വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 13

Posted on

ഇന്ന് ശിവക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോൾ ആൽത്തറയിലിരിക്കുന്ന അനിയേട്ടനെ കണ്ടു. ഇന്നലെകണ്ടപ്പോൾ ഇന്ന് ഇവിടെ കാത്തുനിൽക്കാമെന്ന് പറഞ്ഞിരുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നുചോദിച്ചു.””
– “”ഓഹോ, അപ്പൊ ആ ചേട്ടനും മുഖ്യ കഥാപാത്രമാണ്.” – വായന ഇടക്കുവച്ചുനിർത്തി ഗൗരി സ്വയം പറഞ്ഞു.
– ശേഷം അവളുടെ അജ്ഞനമെഴുതിയ മാന്മിഴികൾ വീണ്ടും വരികളിലേക്ക് ചലിച്ചു.
‘എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് അനിയേട്ടൻ കുറച്ചുനേരം മൗനം പാലിച്ചുനിന്നു – വല്ലാതെ അസ്വസ്ഥനായിരുന്നു അയാൾ – ഞാൻ വീണ്ടും വീണ്ടും ചോദിച്ചു എന്താണ് കാര്യമെന്ന്. ഉടനെ അയാൾ പറഞ്ഞു. എന്നെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്ന്. അനിയേട്ടന്റെ ആ മറുപടി ഞാൻ തീരെ പ്രതീക്ഷിച്ചില്ല. എന്റെ കുട്ടേട്ടനെപോലെ കണ്ടിരുന്ന ഒരേട്ടൻ. അതേ ഞാൻ കരുതിയൊള്ളൂ. – ദേഷ്യവും സങ്കടവും ഒരുമിച്ച് വന്ന എനിക്ക് എന്നെതന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. – അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു.”
”അല്ലേലും ഈ ആണുങ്ങൾ ഇങ്ങനെതന്നാ കണ്ടു കുറച്ചുകഴിഞ്ഞാൽ പിന്നേം വരും പ്രമമാണ്, കല്യാണം കഴിക്കണം – എന്നൊക്കെ പറഞ്ഞ്.???? വരികളിൽനിന്നും കണ്ണെടുത്ത് ഗൗരി സ്വയം പറഞ്ഞു.
– 12-10-2016

– ബുധൻ.
– ഇന്നും അനിയേട്ടൻ വീണ്ടും ഇക്കാര്യം പറഞ്ഞ് എന്റെ അടുത്തേക്കുവന്നു. ഇനിയെന്നെ ശല്യം ചെയ്താൽ ഞാൻ കരണം പൊകക്കുമെന്ന് ഒറ്റയടിക്ക് പറഞ്ഞു. – വൈകീട്ട് ദീപാരാധന തൊഴുത് അമ്പലത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന എന്നെ തടഞ്ഞുനിറുത്തി വീണ്ടും ചോദിച്ചു. – അയാളെ കല്യാണം കഴിക്കോന്ന്. – സഹികെട്ട ഞാൻ അയാളുടെ മുഖം നോക്കി ഒന്നുകൊടുത്തു. അന്ന് ബസ്സിൽ കണ്ട ചെറുപ്പക്കാരനായിരുന്നു ഇന്നെനിക്ക് ധൈര്യം തന്നത്.”
അടുത്തദിവസം അനി അതിന്റെ പ്രതികാരം ചെയ്തിരിക്കുമോ എന്നറിയാൻ ഗൗരി പുസ്തകത്തിന്റെ താളുകൾ മറിച്ചു – നോക്കി. പക്ഷെ പിന്നീട് കുറച്ചുദിവസത്തിന് ഒന്നുതന്നെ എഴുതിയിരുന്നില്ല.
– ”ഇതെന്ത് ഡയറിയാണ്. – ഇങ്ങനെ ഇടവിട്ടെഴുതുന്നത് എന്തിനാ ?””” – ഗൗരി സ്വയം ചോദിച്ചുകൊണ്ട് വീണ്ടും പുസ്തകത്താളുകൾ മറിച്ചു.
– 17 – 10 – 2016
– തിങ്കൾ.
– കോളേജിലേക്കുള്ള ബസ്സ് ഇന്നുകിട്ടിയില്ല. – പകരം ഓട്ടോ വിളിച്ചാണ് പോയത്. പതിലിവിലും വൈകിയ ഞാൻ പ്രിൻസിപ്പൽസാറിനെ കണ്ട് ക്ലാസിലേക്ക് കയറുവാനുള്ള അനുവാദം വാങ്ങി. വരാന്തയിലൂടെ നടന്ന് ക്ലാസ്സിലേക്ക് കയറാൻ നിൽക്കുമ്പോൾ മാധവിക്കുട്ടിയുടെ നീർമാതാളം പൂത്തകാലത്തിലെ വരികൾ – മധുരമുള്ള ശബ്ദത്തോടെ ആരോ പാടുന്നത് കേട്ടത്. ഉടനെ ഞാൻ ക്ലാസ്സിലേക്ക് കയറി. – വെള്ളമുണ്ടും, കറുത്ത ജൂബയുമിട്ട് ഒരു ചെറുപ്പക്കാരൻ ക്ലാസ്സിൽ മറ്റുകുട്ടികൾക്ക് കവിത ചൊല്ലികൊടുക്കുകയായിരുന്നു. എന്നെ കണ്ടതും

