ഈ യാത്രയിൽ 3

Posted on

പക്ഷെ ഞാൻ പുറത്തു കാണിച്ചില്ല .

‘ഒരു ബിയർ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ’ ഞാൻസ്വയം പറഞ്ഞു

അത് കേട്ട് അവൾ എന്നെ ഒരു നോട്ടം നോക്കി ,

‘തൽകാലം ഇത് കുടിച്ചോ’ , അവളുടെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം കുപ്പി എനിക്ക് നീട്ടി

‘അയ്യോ വേണ്ട, നീ തന്നെ വെച്ചോ ‘

തണുപ്പ് കൂടി വരുന്നു , അവൾ ഫോണിൽ എടുത്ത ഫോട്ടോസ് നോക്കുകയായിരുന്നു . എന്റെ കണ്ണുടക്കിയത് ദൂരെ കാണുന്ന സ്കൈ ടവറിന്റെ മുകളിലാണ് , എന്തോ ഒരു പ്രേത്യേക ഫീൽ.മനസ്സ് അസ്വസ്ഥമായി .

‘ഡോ..’

‘എന്താ ഹരിയേട്ടാ ‘ അവൾ വിളി കേട്ടു

‘നമ്മൾ അവസാനമായി കണ്ടത് എന്നാണെന്നു ഓർമ്മയുണ്ടോ ?’

‘ഉം , അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ചല്ലേ ‘

‘അതെ, എട്ടു വര്ഷം കഴിഞ്ഞു , അന്ന് നീ കോളേജിൽ ലാസ്റ്റ് ഇയർ ആയിരുന്നു ‘

‘എനിക്കോർമയുണ്ട് ഹരിയേട്ടാ ..’

‘ഉം , എത്ര പെട്ടന്നാ സമയം പോയത് ല്ലേ ‘

‘അതെ’

‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ ‘

‘എന്താ, ചോദിക്ക് ‘

‘നമ്മൾ എന്തിനാടോ പിരിഞ്ഞത് , എങ്ങനെ നോക്കിയിട്ടും നീ പറഞ്ഞ കാരണങ്ങൾ എനിക്ക് ഉൾകൊള്ളാൻ ആവുന്നില്ല’

‘ഇനി ഇപ്പൊ അതൊക്കെ ഓർത്തിട്ടെന്തിനാ, എന്റെ തെറ്റായിരുന്നു ,എനിക്ക് ഹരിയേട്ടനെ മനസ്സിലാക്കാൻ ആയില്ല ‘

‘അതല്ലെടോ , നിനക്കറിയൂല എനിക്ക് നിന്നെ എത്രത്തോളം ഇഷ്ട്ടായിരുന്നു എന്ന് . രാത്രി കിടക്കുമ്പോൾ നിന്നെ കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല, ‘

‘കുറെ ഒക്കെ എനിക്കറിയാം ഹരിയേട്ടാ,ഞാൻ ഇപ്പൊ എന്താ പറയാ ..’

‘നല്ല ജോലിയൊക്കെ ആയി വീട്ടിൽ വന്നു ആലോചിക്കാം , അപ്പൊ നീ സമ്മതിക്കാതിരിക്കില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു . ആ വിശ്വാസത്തിന്റെ പുറത്താണ് ഗൾഫിൽ കിടന്നു പട്ടിയെ പോലെ പണിതത് .ഒരു നിലക്കെത്തിയിട്ടാണ് അന്ന് നിന്നോട് ഞാൻ വീട്ടിലേക്കു ആളെ വിടട്ടെ എന്ന് ചോദിച്ചത് ,പക്ഷെ അന്ന് നീ പറഞ്ഞത് വല്ലാണ്ട് വേദനിപ്പിച്ചു ‘

‘ഉം ‘

‘പിന്നെ ഒരു ദിവസം നിന്റെ മുന്നിൽ ഞെളിഞ്ഞു നിന്ന് രണ്ടെണ്ണം പറയണം എന്ന് കരുതി വെച്ചതായിരുന്നു . തീരെ പ്രതീക്ഷിക്കാത്ത സമയതല്ലേ വീണ്ടും നീ അന്ന് മെസേജ് അയച്ചത് . ദേഷ്യമെല്ലാം അന്ന് തീർത്തു .

‘ഉം’ ഞാൻ പറയുന്നത് കേട്ട് അവൾ മൂളുന്നുണ്ട് .

‘എന്നാലും നീ എന്റെ അമ്മയെ വീട്ടിൽ വന്നാൽ അപമാനിച്ച് വിടും എന്ന് പറഞ്ഞില്ലെഡോ ‘അമ്മ എത്രത്തോളം കൊതിച്ചിട്ടുണ്ടെന്നറിയുന്നോ നിന്നെ മരുമകളായി കിട്ടാൻ ‘

അവൾ എന്നെ ഒന്ന് നോക്കി .

‘അമ്മക്ക് അറിയാർന്നോ ?’

‘പിന്നില്ല , അമ്മ എന്നോട് കുറെ പറഞ്ഞതാ ഗൾഫിലോട്ടു പോകണ്ട എന്ന് , അവസാനം ഞാൻ കൂട്ടുകാരോട് കാര്യം അമ്മയെ പറഞ്ഞു മനസിലാക്കാൻ പറഞ്ഞു , അവർ എല്ലാം പറഞ്ഞു .

അന്ന് ഞാൻ നിന്നെ വിളിച്ച ദിവസം, അമ്മ എന്നോട് വിളിച്ചു ചോദിച്ചതാ, അമ്മയും മാമനും കൂടി നിന്നെ പെണ്ണ് ചോദിക്കാൻ പോകട്ടെ എന്ന് . നിന്റെ തീരുമാനം പറഞ്ഞതിനു ശേഷം അമ്മയോട് ഞാൻ ആ കാര്യം മറന്നേക്കാൻ പറഞ്ഞു . പിന്നെ എന്നോട് അതിനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല’ ഞാൻ വളരെ മൃദുവായിട്ടാണ് എല്ലാം അവളോട് പറഞ്ഞത് .

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ട്

‘അന്ന് ഇറക്കി വിട്ടതാ നിന്നെ മനസ്സിൽ നിന്ന് , പക്ഷെ നിന്റെ ഓർമ്മകൾ മനസ്സിൽ തന്നെ ഇപ്പോളും തളം കെട്ടി കിടക്കുയാണ് ‘

അവളൊന്നും മിണ്ടിയില്ല

‘എന്നാലും സ്നേഹഹിക്കുന്ന ഒരാളെ ഇത്രക്കൊക്കെ അപമാനിക്കാനാവും എന്ന് അന്ന് നീ പറഞ്ഞത് കേട്ടപോളാ മനസിലായെ’

അതൂടെ പറഞ്ഞപ്പോൾ അവൾ കരയാൻ തുടങ്ങി ,ഞാനും ഇത് പോലെ ഇരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് . അത്രക്കൊന്നും വരാൻ പോണില്ല .കൈ കൊണ്ട് കണ്ണ് തുടച്ച്‌ അവൾ ബെഞ്ചിലേക്ക് ചാരി കിടന്നു . കുറച്ചു നിമിഷം ഒന്നും മിണ്ടാൻ ഞങ്ങൾക്കായില്ല, അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ വരുന്നു . എനിക്ക് എന്തോ പോലെ ആയി .അവൾ ഏങ്ങി ഏങ്ങി കരയുന്നു .

