നില്ലായിരുന്നു… അവൾ അതിനുമാത്രം പേടിച്ചിരുന്നു..

” ഷാഹി ഒരു രണ്ട് കോഫി എടുക്ക്…ഡാ ഇവളുടെ കോഫി വേറെ ലെവൽ ആണ്…യു മസ്റ്റ് ട്രൈ
ഇറ്റ്..”..കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു..അതുകേട്ട് സമർ ഷാഹിയെ നോക്കി…ഷാഹി അവനെ
നോക്കി…സമർ അവളെ നോക്കി പുഞ്ചിരിച്ചു…

“ഷുവർ..”..ഷാഹിയെ നോക്കി സമർ പറഞ്ഞു..ഷാഹി അടുക്കളയിലേക്ക് നടന്നു…സമറും
കുഞ്ഞുട്ടനും കൂടി സമറിന്റെ ലഗേജ് ഒക്കെ എടുത്ത് അവന്റെ റൂമിൽ വെച്ച് റൂം സെറ്റ്
ആക്കി…അപ്പോഴേക്കും ഷാഹി കോഫിയുമായി അവരുടെ അടുത്തേക്ക് വന്നു..അവൾ രണ്ടുപേർക്കും
കോഫി കൊടുത്തു..കോഫി കൊടുക്കുമ്പോ സമറിന്റെ കൈ അവളുടെ കയ്യിൽ തട്ടി…അവൾ അവനെ
നോക്കി..പക്ഷെ അവൻ അറിഞ്ഞുകൊണ്ടല്ല ചെയ്തത്…അതുകൊണ്ട് തന്നെ അവൻ വേറെ എവിടെയോ
നോക്കി നിൽക്കുക ആയിരുന്നു…കുഞ്ഞുട്ടൻ കോഫി കുടിച്ചു..പക്ഷെ ഷാഹിയുടെ ശ്രദ്ധ
സമറിലായിരുന്നു…അവനിൽ നിന്ന് നല്ല രണ്ടുവാക്ക് കേൾക്കാൻ അവൾ കൊതിച്ചു…അവനെ തന്നെ
നോക്കി നിന്നു…അവൻ പക്ഷെ കോഫി കുടിച്ചു തുടങ്ങിയിട്ടില്ലായിരുന്നു…അവൻ സോഫയിൽ പോയി
ഇരുന്നു…പതിയെ കോഫി എടുത്ത് ഒരു സിപ് കുടിച്ചു…അവൾ അവന്റെ മുഖത്തേക്ക്
നോക്കി…അവന്റെ റിയാക്ഷൻ അറിയാൻ വേണ്ടി…സമർ ഒരു സിപ് കൂടി എടുത്തു..പക്ഷെ അവൻ അവളെ
നോക്കിയത് പോലുമില്ല…അവൾ നിരാശയായി തട്ടുമെടുത്ത് അടുക്കളയിലേക്ക് നടന്നു…

അവൾ അടുക്കളയിൽ ഓരോ ജോലിയിൽ മുഴുകി…രാത്രിയിലേക്കുള്ള ഭക്ഷണത്തിന് ഉള്ള
തയ്യാറെടുപ്പിൽ ആയിരുന്നു…പെട്ടെന്ന് സമർ കോഫികപ്പുമായി അവിടേക്ക് വന്നു..ഷാഹി
ചെന്ന് അതുവാങ്ങി…തിരിഞ്ഞു നടന്നു…

“ഹേയ്…”..സമർ ഷാഹിയെ വിളിച്ചു…ഷാഹി തിരിഞ്ഞുനോക്കി…

“കോഫി സൂപ്പർ ആയിരുന്നു..ബെസ്റ്റ് വൺ..”..സമർ ഷാഹിയോട് പറഞ്ഞു…

“താങ്ക്സ്…”..ഷാഹി മറുപടി നൽകി…പക്ഷെ അവൾക് ചിരിക്കാൻ സാധിച്ചില്ല…നേരത്തെ പേടിച്ച
പേടി ഉള്ളിൽ നിന്ന് മായാത്തതുകൊണ്ടാകും…സമർ തിരിഞ്ഞുപോയി…സമറും കുഞ്ഞുട്ടനും കൂടെ
എവിടെയൊക്കെയോ പോയിട്ട് രാത്രിയാണ് വന്നത്…

“ചോറെടുക്കട്ടെ…”..ഷാഹി അവരോട് ചോദിച്ചു…

“ഹാ…ഞാൻ ഒന്ന് ഫ്രഷായി വരാം.. എന്നിട്ടാവാം…”…സമർ അവൾക്ക് മറുപടി നൽകി..അവൾ
അതിനൊന്ന് മൂളി…കുറച്ചുനേരത്തിന് ശേഷം സമറും കുഞ്ഞുട്ടനും ഭക്ഷണം കഴിക്കാൻ
വന്നു…അവൾ അവർക്ക് വിളമ്പി…അവളെ കുഞ്ഞുട്ടൻ പിടിച്ചിരുത്തി…അവളും ഫുഡ് കഴിക്കാൻ
തുടങ്ങി..

ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഞ്ഞുട്ടൻ ഓരോന്ന് പറയുന്നുണ്ടായിരുന്നു…കൂടുതലും
തമാശകൾ…പക്ഷെ ഷാഹി…അവൾ അവിടെ ഒന്നും അല്ലായിരുന്നു…അവളുടെ മുഖത്ത് നിന്ന് പുഞ്ചിരി
മാഞ്ഞുപോയിരുന്നു… സമർ ഇത് നല്ലപോലെ ശ്രദ്ധിച്ചു…കാരണം കുഞ്ഞുട്ടൻ പറഞ്ഞറിഞ്ഞ ഷാഹി
അല്ലായിരുന്നു അവന്റെ മുന്നിൽ…അവർ ഭക്ഷണം കഴിച്ചെണീറ്റു..കുഞ്ഞുട്ടൻ കൈ കഴുകി
റൂമിലേക്ക് പോയി…ഷാഹി പാത്രമൊക്കെ എടുത്ത് അടുക്കളയിലേക്ക് പോയി…സമർ എണീറ്റ് കൈ
കഴുകി…സമർ അടുക്കളയിലേക്ക് ചെന്നു…

“ഷാഹി..”..സമർ അവളെ വിളിച്ചു…പെട്ടെന്ന് സമറിനെ പിന്നിൽ കണ്ട ഷാഹി പേടിച്ചു
പിന്നിലേക്ക് നീങ്ങി..

“എടൊ പേടിക്കല്ലേ…ഞാൻ നിന്നെ ഒന്നും ചെയ്യുക ഒന്നും ഇല്ല..”..സമർ പറഞ്ഞു..ഷാഹി അവനെ
നോക്കി നിന്നു…

“ഷാഹി..താൻ രാവിലെ കാട്ടിയ കുറുമ്പിന് ഒരു മറുകുറുമ്പ് കാട്ടണം എന്നെ
ഉണ്ടായിരുന്നുള്ളു…അല്ലാതെ…താൻ ഒന്ന് മനസ്സിലാക്ക്…”..സമർ തുടർന്നു… ഷാഹി അത്
കേട്ട് തലയാട്ടി…

“താൻ അത് മനസ്സിൽ വെക്കല്ലേ..ഒഴിവാക്ക്… ഇങ്ങനെ മുഖം കടിച്ചു പിടിച്ചു
നിൽക്കല്ലേ…നിന്റെ ദേഷ്യം പോയില്ലെങ്കി എനിക്ക് രണ്ടെണ്ണം വേണമെങ്കിൽ തന്നോ…”..സമർ
പറഞ്ഞു…

“ഏയ്..അതൊന്നും വേണ്ട..ഐയാം ഓക്കേ…”..ഷാഹി പറഞ്ഞു…

“അപ്പോ ഓക്കേ…കുഞ്ഞുട്ടൻ പറഞ്ഞുതന്ന ഒരു ഷാഹി ഉണ്ട് എന്റെ മുന്നിൽ…എനിക്കവളെ മതി…ദേ
ഇവളെ എനിക്ക് വേണ്ട…”…ഷാഹിയുടെ മൂക്കിലേക്ക് ചൂണ്ടി സമർ പറഞ്ഞു..ഷാഹി അത് കേട്ട്
ചിരിച്ചു…

“വേണമെങ്കിൽ രാവിലത്തെ ആ ഭദ്രകാളി ഷാഹിയും ഓക്കേ ആണ്.. ബട്ട് ഇത്…അൺസഹിക്കബ്ൾ
ആണ്..”…സമർ പിന്നെയും പറഞ്ഞു…ഷാഹി അത് കേട്ട് ചിരിക്കാൻ തുടങ്ങി…

“ദാ ഇത്…ഇതാ എനിക്ക് വേണ്ടത്…”…അവളുടെ ചിരിക്കുന്ന മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് അവൻ
പറഞ്ഞു…അത് കേട്ട് ഷാഹി നാണം കൊണ്ട് വായപൊത്തി… അത് കണ്ട് സമർ ചിരിച്ചു..ഷാഹിയും..