അകത്തേക്ക് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.
മുടി വശങ്ങളിലേക്ക് ഒതുക്കിവച്ച്, നെറ്റിയിൽ ശിവനെ ആരാധിച്ചു ചാർത്തിയ ഭസ്മവും, കൺപീലികളെ മറച്ചുവച്ച് കണ്ണടയും,
കൈകളിലെ രോമങ്ങൾക്കിടയിൽ വലിഞ്ഞുകിടക്കുന്ന ചരടുകളുമായി അയാൾ നീർമാതാളംപൂത്ത കാലം എന്ന പുസ്തകവും കൈയിൽപ്പിടിച്ചുകൊണ്ട് എന്നെ നോക്കിനിൽക്കുകയായിരുന്നു.
ക്ലാസിലേക്ക് കയറിയിരുന്ന എന്നോട് ശാലിനി പറഞ്ഞു. ഇത് പുതിയ മലയാളഅധ്യാപകൻ സച്ചിദാനന്ദൻ സർ ആണെന്ന്. ക്ലാസ്സ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അമ്മ കാലിൽ പ്ലാസ്റ്ററിട്ട് കിടക്കുന്നു. അലക്കി തോരയിടാൻ പോയപ്പോൾ വീണു. എല്ലിന് പൊട്ടുണ്ട് ഒരുമാസം പ്ലാസ്റ്റർ ഇടേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്. അച്ഛൻ ഏട്ടന് വിളിച്ചു പറഞ്ഞു അമ്മവീണവിവരം. ചിലപ്പോൾ കുട്ടേട്ടൻ നാളെ വരും. ബ്രഹ്മപുരം അമ്പലത്തിൽ മാലക്കെട്ടികൊടുക്കുന്ന ഒരു ചെറിയ പണികൂടിയുണ്ട് അമ്മക്ക്. പുലർച്ചെ അച്ഛടെ കൂടെ പോകും. അമ്മക്ക് പകരമായി ഇനിമുതൽ ഒരുമാസം ഞാൻ പോകണം അതോർക്കുമ്പോൾ തന്നെ വയ്യ.” ‘മടിച്ചിയാണ് സീത, ദേ പുഞ്ചിരി പൊഴിച്ചുകൊണ്ട് ഗൗരി അടുത്ത പേജിലേക്ക് കണ്ണോടിച്ചു.
18-10-2016