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു . ബെഞ്ചിൽ വച്ചിരുന്ന അവളുടെ ഇടതുകൈക്ക്‌ മുകളിൽ എന്റ്റെ വലതു കൈ അമർത്തി

‘നിമ്മീ ..,ഡോ..’

പെട്ടന്ന് തീരെ പ്രതീക്ഷിക്കാതെ അവൾ എന്റെ മാറിലേക്ക് വീണു വീണ്ടും കരയാൻ തുടങ്ങി , എനിക്ക് പെട്ടന്ന് എന്താ ചെയ്യണ്ടേ എന് ആലോചിച്ചു ഒരു പിടിയും കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കാതെ ഞാൻ അവളുടെ പുറത്തു കൈ വെച്ച് എന്നിലേക്കമര്ത്തി , ശേഷം അവളെ ചേർത്ത് പിടിച്ചു

അവൾ ഒഴിഞ്ഞു മാറിയില്ല, രണ്ടു കൈകളും മുഖത്തു അമർത്തി പിടിച്ചവൾ വീണ്ടും കരഞ്ഞു , എനിക്കത് താങ്ങുവാനായില്ല . ഞാൻ അവളെ മുറുകെ പിടിച്ചു .

‘കരയല്ലേ മോളെ , കുറെ കാലമായി മനസ്സിൽ അടക്കിവെച്ചത് പുറത്തു വന്നുപോയതാണ് . സോറി’, അവൾ ഇപ്പോളും ഏങ്ങി കരയുകയാണ്

പിന്നെ ഒന്നും പറഞ്ഞില്ല, ഒന്നും ചോദിച്ചുമില്ല , അവളെയും നെഞ്ചോട് ചാർത്തി പിടിച് ദൂരേക്ക്‌ നോക്കി ഞാൻ ഇരുന്നു .

കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുഖത്തു നിന്നും അവളുടെ കൈകൾ വലിക്കുന്നതായി എനിക്ക് തോന്നി , അവൾ നെഞ്ചിൽ നിന്നും മാറി ഇരിക്കാൻ ഉള്ള തായ്യ്യാറെടുപ്പാണെന്നു കരുതിയ എനിക്ക് തെറ്റി .കൈ പുറത്തേക്കു വലിച്ച അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു .

എന്റെ താടിയെല്ലിനു താഴെയായാണ് അവളുടെ തലമുടിയുള്ളത് , ഞാൻ ഇടതു കൈ കൊണ്ട് അവളുടെ മുടിയുടെ ഒന്ന് തഴുകി , ശേഷം എന്റെ ചുണ്ടുകളാൽ അവളുടെ തലയിൽ സൗമ്യമായി ഒന്ന് മുത്തി . ആ നിമിഷം അവളുടെ ഇടതു കൈ എന്റെ അരയിൽ മുറുകിയത് ഞാൻ അറിഞ്ഞു .

ഇടക്കെപ്പോളോ കുറ്റബോതം തോന്നിയെങ്കിലും അവളുടെ സമീപനം അവളെ മുറുകെ പിടിച്ച് അവിടെ ഇരിക്കുവാൻ എന്നെ നിർബന്ധിതനാക്കുകയായിരുന്നു .

അവൾ ഒന്ന് വിറച്ചു . നല്ല കാറ്റ് അടിക്കുന്നുണ്ട്, നല്ല തണുപ്പുള്ള കാറ്റ് . അവളുടെ സ്വെറ്റർ തുറന്നു കിടക്കുകയായിരുന്നു .

‘മോളെ , ഡോ ..’ ഞാൻ അവളെ വിളിച്ചു

‘ഉം ‘

‘സമയം എട്ടരയായി , പോവണ്ടേ ‘

‘കുറച്ചൂടെ കഴിഞ്ഞിട്ട് പോവാം ഹരിയേട്ടാ’

‘നാളെ പോവാൻ ഉള്ളതല്ലേ ‘

‘സാരല്ല ‘

‘എന്നാൽ നീ ആ സ്വെറ്ററിന്റെ സിപ് ഒന്ന് കയറ്റു , തണുക്കുന്നിലെ നിനക്ക് ?

അവൾ കേൾക്കാത്ത മട്ടിൽ എന്നോട് ചേർന്നിരുന്നു , ‘ടോ ‘ ഇല്ല, അവൾ ഞാൻ പറയുന്നത് ശ്രെദ്ധിക്കുന്നില്ല, ഞാൻ എന്റെ ഒരു കൈ കൊണ്ട് സിപ് ഇടാൻ ഒന്ന് നോക്കി , പക്ഷേ സാധിച്ചില്ല,, അവസാനം ഞാൻ എന്റെ സ്വെറ്ററിന്റെ സിപ് തുറന്നു ഒരു ഭാഗം കൊണ്ട് അവളെ മൂടി വെചു . അവൾ ഒന്നൂടെ എന്നോട് ചേർന്നു .

ഞാൻ എന്റെ താടി അവളുടെ തലയിൽ മുട്ടിച്ചു വെച്ച ദൂരേക്ക്‌ നോക്കി ഇരുന്നു .

സമയം പോയത് രണ്ടു പേരും അറിഞ്ഞില്ല, ഞാൻ ഏതോ സ്വപ്നലോകത് ആയിരുന്നു . പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രെറ്റ് ചെയ്തപ്പോളാണ് സ്വബോധത്തിലേക്കു വരുന്നത് . എടുത്തു നോക്കിയപ്പോൾ ‘വീണ’

ഞാൻ ഒന്ന് ഞെട്ടി .

‘ഡോ , ഒന്ന് എണീക്കണം , വീണ വിളിക്കുന്നുണ്ട്’

അതവൾ കേട്ടു , പെട്ടന്ന് എന്നിൽ നിന്ന് അകന്നു മാറി . ഞാൻ എഴുന്നേറ്റു കുറച്ചുമുന്നിലേക്കു നിന്നു . വാട്സാപ്പ് കാൾ ആണ് . ഞാൻ കാൾ എടുത്തു സംസാരിച്ചു , വിശേഷങ്ങൾ ഒക്കെ പറഞ്ഞു , അഞ്ചു മിനുട്ട് സംസാരിച്ച ഫോൺ വെച്ച തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ ശ്രേദ്ധിച്ച് ഇരിക്കുന്ന നിമ്മിയെയാണ് കണ്ടത് .