“എന്നാ ശെരി…ഗുഡ് നൈറ്റ്..”..സമർ പറഞ്ഞു…

“ഗുഡ് നൈറ്റ്…”..ഷാഹിയും തിരിച്ചുപറഞ്ഞു…സമർ കുറച്ചുനടന്നിട്ട് തിരിഞ്ഞു
നോക്കി…ഷാഹി അവന്റെ മുഖത്തേക്ക് നോക്കി…

“കീപ് സ്മൈലിങ്…ചില ചിരികൾ പിന്നെയും പിന്നെയും കാണാൻ തോന്നും…നിന്റേത് പോലെ…”…സമർ
പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…എന്നിട്ട് അവൻ റൂമിലേക്ക് പോയി…അവൾ അത് കേട്ട്
ചിരിച്ചു…എന്നിട്ട് അവളുടെ പണികൾ തുടർന്നു….

】【】【】【】【】【】【】【】【

സമയം പത്തര…(രാവിലെ)…

ഡിജിപി ഓഫീസ്…

ശാന്തത…

നിശബ്ദത…

രണ്ട് വാക്കും ഏകദേശം സാമ്യമുള്ളതാണ്…കാരണം രണ്ടിലും ഉള്ളത് സമാധാനം…നമ്മുടെ
മനസ്സിന്റെ ഉള്ളിലേക്ക് ചിറകടിച്ചു വരുന്ന വെള്ളരിപ്രാവ് തരുന്ന സമാധാനം
അല്ലാ…സമാധാനം…മനസ്സിലും പുറത്തും യുദ്ധമില്ലാത്ത അവസ്ഥ…സമാധാനം അതിന്റെ
പരമാർത്ഥത്തിൽ…

സമാധാനം അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു അവിടെ…

പക്ഷെ ആ സമാധാനം അവിടുത്തെ തൂണിനും തുരുമ്പിനും മാത്രമേ അനുഭവിക്കാൻ
സാധിച്ചുള്ളൂ…സുനാമി വരാൻ പോകുന്നു എന്നറിഞ്ഞാൽ കടൽ തീരത്തുള്ളവരുടെ അവസ്ഥ എങ്ങനെ
ഉണ്ടാകും…അതായിരുന്നു അവിടെ ഉള്ള ഓരോ പൊലീസുകാരന്റെയും മനസ്സിലെ അവസ്ഥ…കാരണം അവിടെ
ഒരു സുനാമി വരാൻ പോകുവാണ്… അവിടെയുള്ളവരെ മുഴുവൻ വിഴുങ്ങാൻ പാകത്തിലുള്ള ഒരു
സുനാമി…

പൊലീസുകാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു…പക്ഷെ ഓരോരുത്തരുടെയും കണ്ണിന്റെ
ലക്ഷ്യസ്ഥാനം ആ ഓഫീസിന്റെ ഗേറ്റ് ആയിരുന്നു…ശാരീരികബലം ഉള്ളവരാണ് പൊലീസുകാർ…പക്ഷെ
മനബലം ആണ് എല്ലാം നിയന്ത്രിക്കുക…അത് എല്ലാവരിലും ചോർന്ന് പോയാൽ….ഓരോരുത്തരുടെയും
കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടായിരുന്നു…സമയം കടന്നുപോയിക്കൊണ്ടേയിരുന്നു…പക്ഷെ
എന്നത്തേയും പോലെ അല്ലാ… ഒരുമാതിരി അമൽ നീരദിന്റെ പടം പോലെ…ഫുൾ
സ്ലോമോഷൻ…ഒച്ചിഴയുന്നതിനേക്കാൾ പതുക്കെ സമയം മുന്നോട്ട് നീങ്ങി…ഓഫീസിൽ ഡിജിപി
യശ്വന്ത് സിൻഹയും കിരണുമായിരുന്നു ഉണ്ടായിരുന്നത്…അവരും നല്ല ചർച്ചകളിൽ
ആയിരുന്നു..വരാൻ പോകുന്ന സുനാമി എങ്ങനെ അഭിമുഖീകരിക്കും എന്നുള്ള ചർച്ചയിൽ…ഒരാളെ
മുഖത്തു പോലും ഭയമല്ലാത്ത ഒരു വികാരം കാണാൻ കഴിഞ്ഞില്ല…

സമയം 10:59….

പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ
അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ
ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക്
നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ
പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ
പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന്
മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട
താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും
നോക്കി…അയാൾ തന്റെ

മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന്
പിരിച്ചു…പക്കാ മാസ്സ്…

ഡിജിപിയും കിരണും പുറത്തേക്ക് വന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു…അദ്ദേഹം
ഉള്ളിലേക്ക് നടന്നു…ഓഫീസിൽ കയറി കസേരയിൽ ഇരുന്നു…ഡിജിപി എന്തോ ചോദിക്കാനായി
വന്നു…പക്ഷെ അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് സംസാരിക്കരുത് എന്ന് ആംഗ്യം
കാണിച്ചു…എന്നിട്ട് അയാൾ വാച്ചിൽ നോക്കി…

സമയം 11:00

ഓരോ സെക്കണ്ടും ഒരു മണിക്കൂറെന്ന പോലെ കടന്നുപോയി…ഡിജിപിയും എസ്പി കിരണും ഒന്നും
മിണ്ടാതെ പേടിയോടെ അദ്ദേഹത്തെ നോക്കിനിന്നു…അയാൾ അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ
എന്തോ പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു…

സമയം 11:01

സെക്കണ്ടിന്റെ സൂചി പന്ത്രണ്ടിൽ വന്ന് ചേർന്നതും നിമിഷസൂചി ചെറുതായി മുന്നോട്ട്
ചാടി 11:01 ൽ എത്തി…അത് കണ്ടതും അദ്ദേഹം ഏഴുന്നേറ്റ് തിരിഞ്ഞു നടന്നു…ഡിജിപിയും
എണീറ്റു…

“സാർ…”..ഡിജിപി വിളിച്ചു…അയാൾ നിന്നു… പതിയെ തിരിഞ്ഞു…ഡിജിപി ചോദ്യഭാവത്തിൽ അയാളെ
നോക്കിനിന്നു…

“ഞാൻ വന്നത് 10:59 ന്… ഒരു നിമിഷം…അത് ഞാൻ നിങ്ങൾക്ക് തന്ന മര്യാദ…ഇപ്പൊ 11:01..ഒരു
നിമിഷം അവർക്കു വേണ്ടിയും…ദി മീറ്റിംഗ് ഈസ് ഓവർ…”…അയാൾ പറഞ്ഞു…

“ബട്ട് സാർ…”…ഡിജിപി പറഞ്ഞു…

“സമയം അമൂല്യമാണ് സാറേ…വളരെ അമൂല്യം…പിന്നെ നിങ്ങൾ ഉദ്ദേശിച്ച സമാധാനം…അതെനിക്ക്
പുതിയതാണ്…എന്നിട്ടും ഒരു മാറ്റം നല്ലതാണെന്ന് കരുതി ഈ വയസ്സാംകാലത്തും ഞാൻ
വന്നു…പക്ഷെ എന്ത് ചെയ്യാം…നന്നാവാൻ സമ്മതിക്കില്ല…ഇനി നിങ്ങളോട് പറയാൻ ഉള്ളത്…നല്ല
കാഴ്ച്ചക്കാർ ആവുക…അത് മാത്രം…”…അത്രയും പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് നടന്നു…

“സാർ ഒന്ന് നിൽക്കൂ…എനിക്ക് പറയാനുള്ളത് കേൾക്കൂ…”..ഡിജിപി പറഞ്ഞു…പക്ഷെ അത്
കേൾക്കാതെ അയാൾ വാതിൽക്കലേക്ക് നടന്നെത്തി…പെട്ടെന്ന് വാതിൽക്കൽ ഉണ്ടായിരുന്ന കിരൺ
അയാളുടെ നെഞ്ചിനുനേരെ കൈനീട്ടി നിർത്താൻ ശ്രമിച്ചു…

“കിരൺ നോ…..”..ഇത് കണ്ട ഡിജിപി ആക്രോശിച്ചു…

തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി…പിന്നെ നെഞ്ചിനുനേരെ
കൈനീട്ടിയവനെയും…ഒരൊന്നൊന്നര നോട്ടം…(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു
നോട്ടം…)…ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു…അവൻ
പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി…അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു…

“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന്
അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ
സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…

“അറിഞ്ഞുവെച്ചോ…

പേര് അബൂബക്കർ ഖുറേഷി….☠️?☠️

ഊര് മിഥിലാപുരി…☠️☠️☠️”

(തുടരും)

ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക…??

എല്ലാവരും അഭിപ്രായം അറിയിക്കുക…??

Leave a Reply

Your email address will not be published.