ചൊവ്വ.
വീട്ടുപണികളൊക്കെ കഴിച്ച് 6 മണിയായപ്പോൾ ഞാൻ മാലകെട്ടാൻ അമ്പലത്തിലേക്കുപോയി. പതിവില്ലാതെ ആരോ ഉടുക്കുകൊട്ടി സോപാനസംഗീതം ആലപിക്കുന്നതുകേട്ട് ശ്രീകോവിലിനുള്ളിലേക്ക് ഞാൻ എത്തിനോക്കി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ മലയാളം അധ്യാപകൻ സച്ചിസാർ ആയിരുന്നു അത്.
ഉടനെ ഞാൻ അച്ഛടെ അടുത്തേക്കു ചെന്നു കാര്യം തിരക്കി.
മാഷ് ഇവിടത്തെ ആളുത്തന്നെയാണ് പഠിക്കാൻ വേണ്ടി പോയതായിരുന്നുതേ, ഇപ്പഴാണ് തിരിച്ചുവരുന്നത്.
എന്തായാലും ഞാൻ തെക്കേനടയിൽ മാലകോർക്കാനിരുന്നു കൂടെ മാഷിന്റെ സംഗീതവും കേൾക്കാമെന്ന മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു.
സോപാനസംഗീതം കഴിഞ്ഞ് ഉടുക്ക് ഇറക്കിവച്ചയുടനെ ഞാൻ അങ്ങോട്ടുചെന്ന് പരിചയം പുതുക്കി.
ഒരു അധ്യാപകനോടാണ് സംസാരിക്കുന്നതെന്ന് ഒരിക്കലും നമുക്ക് അറിയാൻ കഴിയില്ല അതാണ് മാഷിന്റെ ഒരു പ്രത്യേകത. നല്ലവണം സംസാരിക്കും.
മാലകെട്ടി കൊടുത്ത് ഞാൻ അച്ഛടെ അടുത്തുപോയി യാത്രപറഞ്ഞു. തിരിച്ചു പോകുമ്പോൾ പിന്നിൽനിന്ന് മാഷ് എന്നെ വിളിച്ചു.
കോളേജിലേക്ക് പോകുന്നുണ്ടെങ്കിൽ ഒരുമിച്ചുപോകാമെന്ന് പറഞ്ഞു.
അയാൾക്ക് ഇവിടെ അങ്ങനെയാരും പരിചയമില്ലത്രേ.
മാഷിന്റെ കൂടെ ഒരുമിച്ച് കോളേജിലേക്ക് കയറിച്ചെന്ന എന്നെ മറ്റുകുട്ടികൾ . – “ഇന്നലെ വന്ന മാഷിനെ നീയൊറ്റക്ക് അടിച്ചെടുത്തു’ എന്നുപറഞ്ഞ് കളിയാക്കാൻ തുടങ്ങി.
ഇന്ന് വൈകുന്നേരവും

ഞങ്ങൾ ഒരുമിച്ചായിരുന്നു ബ്രഹ്മപുരത്തേക്ക് പോയത്. സത്യം പറഞ്ഞാൽ മഷിന്റെ കൂടെ നടക്കുമ്പോൾ ഒരു വല്ലാത്ത ഒരനുഭൂതിയാണ്. പ്രണയമാണോ എന്നുചോദിച്ചാൽ അല്ല. മറ്റെന്തോ.
ബസ്സിറങ്ങി അരമണിക്കൂർ നടക്കാനുണ്ട് വീട്ടിലേക്ക്. ആ സമയം മുഴുവനും മാഷ് കവിതകൾ ചൊല്ലിത്തന്നു.
– വീട്ടിൽ കുട്ടേട്ടൻ വന്നിട്ടുണ്ടായിരുന്നു ഞാൻ കയറി ചെല്ലുമ്പോൾ.
ഏട്ടന് ചായകൊടുത്ത് ഞാൻ മുറിയിലേക്ക് കയറി കിടക്കയിൽ മലർന്നു കിടന്നു. — അപ്പോഴൊക്കെ മാഷിന്റെ മുഖമായിരുന്നു മനസുമുഴുവനും.
ഞാനറിയാതെ പ്രണയത്തിലേക്ക് വഴുതിവീണോ എന്നൊരു തോന്നൽ.”
– ”ഗൗരേച്ചി.???
ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ അമ്മു വിളിച്ചപ്പോൾ തെല്ലൊന്നു ഭയപ്പെട്ടു ഗൗരി. – ”എടി, പിന്നിൽനിന്ന് ഇങ്ങനെ വിളിക്കല്ലേ, മനുഷ്യൻ പേടിച്ചുപോയി.” – പുസ്തകം മടക്കി അവൾ അമ്മുവിനെ നോക്കി.
“”എന്തടാ…????
”ദേ, നോക്ക്..???? അമ്മു കമ്പ്യൂട്ടർ പ്രിന്ററിലേക്കുവിരൽ ചൂണ്ടി. ഗൗരി കസേരയിൽ നിന്നുമെഴുന്നേറ്റ് പ്രിന്ററിന്റെ അടുത്തേക്ക് ചെന്നു.
“””അവനെ നീ സൂക്ഷിക്കണം.” പകുതി പ്രിന്റ് ചെയ്തുവച്ച നിലയിൽ രക്തം കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ആരെ..????? ഗൗരി സ്വയം ചോദിച്ചു.