ഞാൻ അവളുടെ അടുത്തേക്ക് നടന്നു , പോക്കെറ്റിൽ നിന്നും കർചീഫ് എടുത്ത് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു

. വാടോ .. പോകാം , ഞാൻ അവളോടായി പറഞ്ഞു .

‘ഉം’ അവളൊന്നു മൂളി .

ശേഷം കയ്യിലുരുന്ന കുപ്പി തുറന്നു വെള്ളം കൊണ്ട് മുഖം ഒന്ന് കഴുകി . ഞാൻ കർചീഫ് അവൾക്കു കൊടുത്തു . അവൾ അത് വാങ്ങി മുഖം തുടച്ചു തിരിച്ച് തന്നു .

അവളുടെ മുഖം നന്നായി വാടിയിരിക്കുന്നു . എല്ലാം ഞാൻ കാരണമാണ് . ഞാൻ അവളെയും കൂട്ടി കാറിന്റെ അടുത്തേക്ക് നടന്നു .

‘വിശക്കുന്നില്ലേ’ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു .

‘ഇല്ല ഹരിയേട്ടാ , എനിക്ക് ഒന്ന് റൂമിൽ എത്തിയാൽ മതി ,’

‘ഉച്ചക്കും കാര്യായിട്ടൊന്നും കഴിച്ചില്ലലോ ,എന്തേലും കഴിച്ചിട്ട് റൂമിൽ പോവാം ‘

‘എനിക്കൊന്നും വേണ്ട ഹരിയേട്ടാ,’

റൂമിൽ പോയാൽ അവൾ ഒന്നുകഴിക്കില്ല എന്നെനിക്കറിയാം .റെസ്റ്റോറെന്റിലേക്കു ഇപ്പൊ അവളുമായി പോവാൻ കഴിയില്ല , അതുകൊണ്ടു ഞാൻ ഒരു ഡ്രൈവ് ത്രൂ റെസ്റ്റോറെന്റിലേക്കു കയറി , രണ്ടു സാൻവിച്ചും ജ്യൂസും വാങ്ങി വണ്ടി അവളുടെ പാർക്കിങ്ങിൽ സൈഡ് ആക്കി

‘ഇത് കഴിക്ക് , എന്നിട്ടു പോയാൽ മതി’

‘എനിക്ക് വേണ്ടാഞ്ഞിട്ടാ’

‘കഴിച്ചിട്ടേ നീ ഇവ്ടെന്നു പോവുന്നുള്ളൂ, കഴിക്ക്’

ഞാൻ സാൻവിച് അവൾക്കു നീട്ടി ജ്യൂസ് നടുക്ക് ഹോൾഡറിൽ വെച്ചു , ഞാൻ കഴിച്ചു തുടങ്ങി , അവളെ ഒന്ന് നോക്കിയപ്പോൾ അവളും കഴിക്കാൻ ആരംഭിച്ചു . കുറച്ചു സമയമെടുത്തെങ്കിലും അവൾ മുഴുവൻ കഴിച്ചു .

‘എന്ന പോയി കിടന്നുറങ്ങിക്കോ ‘

അവൾ ഒന്നും മിണ്ടിയില്ല , ഡോർ തുറന്നു പുറത്തിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു .അവൾ ഉള്ളിലേക്ക് കയറിയപ്പോൾ ഞാൻ കാർ ഹോട്ടലിലേക്ക് വിട്ടു .

റൂമിൽ കയറി റൂം സെർവീസിൽ വിളിച്ച് മൂന്നു പെഗ് സ്ക്കോച്ച് വിസ്കിയും ഒരു ഗ്രീൻ സലാഡും ഓർഡർ ചെയ്തു . അഞ്ചു മിനിറ്റുകൾക്കുള്ളിൽ വെയ്റ്റർ വന്നു .

ഡ്രസ്സ് എലാം മാറ്റി , ഒരു ട്രൗസറും ടീഷർട്ടും ധരിച്ചു . ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒരു പെഗ് അടിച്ചു . പത്തു മിനിറ്റുകൾക്കുള്ളിൽ മൂന്നു പെഗും തീർത്തു . സാലഡ് കുറച്ച് കഴിച്ച് ഞാൻ ബെഡിലേക്കു വീണു .

നടന്ന സംഭവങ്ങൾ ആലോചിച്ച് ഉറങ്ങാൻ ആവുന്നില്ല . ഫോണെടുത്തു .വാട്സപ്പില് അവളുടെ ചാറ്റിൽ കയറി ഒരു സോറി അയച്ചു .ശേഷം നെറ്റും ഓഫ് ചെയ്ത് കണ്ണടച്ച് കിടന്നു . എപ്പോളോ ഉറങ്ങി പോയി .

ജൂലൈ – 12 -2019

തൊണ്ട വരണ്ട് ദാഹിക്കുന്നു. സമയം അഞ്ചു മണി കഴിഞ്ഞിട്ടുണ്ട് . റൂമിലെ ലൈറ്റ് ഓൺ ചെയ്ത് ബെഡിൽ നിന്നും എഴുനേറ്റു . ഫോണെടുത്തു നെറ്റ് ഓൺ ആക്കി . ഇല്ല, അവളുടെ റീപ്ലേ ഒന്നും വന്നിട്ടില്ല. മെസ്സേജ് റീഡ് ആയത് ബ്ലൂ ടിക് അടിച്ച കിടക്കുന്നുണ്ട് ,ഇന്നലെ രാത്രി തന്നെ റീഡ് ആക്കിയിട്ടുണ്ട് . ടേബിളിൽ ഇരുന്നിരുന്ന ബോട്ടിലിൽ നിന്നും ആവശ്യത്തിന് വെള്ളം കുടിച്ചു . അഴിച്ചിട്ട പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന സിഗെരെറ്റ്‌ ബോക്സും ലൈറ്ററും എടുത്ത് ബാൽക്കണിയിലേക്കു നടന്നു . പുറത്തു നല്ല തണുപ്പ് . ഹാൻഡ് ഗ്രില്ലിൽ ചാരി നിന്ന് ഞാൻ സിഗരറ്റിലേക്ക് തീ പകർന്നു .

എന്നാലും അവൾ എന്തായിരിക്കും റീപ്ലേ ഒന്നും അയക്കാതിരുന്നത് ,ഞാൻ ആലോചിച്ചു .

സിഗെരെറ് കെടുത്തി ഞാൻ റൂമിലെ സോഫയിൽ വന്നിരുന്നു . ഉറക്കം വരുന്നില്ല. സമയം അഞ്ചര . ഞാൻ വാട്സാപ്പിൽ വന്ന മെസേജുകൾ നോക്കി. ശേഷം ഫോൺ ടേബിളിൽ വെച്ച്‌ ഒന്ന് ബാത്‌റൂമിൽ പോയി വന്നു . പുറത്തേക്ക് ഇറങ്ങുമ്പോൾ ഫോൺ ടേബിളിൽ ഇരുന്നു റിങ് ആവുന്നുണ്ട് , സൈലന്റ് മോഡ് ഓഫ് ചെയ്യാൻ മറന്നത് കൊണ്ടാണ് സൗണ്ട് കേൾക്കാതിരുന്നത് .ഞാൻ ടേബിളിന്റെ അടുത്തേക്ക് എത്തിയപ്പോളേക്കും കാൾ കട്ട് ആയി .എടുത്തു നോക്കിയപ്പോൾ നിമ്മിയുടെ രണ്ടു മിസ്സിട് കോളുകൾ .തിരിച്ചു വിളിച്ചു .

