മല്ലിക!

Posted on

രാജീവൻ കവലയിൽ ബസിറങ്ങി. അപരിചിത മേഖല. അവൻ ചുറ്റും നോക്കി. ഒരു ചെറിയ ചായക്കട. പലചരക്കു കട, സ്റ്റേഷനറി. ചായക്കട ഒരുമുറുക്കാൻ കടകൂടിയാണ്. ഉച്ചനേരമായതിനാൽ കവല ശൂന്യമായിരുന്നു. ബസിൽ നിന്നിറങ്ങിയ ഒന്നു രണ്ടു സ്ത്രീകൾ ചായക്കടയിലേക്കു കയറുന്നത് രാജീവൻ കണ്ടു. അവൻ ചായക്കടയിലേക്ക് ചെന്നു.
കടയുടെ തിണ്ണയിലിരുന്ന് ഒരു മധ്യവയസ്കൻ ബീഡിതെറുക്കുന്നത് രാജീവൻ കണ്ടു. ‘ശങ്കരനാരായണന്റെ വീടെവിടാ’. അവൻ തിരക്കി. ബീഡി തെറുപ്പുകാരൻ അവനെ നോക്കി. പിന്നെ ചോദിച്ചു. ‘ശങ്കരേട്ടന്റെ ആരാ’. ‘അനന്തിരവനാണ്. രാജീവൻ മറുപടി പറഞ്ഞു. ഒരു സൂക്ഷ്മനിരീക്ഷകന്റെ ഭാവത്തിൽ അയാൾ രാജീവിനെ ആപാദചൂഡം ഒന്നാടി നോക്കി.
എന്നിട്ട് എഴുന്നേറ്റുനിന്ന് ദൂരെ ഒരു മലയിലേയ്ക്കു കൈചൂണ്ടി.
ദാ. ആ മലയുടെ അടിവശത്ത് എത്തണം.
ഇതിലെ ഇത്തിരി നടക്കുമ്പോൾ ഒരു കാട്ടരുവികാണും. അരുവികടന്ന് മുന്നോട്ടു പോകണം. പിന്നെ ഒരു കശുവണ്ടിതോട്ടമാണ്. അതിനകത്താണ് ശങ്കരേട്ടന്റെ വീട്. കുറച്ചധികം നടക്കാനുണ്ട്. രാജീവൻ കടയിൽ നിന്ന് ഒരു പാക്കറ്റ് സിഗററ്റും ഒരു തീപ്പെട്ടിയും വാങ്ങിച്ചു. സിഗററ്റിനു തീ കൊടുത്തപ്പോൾ കടക്കാരൻ പരിചിത്രഭാവത്തിൽ പുഞ്ചിരിച്ചു. ‘ശങ്കരേട്ടന്റെ അനന്തിരവനാണല്ലോ”. അയാൾ ലോഹ്യം ചോദിച്ചു. “അതെ’. ‘ശങ്കരേട്ടൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നാട്ടിൽ നിന്ന് അനന്തിരവൻ പയ്യൻ വരുന്നുണ്ടെന്ന് കല്യാണം ഇവിടെ വച്ചാണോ, അതോ നാട്ടിൽ വെച്ചാണോ’.
രാജീവനൊന്നു പകച്ചു. അപ്പോൾ അമ്മാവൻ ഇവിടെ എല്ലായിടത്തും പരസ്യപ്പെടുത്തിയിരിക്കുന്നു. മകളെ വിവാഹം കഴിക്കുന്നത് അനന്തിരവനാണെന്ന് രാജീവനൊന്നു ചിരിച്ചു. ‘ഒന്നും തീരുമാനിച്ചിട്ടില്ല. അവൻ മുന്നോട്ടു നടന്നു. മഞ്ചാടിക്കര എന്ന മലയോരഗ്രാമത്തെക്കുറിച്ച് അമ്മാവൻ പറഞ്ഞപ്പേൾ ഇത്രയും പ്രകൃതി സൗന്ദര്യം വഴിത്തൊഴുകുന്ന പ്രദേശമാണെന്ന് കരുതിയില്ല. നടക്കുമ്പോൾ രാജീവൻ ചിന്തിച്ചു. പിന്നെ ഓർത്ത് അമ്മാവനെക്കുറിച്ചാണ്. അമ്മയുടെ ഒരേ ഒരു ആങ്ങളയായിരുന്നു ശങ്കരനാരായണൻ.

8521cookie-checkമല്ലിക!

Leave a Reply

Your email address will not be published. Required fields are marked *