– ”മോള് കിടന്നോ, ഞാനിതൊന്ന് കംപ്ലീറ്റ് ചെയ്യട്ടെ..?? – കൈയ്യിലെ പുസ്തകം കാണിച്ചുകൊടുത്ത് – അവൾ പറഞ്ഞു.
– പ്രിന്ററിൽ നിന്നും ആ പേപ്പറെടുത്ത് ഗൗരി വീണ്ടും കസേരയിൽ വന്നിരുന്നു. – ”എന്താ ഇതിന്റെ അർത്ഥം.’” – അല്പനേരം ഗൗരി ആ പേപ്പറിൽ തന്നെ നോക്കിയിരുന്നു. – ശേഷം പുസ്-തകത്തിന്റെ താളുകൾ മറിച്ചു.
– 24-10-2016
– തിങ്കൾ.
– ഒരാഴ്ച്ച മാഷിന്റെ കൂടെ കോളേജിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രകളിൽ പലകാര്യങ്ങൾ ഞങ്ങൾ ചർച്ചചെയ്തു. ഇന്ന് എന്റെ ഹൃദയത്തിലേക്ക് ഞാൻ മാഷിനെ പ്രതിഷ്ഠിക്കുകയായിരുന്നു. – പ്രണയം അതിന്റെ അനുഭൂതി എന്നിലേക്ക് കവിതകളായി ചൊരിഞ്ഞു തന്നു.” – ”അപ്പൊ പ്രണയം തുടങ്ങി.’?? – ചെറുപുഞ്ചിരിയോടെ ഗൗരി സ്വയം പറഞ്ഞ് – അടുത്ത തിയ്യതിയിലേക്ക് കണ്ണോടിച്ചു.
– 25 -10 – 2016 – ചൊവ്വ.
– ഞാനും മാഷുംകൂടെ അപ്പുപ്പൻക്കാവ് വഴി വീട്ടിലേക്ക് വരികയായിരുന്നു. – ഉടനെ അനിയേട്ടൻ മുന്നിലേക്ക് ചാടിവീണു.
മാഷിനെ കുറെ തെറിവിളിച്ചു. – എന്റെ കഴുത്തിന് പിടിച്ചു ഭീക്ഷണിപെടുത്തി.
അനിയേട്ടനെ കല്യാണം കഴിച്ചില്ലങ്കിൽ എന്നെക്കൊന്ന് ഗന്ധർവ്വക്ഷേത്രത്തിൽ കെട്ടിത്തൂക്കുമെന്നു പറഞ്ഞ് അയാൾ കാവിനുള്ളിലേക്ക് നടന്നുപോയി.
– വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ ഉടനെ മാഷിന്റെ വീട്ടിലേക്ക് പോയി. – രാത്രി