‘നിമ്മീ’

‘ഉം ‘

‘നേരെത്തെ എണീറ്റോ ?’

‘ഉം , കുളിച്ചു മാറ്റി ഇരിക്ക്യെണ് ‘

‘ഡോ , ഇന്നലെ …’ മുഴുവിപ്പിക്കാൻ അവൾ സമ്മതിച്ചില്ല .

‘വേണ്ട ഹരിയേട്ടാ, അതിനെ കുറിച്ച് ഇനി പറയണ്ട’

‘ഡോ,ഞാൻ …’

‘ഒന്നുല്ല , ഇനിയും സംസാരിച്ചു തുടങ്ങിയാൽ ഞാൻ വീണ്ടും ഡൌൺ ആവും,അത് വിട്ടേക്ക്’

‘ഉം , വേറെ എന്താ,വിശക്കുന്നില്ലേ ?ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ ‘

‘വിശപ്പുണ്ട് , ബിസ്‌ക്കറ് എന്തേലും കഴിക്കാം ‘

‘ഞാൻ വരാടോ , പുറത്തു നിന്നും എന്തേലും കഴിക്കാം ‘

‘വേണ്ട ഹരിയേട്ടാ, തത്കാലം ഇത് മതി . ബാക്കി ഞാൻ ക്യാമ്പസ്സിൽ ചെന്നിട്ടു കഴിച്ചോളാം’

അവളുടെ വാക്കുകളിൽ എന്തോ ഒരു മുന , എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞത് പോലെ എനിക്ക് തോന്നി .

‘വേറെ എന്താ, കുഴപ്പൊന്നുല്ലല്ലോ’

‘ഇല്ല ഹരിയേട്ടാ, കുഴപ്പൊന്നുല്ല , ക്ലാസിലേക്കുള്ളത് കുറച്ച് നോക്കാൻ ഉണ്ട് ‘

”ഉം , എന്നാൽ ശെരി ,വെച്ചോ . വിളിക്ക് ‘

‘ഉം ‘ അവൾ കാൾ കട്ട് ചെയ്തു .

രാവിലെതന്നെ വീണ്ടും മൂഡോഫ് ആയി . എന്ത് ചെയ്യും എന്നോർത്തു ഒരു പിടി

കിട്ടുന്നില്ല .

റൂം സർവീസിൽ വിളിച്ച് ഒരു ചായ പറഞ്ഞു .

ബാൽക്കണിയിൽ നിന്ന് തണുപ്പത് ചൂടുചായക്കൊപ്പം ഒരു സിഗരെറ്റിനും കൂടി തീ കൊളുത്തി അവളെ കുറിച്ച് ആലോചിച്ചു നിന്നു . മനസ്സ് ശാന്തമല്ലായിരുന്നു .

ചായ കഴിഞ്ഞപ്പോൾ ബാൽക്കണിയിലേക്കുള്ള ഡോർ അടച്ച് ഞാൻ വീണ്ടും സോഫയിൽ വന്നിരുന്നു .

‘വിട്ടേര് , അവൾ അവളുടെ വഴിക്കു നടക്കട്ടെ , അവൾക്കു എന്തോ ലക്ഷ്യങ്ങൾ ഉണ്ട് , അവിടേക്കെത്താൻ ആയുള്ള ആദ്യത്തെ പടി ആണ് ഇതെന്നാണ് അവൾ പറഞ്ഞത് , ഇനി ഞാൻ കാരണം അവളുടെ ശ്രെദ്ധ മാറേണ്ട’. ഞാൻ എന്നോട് തന്നെ പറഞ്ഞു .ശേഷം ഡയറി എടുത്ത് മറിച്ചു .

ഇന്ന് മൂന്നു സ്റ്റേബിളിൽ പോകുവാൻ ഉണ്ട് . റെയ്‌സ് 12 മണിക്ക് തുടങ്ങും . അതിനു മുൻപേ പരിപാടികൾ തീർക്കണം . നാളെയും മറ്റന്നാളും ഒരു പ്രോഗ്രാമും ഇല്ല . കറങ്ങാൻ വേണ്ടി മാറ്റി വച്ചതാണ് . തിങ്കളാഴ്ച എക്സിബിഷൻ .

കുളിച്ച് ഫ്രഷ് ആയി ഡ്രസ്സ് മാറ്റി റൂം പൂട്ടി ഇറങ്ങി . ഫ്രന്റ് ഓഫീസിൽ ചെന്ന് റൂം ക്ലീൻ ചെയ്യണം പറഞ്ഞു , കൂടെ അലക്കാൻ ഉള്ളതും എടുക്കാൻ പറഞ്‌ കാറിനടുത്തേക്ക് നടന്നു . സ്ഥിരമായി കഴിക്കുന്ന റെസ്റ്റോറന്റ് തുറന്നിട്ടില്ല , സമയം എട്ടു മണി ആകുന്നതേ ഉള്ളു

അടുത്ത് കണ്ട കോഫീ ഷോപ്പിൽ നിന്നും ഒരു സാൻഡ്‌വിച്ചും വലിയ ഒരുകോഫിയും വാങ്ങി ഞാൻ സ്റ്റെബിളിലേക്കു തിരിച്ചു .

പതിനൊന്നര ആയപ്പൊളേക്കും മൂന്നു സ്റ്റബിളിലും കയറി ഇറങ്ങി . തിരിച്ച് വണ്ടിയിൽ കയറിയപ്പോളും അവളുടെ മെസ്സേജ് നോക്കി . ഇടയ്ക്കു ഓൺലൈനിൽ വരുന്നുണ്ടെങ്കിലും എനിക്ക് ഒന്നും അയച്ചിട്ടില്ല .ഞാൻ നേരെ ഇന്ത്യൻ റെസ്റ്റോറന്റിൽ പോയി ഉച്ചക്കുള്ളത് കഴിച്ച് റെയ്‌സ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു പോയി .

ഇടയ്ക്കിടയ്ക്ക് ഫോണിൽ വല്ല നോട്ടിഫിക്കേഷനും വന്നിട്ടുണ്ടോ എന്ന് നോക്കികൊണ്ടിരുന്നു . പക്ഷെ ഒന്നും വന്നില്ല .

അഞ്ചുമണിക്ക് ആയിരുന്നു അവസാനത്തെ റെയ്‌സ് . തിരിച്ച വരുന്ന വഴിക്ക് കണ്ട ലിക്വർ ഷോപ്പിൽ നിന്ന് ഒരു ലിറ്റർ അബ്സല്യൂട് വോഡ്കയും ഒരു കേസ് ഹെനിക്കൻ ബിയറും വാങ്ങി . ഹോട്ടലിൽ മദ്യത്തിന് നല്ല റേറ്റ് ആണ് .