11 മണിവരെ അച്ഛനെ കാത്തുനിന്നു. വന്നില്ല, അംബലത്തിൽ മാലകെട്ടാൻ നേരത്തെ പോണം. അച്ഛനെ കാത്ത് ഞാൻ മുറിയിൽ കിടന്നു.
‘അവരുടെ അച്ഛനെന്തിനാ സച്ചി മാഷിന്റെ വീട്ടിലേക്ക് പോയത്.” അല്പം ആശങ്കയോടെ ഗൗരി അടുത്തദിവസത്തേക്ക് കടന്നുചെന്നു.
| 26-10-2016.
ബുധൻ.
ഇന്ന് ചിലപ്പോൾ ലോകത്തിൽ വച്ച് ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാകും. കാരണം ഞാനും മാഷും തമ്മിലുള്ള വിവാഹം അച്ഛൻ ഉറപ്പിച്ചു. അടുത്ത ഞായറാഴ്ച്ച കല്യാണനിശ്ചയം. അമ്മേടെ പ്ലാസ്റ്റർ വെട്ടിയിട്ട് നടത്താമെന്ന് ഞാൻ വാശിപിടിച്ചെങ്കിലും. ചിലദോഷങ്ങൾ എന്നിൽ കാണുന്നുണ്ടെന്ന് പറഞ്ഞ് ഞായറാഴ്ച്ച തന്നെ നിശ്ചയം നടത്താൻ തീരുമാനിച്ചു.

99
”എന്നാലും എത്രപെട്ടന്നാ ഒരു കല്യാണം ശരിയായത്.” ആശ്ചര്യത്തോടെ ഗൗരി വരികളിലേക്ക് നോക്കിയിരുന്നുകൊണ്ടു പറഞ്ഞു.
| 28-10-2016.
– വെള്ളി.
അനിയേട്ടൻ ഇന്ന് ഞാൻ നിശ്ചയം ക്ഷണിക്കാൻ വേണ്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുമ്പോൾ എന്റെ മുൻപിലേക്ക് വന്നു നിന്നു.
വളരെ ശാന്തനായിട്ടായിരുന്നു അപ്പോൾ എന്റെ മുൻപിൽ നിന്നത്.
സച്ചിമാഷിനെ കല്യാണം കഴിക്കാൻ പോകുകയാണെന്ന വിവരം അറിഞ്ഞു അതിന്റെ ആശംസകൾ അറിയിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോഴായിരുന്നു എന്റെ ശ്വാസം നേരെ വീണത്.
എന്നിട്ട് ഒന്നും മിണ്ടാതെ അയാൾ തിരിച്ചുനടന്നു. അല്പദൂരത്തെത്തിയപ്പോൾ അയാളെന്നെ തിരിഞ്ഞുനോക്കി.
വീണ്ടും എന്റെ അരികിലേക്കുവന്നിട്ട് രൗദ്രഭാവത്തിൽ പറഞ്ഞു.