ഫ്രന്റ് ഓഫീസിൽ നിന്നും റൂമിന്റെ കീ വാങ്ങി ഞാൻ റൂമിലേക്ക് നടന്നു . എല്ലാം വൃത്തിയാക്കിയിരിക്കുന്നു . ബെഡ്ഷീറ് മാറ്റിയിട്ടുണ്ട് . ക്ലീൻ ബാത്റൂമും , ഞാൻ എല്ലാം ചെക്ക് ചെയ്തു , അലക്കാൻ ഇട്ടിരുന്നത് അലക്കി ഇസ്തിരി ഇട്ടു മടക്കി വൃത്തിയായി ബെഡിൽ വെച്ചിരുന്നു . നല്ല സർവീസ് .

സമയം ആര് മണി ആവുന്നു . ഇട്ട ഡ്രസ്സ് ഒക്കെ മാറ്റി ഒന്ന് ബാത്‌റൂമിൽ പോയി വന്നു . ചെറിയ ഒരു ക്ഷീണം ഉണ്ട് ,ഒന്ന് മയങ്ങിയേക്കാം,ശേഷം ആവാം വെള്ളമടി . ഇനി ഇന്നെന്തായാലും പുറത്തേക്കില്ല . രാവിലെ ഒൻപത് മണിയാകുമ്പോളേക്കും ഇറങ്ങണം . കിടക്കുന്നതിനു മുൻപ് വീണ്ടും ഫോണിൽ നോക്കി . ഫ്രണ്ട്സിന്റെ കുറച്ചു മെസ്സേജുകൾ അല്ലാതെ നിമ്മിയുടേത് ഇല്ല .

പിന്നെ നെറ്റും ഓഫ് ആക്കി ഫോൺ സൈലന്റ് മോഡിൽ ഇട്ടു ടേബിളിൽ വെച്ച് . ശേഷം ലൈറ്റ് ഓഫ് ചെയ്ത് കിടന്നു . ക്ഷീണം കാരണം വേഗം ഉറങ്ങി പോയി ………………………..

ബെഡ്‌സൈഡ് ടേബിളിൽ ഇരുന്ന ടെലഫോൺ റിങ് ചെയ്തത് കേട്ട് ഞാൻ ഞെട്ടി ഉണർന്നു . വേഗം ലൈറ്റ് ഇട്ട് ക്ലോക്കിൽ സമയം നോക്കി . പത്തേകാൽ ആയിരിക്കുന്നു . ബെഡിൽ നിന്ന് നിരങ്ങി ചെന്ന് ഫോണെടുത്തു .

‘ഫ്രന്റ് ഓഫീസിലെ സ്റ്റാഫ് ആയിരുന്നു വിളിച്ചത് , ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞു , ഞാൻ റൂമിലേക്ക് വിട്ടോളാൻ പറഞ്ഞു ‘

ശേഷം എഴുനേറ്റു , വിജയ് ആണെന്ന് എനിക്കുറപ്പായിരുന്നു , സാധാരണ ഈ നേരത്തു തന്നെ ആണ് അവൻ വരാറുള്ളത് . മൂത്രമൊഴിച്ചതിനു ശേഷം മുഖം കഴുകുന്നതിനിടക്ക് കാളിങ് ബെൽ മുഴങ്ങി .ടവൽ എടുത്ത് മുഖം തുടച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങി റൂമിന്റെ വാതിൽ തുറന്നു .

‘നീയോ…’ മുന്നിൽ നിന്ന ആളെ കണ്ടു ഞാൻ ഞെട്ടി , നിമ്മി ..

‘അതെ ഞാൻ തന്നെ ,ഉള്ളിലേക്ക് വരാമോ ?’അവൾ ചൂടിലാണ്

‘വാ ‘ഞാൻ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു . അവൾ നേരെ റൂമിലേക്ക് കയറി , വാതിൽ അടച്ച് വന്ന ഞാൻ അവൾ ബെഡിൽ എന്തോ തിരയുന്നതാണ് കണ്ടത് , ശേഷം ടേബിളിൽ നോക്കി .വേഗത്തിൽ ടേബിളിനടുത്തേക്കു ചെന്ന് എന്റെ ഫോൺ എടുത്തു .

‘അതെ , ഈ സാധനം വിളിക്കുന്നവർക്കു നിങ്ങളെ കിട്ടാൻ വേണ്ടി ഉള്ളതാണ്, അല്ല എന്നുണ്ടെങ്കിൽ നമ്പർ ആർക്കും കൊടുക്കരുത് ‘അതും പറഞ്ഞു അവൾ ഫോൺ സൈലന്റ് മോഡ് ഓഫ് ചെയ്യാൻ നോക്കി , സാധിക്കാതായപ്പോൾ എനിക്ക് നീട്ടി

ഞാൻ റിങ് മോഡ് ഓൺ ചെയ്ത് ഫോണിന്റെ സ്‌ക്രീനിൽ നോക്കിയപ്പോൾ നിമ്മിയുടെ 22 മിസ്സ്ഡ് കാൾസ് . ലോക്ക് തുറന്നു ഹിസ്റ്ററി നോക്കിയപ്പോൾ ഫസ്റ്റ് കാൾ 6 :25 ന് . അവൾ ദേഷ്യം കൊണ്ട് നിന്ന് തുള്ളുകയാണ് . നെറ്റ് ഓൺ ആക്കിയപ്പോൾ അവളുടെ ഒരു ലോഡ് മെസ്സേജും , എല്ലാം ഹായ്, കൂയ് പറഞ്ഞുകൊണ്ടുള്ളവ .

‘ഉറങ്ങി പോയടോ ‘

‘അത് മറ്റുള്ളവർക്ക് മനസ്സിലാവണ്ടേ , വൈകീട്ട് തുടങ്ങിയ വിളിയും മെസ്സേജ് അയക്കലും ആണ് . എങ്ങനേണ് സമാധാനായിട്ടു ഇരിക്കാൻ ആവുക ‘

‘ഇന്നിനി പണി ഒന്നുല്ലല്ലോ , കുറച്ചു നേരം ഉറങ്ങാം കരുതിയെടോ , നല്ല ക്ഷീണവും ഉണ്ടായിരുന്നു ‘

‘അതെനിക്കറിയാം , നല്ല ക്ഷീണം ഉണ്ടാവും എന്ന് . ഇന്നലെ എത്രണ്ണം അടിച്ചു ? ‘അവൾ ദേഷ്യത്തോടെ ചോദിച്ചു

‘ഞാൻ അടിച്ചില്ലല്ലോ ‘

‘എത്രണ്ണം അടിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി ,കൂടുതൽ ഒന്നും പറയണ്ട’