– സച്ചിമാഷിനെ കല്യാണം കഴിക്കാൻ പോകുകയാണെന്ന വിവരം അറിഞ്ഞു – അതിന്റെ ആശംസകൾ അറിയിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോഴായിരുന്നു എന്റെ ശ്വാസം നേരെ വീണത്.
എന്നിട്ട് ഒന്നും മിണ്ടാതെ അയാൾ തിരിച്ചുനടന്നു. അല്പദൂരത്തെത്തിയപ്പോൾ അയാളെന്നെ തിരിഞ്ഞുനോക്കി.
– വീണ്ടും എന്റെ അരികിലേക്കുവന്നിട്ട് രൗദ്രഭാവത്തിൽ പറഞ്ഞു.
– സീതേ, നിന്റെ ശരീരത്തിൽ ഞാനല്ലാതെ മറ്റൊരു പുരുഷനും സ്പർശിക്കില്ല..! സ്പർശിക്കാൻ പാടില്ല, കാരണം നീ എന്റെ
പെണ്ണാണ് ഞാൻ ഏറെക്കാലം മനസിൽ കൊണ്ടുനടന്ന എന്റെ പെണ്ണ്. – എനിക്കുവേണം നിന്നെ. അഥവാ സച്ചിദാനന്ദൻ നിന്നെ കല്യാണം കഴിക്കുകയാണെങ്കിൽ നാളേക്ക് ഏഴാംനാൾ അമാവാസി. അതിനുമുൻപേ നിന്റെ ഈ പൂപോലെയുള്ള ശരീരം ഞാൻ സ്വന്തമാക്കിയിരിക്കും. – എന്റെ ഉപാസനാമൂർത്തികളാണ് സത്യം. മനസിൽ കുറിച്ചുവച്ചോളൂ,’
– അനിയേട്ടന്റെ ഈ വാക്കുകൾ എന്നെ വല്ലാതെ ഭയപ്പെടുത്തി. – ഉച്ചക്ക് ഞാൻ മാഷിനെ കണ്ട് അനിയേട്ടൻ പറഞ്ഞകാര്യങ്ങൾ അവതരിപ്പിച്ചു. – മാഷ് എന്നെ കുറെ സമാധാനിപ്പിച്ചു. – മിഴികളിൽ അശുക്കൾ പൊഴിഞ്ഞതും എന്നെ ആ മാറിലേക്ക് ചേർത്തണച്ച് മിഴിനീർക്കണങ്ങൾ തുടച്ചുനീക്കി.
– സന്ധ്യക്കുമുൻപേ വീട്ടിൽ വന്നുകയറിയ എനിക്ക് ശരീരമാസകലം വലിഞ്ഞു മുറുക്കുന്നതായി തോന്നി. – ഉടനെ ഞാൻ പുറത്തുപോയി ഛർദ്ദിച്ചു.
അമ്മ മരുന്ന് ഉണ്ടാക്കിത്തന്നു. അതുകഴിച്ച് അല്പനേരം മുറിയിൽ കിടന്നു.
– 29-10-2016
– ശനി.
– എന്നെ ആരോ ബന്ധിച്ചിരിക്കുന്നതായി സ്വപനം കണ്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.

ഏഴാം നാൾ അമാവാസി. തട്ടകത്തമ്മയെ കൈകൂപ്പി മനമുരുകി പ്രാർത്ഥിച്ചു.
വീട്ടിൽ നിശ്ചയത്തിന്റെ തിരക്കിലാണ് എല്ലാവരും.
പന്തലൊക്കെ ഇട്ടുതുടങ്ങി.
സദ്യക്കുള്ള സാധങ്ങൾ വാങ്ങാൻ കുട്ടേട്ടനും കൂട്ടുക്കാരും ടൗണിൽ പോയി.
അമ്മേടെചുറ്റും അയൽവക്കത്തെ ചേച്ചിമാർ നിരന്നുനിൽക്കുന്നുണ്ടായിരുന്നു.
തലക്ക് വല്ലാത്ത കനം ഉറക്കത്തിന്റെയാണോയെന്നറിയില്ല.
– കുളിക്കാൻ വേണ്ടി ബാത്റൂമിൽ കയറിയാൻ ചുരിദാർ അഴിച്ച് ആങ്കറിൽതൂകി തലവഴി തണുത്ത വെള്ളം മുക്കിയൊഴിച്ചു. തലവേദനയ്ക്ക് അല്പം ആശ്വാസം.
– ശേഷം കണ്ണാടിക്കു സമമായി നിന്ന് മുടിയിഴകൾ തോർത്തുകയായിരുന്നു.
പെട്ടന്ന് എന്റെ പിന്നിൽ അനിയേട്ടൻ നിൽക്കുന്നതായി കണ്ണാടിയിൽ ഞാൻ കണ്ടു. ഞാൻ തിരിഞ്ഞുനോക്കി. ഇല്ല ആരുമുണ്ടായിരുന്നില്ല.
എന്നെ അദ്ഭുദപ്പെടുത്തതിയ മറ്റൊരു കാര്യമുണ്ടായിരുന്നു. കുറച്ചു നിമിഷത്തേക്ക്

അനിയേട്ടനോടുള്ള ദേഷ്യം എങ്ങോട്ടാ ഓടിയൊളിക്കും
ചിലനിരങ്ങളിൽ എനിക്ക് ഇടക്കിടക്ക് അങ്ങനെ തോന്നുന്നു.
ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരാളാണ് അയാൾ. പിന്നെ എന്താ അങ്ങനെ തോന്നാൻ കാരണം…? അറിയില്ല.
– 30- 10- 2016.

– ഞായർ.
ഇന്നെന്റെ വിവാഹനിശ്ചയമായിരുന്നു. – ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന നിമിഷം. ഇനിയൊരു പുരുഷന്റെ തണലിൽ ജീവിക്കാൻ പോകുകയാണെന്നസത്യം തിരിച്ചറിഞ്ഞ നിമിഷം.
എന്റെ കൈയ്യിൽ ഒരുവളയും, മോതിരവിരലിൽ മരതകം പതിച്ച ഒരു മോതിരവും മാഷ് ഇട്ടുതന്നു. – കോളേജിലെ കുട്ടുകാരും സാറുമാരും എല്ലാവരും വന്നിട്ടുണ്ടായിരുന്നു.
ഭക്ഷണം കഴിച്ച് അവരൊക്കെ പിരിഞ്ഞുപോയി. – വൈകാതെ മാഷും, വീട്ടുകാരും യാത്രപറഞ്ഞു ഇറങ്ങി. – ക്ഷീണം കാരണം അല്പനേരം ഒന്നുമയങ്ങി.
ഉടനെ എന്റെ മനസിലേക്ക് അനിയേട്ടന്റെ മുഖം കടന്നുവന്നു. – ഞെട്ടിയെഴുന്നേറ്റഞാൻ അല്പം വെള്ളം കുടിച്ചു. അയാളെന്തിനെ എന്റെ മനസിലേക്ക് കയറികൂടുന്നെ.
– നാളെ മാഷിനെ കണ്ടിട്ട് പറയാം.””
– ഗൗരി പുസ്തകം മടക്കി അല്പനേരം കണ്ണുകളടച്ചു പിടിച്ചു.
– “”ഏറ്റവും കൂടുതൽ വെറുക്കുന്നയാളെ ഇടക്കിടക്ക് ഓർക്കാൻ എന്താ കാരണം. – എന്നിട്ടവൾ സച്ചിമഷിനോട് പറഞ്ഞാ ?????
– ഗൗരി അടുത്ത ദിവസത്തെ കുറിപ്പ് തിരഞ്ഞു പക്ഷെ കണ്ടില്ല. പിന്നെ 3 ദിവസത്തിന് ഒന്നുംതന്നെ എഴുതിയിട്ടില്ല.
– 4- 11-2016

– വ്യാഴം. – എനിക്ക് ഭ്രാന്ത് പിടിക്കുന്നു. എന്റെ പ്രാണനായ മാഷിന്റെ മുഖത്തേക്കാൾ കൂടുതൽ അയാളുടെ മുഖമാണ് മനസുമുഴുവനും – 2 ദിവസം കഴിഞ്ഞാൽ അമാവാസിയാണ്. – അറിയാതെ അയാളിലേക്ക് എന്റെ മനസ് അടുത്തു കൊണ്ടിരിക്കുകയാണോ ?.’” – ദേവീ, എന്നെ കൈവിടല്ലേ…
മഷിനോട് ഇക്കാര്യം പറഞ്ഞപ്പോൾ നിസാരമാക്കിക്കളഞ്ഞു. എനിക്ക്മഷിന്റെ കൂടെ ജീവിക്കണംഈയൊരായുസ്സ് മുഴുവനും””
ഗൗരിപുസ്തകത്തിൽനിന്നും കണ്ണെടുത്ത് ജാലകത്തിലൂടെ പുറത്തേക്കുനോക്കി.
“””ഇനിഅനിവല്ലമന്ത്രവാദവുംചെയ്-തോ?”””” അവൾ സ്വയം ചോദിച്ചു.
– ജാലകത്തിലൂടെ ഒഴുകിയെത്തിയ കാറ്റിന് പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. പെട്ടന്ന് പിന്നിലൊരുകൈഅവളുടെശിരസിനുസമമായിഅന്ധകാരത്തിൽനിന്നും പ്രത്യക്ഷപ്പെട്ടു.
— തുടരും….

24701cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 13

Leave a Reply

Your email address will not be published. Required fields are marked *