‘മൂന്ന് ‘

‘അത്രേ ഉള്ളു , എന്നിട്ടു ഉറങ്ങാതെ ഇരുന്നു ല്ലേ ‘

‘ഇല്ല, ഉറങ്ങി, പക്ഷെ നേരത്തെ എഴുനേറ്റു ‘

‘ഇത്രേം നേരായിട്ടു എന്നെ ഒന്ന് വിളിച്ചു നോക്കാനോ , ഒരു മെസ്സേജ് അയക്കാനോ തോന്ന്യോ ,ഇടയ്ക്കിടയ്ക്ക് വാട്സപ്പില് വരുന്നുണ്ടായിരുന്നല്ലോ’

‘അത്’

‘എന്തേലും ഒന്ന് പറ’ അവൾ ഉറഞ്ഞു തുള്ളി , അവളുടെ ശബ്ദം മുറിയിൽ അലയടിച്ചു . ഞാൻ പേടിച്ചു പോയിരുന്നു . ഇതിനു മുൻപും അവൾ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും അത് ഫോണിലൂടെ ആയിരുന്നു , പ്രണയിക്കുന്ന കാലത്ത് . പക്ഷെ നേരിട്ട് ഇതാദ്യമായാണ് .

എന്നാലും ഇവൾക്കെന്താ പറ്റിയത് , രാവിലെ വിളിച്ചപ്പോൾ ആളിങ്ങനെ അല്ലല്ലോ …..ഞാൻ ഓർത്തു

എന്റെ മൗനം അവളെ വീണ്ടും ചൊടിപ്പിച്ചു ,’ഞാൻ ചോദിച്ചതിന് എന്തേലും പറ ‘, അവൾ അലറിക്കൊണ്ട് പറഞ്ഞു , അതിനിടയിൽ അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു .

‘ഒന്നുല്ലടോ , ഞാൻ കരുതി …’

‘എന്ത് കരുതി ? എന്നെ ബുദ്ധിമുട്ടിക്കണ്ട,എന്നെ ശല്യപ്പെടുത്തേണ്ട , ഞാൻ സമാധാനായിട്ടു എവിടേലും ഇരുന്നോട്ടെ എന്ന് അല്ലെ ‘

‘ഉം ‘ ഞാൻ മൂളി

പെട്ടന്ന് അവളുടെ മുഖ ഭാവം മാറി , കണ്ണുനീർ തുടച്ച അവൾ സോഫയുടെ ഒരു അറ്റത് പോയി ഇരുന്ന് രണ്ടു കൈ കൊണ്ടും മുഖം പൊതി പിടിച്ചു . അവൾ വീണ്ടും കരയുകയാണോ ….

ഞാൻ പുറകിലെ ബെഡിലേക്കു ഇരുന്നു , അടുത്തെക്ക് പോകുവാൻ തോന്നിയില്ല .ഒന്നും മിണ്ടിയും ഇല്ല .

കുറച്ചു കഴിഞ്ഞപ്പോൾ മുഖം തുടച്ചുകൊണ്ടവൾ എഴുനേറ്റു . ‘

എന്നാലും ഹരിയേട്ടാ,ഒരു മെസ്സേജ് അയക്കാൻ പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ’ അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളൊന്നു വിറച്ചു . ഒന്നും പറയാൻ ആവാതെ ഞാൻ തല താഴ്ത്തി ഇരുന്നു .

ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്റെ ചാരത്തു വന്നിരുന്നു ,അവളുടെ കൈകൾ എന്റെ പുറത്ത് പതിഞ്ഞത് ഞാൻ അറിഞ്ഞു . മുഖം ഉയർത്തി ഞാൻ അവളെ നോക്കി .

‘സോറി’

‘എന്തിന് ,ഞാൻ അല്ലെ സോറി പറയേണ്ടത് ‘ ഞാൻ പറഞ്ഞു

‘അല്ല , ഞാൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞത് ശെരിയായില്ല , അത് ഫീൽ ചെയ്തിട്ടല്ലേ എന്നെ വിളിക്കാഞ്ഞേ ‘ അവൾ ചോദിച്ചു

‘ഉം , അതെ ‘ ഞാൻ മറുപടി നൽകി .

‘സോറി ഹരിയേട്ടാ , ഞാൻ പറഞ്ഞത് ഹരിയേട്ടന് ഫീലായിട്ടുണ്ടെന്നു അപ്പോൾ തന്നെ മനസ്സിലായിരുന്നു , പക്ഷെ വീണ്ടും എന്നെ വിളിക്കും എന്നാ ഞാൻ കരുതിയത് ‘.

ഞാൻ അവളുടെ വിളിയും മെസ്സേജും കാത്തിരിക്കുകയായിരുന്നു എന്ന് പറയാൻ എനിക്ക് തോന്നിയില്ല ,

‘ഞാൻ നീ മടുത്തു എന്ന് കരുതി…….’

‘ഉം ബാക്കി പറയണ്ട, ഞാൻ നേരത്തെ പറഞ്ഞത് തന്നെ അല്ലെ ‘ അവൾ സൗമ്യമായി ചോദിച്ചപ്പോൾ ഞാൻ അതെ എന്ന് ഞാൻ തലയാട്ടി സമ്മതിച്ചു .

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ടേബിളിൽ ഉണ്ടായിരുന്ന വെള്ളക്കുപ്പി എടുത്തു . മൂടി തുറന്നു കുറച്ചു വെള്ളം കുടിച്ചു .

‘രാവിലെ ഹരിയേട്ടൻ വിളിച്ചു വെച്ചതുമുതൽ ഒരു സമാധാനം

ഇല്ലായിരുന്നു,മര്യാദക്ക് ക്ലാസ്സിൽ ശ്രെദ്ധിക്കാൻ പോലും പറ്റിയില്ല’

‘ഇപ്പൊ എന്നെ വന്നു ചീത്ത പറഞ്ഞപ്പോ സമാധാനമായില്ലേ ‘

‘ചീത്ത , നല്ല രണ്ടെണ്ണം തരേണ്ടതാ ‘അവൾ ചിരിച്ച കൊണ്ട് പറഞ്ഞു .

ഞാനും ഒന്ന് ചിരിച്ചു , ഇനി ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കാൻ വയ്യ .ഒരു സിഗരറ്റും എടുത്ത് ഞാൻ ബാൽക്കണിയിലേക്കു നടന്നു.

‘വാ’ ഞാൻ അവളെ വിളിച്ചു . പുറത്തേക്കുള്ള കണ്ണാടി വാതിൽ തുറന്നപ്പോൾ നല്ല തണുത്ത കാറ്റ് റൂമിനുള്ളിലേക്കു പാഞ്ഞു കയറി .

അവൾ പുറത്തെ കാഴ്ച്ചകൾ കണ്ടു നിൽക്കുകയായിരുന്നു , ഞാൻ വലിച്ചു വിട്ട പുകയുടെ ഗന്ധം അവളുടെ മൂക്കിലെത്തിയപ്പോൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി .

‘ഇതിപ്പോളും നിർത്തിയിട്ടില്ലല്ലേ ?’ അവൾ എന്റെ ചുണ്ടിൽ എരിയുന്ന സിഗരെറ്റിലേക്കു നോക്കി ചോദിച്ചു

‘നിർത്തിയിട്ടുണ്ടെങ്കിൽ ഞാൻ ഇപ്പൊ വലിക്കുമോ ‘ ഞാൻ ഒരു കൗണ്ടർ ഇട്ടു .

‘എന്ത് ചളിയാ ഹരിയേട്ടാ, വലിച്ചൂട് .കുറച്ച് കഴിയുമ്പോൾ മനസ്സിലായിക്കോളും , നിർത്താൻ പറയാൻ ഞാൻ ആരും അല്ലല്ലോ ‘

‘ഹഹ , അങ്ങനെ വലിക്കാറൊന്നുല്ലടോ , ദിവസം കൂടി പോയാൽ മൂന്നെണം ,ചില ദിവസ്സങ്ങളിൽ തീരെ ഇല്ല ‘

‘എന്തേലും ആക്ക് , നിങ്ങളുടെ ജീവിതം ‘അവൾ പറഞ്ഞു

‘അത് വിട് ,ഇപ്പൊ തത്കാലം നിർത്താൻ പ്ലാൻ ഇല്ല. കല്യാണം കഴിയട്ടെ ശേഷം നോക്കാം .

‘ആ ‘ അവൾ ഞാൻ പറഞ്ഞത് മൈൻഡ് ചെയ്തില്ല

‘അല്ലടോ , നീ എങ്ങനെ ഇവിടെത്തി ‘ അവൾ റൂമിൽ എത്തിയതിനെ കുറിച്ച് എനിക്ക് അപ്പോളാണ് ഓര്മ വന്നത് .

‘അതൊക്കെ ഞാൻ ഇങ്ങെത്തി ‘ അവൾ ഒന്ന് വെയ്റ്റ് ഇട്ടു പറഞ്ഞു .’ ഈ ഹോട്ടൽ ഇന്നലെ എനിക്ക് കാണിച്ചു തന്നിരുന്നില്ലേ,ഞാൻ നടന്നിങ്ങു പോന്നു ‘

‘ആ ,അടിപൊളി . വാ ഉള്ളിലേക്ക് ഇരിക്കാം’ഉള്ളിൽ കയറി ഡോർ അടച്ചു . ‘അല്ലടോ നീ എന്തേലും കഴിച്ചതാണോ’

‘കാര്യായിട്ട് ഒന്നും കഴിച്ചില്ല , ക്യാന്റീനിൽ നിന്ന് വൈകിട്ട് ഒരു ബർഗറും ജ്യൂസും കുടിച്ചു ‘

‘അപ്പൊ വിശക്കുന്നില്ലേ ‘

‘ഹെയ് , വിശക്കുന്നൊന്നുല്ല , ഹരിയേട്ടൻ കഴിച്ചോ ‘

‘ഇല്ല , എണീറ്റ് കഴിക്കാം എന്ന് കരുതി കിടന്നതാ, പക്ഷെ ലേറ്റ് ആയില്ലേ ‘ ഞാൻ പറഞ്ഞു

‘ഉം ‘ അവൾ റൂമിലെ ഇന്റീരിയൽ ഡെക്കറേഷൻസ് എല്ലാം നോക്കി കാണുകയായിരുന്നു ‘നല്ല റൂം ,നല്ല കളർ കോമ്പിനേഷൻ ‘

‘അതെ,’ ഞാൻ തലയാട്ടി

‘പറ , എന്താ പരിപാടി ‘

‘എന്ത് പരിപാടി , രണ്ടെണ്ണം അടിച്ചു ഭക്ഷണം കഴിച്ചു കിടന്നുറങ്ങണം ‘

‘ഓഹോ ,നല്ല പരിപാടി ആണല്ലോ , അപ്പൊ ഫുഡ് എവിടന്നാ കഴിക്കുക ‘ അവൾ സംശയം ചോദിച്ചു

‘അത് ഓർഡർ കൊടുത്താൽ റൂമിലെത്തും ‘

‘ആ , അങ്ങനെ ഒരു സൗകര്യം ഉണ്ടല്ലോ ല്ലേ . അത് ഞാൻ മറന്നു ‘

‘നിനക്കോ , പുറത്തു പോയി എന്തേലും കഴിക്കണോ ‘

‘വേണ്ട ഹരിയേട്ടാ, എനിക്കൂടെ ഉള്ളത് ഓർഡർ ചെയ്തോ , ഇന്നിവിടന്നു കഴിച്ചിട്ട് പോവാം , സമയം പതിനൊന്നായില്ലേ ‘

‘ഉം’

മെനു നോക്കി അവൾക്കു വേണ്ട ഐറ്റം സെലക്ട് ചെയ്തു , പിന്നെ റൂം സർവിസിൽ വിളിച് രണ്ടു ചിലി ചിക്കൻ ഡ്രൈ ആയിട്ടുള്ളതും പിന്നെ ഞങ്ങൾക്കുള്ള ഭാക്ഷണവും ഓർഡർ ചെയ്‌തു . ചില്ലി ചിക്കൻ വേഗം തരാൻ പറഞ്ഞു .

ശേഷം അലമാരയുടെ ഡോർ തുറന്ന് ഉള്ളിൽ നിന്നും വോഡ്കയുടെ ബോട്ടിൽ എടുത്ത് ടേബിളിൽ വെചു .

‘നല്ല കുപ്പി ‘, അവൾ പറഞ്ഞു ‘അടിച്ച് ഓവർ ആവല്ലേ ട്ടാ , എന്നെ തിരിച്ചു കൊണ്ടുപോയി ആക്കി തരണം ‘.

‘അതിവിടന്നു നടക്കാൻ ഉള്ള ദൂരല്ലേ ഉള്ളു , ഞാൻ ഏറ്റു ‘

‘ഉം , ടേബിളിൽ ഇരുന്ന ഗ്ലാസിയിലേക്കു ഞാൻ ഒരു ലൈറ്റ് പെഗ്ഗ് ഒഴിച്ചു , ശേഷം നേരത്തെ അവൾ കുടിച്ചു വെച്ചിരുന്ന വെള്ളത്തിന്റെ ബാക്കി എടുത്ത് അതിലേക്കു ഒഴിച്ച് ഒറ്റ വലി വലിച്ചു . ആ സമയം അവൾ ബാത്റൂമിലേക്കു കയറി . .

‘കഴിഞ്ഞോ ‘ അവൾ ചോദിച്ചു

‘ഉം ‘

‘ഉം ‘ ടവൽ കൊണ്ടു കൈതുടച്ച് അവൾ സോഫയിൽ വന്നു ഇരുന്നു .എന്താ ഒരു സ്‌ട്രോബറിയുടെ മണം ‘ അവൾ ചുറ്റും ഒന്ന് മണം പിടിച്ചു .

‘അത് സ്ട്രോബെറി അല്ല , റെസ്പ്ബെറി ആണ് , ഈ കുപ്പിയിലേക്ക് നോക്ക്’ ഞാൻ വോഡ്കയുടെ കുപ്പി അവൾക്കു നേരെ നീട്ടി .അവൾ അതിൽ ഉള്ളത് വായിച്ചു നോക്കിയതിനു ശേഷം മൂടി തുറന്നു ഒന്ന് മണത്തു

‘നല്ല സ്മെൽ ‘

‘ഒന്ന് കഴിച്ചു നോക്കുന്നോ ‘

‘ഹെയ് വേണ്ട’ അവൾ ചിരിച്ചു കൊണ്ട് മറുപടി തന്നു

‘ബിയർ ഉണ്ട് , വേണോ ‘

‘ഓഹോ ,അതും സ്റ്റോക്ക് ഉണ്ടോ , വേണ്ട ഹരിയേട്ടാ’

‘അതെ , നാരങ്ങാ ഒഴിച്ച കഴിച്ചാൽ മതി , കുഴപ്പൊന്നും ഉണ്ടാവൂല ‘

‘വേണ്ട ട്ടാ, എനിക്ക് പോവാൻ ഉള്ളതാ ‘

‘അതിനു നിന്നോട് ഇവിടെ നില്ക്കാൻ ഞാൻ പറഞ്ഞില്ലല്ലോ , ഇത്പോലെ ഒരു ചാൻസ് ഇനി കിട്ടൂല, ചുമ്മാ അടി . ഒരെണ്ണം ഒഴിക്കട്ടെ ‘

അവൾ എന്തോ ആലോചിച്ചു

‘എന്നാൽ ഒന്ന് ടേസ്റ്റ് നോക്കാം ല്ലേ ‘

അല്ല പിന്നെ എന്നും പറഞ്ഞു ഞാൻ എഴുനേറ്റു ,ഫ്രിഡ്ജിന്റെ മുകളിൽ വെച്ചിരുന്ന ഗ്ലാസ് എടുത്ത് തിരിച്ചു വരുന്നതിനിടയിൽ ഓർഡർ ചെയ്ത ചിലി ചിക്കൻ വന്നു . എക്സ്ട്രാ നാരങ്ങയും ഉണ്ടായിരുന്നു ,

ഫുഡ് ടേബിളിൽ വച്ച്‌ ഞാൻ അവൾക്കുള്ള പെഗ്ഗ് തീരെ കട്ടി കുറച്ച് ഒഴിച്ചു . ശേഷം നന്നായി നാരങ്ങാ പിഴിഞ്ഞ് ടേബിളിൽ വച്ചു.

കൂടെ എനിക്കും ഒന്നൊഴിച്ചു . രണ്ടു ഗ്ലാസിലും 7 അപ്പ് ഒഴിച്ച് അവളുടെ ഗ്ലാസ് ഞാൻ അവൾക്കു നീട്ടി . അവൾ അത് വാങ്ങി ഞങ്ങൾ ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ചു .ഞാൻ ഒറ്റ വലിക്കു തീർത്തു . അവളും മെല്ലെ നിർത്താണ്ട് കഴിച്ചു

‘എങ്ങനേണ്ട് ‘

‘ഇത് ജ്യൂസ് കുടിക്കുന്ന പോലെ തന്നെ ‘

‘ഹഹ, അതാ ഞാൻ പറഞ്ഞെ ‘ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം ചിക്കൻ എടുത്ത് ഞാൻ അവൾക്കു നീട്ടി

ഞാനും ഒരു കഷ്ണം കടിച്ചു .

ഞാൻ ഒന്ന് മുഖം കഴുകിയിട്ടു വരാം എന്ന് പറഞ്ഞു അവൾ എണീറ്റ് ബാത്റൂമിലേക്കു പോയി .

ഞാൻ ഫോണെടുത്തു മെസ്സേജുകൾ എല്ലാം ഒന്ന് .നോക്കി വീണയുടെ മെസ്സേജ് ഉണ്ട് . ഞാൻ ബാൽക്കണിയിലേക്കു ഇറങ്ങി വീണയുടെ നമ്പറിലേക്ക് വിളിച്ചു . അതിനിടയിൽ നിമ്മി ബാത്രൂം തുറന്നു പുറത്തേക്കു ഇറങ്ങുന്നത് ഞാൻ കണ്ടു .

കാളിനിടയിൽ ഞാൻ അവളെ ശ്രേദ്ധിച്ചു , വെള്ള നിറത്തിലുള്ള ഒരു ലെഗ്ഗിങ്ങ്സും മുട്ടോളം ഇറക്കമുള്ള ഒരു മഞ്ഞ കുർത്തയും , അതിന്റെ മുകളിൽ ഇതുവരെ ധരിച്ചിരുന്ന സ്വെറ്റർ അവൾ ഊരി കയ്യിൽ പിടിച്ചിരിക്കുന്നു .ഈ വേഷം അവൾക്കു നന്നായി ചേരുന്നുണ്ട്.

കുർത്തയുടെ സൈഡിൽ ഉള്ള വിടവിലൂടെ വെള്ള ഇറുകിയ ലെഗ്ഗിങ്‌സിൽ അവളുടെ തുടകളുടെ അഴക് വ്യക്തമായി കാണാം .

അവൾ എന്റെ അടുക്കലേക്കു വരാൻ നിന്നപ്പോൾ ചുണ്ടത് വിരൽ വെച്ച് ഞാൻ അവൾക്കു സിഗ്‌നൽ നൽകി . വേഗം കാൾ കട്ട് ചെയ്ത് ഞാൻ റൂമിലേക്ക് കയറി .

‘വീണ ആയിരുന്നു ല്ലേ’

‘ഉം , അതെ, ഇന്നു വിളിച്ചിട്ടിലായിരുന്നു ‘

ഞാൻ കുറച്ചു കനത്തിൽ എന്റെ ഗ്ലാസ്സിലേക്കു ഒരു പെഗ്ഗ് കൂടെ ഒഴിച്ചു ,

‘നിനക്ക് വേണോ’

‘ഹെയ് , വേണ്ട’

‘ഒന്നൂടെ കഴിച്ച് നോക്ക് , എന്താ സംഭവിക്കുക എന്ന് അറിയാലോ ‘ഇതും പറഞ്ഞു ഞാൻ കുറച്ചു കനത്തിൽ അവൾക്കും ഒന്നൊഴിച്ചു . ശേഷം അവള്കുള്ളതിൽ നാരങ്ങാ പിഴിഞ്ഞ് 7 അപ്പ് ഒഴിച്ച് കൊടുത്തു . എന്റെതിൽ വെള്ളം ഒഴിച്ച് ഞാൻ കമഴ്ത്തി .

68780cookie-checkഈ യാത്രയിൽ 3

Leave a Reply

Your email address will not be published. Required fields are marked *